പശുക്കളെ പരിപാലിക്കുകയും അവയ്ക്ക് ഭക്ഷണം കൊടുക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറൽ ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയില്‍ മകരസംക്രാന്തിയോട് അനുബന്ധിച്ചാണ് മോദി പശുക്കളെ പരിപാലിക്കുന്നത്. സാധാരണ വേഷം ധരിച്ച് പശുക്കളെ ലാളിക്കുന്ന പ്രധാനമന്ത്രിയെയാണ് ചിത്രത്തിൽ കാണുന്നത്. ഹിന്ദു പാരമ്പര്യമനുസരിച്ച് മകരസംക്രാന്തി ദിനത്തിൽ പശുക്കളെ പരിപാലിക്കുന്നത് അനുഗ്രഹം നൽകുന്നു എന്നാണ് വിശ്വാസം. പശു ഇന്ത്യൻ സംസ്കാരത്തിന്റേയും പാരമ്പര്യത്തിന്റേയും പ്രധാന ഭാഗമാണ് എന്ന് നരേന്ദ്രമോദി നേരത്തേ പറഞ്ഞിരുന്നു.
Read MoreCategory: Today’S Special
കാമുകിക്ക് പരീക്ഷാപ്പേടി: ലിപ്സ്റ്റിക്കും ചുരിദാറും പൊട്ടും കുത്തി പരീക്ഷ എഴുതാനെത്തിയ കാമുകന് പിടിയില്‍
ഫരീദ്കോട്ട്: കാമുകിക്കു വേണ്ടി ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാനെത്തിയ കാമുകൻ പിടിയിൽ. പഞ്ചാബിലെ ഫരീദ്കോട്ടിലാണ് സംഭവം. പെൺവേഷം കെട്ടിയാണ് യുവാവ് പരീക്ഷ എഴുതാൻ വന്നത്. പിടികൂടാതിരിക്കാൻ വോട്ടർ ഐഡി, ആധാർ എന്നീ രേഖകളിൽ കൃത്രിമം കാണിച്ചാണ് യുവാവ് എത്തിയത്. ഫാസില്‍ക്ക സ്വദേശിയായ അംഗ്രേസ് സിങ്ങാണ് പിടിയിലായത്. കാമുകി പരംജിത് കൗറിനു പകരമാണ് ഇയാൾ പെൺവേഷത്തിൽ പരീക്ഷയ്ക്ക് ഹാജരായത്. ബാബാ ഫരീദ് ഹെൽത്ത് യൂണിവേഴ്സിറ്റിയിലെ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിലേക്കുള്ള പരീക്ഷ എഴുതാൻ വേണ്ടിയാണ് അംഗ്രേസ് സിങ്ങ് കാമുകി പരംജിത്തിനു പകരം എത്തിയത്. കോട്കപുരയിലെ ഡിഎവി പബ്ലിക് സ്കൂളിലായിരുന്നു പരീക്ഷ സെന്റ്ർ. പിടിക്കപ്പെടാതിരിക്കാൻ പൊട്ടും, വളയും, മാലയും, കമ്മലും, ചുരിദാറും ധരിച്ചാണ് യുവാവ് എത്തിയത്. ബയോമെട്രിക് പരിശോധനയിൽ വിരലടയാളം ഒത്തു വരാൻ സാധിക്കാതെ വന്നപ്പോഴാണ് യുവാവിന്റെ കള്ളത്തരം പൊളിഞ്ഞത്. യുവാവിനെതിരേ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പിന്നീട്, പരംജിത്…
Read Moreഫ്രീ വൈഫൈ കണ്ട് ചാടി വീഴാൻ നിൽക്കണ്ട; പണം പോകുന്ന വഴി പോലും അറിയില്ല
നമ്മുടെ ഡാറ്റ ചോരാതെ പരിധികളില്ലാതെ വൈഫൈ ഉപയോഗിക്കുന്നതിനെ കുറിച്ച് ഒന്ന് ചിന്തിച്ച് നോക്കിയേ. സോഷ്യൽ മീഡിയ വളരെയധികം സ്വാധീനം ചെലുത്തുന്ന ഈ കാലഘട്ടത്തിൽ ഫ്രീ വൈഫൈ കിട്ടിയിൽ ആരാണ് വേണ്ടെന്ന് വയ്ക്കുക. എന്നാൽ ഇത് അത്ര സുരക്ഷിതമല്ലന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇന്നത്തെ കാലത്ത് ഫോണിലേക്ക് ഒരു ഒടിപി പോലും അയക്കാതെ പണം തട്ടുന്ന സംഘങ്ങളുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് ഫ്രീയായി കിട്ടുന്ന വൈഫൈ ഉപയോഗിക്കരുതെന്ന് പോലീസ് പറയുന്നത്. ഫ്രീ ഹോട്ട്സ്പോർട്ടുകൾ മൊബൈൽ ഫോണുമായി കണക്ട് ചെയ്ത് യുപിഐ, നെറ്റ് ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കരുതെന്നും കർശന നിർദേശമുണ്ട്. ഏത് വിധേനയും മറ്റുള്ളവരുടെ സ്വകാര്യതയിൽ നുഴഞ്ഞ് കയറാൻ കഴിയുന്നവരാണ് ഹാക്കർമാർ. ഫ്രീ വൈഫൈ എന്ന ഓഫർ വഴി ധാരാളം ഇരകളെ ഇവർ കെണിയിൽ വീഴ്ത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. സൗജന്യമായി കിട്ടുന്ന പരിചയമില്ലാത്ത ഹോട്ട്സ്പോട്ടുവഴി ചെയ്യുന്ന യുപിഐ ഇടപാടുകളോ, ഇന്റർനെറ്റ് ബാങ്കിംഗോ നിങ്ങളുടെ…
Read Moreഎന്നാണ് നിങ്ങളുടെ മരണം? ഉത്തരം എഐ പറഞ്ഞുതരും; ആറ് കോടി ജനങ്ങളിൽ നടത്തിയ പഠനം വിജയിച്ചു
നിങ്ങൾ എന്ന് മരിക്കും എന്ന് ചോദിച്ചാൽ ആർക്കും കൃത്യമായൊരു ഉത്തരം പറയാൻ കഴിയില്ല. അതൊക്കെ വിധിപോലെ അല്ലേ എന്നായിരിക്കും ഭൂരിപക്ഷം പേരും പറയുന്നത്. എന്നാൽ മരണം എന്നാണ് സംഭവിക്കുക എന്ന് ഞങ്ങൾ പ്രവചിക്കാമെന്ന് പറഞ്ഞിരിക്കുകയാണ് ഡെൻമാർക്ക് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ. കവടി നിരത്തിയോ കാർഡ് തെരഞ്ഞെടുത്തോ അല്ല മറിച്ച് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്രവചനം. ഒരാളുടെ ശാരീരിക ക്ഷമത, മാനസിരാരോഗ്യം, വിദ്യാഭ്യാസം, ജോലി, ജീവിത സാഹചര്യങ്ങൾ, പണമിടപാടുകൾ തുടങ്ങി പല ഘടകങ്ങളുടെയും അടിസ്ഥാനത്തിലാണ് എഐ ടെക്നോളജി ആയുസ് പ്രവചിക്കുന്നത്. 2008 മുതൽ 2020 വരെ ഡെൻമാർക്കിലെ ആറ് കോടിയോളം ജനങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. ഈ പഠനത്തിൽ പോസിറ്റീവ് റിസൾട്ടാണ് ഉണ്ടായതെന്ന് ഗവേഷകർ പറഞ്ഞു. 2016 ജനുവരി ഒന്ന് മുതൽ മരണങ്ങൾ കൃത്യമായി പ്രവചിക്കാൻ തുടങ്ങിയെന്നും ഗവേഷകർ വ്യക്തമാക്കി. എന്നാൽ പഠനത്തിനായി തെരഞ്ഞെടുത്തവരോട് അവർ…
Read Moreരക്ഷകനായി റോഡിലെ ഗട്ടർ: ആംബുലൻസ് കുഴിയിൽ വീണു; മരിച്ചയാൾ ജീവിച്ചു
റോഡിലെ കുഴികളിൽ വീണ് ജീവൻ നഷ്ടമാകുന്ന സംഭവങ്ങൾ നമ്മൾ നിരവധി കേട്ടിട്ടുണ്ട്. എന്നാൽ കുഴിയിൽ വീണ്, മരിച്ചയാൾക്ക് ജിവൻ തിരികെ കിട്ടിയതായി കേട്ടിട്ടുണ്ടോ? എങ്കിൽ അങ്ങനെയൊരു സംഭവമുണ്ടായിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് ജീവൻ നിലച്ചെന്ന് കരുതി ചിതയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് 80കാരന്റെ ഹൃദയം വീണ്ടുമിടിച്ചത്. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു ദർശൻ സിംഗ്. അസുഖം വളരെ മൂർഛിച്ചിരുന്നതിനാൽ നാല് ദിവസം ഇയാൾ തീവ്രപരിചരണത്തിലായിരുന്നു. തുടർന്ന് ഇയാൾ മരണപ്പെട്ടന്ന് ഡോക്ടർമാർ വിധിയെഴുതി. പിന്നാലെ സംസ്കാരത്തിനായി മൃതദേഹം ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടുപോയി. ദര്ശന് സിംഗ് മരിച്ചെന്ന വിവരം ബന്ധുക്കളെയും മറ്റും അറിയിച്ചിരുന്നു. പിന്നാലെ ഇദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനായി നിരവധി പേര് വീട്ടിലെത്തുകയും ചെയ്തു. മാത്രമല്ല മൃതദേഹം സംസ്കരിക്കാനാവശ്യമായ വിറകും വീട്ടിലെത്തിച്ചിരുന്നു. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് ഏകദേശം നൂറ് കിലോ മീറ്റർ ദൂരമുണ്ട്. ഈ യാത്രയ്ക്കിടെ ആംബുലൻസ്…
Read Moreഅരളിയോട് അകലമാകാം: അകത്ത് ചെന്നാൽ താടിയെല്ല് ലോക്കാകും; ക്ഷേത്ര നിവേദ്യങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് വിദഗ്ദർ
തിരുവന്തപുരം: അലങ്കാര പുഷ്പങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അരളി. എന്നാൽ ഇനി ഇവ ഉപയോഗിക്കുമ്പോൾ അല്പം സൂക്ഷ്മത വേണമെന്ന് വിദഗ്ദർ പറയുന്നു. പൂക്കളത്തിൻ മാത്രമല്ല ക്ഷേത്ര നിവേദ്യങ്ങളിലും പ്രധാനിയാണ് അരളി. എന്നാൽ ക്ഷേത്ര നിവേദ്യം കഴിക്കുമ്പോൾ ഇവ ഉള്ളിൽ ചെല്ലുമോ എന്നതാണ് പുതിയ ആശങ്ക. അരളിയുടെ ഉള്ളിലുള്ള ചില കെമിക്കൽസ് മനുഷ്യശരീരത്തിന് വളരെ ദോഷകരമാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചെറിയ അളവിൽ ഇവ ശരീരത്തിൽ പ്രവേശിക്കുന്നത് കൊണ്ട് വലിയ കുഴപ്പങ്ങളുണ്ടാകുന്നില്ല. അരളി ചെടി പൊട്ടിക്കുകയോ, പൂവ് പറിച്ചെടുക്കയോ ചെയ്യന്നതിന് പുറമേ ഇവ ഒരു നിശ്ചിത അളവിൽ കൂടുതൽ ശരീരത്തിൽ പ്രവേശിക്കുന്നത് വളരെ സൂക്ഷിക്കണം. അരളി പൂവ് കഴിക്കുക അല്ലെങ്കിൽ അവയുടെ ഇലകൾ കഴിക്കുന്നത് വഴി താടിയെല്ലുകൾ ലോക്ക് ആകാനുള്ള സാധ്യത വളരെ കടുതലാണ്. കൂടാതെ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുക, അമിതമായ ക്ഷീണം, എപ്പോഴും ഉറങ്ങിയത് പോലുള്ള അവസ്ഥ…
Read Moreമരണക്കിടക്കയിൽ അസൈൻമെന്റ് നോക്കി മാർക്കിടുന്ന അധ്യാപകൻ; നൊമ്പരമായി ചിത്രം
മരിക്കുന്നതിന് തൊട്ടുമുമ്പും വിദ്യാർഥികളുടെ അസൈൻമെന്റ് ആശുപത്രിയിൽ ഇരുന്ന് വിലയിരുത്തുന്ന അധ്യാപകന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അധ്യാപകന്റെ മകളായ സാന്ദ്ര വെനേഗാസ് തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. തീരെ വയ്യാതെ ആശുപത്രിയിലേക്കിറങ്ങുമ്പോഴും അദ്ദേഹം തന്റെ ലാപ്ടോപ്പും ചാർജ്ജറും എടുക്കാൻ മറന്നില്ല എന്നാണ് മകൾ പറയുന്നത്. പിന്നാലെ, അദ്ദേഹത്തെ എമർജൻസി റൂമിലേക്ക് മാറ്റി. ശേഷം അവിടെ വച്ച് വയ്യാത്ത അവസ്ഥയിലും അധ്യാപകൻ തന്റെ വിദ്യാർത്ഥികളുടെ അസൈൻമെന്റ് പരിശോധിക്കുകയും, വിലയിരുത്തി ഗ്രേഡുകൾ നൽകുകയുമായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. പിറ്റേദിവസം തന്നെ ആശുപത്രിയിൽവച്ച് അദ്ദേഹം മരിക്കുകയും ചെയ്തു. അധ്യാപകനെന്ന നിലയിൽ അദ്ദേഹത്തിന്റെ ജോലിയെ കുറിച്ചും മകൾ പോസ്റ്റിനൊപ്പം എഴുതിയിട്ടുണ്ട്. അധ്യാപകർ അധികനേരം ജോലി ചെയ്യുന്നത് ആരും അധികം അറിയാറില്ല എന്നാണ് അധ്യാപകന്റെ മകളായ സാന്ദ്ര പറയുന്നത്. “അധ്യാപകർ കുറേയേറെ അധികനേരം ജോലി ചെയ്യുന്നുണ്ട്. അത് പലരും…
Read More‘40,000 രൂപയുടെ ജോലി ചെയ്യേണ്ടി വരുമായിരുന്നു’; കോർപ്പറേറ്റ് ജീവനക്കാരോട് ദോശ വിൽപനക്കാരന്റെ പരിഹാസം
കോർപ്പറേറ്റ് ജീവനക്കാരെ ചൂണ്ടിക്കാണിച്ച ദോശ വിൽപനക്കാരൻ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.തനിക്ക് വിദ്യാഭ്യാസമില്ലാത്തതിനാൽ 30,000 മുതൽ 40,000 രൂപ വരെ ശമ്പളം നൽകുന്ന കോർപ്പറേറ്റ് ജോലികളിൽ കുടുങ്ങിക്കിടക്കേണ്ടി വന്നില്ല. മാത്രമല്ല നല്ല രീതിയിൽ ജീവിക്കുന്നുവെന്നും വിൽപനക്കാരൻ വീഡിയോയിൽ പറയുന്നു. വിൽപനക്കാരൻ വിദഗ്ധമായി ദോശ മറിക്കുന്നത് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നീട് ഒരു പാക്കറ്റ് അമൂൽ ബട്ടർ എടുത്ത് ക്യാമറയിൽ കാണിച്ചുകൊണ്ട് വീഡിയോ ചിത്രീകരിക്കുന്ന ആളോട് ഇത് എപ്പോഴാണെന്ന് സ്ഥിരീകരിക്കാൻ ആവശ്യപ്പെടുന്നു. തുടർന്ന് “മെയിൻ തോഡ പധ ലിഖാ കാം ഹൂൻ” (ഞാൻ അത്ര വിദ്യാഭ്യാസമുള്ള ആളല്ല)എന്നും പറയുന്നു. കോർപ്പറേറ്റ് ജീവനക്കാരെ പരിഹസിച്ചുകൊണ്ട് അദ്ദേഹം തുടരുന്നു, “ക്യുങ്കി മെയിൻ പധാ ലിഖാ കാം ഹൂൻ താഭി സ്യദാ കാമ രഹാ ഹൂൻ, വർണ്ണ മെയിൻ ഭീ കോയി ടീസ്-ചലീസ് ഹസാർ കാ നൗക്രി കർത്ത” (ഞാൻ വിദ്യാഭ്യാസമില്ലാത്തതിനാൽ നന്നായി സമ്പാദിക്കുന്നു.…
Read Moreകാളയ്ക്കെന്താ ബാങ്കിൽ കാര്യം? വൈറലായി വീഡിയോ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഷാഗഞ്ച് ശാഖയിൽ കടന്നുകയറിയ കാളയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സദർ ബസാർ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ബാങ്കിന്റെ പ്രധാന ശാഖയിലാണ് സംഭവം. തണുപ്പിൽ നിന്ന് രക്ഷനേടാൻ ബാങ്കിലേക്ക് കാള കയറിയതെന്നാണ് ആളുകൾ ചിത്രം കണ്ടശേഷം പറഞ്ഞത്. എന്നാൽ സംഭവം ജീവനക്കാരിലും ഇടപാടുകാരിലുമൊക്കെ പരിഭ്രാന്തി പടർത്തി. കാള ബാങ്കിൽ പ്രവേശിച്ച് സേവനത്തിനായി കാത്തിരിക്കുന്നതുപോലെ നിശബ്ദമായി ഒരു മൂലയിൽ നിലയുറപ്പിച്ചു. എന്നിരുന്നാലും, ഈ അപ്രതീക്ഷിത സന്ദർശകൻ ബാങ്കിനുള്ളിൽ ഭീകര അന്തരീക്ഷം സൃഷ്ടിച്ചു. ബാങ്കിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ തുടർന്ന് ഒരു വടിയുടെ സഹായത്തോടെ കാളയെ ബാങ്കിൽ നിന്ന് പുറത്തേക്ക് ഇറക്കി. ഈ രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. A video of a bull entering a bank is gaining attention on the internet. This incident…
Read Moreഅതിഥികളുടെ വിവാഹാഷോഷം; വധുവിന്റെ മുഖത്ത് പൊള്ളലേറ്റു
വിവാഹ ദിവസം അടിച്ചുപൊളിക്കാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക് സൂക്ഷിച്ചും കണ്ടും ആഘോഷിച്ചില്ലെങ്കിൽ വരുന്നത് മുട്ടൻ പണിയായിരിക്കും. ഇത്തരത്തിലൊരു സംഭവം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യുകയുണ്ടായി. ചൈനയിലാണ് സംഭവം. അതിഥികളുടെ വിവാഹാഘോഷമാണ് ഇവിടെ ദുരന്തമായത്.വധുവിനെയും വരനെയും വിവാഹ വേദിയിലേക്ക് ആനയിച്ചുകൊണ്ട് നടത്തിയ ചടങ്ങിനിടയിൽ സ്പ്രേ ചെയ്ത പാർട്ടി സ്ട്രീമർ ആണ് അപകടത്തിന് കാരണമായത്. സ്ട്രീമറിൽ നിന്നുള്ള സ്പ്രേ ഏറ്റ് യുവതിയുടെ മുഖത്തും കൈകളിലും പൂർണമായും പൊള്ളലേറ്റു. യുവതിയുടെ പേരോ മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ യുവതിയുടെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. കഴിഞ്ഞമാസം 23ന് ആയിരുന്നു യുവതിയുടെ വിവാഹം. വിവാഹ ദിവസത്തെ ചിത്രങ്ങളും യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നാല് ദിവസത്തിന് ശേഷം തനിക്കുണ്ടായ അപകടത്തെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ട് യുവതി പൊള്ളലേറ്റ മുഖത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. വിവാഹ ആഘോഷങ്ങൾക്കിടെ ഗ്യാസ് ചാർജ്ജ് ചെയ്ത സ്ട്രീമറുകൾ ഉപയോഗിച്ചതിന്റെ ഫലമാണ്…
Read More