തെക്കൻ റഷ്യയിലെ കെമെറോവോയിലെ ഇസ്കിറ്റിംക നദി അടുത്തിടെ കടും ചുവപ്പുനിറത്തിൽ ഒഴുകി. നദിയിലെ ജലത്തിന്റെ നിറവ്യത്യാസം നാട്ടുകാരെ ഞെട്ടിച്ചു. സംഭവമറിഞ്ഞ് പ്രകൃതിസ്നേഹികളും എത്തി. ശാന്തമായി ഒഴുകിയിരുന്ന ഇസ്കിറ്റിംക നദിക്ക് ഒരു സുപ്രഭാതത്തിൽ എന്തുസംഭവിച്ചുവെന്ന് അവർ വേവലാതിപ്പെട്ടു. ജലത്തിന്റെ മാറ്റം നാട്ടുകാരെ ഭയപ്പെടുത്തുകയും ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾ ജനിപ്പിക്കുകയും ചെയ്തു. നദിയിൽ ഇറങ്ങാൻ എല്ലാവരും ഭയപ്പെട്ടു. നദിയിലെ ജലജീവികൾ ചത്തുപൊങ്ങാൻ തുടങ്ങി. നദീതീരത്തെ സസ്യങ്ങൾ വാടാനും ക്രമേണ കരിയാനും തുടങ്ങി. ഓളങ്ങളിൽ നീന്തിത്തുടിച്ചിരുന്ന താറാവുകൾ നദിയിലേക്കിറങ്ങാതെയായി. ചുവപ്പുനദി കാണാൻ നാട്ടുകാരും ദൂരെ ദേശങ്ങളിൽനിന്നുള്ളവരും എത്താൻ തുടങ്ങി. ഇസ്കിറ്റിംകയുടെ ദുരിതമുഖം സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. അജ്ഞാത മലിനീകരണത്തിനു പിന്നിൽ കെമെറോവിലെ ഡ്രൈയിനേജ് സംവിധാനത്തിൽവന്ന തകരാറാണെന്ന് പ്രദേശികഭരണകൂടം പറഞ്ഞു. എന്നാൽ, മലിനീകരണത്തിനു കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നദിയുടെ നിറവ്യത്യാസത്തിനു കാരണമായ പ്രത്യേക രാസവസ്തുവിനെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നു. 2020 ജൂണിൽ വടക്കൻ സൈബീരിയയിലെ…
Read MoreCategory: Today’S Special
സമ്മാനം കിട്ടിയ ലോട്ടറിക്ക് 83 കോടി; കോടീശ്വരിക്കു സംഭവിച്ചതറിഞ്ഞാൽ പിന്നെ ലോട്ടറി എടുക്കില്ല!
ഫ്ലോറിഡ: ലോട്ടറി അടിച്ചാൽ കഷ്ടപ്പാടുകള്ക്കെല്ലാം സലാം പറഞ്ഞ് സുഖസുന്ദരമായ ജീവിതം നയിക്കാമെന്നായിരിക്കും ഏവരുടെയും വിചാരം. എന്നാൽ 83 കോടിയിലധികം രൂപ ലോട്ടറി വഴി ലഭിച്ച ഫ്ലോറിഡക്കാരിയായ ടോണ്ട ഡിക്കേഴ്സൺ നേരിട്ട ദുരനുഭവങ്ങൾ അറിഞ്ഞാൽ ലോട്ടറി എടുക്കാൻ പോലും മടി തോന്നും. എഡ്വേർഡ് സെവാർഡ് എന്നയാളുടെ ജോലിക്കാരിയായിരുന്നു ടോണ്ട ഡിക്കേഴ്സൺ. ഇവരുടെ ദരിദ്രാവസ്ഥ അറിയാമായിരുന്ന എഡ്വേർഡ് താനെടുത്ത ലോട്ടറി ടിക്കറ്റ് ടോണ്ടയ്ക്കു സമ്മാനിക്കുന്നതോടെയാണു കഥ തുടങ്ങുന്നത്. ലോട്ടറി ടിക്കറ്റിന്റെ ഫലപ്രഖ്യാപനം വന്നപ്പോള് ഒന്നാം സമ്മാനമായ 83 കോടി ടോണ്ടയ്ക്കു സമ്മാനമായി കിട്ടിയ ലോട്ടറി ടിക്കറ്റിനായിരുന്നു. അതുവഴി കോടീശ്വരിയായെങ്കിലും ടോണ്ടയെ കാത്തിരുന്നത് അസമാധാനത്തിന്റെ കയ്പേറിയ ദിനങ്ങളായിരുന്നു. ടിക്കറ്റ് സമ്മാനമായി നൽകിയ എഡ്വേർഡ് പണം തനിക്ക് അവകാശപ്പെട്ടതാണെന്നു പറഞ്ഞു കേസ് ഫയല് ചെയ്തു. അതിനുപിന്നാലെ ടോണ്ടയ്ക്കൊപ്പം ജോലിചെയ്തിരുന്ന സഹപ്രവര്ത്തകര് തങ്ങളുടെ പങ്കിനായി കോടതിയെ സമീപിച്ചു. അതോടെ ലോട്ടറിപ്പണം കേസിന്റെ നൂലാമാലകളിൽ കുടുങ്ങി.…
Read Moreസ്ത്രീകളെ ഗർഭം ധരിപ്പിച്ചാൽ 13 ലക്ഷം പ്രതിഫലം: 20000 രൂപ അടച്ച് രജിസ്റ്റർ ചെയ്തത് നിരവധി യുവാക്കൾ; പുതിയ പദ്ധതികളിമായി തട്ടിപ്പുസംഘം
സാങ്കേതിക വിദ്യ പുരോഗമിക്കുന്നതിനനുസരിച്ച് ഓൺലൈൻ തട്ടിപ്പുകളും കൂടിക്കൊണ്ടിരിക്കുകയാണ്. വിദ്യാസമ്പന്നരായ തൊഴിൽ രഹിതർ പോലും ജോലി വാഗ്ദാനവുമായി വരുന്ന തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ അകപ്പെട്ടു പോകാറുണ്ട്. അതേസമയം, ചില തട്ടിപ്പുകളിൽ വീഴുന്ന ആളുകളെ കാണുമ്പോൾ എങ്ങനെ ഇത് സാധിക്കുന്നുവെന്ന് വരെ തോന്നിപ്പോകും. ഇത്തരത്തിൽ ബീഹാറിൽ തട്ടിപ്പ് നടത്തിയ ഒരു സംഘം പിടിയിലായിട്ടുണ്ട്. സ്ത്രീകളെ ഗർഭിണിയാക്കുന്ന ജോലി വാഗ്ദാനം നൽകിയാണ് നിരവധി പുരുഷന്മാരിൽ നിന്നും സംഘം പണം കൈക്കലാക്കിയത്. സ്ത്രീകളെ ഗർഭം ധരിപ്പിച്ചാൽ 13 ലക്ഷം രൂപ പ്രതിഫലം നൽകാമെന്നാണ് ഓഫർ. എന്നാൽ ഗർഭിണിയായില്ലെങ്കിൽ സമാശ്വാസ സമ്മാനമായി അഞ്ചുലക്ഷം രൂപ കിട്ടും എന്നും പറഞ്ഞ് ജോലിക്കുള്ള പരസ്യം ഇവർ പുറത്തുവിട്ടു. ജോലിയുടെ പരസ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതിന് പിന്നാലെ നിരവധിപേരാണ് കെണിയിൽ വീണത്. ഭർത്താവിൽ നിന്നോ അല്ലെങ്കിൽ പങ്കാളികളിൽ നിന്നോ ഗർഭിണിയാവാതെ ബുദ്ധിമുട്ടിലാകുന്ന സ്ത്രീകളെ ശാരീരികബന്ധം നടത്തി ഗർഭിണികളാക്കുകയാണ് ജോലി എന്ന്…
Read More‘പണികൊടുക്കും’ സർക്കാർ…മാസം 1.75 ലക്ഷം ശമ്പളം; ഇസ്രായേലിലേക്ക് തൊഴിലാളികളെ ക്ഷണിച്ച് പരസ്യവുമായി യോഗി സർക്കാർ
ഇസ്രയേലിൽ പലസ്തീനികളുടെ വർക്ക് പെർമിറ്റ് റദ്ദാക്കിയതോടെ ഉണ്ടായ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനു ഇന്ത്യയിൽ നിന്ന് തൊഴിലാളികൾക്ക് ക്ഷണം. 42,000 ഇന്ത്യക്കാർക്കാണ് അവസരം. നിർമാണ മേഖലയിൽ 34,000 അവസരങ്ങളുണ്ട്. ഇപ്പോഴിതാ ഇസ്രയേലിലെ നിർമാണ പ്രവർത്തനങ്ങൾക്കു വേണ്ടി തൊഴിലാളികളെ അന്വേഷിച്ച് ഉത്തർ പ്രദേശ് സർക്കാർ പരസ്യം ചെയ്തിട്ടുണ്ട്. മേസ്തിരി മൈക്കാട് എന്നിങ്ങനെ നിരവധി തസ്തികകളിലേക്കാണ് ഒഴിവ്. കേന്ദ്ര സർക്കാരിന്റെ നാഷ്ണൽ സ്കിൽ ഡെവലപ്മെന്റ് മിഷന്റെ കീഴിലാണ് ഇസ്രയേലിൽ ജോലി ലഭിക്കുന്നത്. ഞെട്ടിക്കുന്ന ശമ്പളമാണ് ലഭിക്കുന്നത്. പ്രതിമാസം 1,25,000 രൂപ ശമ്പളവും അതിനു പുറമെ 15,000 രൂപ പ്രതിമാസ ബോണസും ലഭിക്കും. എന്നാൽ ജോലി പൂർത്തിയാക്കി കാലാവധി തീർന്നാൽ മാത്രമേ ബോണസ് തുക ലഭ്യമാകൂ. 21 വയസിനും 45 വയസിനും മധ്യേ പ്രായമുള്ളവരും കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ളവരേയുമാണ് ഇസ്രയേലിലേക്കുള്ള സംഘത്തിൽ തെരഞ്ഞെടുക്കുന്നത്. എന്നാൽ സംഘർഷ മേഖലയായ ഇസ്രയേലിലേക്ക് ഇന്ത്യക്കാരെ…
Read Moreരാജ്യത്തിന് പ്രധാനമന്ത്രിയുടെ പുതുവത്സരാശംസകൾ
ന്യൂഡൽഹി: പുതുവത്സരാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2024 എല്ലാവർക്കും സമൃദ്ധിയും സമാധാനവും അത്ഭുതകരമായ ആരോഗ്യവും നൽകട്ടെ എന്ന് മോദി ആശംസിച്ചു. “എല്ലാവർക്കും ഗംഭീരമായ 2024 ആശംസിക്കുന്നു! ഈ വർഷം എല്ലാവർക്കും സമൃദ്ധിയും സമാധാനവും ആരോഗ്യവും നൽകട്ടെ,” പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചതിങ്ങനെ. രാജ്യം വിവിധ ആഘോഷങ്ങളോടെ 2024-നെ വരവേറ്റപ്പോൾ ചിലർ ക്ഷേത്രങ്ങളിൽ പ്രാർഥനകളും വഴിപാടുകളുമായി പുതുവർഷത്തിലേക്ക് പ്രവേശിച്ചു. പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ പ്രാർഥനകൾ അർപ്പിക്കാൻ രാജ്യത്തെമ്പാടുമുള്ള ആളുകൾ ക്ഷേത്രങ്ങളിൽ തടിച്ചുകൂടുന്നത് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ കാണിച്ചു. അതേസമയം, രാജ്യത്തുടനീളമുള്ള നഗരങ്ങൾ ആഡംബരത്തോടെയും സന്തോഷത്തോടെയുമാണ് പുതുവർഷത്തെ വരവേറ്റത്. Wishing everyone a splendid 2024! May this year bring forth prosperity, peace and wonderful health for all. — Narendra Modi (@narendramodi) January 1, 2024
Read Moreകറുത്ത ഉറുമ്പുകൾ കോക്ക്ടെയിൽ; വീഡിയോ പങ്കുവച്ച വ്ലോഗറിന് തിരിച്ചടി
മുംബൈയിലെ ഒരു റെസ്റ്റോറന്റിൽ നിന്ന് ലഭിക്കുന്ന ഉറുമ്പുകൾക്കൊപ്പം വിളമ്പുന്ന ഒരു പ്രത്യേക കോക്ടെയിലിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ഉറുമ്പുകളെ പാനീയത്തിൽ അലങ്കാരമായി ഉപയോഗിച്ചിരിക്കുകയാണ്. മുംബൈയിലെ ബാന്ദ്രയിലെ ഹിൽ റോഡിലുള്ള സീഫാ റെസ്റ്റോറന്റിൽ നിന്നുള്ള വീഡിയോയാണിത്. നിതിൻ തിവാരി എന്ന വ്ലോഗർ 2023 ഒക്ടോബറിൽ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. വീഡിയോയിൽ, വ്ലോഗർ പാനീയം “രുചികരമായത്” എന്ന് വിശേഷിപ്പിക്കുക മാത്രമല്ല, പാനീയത്തിന്റെ പേര് ‘ദി ആന്റ്സ്’ എന്ന് വെളിപ്പെടുത്തുന്നുമുണ്ട്. ഈ മിശ്രിതത്തിൽ മെസ്കാൽ, ടെക്വില ബ്ലാങ്കോ, ഗ്രേപ്ഫ്രൂട്ട്, വെറ്റിവർ, സലൈൻ, പ്രത്യേകിച്ച് ബ്ലാക്ക് ആന്റ്സ് എന്നിവ ഉൾപ്പെടുന്നു. വ്ലോഗർ ഈ പാനീയത്തിനും അതിന്റെ അലങ്കാരത്തിനും അഭിനന്ദനം അറിയിച്ചു. എന്നിരുന്നാലും, ഇന്റർനെറ്റ് ഉപയോക്താക്കളിൽ നിന്ന് വീഡിയോയ്ക്ക് വിമർശനങ്ങളാണ് നേരിട്ടത്. ഇതിനെ പ്രോത്സാഹിപ്പിക്കരുതെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ ഉടൻ ചൈനയെപ്പോലെയാകുമെന്നുമാണ് വീഡിയോയ്ക്ക് ലഭിച്ച കമന്റുകൾ. ഇത്തരത്തിലുള്ള…
Read Moreകടന്നു വരൂ…കടന്നു വരൂ… മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് പോലീസ് സ്റ്റേഷനിൽ സൗജന്യ പ്രവേശനം; നിയമ ലംഘകർക്ക് പ്രത്യേക പരിഗണന; കിടിലൻ ഓഫറുമായി കേരളാ പോലീസ്
2023 നമ്മോട് വിട പറയാൻ ഇനി മണിക്കൂറുകൾ ബാക്കി നിൽക്കുന്പോൾ കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് കേരളാ പോലീസ്. അവരുടെ ഒഫിഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. പുതുവർഷ രാവിൽ നിങ്ങൾ മദ്യപിച്ച് വാഹനമോടിക്കുകയോ ക്രമ സമാധാനം ലംഘിക്കുകയോ ചെയ്താൽ കേരളാ പോലീസിന്റെ കിടിലൻ ഓഫറാണ് നിങ്ങളെ കാത്തിരിക്കുന്നത്. അതെന്താണെന്നല്ലേ. പോലീസ് സ്റ്റേഷനിൽ സൗജന്യ പ്രവേശനം, മറ്റൊന്ന് നിയമ ലംഘകർക്ക് പ്രത്യേക പരിഗണനയും പോലീസ് നൽകുന്നു. ഇതു കൂടാതെ പുതുവർഷ ആഘോഷത്തിൽ ക്ഷണിക്കപ്പെടാത്ത ഏതെങ്കിലും അതിഥി വന്നാൽ 112 എന്ന നമ്പറിൽ പോലീസിനെ വിളിക്കാവുന്നതാണെന്നും പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. എന്തായാലും രസകരമെന്നു ഒറ്റ നോട്ടത്തിൽ തോന്നുമെങ്കിലും അതീവ ഗൗരവമുള്ളതാണെന്നു ഒന്നു കൂടി വായിച്ചാൽ മാത്രം മനസിലാകും. നിരവധി ആളുകളാണ് ഇതിനു താഴെ കമന്റുമായി എത്തിയത്. എന്തായാലും സോഷ്യൽ മീഡിയയിൽ ഇപ്പോൾ സംഗതി വൈറലായിരിക്കുകയാണ്. പുതുവത്സര ആഘോഷങ്ങൾ അതിരു വിട്ടാൽ…
Read Moreഇത്രയും വേഗത്തിലോ…! സെക്കൻഡുകൾക്കൊണ്ട് കുടിച്ച് തീർത്തത് ഒരു ലിറ്റർ തക്കാളി സോസ്
തക്കാളി സോസ് എല്ലാ അടുക്കളയിലെയും ഒരു പ്രധാന ഘടകമാണ്. കറികൾ, പാസ്ത തുടങ്ങിയ വിഭവങ്ങളിൽ ഇത് ഉപയോഗിക്കുന്നു. എന്നിരുന്നാലും, ആരെങ്കിലും ഒരു ലിറ്റർ തക്കാളി സോസ് മുഴുവൻ കുടിച്ചതായി നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഇത് അസാധാരണമായി തോന്നാം, എന്നാൽ ജർമ്മനിയിൽ നിന്നുള്ള ആന്ദ്രെ ഒർട്ടോൾഫ് ഒരു ലിറ്റർ തക്കാളി സോസ് കഴിച്ചു എന്ന് മാത്രമല്ല, കുറഞ്ഞ സമയത്തിനുള്ളിൽ അത് ചെയ്ത് ലോക റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തു. വെറും 55.21 സെക്കൻഡിൽ ഒരു ലിറ്റർ തക്കാളി സോസ് കുടിച്ചാണ് അദ്ദേഹം ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയത്. അദ്ദേഹത്തിന്റെ സുപ്രധാന നേട്ടത്തെ അടയാളപ്പെടുത്തുന്നതിനായി, ഗിന്നസ് വേൾഡ് റെക്കോർഡ് അവരുടെ ഇൻസ്റ്റാഗ്രാം പേജിൽ അദ്ദേഹത്തിന്റെ വിജയം ഫീച്ചർ ചെയ്യുന്ന ഒരു വീഡിയോയും അപ്ലോഡ് ചെയ്തിട്ടുണ്ട്. വീഡിയോയിൽ, ആന്ദ്രെ ഒർട്ടോൾഫ് ഒരു മേശയുടെ പിന്നിൽ നിൽക്കുന്നത് കാണാം, അതിൽ തക്കാളി സോസ്…
Read Moreഇതാ…ഇവിടെ ഉണ്ട് രൺബീർ കപൂറിന്റെ ആ വൈറൽ കേക്ക്; സോഷ്യൽ മീഡിയയിൽ തരംഗമായി ചോക്ലേറ്റ് വിസ്കി ഫ്ലാംബ് കേക്ക് റെസിപ്പി
എല്ലാ ക്രിസ്മസിനും ബി-ടൗണിലെ കപൂർ കുടുംബാംഗങ്ങൾ ഒത്തുകൂടാറുണ്ട്. ഈ വർഷത്തെ ആഘോഷങ്ങൾക്കിടയിൽ രൺബീർ കപൂറും ആലിയ ഭട്ടും ആദ്യമായി തങ്ങളുടെ മകൾ റാഹയെ മീഡിയയ്ക്ക് മുന്നിൽ പരിചയപ്പെടുത്തി. സോഷ്യൽ മീഡിയയിൽ വൈറലായ കുടുംബത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ ഉച്ചഭക്ഷണത്തിൽ നിന്നുള്ള മറ്റൊരു വീഡിയോയിൽ ജ്വലിക്കുന്ന ക്രിസ്മസ് കേക്കാണ് താരമായത്. നിരവധിപേരാണ് ഈ കേക്കിനെ കുറിച്ച് കമന്റുകളുമായി സോഷ്യൽ മീഡിയയിൽ എത്തിയത്. നിങ്ങളുടെ ന്യൂ ഇയർ പാർട്ടിക്ക് വേണ്ടി ഈ കേക്ക് ഉണ്ടാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഷെഫ് സ്നേഹ സിംഹി ഉപാധ്യായ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ട റെസിപ്പി വളരെ സഹായകരമാകും. ഈ വീഡിയോയും ഇപ്പോൾ വൈറലായിരിക്കുകയാണ്. ചോക്ലേറ്റ് വിസ്കി ഫ്ലാംബ് കേക്കിനുള്ള ചേരുവകളും ഇവർ വീഡിയോയ്ക്ക് താഴെ നൽകിയിട്ടുണ്ട്. ഒരു കപ്പ് പഞ്ചസാര, ഒരു കപ്പ് പാൽ, ഒരു ടീസ്പൂൺ വിനാഗിരി, ആറ് ടേബിൾസ്പൂൺ…
Read Moreജില്ലാ കോടതിയിൽ കയറി പരിഭ്രാന്തി പരത്തി കാട്ടാന; വീഡിയോ വൈറൽ
ഹരിദ്വാറിലെ കോടതിയിൽ കയറി നാശം വിതയ്ക്കുന്ന കാട്ടാനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കോടതിയുടെ ഗേറ്റിലൂടെ കൊമ്പൻ ഇടിച്ചുകയറുന്നതും അവിടെയുണ്ടായിരുന്നവരിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതും വീഡിയോയിൽ കാണാം. ഹരിദ്വാറിലെ റോഷനാബാദ് ഏരിയയിലെ ജില്ലാ കോടതിയിലാണ് സംഭവം. പ്രവേശന കവാടവും കോടതി വളപ്പിലെ മതിലും കാട്ടാന തകർത്തുവെന്നാണ് റിപ്പോർട്ട്. ഹരിദ്വാർ, ഋഷികേശ്, ഡെറാഡൂൺ എന്നിവയ്ക്ക് സമീപമുള്ള രാജാജി നാഷണൽ പാർക്കിൽ നിന്നാണ് ആന വന്നതെന്നാണ് കരുതുന്നത്. ‘ഹരിദ്വാറിലെ കാടുകളോട് ചേർന്നുള്ള പ്രദേശങ്ങളിൽ, ആന കയറിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, ഈ സംഭവത്തില് അത് ജില്ലാ കളക്ടറുടെ ഓഫീസായിരുന്നു, ആന ജില്ലാ കോടതി ജുഡീഷ്യറിയുടെ പ്രധാന കവാടത്തിലേക്ക് കയറുകയും അടച്ച ഗേറ്റ് ബലമായി തുറക്കുകയും ചെയ്തു. പരമ്പരാഗത പാതകളിലൂടെയുള്ള ആനയുടെ യാത്രാപഥം അതിന്റെ ശ്രദ്ധേയമായ ഓർമ്മയ്ക്ക് കാരണമായി പറയപ്പെടുന്നു. ഏറെനേരത്തെ പരിശ്രമത്തിന് ശേഷം, ഉത്തരാഖണ്ഡ് വനം വകുപ്പ് സംഘം ആനയെ അതിന്റെ…
Read More