കഴിച്ച ഭക്ഷണത്തിന്‍റെ പണം കൊടുക്കാൻ മടി; യുവതിയ്ക്ക് പണി കൊടുത്ത് സിസിടിവി

ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ സൗ​ജ​ന്യ ഭ​ക്ഷ​ണം ല​ഭി​ക്കാ​ൻ ചി​ല​ർ ത​ന്ത്ര​പ​ര​മാ​യ വ​ഴി​ക​ൾ പ​രീ​ക്ഷി​ക്കു​ന്നു. പ​ല​പ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ക​ർ​ത്ത​പ്പെ​ടു​ന്ന ഈ ​കോ​മാ​ളി​ത്ത​ര​ങ്ങ​ൾ റ​സ്റ്റോ​റ​ന്‍റ് ഉ​ട​മ​ക​ളെ കൂ​ടു​ത​ൽ ജാ​ഗ്ര​ത​യു​ള്ള​വ​രാ​ക്കും. അ​ടു​ത്തി​ടെ ഒ​രു യു​വ​തി ത​ന്‍റെ ഭ​ക്ഷ​ണ​ത്തി​ൽ മു​ടി ഇ​ട്ടു​കൊ​ടു​ത്ത് ഒ​രു റെ​സ്റ്റോ​റ​ന്‍റി​ൽ നി​ന്ന് സൗ​ജ​ന്യ​മാ​യ് ഭ​ക്ഷ​ണം ല​ഭി​ക്കാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് ഉ​ട​മ​യോ​ട് പ​രാ​തി​പ്പെ​ട്ടു.

എ​ന്നാ​ൽ എ​ല്ലാം ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞ​ത് അ​വ​ൾ അ​റി​ഞ്ഞി​രു​ന്നി​ല്ല. ‘ദ ​ഒ​ബ്സ​ർ​വേ​റ്റ​റി’ ഉ​ട​മ ടോം ​ക്രോ​ഫ്റ്റ്  ത​ന്‍റെ ബീ​ഫ് റോ​സ്റ്റ് ഡി​ന്ന​റി​ൽ മു​ടി ക​ണ്ടെ​ത്തി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഉ​പ​ഭോ​ക്താ​വി​ന് 12.95 പൗ​ണ്ട് (1,394.24 രൂ​പ) തി​രി​കെ ന​ൽ​കി. ക്രോ​ഫ്റ്റ് ത​ന്‍റെ സ്റ്റാ​ഫി​ന്‍റെ മു​ടി ശ​രി​യാ​യി കെ​ട്ടി​യി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ യുവതി യ​ഥാ​ർ​ത്ഥ​ത്തി​ൽ ഭ​ക്ഷ​ണ​ത്തി​ൽ അ​വ​ളു​ടെ മു​ടി ഇ​ട്ട​താ​യി ക​ണ്ടെ​ത്തി.

യു​വ​തി ഒ​രു പു​രു​ഷ​നോ​ട് സം​സാ​രി​ക്കു​ക​യും അ​വ​ളു​ടെ ക​റു​ത്ത മു​ടി​യു​ടെ ഒ​രു ക​ഷ​ണം പു​റ​ത്തെ​ടു​ത്ത് പ്ലേ​റ്റി​ൽ ഇ​ടു​ക​യും ചെ​യ്യു​ന്ന​താ​ണ് വീ​ഡി​യോ. 12.95 പൗ​ണ്ടി​ന്‍റെ ഭ​ക്ഷ​ണ​ത്തി​നാ​യി ഒ​രു ബി​സി​ന​സ്സി​ന്‍റെ പ്ര​ശ​സ്തി​യും സ്റ്റാ​ഫി​ന്‍റെ ജോ​ലി​യും അ​പ​ക​ട​ത്തി​ലാ​ക്കാ​ൻ യുവതി ത​യ്യാ​റാ​യെ​ന്നാണ് റെസ്റ്റോറന്‍റ് ഉടമ പറഞ്ഞത്. 

“ഞ​ങ്ങ​ൾ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ൽ ന​ഷ്ട​മു​ണ്ടാ​യെ​നെ. ഭ​ക്ഷ​ണ​ത്തി​ൽ മു​ടി ക​ണ്ടെ​ത്തു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ആ​ളു​ക​ൾ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കി​ല്ല. ഞ​ങ്ങ​ൾ​ക്ക് ഫൈ​വ് സ്റ്റാ​ർ ഫു​ഡ് ഹൈ​ജീ​ൻ റേ​റ്റിം​ഗ് ഉണ്ട്.  എ​ല്ലാ ഭ​ക്ഷ്യ സു​ര​ക്ഷാ മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളും പാ​ലി​ച്ചു. എ​ന്നാ​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ൽ അ​ത് ഞ​ങ്ങ​ളു​ടെ പ്ര​ശ​സ്തി​യെ വ​ള​രെ എ​ളു​പ്പ​ത്തി​ൽ ന​ശി​പ്പി​ക്കു​മാ​യി​രു​ന്നെ​ന്നും റെ​സ്റ്റോ​റ​ന്‍റ് ഉ​ട​മ കൂ​ട്ടി​ച്ചേ​ർ​ത്തു. 

Related posts

Leave a Comment