ക്ഷേ​ത്ര​ത്തി​ൽ വെ​ച്ച് ഐ​ഫോ​ൺ മോ​ഷ്ടി​ച്ച് കു​ര​ങ്ങ​ൻ; യു​വാ​വി​ന്‍റെ ബു​ദ്ധി​യി​ൽ കു​ര​ങ്ങ​ൻ വീ​ണ്ടും മ​ണ്ട​നാ​യി

ന​ഗ​ര​ങ്ങ​ളി​ൽ കു​ര​ങ്ങ​ന്‍റെ ശ​ല്യം വ​ള​രെ സാ​ധാ​ര​ണ​മാ​ണ്. വി​കൃ​ത​മാ​യ പെ​രു​മാ​റ്റ​ത്തി​ന് പേ​രു​കേ​ട്ട കു​ര​ങ്ങു​ക​ൾ ആ​ളു​ക​ളു​ടെ സ്വ​കാ​ര്യ സാ​ധ​ന​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കാ​ൻ മി​ടു​ക്ക​രാ​ണ്. ത​ട്ടി​യെ​ടു​ത്ത സാ​ധ​ന​ങ്ങ​ൾ തി​രി​കെ ന​ൽ​കാ​ൻ വാ​ന​ര​സം​ഘ​ത്തെ വ​ശ​ത്താ​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ ബ​ദ​ലാ​യി മ​റ്റെ​ന്തെ​ങ്കി​ലും ന​ൽ​കു​ക​യോ ചെ​യ്യ​ണം. അ​ല്ലാ​ത്ത​പ​ക്ഷം അ​വ തി​രി​കെ കി​ട്ടി​ല്ല.

സ​മാ​ന​മാ​യ ഒ​രു സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഒ​രു കു​ര​ങ്ങ​ൻ ക്ഷേ​ത്ര​ത്തി​ൽ വെ​ച്ച്  ഐ​ഫോ​ൺ മോ​ഷ്ടി​ച്ചു. തു​ട​ർ​ന്ന് സം​ഭ​വി​ച്ച​ത് വ​ള​രെ ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ്. വൃ​ന്ദാ​വ​നി​ലെ ശ്രീ ​രം​ഗ്‌​നാ​ഥ് ജി ​മ​ന്ദി​റി​ലാ​ണ് സം​ഭ​വം. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​രി പ​ട​ർ​ത്തു​ക​യാ​ണ്. 

ര​ണ്ട് കു​ര​ങ്ങു​ക​ൾ ഒ​രു കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ ഇ​രി​ക്കു​ന്ന​തും അ​വ​യി​ലൊ​ന്ന് വി​ല​യേ​റി​യ ഐ​ഫോ​ൺ കൈ​വ​ശം വ​യ്ക്കു​ന്ന​തും വീ​ഡി​യോ​യു​ടെ ആ​രം​ഭ​ത്തി​ൽ കാ​ണി​ക്കു​ന്നു. തു​ട​ർ​ന്ന് കു​ര​ങ്ങി​ൽ നി​ന്ന് ഫോ​ൺ വീ​ണ്ടെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഒ​രു ജ​ന​ക്കൂ​ട്ടം ചു​റ്റും കൂ​ടി​നി​ൽ​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ഒ​രു പാ​ക്ക​റ്റ് ഫ്രൂ​ട്ടി എ​റി​ഞ്ഞ് അ​വ​ർ കു​ര​ങ്ങു​മാ​യി ഒ​രു ക​രാ​ർ ഉ​ണ്ടാ​ക്കു​ന്നു. കു​ര​ങ്ങ് പാ​നീ​യം പി​ടി​ച്ച​യു​ട​നെ പെ​ട്ടെ​ന്ന് ഫോ​ൺ വ​ലി​ച്ചെ​റി​യു​ന്നു. തു​ട​ർ​ന്ന് നി​ല​ത്തി​രു​ന്ന ഒ​രാ​ൾ പെ​ട്ടെ​ന്ന് ഫോ​ൺ പി​ടി​ച്ചു.

”വൃ​ന്ദാ​വ​ന​ത്തി​ലെ കു​ര​ങ്ങ​ന്മാ​ർ ഐ​ഫോ​ൺ ഒ​രു ഫ്രൂ​ട്ടി​യി​ൽ വി​റ്റു ” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഫോ​ണു​ക​ളും ക​ണ്ണ​ട​ക​ളും മോ​ഷ്ടി​ക്കാ​ൻ പ​ഠി​ച്ച​തി​നാ​ൽ കു​ര​ങ്ങു​ക​ൾ വ​ള​രെ ബു​ദ്ധി​മാ​നാ​യി മാ​റി​യെ​ന്ന് പ​ല​രും വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റി​ട്ടു. അ​തേ​സ​മ​യം, സ​മാ​ന​മാ​യ അ​നു​ഭ​വ​ങ്ങ​ൾ പ​ല​രും പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Related posts

Leave a Comment