വളരെക്കാലം തൊഴില്‍രഹിതനായി ജീവിച്ചശേഷം ടാക്സി ഡ്രൈവറുടെ കുപ്പായമണിഞ്ഞ യുവാവിന്റെ റെഡ്ഡിറ്റ് പോസ്റ്റ് ശ്രദ്ധ പിടിച്ചു പറ്റുന്നു. കടുത്ത സമ്മര്‍ദത്തില്‍ ദിവസേന 16 മണിക്കൂര്‍ ജോലി ചെയ്താല്‍ ലഭിക്കാവുന്ന വരുമാനവും അയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സ്വന്തമായി പല ബിസിനസ് സംരംഭങ്ങളും പരീക്ഷിച്ചതിന്റെ ഫലമായുണ്ടായ ലോണുകളും ക്രെഡിറ്റ് കാര്‍ഡ് കടങ്ങളും വീട്ടാനും കൂടിയാണ് ഡ്രൈവര്‍ ജോലി സ്വീകരിച്ചത്. തളര്‍ത്തുന്ന ശരീരവേദനയും വിശ്രമത്തിനു പോലും സാവകാശം നല്‍കാത്ത സമയക്രമവും ഈ ജോലി ചെയ്യുന്നവരുടെ ജീവിതത്തിലെ വില്ലന്മാരാണ്. എല്ലാറ്റിനുമൊടുവില്‍ കിട്ടുന്ന ദിവസ വരുമാനം 4000 രൂപ മാത്രം. കാറിന്റെ വാടകയും ഇന്ധനച്ചെലവും ആഹാരവും കഴിഞ്ഞാല്‍ ആയിരം രൂപയാണ് മിച്ചം കിട്ടുന്നത്. ഈ പോസ്റ്റിനോട് സഹാനുഭൂതിയോടെയാണ് ജനങ്ങള്‍ പ്രതികരിച്ചത്. ഏറെ ലൈക്കുകള്‍ കിട്ടിയ ഒരു കമന്റ് ഇങ്ങനെയാണ്: ‘ താങ്കളുടെ ജീവിതകഥ പങ്കുവച്ചതിന് നന്ദി. ഇത്ര ബുദ്ധിമുട്ടുള്ള ജോലിയാണിതെന്ന് അറിഞ്ഞിരുന്നില്ല. ചിലപ്പോള്‍ ഇതുകൊണ്ടായിരിക്കും ഓട്ടോ, ടാക്സി…
Read MoreCategory: Today’S Special
‘ആഘോഷവും അർമാദനവും ആണുങ്ങൾക്ക്, പെണ്ണുങ്ങൾ വീട്ടിലിരുന്നോണം’: ഡിജെ പാർട്ടിക്ക് നൃത്തം ചെയ്ത വയോധികയെ ചവിട്ടി യുവാവ്; വൈറലായി വീഡിയോ
സ്ത്രീകൾക്ക് സ്വാതന്ത്യത്തോടെ സഞ്ചരിക്കാനും സുരക്ഷയോടെ ജീവിക്കാനുമുള്ള ഇടമാകണം അവൾ വസിക്കുന്ന സ്ഥലം. പെണ്ണുങ്ങൾ ഇപ്പോഴും അടുക്കളയിൽത്തന്നെ ഒതുങ്ങിക്കൂടണമെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം ആളുകൾ ഇന്നും നമുക്കിടയിലുണ്ട്. പൊതു നിരത്തിൽ ഒന്നു നൃത്തം ചെയ്യാനോ ഒരു പരിപാടിയിൽ പങ്കെടുക്കാനോ പോലും വിലക്ക് കൽപിക്കുന്ന നഗരങ്ങൾ ഇന്ത്യയിലുണ്ട്. അത് തെളിയിക്കുന്നൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാജസ്ഥാനിലെ ബഖാസർ ഗ്രാമത്തിൽ ഒരു ഡിജെ പാർട്ടി നടക്കുകയാണ്. അത് ആസ്വദിക്കുന്നതിനു എത്തിയ ഒരു സ്ത്രീയ്ക്ക് നേരെ ഉണ്ടായ ക്രൂര മർദനമാണ് ഇത്. ഒരു വയോധിക പാട്ടിനൊത്ത് നൃത്തം ചെയ്യുകയാണ്. എന്നാൽ ഇവർ നൃത്തം ചെയ്യുന്നത് കണ്ടിട്ട് സഹിക്കാൻ കഴിയാതെ ദീപാറാം എന്ന യുവാവ് അവിടേക്ക് എത്തുകയും അവരുടെ പുറത്ത് ചവിട്ടി നിലത്തിടുകയും ചെയ്തു. താഴെ വീണ വയോധികയെ വീണ്ടും ആ യുവാവ് മർദിച്ചു. പൊതു നിരത്തിൽ ഇതുപോലെ നൃത്തം ചെയ്യാൻ…
Read Moreമച്ചാന്റെ മാച്ചാ ചായ… ജപ്പാനിൽ മാത്രമല്ല ഇങ്ങ് ഇന്ത്യയിലും മാച്ചാ ചായയുണ്ട് മോനേ; വീഡിയോ കാണാം
ജാപ്പനീസുകാരുടെ പ്രിയപ്പെട്ട പാനീയങ്ങളിൽ ഒന്നാണ് മാച്ച ടീ. ആന്റി ഓക്സിഡന്റുകളാൽ സന്പന്നമാണ് ഇത്. കരളിന്റെ ആരോഗ്യത്തിനും കോശങ്ങളുടെ കേടുപാടുകൾ തടയാനും മാച്ചാ ചായ ഗുണം ചെയ്യുന്നുണ്ട്. അങ്ങ് ജപ്പാനിൽ മാത്രമല്ല ഇങ്ങ് ഇന്ത്യയിലും മാച്ചാ ചായകൾ സ്ഥാനം പിടിച്ചുകഴിഞ്ഞിരിക്കുന്നു. ലക്നോയിലെ ഒരു തെരുവു കട്ടവടക്കാരൻ മാച്ചാ ടീ ഉണ്ടാക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു പിച്ചള പാത്രത്തിലാണ് കച്ചവടക്കാരൻ ചായ ഉണ്ടാക്കുന്നത്. ചൂട് ചായ തിളച്ച് മറിയുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഇളം പച്ച നിറത്തിൽ ചായ തിളച്ചു മറിയുകയാണ്. കളിമൺ ഗ്ലാസിലേക്ക് അതിൽ നിന്നും ഒരു കപ്പ് ചായ അദ്ദേഹം പകർന്നു കൊടുക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. പലരും ഇത് മാച്ചാ ചായ തന്നെയാണോ എന്ന് സംശയം പ്രകടിപ്പിച്ചു. 500 ഗ്രാമിന് ഏഴായിരം രൂപ മുതലാണ്…
Read More‘അപ്രതീക്ഷിതമായി എത്തിയ ഗുഡ്മോണിംഗ് മെസേജ്’: ബാരാമതി വിമാന അപകടത്തിന് മണിക്കൂറുകൾ മുമ്പ് മുത്തശ്ശിക്ക് സാംഭവിയുടെ സന്ദേശം; നോവായി 25 കാരി
മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട അപകടത്തിൽ വിമാനം പറത്തിയ സഹ പൈലറ്റ് സാംഭവി പഥക് അവസാന സന്ദേശമയച്ചത് തന്റെ മുത്തശ്ശിക്ക്. ഗ്വാളിയാറിൽ താമസിക്കുന്ന തന്റെ മുത്തശ്ശി മീര പഥക്കിന് അപകടമുണ്ടാകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഗുഡ് മോർണിംഗ് എന്ന സന്ദേശം അയച്ചിരുന്നു. 25 വയസിനിടെ ഡൽഹി, ലണ്ടൻ, റഷ്യ എന്നിവിടങ്ങളിലേക്ക് സാംഭവി വിമാനം പറത്തിയിരുന്നതായി മുത്തശ്ശി മീര പഥക് പറഞ്ഞു. സാധാരണയായി തനിക്ക് സാംഭവി മെസേജുകൾ ഒന്നും അയക്കാറില്ല. എന്നാൽ ഗുഡ് മോണിംഗ് എന്ന അവളുടെ സന്ദേശം തന്നെ അമ്പരപ്പിച്ചുവെന്നും പിന്നാലെയാണ് അപകടവിവരം അറിയുന്നതെന്നും മീര പഥക് പറഞ്ഞു. മീരയുടെ മൂത്ത മകന്റെ മകളാണ് സാംഭവി. 2025 ഒക്ടോബറിലാണ് സാംഭവി അവസാനമായി ഗ്വാളിയാറിലെ കുടുംബവീട്ടിൽ എത്തിയത്. അപകടത്തിൽപ്പെട്ട വിഎസ്ആർ ലിയർ 45 ചെറുവിമാനത്തിൽ ക്യാപ്റ്റൻ സുമിത് കപൂറിന്റെ സഹ പൈലറ്റായിരുന്നു സാംഭവി. എയർഫോഴ്സ് ബാൽ ഭാരതി…
Read Moreപിള്ളേരെ മര്യാദകള്‍ പഠിപ്പിച്ചുവിടണമെന്ന് ചിലര്‍; മാതാപിതാക്കള്‍ അടുത്തുണ്ടെങ്കിലും രക്ഷയില്ലെന്ന് മറ്റു ചിലര്‍
പൊതുസ്ഥലങ്ങളില്‍ കുട്ടികളുടെ പെരുമാറ്റം എങ്ങനെയായിരിക്കണം എന്നതിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സൈബര്‍ ലോകത്ത് പതിവാണ്. അടുത്തിടെ ഏതോ ട്രെയിനില്‍ നടന്ന പുതിയൊരു സംഭവത്തിന്റെ വീഡിയോ ക്ലിപ്പ് പുതിയ സംവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ട്രെയിന്‍ ഓഫ് ഇന്ത്യ എന്ന എക്സ് ഹാന്‍ഡിലാണ് ദൃശ്യം പോസ്റ്റ് ചെയ്തത്. രണ്ട് കുട്ടികള്‍ തുടര്‍ച്ചയായി കോച്ചിനുള്ളിലെ റീഡിംഗ് ലൈറ്റുകള്‍ ഓണ്‍ ചെയ്യുകയും ഓഫ് ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇവരെ ഇതില്‍നിന്നും പിന്തിരിപ്പിക്കാന് മുതിര്‍ന്നവരാരും മുന്നോട്ടു വരുന്നതുമില്ല. ഇതാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചത്. ‘പ്രിയപ്പെട്ട മാതാപിതാക്കളെ, അടിസ്ഥാന പൗരബോധമെങ്കിലും പകര്ന്നുകൊടുത്തിട്ടു വേണം നിങ്ങളുടെ കുട്ടികളെ പൊതുസ്ഥലങ്ങളില്‍ കൊണ്ടുവരാന്‍’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. സ്കൂളുകളിലും വീടുകളിലും പഠിപ്പിക്കുന്ന മൂല്യങ്ങളിലുണ്ടായ വ്യാപകമായ ഇടിവാണ് ഇതിനെല്ലാം കാരണമെന്ന് നിരവധി യൂസര്‍മാര്‍ അഭിപ്രായപ്പെട്ടു. എല്ലാറ്റിനും മാതാപിതാക്കള്‍ മറുപടി പറയണമെന്നും പലരും അഭിപ്രായപ്പെട്ടു. എന്നാല്‍, മാതാപിതാക്കള്‍ അടുത്തുണ്ടെങ്കിലും ഇപ്പോഴത്തെ പിള്ളേര് നന്നാകില്ലെന്ന്…
Read Moreഗംഗാജലം ടെസ്റ്റ് ചെയ്ത വിദേശിയുടെ വീഡിയോ വൈറല്‍
ഹൈന്ദവരുടെ പുണ്യനദിയായ ഗംഗയാണ് ഇപ്പോള്‍ ചില ഓണ്‍ലൈന്‍ ഫോറങ്ങളില്‍ ചര്‍ച്ചാവിഷയം. ഒരു ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞന്‍ ഗംഗാജലം പരിശോധിച്ചശേഷം തന്റെ കണ്ടെത്തലുകള്‍ വിവരിക്കുന്ന വീഡിയോ വൈറലായതിനു പിന്നാലെയാണിത്. ‘റിവര്‍ മോണ്‍സ്റ്റേഴ്സ്’ എന്ന ഷോയിലൂടെ പ്രശസ്തനായ ടെലിവിഷന്‍ അവതാരകനും എഴുത്തുകാരനും കൂടിയായ ജെറെമി വെയ്ഡ് ആണ് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ ഷെയര്‍ ചെയ്തത്. ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ വലിയ തോതിലുള്ള സാന്നിധ്യമാണ് ഗംഗാജലത്തില്‍ ഇദ്ദേഹം കണ്ടെത്തിയത്. വെള്ളം നിറയെ മനുഷ്യവിസര്‍ജ്യം കലര്‍ന്നതിന്റെ ഫലമാണിത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് കടുത്ത വിശ്വാസികളെ വ്രണപ്പെടുത്തുന്നതിനു സമമാണെന്ന് തനിക്കറിയാമെന്നും ജെറെമി വെയ്ഡ് പറയുന്നു. ‘ഒരു ഹിന്ദു സന്യാസി എന്നെയും ഗംഗാ സ്നാനത്തിന് ക്ഷണിക്കുകയുണ്ടായി. അദ്ദേഹത്തിന് വിഷമം തോന്നാതിരിക്കാന്‍ ഞാന്‍ സ്നാനം ചെയ്തു’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സന്യാസി വെള്ളം കുടിക്കുന്നുണ്ടെങ്കിലും വെയ്ഡ് അതിന് തയാറായില്ല. എന്നാല്‍, വീഡിയോയെ പിന്തുണയ്ക്കുന്ന കമന്റുകളാണ് അധികവും ഒഴുകിയെത്തിയത്. നമ്മുടെ…
Read Moreനൂഡില്‍സ് വില്പനക്കാരന്റെ വരുമാനം കേട്ട് കണ്ണുതള്ളി നെറ്റിസണ്‍സ്
മലമുകളിലെ തണുപ്പത്ത് ആവി പറക്കുന്ന മാഗി നൂഡില്‍സ് കഴിക്കുന്നത് ഒരു പ്രത്യേക ഫീലാണ്. മാഗി വിളമ്പാത്ത ചെറുഹോട്ടലുകള്‍ ഉത്തരേന്ത്യയിലെ ടൂറിസ്റ്റ് സ്പോട്ടുകളില്‍, പ്രത്യേകിച്ച് ഹില്‍ സ്റ്റേഷനുകളില്‍, പൊതുവേ കുറവാണ്. എന്നാല്‍ ഇവര്‍ കൊയ്യുന്ന വരുമാനത്തക്കുറിച്ച് സാധാരണക്കാര്‍ക്ക് വലിയ ധാരണയില്ല. ഇതിനുള്ള ഉത്തരം കണ്ടെത്തുന്നതിനായി കണ്ടന്റ് ക്രിയേറ്റര്‍ ബാദല്‍ ഠാക്കൂര്‍ നൂഡില്‍സ് വില്പന സ്വയം ചെയ്യാന്‍ തീരുമാനിച്ചു. ഠാക്കൂറിന്റെ അനുഭവത്തില്‍, ഈ ബിസിനസിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരു എല്‍പിജി സിലിണ്ടര്‍, മേശ, ഉപയോഗശേഷം ഉപേക്ഷിക്കാവുന്ന പേപ്പര്‍ പ്ളേറ്റുകള്‍ എന്നിവ മാത്രമാണ്. 75 ഗ്രാം വരുന്ന മാഗി പാക്കറ്റിന് 15 രൂപയാണ് വില. ഒരു പ്ലേറ്റ് നൂഡില്‍സ് വില്ക്കുമ്പോള് ഈടാക്കുന്നത് 70 രൂപ. ഒരു പ്ലേറ്റ് ചീസ് മാഗിക്ക് 100 രൂപയാകും. ആദ്യദിനം കച്ചവടം ആരംഭിച്ച് നാലോ അഞ്ചോ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 200 പ്ലേറ്റുകള്‍ വിറ്റുപോയെന്നും 21,000 രൂപയോളം പോക്കറ്റിലായി…
Read Moreപ്രായം മറന്ന്, സൗഹൃദം പുതുക്കി അവര്‍ ഒത്തുചേര്‍ന്നു; ആറര പതിറ്റാണ്ടിന്റെ സൗഹൃദ സ്മരണകള്‍
തൊടുപുഴ: കലൂര്‍ ഐപ്പ് മെമ്മോറിയല്‍ ഹൈസ്കൂള്‍ 1961-62 എസ്എസ്എല്‍സി ബാച്ച് പൂര്‍വവിദ്യാര്‍ഥി സംഗമം അവിസ്മരണീയമായി. ആറര പതിറ്റാണ്ടിന്റെ സൗഹൃദ സ്മരണകള്‍ പങ്കുവച്ചും ജീവിതവഴിയിലെ വ്യത്യസ്ത അനുഭവങ്ങള്‍ അയവിറക്കിയും വിവിധ നാടുകളിലുള്ളവര്‍ സംഗമത്തിനെത്തിയപ്പോള്‍ ഇതു വേറിട്ട അനുഭവമായി മാറി. വര്‍ഷങ്ങള്‍ക്കു ശേഷം നേരില്‍ക്കണ്ടപ്പോള്‍ സന്തോഷാധിക്യത്താല്‍ പലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. 80-നും 90നും മധ്യേ പ്രായമുള്ള 19 പേരാണ് കൂട്ടായ്മയില്‍ പങ്കെടുത്തത്. നാളുകളായുള്ള പരിശ്രമത്തിന്റെ ഫലമായാണ് ബാച്ചിലെ അംഗങ്ങളെ കണ്ടെത്തുന്നതിനും കൂട്ടായ്മ സംഘടിപ്പിക്കുന്നതിനും സാധിച്ചതെന്നു നേതൃത്വം നല്കിയവര് പറഞ്ഞു. യോഗത്തില്‍ ബാച്ചംഗമായ ഫാ. പി.എം. ജോസഫ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് ജോസഫ് സക്കറിയ മുഖ്യ പ്രഭാഷണവും മെമന്റോ വിതരണവും നടത്തി.എം.കെ. ജോസ്, ജോണ്‍ എസ്. ചുണ്ടാട്ട്, കെ.ജെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ തങ്ങളുടെ പഠനകാല ഓര്‍മകള്‍ പങ്കുവച്ച് എല്ലാവര്‍ഷവും വീണ്ടും ഒരുമിച്ച് കൂടാനുള്ള ആഗ്രഹവുമായാണ് മടങ്ങിയത്.
Read Moreകേരളത്തിന്റെ പൗരബോധം ഇന്ത്യയ്ക്ക് മാതൃകയെന്ന് ആസാം സ്വദേശി; യോജിച്ച് സോഷ്യല്‍ മീഡിയ
മലയാളികള്‍ വ്യക്തിശുചിത്വത്തില്‍ മുന്‍പന്തിയിലും പരിസര ശുചിത്വത്തില്‍ പിന്നോക്കവുമാണ് എന്നാണ് പൊതുവേയുള്ള വിശ്വാസം. ഈ വൃത്തിയില്ലായ്മ അങ്ങേയറ്റം പ്രകടമാകുന്നത് ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലുമാണ്. പക്ഷേ, താന്‍ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വൃത്തിയുള്ള റെയില്‍വേ സ്റ്റേഷനാണ് കണ്ണൂരിലുള്ളതെന്ന് നിരീക്ഷിച്ചിരിക്കുന്നത് ഒരു ആസാം സ്വദേശിയാണ്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ യുവാവ് ഹിന്ദിയില്‍ പറയുന്നത് ഇപ്രകാരമാണ്, “ഒരു തരിപോലും മാലിന്യം ഇവിടെ നിങ്ങള്‍ക്ക് കാണാനാകില്ല”. പ്ലാറ്റ്ഫോമുകള് മാത്രമല്ല പാളങ്ങളും ഇന്ത്യയില്‍ പതിവില്ലാത്തത്ര വെടിപ്പാണെന്ന് യുവാവ് സാക്ഷ്യപ്പെടുത്തുന്നു. എട്ട് ലക്ഷം വ്യൂസ് ആണ് വീഡിയോ ക്ലിപ്പിന് ഇതുവരെ ലഭിച്ചിട്ടുള്ളത്. കമന്റ് ബോക്സില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹവും ലഭിക്കുന്നുണ്ട്. കേരളത്തിന്റെ പൗരബോധവും കൂട്ടായ ഉത്തരവാദിത്വവും ഇന്ത്യയ്ക്ക് മാതൃകയാണെന്ന കാര്യത്തില്‍ ആര്‍ക്കും വിയോജിപ്പില്ല.
Read Moreബംഗളുരുവിലെ ഓട്ടോ ഡ്രൈവറുടെ ആള്‍മാറാട്ടം; അനുഭവക്കുറിപ്പ് ചര്‍ച്ചയാകുന്നു
ബംഗളുരുവിലെ ഓട്ടോ ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ മോശം അനുഭവം വിവരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇതിനു മുന്‍പും ഐടി തലസ്ഥാനത്തെ ഓട്ടോ ഡ്രൈവര്‍മാരെക്കുറിച്ച് യാത്രക്കാര്‍ പരാതികള്‍ ഉന്നയിക്കുന്ന നിരവധി വീഡിയോകളും ഫേസ്ബുക്ക് പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരമൊരെണ്ണം ഞെട്ടിക്കുന്നതാണെന്ന് നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നു. സംഭവം ഇങ്ങനെയാണ്. വയോധികയായ തന്റെ അമ്മയ്ക്കു വേണ്ടി ഒരാള്‍ ഊബര്‍ റൈഡ് ബുക്ക് ചെയ്യുന്നു. മറ്റൊരു ലൊക്കേഷനില്‍ നിന്നാണ് ബുക്ക് ചെയ്തത്. കൃത്യസമയത്ത് പിക്ക് പോയിന്റിൽ എത്തി ഒരു ഓട്ടോ ഡ്രൈവര്‍ വയോധികയെ വാഹനത്തില്‍ കയറ്റുന്നു. അതേസമയം, ഇവരുടെ മകന് വീട്ടിലിരുന്ന് ആപ്പിലൂടെ യാത്ര ട്രാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. താന്‍ ബുക്ക് ചെയ്ത ഓട്ടോയിലല്ല അമ്മ കയറിയിരിക്കുന്നതെന്ന് അദ്ദേഹം ഉടൻ തന്നെ മനസിലാക്കുകയും ചെയ്തു. എന്നാല്‍, ഓട്ടോക്കാരന് അബദ്ധം പിണഞ്ഞതോ ആശയക്കുഴപ്പമുണ്ടായതോ അല്ല. കാരണം യാത്രാമധ്യേ ഡ്രൈവര്‍ വളരെ ലാഘവത്തോടെ അയാൾ വയോധികയോട് പറഞ്ഞു. ‘ഞാന്‍…
Read More