നഗരങ്ങളിൽ കുരങ്ങന്റെ ശല്യം വളരെ സാധാരണമാണ്. വികൃതമായ പെരുമാറ്റത്തിന് പേരുകേട്ട കുരങ്ങുകൾ ആളുകളുടെ സ്വകാര്യ സാധനങ്ങൾ തട്ടിയെടുക്കാൻ മിടുക്കരാണ്. തട്ടിയെടുത്ത സാധനങ്ങൾ തിരികെ നൽകാൻ വാനരസംഘത്തെ വശത്താക്കുകയോ അല്ലെങ്കിൽ ബദലായി മറ്റെന്തെങ്കിലും നൽകുകയോ ചെയ്യണം. അല്ലാത്തപക്ഷം അവ തിരികെ കിട്ടില്ല. സമാനമായ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു കുരങ്ങൻ ക്ഷേത്രത്തിൽ വെച്ച് ഐഫോൺ മോഷ്ടിച്ചു. തുടർന്ന് സംഭവിച്ചത് വളരെ രസകരമായ സംഭവങ്ങളാണ്. വൃന്ദാവനിലെ ശ്രീ രംഗ്നാഥ് ജി മന്ദിറിലാണ് സംഭവം. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്. രണ്ട് കുരങ്ങുകൾ ഒരു കെട്ടിടത്തിന് മുകളിൽ ഇരിക്കുന്നതും അവയിലൊന്ന് വിലയേറിയ ഐഫോൺ കൈവശം വയ്ക്കുന്നതും വീഡിയോയുടെ ആരംഭത്തിൽ കാണിക്കുന്നു. തുടർന്ന് കുരങ്ങിൽ നിന്ന് ഫോൺ വീണ്ടെടുക്കാൻ ശ്രമിക്കുന്ന ഒരു ജനക്കൂട്ടം ചുറ്റും കൂടിനിൽക്കുന്നതും വീഡിയോയിൽ കാണാം. ഒരു പാക്കറ്റ് ഫ്രൂട്ടി എറിഞ്ഞ്…
Read MoreCategory: Today’S Special
മകളുടെ ഓർമയ്ക്കായി ഭൂമി ദാനം നൽകി അമ്മ; സ്കൂൾ വികസനത്തിനായി സർക്കാരിന് നൽകിയത് ഏഴുകോടി വിലമതിക്കുന്ന ഭൂമി
പ്രിയപ്പെട്ടവർ മരണപ്പെട്ട് കഴിഞ്ഞാൽ, അവർ ജീവിച്ചിരുന്ന കാലത്ത് ഏറ്റവുമധികം ആഗ്രഹിച്ചതെന്താണോ അത് നടപ്പാക്കാൻ ആളുകൾ ശ്രമിക്കാറുണ്ട്. അവരുടെ ഓർമയ്ക്കായി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുക പാവപ്പെട്ടവർക്ക് ധനസഹായങ്ങൾ നൽകുക എന്നിങ്ങനെയുള്ള കാര്യങ്ങളും അതിൽപ്പെടുന്നു. എന്നാൽ ഇത്തരത്തിൽ തന്റെ മകൾ മരണപ്പെട്ടപ്പോൾ അവളുടെ ഓർമ്മയ്ക്കായി ഒരമ്മ ചെയ്ത പ്രവൃത്തിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. സർക്കാരിന് ഏഴുകോടിയോളം വിലമതിക്കുന്ന ഭൂമിയാണ് ഈ അമ്മ മകളുടെ ഓർമയ്ക്കായി നൽകിയത്. മധുര സ്വദേശിയായ പൂരണം എന്ന ആയി അമ്മാൾ ഒരേക്കർ 52സെന്റ് സ്ഥലമാണ് സർക്കാരിന് സൗജന്യമായി കൈമാറിയത്. സ്കൂൾ വികസിപ്പിക്കുന്നതിന് വേണ്ടിയാണ് ഇവർ ഭൂമി നൽകിയിരിക്കുന്നത്. തന്റെ മകൾ പിന്നോക്കം നിൽക്കുന്ന മനുഷ്യർക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നു, അവൾക്കുള്ള ആദരവായിക്കൂടിയാണ് പൂരണം സ്ഥലം വിട്ടുനൽകിയിരുന്നത്. പൂരണം കാനറ ബാങ്കിലെ ക്ലർക്കായി ജോലി ചെയ്യുകയാണ്. ഏഴ് കോടിയോളം രൂപ വിലമതിക്കുന്ന സ്ഥലം അവർ…
Read Moreമോദിയുടെ ഗ്രാമത്തില്‍ 3,000 വര്‍ഷം മുൻപേ മനുഷ്യവാസം
അഹമ്മദാബാദ്: ഗുജറാത്തില്‍ മൂവായിരം വര്‍ഷം മുന്‍പുള്ള മനുഷ്യവാസത്തിന്റെ തെളിവുകള്‍ കണ്ടെത്തി. പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ ഗ്രാമമായ വഡ്നഗറിലാണ് ബിസി 800ലേത് എന്നു കരുതുന്ന അവശിഷ്ടങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്ന ഖനനത്തില്‍ കണ്ടെത്തിയത്. ഖരഗ്പുര്‍ ഐഐടി ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി, ഡെക്കാന്‍ കോളജ് എന്നിവിടങ്ങളിലെ പ്രതിനിധികളും ഗവേഷണത്തില്‍ പങ്കാളിയായി. മൂവായിരം വര്‍ഷങ്ങള്‍ക്കിടയിലെ വിവിധ ഭരണകൂടങ്ങളുടെ ഉയര്‍ച്ചയും തകര്‍ച്ചയും അധിനിവേശവും മുതല്‍ അക്കാലത്തെ കാലാവസ്ഥാ വ്യതിയാനങ്ങളും വരെയുള്ള കാര്യങ്ങളെക്കുറിച്ചു ഖനനത്തില്‍നിന്നു സൂചന ലഭിക്കുമെന്നാണു പ്രതീക്ഷയെന്ന് ഗവേഷകർ വ്യക്തമാക്കി. ക്വാട്ടേണറി സയന്‍സ് റിവ്യൂസ് എന്ന പ്രസിദ്ധീകരണത്തിലാണ് വഡ്നഗറിലെ ഖനനം സംബന്ധിച്ച് റിപ്പോര്‍ട്ട് വന്നത്. പ്രദേശത്ത് ഖനനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമത്തില്‍ വന്നിട്ടുണ്ട്. പഴയതരം ഇഷ്ടികകൊണ്ടു നിര്‍മിച്ച കെട്ടിടങ്ങളുടെ ഭാഗങ്ങള്‍ മുതല്‍ അക്കാലത്തെ ചെറുകിണര്‍ വരെ ദൃശ്യങ്ങളില്‍ കാണാം.
Read Moreഅഞ്ച് മണിക്കൂർ നിർത്താതെ പാടി; പ്രസവവേദനയെ പാടി തോൽപിച്ച് യുവതി
പ്രസവവേദനയെക്കാൾ വലിയ വേദന ലോകത്തുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് തന്നെ പറയാം. ശാരീര അസ്വസ്ഥതകൾക്കൊപ്പം കടുത്ത മാനസിക സംഘർഷത്തിലൂടെയും ആയിരിക്കും ആസമയത്ത് ഗർഭിണികൾ കടന്നുപോകുന്നത്. എന്നാൽ തന്റെ പ്രസവവേദന മറക്കാനായി യുഎസിൽ നിന്നുള്ള ഒരു സ്ത്രീ ചെയ്തത് എന്താണെന്ന് കേട്ടാൽ പ്രസവവേദന അനുഭവിച്ച സ്ത്രീകൾ ഞെട്ടും. വേദന അറിയാതിരിക്കാനും തന്റെ കുഞ്ഞിന് ജന്മം നൽകുന്ന മുഹൂർത്തം എന്നെന്നും ഓർക്കാനുമായി ഒരമ്മ അഞ്ച് മണിക്കൂറാണ് നിർത്താതെ പാട്ടുപാടിയത്. ഈ സമയത്ത് അവരുടെ ഭർത്താവ് ഗിത്താർ വായിക്കുകയും ചെയ്തു. ബിഫി ഹെൽ എന്ന 31 -കാരിയും അവളുടെ ഭർത്താവും മ്യുസീഷനുമായ 30 -കാരൻ ബ്രാൻഡനുമാണ് തങ്ങളുടെ കുഞ്ഞിന്റെ ജനനമുഹൂർത്തം വേറിട്ടതാക്കിയത്. ആദ്യത്തെ പ്രസവം വീട്ടിൽവച്ചായിരിക്കണമെന്ന ആഗ്രഹം ബിഫിക്കുണ്ടായിരുന്നു. എന്നാൽ അന്ന് അത് സാധിച്ചില്ല. ആശുപത്രിയിൽ വച്ചാണ് ഇവർ പ്രസവിച്ചത്. അന്ന് തനിക്ക് വലിയ വേദന അനുഭവപ്പെട്ടന്നും അവർ പറഞ്ഞു. അങ്ങനെയാണ്…
Read Moreയാതൊരു മുന്നറിയിപ്പുമില്ലാതെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; എങ്ങനെ പ്രതികരിക്കണമെന്നറിയാതെ യുവതി
സ്ഥിരമായൊരു ജോലി എന്നത് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. ഇനി കിട്ടിയ ജോലി എത്രയൊക്കെ കഷ്ടപ്പാട് നിറഞ്ഞതാണെങ്കിലും അവയൊന്നും പ്രശ്നമാക്കാതെ അധ്വാനിക്കാനാണ് മിക്കവരും ശ്രമിക്കുന്നത്. എന്നാൽ ജോലി ഓർക്കാപ്പുറത്ത് നഷ്ടമായാൽ എന്താകും അവസ്ഥ. യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട ഒരു യുവതിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ഈ അടുത്ത കാലത്താണ് ഡിസ്കോഡ് തങ്ങളുടെ 17 ശതമാനം വരുന്ന ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം എടുത്തത്. സ്ഥാപനത്തിന്റെ സിഇഒ ജേസൺ സിട്രോൺ ഒരു ഇന്റേണൽ മെമ്മോയിലാണ് 17 ശതമാനം ജീവനക്കാരെ വെട്ടിക്കുറക്കുകയാണ് എന്ന് അറിയിച്ചത്. വീഡിയോയിൽ ഒരു ലാപ്ടോപ്പിന് മുന്നിൽ യുവതി ഇരിക്കുന്നത് കാണാം. വെർച്വൽ മീറ്റിംഗാണ് അവിടെ നടക്കുന്നത്. പിരിച്ചുവിടുന്ന ജീവനക്കാർക്ക് അല്പസമയത്തിനകം ഒരു മെയിൽ സന്ദേശം ലഭിക്കും എന്നാണ് അതിൽ പറയുന്നത്. അധികം വൈകാതെ തന്നെ യുവതിക്ക് ആ ഇമെയിൽ കിട്ടി. അതിൽ നിന്നും…
Read Moreഎന്നാലും ഇതെങ്ങനെ…! അമ്മയും മകളും തമ്മിൽ ഏഴ് വയസ് വ്യത്യാസം; അമ്മയുടെ വിവാഹപ്രായം തിരഞ്ഞ് സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ അമ്മമാരുടെയും മക്കളുടെയും നിരവധി വീഡിയോകൾ വരാറുണ്ട്. കാഴ്ചയിൽ മക്കളെക്കാളും ചെറുപ്പമായി തോന്നുന്ന അമ്മമാർ സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളാണ്. ഇത്തരത്തിൽ അമ്മയും മക്കളും ഒന്നിച്ചുള്ള ഡാൻസ് വീഡിയോകളും, ഫോട്ടോഷൂട്ടുകളും കണ്ടാൽ അമ്മയേതാ മകളേതാ എന്ന് തിരിച്ചറിയാൻ കുറച്ച് പാടുപെടും. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന അമ്മയ്ക്ക് പ്രായം 29 ഉം മകൾക്ക് 22ഉം ആണ്. വെറും ഏഴ് വയസിന്റെ പ്രായവ്യത്യാസമാണ് സാവന ചാപ്പിനും മകൾ ടിസ്സിയ്ക്കും. ടിക്ടോക്കിലെ വൈറൽ താരങ്ങളാണ് സാവനയും ടിസ്സിയും. ഇവർ ഒന്നിച്ചുള്ള ഡാൻസ് വീഡിയോകൾ ടിക്ടോക്കിൽ പങ്കുവയ്ക്കാറുണ്ട്. പക്ഷേ ആളുകൾ വിചാരിച്ചിരിക്കുന്നത് ഇവർ ഇരട്ട സഹോദരികളാണെന്നാണ്. ഇങ്ങനെ ഒരു ട്വിസ്റ്റ് പിന്നിലുണ്ടെന്ന് കരുതിയില്ല. അമ്മയും മകളുമാണെന്ന് ഇവർ തന്നെ ടിക്ടോകിലൂടെ തുറന്നു പറയുകയും ചെയ്തിരുന്നു. എന്നാൽ അമ്മയ്ക്കും മകൾക്കും എങ്ങനെയാണ് വെറും ഏഴ് വയസിന്റെ വ്യത്യാസം വന്നതെന്നാണ് ആളുകളുടെ…
Read Moreആധാറില്ലാതെ കടലിൽ പോയാൽ പണി കിട്ടും: മത്സ്യ ബന്ധനത്തിന് ഒറിജിനൽ ആധാര്‍ നിർബന്ധം
കോഴിക്കോട്: കടലില്‍ മീന്‍പിടിക്കാന്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ഒറിജിനല്‍ ആധാര്‍ കാര്‍ഡ് കരുതണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരേ മത്സ്യത്തൊഴിലാളികള്‍. അപ്രായോഗികമായ ഉത്തരവാണിതെന്നും ഇതിനെതിരേ സമരം സംഘടിപ്പിക്കുമെന്നും മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കി. സംസ്ഥാനത്തെ തീരക്കടല്‍, ആഴക്കടല്‍ മേഖലകളില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ കടലില്പോകുമ്പോള് ഒറിജനല്‍ ആധാര്‍ കാര്‍ഡ് കൈവശം വയ്ക്കണമെന്നാണ് ഫിഷറീസ് വകുപ്പിന്റെ ഉത്തരവ്. ആധാര്‍ കാര്‍ഡ് കൈവശമില്ലെങ്കില്‍ ആയിരം രൂപയാണ് പിഴ. ഈ മാസം 20 മുതല്‍ ഇതു പ്രാബല്യത്തില്‍ വരും. പരിശോധനയ്ക്കു വരുന്ന ഉദ്യോഗസ്ഥര്‍ക്ക് ആധാര്‍ കാര്‍ഡ് കാണിച്ചുകൊടുക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. കടല്‍ സുരക്ഷയുടെ ഭാഗമായാണ് ഉത്തരവ്. 2021ല്‍ മറൈന്‍ ഫിഷിംഗ് റഗുലേഷന് ആക്ടില്‍ വരുത്തിയ ഭേദഗതിയിലാണ് ആധാര്‍ കാര്‍ഡ് കൈവശം വയ്ക്കണമെന്ന് നിര്‍ദേശിച്ചിട്ടുള്ളത്. ഇതുവരെ നിയമം കര്‍ശനമാക്കിയിരുന്നില്ല. ബോധവത്കരണമായിരുന്നു നടന്നിരുന്നത്. ഇപ്പോഴാണ് ഇതു നടപ്പാക്കുന്നത്. അന്യസംസ്ഥാനത്തുനിന്നുള്ള ധാരാളം പേര് നിലവില്‍ മീന്‍ പിടിക്കാന്‍ പോകുന്നുണ്ട്. അവരുടെ കൈവശം രേഖകള്‍…
Read Moreഅയോധ്യയിലെ മുഖ്യവിഗ്രഹം കർണാടകയിൽ കൊത്തിയെടുത്തത്: കൃഷ്ണശിലയിൽ വിഗ്രഹം തീർത്ത ശിൽപിയെ കുറിച്ച് കേട്ടാൽ ഞെട്ടും
ബംഗളൂരു: അയോധ്യയിലെ രാമക്ഷേത്രത്തിൽ മുഖ്യവിഗ്രഹമായി പ്രതിഷ്ഠിക്കുന്നത് കർണാടകയിലെ പ്രശസ്ത ശിൽപി അരുൺ യോഗിരാജ് കൊത്തിയെടുത്ത രാമവിഗ്രഹം. തലമുറകളായി വിഗ്രഹങ്ങൾ കൊത്തുപണി ചെയ്യുന്ന മൈസൂരുവിലെ കുടുംബത്തിലെ അംഗമാണു അരുൺ യോഗിരാജ്. വിശ്രമമില്ലാതുള്ള വിഗ്രഹനിർമാണത്തിനിടെ15 ദിവസം ഇദ്ദേഹം കുടുംബത്തോടും കുട്ടികളോടും സംസാരിച്ചിരുന്നില്ലത്രെ. കേദാർനാഥിൽ ആദിശങ്കരാചാര്യരുടെയും ഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും പ്രതിമകൾ നിർമിച്ചതും അരുൺ യോഗിരാജാണ്. ഇദ്ദേഹം കൃഷ്ണശിലയിൽ കൊത്തിയെടുത്ത വിഗ്രഹം ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുമെന്നു ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് സ്ഥിരീകരിച്ചു. രാമക്ഷേത്രത്തിലെ ശ്രീരാമ പ്രതിഷ്ഠയ്ക്കായി അരുൺ യോഗിരാജ് നിർമിച്ച വിഗ്രഹം തെരഞ്ഞെടുക്കുമെന്നു മുതിർന്ന കർണാടക ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത്. അതേസമയം, പ്രതിഷ്ഠാ ചടങ്ങിന് മുന്‍പ് രാമക്ഷേത്രത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ദര്‍ശനം നടത്തി. ഉത്തര്‍പ്രദേശ് ഘടകത്തിനൊപ്പം ദേശീയ നേതാക്കളും ക്ഷേത്രത്തിലെത്തി.…
Read Moreകാമുകിയുടെ കൊഞ്ചൽ സഹിക്കാൻ വയ്യേ…പോസ്റ്റുമായി കാമുകൻ; ഓടി രക്ഷപെട്ടോയെന്ന് സോഷ്യൽ മീഡിയ
ഒരു കാമുകന്റെ സംശയവും ആവലാതിയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കു വഴിയൊരുക്കിയിരിക്കുകയാണ്. കാമുകി ചെറിയ കുട്ടികളെപ്പോലെ കൊഞ്ചി സംസാരിക്കുന്നു, ഇതിൽ എന്തെങ്കിലും അപകടമുണ്ടോ’ എന്നാണു കാമുകന് അറിയേണ്ടത്. 30കാരനായ യുവാവാണു തന്റെ കാമുകിയെക്കുറിച്ചുള്ള ആശങ്കകൾ റെഡ്ഡിറ്റ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചത്. തന്നോടു സംസാരിക്കുമ്പോഴെല്ലാം കാമുകി മനഃപൂർവം കുഞ്ഞുങ്ങളുടെ ശബ്ദത്തിൽ സംസാരിക്കുകയാണെന്ന് ഇയാൾ പറയുന്നു. ഈ സംസാരം തനിക്കത്ര പിടിക്കുന്നില്ല. എന്താണ് ഇതിന്റെ സാരം. ഇതു തങ്ങളുടെ ബന്ധത്തെ ബാധിക്കുമോ? ബന്ധം അവസാനിപ്പിക്കേണ്ടി വരുമോ? എന്നെല്ലാമാണു യുവാവിന്റെ സംശയം. സംശയം ദുരീകരിക്കാൻ തന്നെ സഹായിക്കണമെന്ന അഭ്യർഥനയും പോസ്റ്റിലുണ്ട്. ഏതായാലും യുവാവിന് ഉപദേശങ്ങളും നിർദേശങ്ങളുമായി ഒരുപാടു പേരെത്തി. കാമുകിയുടെ കൊഞ്ചൽ സഹിക്കാൻ പറ്റില്ലെങ്കിൽ ബന്ധം അവസാനിപ്പിക്കുന്നതാണു നല്ലതെന്നായിരുന്നു മിക്കവരുടെയും അഭിപ്രായം. കാമുകി കുഞ്ഞുങ്ങളെപ്പോലെ സംസാരിക്കുന്നതു ക്യൂട്ട് അല്ലേ എന്ന ചോദ്യങ്ങളുമുണ്ടായി. റിലേഷൻഷിപ്പ് സൈക്കോളജി സ്പെഷലിസ്റ്റായ ഡോ. അന്റോണിയ ഹാളിന്റെ അഭിപ്രായം അതിൽ…
Read Moreഒരു മറയൊക്കെ വേണ്ടേ…! പരിസരം മറന്ന് സ്കൂട്ടറിൽ പ്രണയലീല; മുട്ടൻ പണി കൊടുത്ത് പോലീസ്
മുംബൈ: ഒളിച്ചും പതുങ്ങിയുമൊക്കെയാണു പണ്ട് കമിതാക്കൾ പ്രണയലീലകളിൽ ഏർപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ അതല്ല സ്ഥിതി. ഒന്നിനും ഒരു മറ ഇല്ലെന്നു മാത്രമല്ല, സമൂഹമാധ്യമങ്ങളിലൂടെ പ്രണയചേഷ്ടകൾ പ്രചരിപ്പിക്കാനും മടിയില്ല. അടുത്തിടെയായി ഇതൊരു ട്രെൻഡ് ആയും മാറി. കഴിഞ്ഞദിവസം മുംബൈയിലെ തിരക്കേറിയ ബാന്ദ്ര റിക്ലമേഷൻ റോഡിൽ കമിതാക്കൾ സ്കൂട്ടറിൽ നടത്തിയ പ്രണയയാത്ര വൻ വിവാദമായി. സ്കൂട്ടർ ഓടിക്കുന്ന യുവാവിന്റെ മടിയിലിരുന്നാണു യുവതിയുടെ യാത്ര. ഹെൽമറ്റ് ധരിക്കാതെ മുഖത്തോടു മുഖം നോക്കിയിരുന്നുള്ള ഈ യാത്രയിൽ ഇരുവരും പരസ്പരം ചുംബനങ്ങൾ നൽകുന്നു. മറ്റുള്ളവർ കാണുന്നുണ്ടെന്നു മനസിലായിട്ടും അവർക്കൊരു കൂസലുമില്ലായിരുന്നു. ഓൺലൈനിൽ പങ്കുവച്ച വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പോലീസിനു കണ്ടില്ലെന്നു നടിക്കാനായില്ല. ഇരുവരെയും അറസ്റ്റ് ചെയ്ത പോലീസ്, സ്കൂട്ടർ കസ്റ്റഡിയിൽ എടുക്കുകയുംചെയ്തു. അടുത്തിടെ രാജസ്ഥാനിലെ അജ്മീറിൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയുള്ള ദമ്പതികളുടെ ചുംബനദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. റീജണൽ കോളജ് ക്രോസ്റോഡിൽനിന്നു നഗരത്തിലെ നൗസർ താഴ്വരയിലേക്ക് യാത്ര ചെയ്ത ദമ്പതികളാണു…
Read More