ജെ​സി​ബി ക​യ​റി​യി​റ​ങ്ങി വാൽ ച​ത​ഞ്ഞു; മൂ​ർ​ഖ​ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ..! കൈ​യ​ടി​ച്ച് മൃ​ഗ​സ്നേ​ഹി​ക​ൾ

മൃ​ഗ​ങ്ങ​ളെ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​രാ​ക്കു​ന്ന​ത് അ​പൂ​ർ​വ സം​ഭ​വ​മ​ല്ല. എ​ന്നാ​ൽ ക​ഴി​ഞ്ഞ​ദി​വ​സം ക​ർ​ണാ​ട​ക​യി​ലെ ബെ​ൽ​ഗാ​മി​ൽ ന​ട​ന്ന ശ​സ്ത്ര​ക്രി​യ പ്രാ​ദേ​ശി​ക​മാ​ധ്യ​മ​ങ്ങ​ളു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. കെ​ദ്നൂ​ർ ഗ്രാ​മ​ത്തി​ലെ കൃ​ഷി​യി​ട​ത്തി​ൽ ജെ​സി​ബി ക​യ​റി​യി​റ​ങ്ങി ഗു​ര​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ർ​ഖ​ൻ പാ​ന്പി​നാ​ണ് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. മൂ​ർ​ഖ​ന്‍റെ വാ​ലി​നോ​ടു ചേ​ർ​ന്നു​ള്ള ഭാ​ഗ​മാ​ണു ജെ​സി​ബി ക​യ​റി ച​ത​ഞ്ഞ​ത്. പ​രി​ക്കേ​റ്റു പി​ട​യു​ന്ന മൂ​ർ​ഖ​ന്‍റെ അ​ടു​ത്തേ​ക്കു ചെ​ല്ലാ​ൻ എ​ല്ലാ​വ​രും മ​ടി​ച്ചു. ചി​ല​ർ സ​ർ​പ്പ​ത്തെ ത​ല്ലി​ക്കൊ​ല്ല​ണ​മെ​ന്നു​വ​രെ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ന്നാ​ൽ ഫാം ​ഉ​ട​മ, സ​ർ​പ്പ​ത്തെ കൊ​ല്ലു​ന്ന​തു ത​ട​ഞ്ഞു. മാ​ത്ര​മ​ല്ല, അ​ദ്ദേ​ഹം സ്നേ​ക്ക് റെ​സ്ക്യു ടീ​മി​ന്‍റെ സ​ഹാ​യം തേ​ടി. അ​വ​ർ സ്ഥ​ല​ത്തെ​ത്തി പാ​മ്പി​നെ കൂ​ട്ടി​ലാ​ക്കി ബെ​ൽ​ഗാം മ​ഹ​ന്തേ​ഷ് ന​ഗ​റി​ലെ സ​ർ​ക്കാ​ർ മ​ൾ​ട്ടി​സ്പെ​ഷാ​ലി​റ്റി വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​കു​ന്ന അ​വ​സ്ഥ​യി​ലെ​ത്തി​യ മൂ​ർ​ഖ​നെ ഡോ​ക്ട​ർ​മാ​ർ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​മാ​ക്കി. വി​ഷ‌​സ​ർ​പ്പം ഇ​പ്പോ​ഴും ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. സം​ഭ​വം എ​ന്താ​യാ​ലും മൃ​ഗ​സ്നേ​ഹി​ക​ളു​ടെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.

Read More

പാ​ര​ച്യൂ​ട്ട് തു​റ​ന്നി​ല്ല: 29 നി​ല​ക​ളു​ള്ള അ​പ്പാ​ർ​ട്ട്‌​മെ​ന്‍റിൽ നി​ന്നും ചാ​ടി​യ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം; അ​പ​ക​ടം വീഡി​യോ പ​ക​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ

29 നി​ല​ക​ളു​ള്ള അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ന്‍റെ മു​ക​ളി​ൽ നി​ന്ന്  വീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് ചാ​ടി​യ​പ്പോ​ൾ ഇ​യാ​ളു​ടെ പാ​ര​ച്യൂ​ട്ട് തു​റ​ക്കാ​നാ​കാ​തെ വ​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം. കേം​ബ്രി​ഡ്ജ്ഷെ​യ​റി​ലെ ഹ​ണ്ടിം​ഗ്ഡ​ണി​ൽ നി​ന്നു​ള്ള ന​തി ഓ​ഡി​ൻ​സ​ൺ പ​ട്ടാ​യ​യി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റ് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്നും ചാ​ടി​യ​പ്പോ​ഴാ​ണ് അപകടം സം​ഭ​വിച്ചത്. 33 കാ​ര​നാ​യ ബ്രി​ട്ടീ​ഷ് ബേ​സ് ജ​മ്പ​ർ ആ​ണ് മ​രി​ച്ച​ത്. വീ​ഡി​യോ പ​ക​ർ​ത്തു​ന്ന​തി​നാ​യി താ​ഴെ സു​ഹൃ​ത്തി​നെ നി​ർ​ത്തി​യ ശേ​ഷം മു​ക​ളി​ലേ​ക്ക് ബേ​സ് ജ​മ്പ് ചെ​യ്യാ​ൻ പോ​യ​താ​യി​രു​ന്നു യു​വാ​വ്. 29-ാം നി​ല​യി​ലെ​ത്തി താ​ഴേ​ക്ക് ചാ​ടി​യ​പ്പോ​ൾ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പാ​ര​ച്യൂ​ട്ട് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കാ​തെ വ​ന്ന​തോ​ടെ മ​ര​ത്തി​ൽ ഇ​ടി​ച്ച് നി​ല​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ കുറിച്ച് പോ​ലീ​സ് വി​ശ​ദീ​ക​രി​ച്ച​തി​ങ്ങ​നെ,’അ​ദ്ദേ​ഹം ചാ​ടാ​ൻ ഉ​പ​യോ​ഗി​ച്ച പാ​ര​ച്യൂ​ട്ട് ത​ക​രാ​റി​ലാ​യ​തി​നാ​ൽ പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ തു​റ​ന്നി​ല്ല. ചാ​ടു​ന്ന വീ​ഡി​യോ പ​ക​ർ​ത്തി​യ സു​ഹൃ​ത്തി​നെ ചോ​ദ്യം ചെ​യ്യു​ക​യും വി​ഡി​യോ തെ​ളി​വാ​യി പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. അ​വ​ർ പാ​ര​ച്യൂ​ട്ട്…

Read More

ബി​ഹാ​റി​ലെ അ​ഞ്ച് നി​ല​ക​ളു​ള്ള ‘ബു​ർ​ജ് ഖ​ലീ​ഫ’;​ആ​റ​ടി​മ​ണ്ണി​ലെ അ​ത്ഭു​ത​മെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

ലോ​ക​മെ​മ്പാ​ടു​മു​ള്ള ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ബു​ർ​ജ് ഖ​ലീ​ഫ തു​ട​രു​മ്പോ​ൾ, ബി​ഹാ​റി​ൽ നി​ന്നു​ള്ള ഒ​രു വാ​ർ​ത്ത ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റി​യി​രി​ക്കു​ക​യാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ചാ​വി​ഷ​യ​മാ​യ ഈ ​കെ​ട്ടി​ടം ബി​ഹാ​റി​ലെ മു​സാ​ഫ​ർ​പൂ​രി​ൽ ആ​ണ് ഉ​ള്ള​ത്. കാ​ഴ്ച​യി​ൽ അ​തി​ശ​യി​പ്പി​ക്കു​ന്ന ഈ ​അ​ഞ്ചു​നി​ല കെ​ട്ടി​ടം വെ​റും ആ​റ​ടി മ​ണ്ണി​ലാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് . ഈ ​കെ​ട്ടി​ട​ത്തെ ഇ​പ്പോ​ൾ ഏ​റെ ജ​ന​പ്രി​യ​മാ​ക്കി​യ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത ഒ​രു വീ​ഡി​യോ ആ​ണ് . മു​സാ​ഫ​ർ​പൂ​രി​ലെ ഗ​ന്നി​പൂ​ർ പ്ര​ദേ​ശ​ത്താ​ണ് ഈ ​വീ​ട് സ്ഥി​തി ചെ​യ്യു​ന്ന​ത്. വെ​റും ആ​റ​ടി മാ​ത്ര​മാ​ണ് ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ നീ​ളം. അ​ഞ്ച​ടി​യാ​ണ് വീ​തി . ബി​ഹാ​റി​ൽ എ​ത്തു​ന്ന​വ​രു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​കേ​ന്ദ്ര​മാ​യി മാ​റിക്കഴിഞ്ഞു ഈ ​കെ​ട്ടി​ടം. കെ​ട്ടി​ടം കാ​ണാ​നും ചി​ത്ര​ങ്ങ​ൾ എ​ടു​ക്കാ​നും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​നും ആ​യി നി​ര​വ​ധി ആ​ളു​ക​ളാ​ണ് ദി​വ​സേ​ന ഇ​വി​ടെ​യെ​ത്തു​ന്ന​ത്. ‘ബി​ഹാ​റി​ന്‍റെ ബു​ർ​ജ് ഖ​ലീ​ഫ’ എ​ന്നും ‘ബി​ഹാ​റി​ന്‍റെ…

Read More

എ​ന്തു​മാ​ത്രം എ​ൻ​ജി​നീ​യ​ർ​മാ​രാ ഈ ​നി​ൽ​ക്കു​ന്ന​ത്; അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത് 3000 എ​ൻ​ജി​നീ​യ​റിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ

ഇ​ന്ന​ത്തെ കാ​ല​ത്ത് തൊ​ഴി​ലി​ല്ലാ​യ്മ വ​ലി​യ പ്ര​ശ്നം ത​ന്നെ​യാ​ണ്. ഇ​ത് തെ​ളി​യി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. പൂ​നെ​യി​ൽ നി​ന്നും പ​ക​ർ​ത്തി​യ വീ​ഡി​യോ​യി​ൽ ഒ​രു ജൂ​നി​യ​ർ ഡെ​വ​ല​പ്പ​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള അ​ഭി​മു​ഖ​ത്തി​ന് വേ​ണ്ടി വ​രി നി​ൽ​ക്കു​ന്ന​വ​രെ​യാ​ണ് കാ​ണി​ക്കു​ന്ന​ത്. വീ​ഡി​യോ​യി​ൽ ഉ​ള്ള​ത് പ​ത്തോ നൂ​റോ ആ​ൾ​ക്കാ​ര​ല്ല. ജോ​ലി​ക്ക് വേ​ണ്ടി 2,900 -ല​ധി​കം പേ​രാ​ണ് റെ​സ്യൂ​മെ​ക​ൾ അ​യ​ച്ച​ത്. ഐ​ടി മേ​ഖ​ല​യ്ക്ക് വ​ള​രെ പേ​രു​കേ​ട്ട സ്ഥ​ല​മാ​ണ് ഹി​ഞ്ച​വാ​ഡി. വീ​ഡി​യോ​യി​ൽ ആ​ളു​ക​ൾ ബ​യോ​ഡാ​റ്റ​യും മ​റ്റും കൈയി​ൽ പി​ടി​ച്ചു കൊ​ണ്ടാ​ണ് നി​ൽ​ക്കു​ന്ന​തും കാ​ണാം. അ​തേ​സ​മ​യം, ഈ ​വീ​ഡി​യോ യു​വാ​ക്ക​ൾ നേ​രി​ടു​ന്ന തൊ​ഴി​ലി​ല്ലാ​യ്മ പ്ര​ശ്ന​ങ്ങ​ളും ഐ​ടി തൊ​ഴി​ൽ മാ​ർ​ക്ക​റ്റു​മെ​ല്ലാം ച​ർ​ച്ച ചെ​യ്യ​പ്പെ​ടാ​ൻ കാ​ര​ണ​മാ​യി. ഇ​പ്പോ​ൾ പ​ഠ​നം ക​ഴി​ഞ്ഞി​റ​ങ്ങി​യ യു​വാ​ക്ക​ളാ​ണെ​ങ്കി​ലും ജോ​ലി​യി​ൽ പ​രി​ച​യം ഉ​ള്ള​വ​രാ​ണെ​ങ്കി​ലും ജോ​ലി കി​ട്ടാ​ൻ വ​ലി​യ പ്ര​യാ​സ​മാ​ണ്. ഇ​വ​ർ​ക്കി​ട​യി​ൽ വ​ലി​യ മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. ‘ഈ ​വ​രി​യൊ​ന്നും ഒ​രു വ​രി​യേ അ​ല്ല. ജോ​ലി കി​ട്ടാ​ൻ വേ​ണ്ടി…

Read More

മൃ​ഗ​ങ്ങ​ളെ ലൈ​വാ​യി പീ​ഡി​പ്പി​ച്ച് കൊ​ന്നു; യു​വ​തി​യു​ടെ ക്രൂ​ര​ത യു​ട്യൂ​ബ് സ​ബ്സ്ക്രൈ​ബ​ർ​മാ​രെ കൂ​ട്ടാ​ൻ

യൂ​ട്യൂ​ബ് ചാ​ന​ലി​ൽ സ​ബ്സ്ക്രൈ​ബേ​ഴ്സി​നെ കൂ​ട്ടാ​ൻ എ​ന്തൊ​ക്കെ ചെ​യ്യാ​നും വ്ലോ​ഗ​ർ​മാ​ർ ത​യാ​റാ​ണ്. അ​ത്ത​ര​ത്തി​ൽ യു​എ​സിൽ നിന്നുള്ള ഒ​രു യു​വ​തി ചെ​യ്ത ക്രൂ​ര​ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. ലൈ​വാ​യി മൃ​ഗ​ങ്ങ​ളെ പീ​ഡി​പ്പി​ച്ച് കൊ​ന്ന​തി​ന് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ക​യാ​ണ് പെ​ൻ​സി​ൽ​വാ​നി​യ​യി​ൽ നി​ന്നു​ള്ള അ​നി​ഗ​ർ മോ​ൻ​സി (28). ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ആ​ളു​ക​ളെ കൂ​ട്ടാ​ൻ വേ​ണ്ടി​യാ​ണ് യു​വ​തി ഇ​ത്ത​ര​ത്തി​ൽ മൃ​ഗ​ങ്ങ​ളെ ലൈ​വാ​യി കൊ​ന്ന​ത്. കോ​ഴി, പ്രാ​വ്, മു​യ​ൽ, ത​വ​ള എ​ന്നി​വ​യെ​യാ​ണ് അ​വ​ൾ ലൈ​വാ​യി കൊ​ന്ന​ത്. ഇ​തി​ന്‍റെ നാ​ല് ലൈ​വ് സ്ട്രീം ​വീ​ഡി​യോ​ക​ളും സ്വ​ന്തം യൂ​ട്യൂ​ബ് ചാ​ന​ലി​ൽ അ​വ​ൾ പോ​സ്റ്റ് ചെ​യ്തു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​നി​ഗ​റി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. 20,000 സ​ബ്സ്ക്രൈ​ബ​ർ​മാ​രാ​ണ് അ​വ​ൾ​ക്കു​ണ്ടാ​യി​രു​ന്ന​ത്. പ​ക്ഷി​ക​ളെ​യും മൃ​ഗ​ങ്ങ​ളെ​യും കൊ​ല്ലു​ന്ന വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ ത​ന്‍റെ ചാ​ന​ൽ സ​ബ്ക്രൈ​ബ് ചെ​യ്യ​ണ​മെ​ന്നും അ​വ​ൾ അ​ഭ്യ​ർ​ഥി​ച്ചു. യു​വ​തി പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യു​ടെ ത​ല​ക്കെ​ട്ട് ‘കു​ക്കിം​ഗ് ല​ക്കി’ എ​ന്നാ​യി​രു​ന്നു. അ​തി​ൽ ഒ​രു കോ​ഴി​യെ…

Read More

ഇ​റ​ങ്ങി ഓ​ട​ടാ മ​ക്ക​ളെ… ഓ​ടു​ന്ന കോ​ർ​പ്പ​റേ​ഷ​ൻ വാ​നി​ൽ നി​ന്നും നാ​യ്ക്ക​ളെ തു​റ​ന്നു​വി​ട്ട് ബൈ​ക്ക് യാ​ത്രി​ക​ൻ

മനു​ഷ്യ​രു​ടെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ് നാ​യ്ക്ക​ൾ. ത​ങ്ങ​ളു​ടെ അ​രു​മ​യാ​യ നാ​യ്ക്ക​ൾ​ക്കൊ​പ്പ​മു​ള്ള ര​സ​ക​ര​മാ​യ വീ​ഡി​യോ​ക​ൾ ആ​ളു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കാ​റു​മു​ണ്ട്. നാ​യ്ക്ക​ൾ​ക്ക​ളു​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള വീ​ഡി​യോ​ക​ൾ പോ​സ്റ്റ് ചെ​യ്യാ​നാ​യി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ നി​ര​വ​ധി പേ​ജു​ക​ളും ഉ​ണ്ട്. എ​ന്നാ​ൽ നാ​യ്ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ വാ​നി​ൽ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന നാ​യ​ക​ളെ ന​ടു​റോ​ഡി​ൽ തു​റ​ന്നു​വി​ടു​ന്ന വീ​ഡി​യോ​യാ​ണി​ത്. ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന വാ​നി​ൽ നി​ന്നാ​ണ് പി​ന്നാ​ലെ​യെ​ത്തി​യ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ നാ​യ​ക​ളെ തു​റ​ന്നു​വി​ട്ട​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ‌ വൈ​റ​ലാ​വു​ക​യാ​ണ്. ഉ​ത്ത​ർ പ്ര​ദേ​ശി​ലെ ആ​ഗ്ര മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ വാ​നി​ൽ നി​ന്നാ​ണ് നാ​യ​ക​ളെ ഇ​റ​ക്കി വി​ട്ട​ത്. കൃ​ത്യ​മാ​യി എ​വി​ടെ​ ഇ​ത് ന​ട​ന്നൂ എ​ന്ന​ത് വ്യ​ക്ത​മ​ല്ല. എ​ട്ടോ പ​ത്തോ നാ​യ്ക്ക​ളാ​ണ് വാ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പി​ന്നാ​ലെ എ​ത്തി​യ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് ബൈ​ക്ക് ബാ​ല​ൻ​സ് ചെ​യ്തു​കൊ​ണ്ട് വാ​നി​ൽ അ​ട​ച്ചി​ട്ടി​രു​ന്ന നായ്ക്കളെ റോ​ഡി​ലേ​ക്ക് ഇ​റ​ക്കി വി​ടു​ന്ന​ത്…

Read More

പു​ള്ളി​പ്പു​ലി സ്റ്റേ​ഷ​ൻ ആ​ക്ര​മി​ച്ചു! ഓ​ടി ര​ക്ഷ​പ്പെ​ട്ട് പോ​ലീ​സു​കാ​ർ

മ​ഹാ​രാ​ഷ്ട്ര ര​ത്‌​ന​ഗി​രി ജി​ല്ല​യി​ലെ രാ​ജ​പു​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണം! പു​ള്ളി​പ്പു​ലി‍​യു​ടെ വ​ര​വു​ക​ണ്ട് പോ​ലീ​സു​കാ​ർ ജീ​വ​നും​കൊ​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പ​ക്ഷേ, പു​ള്ളി​പ്പു​ലി​യു​ടെ ല​ക്ഷ്യം പോ​ലീ​സു​കാ​ർ ആ​യി​രു​ന്നി​ല്ല. സ്റ്റേ​ഷ​നി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ തെ​രു​വു​നാ​യ്ക്ക​ളാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. പ​രി​സ​ര​ങ്ങ​ളി​ൽ അ​ല​ഞ്ഞു​തി​രി​യു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തോ​ടെ​യാ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്കം. പി​ന്നാ​ലെ പു​ള്ളി​പ്പു​ലി​യും വ​രു​ന്നു. തു​ട​ർ​ന്ന് കു​ര​ച്ചു​കൊ​ണ്ടു നാ​യ്ക്ക​ൾ ചി​ത​റി​യോ​ടു​ന്നു. ചി​ല നാ​യ്ക്ക​ൾ സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ അ​ക​ത്തേ​ക്കു പ്ര​വേ​ശി​ച്ചു. പി​ന്നാ​ലെ പ്ര​വേ​ശി​ച്ച പു​ള്ളി​പ്പു​ലി നാ​യ്ക്ക​ളി​ലൊ​ന്നി​നെ ക​ടി​ച്ചെ​ടു​ത്തു കെ​ട്ടി​ട​ത്തി​ന്‍റെ പു​റ​ത്തേ​ക്കു പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. തെ​രു​വു​നാ​യ്ക്ക​ൾ ധാ​രാ​ള​മാ​യി അ​ല​ഞ്ഞു​തി​രി​യു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. കാ​ടി​റ​ങ്ങി​യ പു​ള്ളി​പ്പു​ലി ഇ​വ​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ചി​ലേ​റെ നാ​യ്ക്ക​ളാ​ണു പോ​ലീ​സ് സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്ക് എ​ത്തി​യ​ത്.

Read More

ഇപ്പോ​ള്‍ ടോ​യ്സ്… വ​ലി​യ സ്വ​പ്ന​ങ്ങ​ളു​ടെ പ​ണി​പ്പു​ര​യി​ലാ​ണ് അ​ബ്രാ​ര്‍

വ​ലി​യൊ​രു സ്വ​പ്നം യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​നു​ള്ള പ്ര​യ​ത്ന​ത്തി​ലാ​ണ് പ​യ്യ​ന്നൂ​ര്‍ പു​ഞ്ച​ക്കാ​ട് സ്വ​ദേ​ശി അ​ബ്രാ​ര്‍. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി റി​മോ​ട്ടി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ടോ​യ്സ് വാ​ഹ​ന​ങ്ങ​ളു​ടെ പ​ണി​പ്പു​ര​യി​ലാ​ണ് ഈ ​ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​ന്‍. പു​ഞ്ച​ക്കാ​ട് താ​മ​സി​ക്കു​ന്ന കെ.​പി.​ അ​ബ്ദു​ള്ള​യു​ടെ​യും എ​ന്‍.​പി. ഹ​വ്വ​യു​ടെ​യും ഇ​ള​യ മ​ക​നാ​യ അ​ബ്രാ​റി​ന്‍റെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത പ്ല​സ് ടു​വാ​ണ്. പ​ക്ഷേ, ഇ​യാ​ളി​പ്പോ​ള്‍ നി​ര്‍​മി​ക്കു​ന്ന​ത് ലോ​കോ​ത്ത​ര കാ​റു​ക​ളു​ടെ​യും ട്ര​ക്കു​ക​ളു​ടെ​യും റി​മോ​ട്ടി​ലു​ള്ള മി​നി​യേ​ച്ച​ര്‍ രൂ​പ​ങ്ങ​ളാ​ണ്. ഇ​വ​രു​ടെ വീ​ട്ടു​വ​രാ​ന്ത​യി​ല്‍ ഇ​വ ത​ല​ങ്ങും വി​ല​ങ്ങും ഓ​ടു​മ്പോ​ള്‍ അ​തി​നൊ​പ്പം ഓ​ടു​ന്ന​ത് ഇ​യാ​ളു​ടെ വ​ലി​യൊ​രു സ്വ​പ​നം കൂ​ടി​യാ​ണ്. റോ​ഡി​ലൂ​ടെ ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കൊ​പ്പം റി​മോ​ട്ടി​ലു​ള്ള പ്ര​വ​ര്‍​ത്ത​നം കൂ​ടി സം​യോ​ജി​പ്പി​ക്കു​ക​യെ​ന്ന വ​ലി​യ ആ​ഗ്ര​ഹ​മാ​ണ് ഇ​യാ​ളു​ടെ സ്വ​പ്ന​ങ്ങ​ളി​ല്‍ നി​റ​യെ. ഇ​തി​നു​ള്ള ത​യാ​റെ​ടു​പ്പ് തു​ട​ങ്ങി​യി​ട്ട് നാ​ളു​ക​ളാ​യി. പ​ക്ഷേ, വി​ല്ല​നാ​യി മു​ന്നി​ല്‍ ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​ത് സാ​മ്പ​ത്തി​ക പ്ര​ശ്ന​വും. എ​ന്നാ​ലും, പ്ര​തീ​ക്ഷ കൈ​വി​ടാ​തെ ത​ന്‍റെ ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള പ്ര​യാ​ണ​ത്തി​ലാ​ണി​യാ​ള്‍. പ്ല​സ് ടു​വി​ന് പ​ഠി​ക്കു​മ്പോ​ള്‍ മ​ന​സി​ല്‍ നാ​മ്പി​ട്ട ആ​ഗ്ര​ഹ​മാ​ണ് റി​മോ​ട്ടി​ല്‍ നി​യ​ന്ത്രി​ക്കു​ന്ന…

Read More

പ്ര​ണ​യ​ത്തി​ന് ക​ണ്ണും മൂ​ക്കു​മി​ല്ലെ​ങ്കി​ലും തേ​ച്ചാ​ൽ പ​ണി കി​ട്ടും; ബ​ന്ധ​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യ ബ​സ് ​കണ്ട​ക്ട​റു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച് യു​വ​തി

പ്ര​ണ​യ ബ​ന്ധ​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യ കാ​മു​ക​ന്‍റെ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച് യു​വ​തി. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ 52 കാ​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ 40 കാ​രി​യാ​ണ് പ്ര​തി. അ​ഹ​മ്മ​ദാ​ബാ​ദ് മു​നി​സി​പ്പ​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് സ​ർ​വീ​സി​ൽ (എ​എം​ടി​എ​സ്) ജോ​ലി ചെ​യ്യു​ന്ന ബ​സ് ക​ണ്ട​ക്ട​ർ രാ​കേ​ഷ് ബ്ര​ഹ്മ​ഭ​ട്ടി​നാ​ണ് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ​ത്. ജു​ഹാ​പു​ര സ്വ​ദേ​ശി​യാ​യ മെ​ഹ്‌​സാ​ബി​ൻ ചു​വാ​ര​യാ​ണ് കേ​സി​ലെ പ്ര​തി. ഇ​രു​വ​രും എ​ട്ട് വ​ർ​ഷ​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നെ​ന്നും ഈ ​ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​തി​ലു​ള്ള പ​ക​യാ​ണ് ആ​ക്ര​ണ​ത്തി​ന് പി​ന്നി​ലെ കാ​ര​ണ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ബ​സി​ൽ വ​ച്ചാ​ണ് ഇ​രു​വ​രും കാ​ണു​ന്ന​തും സൗ​ഹൃ​ദ​ത്തി​ലാ​കു​ന്ന​തും. ഈ ​ബ​ന്ധം പി​ന്നീ​ട് പ്ര​ണ​യ​മാ​യി മാ​റി. എ​ട്ടു​വ​ർ​ഷ​ത്തോ​ളം ബ​ന്ധം മു​ന്നോ​ട്ടു​പോ​യി. എ​ന്നാ​ൽ ബ്ര​ഹ്മ​ഭ​ട്ടി​ന്‍റെ ഭാ​ര്യ സം​ഭ​വ​മ​റി​ഞ്ഞു. ശേ​ഷം ബ്ര​ഹ്മ​ഭ​ട്ടി​ന് ബ​ന്ധ​ത്തി​ൽ നി​ന്ന് പി​ന്മാ​റേ​ണ്ടി വ​ന്നു. മെ​ഹ്സാ​ബി​ൻ കാ​മു​ക​ൻ പി​ന്മാ​റി​യ​തോ​ടെ ആ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്തു. അ​ഹ​മ്മ​ദാ​ബാ​ദ് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ ക​ൺ​ട്രോ​ൾ ക്യാ​ബി​നി​ൽ…

Read More

ഡെ​ലി​വ​റി ബോ​യ് ഭ​ക്ഷ​ണ​ത്തി​ൽ മൂ​ത്രം ഒ​ഴി​ച്ചെ​ന്ന് യു​വ​തി; എ​ന്നാ​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ പ​തി​ഞ്ഞി​രു​ന്ന​ത് മ​റ്റൊ​രു സ​ത്യം

ഓ​ൺ​ലൈ​നി​ൽ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത് ക​ഴി​ക്കു​ന്ന​ത് ഇ​പ്പോ​ൾ നി​ത്യ​ജീ​വി​ത​ത്തി​ലെ ഒ​രു ഭാ​ഗ​മാ​യി ക‍​ഴി​ഞ്ഞെ​ന്നു ത​ന്നെ പ​റ​യാം. എ​ന്നാ​ൽ ഇ​ങ്ങ​നെ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത ഒ​രു യു​വ​തി​ക്ക് കി​ട്ടി​യ​താ​വ​ട്ടെ മു​ട്ട​ൻ പ​ണി​യും. ട്രാ​വ​ല​റാ​യ യു​വ​തി ഓ​ർ​ഡ​ർ ചെ​യ്ത് പു​റ​ത്തു​വ​ന്ന ഭ​ക്ഷ​ണം എ​ടു​ക്കാ​ൻ ചെ​ന്ന​പ്പോ​ഴാ​ക​ട്ടെ അ​താ​കെ മൂ​ത്ര​ത്തി​ൽ കു​ളി​ച്ചി​രി​ക്കു​ന്നു. ഇ​തി​ൽ ദേ​ഷ്യം ക​യ​റി​യ യു​വ​തി ഭ​ക്ഷ​ണം കൊ​ണ്ടു​വ​ന്ന ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​നെ ചീ​ത്ത​യും വി​ളി​ച്ചു. യു​വ​തി ചൈ​ന​യി​ലെ വ​ട​ക്ക​ൻ പ്ര​വി​ശ്യ​യാ​യ ഹെ​ബെ​യി​ലെ ഒ​രു ഗ​സ്റ്റ് ഹൗ​സി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. അ​വി​ടെ വ​ച്ചാ​ണ് ഈ ​അ​നു​ഭ​വ​മു​ണ്ടാ​യ​ത്. ഭ​ക്ഷ​ണ​മെ​ത്തി​യ​താ​യു​ള്ള നോ​ട്ടി​ഫി​ക്കേ​ഷ​ൻ മൊ​ബൈ​ലി​ൽ വ​ന്ന​യു​ട​നെ ത​ന്നെ യു​വ​തി വാ​തി​ൽ തു​റ​ന്നു . പി​ന്നാ​ലെ പു​റ​ത്ത് വ​ച്ചി​രു​ന്ന ഭ​ക്ഷ​ണ​ത്തി​ന​ടു​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് അ​തി​ൽ നി​റ​യെ മൂ​ത്രം ക​ണ്ട​ത്. തു​ട​ർ​ന്ന് അ​തി​ന്‍റെ ചി​ത്ര​മെ​ടു​ത്ത് യു​വ​തി ഡെ​ലി​വ​റി ചെ​യ്ത​യാ​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു. ഒ​പ്പം ഒ​രു മെ​സ്സേ​ജും അ​യ​ച്ചു. ‘എ​നി​ക്ക് കൊ​ണ്ടു​വ​ച്ച ഭ​ക്ഷ​ണ​ത്തി​ൽ നി​റ​യെ മൂ​ത്ര​മാ​ണ്. നി​ങ്ങ​ൾ​ക്ക്…

Read More