പാർലെ-ജി മന്ദിർ; രാ​മ​ക്ഷേ​ത്രം ബി​സ്ക്ക​റ്റി​ൽ നി​ർ​മി​ച്ച് യു​വാ​വ്; കൈയടിച്ച് സോഷ്യൽ മീഡിയ

കോ​ൽ​ക്ക​ത്ത: അ​യോ​ധ്യ​യി​ൽ ​പ്ര​തി​ഷ്ഠാ​ ച​ട​ങ്ങ് ന​ട​ക്കാ​നി​രി​ക്കു​ന്ന രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ മാ​തൃ​ക ബി​സ്ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ചി​രി​ക്കു​ക​യാ​ണു പ​ശ്ചി​മ​ബം​ഗാ​ളി​ലെ ദു​ർ​ഗാ​പു​ർ സ്വ​ദേ​ശി ഛോട്ട​ൻ ഘോ​ഷ്. ഇ​രു​പ​തു കി​ലോ​ഗ്രാം പാ​ർ​ലെ-​ജി ബി​സ്ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണു ക്ഷേ​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം. അ​ഞ്ചു ദി​വ​സ​മെ​ടു​ത്താ​ണ് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ചേ​ർ​ന്നു ഘോ​ഷ് രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ 4×4 അ​ടി മോ​ഡ​ൽ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ബി​സ്ക്ക​റ്റി​നെ കൂ​ടാ​തെ തെ​ർ​മോ​കോ​ൾ, പ്ലൈ​വു​ഡ്, പ​ശ എ​ന്നി​വ​യും കു​റ​ഞ്ഞ അ​ള​വി​ൽ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. ബി​സ്ക്ക​റ്റ് മാ​തൃ​ക ശ്ര​ദ്ധേ​യ​മാ​യ​തോ​ടെ ഘോ​ഷും സു​ഹൃ​ത്തു​ക്ക​ളും ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ താ​ര​ങ്ങ​ളാ​ണ്. കൗ​തു​ക​വും അ​ദ്ഭു​ത​വും നി​റ​ഞ്ഞ മാ​തൃ​ക​ക​ൾ ഘോ​ഷ് ഇ​തി​നും മു​മ്പും നി​ർ​മി​ച്ചി​ട്ടു​ണ്ട്. ച​ന്ദ്ര​യാ​ൻ-3 മാ​തൃ​ക നി​ർ​മി​ച്ച് ഘോ​ഷ് ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക. പ​ശ്ചി​മ​ബം​ഗാ​ളി​ലെ സി​ലി​ഗു​രി സ്വ​ദേ​ശി​യാ​യ പ്രി​യ​ങ്ക ദേ ​രാ​മ​ക്ഷേ​ത്ര മാ​തൃ​ക​യി​ലു​ള്ള കേ​ക്ക് നി​ർ​മി​ച്ച​തും വ​ലി​യ വാ​ർ​ത്ത ആ​യി​രു​ന്നു. ഏ​റെ​ക്കാ​ല​മാ​യി വീ​ട്ടി​ലി​രു​ന്ന് കേ​ക്ക് ത​യ്യാ​റാ​ക്കു​ന്ന പ്രി​യ​ങ്ക​യു​ടെ രാ​മ​ക്ഷേ​ത്ര മാ​തൃ​ക​യി​ലു​ള്ള കേ​ക്കി​ന് വ​ലി​യ തോ​തി​ലു​ള്ള…

Read More

വി​മാ​ന​ജീ​വ​ന​ക്കാ​രി മാനത്ത് കണ്ടത് എന്തായിരിക്കും..? അമ്പരപ്പിൽ ഗവേഷകരും

 “പി​ങ്ക് നി​റ​ത്തി​ൽ മി​ന്നി​മ​റ​യു​ന്ന വൃ​ത്തം​പോ​ലെ തോ​ന്നി​ക്കു​ന്ന വി​ചി​ത്ര​മാ​യ രൂ​പ​മു​ള്ള പ​റ​ക്കു​ന്ന വ​സ്തു​വാ​യി​രു​ന്നു അ​ത്…’ ഹം​ഗേ​റി​യ​ൻ വി​മാ​ന​ക്ക​മ്പ​നി​യാ​യ വി​സ് എ​യ​റി​ലെ ഫ്ളൈ​റ്റ് അ​റ്റ​ൻ​ഡ​ന്‍റ് ഡെ​നി​സ ത​നാ​സെ എന്ന യുവതി​ വീഡിയോ സഹിതം പങ്കുവച്ച അനുഭവം കേ​ട്ട് ലോ​കം ജി​ജ്ഞാ​സ​യു​ടെ മു​ൾ​മു​ന​യി​ലാ​യി. ഈ ​മാ​സം പോ​ള​ണ്ടി​ലെ ലൂ​ട്ട​ണി​ൽ​നി​ന്നു സി​സ്മാ​നി​യി​ലേ​ക്കു​ള്ള പ​റ​ക്ക​ലി​നി​ടെ​യാ​ണ് അ​ന്യ​ഗ്ര​ഹ ബ​ഹി​രാ​കാ​ശ പേ​ട​ക​മെ​ന്നു സം​ശ​യി​ക്കു​ന്ന വീ​ഡി​യോ ത​നാ​സെ ചി​ത്രീ​ക​രി​ക്കു​ന്ന​ത്. “അ​ജ്ഞാ​ത’ വ​സ്തു​വി​നു വി​ചി​ത്ര​മാ​യ ആ​കൃ​തി​യാ​ണു​ണ്ടാ​യി​രു​ന്ന​ത്. മാ​ത്ര​മ​ല്ല, പി​ങ്ക് പ്ര​കാ​ശ​ത്തി​ൽ മി​ന്നു​ന്നു​മു​ണ്ടാ​യി​രു​ന്നു. വി​മാ​ന​യാ​ത്ര​യ്ക്കി​ടെ രാത്രിയാണു ജാ​ല​ക​ത്തി​ലൂ​ടെ വി​ചി​ത്ര​മാ​യ കാ​ഴ്ച അ​വ​ർ ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ ഡെ​നി​സ അ​ത് ത​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ന്‍റെ ജാ​ല​ക​ത്തി​ൽ പ​തി​ഞ്ഞ ത​നാ​സെ​യു​ടെ പി​ങ്ക് നി​റ​ത്തി​ലു​ള്ള യൂ​ണി​ഫോ​മി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​കാം ഇ​തെ​ന്ന് അ​ഭി​പ്രാ​യ​മു​യ​ർ​ന്നെ​ങ്കി​ലും അ​ങ്ങ​നെ​യ​ല്ലെ​ന്നു പി​ന്നീ​ടു വ്യ​ക്ത​മാ​യി. പ​റ​ക്കു​ന്ന അ​ജ്ഞാ​ത​വ​സ്തു​ക്ക​ളെ​പ്പ​റ്റി ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​വ​ർ​പോ​ലും വീ​ഡി​യോ ക​ണ്ട് അ​മ്പര​ന്നി​രി​ക്കു​ക​യാ​ണെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

Read More

മോ​ദി​ക്ക് സ​മ്മാ​ന​മാ​യി ഉ​ണ്ണി​ക്ക​ണ്ണ​ന്‍റെ ചി​ത്രം: ഗു​രു​വാ​യൂ​രി​ൽ മോ​ദി​ക്ക് പെയിന്‍റിംഗ് സമ്മാനിച്ചത് ജ​സ്ന സ​ലിം; ചി​ത്രം പ​ങ്കു​വ​ച്ച് പ്ര​ധാ​ന​മ​ന്ത്രി

കൊ​ച്ചി: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ഉ​ണ്ണി​ക്ക​ണ്ണ​ന്‍റെ പെ​യി​ന്‍റിം​ഗ് സ​മ്മാ​നി​ച്ച് യു​വ​തി. കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി ജ​സ്ന സ​ലി​മാ​ണ് താ​ൻ വ​ര​ച്ച വെ​ണ്ണ തി​ന്നു​ന്ന ഉ​ണ്ണി​ക്ക​ണ്ണ​ന്‍റെ പെ​യി​ന്‍റിം​ഗ് ന​രേ​ന്ദ്ര മോ​ദി​ക്ക് സ​മ്മാ​നി​ച്ച​ത്. തു​ട​ർ​ന്ന് ത​നി​ക്ക് ല​ഭി​ച്ച ഈ ​സ​മ്മാ​ന​ത്തെ കു​റി​ച്ച് ന​രേ​ന്ദ്ര മോ​ദി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റി​ടു​ക​യും ചെ​യ്തു. ‘ഗു​രു​വാ​യൂ​ർ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ജ​സ്ന സ​ലീം എ​നി​ക്ക് കൃ​ഷ്ണ ഭ​ഗ​വാ​ന്‍റെ പെ​യി​ന്‍റിം​ഗ് സ​മ്മാ​നി​ച്ചു’ എ​ന്നാ​ണ് ചി​ത്രം പ​ങ്കു​വ​ച്ച് മോ​ദി എ​ക്സി​ൽ കു​റി​ച്ച​ത്. കൃ​ഷ്ണ​ന്‍റെ ക​ടു​ത്ത ആ​രാ​ധി​ക​യാ​യ ജ​സ്ന സ​ലിം, ഇ​തു​വ​രെ കൃ​ഷ്ണ​ന്‍റെ 500 ഓ​ളം ചി​ത്ര​ങ്ങ​ളാ​ണ് വ​ര​ച്ച​ത്. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ന് നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു. ക​ണ്ണ​നോ​ടു​ള്ള ആ​രാ​ധ​ന​യ്ക്ക് പി​ന്നി​ൽ മ​റ്റൊ​രു കാ​ര്യ​വു​മു​ണ്ട്. ചെ​റു​പ്പം മു​ത​ൽ ജ​സ്ന​യെ ഉ​മ്മ ക​ണ്ണ​നെ​ന്നാ​ണ് വി​ളി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് സ​ഹോ​ദ​ര​ങ്ങ​ളും ഭ​ർ​ത്താ​വും ജ​സ്ന​യെ അ​ങ്ങ​നെ​ത​ന്നാ​ണ് വി​ളി​ച്ച​തെ​ന്നും മാ​ധ്യ​മ​ങ്ങ​ളോ​ട് ജ​സ്ന പ​റ​ഞ്ഞു. ആ​ദ്യ​മാ​യി 24-ാം വ​യ​സി​ലാ​ണ്…

Read More

പി​ടി​വി​ടി​ല്ല​ടാ ക​ള്ളാ…. ട്രെ​യി​നി​ൽ ജ​ന​ലി​ലൂ​ടെ ഫോ​ൺ മോ​ഷ്ടി​ക്കാ​നെ​ത്തി​യ ക​ള്ള​നെ കൈ​യോ​ടെ പൊ​ക്കി യാ​ത്ര​ക്കാ​ർ; പി​ടി​വി​ടാ​തെ വ​ലി​ച്ചു​കൊ​ണ്ടു​പോ​യ​ത് ഒ​രു കി​ലോ മീ​റ്റ​റോ​ളം

ട്രെ​യി​ൻ യാ​ത്ര​യി​ൽ സാ​ധ​ന​ങ്ങ​ൾ ക​ള​വ് പോ​കു​ന്ന​ത് സാ​ധാ​ര​ണ സം​ഭ​വ​മാ​ണ്. ക​ൺ​മു​ന്നി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്താ​ലും തി​ര​ക്കു​ള്ള ട്രെ​യി​നി​ൽ നി​ന്നോ റെ​യി​ൽ വേ ​സ്റ്റേ​ഷ​നി​ൽ നി​ന്നോ ക​ള്ള​നെ പി​ടി​ക്കു​ക അ​ത്ര എ​ളു​പ്പ​മ​ല്ല. അ​തി​നാ​ൽ ത​ന്നെ ട്രെ​യി​ൻ യാ​ത്ര​ക​ളി​ൽ അ​തീ​വ ശ്ര​ദ്ധ പു​ല​ർ​ത്തേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ത്ത​ര​മൊ​രു സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. ട്രെ​യി​നി​ൽ ജ​ന​ലി​ന്‍റെ വ​ശ​ത്ത് ഇ​രി​ക്കു​ന്ന യാ​ത്ര​ക്കാ​ര​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ക്കാ​നെ​ത്തി​യ ക​ള്ള​ൽ വി​ചാ​രി​ച്ച​ത് എ​ളു​പ്പ​ത്തി​ൽ കാ​ര്യം ന​ട​ത്തി മു​ങ്ങാ​മെ​ന്നാ​ണ്. എ​ന്നാ​ൽ ക​ള്ള​ന്‍റെ പ​ണി ഏ​റ്റി​ല്ല. ഫോ​ൺ മോ​ഷ്ടി​ക്കാ​ൻ ജ​ന​ലി​ലൂ​ടെ കൈ​ക​ളി​ട്ട​തും യാ​ത്ര​ക്കാ​ർ ക​ള്ള​ന്‍റെ കൈ​യ്ക്ക് ക​യ​റി പി​ടി​ച്ചു. എ​ക്സി​ൽ പ​ങ്കു​വ​ച്ച ദൃ​ശ്യ​ങ്ങ​ളി​ൽ ഓ​ടു​ന്ന ട്രെ​യി​നി​ലൂ​ടെ ക​ള്ള​ൻ തൂ​ങ്ങി​ക്കി​ട​ന്ന് പോ​കു​ന്ന​ത് വ്യ​ക്ത​മാ​യി കാ​ണാം. ഒ​രു കി​ലോ മീ​റ്റ​റോ​ളമാണ് ക​ള്ള​നെ ജനലിലൂടെ വ​ലി​ച്ചി​ഴ​ച്ചത്. ഇ​തി​നി​ടെ മ​റ്റ് യാ​ത്ര​ക്കാ​ർ സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ചു.​ ബി​ഹാ​റി​ലെ…

Read More

വ​ന്ദ​നം വ​ട​ക്കാ​ഞ്ചേ​രി; ഇ​ന്ത്യ​യൊ​ട്ടാ​കെ മാ​തൃ​ക​യാ​ക്കേ​ണ്ട വ​ലി​യ ദൗ​ത്യ​ത്തി​ന് ​വട​ക്കാ​ഞ്ചേ​രി​യി​ൽ കൊ​ടി​യേ​റ്റം

നി​ള​യും മ​ല​യും സ​ല്ല​പി​ക്കു​ന്ന, ഉ​ത്രാ​ളി​ക്കാ​വ് പൂ​ര​വും മ​ച്ചാ​ട് മാ​മാ​ങ്ക​വും പൊ​ടി​പൊ​ടി​ക്കു​ന്ന വ​ട​ക്കാ​ഞ്ചേ​രി… അ​ക​ലെ​യ​ല്ലാ​തെ ക​ല​ക​ളു​ടെ മ​ല​യാ​ള ത​റ​വാ​ട് ആ​യ കേ​ര​ള ക​ലാ​മ​ണ്ഡ​ലം.. മ​ല​യാ​ള സി​നി​മ​യ്ക്ക് മ​റ​ക്കാ​നാ​വാ​ത്ത ഒ​രു​പാ​ട് ന​ല്ല ചി​ത്ര​ങ്ങ​ൾ സ​മ്മാ​നി​ച്ച ഭ​ര​ത​ൻ എ​ന്ന പ്രി​യ സം​വി​ധാ​യ​ക​ന്‍റെ എ​ങ്ക​ക്കാ​ട്.. കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ച​രി​ത്ര ഇ​ടം.. അ​ങ്ങ​നെ വി​ശേ​ഷ​ണ​ങ്ങ​ൾ പ​ല​താ​ണ് തൃ​ശൂ​ർ ജി​ല്ല​യു​ടെ വ​ട​ക്കാ​ഞ്ചേ​രി​ക്ക്.. കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ മാ​തൃ​ക​യാ​കു​ന്ന വി​ധ​ത്തി​ൽ വ​ട​ക്കാ​ഞ്ചേ​രി ഒ​രി​ക്ക​ൽ കൂ​ടി ച​രി​ത്ര​ത്തി​ലേ​ക്ക് ശ്ര​ദ്ധേ​യ​മാ​യ​ ചു​വ​ടു​വ​യ്പ്പ് ന​ട​ത്തു​ക​യാ​ണ്. പ​ച്ച​പ്പ​ട്ടു പു​ത​ച്ച പാ​ട​ശേ​ഖ​ര​ങ്ങ​ൾ നി​ര​വ​ധി​യു​ണ്ട് വ​ട​ക്കാ​ഞ്ചേ​രി ഭാ​ഗ​ത്ത്. അ​ത്ത​ര​ത്തി​ലു​ള്ള പ​ച്ച​പ്പ് കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ന്, പ്ലാ​സ്റ്റി​ക് കൊ​ണ്ട് പ്ര​കൃ​തി​യെ ശ്വാ​സം​മു​ട്ടി​ക്കാ​തി​രി​ക്കാ​ൻ, ഒ​രി​ക്ക​ലും ന​ശി​ക്കാ​തെ മ​ണ്ണി​ൽ കി​ട​ന്ന് അ​ഴു​കി ദ്ര​വി​ച്ച് ത​ല​മു​റ​ക​ൾ​ക്ക് വ​രെ ദു​ര​ന്ത​മാ​യി മാ​റു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ​ക്ക് അ​റു​തി വ​രു​ത്താ​ൻ വ​ട​ക്കാ​ഞ്ചേ​രി മു​ന്നി​ട്ടി​റ​ങ്ങു​മ്പോ​ൾ അ​ത് ഇ​ന്നേ​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത പു​തി​യൊ​രു മാ​ലി​ന്യ സം​സ്ക​ര​ണ അ​ധ്യാ​യ​മാ​ണ് കേ​ര​ള​ത്തി​ൽ മു​ന്നി​ൽ തു​റ​ക്കു​ന്ന​ത്.…

Read More

ഗു​രു​വാ​യൂ​ര്‍ ക​ല്യാ​ണം; സോ​ഷ്യ​ല്‍ മീ​ഡി​യ​യിൽ അടിയോടടി

കോ​ഴി​ക്കോ​ട്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ​ങ്കെ​ടു​ത്ത് ‘സൂ​പ്പ​ര്‍ ഹി​റ്റാ’​ക്കി​യ സു​രേ​ഷ്‌​ഗോ​പി​യു​ടെ മ​ക​ളു​ടെ ക​ല്യാ​ണം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ല്‍. വി​വാ​ഹ ഫോ​ട്ടോ​ക​ളും താ​ര​ങ്ങ​ളു​ടെ ഭാ​വ​പ്ര​ക​ട​ന​ങ്ങ​ളും വേ​റെ ലെ​വ​ലി​ല്‍ എ​ത്തി​യ​തോ​ടെ പ​തി​വു​പോ​ലെ എ​തി​ര്‍​ത്തും അ​നു​കൂ​ലി​ച്ചും ഇ​ട​യ്ക്ക് ‘പ​ച്ച​യ്ക്ക് വ​ര്‍​ഗീ​യ​ത’ പ​റ​ഞ്ഞു​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്ന​ലെ മു​ത​ല്‍ ക​ത്തി​നി​ല്‍​ക്കു​ന്ന​ത്.​ മ​ല​യാ​ള​ത്തി​ലെ പ്രി​യ​താ​ര​ങ്ങ​ളാ​യ മോ​ഹ​ന്‍​ലാ​ല്‍, മ​മ്മൂ​ട്ടി എ​ന്നീ താ​ര​ങ്ങ​ളു​ടെ പേ​രി​ലാ​ണ് പ്ര​ധാ​ന​മാ​യും ചേ​രിതി​രി​ഞ്ഞ് പ​രാ​മ​ര്‍​ശ​ങ്ങ​ളും ക​മ​ന്‍റ് ബോ​ക്‌​സു​ക​ളും നി​റ​ഞ്ഞ് നി​ല്‍​ക്കു​ന്ന​ത്. വി​വാ​ഹം ന​ട​ന്ന ഗു​രു​വാ​യൂ​രി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യെ ന​മി​ച്ച് മോ​ഹ​ന്‍​ലാ​ല്‍ നി​ല്‍​ക്കു​മ്പോ​ള്‍ തൊ​ട്ട​ടു​ത്ത് മ​മ്മൂ​ട്ടി കൈ​കെ​ട്ടി നി​ല്‍​ക്കു​ന്ന ചി​ത്രം ട്രോ​ളാ​ക്കി പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ് ചി​ല​ര്‍. ‘ഇ​താ​ടാ മ​മ്മൂ​ട്ടി’ എന്നു ചൂണ്ടിക്കാട്ടി ത​ല​കു​നി​ച്ച് നി​ല്‍​ക്കു​ന്ന​വ​രെ​ല്ലാം വി​ധേ​യ​രാ​ണെ​ന്ന മ​ട്ടി​ലാ​ണ് പ്ര​ചാ​ര​ണം.​ എ​ന്നാ​ലി​തി​ന് മ​റു​പ​ടി​യാ​യി മ​മ്മൂ​ട്ടി പ്ര​ധാ​ന​മ​ന്ത്രി​യെ കൈ​കൂ​പ്പി വ​ണ​ങ്ങു​ന്ന​തും അ​ക്ഷ​തം സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി ചി​ത്ര​ങ്ങ​ള്‍ പോ​സ്റ്റ് ചെ​യ്ത് മ​റു​വി​ഭാ​ഗ​വും രം​ഗ​ത്തെ​ത്തു​ന്നു. മോ​ഹ​ന്‍​ലാ​ല്‍-​മ​മ്മൂ​ട്ടി എ​ന്നി​വ​രു​ടെ മ​ത​ങ്ങ​ള്‍ ചി​ക​ഞ്ഞ് ന​ട​ത്തു​ന്ന ഇ​ത്ത​രം പോ​സ്റ്റു​ക​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യ…

Read More

ക​ല്യാ​ണ​പ്പെ​ണ്ണി​ന്‍റെ വ​ര​വ് ക​യ​റി​ൽ തൂ​ങ്ങി..! അമ്പരന്ന് അ​തി​ഥി​ക​ൾ

നാ​ലാ​ൾ ശ്ര​ദ്ധി​ക്കും വി​ധം വി​വാ​ഹാ​ഘോ​ഷം വ്യ​ത്യ​സ്ത​മാ​ക്കാ​ൻ പ​ല​രും ശ്ര​മി​ക്കാ​റു​ണ്ട്. ഇ​ത്ത​രം പ​ല ആ​ഘോ​ഷ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗം സൃ​ഷ്ടി​ക്കാ​റു​മു​ണ്ട്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട പു​തി​യൊ​രു വീ​ഡി​യോ​യി​ൽ വി​വാ​ഹ​വേ​ദി​യി​ലേ​ക്കു​ള്ള വ​ധു​വി​ന്‍റെ വ​ര​വ് ക​ണ്ടാ​ൽ അമ്പരന്ന് പോ​കും. സാ​ധാ​ര​ണ മ​ന്ദം​മ​ന്ദം ന​ട​ന്നാ​ണു വ​ധു വ​രാ​റു​ള്ള​തെ​ങ്കി​ൽ ഇ​വി​ടെ ക​ല്യാ​ണ​പ്പെ​ണ്ണ് വ​ന്ന​തു ക​യ​റി​ൽ തൂ​ങ്ങി..! ര​ണ്ടു​നി​ല​ക​ളു​ള്ള ഹാ​ളി​ലാ​യി​രു​ന്നു വി​വാ​ഹം. മു​ക​ൾ നി​ല​യി​ൽ​നി​ന്നു വ​ധു താ​ഴ​ത്തെ​നി​ല​യി​ലേ​ക്കു സ്പ്രിം​ഗ് പോ​ലെ​യു​ള്ള ക​യ​റി​ൽ തൂ​ങ്ങി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​രു​ടെ ഇ​ട​യി​ലേ​ക്കാ​യി​രു​ന്നു വ​ധു​വി​ന്‍റെ മാ​സ് എ​ൻ​ട്രി. വ​ള​രെ കൂ​ളാ​യി പു​ഞ്ചി​രി​ച്ചു​കൊ​ണ്ടു​ള്ള തൂ​ങ്ങി​യി​റ​ക്കം ക​ണ്ടി​ട്ടു പെ​ണ്ണി​നു സ​ർ​ക്ക​സി​ലാ​ണോ ജോ​ലി എ​ന്നു നി​ര​വ​ധി​പ്പേ​ർ ക​മ​ന്‍റി​ട്ടു. എ​വി​ടെ​യാ​ണ് ഈ ​വി​വാ​ഹം ന​ട​ന്ന​തെ​ന്നു വീ​ഡി​യോ​യി​ൽ വ്യ​ക്ത​മ​ല്ല. ഇ​ത്ത​രം വ്യ​ത്യ​സ്ത​മാ​യ എ​ൻ​ട്രി​ക​ൾ മു​ൻ​പും ഉ​ണ്ടാ​യി​ട്ടു​ണ്ട്. യു​കെ​യി​ൽ മു​ൻ ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക്രി​സ് പാ​ർ​ക്ക്സ് വി​വാ​ഹ​വേ​ദി​യി​ലെ​ത്തി​യ​തു സ്കൈ​ഡൈ​വ് ചെ​യ്താ​യി​രു​ന്നു. ഒ​രു യു​ദ്ധ​ത്തി​ൽ ഒ​രു കാ​ല് ന​ഷ്ട​പ്പെ​ട്ട​യാ​ളാ​യി​രു​ന്നു ക്രി​സ്.

Read More

വി​ട്ട് ത​രി​ല്ല ഞാ​നീ സ്ഥ​ലം; ല​ഗേ​ജ് സ്ഥ​ല​ത്തെ ചൊ​ല്ലി വ​ന്ദേ ഭാ​ര​തി​ൽ യാ​ത്ര​ക്കാ​ർ ത​മ്മി​ൽ കൂ​ട്ട​യ​ടി

സൗ​ക​ര്യ​ങ്ങ​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കും പേ​രു​കേ​ട്ട വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ റെ​യി​ൽ‌​വേ​യി​ൽ സ്ഥി​ര​മാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കി​ട​യി​ൽ ഹി​റ്റാ​യി മാ​റി​യി​രി​ക്കു​ന്നു. എ​ന്നി​രു​ന്നാ​ലും, അ​ടു​ത്തി​ടെ ട്രെ​യി​നി​ൽ ല​ഗേ​ജ് സ്ഥ​ല​ത്തെ ചൊ​ല്ലി ര​ണ്ട് യാ​ത്ര​ക്കാ​ർ വ​ഴ​ക്കി​ടു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. ഘ​ർ കെ ​ക​ലേ​ഷ് എ​ന്ന​യാ​ളാ​ണ് എ​ക്‌​സി​ൽ  വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. ക്ലി​പ്പി​ൽ, ല​ഗേ​ജ് സ്ഥ​ല​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ൽ ര​ണ്ട് പു​രു​ഷ​ന്മാ​ർ വ​ഴ​ക്കി​ടു​ന്ന​ത് കാ​ണാം. കു​റ​ച്ച് നി​മി​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം, ര​ണ്ട് പു​രു​ഷ​ന്മാ​രി​ൽ ഒ​രാ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നാ​യി ഒ​രു സ്ത്രീ ​വാ​ദ​ത്തി​ൽ ചേ​രു​ന്നു. പി​ന്നീ​ട്, മ​റ്റ് കു​റ​ച്ച് യാ​ത്ര​ക്കാ​ർ അ​വ​രെ ശാ​ന്ത​രാ​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഒ​രു റെ​യി​ൽ​വേ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വി​ഷ​യം കൈ​കാ​ര്യം ചെ​യ്യാ​നാ​യി എ​ത്തു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. എ​ന്നാ​ൽ സം​ഭ​വം എ​ന്നാ​ണ് ന​ട​ന്ന​ത് എ​ന്ന​തി​ൽ ഇ​തു​വ​രെ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. 54 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ 96,000-ല​ധി​കം വ്യൂ​സും ആ​യി​രം ലൈ​ക്കു​ക​ളും നേ​ടി.”​അ​ത് വ​ന്ദേ ഭാ​ര​ത് ആ​ക​ട്ടെ അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും വി​മാ​നം…

Read More

ആ​റാം വ​യ​സി​ൽ ശ​രീ​ര​ത്തി​ലേ​റ്റ​ത് 70 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ൽ: 26-ാം വ​യ​സി​ൽ അ​ഗ്നി​ശ​മ​ന സേ​ന​യി​ൽ ജോ​ലി നേടി; ഭയത്തെ കീഴ്പ്പെടുത്തി ടെറി മക്കാർത്തി

ഭ​യ​മി​ല്ലാ​ത്ത മ​നു​ഷ്യ​ൻ‌മാരെ സം​ബ​ന്ധി​ച്ച​ടു​ത്തോ​ളം അ​വ​ർ ജീ​വി​ത​ത്തി​ൽ വ​ള​രെ ക​രു​ത്ത​രാ​യി​രി​ക്കും. എ​ന്ത് തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ങ്കി​ലും അ​വ​ർ​ക്ക് അ​ധി​കം ചി​ന്തി​ച്ച് കു​ഴ​യേ​ണ്ട​താ​യി വ​രി​ല്ല. എ​ന്നാ​ൽ ശ​രീ​ര​ത്തി​നേ​റ്റ പൊ​ള്ള​ലും മ​ന​സി​നേ​റ്റ ഭ​യ​വും മ​റി​കി​ട​ന്ന് അ​ഗ്നി​ശ​മ​ന സേ​ന​യി​ൽ ജോ​ലി നേ​ടി​യി​രി​ക്കു​ക​യാ​ണ് ടെ​റി മ​ക്കാ​ർ​ത്തി എ​ന്ന യു​വാ​വ്. ജീ​വി​ത​ത്തി​ൽ ഈ 26 ​കാ​ര​ൻ നേ​രി​ട്ട പ​രി​ഹാ​സ​ങ്ങ​ളും വേ​ദ​ന​ക​ളും ത​ര​ണം ചെ​യ്ത ക​ഥ ആ​ർ​ക്കും പ്ര​ചോ​ദ​ന​മാ​കു​ന്ന ഒ​ന്നാ​ണ്. ടെ​റി​യ്ക്ക് ആ​റ് വ​യ​സു​ള്ള​പ്പോ​ഴാ​ണ് ഒ​രു പാ​ത്രം മ​ണ്ണെ​ണ്ണ ശ​രീ​ര​ത്തി​ലേ​ക്ക് വീ​ഴു​ന്ന​തും തീ​പ​ട​ർ​ന്ന് പൊ​ള്ള​ലേ​ൽ​ക്കു​ന്ന​തും. 70 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലാ​ണ് അ​ന്ന് ടെ​റി​ക്കേ​റ്റ​ത്. ത​ന്‍റെ ശ​രീ​ര​ത്തി​നേ​റ്റ പൊ​ള്ള​ലി​നെ​ക്കാ​ളും ടെ​റി​യെ വേ​ദ​നി​പ്പി​ച്ച​ത് ആ​ളു​ക​ളു​ടെ പ​രി​ഹാ​സ​മാ​യി​രു​ന്നു. എ​ന്നാ​ൽ ആ ​ഭ​യ​ത്തെ​യും പ​രി​ഹാ​സ​ത്തെ​യും വേ​ദ​ന​ക​ളെ​യും മ​റി​കി​ട​ന്ന് ടെ​റി ഇ​ന്ന് വാ​ഷിം​ഗ്ട​ണി​ൽ അ​ഗ്നി​ശ​മ​ന സേ​ന​യി​ൽ ജോ​ലി നേ​ടി.12 ആ​ഴ്ച​ത്തെ ക​ഠി​ന​മാ​യ ട്രെ​യി​നി​ങ് കാ​ല​യ​ള​വ് വ​ള​രെ പ്ര​യാ​സ​ക​ര​മാ​യി​രു​ന്നി​ട്ടും ടെ​റി ത​ന്‍റെ ക​ഠി​ന​പ്ര​യ​ത്നം കൊ​ണ്ട് ജോ​ലി നേ​ടി. ട്രെ​യി​നിം​ഗ്…

Read More

ഇ​തെ​ന്താ സ​ഞ്ച​രി​ക്കു​ന്ന തു​ണി​ക്ക​ട​യോ? വൈ​റ​ലാ​യി ട്രാ​ഫി​ക്കി​ലെ തു​ണി​ക്ക​ട

ബം​ഗു​ളൂ​രു​: സ​ഞ്ച​രി​ക്കു​ന്ന തു​ണി​ക്ക​ട​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​ണ്. ഒ​രു ക​റു​ത്ത ട്ര​ക്കി​ൽ പു​റ​ത്തു​നി​ന്നും കാ​ണാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ നി​റ​യെ വ​സ്ത്ര​ങ്ങ​ൾ തൂ​ക്കി​യി​ട്ടി​രിക്കുന്നത് ചിത്രങ്ങളിൽ കാണാം. മോ​ഹി​ത് ഖു​റേ​ന എ​ന്ന​യാ​ളാ​ണ് എ​ക്സി​ൽ ഈ ​സ​ഞ്ച​രി​ക്കു​ന്ന തു​ണി​ക്ക​ട​യു​ടെ ചി​ത്രം ആ​ദ്യ​മാ​യി പ​ങ്കു​വ​ച്ച​ത്. എ​ന്താ​യാ​ലും ബം​ഗു​ളൂ​രുവിലെ ഈ ​തി​ര​ക്കി​നി​ട​യ്ക്ക് ഇ​ത്ത​ര​ത്തി​ലു​ള്ള കാ​ഴ്ച ആ​ളു​ക​ൾ​ക്ക് ബോ​റ​ടി മാ​റ്റി ന​ൽ​കി. സി​ഗ്ന​ലു​ക​ളി​ൽ തു​ണി​ക​ൾ വി​ൽ​ക്ക​പ്പെ​ടും എ​ന്നാ​യി​രു​ന്നു പോ​സ്റ്റി​ന് വ​ന്ന ഒ​രു ക​മ​ന്‍റ്. ചി​ല മാ​ളു​ക​ൾ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ വ​ള​രെ നി​സ്സാ​ര​മാ​യി ഈ ​ക​ച്ച​വ​ട​ക്കാ​ര​ൻ ചെ​യ്തു​വെ​ന്നാ​യി​രു​ന്നു മ​റ്റൊ​രു ക​മ​ന്‍റ്. ഇ​തി​ൽ വ​ന്ന ര​സ​ക​ര​മാ​യ മ​റ്റൊ​രു ക​മ​ന്‍റ് എ​ന്തെ​ന്നാ​ൽ ബം​ഗുളൂ​രു​വി​ലെ ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ സ​മ​യ​വും ട്രാ​ഫി​ടി​ക്കി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​തു​കൊ​ണ്ട് ആ​യി​രി​ക്കാം ഇ​ങ്ങ​നെ ഒ​രു പ​ദ്ധ​തി എ​ന്നാ​യി​രു​ന്നു. എ​ന്നാ​ൽ സ​ഞ്ച​രി​ക്കു​ന്ന അ​യ​ണി​ങ് ക​ട​യാ​ണി​തെ​ന്ന സം​ശ​യ​വും ആ​ളു​ക​ൾ ഉ​ന്ന​യി​ച്ചു. വൈ​റ​ൽ സം​ഭ​വ​ങ്ങ​ൾ ഏ​റെ ന​ട​ക്കാ​റു​ള്ള ബം​ഗ​ളൂ​രു​വി​ലെ ഈ…

Read More