ക​ട്ടം- ക​ള്ളി കാ​ഞ്ചീ​പു​രം സാ​രി: 9-ാം ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​നെ​ത്തി​യ ധ​ന​മ​ന്ത്രി​യു​ടെ സാ​രി ഇ​ക്കു​റി​യും വൈ​റ​ൽ: പെ​ട്ടി തു​റ​ക്കും മു​ൻ​പ് ച​ർ​ച്ച​യാ​കു​ന്ന ബ​ജ​റ്റ് സാ​രി​യു​ടെ വി​ശേ​ഷ​മ​റി​യാം

ബ​ജ​റ്റ് ദി​ന​ത്തി​ൽ ധ​ന​മ​ന്ത്രി​യു​ടെ സാ​രി​യും പ്ര​ധാ​ന ച​ർ​ച്ചാ വി​ഷ​യ​മാ​ണ്. ക​ഴി​ഞ്ഞ എ​ട്ട് ബ​ജ​റ്റി​ലും നി​ർ​മ​ലാ സീ​താ​രാ​മ​ൻ ധ​രി​ച്ചെ​ത്തി സാ​രി​ക​ളെ​ല്ലാം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ഇ​ക്കു​റി​യും പ​തി​വ് തെ​റ്റി​യി​ല്ല. കാ​ഞ്ചീ​പു​രം സാ​രി​യി​ലാ​ണ് ഇ​ത്ത​വ​ണ നി​ർ​മ​ല സീ​താ​രാ​മ​ൻ ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നാ​യി എ​ത്തി​യ​ത്. പ​ർ​പ്പി​ൾ ക​ള​ർ ക​ട്ടം കാ​ഞ്ചീ​പു​രം സാ​രി​യാ​ണ് ധ​ന​മ​ന്ത്രി ധ​രി​ച്ച​ത്. സ്വ​ർ​ണ നി​റ​ത്തി​ലു​ള്ള ചെ​റി​യ ചെ​ക്കു​ക​ളും കോ​ഫി ബ്രൗ​ൺ ക​സ​വു​മു​ള്ള സാ​രി​യാ​ണ് ഇ​ത്. ത​മി​ഴ്നാ​ട്ടു​കാ​രി​യാ​ണ് നി​ർ​മ്മ​ല എ​ന്ന​ത് കൊ​ണ്ട് ത​ന്നെ ത​മി​ഴ്നാ​ടി​ന്‍റെ ത​ന​ത് കാ​ഞ്ചീ​പു​രം സാ​രി​യി​ൽ എ​ത്തി​യ​തും കൗ​തു​ക​മാ​യി. ക​ഴി​ഞ്ഞ എ​ട്ട് ബ​ജ​റ്റു​ക​ളി​ൽ നി​ർ​മ​ലാ സീ​താ​രാ​മ​ൻ ധ​രി​ച്ചി​രു​ന്ന വി​വി​ധ സാ​രി​ക​ൾ ഇ​വ… 2025ൽ ​എ​ത്തി​യ​ത് മ​ധു​ബ​നി സാ​രി ധ​രി​ച്ച്2024ലെ ​ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നെ​ത്തി​യ​ത് മം​ഗ​ള്‍​ഗി​രി സി​ല്‍​ക്ക് സാ​രി​യി​ൽ2024ലെ ​ഇ​ട​ക്കാ​ല ബ​ജ​റ്റി​ൽ കാ​ന്ത കൈ​ത്ത​റി സാ​രി2023ലെ ​ടെ​മ്പി​ള്‍ ബോ​ര്‍​ഡ​റു​ള്ള ചു​വ​പ്പ് സാ​രി2022ല്‍ ​ബ്രൗ​ണ്‍ ബൊ​മ​കാ​യ് സാ​രി2021ൽ ​ഹൈ​ദ​രാ​ബാ​ദി​ലെ പോ​ച്ചം​പ​ള്ളി സാ​രി

Read More

ഇന്‍ഡോറിന് കഴിയുമെങ്കില്‍ ഇന്ത്യയ്ക്കും കഴിയുമെന്ന് ഇന്ത്യന്‍-അമേരിക്കന്‍ വനിത

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന ഖ്യാതി നേടിയ മധ്യപ്രദേശിലെ ഇന്‍ഡോറിനെ പുകഴ്ത്തി ഇന്ത്യന്‍-അമേരിക്കന്‍ വനിത. നഗരത്തിലെ ദൈനംദിന ജീവിതത്തിന്‍റെ ഫോട്ടോകള്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത സുഹാഗ് എ. ശുക്ല എന്ന വനിത ഇങ്ങനെ എഴുതി: ‘ ഈ ചിത്രങ്ങളില്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കാത്തത് എന്താണ്? മാലിന്യം. ഇന്‍ഡോറിന് ഇത് ചെയ്യാമെങ്കില്‍ ഇന്ത്യയുടെ മറ്റുള്ള പ്രദേശങ്ങള്‍ക്ക് എന്തുകൊണ്ട് ആയിക്കൂടാ?’ പൗരന്മാരുടെ പങ്കാളിത്തവും സഹകരണവും ഏറ്റവും മികച്ച രീതിയില്‍ നടപ്പാക്കിയതാണ് ഇന്‍ഡോറിന്‍റെ വിജയഗാഥയ്ക്ക് പിന്നിലെന്നും അവര്‍ വ്യക്തമാക്കി. മികച്ച പ്രതികരണമാണ് പോസ്റ്റിന് ലഭിച്ചത്. “അഞ്ചു വര്‍ഷമായി ഞാന്‍ ഇന്‍ഡോറില്‍ ജീവിക്കുന്നു. ഈ നഗരത്തിലെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശം പോലും ഇന്ത്യയിലെ ആഡംബര പാര്‍പ്പിട മേഖലകളെക്കാള്‍ വൃത്തിയുള്ളതാണ്”, ഒരു യൂസര്‍ കമന്‍റ് ചെയ്തു. നഗരവാസികളുടെ നിരന്തരമായ പരിശ്രമത്തിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച നാടാണ് ഇന്‍ഡോര്‍. 2016 വരെ മറ്റേതൊരു ഇന്ത്യന്‍ നഗരവും പോലെയായിരുന്ന ഇവിടം…

Read More

‘എന്നെ ഞാനാക്കിയ പ്ലാറ്റ്‌ഫോം’…ജീവിതത്തിലെ സുപ്രധാന ഏട് പങ്കുവച്ച് തൈറോകെയര്‍ സ്ഥാപകന്‍

തൈറോയ്ഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ ശൃംഖലയായ തൈറോകെയറിന്റെ സ്ഥാപകന്‍ ഡോ. ആരോഗ്യസാമി വേലുമണി തന്‍റെ വിദ്യാര്‍ഥി ജീവിതകാലത്തെ പ്രധാനപ്പെട്ടൊരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. ശാസ്ത്രജ്ഞനും വ്യവസായിയുമായുള്ള തന്‍റെ വളര്‍ച്ചയ്ക്കു പിന്നില്‍ തമിഴ്‌നാട്ടിലെ ഒരു റെയില്‍വേ പ്ലാറ്റ്‌ഫോം ചെലുത്തിയ സ്വാധീനമാണ് അദ്ദേഹം എക്‌സില്‍ പങ്കുവച്ചിരിക്കുന്നത്. എഴുപതുകളില്‍ കോയമ്പത്തൂരിലെ ശ്രീരാമകൃഷ്ണ മിഷന്‍ വിദ്യാലയയില്‍ പഠിച്ചിരുന്ന കാലം. മറ്റ് കോളേജുകളെ അപേക്ഷിച്ച് ശ്രീരാമകൃഷ്ണ മിഷന്‍ വിദ്യാലയ താരമ്യേന പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് താങ്ങാവുന്ന ഫീസാണ് ഈടാക്കിയിരുന്നതെങ്കിലും അവിടുത്തെ ഹോസ്റ്റല്‍ ഫീസ് കൂടി നല്‍കാന്‍ വേലുമണിക്ക് ബുദ്ധിമുട്ടായിരുന്നു. ഇങ്ങനെയാണ് കോളേജില്‍ പോകാന്‍ ട്രെയിനിനെ ആശ്രയിക്കാമെന്ന് തീരുമാനിച്ചത്. റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നു. അവിടെയിരുന്ന് ഫിസിക്‌സും കെമിസ്ട്രിയും കണക്കുമെല്ലാം പഠിക്കുമായിരുന്നെന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ഭാഭ ആണവഗവേഷണ കേന്ദ്രത്തില്‍ ജോലി കിട്ടിയത് ഇതിന്‍റെയെല്ലാം ഫലമാണ്. ജോര്‍ജ് സൈമണ്‍ ഓം, അമീദിയോ അവോഗാദ്രോ, പൈതഗോറസ് എന്നിവരുടെയെല്ലാം സിദ്ധാന്തങ്ങളെ അറിഞ്ഞെന്നും അദ്ദേഹം…

Read More

സ്ത്രീ ​യാ​ത്ര​ക്കാ​ർ​ക്കാ​യി കെ​എ​സ്ആ​ർ​ടി​സി​യു​ടെ പി​ങ്ക് ബ​സ് വ​രു​ന്നു

ചാ​ത്ത​ന്നൂ​ർ: വ​നി​താ യാ​ത്ര​ക്കാ​ർ​ക്കാ​യി കെഎ​സ്ആ​ർ​ടി​സി​യു​ടെ പി​ങ്ക് ബ​സു​ക​ൾ ഉ​ട​ൻ നി​ര​ത്തി​ലി​റ​ങ്ങും. പി​ങ്ക് ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​രും സ്ത്രീ​ക​ളാ​യി​രി​ക്കും. ഫാ​സ്റ്റ് പാ​സ​ഞ്ച​റി​ന്‍റെ ക​ള​ർ ഡി​സൈ​നാ​യി​രി​ക്കും. പ​ക്ഷേ ചു​വ​പ്പി​ന് പ​ക​രം പി​ങ്ക് ക​ള​റാ​യി​രി​ക്കും. ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​ന്‍റെ ക​ന​ത്ത മ​ഞ്ഞ ഡി​സൈ​നും മ​ധ്യ​ഭാ​ഗ​ത്തു​ണ്ടാ​യി​രി​ക്കും. ആ​ദ്യ ഘ​ട്ട​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി​രി​ക്കും പി​ങ്ക് ബ​സ് സ​ർ​വീ​സ് . ക്ര​മേ​ണ മ​റ്റ് ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി. കെ ​എ​സ് ആ​ർ​ടി​സി​യി​ൽ വ​നി​താ ഡ്രൈ​വ​ർ​മാ​ർ വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​രേ ഉ​ള്ളൂ. വ​നി​താ ക​ണ്ട​ക്ട​ർ​മാ​ർ ധാ​രാ​ള​മു​ണ്ട്. പി​ങ്ക് ബ​സ് സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​തി​ന് കൂ​ടു​ത​ൽ വ​നി​താ ഡ്രൈ​വ​ർ​മാ​രെ ആ​വ​ശ്യ​മു​ണ്ട്. കൂ​ടു​ത​ൽ വ​നി​താ ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഹെ​വി വെ​ഹി​ക്കി​ൾ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ള്ള വ​നി​ത​ക​ൾ​ക്ക് പ്രാ​യ പ​രി​ധി​യി​ൽ ഇ​ള​വ് ന​ല്കി​യും ലൈ​റ്റ് വെ​ഹി​ക്കി​ൾ ലൈ​സ​ൻ​സ് ഉ​ള്ള വ​നി​ത​ക​ൾ​ക്ക് പ്ര​ത്യേ​കം പ​രി​ശീ​ല​നം ന​ല്കി​യും നി​യ​മി​ക്കാ​നാ​ണ് കെഎ​സ്ആ​ർടിസിയു​ടെ ശ്ര​മം. ഇ​തി​നു​ള​ള…

Read More

നി​ങ്ങ​ൾ​ക്കാ​യി ഈ ​പ​രി​പാ​ടി സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​ത്; കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പും സി.​ജെ.​റോ​യി​യും മ​ല​യാ​ളി​ക​ൾ​ക്ക് മ​റ​ക്കാ​നാ​വാ​ത്ത പേ​ര്

ബം​ഗ​ളൂ​രു: കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പെ​ന്ന ബ്രാ​ൻ​ഡി​നെ മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ച​ത​നാ​ക്കി​യ സി.​ജെ.​റോ​യി​യു​ടെ വി​യോ​ഗം വ്യ​വ​സാ​യ ലോ​ക​ത്ത് വ​ലി​യ ഞെ​ട്ട​ല​മു​ണ്ടാ​ക്കി. സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ലെ എ​സ്ബി​എ​സ് ബി​സി​ന​സ് സ്‌​കൂ​ളി​ൽ​നി​ന്ന് ഡോ​ക്‌​ട​റേ​റ്റ് നേ​ടി​യ ശേ​ഷം ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​യാ​യ എ​ച്ച്പി​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചെ​ങ്കി​ലും വൈ​കാ​തെ രാ​ജി​വ​ച്ചു. തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം ബി​സി​ന​സി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്. 2006ൽ ​തു​ട​ക്ക​മി​ട്ട കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് കേ​ര​ള​ത്തി​ലും ബം​ഗ​ളൂ​രു​വി​ലും റി​യ​ൽ എ​സ്‌​റ്റേ​റ്റ് പ്രോ​ജ​ക്‌​ടു​ക​ൾ ന​ട​പ്പി​ലാ​ക്കി​യാ​ണ് വ​ള​ർ​ന്ന​ത്. പി​ന്നീ​ട് ത​ന്‍റെ ത​ട്ട​കം അ​ദ്ദേ​ഹം ഗ​ൾ​ഫി​ലേ​ക്കും വ്യാ​പി​പ്പി​ച്ചു. തു​ട​ർ​ന്ന് ഹോ​സ്‌​പി​റ്റാ​ലി​റ്റി, ഏ​വി​യേ​ഷ​ൻ, സി​നി​മ, വി​ദ്യാ​ഭ്യാ​സം, കാ​യി​കം തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളി​ലും അ​ദ്ദേ​ഹം ത​ന്‍റെ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചു. സി​നി​മാ നി​ർ​മാ​ണ​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്ന റോ​യി ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ത​ൽ​പ​ര​നാ​യി​രു​ന്നു. റോ​യി റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ ലോ​കം ക​ടു​ത്ത സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ താ​ൻ വ​ച്ച് കാ​ൽ പി​ന്നോ​ട്ട് മാ​റ്റാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല. ത​ന്‍റെ ത​ന​താ​യ ശൈ​ലി​യി​ൽ മു​ന്നോ​ട്ടു നീ​ങ്ങി​യ​തോ​ടെ ഗ്രൂ​പ്പി​നെ വി​ജ​യ​പ​ഥ​ത്തി​ലെ​ത്തി​ക്കാ​ൻ…

Read More

മുംബൈയിലെ ടാക്‌സി ചാര്‍ജ് ഞെട്ടിച്ചുവെന്ന് അമേരിക്കന്‍ വനിത

മുംബൈയിലെത്തിയ യുഎസ് വനിതയുടെ പക്കല്‍നിന്ന് അമിതമായ ചാര്‍ജ് ഈടാക്കിയ ടാക്‌സി ഡ്രൈവറെ അറസ്റ്റ് ചെയ്തു. ദേശ് രാജ് യാദവ് ആണ് പിടിയിലായത്. 400 മീറ്റര്‍ ഓട്ടത്തിന് 18,000 രൂപയാണ് ഡ്രൈലര്‍ ആവശ്യപ്പെട്ടതെന്ന് പോലീസ് പറയുന്നു. അര്‍ജന്‍റീനാ അരിയാനോ എന്ന വനിത തനിക്കുണ്ടായ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് വിഷയം പുറംലോകം അറിഞ്ഞത്. മുംബൈ വിമാനത്താവളത്തില്‍ നിന്നും അധികം അകലെയല്ലാത്ത പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് പോകാനാണ് വനിത ടാക്‌സി വിളിച്ചത്. എന്നാല്‍, ഡ്രൈവര്‍ ഇവരെ വളഞ്ഞ വഴിയിലൂടെ 20 മിനിറ്റുകള്‍ നീണ്ട യാത്രയ്ക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന്, ലക്ഷ്യസ്ഥാനത്ത് ഇറക്കിവിടുകയും ഭീമമായ തുക ആവശ്യപ്പെടുകയും ചെയ്തു. തട്ടിപ്പ് തിരിച്ചറിഞ്ഞ അമേരിക്കന്‍ വനിത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതോടെയാണ് ഡ്രൈവര്‍ കുടുങ്ങിയത്. വീഡിയോയില്‍ പറയുന്ന നമ്പര്‍ അന്വേഷിച്ചെത്തിയ പോലീസ് ഇയാളെ സഹര്‍ ഗ്രാമത്തില്‍നിന്നും പൊക്കി. സംഭവത്തില്‍ തൗഫീഖ് ഷെയ്ഖ് എന്ന മറ്റൊരാള്‍ കൂടി…

Read More

ഭാ​ര്യ​യ്ക്കും ഭ​ർ​ത്താ​വി​നും ന​ല്ല വ​രു​മാ​ന​മു​ണ്ട്, പ​ക്ഷേ കു​ട്ടി​ക​ൾ വേ​ണ്ടെ​ന്നാ​ണ് തീ​രു​മാ​നം: ഇ​പ്പോ​ൾ ന​ല്ല സ്വാ​ത​ന്ത്ര്യം ഉ​ണ്ട്; വൈ​റ​ലാ​യി ദ​ന്പ​തി​ക​ളു​ടെ പോ​സ്റ്റ്

പ​ഠ​നം ക​ഴി​ഞ്ഞാ​ൽ ജോ​ലി ആ​യി​ല്ലേ, ക​ല്യാ​ണം ക​ഴി​ഞ്ഞാ​ൽ കു​ട്ടി​ക​ൾ ആ​യി​ല്ലേ ഇ​ങ്ങ​നെ പോ​കു​ന്നു നാ​ട്ടി​ൻ പു​റ​ത്തെ ചോ​ദ്യ​ങ്ങ​ൾ. എ​ത്ര​യൊ​ക്കെ കാ​ലം പു​രോ​ഗ​മി​ച്ചാ​ലും ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ൾ​ക്ക് യാ​തൊ​രു മാ​റ്റ​വും ഉ​ണ്ടാ​കി​ല്ല. കു​ട്ടി​ക​ൾ ഇ​ല്ലേ എ​ന്ന് ചോ​ദി​ച്ചാ​ൽ ഇ​പ്പോ​ൾ ഞ​ങ്ങ​ൾ​ക്ക് താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് പ​റ​യു​ന്ന യു​വ ത​ല​മു​റ​യാ​ണ് വ​ള​ർ​ന്നു വ​രു​ന്ന​ത്. ന്യൂ​ജെ​ന​റേ​ഷ​ൻ കു​ട്ടി​ക​ളു​ടെ കു​ട്ടി​ക്ക​ളി മാ​റി​യി​ട്ട് വേ​ണ്ടേ അ​വ​ർ​ക്ക് കു​ട്ടി​ക​ൾ. ഡി​ങ്ക് എ​ന്നാ​ണ് അ​വ​ർ ഇ​തി​നെ വി​ളി​ക്കു​ന്ന​ത്. Dual Income, No Kids’ എ​ന്നാ​ണ് DINK കൊ​ണ്ട് അ​ർ​ഥ​മാ​ക്കു​ന്ന​ത്. ഡി​ങ്കി​നെ സം​ബ​ന്ധി​ച്ചു​ള്ള പോ​സ്റ്റ് ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. റെ​ഡ്ഡി​റ്റി​ൽ ആ​ണ് പോ​സ്റ്റ് പ​ങ്കു​വ​ച്ചി​ട്ടു​ള്ള​ത്. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ഞ​ങ്ങ​ൾ ഒ​രു ‘ഡി​ങ്ക്’ ദ​മ്പ​തി​ക​ളാ​ണ്. ഞ​ങ്ങ​ൾ​ക്ക് ര​ണ്ടാ​ൾ​ക്കും ജോ​ലി​യു​ണ്ട്. പ​ക്ഷേ നി​ല​വി​ൽ ഞ​ങ്ങ​ൾ​ക്ക് കു​ട്ടി​ക​ളി​ല്ല. കു​ട്ടി​ക​ൾ എ​ന്ന തീ​രു​മാ​ന​ത്തി​ന് എ​തി​രാ​യ​തു​കൊ​ണ്ടൊ​ന്നു​മ​ല്ല, മ​റി​ച്ച് തി​ക​ച്ചും ബോ​ധ​പൂ​ർ​വ​മാ​യ ഒ​രു തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ജീ​വി​തം…

Read More

ജ​യി​ലി​ൽ കി​ട​ക്കു​ന്ന കാ​മു​ക​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ അ​വ​ൾ ഓ​ടി​യെ​ത്തി; കാ​മു​കി​യു​ടെ സ​ർ​പ്രൈ​സ് വി​സി​റ്റും പി​ന്നെ വീ​ഡി​യോ​യും; പി​ന്നാ​ലെ വ്യാ​പ​ക വി​മ​ർ​ശ​നം

ജ​യി​ലി​ൽ കി​ട​ക്കു​ന്ന കാ​മു​ക​ന്‍റെ ജ​ൻ​മ​ദി​നം ആ​ഘോ​ഷി​ക്കാ​ൻ പ്ര​ണ​യി​നി ഓ​ടി​യെ​ത്തി. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ വി​വാ​ദ​ത്തി​നു തു​ട​ക്ക​മി​ട്ടു. റാ​യ്പൂ​രി​ലെ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലാ​ണ് സം​ഭ​വം. ‘അ​വ​ന്‍റെ പ്ര​തി​ക​ര​ണം നോ​ക്കാ’​മെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് സ​ര്‍​പ്രൈ​സ് ന​ല്‍​കി​ക്കൊ​ണ്ടാ​ണ് ജ​യി​ലി​ലേ​ക്കു​ള്ള കാ​മു​കി​യു​ടെ വ​ര​വ്. മൊ​ബൈ​ല്‍ ഫോ​ണു​മാ​യി ജ​യി​ലി​നു​ള്ളി​ലേ​ക്ക് ക​ട​ക്കാ​ന്‍ യാ​തൊ​രു അ​നു​മ​തി​യും ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യു​വ​തി വീ​ഡി​യോ എ​ടു​ത്ത​തും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ത് പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്ത​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ജ​യി​ല്‍ സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ളും ഉ​യ​രു​ക​യാ​ണ്. ‘ഇ​ന്ന് എ​ന്‍റെ കാ​മു​ക​ന്‍റെ ജ​ന്മ​ദി​ന​മാ​ണ്. ഞാ​ന്‍ അ​വ​നെ കാ​ണാ​ന്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് വ​ന്നി​രി​ക്കു​ന്നു. അ​വ​ന്‍ എ​ന്നോ​ടൊ​പ്പം ഇ​ല്ലാ​ത്ത​ത് വ​ള​രെ​യ​ധി​കം വേ​ദ​നി​പ്പി​ച്ചു. പ​ക്ഷേ ഞാ​ന്‍ അ​വ​നെ കാ​ണാ​ന്‍ വ​ന്നു’​എ​ന്നും വീ​ഡി​യോ​യി​ൽ യു​വ​തി പ​റ​യു​ന്നു. വി​സി​റ്റിം​ഗ് റൂ​മി​നു​ള്ളി​ല്‍ കാ​മു​ക​നു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നി​ടെ ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ പി​ന്നീ​ട് അ​വ​രു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടി​ല്‍ പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നു.

Read More

ചൈനയില്‍ ഇപ്പോള്‍ സ്‌കൂള്‍ പിള്ളേര്‍ക്ക് മാര്‍ക്കിടുന്നത് എഐ

സങ്കല്‍പിക്കാവുന്നതിനും അപ്പുറത്തേക്ക് കടന്നുകയറുകയാണ് നിര്‍മിത ബുദ്ധിയെന്നാണ് ചൈനയില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സ്‌കൂളില്‍ രാവിലെ മണി മുഴങ്ങുമ്പോഴും എല്ലാ കുട്ടികളുടെയും ഹോംവര്‍ക്ക് ചെക്ക് ചെയ്തു സബ്മിറ്റ് ചെയ്തു കഴിയും. അതായത് ഇവിടെ ഹോംവര്‍ക്ക് ഇപ്പോള്‍ നോക്കുന്നത് എഐ ആണ്. ഇതുമായി ബന്ധപ്പെട്ട് ഇന്‍റര്‍നെറ്റില്‍ ഈയിടെ പ്രചരിച്ച വീഡിയോയില്‍ ഇക്കാര്യം വ്യക്തമായി കാണാം. അത്യാധുനിക ന്യൂറല്‍ നെറ്റ് വര്‍ക്കുകളുടെ സഹായത്തോടെ കുട്ടികളുടെ നോട്ട്ബുക്കുകള്‍ സ്‌കാന്‍ ചെയ്യുന്നതും തെറ്റുകള്‍ കണ്ടെത്തുന്നതും സെക്കന്‍ഡുകള്‍ക്കുള്ളില്‍ വിശദമായ ഫീഡ്ബാക്ക് ജനറേറ്റ് ചെയ്യുന്നതുമാണ് വീഡിയോയിലെ ദൃശ്യങ്ങളിലുള്ളത്. എന്നിരുന്നാലും കുട്ടികളുടെ ഉപന്യാസങ്ങളും സര്‍ഗാത്മക സൃഷ്ടികളും പരിശോധിക്കുന്നത് ഇപ്പോഴും അധ്യാപകര്‍ തന്നെയാണ്. ഷാംഗ്ഹായ്, ബെയ്ജിംഗ് ഉള്‍പ്പെടെയുള്ള പ്രധാന ചൈനീസ് നഗരങ്ങളിലെ 110 സ്‌കൂളുകളില്‍ ഈ രീതിയാണ് ഇപ്പോള്‍ പിന്‍തുടരുന്നത്. ഇതിലൂടെ അധ്യാപകരുടെ ജോലിഭാരം 50 ശതമാനം കുറഞ്ഞെന്നും വിലയിരുത്തലുണ്ട്. എന്നിരുന്നാലും, രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍, പ്രത്യേകിച്ച് ഗ്രാമങ്ങളില്‍, എഐ…

Read More

കൂട്ടുകാര്‍ വിളിച്ചു, ഉറക്കമുണര്‍ന്നു കോമയിലായ ചൈനീസ് ബാലന്‍

55 ദിവസം കോമയിലായിരുന്ന ചൈനീസ് ബാലന്‍ സ്വബോധം വീണ്ടെടുത്തുവെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇതിന് കാരണമായത് കുട്ടിയുടെ പ്രിയപ്പെട്ട കൂട്ടുകാരുടെ ആത്മാര്‍ഥമായ ശ്രമങ്ങളാണെന്നതാണ് ശ്രദ്ധേയം. ഹുനാന്‍ പ്രവിശ്യയില്‍ നിന്നുള്ള ലിയു ചുക്‌സി എന്ന എട്ടു വയസുകാരന്‍ കോമയിലായത് കഴിഞ്ഞ നവംബറിലുണ്ടായ വാഹനാപകടത്തിനു ശേഷമാണ്. തലച്ചോറിനും ശ്വാസകോശത്തിനും ഗുരുതരമായ പരിക്കുകള്‍ സംഭവിച്ച കുട്ടി ഇനി എഴുന്നേല്‍ക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുകയും ചെയ്തു. അങ്ങനെയിരിക്കേയാണ്, കുട്ടിക്ക് ഇഷ്ടപ്പെട്ട സംഗീതമോ പരിചിതമായ ശബ്ദങ്ങളോ തലച്ചോറിനെ ഉദ്ദീപിപ്പിച്ചേക്കാമെന്ന ആശയം ഒരു ഡോക്ടര്‍ കുട്ടിയുടെ അമ്മയ്ക്ക് പകര്‍ന്നു നല്‍കിയത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ മകന്‍റെ സ്‌കൂള്‍ സന്ദര്‍ശിക്കുകയും, ടീച്ചറുടെ സഹായത്തോടെ അവന്‍റെ സഹപാഠികളുടെ വൈകാരികമായ വീഡിയോ സന്ദേശങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ‘ചുക്‌സീ, എഴുന്നേല്‍ക്ക്..നമുക്ക് ഫുട്‌ബോള്‍ കളിക്കാന്‍ പോകാം’ എന്നിങ്ങനെയുള്ള സന്ദേശങ്ങള്‍ നിരവധി കൂട്ടുകാര്‍ അയച്ചുനല്‍കി. കൂടാതെ, ക്ലാസ്…

Read More