കടലിൽ എയർപോർട്ട് നിർമ്മിച്ചാൽ എങ്ങനെയുണ്ടാവും. കേൾക്കുമ്പോൾ വിചിത്രമായി തോന്നിയാലും സംഭവം വെറൈറ്റിയല്ലേ. എന്നാൽ അങ്ങനെയൊരു വിമാനത്താവളമുണ്ട്. ജപ്പാനിലെ കൻസായി അന്താരാഷ്ട്ര വിമാനത്താവളത്തിനാണ് ഈ പ്രത്യേകത ഉള്ളത്. ഈ വിമാനത്താവളം നിർമിക്കുന്നതിനായി ആദ്യം ഒരു ദ്വീപ് നിർമിക്കുകയാണ് അധികൃതർ ചെയ്തത്. പിന്നീട് ഈ മനുഷ്യനിർമിത ദ്വീപിലാണ് ഈ വിമാനത്താവളം പണിതുയർത്തിയത്. ഈ വിമാനത്താവളം നിർമിക്കാൻ 20 മില്ല്യൺ ഡോളറാണ് ചിലവായത്. 25 മില്ല്യൺ യാത്രക്കാരെങ്കിലും ഓരോ വർഷവും ഈ വിമാനത്താവളം ഉപയോഗിച്ച് യാത്ര ചെയ്യുന്നുണ്ട്. ഡൊമസ്റ്റിക്, ഇന്റർനാഷണൽ വിമാനങ്ങൾ ഇവിടെ നിന്നും പറക്കുന്നുണ്ട്. കൂടാതെ ഈ വിമാനത്താവളത്തിൽ നിരവധി ഷോപ്പുകളും റെസ്റ്റോറന്റുകളുമുണ്ട്. എന്നാൽ ഇപ്പോൾ വിമാനത്താവളത്തിന്റെ ചിത്രങ്ങളും വീഡിയോകളും കാണുന്നവർ കുറച്ച് വർഷങ്ങൾക്കുള്ളിൽ ഈ വിമാനത്താവളം മുങ്ങിപ്പോകുമോ എന്നാണ് ചോദിക്കുന്നത്. ജപ്പാനിലെ ഗ്രേറ്റർ ഒസാക്ക ഏരിയയിലെ ഹോൺഷു തീരത്ത് ഒസാക്ക ബേയുടെ മധ്യത്തിലാണ് ഈ വിമാനത്താവളം. ഈ വിമാനത്താവളം…
Read MoreCategory: Today’S Special
വീട്ടിലെ സെക്യൂരിറ്റി കാമറയിൽ പതിഞ്ഞത് അജ്ഞാതരൂപം; സോഷ്യൽ മീഡിയയിൽ ചർച്ചയായി വീഡിയോ
ലോകം അവസാനിക്കുന്ന കാലത്തോളം കേൾക്കാൻ സാധ്യതയുള്ള ഒരു ചോദ്യമാണ് പ്രേതങ്ങൾ ഉണ്ടോ ഇല്ലയോ എന്നത്. പലരും തങ്ങൾക്കുണ്ടായ പേടിപ്പിക്കുന്ന അനുഭവങ്ങൾ ആളുകളോട് പങ്കുവയ്ക്കാറുണ്ട്. അതുപോലെ രാത്രിയിലെ യാത്രകളിൽ കാണാറുള്ള ഭീകര രൂപങ്ങളുടെ ചിത്രങ്ങൾ പലരും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാറുമുണ്ട്. അത്തരത്തിൽ ഒരു യുവാവിനുണ്ടായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സ്വന്തം വീട്ടിൽ തനിച്ചിരിക്കുമ്പോൾ പ്രേതത്തിന്റെ സാന്നിധ്യം ഉണ്ടായാൽ എന്താകും അവസ്ഥ. ജോലി കഴിഞ്ഞ് അവശനായി വീട്ടിലെത്തിയ യുവാവ് വിശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ചില അനക്കങ്ങൾ ഇയാൾ കേൾക്കുന്നത്. വീട്ടിൽ തനിച്ചാണ് എന്നോർത്തപ്പോൾ യുവാവിന്റെ ഹൃദയമിടിപ്പ് കൂടി. എന്നാൽ ഗാരേജിലെ ക്യാമിൽ നിന്നും പതിഞ്ഞ കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഒരു രൂപം പെട്ടെന്ന് അതുവഴി പോകുന്നതായിരുന്നു ദൃശ്യത്തിൽ. മനുഷ്യരെയല്ലാത്ത സംഭവങ്ങൾ ക്യാമറ ഡിറ്റക്ട് ചെയ്യുന്നത് കുറവാണ്. വേനൽക്കാലത്ത് അതുവഴി പോകുന്ന കാറുകളുടെ പ്രതിഫലനം ഉണ്ടാവാറുണ്ടെന്ന് യുവാവ് പറഞ്ഞു. എന്നാൽ, അത്…
Read Moreപ്രീവെഡ്ഡിംഗ് ഷൂട്ടിനായി ഗംഗാനദിയിൽ; ചിത്രീകരണത്തിനിടെ ദമ്പതികൾക്ക് സംഭവിച്ചത്…
ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രീവെഡ്ഡിംഗ് ഫോട്ടോ ഷൂട്ടുകളുടെ ചിത്രങ്ങൾ വൈറലാകാറുണ്ട്. ട്രെൻഡിനൊപ്പം വിവാഹത്തിന് മുൻപുള്ള തങ്ങളുടെ നിമിഷങ്ങൾ ചിത്രീകരിക്കാൻ യുവതീ യുവാക്കൾ മത്സരിക്കുകയാണ്. എന്നാൽ ചില ഫോട്ടോഷൂട്ടുൾ വിവാദങ്ങൾ സൃഷ്ടിച്ചും വാർത്തയിൽ ഇടംപിടിക്കാറുണ്ട്. മറ്റ് ചിലരാകട്ടെ വളരെ സാഹസികമായ സ്ഥലത്ത് അപകടരമായ ഫോട്ടോഷൂട്ട് നടത്തി ദുരന്തങ്ങൾ ഏറ്റുവാങ്ങാറുമുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഗംഗാ നദിയിലും അടുത്തിടെ നടന്നത്. ഡൽഹിയിൽ നിന്നും എത്തിയ ദമ്പതികളെ കാത്തിരുന്നതും ഒരു ദുരന്തമായിരുന്നു. മനസ് ഖേദയുയും അഞ്ജലി അനീജയും ഗംഗാ നദിയിലാണ് പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ട് തീരുമാനിച്ചത്. എന്നാൽ ഷൂട്ടിനായെത്തിയ ഇവരെ കാത്തിരുന്നത് ദുരന്തമായിരുന്നു. ചിത്രങ്ങളെടുക്കാനായി ഇരുവരും ഋഷികേശിൽ ഗംഗയിലിറങ്ങിയപ്പോൾ അവിടെ ജലനിരപ്പ് താരതമ്യേന കുറഞ്ഞ നിലയിലായിരുന്നു. എന്നാൽ അല്പ സമയത്തിനകം ശക്തമായ ഒഴുക്കിൽ ദമ്പതികൾ അകപ്പെട്ടു. പിന്നാലെ ഇരുവരും ഗംഗയിൽ മുങ്ങിപ്പോയി. ജലനിരപ്പ് കൂടിയതോടെ കാര്യം കൈവിട്ടുപോവുകയായിരുന്നു. തുടർന്ന് രക്ഷാപ്രവർത്തനത്തിലൂടെ ദമ്പതികളെ…
Read Moreപക…അത് വീട്ടാനുള്ളതാണ്; കടിച്ച എലിയെ തിരിച്ച് കടിച്ച് കൊന്ന് പെൺകുട്ടി
എലി ശല്യം അതിക്രമിച്ച് കഴിഞ്ഞാൽ എന്താണ് ചെയ്യുക. സാധാരണ രീതിയിൽ കെണി വച്ച് അവയെ തുരത്തുകയാണ് പതിവ്. അല്ലെങ്കിൽ വിഷം നൽകി കൊല്ലാറുമുണ്ട്. എന്നാൽ ഇവിടെ സാധാരണയിൽ നിന്നും വ്യത്യസ്തമായി പെൺകുട്ടി ചെയ്തത് എലിയെ കടിച്ച് കൊല്ലുയാണ്. ചൈനയിലാണ് സംഭവം. പെൺകുട്ടി കിഴക്കൻ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ സർവകലാശാലയ ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെ സ്ഥിരം ശല്യക്കാരനായ ഒരു എലിയുമുണ്ടായിരുന്നു. ഇതിനെ പിടിക്കാനുള്ള ശ്രമത്തിനിടെ പെൺകുട്ടിയുടെ കാൽ വിരലിൽ കടിച്ച് എലി കടന്നുകളഞ്ഞു. ഇതോടെ പെൺകുട്ടിക്ക് വാശിയായി. തന്നെ കടിച്ച എലിയെ ഏത് വിധേനയും കൊല്ലണമെന്നായി. തുടർന്ന് എലിയെ കണ്ടെത്തുകയും അതിനെ കടിച്ച് കൊല്ലുകയും ചെയ്തു. എന്നാൽ ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് പ്രകാരം പെണ്കുട്ടി മുറുക്കി പിടിച്ചതിനാല് എലി ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് സൂചിപ്പിക്കുന്നത്. എലിയെ കടിച്ച് കൊല്ലുന്നതിനിടെ പെണ്കുട്ടിയുടെ ചുണ്ടുകളിലും മുറിവേറ്റിരുന്നു. തുടർന്ന് കൃത്യസമയത്ത് പെൺകുട്ടിക്ക് ചികിത്സ…
Read Moreഷോപ്പിംഗ് മാളിൽ കൂറ്റൻ മുതല! 12 അടി നീളം, 272 കിലോ ഭാരം
ഫ്ലോറിഡ: നമ്മുടെനാട്ടിൽ പുഴയിലും മറ്റും മുതലകളെ കാണാറുണ്ടെങ്കിലും പൊതുസ്ഥലത്ത് അവ അങ്ങനെ എത്താറില്ല. ഇനി എത്തിയാൽ അതൊരു നടുക്കമുളവാക്കുന്ന സംഭവമായിരിക്കും. എന്നാൽ അമേരിക്കയിലെ ഫ്ലോറിഡയിലെ സ്ഥിതി അതല്ല. ഇവിടത്തെ സ്കൂളുകൾ, വീടുകൾ, പാർക്കിംഗ് സ്ഥലങ്ങൾ തുടങ്ങിയ ജനവാസമേഖലകളിൽ അപകടകാരികളായ മുതലകൾ അലഞ്ഞുതിരിയുന്നതു പതിവു സംഭവമാണ്. മുതലകളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണവും കുറവല്ല. അത്ര കണ്ടു മുതലകൾ അവിടെ പെരുകിയിരിക്കുന്നു. ഫ്ലോറിഡയിലെ ഒരു ഷോപ്പിംഗ് മാളിൽനിന്നു മുതലയെ പിടികൂടിയ വാർത്തയാണ് ഏറ്റവുമൊടുവിലായി പുറത്തുവന്നിരിക്കുന്നത്. പിടിയിലായ മുതല ചില്ലറക്കാരനല്ല. 12 അടി നീളവും 272 കിലോഗ്രാം ഭാരവുമുള്ള പടുകൂറ്റൻ മുതല. എസ്റ്ററോയിലെ കോക്കനട്ട് പോയിന്റ് മാളിലാണ് ഈ മുതലഭീമനെ കണ്ടെത്തിയത്. ഇതിനെ പിന്നീട് അനുയോജ്യമായ ആവാസവ്യവസ്ഥയിലേക്കു മാറ്റി. ഏതാനും ആളുകൾ ചേർന്നു മാളിൽനിന്നു മുതലയെ പിടികൂടി ട്രക്കിൽ കയറ്റുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മുതലയെ മയക്കിയശേഷമായിരുന്നു രക്ഷാപ്രവർത്തനം. കഴിഞ്ഞ ജൂണിൽ…
Read Moreഭഗവാനെ കാണാൻ സ്ലീവ്ല് ലെസും ജീൻസും ധരിച്ച് വരണ്ട; ഭക്തർക്ക് ഡ്രസ്കോഡുമായി ക്ഷേത്ര ഭരണസമിതി
പുരി: ഒഡിഷയിലെ പ്രശസ്തമായ ജഗന്നാഥ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് വസ്ത്രധാരണത്തിൽ പുതിയ നിബന്ധനയുമായി ക്ഷേത്രഭരണസമിതി. സ്ലീവ് ലെസ് വസ്ത്രങ്ങൾ, പാവാട, ജീൻസ്, ഹാഫ് പാന്റ്സ്, ഷോർട്സ് എന്നീ വസ്ത്രങ്ങൾ ധരിച്ച് സ്ത്രീകൾ ക്ഷേത്രത്തിലെത്തരുതെന്നാണ് അധികൃതരുടെ നിർദേശം. പകരം ദർശനത്തിനെത്തുന്ന സ്ത്രീകൾ സാരീ, ചുരിദാർ തുടങ്ങിയ വസ്ത്രങ്ങൾ ധരിക്കണം. അതേസമയം, പുരുഷന്മാർ ധോത്തി ധരിച്ചും വേണം ക്ഷേത്രത്തിലെത്താൻ. ഇതോടൊപ്പം ഭക്തർ താമസിക്കുന്ന ഹോട്ടലുകളോട് വസ്ത്രധാരണത്തെ കുറിച്ച് ഭക്തർക്ക് ബോധവൽക്കണം നൽകണമെന്നും ജഗന്നാഥ ക്ഷേത്ര അഡ്മിനിസ്ട്രേഷൻ അധികൃതർ അറിയിച്ചു. വസ്ത്രധാരണത്തിലെ നിയന്ത്രണങ്ങൾക്ക് പുറമേ ക്ഷേത്ര പരിസരത്ത് ലഹരി ഉല്പന്നങ്ങളുടെ വിൽപനയും പ്ലാസ്റ്റിക്കിന്റെ ഉപയോഗവും നിരോധിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ പവിത്രത നിലനിർത്താനാണ് ഇത്തരത്തിൽ പാൻ മസാല പോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം നിരോധിച്ചത്. ഇത് ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തുമെന്നും ക്ഷേത്ര അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.
Read Moreഫ്രൈഡ് ന്യൂട്ടെല്ലയും സബ്സിയും; ഭക്ഷണപ്രേമികളെ അസ്വസ്ഥരാക്കി പുതിയ പരീക്ഷണം
ഭക്ഷണ പരീക്ഷണങ്ങൾ നമ്മെ വിസ്മയിപ്പിക്കുന്നതിൽ പരാജയപ്പെട്ടിട്ടില്ല. സോഷ്യൽ മീഡിയയിൽ ഇത്തരം പാചക പരീക്ഷണങ്ങൾ എപ്പോഴും പ്രചരിക്കാറുണ്ട്. ചോക്ലേറ്റ് മാഗി മുതൽ ദോശ ഐസ്ക്രീം വരെയുള്ള അതുല്യമായ ഫുഡ് കോമ്പോസ് വരെ ഇതിൽ ഉൾപ്പെടുന്നു. അസാധാരണമായ ഈ ഫുഡ് ഫ്യൂഷനുകൾ ആസ്വദിച്ച് കഴിക്കാൻ കഴിയില്ലെങ്കിലും വീഡിയോയ്ക്ക് നിരവധി ലൈക്കുകൾ ലഭിക്കാറുണ്ട്. ഇത്തരത്തിൽ വറുത്ത ന്യൂട്ടെല്ലയുടെയും വിവിധ പച്ചക്കറികളുടെയും സംയോജനമാണ് ഇപ്പോൾ വൈറലാകുന്നത്. ഇൻസ്റ്റഗ്രാമിൽ വൈറലായ വീഡിയോയിൽ മാവ് കുഴച്ചെടുത്ത ശേഷം അത് പരത്തുന്നത് കാണാം. പിന്നീട് അതിലേക്ക് ന്യൂട്ടല്ല ചേർത്ത് അവ പൊതിഞ്ഞെടുക്കുന്നു. ശേഷം ഇവ വറത്തെടുക്കുന്നു. തയാറാക്കിയ വിഭവം ഒരു പ്ലേറ്റ് എടുത്ത് അതിൽ സബ്ജിയും കറികളും ചട്ണിയും ക്രമീകരിച്ച് കുറച്ച് സാലഡും നൽകി വിളമ്പുന്നു. ഭക്ഷണപ്രേമികൾക്ക് ഈ വിചിത്രമായ താലി വിഭവത്തെക്കുറിച്ച് സംശയം മാത്രമല്ല, അവർ പോസ്റ്റിനോട് ശക്തമായി പ്രതികരിക്കുകയും ചെയ്തു. വിമർശനവുമായി നിരവധിപേരാണ് വീഡിയോയ്ക്ക്…
Read Moreകുട്ടിയുടെ ശരീരത്തിൽ ബാധ; മരുഭൂമിയിൽ അഞ്ച് വയസുകാരനെ ബലി നൽകാനൊരുങ്ങി മാതാപിതാക്കൾ
സഹാറ മരുഭൂമിയിൽ അഞ്ച് വയസുള്ള മകനെ ബലിയർപ്പിക്കാൻ ഒരുങ്ങിയ ദമ്പതികൾ പോലീസ് പിടിയിൽ. സ്പെയിനിലാണ് സംഭവം. ഡിസംബറിൽ കുട്ടിയെ ബലിയർപ്പിക്കാൻ ദമ്പതികൾ പദ്ധതിയിട്ടിരുന്നു. കുട്ടിയുടെ ശരീരത്തിൽ ബാധ കേറിയിട്ടുണ്ടെന്ന് ആരോപിച്ചായിരുന്നു ഈ തീരുമാനം. മൊറോക്കൻ നഗരമായ ടാംഗിയേഴ്സിലേക്ക് പോകാനുള്ള പദ്ധതിയിലായിരുന്നു ദമ്പതികൾ. ഇതിനിടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മാതാപിതാക്കൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ രണ്ടുപേരെയും റിമാൻഡ് ചെയ്തു. നിലവിൽ കുട്ടിയെ സ്പെയിനിലെ കുട്ടികൾക്കുള്ള അഭയകേന്ദ്രത്തിലേക്ക് മാറ്റിയെന്നും പോലീസ് വ്യക്തമാക്കി.
Read Moreശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ തലയ്ക്കടിച്ച് ഡോക്ടർ; പിന്നിലെ കാരണം ഇങ്ങനെ…
ശസ്ത്രക്രിയ നടത്തുന്നതിനിടയിൽ വയോധികയായ രോഗിയെ മർദിച്ച ഡോക്ടർക്ക് സസ്പെൻഷൻ. ചൈനയിലാണ് സംഭവം. നേത്രരോഗ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായ ഫെങ്ങിനാണ് അന്വേഷണ വിധേയമായി സസ്പെൻഷൻ നൽകിയിരിക്കുന്നത്. തിമിര രോഗത്തിന് ചികിത്സ തേടിയെത്തിയ ക്വീൻ (82) എന്ന സ്ത്രീയെയാണ് ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർ മർദിച്ചത്. 2019 -ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ഇടയിൽ രോഗി മുഖത്ത് പലതവണ സ്പർശിച്ചതാണ് ഡോക്ടറിനെ പ്രകോപിതനാക്കയതെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. ഡോക്ടർ ഇവരോട് മുഖത്ത് സ്പർശിക്കരുതെന്ന് പലതവണ പറഞ്ഞെങ്കിലും രോഗി അത് അനുസരിച്ചില്ല. തുടർന്നാണ് രോഗിയുടെ തലയിൽ ഡോക്ടർ അടിച്ചത്. അതേസമയം, രോഗിക്ക് ദോഷം വരുത്താൻ അല്ല ആ രീതിയിൽ പ്രവർത്തിച്ചത് എന്നാണ് സംഭവത്തിൽ ഡോക്ടറുടെ വിശദീകരണം. തുടർച്ചയായി രോഗി മുഖത്ത് സ്പർശിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തതെന്നും ഡോക്ടർ പറഞ്ഞു. ആശുപത്രിയിലെ സിസിടിവി ക്യാമറയിൽ രോഗിയെ ഡോക്ടറും അദ്ദേഹത്തിൻറെ രണ്ട് സഹായികളും…
Read Moreപെൺപട… പ്രധാനമന്ത്രി പങ്കെടുക്കുന്ന സമ്മേളനത്തിൽ ആണുങ്ങൾക്ക് റോൾ കുറവ്; വിവിഐപികൾ വനിതകൾതന്നെ
തൃശൂർ: പ്രധാനമന്ത്രി പങ്കെടുക്കുന്ന മഹിളാ സമ്മേളനത്തിൽ ആണുങ്ങൾക്ക് റോൾ കുറവ്. വേദിയിലും സദസിലും വിവിഐപികൾ വനിതകൾ തന്നെയാണ്. ബിജെപിയുടെ വനിതാ നേതാക്കളും പ്രവർത്തകരുമടങ്ങുന്ന വലിയൊരു നിര തന്നെ സമ്മേളനത്തിനെത്തുന്പോൾ വിവിഐപി പട്ടികയിൽ ചലച്ചിത്രനടി ശോഭന, പി.ടി.ഉഷ, മിന്നുമണി, മറിയക്കുട്ടി തുടങ്ങിയവരുമുണ്ടാകും. മഹിളകൾക്ക് മുഖ്യപ്രാധാന്യം നൽകുന്ന സമ്മേളനവേദിയിൽ പുരുഷസാന്നിധ്യമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, സുരേഷ്ഗോപി എന്നിവരടക്കമുള്ള വളരെ പ്രധാനപ്പെട്ടവർ മാത്രമാണുണ്ടാവുക. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകൾക്കായി സമ്മേളനനഗരിയിലെ വേദിക്കു മുന്നിൽ പ്രത്യേകം സ്ഥലം ഒഴിച്ചിടും. പാർട്ടി പ്രവർത്തകർക്കു പുറമെ വിവിധ രംഗങ്ങളിലെ സജീവ സാന്നിധ്യങ്ങളായ പ്രമുഖ വ്യക്തികളായ വനിതകളും പങ്കെടുക്കും. പാർട്ടിയിലെ പുരുഷ നേതാക്കൾക്കും പ്രവർത്തകർക്കും റൗണ്ടിലായിരിക്കും ഡ്യൂട്ടി. ഇവർക്ക് സമ്മേളനനഗരിക്ക് അകത്തേക്ക് പ്രവേശനമുണ്ടാവില്ല. തെക്കേഗോപുര നടയിലും നായ്ക്കനാലിലുമെല്ലാം നേതാക്കൾക്കായി ഇരിപ്പിട സൗകര്യമൊരുക്കും. സിസി ടിവിയിലൂടെ പ്രധാനമന്ത്രിയുടെ സമ്മേളന പരിപാടി ലൈവായി നഗരത്തിൽ സ്ഥാപിക്കുന്ന വിവിധയിടങ്ങളിലെ…
Read More