വന്യജീവികളെക്കുറിച്ചുള്ള കൗതുകകരമായ വസ്തുതകൾ ഇടയ്ക്കിടെ പങ്കുവെക്കുന്ന ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനാണ് പർവീൺ കസ്വാൻ. ‘സ്യൂഡോ-മെലാനിസ്റ്റിക്’ കടുവകളുടെ ചിത്രങ്ങൾ അടുത്തിടെ എക്സിൽ അദ്ദേഹം പങ്കിട്ടിരുന്നു. ഒഡീഷയിലെ സിംലിപാലിൽ നിന്നുമാണ് ഈ കടുവകളുടെ ചിത്രം പകർത്തിയിരിക്കുന്നത്. ഇത്തരത്തിൽ കറുപ്പ് നിറങ്ങളുള്ള കടുവകളെ വളരെ അപൂർവമായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. ആ കറുത്ത വരകൾ തന്നെയാണ് അവയ്ക്ക് ബ്ലാക്ക് ടൈഗർ എന്ന പേര് നേടിക്കൊടുത്തതും. സ്യൂഡോ മെലാനിസം എന്ന ജനിതകമാറ്റമാണ് ഇവയ്ക്ക് ഇങ്ങനെ കറുത്ത നിറം വരാൻ കാരണമായിത്തീരുന്നത്. സാധാരണയായിട്ടുള്ള അവയുടെ നിറങ്ങൾക്കൊപ്പം കറുപ്പ് നിറം കൂടി ചേരുമ്പോൾ അവയ്ക്ക് ഇരുണ്ട നിറം പോലെ തോന്നിക്കുകയാണ് ചെയ്യുന്നത്. ഈ മെലാനിസ്റ്റിക് കടുവകളെ കാണാനുള്ള ഭാഗ്യം വളരെ കുറച്ച് പേർക്ക് മാത്രമാണ് ലഭിച്ചിട്ടുള്ളത്. The black tigers of #India. Do you know there are pseudo- melanistic…
Read MoreCategory: Today’S Special
ചുവടുകൾ വച്ച് 37,000 സ്ത്രീകൾ; സോഷ്യൽ മീഡിയയിൽ വൈറലായി മഹാരാസിന്റെ ദൃശ്യങ്ങൾ
ഗുജറാത്തിലെ പ്രശസ്തമായ ദ്വാരക ക്ഷേത്രത്തിൽ നടന്ന മഹാരാസിൽ അഹിർ സമുദായത്തിൽ നിന്നുള്ള 37,000 ത്തോളം സ്ത്രീകൾ ഒത്തുചേർന്നു. ഭഗവാൻ കൃഷ്ണനോടുള്ള ഭക്തിയിൽ മുഴുകി പരമ്പരാഗത വസ്ത്രം ധരിച്ച സ്ത്രീകൾ വലിയ വൃത്തങ്ങളായാണ് നൃത്തം അവതരിപ്പിച്ചത്. വലിയ മൈതാനത്ത് ഒരു സെൻട്രൽ പ്ലാറ്റ്ഫോമിന് ചുറ്റും ധാരാളം സ്ത്രീകൾ മഹാരാസ് അവതരിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. കടും ചുവപ്പ് പരമ്പരാഗത വസ്ത്രം ധരിച്ചായിരുന്നു ഇവരുടെ നൃത്തം. ബാണാസുരന്റെ മകളും ഭഗവാൻ കൃഷ്ണന്റെ മരുമകളുമായ ഉഷയുടെ സ്മരണയ്ക്കായി ദ്വാരകയിൽ സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ ഉത്സവമാണ് മഹാരാസ്. അഖിലേന്ത്യ യാദവ സമാജവും അഹിരാനി മഹിളാ മണ്ഡലും ചേർന്ന് നന്ദാം കാമ്പസ് എന്നറിയപ്പെടുന്ന എസിസി സിമന്റ് കമ്പനിയുടെ കാമ്പസിലാണ് പരിപാടി സംഘടിപ്പിച്ചത്. സാമൂഹിക സൗഹാർദ്ദത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും സന്ദേശം നൽകുക എന്നതായിരുന്നു മഹാരാസിന്റെ ലക്ഷ്യം. #WATCH | Gujarat: 37000 women from…
Read Moreവൈറലാവാൻ റോഡിന്റെ നടുവിൽ പെൺകുട്ടിയുടെ നൃത്തം; വിമർശിച്ച് സോഷ്യൽ മീഡിയ
വൈറലാവാനുള്ള ശ്രമത്തിൽ മറ്റുള്ളവർക്ക് അസൗകര്യമാകുമോ തങ്ങളുടെ ജീവന് ഭീഷണിയാകുമോ എന്നൊന്നും ചിന്തിക്കാതെ വീഡിയോ ഷൂട്ട് ചെയ്ത് ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പോസ്റ്റ് ചെയ്യുന്ന കാലമാണിത്. ഇത്തരത്തിൽ ട്രാഫിക്കിനിടെ ഒരു പെൺകുട്ടി നടുറോഡിൽ നൃത്തം ചെയ്യുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. തങ്ങളുടെ നിരാശയും സുരക്ഷയോടുള്ള അവഗണനയും പ്രകടിപ്പിച്ച് നിരവധിയാളുകളാണ് വീഡിയോയ്ക്ക് പ്രതികരണവുമായി എത്തിയിരിക്കുന്നത്. എക്സിൽ രാജ ബാബു എന്ന ഉപയോക്താവാണ് വീഡിയോ പങ്കിട്ടത്. വീഡിയോയിൽ തിരക്കേറിയ റോഡിലൂടെ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും കടന്നുപോകുന്നത് കാണാം. ഇവിടെ ഒരു പെൺകുട്ടി തന്റെ ബാഗ് നിലത്ത് എറിഞ്ഞ് നൃത്തം ചെയ്യാൻ തുടങ്ങി. ഗതാഗതം നിലച്ച സമയത്ത് വാഹനങ്ങൾ നിശ്ചലമായി നിൽക്കുന്നതിനാൽ അവൾ നൃത്തം തുടരുന്നു. വീഡിയോ ചിത്രീകരിച്ച സ്ഥലം ഇപ്പോഴും അജ്ഞാതമാണ്. 23 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് 1.5 ദശലക്ഷം ആളുകളാണ് കണ്ടത്. 10,000-ലധികം…
Read Moreകാബ് ഡ്രൈവർ മുങ്ങിയത് പാസ്പോർട്ടും വിസയുമടക്കം രണ്ട് ബാഗുമായി; തിരികെ നൽകണമെന്ന് അഭ്യർഥിച്ച് യുവതി
യാത്ര ചെയ്യുമ്പോൾ വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകുന്നത് അത്ര പുതുമയുള്ള കാര്യമല്ല. എന്നാൽ, യാത്രക്കിടെ പാസ്പോർട്ടും ലഗേജും കാബ് ഡ്രൈവർ തന്നെ മോഷ്ടിക്കുന്നത് ചിലപ്പോൾ ആദ്യമായായിരിക്കും കേൾക്കുന്നത്. കാംബ്രിഡ്ജിൽ നിന്നും ശ്രേയ വർമ എന്ന യുവതിയ്ക്കാണ് ഇത്തരം ഒരു അനുഭവം ഉണ്ടായത്. ലോഗൻ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് ഇന്ത്യയിലേക്ക് വിമാനം കയറുന്നതിനായി പോവുകയായിരുന്നു ശ്രേയ. ഇതിനിടെ അവൾ കയറിയ കാബിന്റെ ഡ്രൈവർ കാറിൽ നിന്ന് ഇറക്കിവിട്ടതിന് ശേഷം അവളുടെ പാസ്പോർട്ടടക്കം ലഗേജുമായി അവിടെ നിന്നും മുങ്ങുകയായിരുന്നു. എങ്ങനെയെങ്കിലും ആ സാധനങ്ങൾ തിരികെ നൽകണം എന്ന് അഭ്യർഥനയുമായി എത്തിയിരിക്കുകയാണ് ശ്രേയ. ഹെഡ്ഡ്ഫോൺ എടുത്തില്ല എന്ന കാര്യം വാഹനത്തിൽ കയറിയപ്പോഴാണ് അവൾ ശ്രദ്ധിക്കുന്നത്. തുടർന്ന് വാഹനം തിരിക്കാനും കുറച്ച് നേരം കാത്തുനിൽക്കാനും കാബ് ഡ്രൈവറോട് അവൾ പറഞ്ഞു. പിന്നാലെ ഹെഡ്ഡ്ഫോൺ എടുത്ത് തിരികെ എത്തിയപ്പോൾ കാബ് അവിടെ നിന്നും അപ്രത്യക്ഷമായിരുന്നു. ഡ്രൈവർ…
Read Moreഇനിയും വലിപ്പം കൂട്ടും; ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള സ്ത്രീയുടെ ആഗ്രഹം ഇങ്ങനെ…
‘ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള സ്ത്രീ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആളാണ് ബൾഗേറിയയിൽ നിന്നുള്ള ഇൻഫ്ലുവൻസറായ ആൻഡ്രിയ ഇവനോവ. നിരന്തരം വാർത്തകളിൽ ഇതിന്റെ പേരിൽ ആൻഡ്രിയ പ്രത്യക്ഷപ്പെടാറുണ്ട്. പലതവണയാണ് വലിയ ചുണ്ടുകൾ സ്വന്തമാക്കുന്നതിന് ഫില്ലിംഗ് നടത്തിയത്. ഇതുവരെ ആൻഡ്രിയ ചുണ്ടിന്റെ വലിപ്പം കൂട്ടുന്നതിന് വേണ്ടി 20 ലക്ഷത്തിലധികം രൂപ ചെലവഴിച്ചു. കൂടുതൽ കൂടുതൽ ഫില്ലർ തന്റെ ചുണ്ടിന് നൽകിക്കൊണ്ടാണ് എല്ലാ ക്രിസ്മസിനും അവൾ തനിക്കുതന്നെ ക്രിസ്മസ് സമ്മാനം നൽകുന്നത്. ചുണ്ടിന്റെ വലിപ്പം കൂട്ടുന്നതിന് വേണ്ടി അവൾ ഈ ക്രിസ്മസിനും ഫില്ലിംഗ് ചെയ്യാൻ പോവുകയാണ് ആൻഡ്രിയ. എന്നാൽ ഇത്തവണ അവളുടെ സുഹൃത്തുക്കളിലും ബന്ധുക്കളിലും ഒക്കെ ഇത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ചുണ്ടിന്റെ വലിപ്പം കൂട്ടാൻ ഫില്ലറുപയോഗിച്ചാൽ ജീവന് എന്തെങ്കിലും അപകടം സംഭവിക്കുമോ എന്നാണ് അവരെല്ലാം ചോദിക്കുന്നത്. ആൻഡ്രിയയ്ക്ക് അങ്ങനെയൊരു ഭയവും ഇക്കാര്യത്തിൽ ഇല്ല. ചുണ്ടിന് ഇനിയും വലിപ്പം കൂട്ടാനുള്ള…
Read Moreമാങ്ങ അച്ചാർ ഉപയോഗിച്ച് കങ്കണയുടെ ചിത്രം; വൈറലായി വീഡിയോ
ഏത് വിഭവത്തിന്റെയും രുചി കൂട്ടാൻ അച്ചാറിന് കഴിയുമെങ്കിലും, നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റിയോടുള്ള സ്നേഹം പ്രകടിപ്പിക്കാനും ഇത് ഉപയോഗിക്കാമെന്ന് കാണിക്കുകയാണ് ഈ വീഡിയോ. കങ്കണ റണാവത്തിന്റെ ഛായാചിത്രം സൃഷ്ടിക്കാൻ ഒരു ആരാധകൻ മാങ്ങാ അച്ചാർ ഉപയോഗിച്ചത് ആണ് വീഡിയോയിൽ കാണിക്കുന്നത്. വീട്ടുപകരണങ്ങൾ ഉപയോഗിച്ച് സെലിബ്രിറ്റികളുടെ ഛായാചിത്രങ്ങൾ നിർമ്മിക്കുന്നതിൽ വളരെ ജനപ്രിയനായ ആർട്ടിസ്റ്റാണ് ഷിന്റു മൗര്യ. തന്റെ ഏറ്റവും പുതിയ സൃഷ്ടിയുടെ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ അയാൾ പങ്കുവച്ചു. ഒരു പാത്രത്തിൽ ഏതാനും സ്പൂൺ മാങ്ങാ അച്ചാറുകൾ വിളമ്പുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. തുടക്കത്തിൽ, അവൻ ഛായാചിത്രം ആരംഭിക്കുന്നത് ഒരു കഷ്ണം മാമ്പഴത്തിലാണ്. ഷീറ്റിൽ ആവശ്യത്തിന് അച്ചാർ ഒഴിക്കുമ്പോൾ വിരലുകൾ ഉപയോഗിച്ച് അയാൾ ചിത്രം പൂർത്തിയാക്കുന്നു. ചിത്രത്തിൽ കങ്കണ റണാവത്തിന്റെ പുരികങ്ങൾ, കണ്ണുകൾ, ചുണ്ടുകൾ, വലിയ മുടി, ബിന്ദി കമ്മലുകൾ എന്നിവ വളരെ കൃത്യതയോടെ വരച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ, കലാസൃഷ്ടിയെ അഭിനന്ദിച്ച് നിരവധി…
Read More18.45 ലക്ഷം രൂപ കളഞ്ഞ് കിട്ടി; ഉടമസ്ഥന് പണം തിരികെ നൽകി മാതൃകയായി പതിമൂന്നുകാരൻ
പ്രതീക്ഷിക്കാത്ത സമയത്ത് പണം വഴിയിൽ കിടന്ന് കിട്ടിയാലെന്താകും ചെയ്യുക? ചിലർ പണം എടുത്ത് ഒന്നും അറിയാത്തവരെ പോലെ മുങ്ങും. മറ്റ് ചിലർ ആകട്ടെ ആരുടേതെങ്കിലും ആണെന്ന് മനസിലായാൽ പണം തിരികെ ഏൽപ്പിക്കുകയും ചെയ്യും. എന്നാൽ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഈ ചൈനീസ് ബാലനെ ഒന്ന് ഓർക്കണം. തെരുവിൽ കിടന്ന് 13 വയസുള്ള കുട്ടിക്ക് ഒരു ബാഗ് കിട്ടി. നിറയെ പണമായിരുന്നു അതിൽ. 1,58,000 യുവാനാണ് ബാഗിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ രൂപയിൽ ഏകദേശം 18.45 ലക്ഷം വരും ഇത്. എന്നാൽ വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് പകരം പൊലീസിനെ ഏൽപ്പിക്കുകയാണ് അവൻ ചെയ്തത്. കിഴക്കൻ ചൈനയിലെ ജിയാങ്സു പ്രവിശ്യയിൽ നിന്നുള്ളതാണ് യാങ് ഷുവാനെന്ന ഈ ബാലന്റെ കുടുംബം. മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് അവന്റെ അച്ഛൻ ആശുപത്രിയിലാണ്. വളരെ കഷ്ടപ്പാടിലാണ് അവന്റെ കുടുംബം. ഇതിനിടെ യാങ് തന്റെ അമ്മ ഷു സിയോറോംഗിനൊപ്പം വീട്ടിലേക്ക് നടക്കുമ്പോഴാണ്…
Read Moreഎന്താ ഒരു ഭംഗി…! വൈറലായി കോക്ക്പിറ്റിൽ നിന്നുള്ള രാത്രികാല ദൃശ്യം
ആകാശത്ത് മിന്നിമറയുന്ന നക്ഷത്രങ്ങളെയും ചന്ദ്രനെയും രാത്രിയിൽ നോക്കി നിൽക്കാൻ നിങ്ങൾക്ക് ഇഷ്ടമാണോ. എങ്കിൽ ഈ ദൃശ്യങ്ങൾ ഒന്ന് കാണെണ്ടതാണ്. ലോകത്തെ ഒരു പൈലറ്റിന്റെ കാഴ്ചയിൽ നിന്ന് കാണിക്കുന്നതാണ് വീഡിയോ. വളരെയധികം സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഏറെ മനോഹരമായ കാഴ്ചയാണ് ഈ വീഡിയോയിൽ. വീഡിയോ കാഴ്ചക്കാർക്ക് ഇരുട്ടിൽ മേഘങ്ങൾക്ക് മുകളിൽ പൊങ്ങിക്കിടക്കുന്ന അനുഭവമാണ് നൽകുന്നത്. ചാരനിറത്തിലുള്ള മേഘരൂപങ്ങൾക്ക് മുകളിലൂടെ വിമാനം നീങ്ങുമ്പോൾ, താഴെ നിന്നും വിസ്മയകരമായ കാഴ്ച ദൃശ്യമാകുന്നു. കടലും, കടൽത്തീരങ്ങളും നഗരങ്ങളും ഒക്കെ ഇതിൽ കാണാം. ഈ വീഡിയോ “കോക്ക്പിറ്റിൽ നിന്നുള്ള രാത്രി കാഴ്ച!” എന്ന കുറിപ്പോടെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം വീഡിയോ വൈറലായി കഴിഞ്ഞു. വീഡിയോ കണ്ട ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് ഈ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യാൻ എത്ര രൂപ കൊടുക്കണം എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. വീഡിയോ…
Read Moreവിശക്കുന്ന കുടുംബത്തിന് ഭക്ഷണം വാങ്ങി നൽകി യുവാവ്; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ ഹൃദയസ്പർശിയായ സംഭവങ്ങൾ നമ്മൾ പലപ്പോഴും കാണാറുണ്ട്. അടുത്തിടെ വൈറലായ ഇൻസ്റ്റാഗ്രാം റീലിൽ, വിശന്നിരിക്കുന്ന ഒരു കുടുംബത്തിന് റെസ്റ്റോറന്റിൽ നിന്ന് യുവാവ് ഭക്ഷണം വാങ്ങി നൽകുന്നതായി കാണിക്കുന്നു. വീഡിയോയ്ക്കൊപ്പം പ്രചോദനാത്മകമായ ഒരു സന്ദേശവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കണ്ടെന്റ് ക്രിയേറ്ററായ മുഹമ്മദ് ആഷിക് എന്ന യുവാവ് ഒരു കുടുംബത്തോടൊപ്പം റെസ്റ്റോറന്റിൽ ഇരിക്കുകയാണ്. തുടർന്ന് അവർ ആവശ്യപ്പെട്ടത് അനുസരിച്ച് മസാല ദോശ, ഗോബി ഫ്രൈഡ് റൈസ്, പനീർ ഫ്രൈഡ് റൈസ് എന്നിവയ്ക്ക് ഓർഡർ നൽകുന്നു. ഭക്ഷണം എത്തിയ ശേഷം കുടുംബം വളരെ സന്തോഷത്തോടെ അത് ആസ്വദിച്ച് കഴിച്ചു. പെൺകുട്ടികളിൽ ഒരാളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതും വീഡിയോയിൽ കാണാം. വ്ലോഗർ കുട്ടികളിൽ ഒരാൾക്ക് ഭക്ഷണം വായിൽവച്ച് നൽകുന്നുണ്ട്. പിന്നീട്, അദ്ദേഹം അവരോടൊപ്പം ഒരു ഓട്ടോറിക്ഷയ്ക്ക് അടുത്തേക്ക് പോകുകയും അവരുടെ യാത്രയ്ക്കുള്ള പണം നൽകുകയും ചെയ്യുന്നു. ‘വിശക്കുന്ന ഒരാൾക്ക് നിങ്ങൾ ഭക്ഷണം നൽകുമ്പോൾ നിങ്ങൾ…
Read Moreക്രിസ്മസ് ട്രീക്ക് ഉയരം 100 അടി
ലോകമെങ്ങും ക്രിസ്മസ് ആഘോഷങ്ങളുടെ ആരവങ്ങളാണ്. ക്രിസ്മസ് ട്രീയും പുൽക്കൂടുമൊക്കെ ഒരുങ്ങിക്കഴിഞ്ഞു. അതിനിടെ ബംഗളൂരുവിലെ ഫീനിക്സ് മാളിൽ ഒരുക്കിയിരിക്കുന്ന ക്രിസ്മസ് ട്രീ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. ഇതിന്റെ ഉയരവും ഭംഗിയുമാണ് ആളുകളെ ആകർഷിക്കുന്നത്. നൂറ് അടിയാണ് (30.48 മീറ്റർ) ട്രീയുടെ ഉയരം. ഇന്ത്യയിൽ ഇതുവരെ നിർമിച്ചതിൽ ഏറ്റവും ഉയരം കൂടിയ ക്രിസ്മസ് ട്രീ ആണിതെന്നു പറയുന്നു. വൈദ്യുത ദീപാലങ്കാരങ്ങളാൽ മിന്നിത്തിളങ്ങുന്ന ഈ ക്രിസ്മസ് ട്രീ കാണാനും ചിത്രങ്ങളെടുക്കാനും നൂറുകണക്കിന് ആളുകളാണ് മാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. 75 അടി ഉയരമുള്ള ക്രിസ്മസ് ട്രീ 2019ൽ ഈ മാളിൽ ഒരുക്കിയിരുന്നു.
Read More