ഭക്ഷണശാലകളിൽ സൗജന്യ ഭക്ഷണം ലഭിക്കാൻ ചിലർ തന്ത്രപരമായ വഴികൾ പരീക്ഷിക്കുന്നു. പലപ്പോഴും സോഷ്യൽ മീഡിയയിൽ പകർത്തപ്പെടുന്ന ഈ കോമാളിത്തരങ്ങൾ റസ്റ്റോറന്റ് ഉടമകളെ കൂടുതൽ ജാഗ്രതയുള്ളവരാക്കും. അടുത്തിടെ ഒരു യുവതി തന്റെ ഭക്ഷണത്തിൽ മുടി ഇട്ടുകൊടുത്ത് ഒരു റെസ്റ്റോറന്റിൽ നിന്ന് സൗജന്യമായ് ഭക്ഷണം ലഭിക്കാൻ ശ്രമിച്ചു. തുടർന്ന് ഉടമയോട് പരാതിപ്പെട്ടു. എന്നാൽ എല്ലാം ക്യാമറയിൽ പതിഞ്ഞത് അവൾ അറിഞ്ഞിരുന്നില്ല. ‘ദ ഒബ്സർവേറ്ററി’ ഉടമ ടോം ക്രോഫ്റ്റ് തന്റെ ബീഫ് റോസ്റ്റ് ഡിന്നറിൽ മുടി കണ്ടെത്തിയെന്ന് അവകാശപ്പെട്ടതിനെ തുടർന്ന് ഉപഭോക്താവിന് 12.95 പൗണ്ട് (1,394.24 രൂപ) തിരികെ നൽകി. ക്രോഫ്റ്റ് തന്റെ സ്റ്റാഫിന്റെ മുടി ശരിയായി കെട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ യുവതി യഥാർത്ഥത്തിൽ ഭക്ഷണത്തിൽ അവളുടെ മുടി ഇട്ടതായി കണ്ടെത്തി. യുവതി ഒരു പുരുഷനോട് സംസാരിക്കുകയും അവളുടെ കറുത്ത മുടിയുടെ ഒരു കഷണം പുറത്തെടുത്ത് പ്ലേറ്റിൽ ഇടുകയും…
Read MoreCategory: Today’S Special
വലിയ കുടുംബം, സന്തുഷ്ട കുടുംബം; ഒരു കുടുംബത്തിൽ താമസിക്കുന്നത് 199പേർ
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറാമിലെ ബക്തവാങ് ഗ്രാമത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ കുടുംബം താമസിക്കുന്നത്. എല്ലാവരും ഒരു വീട്ടിൽ ഒരുമിച്ച് താമസിക്കുന്നു. സിയോണ ചാനയുടെ നേതൃത്വത്തിലുള്ള ഈ വലിയ കുടുംബത്തിൽ ആകെ 199 കുടുംബാംഗങ്ങൾ ഉൾപ്പെടുന്നു. ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകൾ കാരണം 2021-ൽ 76-ആം വയസ്സിൽ അന്തരിച്ച സിയോണ ചാന അസാധാരണമായ ഒരു കുടുംബഘടനയെ അവശേഷിപ്പിച്ചു. അക്കാലത്ത് അദ്ദേഹത്തിന് 38 ഭാര്യമാരെ വിവാഹം കഴിച്ചു, അവരുടെ ഇണകൾക്കൊപ്പം 89 കുട്ടികളും 36 പേരക്കുട്ടികളും ഉണ്ടായിരുന്നു. സിയോണ ചാനയുടെ മരണത്തിനിടയിലും കുടുംബം ബക്തവാങ്ങിലെ കുന്നുകളിൽ സ്ഥിതി ചെയ്യുന്ന അവരുടെ വലിയ താമസ സമുച്ചയത്തിൽ താമസിക്കുന്നു. കുടുംബത്തിന്റെ സാന്നിധ്യത്തിന്റെ ഫലമായി വിനോദസഞ്ചാര കേന്ദ്രമായി മാറിയ വിദൂര ഗ്രാമത്തിൽ നൂറോളം മുറികളുള്ള ഈ വീട് നാല് നിലകളുള്ളതാണ്. 1942-ൽ സിയോണയുടെ പിതാവ് സ്ഥാപിച്ചതും നൂറുകണക്കിന് കുടുംബങ്ങളുടെ അംഗത്വമുള്ളതുമായ “ചാന”…
Read More32 വർഷത്തെ സേവനത്തിന് ശേഷം പൈലറ്റിന്റെ ഹൃദയംഗമമായ വിടവാങ്ങൽ; യാത്രക്കാരെ കണ്ണീരിലാഴ്ത്തിയ പ്രസംഗം വൈറൽ
ദീർഘ നാളത്തെ സേവനത്തിന് ശേഷം ജോലിയിൽ നിന്ന് വിരമിക്കുന്ന ഒരു പൈലറ്റിന്റെ അവസാന പ്രസംഗത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 32 വർഷമായി അമേരിക്കൻ എയർലൈൻസിൽ ജോലി ചെയ്തിരുന്ന പൈലറ്റ് ജെഫ് ഫെൽ തന്റെ അവസാന വിമാനത്തിൽ ഹൃദയസ്പർശിയായ ഒരു പ്രസംഗം നടത്തി. തന്റെ കരിയറിൽ ഉടനീളം നൽകിയ പിന്തുണയ്ക്ക് യാത്രക്കാർക്കും കുടുംബത്തിനും സഹപ്രവർത്തകർക്കും നന്ദി പറഞ്ഞു. വിമാനത്തിലുള്ള യാത്രക്കാരെ സ്വാഗതം ചെയ്തും സ്വയം പരിചയപ്പെടുത്തിയുമാണ് പൈലറ്റ് തന്റെ പ്രസംഗം ആരംഭിക്കുന്നത്. ഫ്ലൈറ്റ് സമയവും കാലാവസ്ഥയും അദ്ദേഹം അവരെ അറിയിക്കുന്നു. കോക്ക്പിറ്റിന് പുറത്ത് നിന്ന് താൻ അപ്ഡേറ്റ് നൽകുന്നത് അസാധാരണമാണെന്ന് അദ്ദേഹം പറഞ്ഞു. 32 വർഷത്തെ സേവനത്തിന് ശേഷം അമേരിക്കൻ എയർലൈൻസുമായുള്ള തന്റെ അവസാന വിമാനമാണ് ഇതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. യാത്രക്കാർ കരഘോഷം മുഴക്കി.
Read Moreമേരേ പ്യാരീ പാനിപൂരി ലവേഴ്സ്… അയ്യോ ഇത് മോദിജിയോ? ഒറ്റനോട്ടത്തിൽ മോദി തന്നെ;വെെറലായി പാനിപൂരി കച്ചവടക്കാരൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ സാദൃശ്യമുള്ള നിരവധി ആളുകളുടെ വീഡിയോയും ചിത്രങ്ങളും പണ്ട് മുതൽ വാർത്തകളിൽ ഇടം നേടാറുള്ളതാണ്. വീണ്ടുമിതാ ആ ളുകളെ ഞെട്ടിച്ചു കൊണ്ട് മോദിയുടെ അതേ രൂപത്തിലുള്ള ഒരു പാനീ പൂരി വിൽപനക്കാരന്റെ വീഡിയോ പ്രചരിക്കുകയാണ്. അനിൽ ഭായി ഖത്തർ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. ഫുഡ് വ്ലോഗ് ചാനലായ സ്ട്രീറ്റ് ഫുഡ് റെസിപ്പിയിലാണ് നരേന്ദ്ര മോദിയോട് രൂപ സാദൃശ്യമുള്ള ഇദ്ദേഹത്തിന്റെ വീഡിയോ ഷെയർ ചെയ്തതിരിക്കുന്നത്. കറുത്ത ജാക്കറ്റും, ഹാഫ് സ്ലീവ് ഷർട്ടും കണ്ണടയുമാണ് ഇദ്ദേഹത്തിന്റെ വേഷം. ഒറ്റ നോട്ടത്തിൽ മോദി ആണെന്നെ പറയുകയുള്ളു. പലരും ഇക്കാര്യം തന്നോട് പറയാറുണ്ടെന്ന് അനിൽ ഭായി പറഞ്ഞു. ഏകദേശം 2011 പേരാണ് തനിക്ക് മോദിയോട് സാദൃശ്യം ഉണ്ടെന്ന് പറഞ്ഞിട്ടുള്ളതെന്ന് അദ്ദേഹം കുറിച്ചു. പ്രധാനമന്ത്രി മോദിയോട് സാമ്യമുള്ള പാനി പൂരി വിൽപ്പനക്കാരനെ കാണുക. രൂപഭാവത്തിൽ മാത്രമല്ല, പ്രശംസയിലും. 🇮🇳 പ്രധാനമന്ത്രി…
Read Moreവർഷങ്ങൾക്ക് ശേഷം കണ്ട് മുട്ടിയ സഹോദരങ്ങൾ; കണ്ണീരണിയിക്കുന്ന വീഡിയോ വെെറൽ
സഹോദര സ്നേഹത്തിന് വില കൽപിക്കാൻ സാധിക്കില്ല. ഒര് വയറ്റിൽ പിറന്ന സഹോഹരങ്ങൾ തമ്മിലുള്ള ബന്ധമെന്നത് അത്രമേൽ ആഴമേറിയതാണ്. ഇപ്പോഴിതാ വർഷങ്ങൾക്കു ശേഷം സഹോദരങ്ങൾ തമ്മിൽ കണ്ടുമുട്ടുന്ന ഒരു വികാരനിർഭരമായ കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലാകുന്നത്. തന്റെ കൂടെപ്പിറപ്പിനെ കാണാനുള്ള സഹോദരിയുടെ അപ്രതീക്ഷിത വരവാണെന്നു വീഡിയോയിൽ കാണാൻ സാധിക്കും. സഹോദരിയെ കണ്ടതും യുവാവ് വികാരാധീനനാകുന്നു.ഇരുവരും തമ്മിലുള്ള സ്നേഹ നിമിഷങ്ങൾ കണ്ടാൽ ആരുടെ ആയാലും കണ്ണ് നിറഞ്ഞു പോകും. അതിലേറെ കൗതുകമുണർത്തുന്ന മറ്റൊരു കാര്യവും വീഡിയോയിൽ കാണാൻ സാധിക്കും. ഇവരുടെ വളർത്തു നായകളും യുവതിയെ കണ്ടയുടൻ ഓടി എത്തുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ 1.5 ദശലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു. നിരവധി ആളുകളാണ് വീഡിയോക്ക് താഴെ കമന്റ് ചെയ്തത്. യഥാർത്ഥ പുരുഷന്മാർ വികാരങ്ങൾ പുറത്തു കാണിക്കുന്നു എന്നും മനോഹരമായ ഈ വീഡിയോയ്ക്ക് നന്ദി എന്നുമാണ്…
Read Moreഒരു തരം…രണ്ട് തരം…മൂന്ന് തരം… 19.97 രൂപയുടെ സ്റ്റാമ്പ് വിറ്റത് 16.65 കോടിക്ക്!
ന്യൂയോർക്ക്: സ്റ്റാമ്പ് ശേഖരണം ഹോബിയാക്കിയവർ ലോകത്ത് ഒരുപാടുണ്ട്. അപൂർവമായ സ്റ്റാന്പുകൾ തങ്ങളുടെ ശേഖരത്തിലേക്ക് കൊണ്ടുവരാൻ അവരിൽ പലരും എന്തു സാഹസത്തിനും ശ്രമിക്കാറുമുണ്ട്. അമേരിക്കയില്‍ കഴിഞ്ഞദിവസം ചാള്‍സ് ഹാക്ക് എന്ന എഴുപത്തിയാറുകാരൻ ഒരു സ്റ്റാമ്പ് സ്വന്തമാക്കാൻ മുടക്കിയ തുക അറിഞ്ഞാൽ ആരും അമ്പരക്കും. 16,65,22,000 രൂപയാണ് ഒരു സ്റ്റാമ്പിനായി അദ്ദേഹം ചെലവഴിച്ചത്. 1918ല്‍ അമേരിക്കയില്‍ എയർമെയിൽ സേവനത്തിന് തുടക്കം കുറിച്ചതിന്റെ ഭാഗമായി പുറത്തിറക്കിയ “ഇൻവെർട്ടഡ് ജെന്നി സ്റ്റാമ്പ്’ ആണ് ഇത്രയും വലിയ തുകയ്ക്ക് ലേലത്തിൽ പിടിച്ചത്. ഈ സ്റ്റാന്പ് പുറത്തിറക്കിയ സമയത്തെ വില വെറും 19.97 രൂപയായിരുന്നു. സ്റ്റാമ്പിന്റെ മധ്യഭാഗത്ത് കർട്ടിസ് ജെഎൻ-4 വിമാനം തലകീഴായി അച്ചടിച്ച നിലയിലാണ്. തലതിരിഞ്ഞ ഈ സ്റ്റാമ്പുകളിൽ 100 എണ്ണം മാത്രമാണ് പൊതുജനങ്ങൾക്കായി അന്നു വിറ്റഴിക്കപ്പെട്ടത്. അന്നുമുതല്‍ സ്റ്റാമ്പ് ശേഖരണക്കാര്‍ക്ക് ഇവ ഏറെ പ്രിയപ്പെട്ടതായി. ന്യൂയോർക്ക് സിറ്റി ആസ്ഥാനമായുള്ള റോബർട്ട് എ സീഗൽ…
Read Moreആരും കാണുന്നില്ലല്ലോ അല്ലേ;രാത്രി വീട്ടിലെത്തി ചെടികൾ മോഷ്ടിക്കുന്ന സ്ത്രീകൾ;വെെറലായി വീഡിയോ
വീടുകളിൽ ചെടികൾ വളർത്താൻ ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. എന്നാൽ വളർത്തികൊണ്ട് വരുന്ന ചെടികൾ ആരെങ്കിലും മോഷ്ടിച്ചു കൊണ്ട് പോയോലോ? സഹിക്കില്ലല്ലോ. പൊന്നു പോലെ വളർത്തികൊണ്ട് വന്ന വീട്ടുടമയുടെ ചെടികൾ രണ്ട് സ്ത്രീകൾ രാത്രിയിൽ എത്തി മോഷ്ടിച്ചു കൊണ്ട് പോവുകയായിരുന്നു. ഇവരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വെെറലാവുകയായിരുന്നു. സംഭവത്തിന്റം ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെ ഇവർ കുരുക്കിൽ ആവുകയായിരുന്നു. കാറില്‍ എത്തിയ സ്ത്രീകള്‍ കാറിൽ നിന്നിറങ്ങി പൂച്ചെട്ടികള്‍ മോഷ്ടിച്ച് പെട്ടെന്ന് തന്നെ അതേ കാറില്‍ക്കയറി പോകുന്നു. മൂന്ന് തവണയും ഇവർ ഈ പ്രവൃത്തി ആവര്‍ത്തിക്കുന്നു. പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം. നിരവധി ആളുകൾ ഇതിനോടകം മോഷണ വീഡിയോ പങ്കുവച്ചു. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreമാളിന്റെ സ്റ്റെയര്‍കെയ്സിന് താഴെ ആറ് മാസത്തോളം രഹസ്യജീവിതം;അവസാനം പണി പാളി പിടിക്കപ്പെട്ടു
കാലങ്ങളോയും ആളുകളെ പറ്റിച്ച് ഒളിവു ജീവിതം നടത്താൻ സാധിക്കുമോ ആർക്കെങ്കിലും. ഒരിക്കലുമില്ല, പല നാൾ കട്ടാൽ ഒരു നാൾ പിടിക്കപ്പെടും. അത്തരത്തിൽ ഒളിവു ജീവിതം നയിച്ച ഒരാളുടെ വാർത്തയാണ് ഇപ്പോൾ വെെറലാകുന്നത്. ചൈനയിലെ ഒരു മാളിന്റെ സ്റ്റെയർകെയ്സിന് കീഴിൽ ആരും അറിയാതെ ഒളിച്ചു താമസിച്ചിരുന്ന ആളെയാണ് സെക്യൂരിറ്റി ഗാർഡ് പിടികൂടിയത്. ആറ് മാസത്തോളമായി സ്റ്റെയർകെയ്സിന് താഴെ രഹസ്യമായി താമസിച്ചു വരികയായിരുന്നു. സ്റ്റെയർകെയ്സിന്റെ താഴെ നിന്നും ഇറങ്ങി ഇയാൾ രഹസ്യമായി പുറത്തു കടന്ന് തന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിന്റെ വീഡിയോ ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്. സ്റ്റെയർകെയ്സിന് കീഴിൽ ഇയാൾ അയാൾക്ക് വേണ്ടുന്ന ഒരു മേശയും കമ്പ്യൂട്ടറും ഒരു കസേരയും സജ്ജീകരിച്ചിരുന്നു. കിടക്കുന്നതിനായി ഒരു ടെന്റും അവിടെ ഒരുക്കിയിട്ടുണ്ടായിരുന്നു. ഇതിനു മുമ്പ് ഒരു തവണ ഇയാൾ സെക്യൂരിറ്റിയുടെ കണ്ണിൽപെട്ടെങ്കിലും സ്വസ്തമായി ഇരുന്ന് പഠിക്കാൻ സ്റ്റെയർകെയ്സിന്…
Read Moreആഘോഷങ്ങൾ അതിരു വിടുമ്പോൾ; ഓടുന്ന കാറിനു മുകളിൽ പടക്കം പൊട്ടിച്ച് റീലെടുത്ത് യുവാക്കൾ
നാടെങ്ങും ദീപീവലി ആഘോഷങ്ങളിൽ ആറാടുകയായിരുന്നു. പടക്കം പൊട്ടിച്ചും ദീപം കത്തിച്ചും ദീപാവലി അതി ഗംഭീരമായി ആഘോഷിച്ചു. ഇപ്പോഴിതാ ദീപാവലിയുമായി ബന്ധപ്പെട്ട വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ വെെറലാകുന്നത്. അപകടകരമായ രീതിയില്‍ അമിത വേഗത്തിൽ പാഞ്ഞു പോകുന്ന സുമോ കാറിന്റെ മുകളില്‍ പടക്കം കത്തിച്ച് വച്ചിരിക്കുന്നതാണ് വീഡിയോ. ഇന്ന് ആഘോഷങ്ങൾ അതിരു വിടുന്ന കാലമാണ്. വാഹനം നീങ്ങുന്തോറും അതിനു മുകളിൽ വെച്ചിരിക്കുന്ന പടക്കങ്ങള്‍ കത്തി മുകളിലേക്ക് പടരുന്നു. അപകടം നിറഞ്ഞ ഇത്തരം പ്രവർത്തികൾക്കെതിരം കേസെടുക്കണമെന്നാണ് വീഡിയോ കണ്ട എല്ലാവരും പറയുന്നത്. സച്ചിന് ഗുപ്ത എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ ഇത് ദീപാവലി ആഘോഷമല്ല, അരാജകത്വമാണ്!! വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മറച്ചുവെക്കുന്ന തരത്തിൽ എൻസിആർ കുട്ടികള്‍ മിടുക്കരായി മാറിയിരിക്കുന്നു.’ എന്ന കുറിപ്പോടെയാണ് സച്ചിന് ഗുപ്ത വീഡിയോ പങ്കുവെച്ചിരിക്കുന്നത്.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreകത്തിച്ച് വിട് പാപ്പാ; കാളയേയും ബൈക്കിലിരുത്തി യുവാവിന്റെ അഭ്യാസം; വെെറലായി വീഡിയോ
പല തരത്തിലുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ വെെറലാകാറുണ്ട്. അത്തരത്തലൊരു വീഡിയോ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. ആരായാലും ഈ വീഡിയോ കണ്ടാൽ കണ്ണ് തള്ളിക്കുമെന്ന് ഉറപ്പാണ്. ഔരു കാളയെ കൊണ്ട് വണ്ടിയിൽ പോകുന്നതാണ് വീഡിയോ. ഇതിലെന്താ ഇത്ര അതിശയിക്കാൻ എന്നു തോന്നും. എന്നാൽ വണ്ടി ഏതാണെന്ന് അറിയുമ്പോഴാണ് ഞെട്ടുന്നത്. ഒരു ബെെക്കിലാണ് കാളയെ കൊണ്ട് പോകുന്നത്. ഒരാൾ ഒരു കാളയേയും മുന്നിലിരുത്തി ബൈക്കോടിച്ച് പോകുന്നതാണ് വെെറലായ വീഡിയോ. നരേഷ് നമ്പീശൻ എന്ന ട്വിറ്റർ ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കാള ഇരിക്കുമ്പോഴേക്കും ബെെക്കിന്റെ പകുതി സീറ്റ് നിറഞ്ഞു. എന്തിനാണ് യുവാവ് കാളയെ ബെെക്കിൽ കയറ്റിയതെന്ന് ആർക്കും മനസിലായില്ല. വെളുത്ത നിറത്തിലുള്ള ഒരു വലിയ കാളയാണ് യുവാവ് ബെെക്കിൽ കൊണ്ട് പോകുന്നത്, കാളയുടെ ശരീകരത്തിന്റെ വലിപ്പം കൊണ്ട് ഇയാൾക്ക് റോഡ് പോലും കാണാൻ സാധിക്കില്ല. ഒരു കാള…
Read More