പാമ്പുകളെ പലരും ഭയപ്പെടുന്ന ലോകത്ത് പാമ്പിനെ കൈകാര്യം ചെയ്യാനുള്ള കഴിവ് കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ് ഒരു യുവതി. മഹാരാഷ്ട്രയിലെ കോലാപൂരിലെ ഒരു കടയിലാണ് വലിയ പാമ്പിനെ കണ്ടെത്തിയത്. വീഡിയോയിൽ യുവതി ശാന്തമായി കടയിൽ നിന്ന് പാമ്പിനെ നീക്കുന്നത് കാണാം. അപകടകരമായ രക്ഷാപ്രവർത്തനം കണ്ടുനിന്നവരെ അമ്പരിപ്പിച്ചു. വൈൽഡ് ലൈഫ് റെസ്ക്യൂയർ പിന്തുടരുന്ന ശ്വേത സുതാർ തന്‍റെ പാമ്പ് രക്ഷാപ്രവർത്തന കഴിവുകൾ പ്രദർശിപ്പിക്കുന്ന നിരവധി വീഡിയോകൾ ഇൻസ്റ്റാഗ്രാം പേജിൽ പങ്ക് വച്ചിട്ടുണ്ട്. വീഡിയോ കണ്ടവർ യുവതിയുടെ ധൈര്യത്തെ അഭിനന്ദിച്ചു. അവളുടെ ധീരമായ പ്രവൃത്തിയെ പ്രശംസിച്ചു. വീഡിയോയ്ക്ക് ഇൻസ്റ്റാഗ്രാമിൽ നിരവധി കമന്റുകളും ലൈക്കുകളും ഇതിനോടകം ലഭിച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read MoreCategory: Today’S Special
ഭരണ നിർവഹണത്തിനും പദ്ധതി പുരോഗതി വിലയിരുത്തുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തുന്നു
ഭരണ നിർവഹണത്തിനും പദ്ധതി പുരോഗതി വിലയിരുത്തുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തുന്നു. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അവലോകന യോഗം കൂടുന്ന കാര്യം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റ്… ഭരണ നേട്ടങ്ങൾ ജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാക്കാനും സമയബന്ധിതമായി പദ്ധതി നിർവ്വഹണം ഉറപ്പാക്കാനും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തുന്ന മേഖലാ അവലോകന യോഗങ്ങൾ ആരംഭിക്കുകയാണ്. സെപ്തംബർ 26 ന് തിരുവനന്തപുരത്തും സെപ്തംബർ 28 ന് തൃശ്ശൂരും ഒക്ടോബർ 03 ന് എറണാകുളത്തും ഒക്ടോബർ 05 ന് കോഴിക്കോടുമാണ് യോഗങ്ങൾ ചേരുന്നത്. ജനങ്ങളുടെ പരാതികൾക്ക് അതിവേഗത്തിൽ പരിഹാരം കാണുന്നതിനും അടിസ്ഥാന സൗകര്യ വികസനമുൾപ്പെടെയുളള പദ്ധതികളുടെ നിർവ്വഹണ വിലയിരുത്തൽ നടത്തുന്നതിനും മേഖലയിലെ പൊതുവായ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമാണ് അവലോകന യോഗങ്ങൾ സംഘടിപ്പിക്കുന്നത്. ഭരണനിർവഹണത്തെ വേഗത്തിലാക്കുന്നതിന് ഈ യോഗങ്ങൾ സഹായിക്കും. ജനകീയവും സമഗ്രവുമായ പുരോഗതിയാണ് സർക്കാർ ഉറപ്പുനൽകുന്നത്. …
Read Moreഇതല്ല ഇതിനപ്പുറം ചാടി കടന്നവനാണീ ബഹാമ ഐഗുബോവ്… 2.5 മണിക്കൂർ കൊണ്ട് 11 കിലോ കുറച്ച് 69 കാരൻ
ശരീര ഭാരം കുറക്കാൻ വളരെ ഏറെ കഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും . യൗവനം നിലനിർത്തുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും ജിമ്മിലും, ഗ്രൗണ്ടിലുമൊക്കെ പോകാറുള്ളത് പതിവാണ്. ഇപ്പോഴിതാ റഷ്യയിൽ നിന്നുള്ള ബഹാമ ഐഗുബോവ് എന്ന 69 കാരൻ ഏറ്റവും വേഗത്തിൽ തന്‍റെ ശരീര ഭാരം കുറച്ചത്തിനുള്ള ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. 2.5 മണിക്കൂർ കൊണ്ട് 11 കിലോ ആണ് ഇദ്ദേഹം കുറച്ചത്. അഞ്ച് മണിക്കൂർ നീണ്ട ഓട്ടത്തിന് ശേഷം 9.3 കിലോ കുറച്ചതിന് 2019 -ൽ റഷ്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ബഹാമ ഇടം പിടിച്ചിരുന്നു. ഇത്തരം അപകടകരമായ പരീക്ഷണങ്ങളിൽ ആളുകൾ ഏർപ്പെടുന്നതിനെ ഗിനസ് വേൾഡ് റെക്കോർഡ്സ് പ്രോത്സാഹിപ്പിക്കാത്തതു കാരണം ഐഗുബോവിന്‍റെ ഈ നേട്ടത്തിനെ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിന് അംഗീകരിക്കാൻ സാധിക്കില്ല. ‘ഡാഗെസ്താനിൽ താമസിക്കുന്ന ബഹാമ ഐഗുബോവ്, 2.5 മണിക്കൂർ ഓട്ടത്തിനിടയിൽ 11 കിലോ കുറച്ചു’ എന്ന…
Read Moreഞണ്ട് പിടിക്കാൻ പോയ യുവാവിനെ മുതല പിടിച്ചു
മത്സ്യബന്ധനം ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും. ഒഴിവു സമയങ്ങളിൽ കൂട്ടുകാരുമൊത്ത് മീൻ പിടിക്കാൻ പോകാറുണ്ട് പലരും. എന്നാൽ യാതൊരു സുരക്ഷയുമില്ലാതെ മീൻ പിടിക്കാൻ പോയാൽ ചിലപ്പോൾ ജീവൻ പോലും അപകടത്തിലാകും. കൂട്ടുകാരോടൊപ്പം ഞണ്ട് പിടിക്കാൻ പോയ യുവാവിന്‍റെ ജീവൻ നഷ്ടമായ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. മലേഷ്യയിലെ സബാഹ് സംസ്ഥാനത്താണ് സംഭവം. സുഹൃത്തുക്കളോടൊപ്പം തൻജംഗ് ലാബിയാനിലെ കാംപുങ് ടിനാജിയൻ ജലാശയത്തിൽ ഞണ്ടിനെ പിടിക്കാൻ പോയതാണ് യുവാവ്. ഞണ്ട് പിടിക്കുന്നതിനിടയിലാണ് മുതലയുടെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ജലാശയത്തിലെ വെള്ളത്തിനടിയിൽ പതുങ്ങിയിരുന്ന മുതല അപ്രതീക്ഷിതമായി പൊങ്ങി വരികയും യുവാവിനെ കടിച്ചെടുത്തു കൊണ്ട് പോവുകയും ചെയ്തു. സുഹൃത്തുക്കൾക്ക് നോക്കി നിൽക്കാൻ മാത്രമെ സാധിച്ചുള്ളു. യുവാവിനെ രക്ഷിക്കാൻ സാധിക്കുന്നതിന് മുൻപ് തന്നെ മുതല അയാളെയും കൊണ്ട് വെള്ളത്തിലേക്ക് ആഴ്ന്നു പോയി. യുവാവിന്‍റെ മൃതദേഹം നദിക്കരയിൽ നിന്നും കണ്ടെത്തി. ശരീരമാസകലം യുവാവിനു മുതലയുടെ കടിയേറ്റു. പോസ്റ്റ്‌മോർട്ടത്തിനായി…
Read Moreഉഷാറായ് ഓടുകയാണ് മെട്രോ; പ്രവർത്തനലാഭത്തിന്‍റെ തിളക്കത്തിൽ കൊച്ചി മെട്രോ
സ്വന്തം ലേഖകൻ കൊച്ചി: കൊച്ചി മെട്രോയുടെ ഓട്ടം നഷ്ടത്തിലാണെന്ന പരിഭവം തത്കാലമെങ്കിലും മറക്കാം. ഇതാദ്യമായി മെട്രോ പ്രവർത്തനലാഭത്തിന്‍റെ ട്രാക്കിലേക്കു കടന്നു. 2022-23 സാമ്പത്തിക വർഷത്തിൽ കൊച്ചി മെട്രോ 5.35 കോടി രൂപ പ്രവർത്തന ലാഭം നേടി. പ്രവർത്തന വരുമാനത്തിൽ 145 ശതമാനം വളർച്ച രേഖപ്പെടുത്തി. 2017 ൽ തുടങ്ങിയ കൊച്ചി മെട്രോ തുടർച്ചയായ നഷ്ടക്കണക്കുകൾക്കുശേഷം ഇതാദ്യമായാണ് ലാഭത്തിന്റെ ഗ്രാഫ് തുറന്നത്. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനയും ചെലവുചുരുക്കലുമാണ് പ്രവർത്തനലാഭത്തിലേക്കു മെട്രോയെ നയിച്ചത്. 2020-21 സാമ്പത്തിക വർഷത്തിൽ 12.90 കോടി രൂപയായിരുന്ന ടിക്കറ്റ് നിരക്കിലൂടെ (ഫെയർ ബോക്സ്) ലഭിച്ച വരുമാനം. 2022-23 ൽ ഇത് 75.49 കോടി രൂപയിലേക്കുയർന്നു. 485 ശതമാനം വർധനയാണുണ്ടായത്. യാത്രക്കാരുടെ എണ്ണത്തിലെ വർധന ഫെയർ ബോക്സ് വരുമാനം ഉയരുന്നതിനും സഹായകരമായി. പരസ്യബോർഡുകൾ, കിയോസ്കുകൾ തുടങ്ങിയവയിലെ (നോൺ ഫെയർ ബോക്സ്) വരുമാനത്തിനും മികച്ച വളർച്ചയാണുണ്ടായത്. 2020-21 ൽ…
Read Moreടിക്കറ്റില്ലാതെ മെട്രോയിൽ നുഴഞ്ഞുകയറി യൂട്യൂബർ; വിമർശനവുമായ് സോഷ്യൽ മീഡിയ
ടിക്കറ്റില്ലാതെ ബെംഗളൂരു മെട്രോയിൽ പ്രവേശിച്ച യൂട്യൂബർക്കെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ. “ഇന്ത്യൻ മെട്രോയിൽ എങ്ങനെ നുഴഞ്ഞുകയറാം, എന്ന അടിക്കുറിപ്പോടെയാണ് എക്സിൽ ഫിദിയാസ് പങ്ക് വെച്ചിരിക്കുന്നത്. ബംഗളൂരു മെട്രോ സ്റ്റേഷനിൽ പ്രവേശിക്കുന്ന വ്യക്തികളെ യൂട്യൂബർ ആത്മവിശ്വാസത്തോടെ സമീപിക്കുന്നതും പണം നൽകാതെ തന്നെ പ്രവേശിക്കാൻ കഴിയുമെന്ന് അവർ വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിക്കുന്നതും ദൃശ്യത്തിൽ കാണിക്കുന്നു. തുടർന്ന് ടിക്കറ്റോ ടോക്കണോ ഇല്ലാതെ തടസ്സങ്ങൾ മറികടന്ന് ഫിദിയാസ് പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കുന്നു. പ്രവേശിച്ചതിന് ശേഷം ഇയാൾ രണ്ട് യാത്രക്കാരെ പ്ലാറ്റ്ഫോമിൽ വീണ്ടും കണ്ടുമുട്ടുന്നു, അവർ പുറത്തിറങ്ങുന്നത് യഥാർത്ഥ വെല്ലുവിളിയാണെന്ന് ഫിദിയാസിനോട് പറയുന്നുണ്ട്. അതിന് ശേഷം മറ്റൊരു സ്റ്റേഷനിലേക്ക് മെട്രോ കൊണ്ടുപോകുകയും വീണ്ടും നടപടിക്രമം ആവർത്തിക്കുകയും ചെയ്യുന്നു. സെക്യൂരിറ്റി ഗാർഡുകളൊന്നും സംഭവസ്ഥലത്ത് ഇല്ലാത്ത തക്കത്തിന് അയാൾ ടിക്കറ്റ് ചെക്കിംഗ് കൗണ്ടറിന് മുകളിലൂടെ ചാടി. വീഡിയോ ഓൺലൈനിൽ വൈറലായതിന് പിന്നാലെ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഉയർന്ന്…
Read Moreപതിമൂന്ന് ബിയർ മഗ്ഗുകൾ ഒന്നിച്ച് കൈയിലെടുത്ത് യുവതി; വൈറലായ് വീഡിയോ
ഒരേസമയം പതിമൂന്ന് ബിയർ മഗ്ഗുകൾ യുവതി എടുക്കുന്നത് കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുന്നത്. ജർമ്മനിയിലെ മ്യൂണിക്കിൽ നടന്നുകൊണ്ടിരിക്കുന്ന ഒക്ടോബർ ഫെസ്റ്റിനിടെയാണ് ഈ ദൃശ്യം പകർത്തിയത്. ഇപ്പോൾ എക്സിൽ ഈ വീഡിയോ തരംഗമാണ്. കൗണ്ടറിന് കുറുകെ നിൽക്കുന്ന യുവതി ബിയർ മഗ്ഗുകൾ കൈമാറുന്നതിനായി കാത്തിരിക്കുന്നു. അവളുടെ അരികിൽ നിൽക്കുന്ന ഒരാൾ ബിയർ നിറച്ച മഗ്ഗുകൾ യുവതിയ്ക്ക് നൽകുന്നുണ്ട്. തുടർന്ന് മഗ്ഗുകൾ ഉപയോഗിച്ച് ഒരു രൂപം ഉണ്ടാക്കി. ശരിയായി അവ എല്ലാം ഒന്നിച്ച് പിടിച്ചു. ഇരുവശത്തും രണ്ട് ചെറിയ അർദ്ധവൃത്തങ്ങൾ ഉണ്ടാക്കുന്നത് കാണാം. അവളുടെ ഓരോ വശത്തും ആറ് ബിയർ ഗ്ലാസുകൾ ലഭിച്ചുകഴിഞ്ഞാൽ, മറ്റ് 6 മഗ്ഗുകൾക്ക് മുകളിൽ അര ഡസൻ മഗ്ഗുകൾ സൂക്ഷിക്കുന്നു. ബിയർ നിറച്ച പതിമൂന്നാം മഗ്ഗുമായി അവൾ തയ്യാറായപ്പോൾ, അത് ആറ് ബിയർ മഗ്ഗുകളുടെ നടുവിൽ വെച്ചു, മുഖത്ത് ഒരു വലിയ പുഞ്ചിരിയോടെ…
Read Moreമധുരിക്കും ഓർമകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ.. കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍; വരൂ മനുഷ്യ നിർമിത ഗ്രാമത്തിലേക്ക് പോകാം
തിരുവനന്തപുരം ബാലരാമപുരം ഭഗവതിനടയിൽ ഗ്രാമം എന്ന പേരിൽ ഗൃഹാതുരതത്വം തുളുമ്പുന്ന പഴമയുടെ ഓർമകളിലേക്ക് കൂട്ടികൊണ്ട് പോകുന്ന ഒരു ഗ്രാമത്തെ ഒരുക്കിയിരിക്കുകയാണ്. നാഗരികതയുടെ കടന്നു വരവോടെ ഗ്രാമാന്തരീക്ഷത്തെ മറക്കുന്നു പോകുന്ന മനുഷ്യനെ പ്രകൃതിയിലേക്ക് തിരികെ കൊണ്ടു പോകുന്ന തരത്തിലാണ് ഗ്രാമത്തിലെ കാഴ്ചകൾ ഒരുക്കിയിരിക്കുന്നത്. പഴമക്കാരുടെ നിത്യജീവിതത്തിന്‍റെ ഭാഗമായിരുന്ന നിരവധി ഉപകരണങ്ങളാൽ ഇവിടം കൗതുകമുണർത്തുന്നു. രണ്ട് ഏക്കറോളം സ്ഥലത്താണ് പ്രകൃതിയെ പുനർ നിർമിച്ചിരിക്കുന്നത്. ചെടികളും കുഞ്ഞരുവികളും കാട്ടു പൂക്കളും കാവും കുളവുമെല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു. പുതിയ തലമുറ മറന്നു പോയ പഴമയുടെ ഓർമകളെ ഉണർത്തുന്ന തരത്തിലാണ് ഇവിടെ കാര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. കാളവണ്ടിയും ഓലക്കുടിലുകളും ഗ്രാമത്തിന്‍റെ മാറ്റ് കൂട്ടുന്നു. മനോജ് ഗ്രീൻവുഡ്സ് എന്ന കലാ സംവിധായകനാണ് ഗ്രാമത്തിനു പിന്നിൽ. പഴയ കാലങ്ങളിൽ ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ അപൂർവ ശേഖരം തന്നെ അദ്ദേഹം ഇവിടെ ഒരുക്കിയിട്ടുണ്ട്.
Read More‘ഇത് ജങ്കാണ് എനിക്ക് വേണ്ട’; റെസ്റ്റോറന്‍റിൽ ഫ്രഞ്ച് ഫ്രൈസ് തിരികെ നൽകി പെൺകുട്ടി
ഫ്രഞ്ച് ഫ്രൈസിന് ലോകമെമ്പാടും ആരാധകരുണ്ട്. പ്രായഭേദമന്യേ ആളുകൾ ഇഷ്ടപ്പെടുന്നുണ്ട് ഈ വിഭവത്തെ. എന്നാൽ എല്ലാ കുട്ടികളും ഈ ലഘുഭക്ഷണം ആസ്വദിക്കുന്നില്ല. ഒരു ചെറിയ പെൺകുട്ടി ഒരു റെസ്റ്റോറന്‍റിൽ ഫ്രൈ തിരികെ നൽകുന്നത് കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്തുകൊണ്ടെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? ഇപ്പോൾ വൈറലായ ഇൻസ്റ്റാഗ്രാം റീലിൽ അതിന് പെൺകുട്ടി തന്നെ ഒന്നിലധികം കാരണങ്ങൾ വിശദീകരിക്കുന്നുണ്ട്. @hanayaandmom എന്ന പേജിൽ പങ്കിട്ട വീഡിയോയിൽ, “എനിക്ക് ഇത് വേണ്ട” എന്ന് പറഞ്ഞുകൊണ്ട് ഒരു ചെറിയ പെൺകുട്ടി റസ്റ്റോറന്റിലെ സെർവറിന് ഫ്രൈ തിരികെ നൽകുന്നത് കാണാം. കാരണം തിരക്കിയപ്പോൾ അവൾ മറുപടി പറഞ്ഞത്, “കാരണം എന്റെ പപ്പ ഇത് ധാരാളം കഴിക്കുന്നു.” “ഞാൻ സ്ട്രോബെറി കഴിച്ചു, “ഇത് ജങ്ക് ആണ്.” കൂടാതെ, കൈ ആംഗ്യങ്ങൾ ഉപയോഗിച്ച് അവൾ പറയുന്നു, ഇത് വയറുവേദനയ്ക്കും ഛർദിക്കും കാരണമാകുന്നെന്ന്. ഇതുവരെ 18.4 മില്യൺ ആളുകളാണ്…
Read Moreഇമ്മിണി വല്യ ഷെഫ് തിരക്കിലാണ്; വീഡിയോ വെെറൽ
പല തരത്തിലുള്ള വീഡിയോ ഇന്ന് വെെറലാകാറുണ്ട്. ചിലത് നമ്മളെ ചിരിപ്പിക്കും ചിലത് കരയിക്കും, എന്നാൽ മറ്റു ചിലതാകട്ടെ ചിന്തിപ്പിക്കുകയും ചെയ്യാറുണ്ട്. ചിരിപ്പിക്കുന്ന വാർത്തകൾ കാണാനും കേൾക്കാനും ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ അധികവും. പ്രത്യേകിച്ച് കൊച്ചു കുട്ടികളുടെ. അതുപോലെ ഒരു വീഡിയോ ആണിപ്പോൾ വെെറലാകുന്നത്. പാചകത്തിൽ താൽപര്യം ഉള്ളവരാണ് നമ്മളിൽ അധികം ആളുകളും. അടുക്കളയിൽ പാചകത്തിനു ചിലപ്പോൾ കുട്ടികളെയും കൂട്ടാറുണ്ട്. ഓരോന്നും ബാല പാഠങ്ങളാണ്. അടുക്കളയിൽ നിന്നും ഒരുപാട് കാര്യങ്ങളുണ്ട് പഠിക്കാനായി. ഇപ്പോഴിതാ ഒരു കുട്ടി ഷെഫിന്‍റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. അവൻ യഥാർഥത്തിൽ പാചകം ചെയ്യുകയല്ല, മറിച്ച് പാചകം ചെയ്യുന്നതു പോലെ അഭിനയിക്കുകയാണ്. എന്നാൽ വളരെ ഗൗരവത്തിലാണ് കക്ഷിയുടെ പാചകം. പേപ്പർ വെച്ച് അടുപ്പ് കൂട്ടി പാത്രം അതിനു മുകളിൽ വെച്ച് കുട്ടി ഷെഫ് ഭക്ഷണം ഉണ്ടാക്കുകയാണ്. ഒരു പ്രൊഫഷണൽ ഷെഫ് ചെയ്യുന്ന ലാഘവത്തോടെയാണ് കുട്ടി ഷെഫിന്‍റെ…
Read More