മലയാളി മിനിസ്ക്രീന്‍ പ്രേമികളുടെ പ്രിയതാരമാണ് നടന് നിരഞ്ജന്. ഇപ്പോള്‍ നടനും ഭാര്യ ഗോപികയും ആദ്യ കണ്മണിയെ വരവേറ്റതിന്റെ സന്തോഷത്തിലാണ്. ഏറെ കാലത്തെ പരിശ്രമത്തിന് ഒടുവിലാണ് ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് ജനിക്കുന്നത്. ദൈവിക് ശ്രീനാഥ് എന്നായിരുന്നു മകന് ഇവര്‍ നല്കിയ പേര്. ഇപ്പോള്‍ ജീവിതത്തിലെ മറക്കാനാവാത്ത സംഭവത്തെ കുറിച്ച് പറയുകയാണ് നിരഞ്ജനും ഗോപികയും. പ്രഗ്നന്‍സി പീരിയഡിനെ കുറിച്ചാണ് ഇരുവരും മനസ് തുറന്നത്. ആ കാലഘട്ടം ഒക്കെ വേദനകളും പരീഷക്ഷണങ്ങും നിറഞ്ഞിരിരുന്നത് ആയിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. തങ്ങളുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ഗര്‍ഭിണിയാവുന്നതിന് ചികിത്സ നടത്തിയതിനെ കുറിച്ച് ഇരുവരും പറയുന്നത്. നിരഞ്ജന്റെ വാക്കുകള്‍ ഇങ്ങനെ…മാസത്തില്‍ ഇരുപത് ദിവസം ഒക്കെ ഡോസ് കൂടി ഇന്‍ജെക്ഷന്‍സ് എടുത്തിരുന്നു. ഒരുദിവസം ഞാന്‍ റൂമില്‍ ചെന്ന സമയത്ത് അവള് പൊള്ളല്‍ ഏറ്റത് പോലെ പുകഞ്ഞ് കൊണ്ടിരിക്കുകയാണ്. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ എനിക്കിതിന് സാധിക്കുന്നില്ല.…
Read MoreCategory: Today’S Special
ഒരു കിലോ ചായപ്പൊടിക്ക് ഒരു ലക്ഷം രൂപ! ഈ തേയില നുള്ളുന്നതിനും തയ്യാറാക്കുന്നതിനും ഉപയോഗിച്ചിരിക്കുന്നത് പ്രത്യേകമായ സാങ്കേതികവിദ്യ
ഇന്ത്യക്കാര്‍ക്ക് ചായയോടുള്ള പ്രണയം പ്രശസ്തമാണ്. ഒരു കപ്പ് ചായയോടെ ദിവസം ആരംഭിക്കുന്നവരാണ് ഭൂരിഭാഗം ഇന്ത്യക്കാരും. ഇന്ത്യയില്‍ തന്നെ വ്യത്യസ്തമായ ഇനത്തിലും രുചിയിലും ചായപ്പൊടി ലഭിക്കും. അസമില്‍ വിറ്റുപോയ ഒരു ഇപ്പതേയില ഇനത്തെക്കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോൾ വൈറലാകുന്നത്. മനോഹരി ഗോള്‍ഡ് ടീ എന്ന വിഭാഗത്തില്‍പ്പെടുന്ന ഈ ചായപ്പൊടി കിലോയ്ക്ക് ഒരു ലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്. ഗുവാഹത്തിയില്‍ പ്രവര്‍ത്തിക്കുന്ന തേയില ലേല കേന്ദ്രത്തില്‍നിന്ന് സൗരവ് ടീ ട്രേഡേഴ്സാണ് ഈ തേയില ലേലത്തില്‍ വാങ്ങിയത്. എല്ലാവര്‍ഷവും പത്ത് കിലോഗ്രാം മനോഹരി ഗോള്‍ഡ് ചായ ഉണ്ടാക്കുകയാണ് പതിവ്. പക്ഷേ, ഈ വര്‍ഷം രണ്ട് കിലോഗ്രാം മാത്രമാണ് ഉണ്ടാക്കിയത്. ഗുണമേന്മയ്ക്ക് മാത്രമാണ് ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നത്-മനോഹരി ടീ എസ്റ്റേറ്റ് ഉടമ രഞ്ജന്‍ ലോഹിയ പറഞ്ഞു. ഈ തേയില നുള്ളുന്നതിനും തയ്യാറാക്കുന്നതിനും പ്രത്യേകമായ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് നോര്‍ത്ത് ഈസ്റ്റേണ്‍ ടീ അസോസിയേഷന്റെ ഉപദേശകനായ ബിദ്യാനന്ദ ബര്കാകോതി…
Read Moreഒരു 57 വയസുകാരനാണ് ഇത്തരത്തില്‍ നില്‍ക്കുന്നതെന്ന് ഓര്‍മ്മിക്കണം! ഇത്തിക്കര പക്കി സ്റ്റൈലിൽ ഹരിശ്രീ അശോകൻ; ചിത്രം വൈറൽ
ഹരിശ്രീ അശോകന്റെ പുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ജിമ്മിന്റെ ചുമരില്‍ കാല് നീട്ടി വെച്ച് നില്‍ക്കുന്നതാണ് ഹരിശ്രീ അശോകന്റെ ചിത്രം. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തില്‍ ഇത്തിക്കര പക്കിയായി എത്തിയ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനോട് സാമ്യമുള്ള തരത്തിലുള്ള ചിത്രത്തിന് രസകരമായ നിരവധി കമന്റുകളാണ് എത്തുന്നത്. പഞ്ചാബി ഹൗസിലെ രമണന് കഥാപാത്രത്തിന്റെ ഡയലോഗുകളാണ് ചിലര്‍ പങ്കുവയ്ക്കുന്നത്. ഒരു 57 വയസുകാരനാണ് ഇത്തരത്തില്‍ നില്‍ക്കുന്നതെന്ന് ഓര്‍മ്മിക്കണമെന്നും ചിലര്‍ പറയുന്നുണ്ട്.
Read Moreഞാന്‍ എല്ലാത്തിനും പശ്ചാത്തപിക്കുന്നു ! വിദ്യാഭ്യാസം നേടിയ എനിക്ക് ഐഎസ് പറയുന്ന കാര്യങ്ങള്‍ സത്യമല്ലെന്ന് അറിയാമായിരുന്നു; പക്ഷേ… ഐസിസില്‍ ചേര്‍ന്ന ആദ്യ ബ്രിട്ടീഷ് വനിത
പറ്റിപ്പോയി, ചെയ്തുപോയ അബദ്ധത്തെയോര്‍ത്ത് ഞാന്‍ പശ്ചാത്തപിക്കുന്നു. ഐസിസില്‍ ചേര്‍ന്നതിന് ജയിലിലായ ആദ്യത്തെ ബ്രിട്ടീഷ് വനിതയായ മാറിയ തരീന ഷക്കീലിന്റെ വാക്കുകളാണിത്. ഓണ്‍ലൈന്‍ ഗ്രൂമര്‍മാര്‍ തന്നെ ‘മുതലെടുത്തുവെന്നും ദ ഒണ്‍ലി വേ ഈസ് എസെക്സ് പോലുള്ള റിയാലിറ്റി ടിവി ഷോകളുടെ ആരാധികയായതോടെ ‘ടോവി ജിഹാദി’ എന്ന വിളിപ്പേരും തനിക്ക് ലഭിച്ചുവെന്നും ഷക്കീല്‍ പറയുന്നു. ഐസിസ് ഭയാനകമായ കുറ്റകൃത്യങ്ങള്‍ നടക്കുന്ന ഇടമാണെന്ന് അറിഞ്ഞിട്ടാണ് ഈ സ്ത്രീ അതിന്റെ ആരാധികയായി തീര്‍ന്നത്. എങ്ങനെ കിട്ടി ഈ ധൈര്യം സ്പൈസ് ഗേള്‍സിനെ ശ്രവിക്കുകയും ടാലന്റ് മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്ന പാശ്ചാത്യ വിദ്യാഭ്യാസം നേടിയ ഷക്കീല്‍ എന്ന 32 കാരി,ഐസിസില്‍ ചേര്‍ന്നതിനുശേഷം ഒരു വര്‍ഷത്തിന് ശേഷമാണ് ബ്രിട്ടനിലേക്ക് മടങ്ങിയെത്തിയത്. ഇതിനുശേഷമാണ് ശേഷം ജയിലില്‍ അടയ്ക്കപ്പെട്ടത്. സിറിയയില്‍ നിന്ന് രക്ഷപ്പെടാന്‍ അവള്‍ക്ക് എങ്ങനെ സാധിച്ചു എന്നറിയാതെ ഡിറ്റക്ടീവുകള്‍ പോലും സ്തംഭിച്ചു. ഇപ്പോഴും അവള്’ഗുരുതരമായ അപകടത്തിലാണ്.സിറിയയില്‍ നിന്ന്…
Read Moreകള്ളന്മാര്ക്ക് തന്നെ അപമാനം ? കാമുകിയ്ക്ക് സമ്മാനങ്ങള്‍ വാങ്ങാന്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി മോഷണം നടത്തിയ കള്ളന്മാര് പിടിയില്‍; വീഡിയോ കാണാം…
മോഷണം കുറ്റകൃത്യമാണെങ്കിലും അതൊരു കലയാണെന്നു പറയുന്നവരുണ്ട്. ഒരു വിദഗ്ധനായ കള്ളനാകുകയെന്നത് ചില്ലറക്കാര്യമല്ലെന്നു സാരം. പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറുകയും ഗൃഹനാഥനെ ആക്രമിച്ച ശേഷം വീടു കൊള്ളയടിക്കുകയും ചെയ്ത കേസില്‍ പിടിയിലായ മൂന്നു പേര് കള്ളന്മാര്ക്കു തന്നെ നാണക്കേടായിരിക്കുകയാണ്. മോഷണത്തിന്റെ ബാലപാഠങ്ങള്‍ മറന്നതാണ് ഇവര്‍ പിടിയിലാകാനുള്ള കാരണം. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സരോജിനി നഗറിലാണ് മോഷണം നടന്നത്. ആര്‍കെ പുരം നിവാസി ശുഭം (20) നിസാമുദ്ദീനില്‍ താമസിക്കുന്ന ആസിഫ് (19) ജാമിയ നഗര്‍ മുഹമ്മദ് ഷരീഫുല്‍ മുല്ല (41) എന്നിവരെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാളുടെ കാമുകിയ്ക്ക് വില കൂടിയ സമ്മാനങ്ങള്‍ വാങ്ങി നല്‍കാനാണ് മൂവര്‍ സംഘം കൊള്ള നടത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയിലെ സിഇഒയായ ആദിത്യകുമാറിന്റെ വീട്ടില്‍ മൂന്നംഗ സംഘം കവര്‍ച്ച നടത്തിയത്. പട്ടാപ്പകല്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറിയി സംഘം കുമാറിനെ…
Read Moreഎന്റെ അസുഖത്തെക്കുറിച്ച് ഈ ലോകത്തോടു പറയണമെന്നു തോന്നി ! കഴിഞ്ഞ 20 വര്‍ഷമായി തനിക്ക് ഈ രോഗമുണ്ടെന്ന് ഇന്ദു തമ്പി…
മലയാളികള്‍ക്ക് പ്രിയങ്കരിയായ സിനിമാ-സീരിയല്‍ നടിയാണ് ഇന്ദു തമ്പി. 2010 ലെ മിസ്സ് കേരളയായ ഇന്ദു തമ്പി ഫാദേഴ്സ് ഡേ, അനാബെല്ല, ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങിയ സിനിമകളിലൂടെയാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ടെലിവിഷന്‍ പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുമായി കൂടുതല്‍ അടുത്തു. ജീവിതത്തിലെ ഈ നേട്ടങ്ങളത്രയും ഇന്ദു നേടിയത് ജീവിതകാലം മുഴുവന്‍ കൂടെയുള്ളൊരു രോഗത്തെ മറി കടന്നാണ്. തന്റെ ജീവിതത്തെക്കുറിച്ച് ഇപ്പോഴിതാ ഇന്ദു മനസ് തുറക്കുകായാണ്. ഒരു മാസികയ്ക്കു നല്കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. മിസ് കേരള പ്ലാറ്റ്ഫോമില്‍ നില്‍ക്കുമ്പോഴാണ് ഈ രോഗത്തെക്കുറിച്ച് ലോകത്തോടു വിളിച്ചു പറയണമെന്നു തോന്നിയതെന്നു ഇന്ദു പറയുന്നു. സാധാരണക്കാര്‍ക്ക് ഒരു പ്രചോദനം ആകുമെന്ന് കരുതിയിട്ടായിരുന്നു അങ്ങനെ ചെയ്തതെന്നും ഇന്ദു പറയുന്നു. കൃത്യമായി ഡോക്ടറെ കാണുന്ന ശീലമില്ലായിരുന്നു, ബിരുദ പഠനം കഴിഞ്ഞപ്പോഴാണ് താന്‍ ഡോക്ടറെ കാണാന്‍ പോകുന്നത് . ഡോക്ടറില്‍ നിന്നുമാണ് ടൈപ്പ് വണ്‍ രോഗത്തെക്കുറിച്ച്…
Read Moreമാസ്കിനു പകരം മുഖത്തണിഞ്ഞത് സ്ത്രീകളുടെ അടിവസ്ത്രം ! യുവാവിനെ വിമാനത്തില്‍ നിന്നും ഗെറ്റൗട്ടടിച്ചു…
മാസ്കിനു പകരം സ്ത്രീകളുടെ അടിവസ്ത്രം മുഖത്ത് അണിഞ്ഞു വന്ന യുവാവിനെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു. ഫ്ളോറിഡ കേപ്കോറല്‍ സ്വദേശിയായ ആദം ജെന്നെയെയാണ് യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനത്തില്‍നിന്ന് ജീവനക്കാര്‍ ഇറക്കിവിട്ടത്. ഫോര്‍ട്ട് ലൗഡര്‍ഡെയ്ല്‍ വിമാനത്താവളത്തില്‍നിന്ന് വാഷിങ്ടണിലേക്ക് പോവുകയായിരുന്ന വിമാനത്തിലായിരുന്നു സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് തന്നെ ആദം ജെന്നെയെ ജീവനക്കാര്‍ ഇറക്കിവിടുകയായിരുന്നു. സ്ത്രീകളുടെ അടിവസ്ത്രമാണ് മുഖാവരണമായി ധരിച്ചതെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെ കാബിന് ക്രൂ ഇയാളോട് വിമാനത്തില്‍നിന്നിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്താണ് കാരണമെന്ന് ആദം തിരിച്ചുചോദിച്ചപ്പോള്‍ നിര്‍ദേശാനുസരണമുള്ള മാസ്ക് ധരിച്ചിട്ടില്ലെന്നായിരുന്നു കാബിന് ക്രൂവിന്റെ മറുപടി. തുടര്‍ന്ന് വാക്കേറ്റത്തിനോ തര്‍ക്കത്തിനോ മുതിരാതെ ആദം വിമാനത്തില്‍നിന്ന് ഇറങ്ങിയെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിലെ സഹയാത്രികര്‍ മൊബൈലില്‍ പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, മാസ്ക് നിര്‍ബന്ധമാക്കിയതിനെതിരേയുള്ള തന്റെ പ്രതിഷേധമാണിതെന്നായിരുന്നു ആദത്തിന്റെ മറുപടി. മണ്ടത്തരം വ്യക്തമാക്കി നല്കാന് അതേരീതി തന്നെയാണ് നല്ലതെന്നാണ് താന്‍ കരുതുന്നതെന്നും നേരത്തെ…
Read Moreകത്രീനയ്ക്ക് സമ്മാന പെരുമഴ! മുൻ കാമുകൻ മാർ നൽകിയത് കോടികളുടെ സമ്മാനം; അയല്‍വാസികളായ അനുഷ്ക ശര്‍മ്മയും വിരാട് കോഹ് ലിയും നൽകിയത് ഞെട്ടിക്കുന്ന സമ്മാനം
ബോളിവുഡില്‍ ഏറെ ആഘോഷമായിരുന്നു കഴിഞ്ഞ ദിവസം നടന്ന വിക്കി കൗശല്‍-കത്രീന കെയ്ഫ് വിവാഹം. ആരെയും അറിയിക്കാതെ സ്വകാര്യമായി നടത്തിയെന്നും ബോളിവുഡിലെ ആരെയും ക്ഷണിച്ചില്ലെന്നുമൊക്കെ ഇവരുടെ വിവാഹവാര്‍ത്തകള്‍ക്കു പിറകെ പരാതികള്‍ വന്നു. എന്നാല്‍, അതിനെയൊക്കെ പൊളിച്ചടുക്കുന്ന വിധത്തിലാണ് നവദമ്പതികളായ വിക്കി കൗശലിനും കത്രീന കൈഫിനും സമ്മാനങ്ങള്‍ കിട്ടിയതെന്ന വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വരുന്നത്. ഇരുവരുടെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത ബോളിവുഡിലെ വിവിധ താരങ്ങള്‍ അവര്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കത്രീനയുടെ മുന്‍ കാമുകനും ഇപ്പോള്‍ നല്ല സുഹൃത്തുമായ സല്മാന് ഖാന് അവര്‍ക്ക് ഒരു ഹൈ എന്‍ഡ് വേര്‍ഷന്‍ റേഞ്ച് റോവറാണ് സമ്മാനിച്ചത്. അതിന്റെ വില മൂന്നു കോടി രൂപയാണ്. കത്രീനയുടെ മറ്റൊരു മുന്‍ കാമുകന് രണ്‍ബീര്‍ കപൂര്‍ അവര്‍ക്ക് 2.75 കോടി രൂപ വിലയുള്ള ഡയമണ്ട് നെക്ലേസ് സമ്മാനിച്ചതായും കേള്‍ക്കുന്നുണ്ട്. രണ്‍ബീറിന്റെ കാമുകി ആലിയ ഭട്ട് പെര്‍ഫ്യൂമുകളും…
Read Moreകുട്ടിക്കുരങ്ങനെ നായ്ക്കള്‍ കൊന്നു ! പ്രതികാരമായി 250 നായ്ക്കുട്ടികളെ തട്ടിയെടുത്ത് എറിഞ്ഞു കൊന്ന് വാനരസംഘം…
പ്രതികാരബുദ്ധിയുള്ള ഏകജീവി വര്‍ഗം മനുഷ്യനാണെന്നു പറയാറുണ്ട്. എന്നാല്‍ മനുഷ്യരുമായി ഏറെ സാദൃശ്യമുള്ള മറ്റൊരു ജീവിവര്‍ഗമായ കുരങ്ങും ഇക്കാര്യത്തില്‍ വ്യത്യസ്ഥരല്ലെന്നു തെളിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. നായ്ക്കൂട്ടം കുട്ടിക്കുരങ്ങനെ കടിച്ചു കൊന്നതിന് കുരങ്ങുകള്‍ പ്രതികാരം ചെയ്തത് കേട്ട് ഏവരും ഞെട്ടുകയാണ്. കുട്ടിക്കുരങ്ങിനെ കൊന്നതിനു പകരമായി ഒരു മാസം കൊണ്ട് 250 നായ്ക്കുട്ടികളെയാണ് കുരങ്ങന്മാര് തട്ടിക്കൊണ്ടു പോയി എറിഞ്ഞു കൊന്നത്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മാജ്ലഗോവിലാണ് കുരങ്ങന്മാരുടെ ഈ ക്രൂരപ്രതികാരം അരങ്ങേറുന്നത്. നായ്ക്കുട്ടികളെ തട്ടിയെടുത്ത് കെട്ടിടത്തിന്റെയോ പാറക്കെട്ടുകളുടെയോ മുകളില്‍ എത്തിച്ച ശേഷം താഴേക്ക് എറിഞ്ഞു കൊല്ലുകയാണ് കുരങ്ങന്മാര് ചെയ്യുന്നത്. എന്തായാലും അതിക്രൂരം എന്നേ ഇതിനെ വിശേഷിപ്പിക്കാനാവൂ.
Read Moreപിറന്നാൾ സമ്മാനം നൽകാൻ മോഷണം; സാധനം കാമുകിയുടെ കൈയിൽ എത്തും മുമ്പ് പണി കിട്ടി; ശുഭത്തിനും സംഘത്തിനും പറ്റിയ അബദ്ധം ഇങ്ങനെ…
ന്യൂഡൽഹി: പെണ്‍സുഹൃത്തിന് വിലകൂടിയ പിറന്നാള്‍ സമ്മാനം വാങ്ങാന്‍ മോഷണം നടത്തിയ മോഷ്ടാക്കള്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ സരോജിനി നഗര്‍ മേഖലയിലാണ് സംഭവം. മൂന്നു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആര്‍കെപുരം സ്വദേശി ശുഭം(20), നിസാമുദീന്‍ സ്വദേശി ആസിഫ്(19), ജാമിയനഗര്‍ സ്വദേശി ഷരിഫുള്‍ മുല്ല(41) എന്നിവരാണ് അറസ്റ്റിലായത്. ആദിത്യ കുമാര്‍ എന്നയാളാണ് പരാതി നല്‍കിയത്. ഇയാള്‍ ഒറ്റയ്ക്കായിരുന്ന സമയമാണ് മോഷ്ടാക്കള്‍ വീട്ടിലെത്തിയത്. തുടര്‍ന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിനു ശേഷം ഇയാളെ മര്‍ദിച്ച് കീഴ്പ്പെടുത്തി. പിന്നീട് കൈകാലുകൾ ബന്ധിച്ചു. ആദിത്യയുടെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്, തുണികള്‍, ജാക്കറ്റ്, ഷൂ, വാച്ച്, സ്കൂട്ടര്‍ എന്നിവയുമായാണ് മോഷ്ടാക്കൾ കടന്നുകളഞ്ഞത്. മോഷ്ടാക്കള്‍ പോയതിനു ശേഷം കെട്ടഴിച്ച ആദിത്യ കൈവശമുണ്ടായിരുന്ന മറ്റൊരു ലാപ്ടോപ്പ് വഴി ബന്ധുക്കളെ വിവരമറിയിച്ചു. ഇവരാണ് പോലീസുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മോഷ്ടിച്ചെടുത്ത സ്കൂട്ടറില്‍ കറങ്ങി നടക്കുന്നതിനിടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഇവരുടെ…
Read More