കോഴിക്കോട്: കോഴിക്കോടിന്റെ ‘പാരഗണ്‍’ ലോകത്തെതന്നെ ഭക്ഷണ പ്രിയരുടെ ഇഷ്ടകേന്ദ്രങ്ങളുടെ പട്ടികയില്‍. ക്രൊയേഷ്യ ആസ്ഥാനമായുള്ള ട്രാവൽ ഓൺലൈൻ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട പുരസ്കാര പട്ടിക ഇതിന് ഒന്നുകൂടി അടിവരയിടുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച 100 ലെജൻഡറി റെസ്റ്റോറന്റുകളുടെ പട്ടികയാണ് ടേസ്റ്റ് അറ്റ്ലസ് പ്രസിദ്ധീകരിച്ചത്. ഇതിൽ അഞ്ചാം സ്ഥാനമാണ് പാരഗൺ രുചിയുടെ പെരുമ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ റെസ്റ്റോറന്റുകളുടെ പട്ടികയിൽ ആദ്യ സ്ഥാനവും കോഴിക്കോടൻ രുചിക്കു തന്നെയെന്നും പട്ടിക പരിശോധിച്ചാൽ വ്യക്തമാകും. ലോകത്തിലെ ഏറ്റവും മികച്ച റെസ്റ്റോറന്റുകളുടെ പട്ടികയിൽ ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ റസ്റ്റോറന്റുകളാണ് ഇടം നേടിയത്. ഭക്ഷണത്തിന്റെ രുചിക്കൊപ്പം തനിമ, പാരമ്പര്യം, അന്തരീക്ഷം എന്നിവ കൂടി പരിഗണിച്ചാണ് റസ്റ്റോറന്റുകളെ തെരഞ്ഞെടുത്തിരിക്കുന്നത്. കോഴിക്കോടൻ ബിരിയാണിയുടെ പ്രശസ്തി വളർത്തിയ ‘പാരഗൺ’ പട്ടികയിൽ അഞ്ചാം സ്ഥാനമാണ് സ്വന്തമാക്കിയത്. പരമ്പരാഗത മലബാർ പാചകരീതിയുടെ വൈദഗ്ധ്യമാണ് പാരഗണിനെ തെരഞ്ഞെടുക്കാൻ കാരണമെന്നാണ് ടേസ്റ്റ്…
Read MoreCategory: Today’S Special
ഹോട്ടൽ വലുതായിട്ട് കാര്യമില്ല… ഈ വെട്ടത്തിൽ മെനു വായിക്കാൻ പോലും വയ്യ; ട്രെൻഡിംഗായി ദമ്പതികളുടെ വീഡിയോ
വിളമ്പുന്ന ഭക്ഷണത്തിൽ മാത്രമല്ല റെസ്റ്റോറന്റുകളുടെ മൊത്തത്തിലുള്ള ലുക്കിലും പുതുമ വന്നിട്ടുണ്ട്. ഇപ്പോൾ ഒട്ടുമിക്ക റെസ്റ്റോറന്റുകളിലും ഡിം ലൈറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. അധികം വെളിച്ചമില്ലാതെ ഇത്തരത്തിൽ ഡിം ലൈറ്റുകൾ ഉപയോഗിക്കുമ്പോൾ റെസ്റ്റോറന്റിന്റെ അന്തരീക്ഷം തന്നെ മാറും. എന്നാൽ ഈ ലൈറ്റിൽ ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് മെനു വായിക്കാൻ സാധിച്ചില്ലെങ്കിൽ എന്താവും അവസ്ഥ? കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഇത്തരത്തിൽ ഒരു വീഡിയോ എത്തിയിരുന്നു. ഒരു യുവാവ് തന്റെ മാതാപിതാക്കൾക്കൊപ്പം ഭക്ഷണം കഴിക്കാൻ റെസ്റ്റോറന്റിൽ എത്തിയപ്പോഴായിരുന്നു സംഭവം. റെസ്റ്റോറന്റിൽ ഡിം ലൈറ്റുകളായതിനാൽ ഈ പ്രകാശത്തിൽ പിതാവിന് മെനു വായിക്കാൻ കഴിയുന്നില്ലായിരുന്നു. ഈ സമയത്ത് ഇയാളുടെ ഭാര്യ മൊബൈലിലെ ഫ്ലാഷ് ലൈറ്റ് അടിച്ചു കൊടുക്കുന്നത് വീഡിയോയിൽ കാണാം. “ഈ ആത്മവിശ്വാസമാണ് എനിക്ക് എന്റെ ജീവിതത്തില്‍ വേണ്ടത്. എന്റെ അമ്മയാണ് അദ്ദേഹത്തിന് ഫ്ളാഷ് ലൈറ്റടിച്ച് കൊടുത്ത് പിന്തുണയ്ക്കുന്നത്,” എന്ന തലക്കെട്ടോടെയാണ് ഇൻസ്റ്റഗ്രാമിൽ യുവാവ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.…
Read Moreലാപ്ടോപിൽ കാപ്പി വീണു, കേടുപാടുകൾ പരിഹരിക്കാൻ ആപ്പിൾ സ്റ്റോറിന് കഴിഞ്ഞില്ല; ഒടുവിൽ യുവതിയുടെ പരാതിയിൽ വിധി ഇങ്ങനെ…
ലക്ഷങ്ങളുടെ നഷ്ടമാണ് യുവതിക്ക് ഒരു കപ്പ് കാപ്പി വരുത്തി വെച്ചത്. കയ്യിൽ നിന്ന് അബദ്ധത്തിൽ കാപ്പി തട്ടി കീബോർഡിൽ വീണതിനെ തുടർന്ന് ലാപ്ടോപ്പ് തകരാറിലായതാണ് സംഭവം. 1.74 ലക്ഷം വില വരുന്ന ആപ്പളിന്റെ മാക്ബുക്ക് പ്രോ ലാപ്ടോപിന് മേലെയാണ് കാപ്പി വീണത്. ബാംഗ്ലൂർ സ്വദേശിയായ യുവതി കഴിഞ്ഞ വർഷമാണ് ലാപ്ടോപ് വാങ്ങിയത്. ലാപ്ടോപിന്റെ തകരാറ് പരിഹരിക്കുന്നതിനായി യുവതി ആപ്പിൾ സ്റ്റോറിലെത്തി. ഖേദകരമെന്നു പറയട്ടെ, ആപ്പിൾ കെയർ പ്ലസിന് ഈ കേടുപാടുകൾ പരിഹരിക്കാൻ കഴിഞ്ഞില്ല. പിന്നാലെ പരാതിയുമായി യുവതി മൂന്നാം അഡീഷണൽ ഡിസ്ട്രിക്റ്റ് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിച്ചു. ആപ്പിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഐകെയർ ആംപിൾ ടെക്നോളജീസ്, ഇമാജിൻ സ്റ്റോർ എന്നിവയ്ക്കെതിരെ ആണ് പരാതി സമർപ്പിച്ചത്. പരാതിയിൽ അന്യായമായ വ്യാപാര രീതിയാണ് ഇവർ പിന്തുടരുന്നത് എന്ന ആരോപണങ്ങളും യുവതി ഉന്നയിച്ചു. എന്നാൽ യുവതിയുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ആപ്പിൾ…
Read Moreഎല്ലാത്തിനും അതിന്റേതായ സമയമുണ്ട്…രണ്ട് വർഷമായി മറഞ്ഞിരുന്ന ലോട്ടറി ടിക്കറ്റിന് 91 ലക്ഷം സമ്മാനം
ജീവിതത്തിൽ വളരെ അപൂർവമായി ലഭിക്കുന്ന ഭാഗ്യമാണ് ലോട്ടറി അടിക്കുക എന്നത്. എന്നാൽ ക്രിസ്മസിന് അതുപോലെ ഒരു സർപ്രൈസ് കിട്ടിയത് ജർമ്മനിയിൽ നിന്നുള്ള ഒരു യുവതിക്കാണ്. ആഘോഷങ്ങളുടെ ഭാഗമായി വീട് വൃത്തിയാക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന ആ കാഴ്ച അവർ കണ്ടത്. ഒരു ലോട്ടറി ടിക്കറ്റായിരുന്നു അവർക്ക് ലഭിച്ചത്. അതും രണ്ട് വർഷം മുമ്പെടുത്ത ലോട്ടറി ടിക്കറ്റാണ് ഇത്. ഒരു ഡ്രോയറിന്റെ അകത്തുനിന്നാണ് അവർക്ക് ആ ടിക്കറ്റ് കിട്ടിയത്. അപ്പോൾ തന്നെ ടിക്കറ്റ് പരിശോധിക്കുകയും ചെയ്തു. അത്ഭുതമെന്നു പറയട്ടെ ആ ലോട്ടറി ടിക്കറ്റിന് സമ്മാനമുണ്ടായിരുന്നു. $110,000, അതായത് ഇന്ത്യൻരൂപ 91 ലക്ഷത്തിന് മുകളിൽ വരും ഈ സമ്മാനത്തുക. 2021 ഫെബ്രുവരിയിൽ എടുത്ത ലോട്ടറി സൂപ്പർ 6 ലാണ് ഇവർക്ക് സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ട് വർഷത്തിന് ശേഷം സമ്മാനം കിട്ടുമോ എന്നാണെങ്കിൽ അവർക്ക് ആ സമ്മാനം കിട്ടുക തന്നെ ചെയ്തു. അതേസമയം അവിടുത്തെ…
Read Moreപെരുമ്പാമ്പിൻ മുട്ട പൊട്ടിച്ച് കുഞ്ഞുങ്ങളെ പുറത്തെടുത്ത് യുവതി; വൈറലായി വീഡിയോ
ഭൂമിയിൽ അപകടരയായി നിരവധി ജീവികളുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് പാമ്പുകൾ. അപ്രതീക്ഷിതമായി പാമ്പുകളെ കണ്ടാൽ ഒന്ന് ഞെട്ടാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ തന്റെ കൈയിലുള്ള പെരുമ്പാമ്പിന്റെ മുട്ട കത്രിക കൊണ്ട് മുറിക്കുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. പാരീസിലെ മിഗ്വൽ ഏഞ്ചൽ ഫ്ലോറസിൽ നിന്നുള്ള യുവതിയാണ് ഇത്തരത്തിലൊരു സാഹസികത കാണിച്ചത്. വളരെ അനായാസമായാണ് മൃഗശാല ജീവനക്കാരിയായ യുവതി പെരുമ്പാമ്പിന്റെ മുട്ടകൾ കത്രിക ഉപയോഗിച്ച് മുറിച്ച് കുഞ്ഞുങ്ങളെ പുറത്തെടുക്കുന്നത്. ആദ്യമായി ഇത്തരത്തിലൊരു കാഴ്ച കണ്ടതിനാൽ കാഴ്ചക്കാരിൽ അസ്വസ്ഥതയും നിരവധി ചോദ്യങ്ങളും ഉയർന്നുവന്നു. പുറത്തെടുത്ത പാമ്പിൻ കുഞ്ഞുങ്ങളെ യുവതി കാമറയ്ക്ക് മുന്നിൽ കാണിക്കുകയും ചെയ്തു. ‘ദി റെപ്റ്റൈൽ സൂ’ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘പുതുവർഷത്തിലേക്ക് ഈ മനോഹരമായ കുഞ്ഞ് പെരുമ്പാമ്പിനെ നമുക്ക് സ്വാഗതം ചെയ്യാം’ എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. അത്ഭുതകരമായ ഈ വീഡിയോ നിമിഷ…
Read Moreകലോത്സവ വേദിയിലെ സന്തോഷ കാഴ്ച; പൊള്ളുന്ന വെയിലിൽ ആശ്വാസം പകർന്നു തണ്ണീർ കൂജകൾ
കൊല്ലം: പകൽച്ചൂടിൽ ഉരുകിയെത്തുന്ന കലാപ്രേമികൾക്കും മത്സരാർഥികൾക്കും ആശ്വാസം പകർന്ന് കലോത്സവ വേദികളിലെ തണ്ണീർ കൂജകൾ. എല്ലാ വേദികളിലും കുടിവെള്ളം പകർന്നു നൽകാൻ പ്ലാസ്റ്റിക് കുപ്പികൾക്കും ഗ്ലാസുകൾക്കും പകരം മണ്‍കൂജകളും മണ് ഗ്ലാസുകളും മാത്രമാണ് ഉപയോഗിക്കുന്നത്. ’തണ്ണീർ കൂജ’ എന്ന പദ്ധതിയുടെ ഭാഗമായാണ് മണ്‍പാത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 500 മണ്‍കൂജകളും 250 മണ് ജഗ്ഗുകളും 31 ഗ്ലാസുകളും കൊല്ലത്ത് എത്തിച്ചിട്ടുണ്ട്. പരിപാടിയിലേക്ക് ആവശ്യമായ മണ്‍പാത്രങ്ങൾ പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിലുള്ള 40 മണ്‍പാത്ര നിർമാണ കേന്ദ്രങ്ങളിൽ നിന്നാണ് എത്തിച്ചത്. പരിസ്ഥിതി സംരക്ഷണത്തിന് പുറമെ ആരോഗ്യ ബോധവത്കരണം കൂടി ലക്ഷ്യം വെച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് സംഘാടകർ പറയുന്നു. 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവേശത്തിലാണ് കൊല്ലം ജില്ലക്കാർ. നാടിനും നാട്ടർക്കും ഇത് ഉത്സവക്കാലമാണ്. നാലു മുതൽ എട്ടുവരെയാണ് കലോത്സവം നടക്കുന്നത്. ഇന്ന് കലോത്സവത്തിന്റെ രണ്ടാം ദിനമാണ്. മത്സരാർഥികൾക്ക് നഗരത്തിലെ 31 സ്കൂളുകളിലാണ്…
Read Moreമരുന്നു പായ്ക്കിംഗിന് എന്തുകൊണ്ട് അലുമിനിയം ഫോയിൽ എന്ന് അറിയാമോ; കാരണം കേട്ടാൻ ഞെട്ടും
ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിൽ, മരുന്നുകളുടെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കുന്നതിൽ പാക്കിംഗ് മെറ്റീരിയൽ പ്രധാന പങ്കുവഹിക്കുന്നു. പായ്ക്കിംഗിൽ എന്തെങ്കിലും പാളിച്ച സംഭിച്ചാൽ വലിയ അപകടമുണ്ടാകാം. അലുമിനിയം ഫോയിൽ ആണ് പാക്കിംഗിനായി മരുന്നു കമ്പനികൾ ഉപയോഗിക്കുന്നത്. അസാധാരണമായ ഗുണങ്ങളാൽ മെഡിസിൻ പാക്കിംഗിന് അനുയോജ്യമായ വസ്തുവാണ് അലുമിനിയം. അലുമിനിയം ഫോയിൽ പാക്കിംഗ് മരുന്നുകൾ കേടാകുന്നതിൽനിന്നു സംരക്ഷണം നൽകുന്നു. ഈർപ്പം, താപനില എന്നിവയിലെ ഏറ്റക്കുറച്ചിലുകളെ ചെറുക്കാനും അൾട്രാവയലറ്റ് ലൈറ്റ്, നീരാവി, എണ്ണകൾ, കൊഴുപ്പുകൾ, ഓക്സിജൻ, സൂക്ഷ്മാണുക്കൾ എന്നിവയെ അകറ്റി നിർത്താനും ഇതിനു ശേഷിയുണ്ട്. ഈവിധം മരുന്നുകളുടെ സമഗ്രത നിലനിർത്തുന്നതിൽ നിർണായകഘടകമായി അലുമിനിയം ഫോയിൽ വർത്തിക്കുന്നു.
Read Moreപെണ്ണൊരുമ്പെട്ടാൽ… തേച്ചിട്ടു പോയ കാമുകന് കാമുകി എട്ടല്ല എൺപത് ലക്ഷത്തിന്റെ പണി കൊടുത്തു
പ്രേമത്തിലായിരിക്കുന്പോൾ കാമുകി കാമുകൻമാർ തമ്മിൽ പല രഹസ്യങ്ങളും പങ്കുവയ്ക്കാറുണ്ട്. എന്നാൽ അവ രഹസ്യമാക്കി വയ്ക്കും എന്നുറപ്പ് ഉളളതു മൂലമാണല്ലോ പരസ്പരം പറയാറുള്ളത്. എന്നാൽ തങ്ങളുടെ ദിവ്യമായ പ്രണയംപൊട്ടിയപ്പോൾ കാമുകി കാമുകനോട് ചെയ്ത കാര്യമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒൺലിഫാൻസ് മോഡലായ അവ ലൂയിസ് അടുത്തിടെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. തന്നെ തേച്ചിട്ടു പോയ തന്റെ കാമുകന് എങ്ങനെയാണ് മുട്ടൻ പണി കൊടുത്തതെന്നായിരുന്നു വീഡിയോ. അവയുടെ കാമുകൻ അവളെ പറ്റിക്കുകയും അയാൾ മറ്റൊരാളുമായി രഹസ്യ ബന്ധം സൂക്ഷിക്കുകയും ചെയ്തു. ഇതറിഞ്ഞ അവ അയാളെ ചോദ്യം ചെയ്തു. ഇരുവരും തമ്മിൽ തർക്കമായി തർക്കം ഒടുവിൽ ബ്രേക്ക് അപ്പിലേക്കാണ് എത്തിച്ചേർന്നത്. എന്നാൽ അവ അയാളെ വെറുതേ വിടാൻ ഉദ്ദേശിച്ചിട്ടില്ലായിരുന്നു. അവൾ അയാൾ ചതിച്ച ദേഷ്യത്തിൽ അയാൾക്ക് മുട്ടൻ പണി കൊടുക്കണമെന്ന ഉദ്ദേശത്തോടെ അയാളുടെ വലിയൊരു രഹസ്യം പുറത്തു വിട്ടു. പ്രണയത്തിലായിരിക്കെ…
Read More‘ഭാവിവധു’വിനു സ്വർണക്കട്ടി നൽകി കിൻഡർ ഗാർഡൻ വിദ്യാർഥി; ചിരിയടക്കാനാവാതെ ലോകം
സിചുവാൻ (ചൈന): സ്കൂളിൽ പഠിക്കുന്ന കുട്ടികൾ തന്റെ ബെസ്റ്റ് ഫ്രണ്ടായി സഹപാഠികളിൽ ഒരാളെ തെരഞ്ഞെടുക്കുന്നതും അവരോടു കൂടുതൽ അടുപ്പം കാട്ടുന്നതും സാധാരണമാണ്. ഇഷ്ടം കൂടിയാൽ തന്റേതായ പലതും അവർക്കു ഗിഫ്റ്റായി നൽകിയെന്നും വരാം. പക്ഷേ, ചൈനയിലെ കിൻഡർ ഗാർഡൻ വിദ്യാർഥിയായ നാലു വയസുകാരന്റെ ഇഷ്ടത്തെക്കുറിച്ചും അവൻ നൽകിയ സമ്മാനത്തെക്കുറിച്ചും അറിഞ്ഞാൽ അന്ധാളിച്ചു പോകും. തന്റെ സഹപാഠിയായ പെൺകുട്ടിയോടാണു നാലു വയസുകാരന് ഇഷ്ടം തോന്നിയത്. വെറും ഇഷ്ടമല്ല. തന്റെ ഭാവിവധുവായാണ് പെൺകുട്ടിയെ പയ്യൻ സങ്കൽപ്പിച്ചത്. അവിടംകൊണ്ടും നിന്നില്ല. ഒരു ദിവസം വീട്ടിൽനിന്നു സമ്മാനപ്പൊതി കൊണ്ടുവന്നു പെങ്കൊച്ചിനു കൊടുത്തു. പൊതിയിൽ എന്തായിരുന്നുവെന്നല്ലേ, 12.5 ലക്ഷം രൂപയിലധികം വിലമതിക്കുന്ന തനിതങ്കക്കട്ടികൾ! പെൺകുട്ടി വീട്ടിലെത്തി സമ്മാനം മാതാപിതാക്കളെ കാണിച്ചപ്പോഴാണു പൊതിയിൽ സ്വർണമാണെന്നു മനസിലായത്. 100 ഗ്രാമിന്റെ രണ്ടു സ്വർണക്കട്ടികൾ പൊതിയിലുണ്ടായിരുന്നു. അത്ഭുതപ്പെട്ടുപോയ പെൺകുട്ടിയുടെ മാതാപിതാക്കൾ സമ്മാനം നൽകിയ നാലു വയസുകാരന്റെ രക്ഷിതാക്കളെ ബന്ധപ്പെട്ടു.…
Read Moreഇനി കുറച്ച് വെറൈറ്റി പിടിക്കാം; കുതിരപ്പുറത്തെത്തി ഫുഡ് ഡെലിവറി
ഹൈദരാബാദ്: നഗരവാസികളെ സംബന്ധിച്ചു ഫുഡ് ഡെലിവറി ബോയികൾ സാധാരണ കാഴ്ചയാണ്. പുറത്തു വലിയ ബാഗുമായി ഇരുചക്രവാഹനങ്ങളിൽ ഗതാഗതത്തിരക്കിനിടയിലൂടെ അവർ തലങ്ങും വിലങ്ങും പായുന്നു. ഇവർക്കിടയിൽ ഹൈദരാബാദ് നഗരത്തിലെ ഒരു ഡെലിവറി ബോയി ലോകശ്രദ്ധ പിടിച്ചുപറ്റി. ഇരുചക്രവാഹനത്തിലായിരുന്നില്ല ഇയാൾ ഭക്ഷണം വിതരണത്തിനു പോയത്. തിരക്കേറിയ നഗരത്തിലൂടെ സൊമാറ്റോയുടെ ബാഗ് പുറത്തിട്ട് കുതിരപ്പുറത്തായിരുന്നു യുവാവിന്റെ സഞ്ചാരം. ട്രക്ക് ഡ്രൈവര്‍മാരുടെ പണിമുടക്കിനെത്തുടർന്നു പമ്പുകള്‍ കാലിയായി പെട്രോള്‍ കിട്ടാതെ വന്നതാണു കുതിരപ്പുറത്ത് ഭക്ഷണവിതരണം നടത്താനുള്ള കാരണമത്രെ. ഇതിന്റെ വീഡിയോ എന്തായാലും സോഷ്യൽ മീഡിയയിൽ തരംഗമായി. ഭക്ഷണവിതരണം മുടങ്ങാതിരിക്കാൻ ഡെലിവറി ബോയി കാട്ടിയ അര്‍പ്പണബോധത്തിന് ഏറെ കൈയടിയും കിട്ടി. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read More