ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ വ്യവസായി മുകേഷ് അംബാനിയുടെ ഒരേയൊരു മകളാണ് ഇഷ അംബാനി. സോഷ്യൽ മീഡിയയിൽ ഇഷ ധരിച്ച വസ്ത്രമാണ് ഇപ്പോൾ വൈറലാകുന്നത്. പലപ്പോഴും ഇഷ വാർത്തകളിൽ ഇടം നേടാറുണ്ട്. ഇഷയുടെ ഫാഷൻ സെൻസ് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകാറുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഇഷ പങ്കെടുത്ത ഒരു വിവാഹ ചടങ്ങിന്റെ വാർത്തയാണ് ഇപ്പോൾ ശ്രദ്ധ ആകർഷിക്കുന്നത്. ഈ വിവാഹത്തിന് ഇഷ എത്തിയത് താൻ മുൻപ് ഉപയോഗിച്ച അതെ വസ്ത്രം ധരിച്ചാണ്. 2019 ൽ ഒരു ചടങ്ങിൽ ഇവർധരിച്ച അതേ ഡിസൈനർ ലെഹങ്കയാണ് വീണ്ടും അണിഞ്ഞിരിക്കുന്നത്. ഇഷ അംബാനിയുടെ മേക്കപ്പ് ആർട്ടിസ്റ്റായ യുവ അംബാനി ആണ് ചിത്രങ്ങൾ പങ്കുവച്ചത്. മൂന്നാം തവണയാണ് ഇഷ അംബാനി ഇതേ ലഹങ്ക ധരിക്കുന്നത്. വസ്ത്രത്തിന് 1.75 ലക്ഷം രൂപയാണ് വില. റിലയൻസ് റീട്ടെയിലിന്റെ മാനേജിംഗ് ഡയറക്ടർ കൂടിയാണ് ഇഷ. എന്തായാലും…
Read MoreCategory: Today’S Special
പണത്തിനുമീതേ നന്മമരം നട്ട് കോഴിക്കോടന്‍ മാതൃക; സോഷ്യല്‍ മീഡിയയില്‍ വൈറല്‍
കോഴിക്കോട്: പണത്തിനുമീതെ പരുന്തും പറക്കില്ലെന്നാണ് ചൊല്ല്. എന്നാല്‍ നന്മ പറക്കുമെന്നു തെളിയിക്കുകയാണ് കോഴിക്കോട്ടുകാര്‍. കളഞ്ഞുകിട്ടിയ പണം തിരികെ നല്കിയ രണ്ട് കോഴിക്കോടന്‍ മാതൃകകളാണ് പുതുവര്‍ഷ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ചയാകുന്നത്. രണ്ട് വിത്യസ്തസംഭവങ്ങളില് ഒരു ലക്ഷം രൂപയും 15,000 രൂപയും നഷ്ടപ്പെട്ടവര്‍ക്കാണു തിരിതെ ലഭിച്ചത്. തലയാട് അങ്ങാടിയിലെ ഓട്ടോ ഡ്രൈവര്‍മാരായ സത്യനും അബ്ദുറഹ്മാനും മൂഴിക്കലിലെ ബസ് കണ്ടക്ടറായ കൃപേഷുമാണ് രണ്ട് പേരുടെ ഇരുണ്ട നിമിഷങ്ങളിലേക്കു സത്യസന്ധതയുടെ വെളിച്ചവുമായെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ തലയാട് കല്ലാനോട് ഭാഗത്തേക്ക് സ്കൂട്ടറില്‍ യാത്ര ചെയ്യവേയാണ് സ്വകാര്യ മൊബൈല്‍ കമ്പനിയുടെ കളക്ഷന്‍ ഏജന്റായ റാഫിയുടെ ബാഗ് നഷ്ടപ്പെട്ടത്. ഒരു ലക്ഷം രൂപയുണ്ടായിരുന്ന ബാഗ് വീണുപോയതറിയാതെ റാഫി യാത്ര തുടരുകയായിരുന്നു. തലയാട് അങ്ങാടിയിലെ ഓട്ടോ ഡ്രൈവര്‍മാരായ സത്യനും അബ്ദുറഹ്മാനും റോഡില്‍നിന്ന് ബാഗ് ലഭിച്ചു. ഉടന്‍ തന്നെ ഇരുവരും ബാലുശേരി പോലീസ് സ്റ്റേഷനില്‍ തുകയും…
Read Moreകിടപ്പുമുറിയില്‍ നെറ്റിന് വേഗതയില്ല; ടെലികോം ജീവനക്കാരെ തല്ലി ഐഎഎസ് ഉദ്യോഗസ്ഥന്
മുംബൈ: ഇന്റര്‍നെറ്റിന് വേഗമില്ലെന്നാരോപിച്ച് ടെലികോം കമ്പനിയുടെ ജീവനക്കാരെ ഐഎഎസ് ഉദ്യോഗസ്ഥനും സഹോദരനും ഫ്ലാറ്റ് സുരക്ഷാ ജീവനക്കാരും മര്‍ദിച്ചതായി പരാതി. നവി മുംബൈയിലെ ഐഎഎസ് ഉദ്യോഗസ്ഥന്റെ വസതിയിലാണു സംഭവം. മഹാരാഷ്ട്ര വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി സെക്രട്ടറിയായ ഐഎഎസ് ഓഫീസർ അമൻ മിത്തൽ, നാല് സെക്യൂരിറ്റി ഗാർഡുകൾ, സഹോദരൻ ദേവേഷ് മിത്തൽ എന്നിവരാണ് പ്രതികൾ. എയർടെല്ലിൽ എൻജിനീയറായി ജോലി ചെയ്യുന്ന സാഗർ മാന്ധ്രെ, ഭൂഷന് ഗുര്‍ജര്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇന്റർനെറ്റ് റൂട്ടർ പ്രശ്നം പരിഹരിക്കാനെത്തിയതായിരുന്നു ടെലികോം ജീവനക്കാർ. പൈപ്പും മരക്കമ്പുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഒരാളുടെ കൈക്കുഴയ്ക്ക് പൊട്ടലേറ്റു. റെസിഡൻഷ്യൽ സൊസൈറ്റിയിലെ നാല് സെക്യൂരിറ്റി ഗാർഡുകളും സഹോദരന്മാർക്കൊപ്പം മർദിക്കാൻ ചേർന്നതായി എഫ്ഐആറിൽ പറയുന്നു. നിലവിൽ എയർടെൽ ഫൈബർ ഇന്റർനെറ്റ് ഇൻസ്റ്റാലേഷൻ ജോലി ചെയ്യുന്ന രണ്ട് പേർക്കാണ് മർദനമേറ്റത്. കിടപ്പുമുറിയിൽ പ്രതീക്ഷിച്ച ഇന്റർനെറ്റ് റേഞ്ച് ലഭിക്കുന്നില്ലെന്ന് പറഞ്ഞ് ഇരുവരും…
Read Moreഇത് ഇപ്പോൾ കിട്ടുണ്ണിക്ക് ലോട്ടറി അടിച്ച പോലെ ആയല്ലോ! എട്ടു കോടി ബംപറടിച്ചതും ബോധംകെട്ട് വീട്ടമ്മ താഴെ
ന്യൂയോര്‍ക്ക്: കോടികൾ ലോട്ടറിയടിച്ചെന്നു കേട്ടാൽ അസാധാരണരീതിയിലായിരിക്കും ആരുടെയായാലും പ്രതികരണം. മഹാഭാഗ്യം കൈവന്നതിന്റെ അമ്പരപ്പിൽനിന്നു വിമുക്തരാകാൻ അവർക്ക് പെട്ടെന്നു കഴിഞ്ഞെന്നും വരില്ല. എന്നാൽ, ബംപറടിച്ചതറിഞ്ഞ് ബോധംകെട്ട് പോയാലോ? അമേരിക്കയിൽ അങ്ങനെയും സംഭവിച്ചു. അമേരിക്കക്കാരിയായ പമേല എന്ന വീട്ടമ്മയ്ക്ക് ലോട്ടറിയടിച്ചത് എട്ടു കോടി രൂപയാണ്. ഇവരുടെ സാന്നിധ്യത്തിലായിരുന്നു ഫലപ്രഖാപനം. നറുക്കെടുപ്പിന്റെ അവസാന റൗണ്ടില്‍ പമേലയ്ക്കൊപ്പം മറ്റു നാലുപേര്‍ കൂടി ഉണ്ടായിരുന്നു. “പമേല! നിങ്ങളാണു വിജയി” എന്ന മൈക്ക് അനൗൺസ്മെന്റ് മുഴങ്ങിയ ഉടൻ ഷോക്കടിച്ചപോലെ അവർ വേദിയിൽ വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മകളും മറ്റുള്ളവരും ചേർന്നു പമേലയെ പിടിച്ചെഴുന്നേല്‍പ്പിച്ചു. പിന്നീടു സമനില വീണ്ടെടുത്ത ആ വീട്ടമ്മ, ലോട്ടറി തുക ഉപയോഗിച്ച് പുതിയൊരു വീട് വാങ്ങുമെന്നു പറഞ്ഞു. നോർത്ത് കരോലിനയിൽ പുതുവര്‍ഷ രാവിലായിരുന്നു ലോട്ടറി വിജയിയുടെ പ്രഖ്യാപനവും മഹാഭാഗ്യവതിയുടെ ബോധംകെടലും. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. The time is finally here… 👀…
Read Moreഅടിപിടി പുരുഷന്മാരുടെ കുത്തകയല്ല; ബസിൽ തമ്മിൽ തല്ലി സ്ത്രീകൾ
സഹീറാബാദ്(തെലങ്കാന): പെണ്ണുങ്ങൾ തമ്മിൽത്തല്ലുന്നതിന്റെ ദൃശ്യങ്ങൾ ഇടയ്ക്കിടെ സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്.തെലങ്കാനയിലെ സഹീറാബാദിൽ ഒരു ബസിനുള്ളിൽ സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ തല്ല് നടത്തുന്നതിന്റെ വീഡിയോയാണ് ഇതിൽ ഒടുവിലത്തേത്. അടിപിടി പുരുഷന്മാരുടെ കുത്തകയൊന്നുമല്ലെന്ന് സ്ത്രീകൾ വീണ്ടും തെളിയിച്ചിരിക്കുകാണ്. സഹീറാബാദിൽ നിന്ന് സംഗറെഡ്ഡിയിലേക്കുള്ള ബസിലാണ് തല്ല് നടന്നത്. സീറ്റിന് വേണ്ടിയുള്ള പിടിവലി വമ്പൻ ഫൈറ്റിൽ കലാശിക്കുകയായിരുന്നു. ചെറിയ അടിയൊന്നുമായിരുന്നില്ല. പരസ്പരം മുടിയിലും വസ്ത്രത്തിലും പിടിച്ച് വലിച്ചുള്ള അത്യുഗ്രൻ അടി. രണ്ട് യുവതികൾ തമ്മിൽ തുടങ്ങിയ അടിയിൽ ബസിലുള്ള പുരുഷന്മാരടക്കമുള്ള മറ്റു യാത്രക്കാർ പങ്കാളികളാകുന്നതും വീഡിയോയിൽ കാണാം. കുട്ടികൾ പേടിച്ച് കരയുന്ന ഒച്ചയും കേൾക്കാം. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അധികൃതർ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടുകളിൽ പറയുന്നു. സ്ത്രീകൾക്കു ബസിൽ സൗജന്യയാത്ര അനുവദിച്ച സംസ്ഥാനമാണ് തെലങ്കാന.
Read Moreദേ കഴിഞ്ഞൂ… ഇങ്ങനെയും കുഞ്ഞിന് ഇൻജെക്ഷൻ എടുക്കാൻ കഴിയുമോ; വീഡിയോ വൈറൽ
ഇൻജെക്ഷൻ എടുക്കുമ്പോൾ കരയാത്ത കുട്ടികൾ വളരെ കുറവായിരിക്കും. പ്രായം മുന്നോട്ട് പോകുമ്പോൾ പോലും ഇൻജെക്ഷനെടുക്കുമ്പോൾ പേടിച്ച് ഒന്ന് കണ്ണടയ്ക്കുന്നവരുമുണ്ട് ഇപ്പോൾ. എന്നാൽ ചില ഡോക്ടറുമാർ ഇങ്ങനെയുള്ള സമയത്ത് സംസാരിച്ച് പേടി മാറ്റാൻ ശ്രമിക്കാറുണ്ട്. ഇത്തരത്തിൽ ഒരു ഡോക്ടറുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു ഡോക്ടര്‍ പിഞ്ചു കുഞ്ഞിന് കുത്തിവയ്പ്പെടുക്കുന്നതായിരുന്നു വീഡിയോയിലെ ദൃശ്യങ്ങൾ. ഇവിടെ സൂചി വച്ചതിനെ കുറിച്ച് ആലോചിക്കാന്‍ പോലും കുഞ്ഞിന് സമയം കിട്ടിയില്ല. അത്ര വിദഗ്ദമായാണ് ഡോക്ടർ കുത്തിവയ്പ്പെടുത്തത്. ഇതിനിടെ ഡോ. ഇമ്രാൻ കുഞ്ഞിനെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. ഇതുവഴി കുഞ്ഞിന്റെ ശ്രദ്ധ മാറ്റുകയും ചെയ്യുന്നു. ഈ സമയം പെട്ടന്ന് തന്നെ സിറിഞ്ച് കൈയിലെടുത്ത ഡോക്ടര്‍ കുട്ടി പോലും അറിയാതെ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നു. എന്തോ സംഭവിച്ചെന്ന രീതിയില്‍ കുഞ്ഞ് കരയാനായി ഒരു ശ്രമം നടത്തുമെങ്കിലും ഡോക്ടര്‍ കുട്ടിയുടെ ശ്രദ്ധമാറ്റുകയാണ്. ഇന്‍സ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോ…
Read Moreവിഷാദത്തിലാണോ? എങ്കിൽ ഈ കഫേയുടെ വാതിൽ നിങ്ങൾക്കായി തുറന്നിട്ടിരിക്കുന്നൂ…
എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ ആർക്കും കഴിയില്ല. ജീവിതത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങളും സങ്കടങ്ങളും കാണും. ഒരിക്കലെങ്കിലും വിഷാദത്തിലൂടെ കടന്നുപോകാത്തവർ വളരെ കുറവായിരിക്കും. എന്താണ് സംഭവിക്കുന്നതെന്നോ എന്തിനാണ് വിഷമിക്കുന്നതെന്നോ മനസിലാക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടാവാം ചിലർക്ക്. ഇങ്ങനെയുള്ള സമയത്ത് ഏകാന്തമായിരിക്കാൻ ആഗ്രഹിക്കുന്നവരാണ് അധികവും. അത്തരത്തിലുള്ളവർക്ക് പോയിരിക്കാൻ ജപ്പാനിൽ ഒരു കഫേ ഉണ്ട്. അതേ കേട്ടത് ശരിയാണ്. ജപ്പാനിലെ ടോക്കിയോയിലെ ഷിമോകിറ്റാസാവയിലാണ് ഈ കഫേ. വിഷമത്തിലും സങ്കടത്തിലും ഇരിക്കുന്നവർക്ക് സ്വസ്ഥമായി ഇരിക്കാനുള്ള സൗകര്യം ഇവിടെ ഉണ്ട്. മോറി ഓച്ചി എന്നാണ് ഈ വ്യത്യസ്തമായ കഫെയുടെ പേര്. ഇവിടെ എത്തുന്നവരെ അവരുടെ അവസ്ഥയോ പ്രശ്നങ്ങളോ ചോദിച്ച് ബുദ്ധിമുട്ടിക്കുവാനായി ആരും കാണില്ല. അവരെ മോശക്കാരായി കാണുകയും ഇല്ല. നിരാശയായി തകർന്നിരിക്കുന്നവർക്കായി ഈ കഫേയുടെ വാതിൽ എപ്പോഴും തുറന്നിരിക്കുന്നതാണ്. ഈ കഫേയുടെ ഉടമയും ഇത്തരത്തിലൊരു അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ളതാണ്. ഇതിനെ തുടർന്നാണ് ഈ കഫേ ആരംഭിക്കുന്നത്. വിഷാദമുള്ള…
Read Moreചതിക്ക് ചതി… പറ്റിച്ചുപോയ കാമുകന് 83 ലക്ഷത്തിന്റെ പണികൊടുത്ത് യുവതി
പ്രണയബന്ധത്തിലിരിക്കുമ്പോൾ കമിതാക്കൾ പരസ്പരം അവരുടെ രഹസ്യങ്ങളും പങ്കുവയ്ക്കാറുണ്ട്. ഫോണിലും മറ്റും സംസാരിക്കുമ്പോഴാണ് ഇത്തരത്തിൽ തങ്ങളുടെയും മറ്റുള്ളവരുടെയും രഹസ്യങ്ങൾ പങ്കാളിയോട് പങ്കുവയ്ക്കുന്നത്. എന്നാൽ ഇവർ തമ്മിൽ വഴക്കോ പ്രശ്നങ്ങളോ ഉണ്ടാകുമ്പോൾ ഈ രഹസ്യങ്ങളൊക്കെ തിരിച്ചടി ആകാറുമുണ്ട്. ഇത്തരത്തിൽ തന്നെ പറ്റിച്ച കാമുകന് ഒൺലിഫാൻസ് മോഡലായ അവ ലൂയിസ് ഒരു പണി കൊടുത്തു. അവയെ ചതിച്ച് കാമുകൻ മറ്റൊരു ബന്ധത്തിലേക്ക് പോവുകയായിരുന്നു. എന്നാൽ ഇവർ തമ്മിൽ സ്നേഹത്തിലായിരിക്കുമ്പോൾ അവയോട് കാമുകൻ പറഞ്ഞ ഒരു രഹസ്യം ഉപയോഗിച്ച് തന്നെ അവൾ പകരം വീട്ടിയിരിക്കുകയാണ്. എന്താണ് ആ രഹസ്യം എന്നല്ലേ? അവയുടെ മുൻ കാമുകൻ ടാക്സ് വെട്ടിച്ച കാര്യം അവളോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഇവർ തമ്മിൽ പിണങ്ങിയപ്പോൾ ഈ രഹസ്യം ഉപയോഗിച്ച് തന്നെ അയാളെ കുടുക്കി. ഐആർഎസ്സിനെ അവ വിവരം അറിയിച്ചു. 100,000 ഡോളറാണ് തന്റെ മുൻ കാമുകന് അടക്കേണ്ടി വരിക. അതായത് ഏകദേശം…
Read Moreകെഎസ്ആർടിസിയിൽ പുതിയ പരിഷ്കാരം; സ്ഥലപ്പേര് കേട്ടാൽ ടിക്കറ്റ് മെഷീൻ ടിക്കറ്റ് പ്രിന്റ് ചെയ്യും
ചാത്തന്നൂർ: യാത്രക്കാരൻ സ്ഥലപ്പേര് പറഞ്ഞാൽ അത് കേട്ട് ടിക്കറ്റ് പ്രിന്റ് ചെയ്യുന്ന മെഷീനുകൾ കെഎസ്ആർടിസിക്ക് എത്തിത്തുടങ്ങി. മെഷീന് മൊബെെൽഫോൺ വലിപ്പം മാത്രമേയുള്ളുവെന്നത് കണ്ടക്ടർമാർക്കും സൗകര്യപ്രദമാണ്. കെ എസ് ആർ ടി സി നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ സംവിധാനവും. കൂടാതെ യാത്രക്കാർക്ക് ഏത് കാർഡും ഉപയോഗിക്കാനും കഴിയും. ജനുവരി 15 മുതൽ സംസ്ഥാനത്തെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ ട്രാവൽ കാർഡ് സംവിധാനം നടപ്പിലാക്കും. ഇതിന്റെ ഭാഗമായി പുതിയ ടിക്കറ്റ് മെഷീനുകൾ കെഎസ്ആർടിസി ഡിപ്പോകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. പുതിയ ടിക്കറ്റ് മെഷീന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കണ്ടക്ടർമാർക്ക് പരിശീലനം പൂർത്തിയാകുന്ന മുറയ്ക്ക് കെഎസ്ആർടിസി ബസുകളിൽ ഈ മെഷീൻ ഉപയോഗിച്ചു തുടങ്ങുമെന്നും അധികൃതർ വ്യക്തമാക്കുന്നു. പുതിയ ടിക്കറ്റ് മെഷീൻ പ്രവർത്തിക്കുന്നതോടെ ട്രാവൽ കാർഡ് സൗകര്യം മാത്രമല്ല ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് സൗകര്യവും കൂടാതെ യുപിഐ പെയ്മെന്റ് സംവിധാനവും കെഎസ്ആർടിസി ബസുകളിൽ…
Read Moreഅവിശ്വസനീയം..!! റഷ്യന്വിമാനം നദിയിൽ പറന്നിറങ്ങി
മോസ്കോ: വിമാനം എയർപോർട്ടിൽ ഇറങ്ങുന്നതിനു പകരം പുഴയിൽ ലാൻഡ് ചെയ്താൽ എന്തു സംഭവിക്കും? “കൂടുതലൊന്നും സംഭവിക്കില്ല, വിമാനത്തിന്റെയും യാത്രക്കാരുടെയും കാര്യം കട്ടപ്പുക!’ എന്നാൽ റഷ്യയിൽ 30 യാത്രക്കാരുമായി പറന്ന വിമാനം റണ്‍വേ ആണെന്നു തെറ്റിദ്ധരിച്ച് ഒരു പുഴയുടെ മധ്യത്തിലാണ് ലാൻഡ് ചെയ്തത്. എന്നിട്ടും വിമാനത്തിനും യാത്രക്കാർക്കും ഒന്നും സംഭവിച്ചില്ല. റഷ്യയുടെ വിദൂര കിഴക്കൻമേഖലയിലെ സിരിയങ്ക വിമാനത്താവളത്തിനു സമീപം കഴിഞ്ഞ ഡിസംബര്‍ 28 നാണു അസാധാരണമായ സംഭവം നടന്നത്. സാഖ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ യാക്കുറ്റ്സ്കിൽനിന്നു 30 യാത്രക്കാരുമായി പറന്നുയർന്ന വൈഎപി 217 വിമാനം അപ്രതീക്ഷിതമായി കോളിമ നദിയിൽ ലാൻഡിംഗ് നടത്തുകയായിരുന്നു. ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടതോടെയാണു സംഭവം ലോകമറിഞ്ഞത്. കോളിമ നദി തീരത്തുതന്നെയാണു സിരിയങ്ക വിമാനത്താവളം. നദി തീരത്തിനു സമാന്തരമായാണു വിമാനത്താവളത്തിന്റെ റണ്‍വേ. അതിശക്തമായ മഞ്ഞ് വീഴ്ചയില്‍ നദി തണുത്തുറഞ്ഞിരുന്നു. കരയിലും മഞ്ഞുവീഴ്ച ശക്തമായിരുന്നു. വിമാനം പ്രദേശത്ത് എത്തുമ്പോള്‍…
Read More