സ്പൈനല്‍ മസ്കുലാര്‍ അട്രോഫി(എസ്എംഎ) എന്ന അപൂര്‍വ ജനിത രോഗം ബാധിച്ച കുഞ്ഞ് ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. തമിഴ്നാട് തഞ്ചാവൂര്‍ ശിവരാജ് നഗറിലെ ഭാരതിയെന്ന 21 മാസം പ്രായമുള്ള കുട്ടിയുടെ ചികില്‍സയ്ക്കു വേണ്ടത് 16 കോടി രൂപയാണ്. ഇതില്‍വെറും 2.13 കോടി രൂപമാത്രമാണ് ഇതുവരെ കുടുംബത്തിന് സംഘടിപ്പിക്കാനായത്. തഞ്ചാവൂര്‍ ശിവരാജ് നഗറിലെ വീട്ടില്‍ തന്റെ രോഗാവസ്ഥയെക്കുറിച്ച് ഒന്നുമറിയാതെ ഈ പിഞ്ചോമന കളിച്ചു തിമിര്‍ക്കുകയാണ്. ഇതു കാണുമ്പോള്‍ പക്ഷേ അമ്മ ഏഴില്അരസിയുടെയും അച്ഛന് ജഗദീശന്റെയും ഉള്ളു പിടയും. പൊന്നോമനയുടെ ജീവന് നിലനിര്‍ത്താന്‍ വേണ്ട ഭീമന് തുകയ്ക്കായി ഓട്ടത്തിലാണവര്‍. പതിനായിരത്തില്‍ ഒരാള്‍ക്ക് ബാധിക്കുന്ന ജനിതകവൈകല്യമായ സ്പൈല് മസ്കുലര്‍ അട്രോഫിയാണ് ഭാരതിക്ക്. രണ്ടു വയസിനുള്ളില്‍ 16 കോടി രൂപ വിലവരുന്ന മരുന്ന് കുത്തിവെച്ചെങ്കില്‍ മാത്രമേ ഭാരതിയെ രക്ഷിക്കാനാവൂ. ക്രൗഡ് ഫണ്ടിംഗിലൂടെ കുട്ടിയുടെ ജീവന് രക്ഷിച്ചെടുക്കാനാണ് ജഗദീഷന്റെയും നാട്ടുകാരുടെയും ശ്രമം. സമാനരോഗമുള്ള കണ്ണൂര്‍…
Read MoreCategory: Today’S Special
അമ്പട കേമാ സണ്ണിക്കുട്ടാ ! കുഴല്‍കിണറില്‍ നിന്ന് സ്വന്തമായി പമ്പ് ചെയ്ത് ദാഹമകറ്റി ആന; വീഡിയോ വൈറലാകുന്നു…
ആന വെള്ളം കുടിക്കുന്നത് ഒരു മനോഹര കാഴ്ചയാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ആനയുടെ വെള്ളം കുടി ഇതുവരെ ആരും കണ്ടിട്ടില്ലാത്തതാവാനാണ് സാധ്യത. കുഴല്‍കിണര്‍ പൈപ്പില്‍ നിന്ന് സ്വന്തമായി പമ്പ് ചെയ്താണ് കക്ഷി വെള്ളം കുടിക്കുന്നത്. ഇതിന്റെ വീഡിയോയാണ് വൈറലായി മാറിയത്. പൈപ്പിന്റെ ഹാന്‍ഡ് പമ്പ് പ്രവര്‍ത്തിപ്പിച്ച് ആവശ്യമുള്ള വെള്ളം എടുത്ത് കുടിക്കുന്ന ആനയാണ് ദൃശ്യത്തിലുള്ളത്. കേന്ദ്ര ജലശക്തി മന്ത്രാലയം വീഡിയോ ട്വിറ്ററില്‍ പങ്കിട്ടിട്ടുണ്ട്. തറയിലേക്ക് തുമ്പിക്കൈ കൊണ്ട് വെള്ളം പമ്പ് ചെയ്ത ശേഷം തറയില്‍ നിന്ന് വെള്ളം കോരികുടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എവിടെ നിന്നുള്ള ദൃശ്യങ്ങളാണെന്ന് ഇതെന്ന് വ്യക്തമല്ല. ജലം സംരക്ഷിക്കേണ്ട പ്രാധാന്യം എന്താണെന്ന് ആനയ്ക്ക് പോലും മനസിലായി. എന്നിട്ടും എന്തുകൊണ്ട് മനുഷ്യര്‍ ഇപ്പോഴും ഈ അമൂല്യ വസ്തുവിനെ പാഴാക്കുന്നു. നമുക്ക് ഈ ആനയില്‍ നിന്ന് പഠിക്കാം- വീഡിയോ പങ്കുവെച്ചുകൊണ്ട് മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു. ഇതിനോടകം…
Read Moreറിയാലിറ്റി..! വിവാഹമോചന വാർത്തകൾക്ക് സാമന്തയുടെ മറുപടി ഒരൊറ്റചിത്രത്തിൽ; ഇതിനുമപ്പുറം ഒരു വിശദീകരണത്തിന്റെ ആവശ്യമില്ലെന്ന് ആരാധകർ
ഏതാനും നാളുകളായി തെന്നിന്ത്യൻ സിനിമാ കോളങ്ങളിലും സമൂഹമാധ്യമങ്ങളിലും ചർച്ച നടി സാമന്തയെക്കുറിച്ചാണ്. നടി വിവാഹമോചനത്തിനായി തയാറെടുക്കുന്നു എന്നുള്ള വർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ പേര് മാറ്റിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. സാമന്ത എന്ന പേരിനൊപ്പമു ണ്ടായിരുന്ന അക്കിനേനി എന്നുള്ള ഭർത്താവിന്റെ കുടുംബ പേരാണ് സാമന്ത ഇൻസ്റ്റഗ്രാമിൽ നിന്ന് ഒഴിവാക്കിയത്. എസ് എന്നാണ് ഇപ്പോഴെത്തെ പേര്. പേര് മാറ്റത്തിന് പിന്നിലെ കാരണം തേടി പ്രേക്ഷകരും മാധ്യമങ്ങളും രംഗത്ത് എത്തിയിരുന്നു. എന്നാൽ പ്രതികരിക്കാൻ നടി തയാറായിരുന്നില്ല. ഇതോടെ വിവാഹമോചന വാർത്ത പ്രചരിക്കുകയായിരുന്നു.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സാമന്തയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. വിഷയത്തിൽ മാധ്യമങ്ങളെ പ്രതികൂട്ടിൽ നിർത്തുകയാണ് താരം. ഇപ്പോൾ പ്രചരിക്കുന്ന നടിയുടെ സ്റ്റോറി വ്യക്തമാക്കുന്നത് താരങ്ങൾ വേർപിരിയുന്നില്ല എന്നതാണ്. ഇത് നാഗചൈതന്യ- സാമന്ത ആരാധകർക്ക് ആശ്വാസമായിട്ടുണ്ട്.ആദ്യമൊക്കെ വാർത്തയോടു മുഖം തിരിച്ച താരം മാസങ്ങൾക്ക് ശേഷമാണ്…
Read Moreഓർമ്മകൾക്കെന്തു സുഗന്ധം..! കാലത്തിന്റെ വെള്ളിത്തിരയിൽ മറഞ്ഞ് കിഴക്കന്പലത്തെ “ഉഷ”
കിഴക്കമ്പലം: കോവിഡ് കാലത്ത് ആരവങ്ങളും ആർപ്പുവിളികളുമില്ലാതെ തിയറ്ററുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. കോവിഡ് എത്തുന്നതിനും വളരെക്കാലം മുൻപുതന്നെ പുതിയ സങ്കേതങ്ങളിലേക്ക് മാറാൻ കഴിയാതെ പല തിയേറ്ററും കാലത്തിന്റെ വെള്ളിത്തിരയ്ക്കുള്ളിൽ മറഞ്ഞു. ഇത്തരത്തിൽ ഒട്ടും ശുഭകരമല്ലാത്ത പര്യവസാനമാണ് കിഴക്കന്പലത്തെ ഉഷ തിയേറ്ററിനും പറയാനുള്ളത്.1966 നവംബര്‍ 10ന് “കാവ്യമേള’ സിനിമ പ്രദര്ശിപ്പിച്ചകാലം മുതല്‍ തിയറ്ററുമായി അഭേദ്യബന്ധം പുലര്‍ത്തിയിരുന്നവര്‍ക്കു പറയാനുള്ളതു മധുരിക്കുന്ന ഓർമകളാണ്. തിയറ്റർ ഉടമയായിരുന്ന ചേര്‍ത്തല സ്വദേശി മേനോന്, ഓപറേറ്ററായിരുന്ന സമീപവാസി ഉലഹന്നാന്, ആഴ്ചയിലൊരിക്കല്‍ സിനിമയുടെ പേര് അറിയിക്കുന്നതിനു ഉന്തുവണ്ടിയില്‍ ഇരുവശത്തേക്കും കാണത്തക്കവിധത്തില്‍ വലിയ പ്ലക്കാര്‍ഡുമേന്തി കിഴക്കമ്പലം, പള്ളിക്കര പ്രദേശങ്ങളില്‍ ചെണ്ടകൊട്ടി നടന്ന് അറിയിച്ചിരുന്ന പള്ളിക്കര സ്വദേശി സായ്പ്പ് എന്ന സായും പഴന്തോട്ടം സ്വദേശി കൃഷ്ണനും പഴമക്കാര്‍ക്ക് ഇന്നും മറക്കാനാകാത്ത ഓര്‍മകളാണ്. തിയറ്ററിനു മുന്നില്‍ മുറുക്കാനും ബീഡി, സിഗരറ്റ് എന്നിവ വിറ്റിരുന്ന കുര്യന് ചേട്ടന്, തിയറ്ററില്‍ കപ്പലണ്ടി വിറ്റിരുന്ന മത്തായിയും ചെറിയാനും ഇന്നും…
Read Moreപേരിലെ സാമ്യം കെണിയായി! മയക്കുമരുന്ന് കേസില്‍ ആളുമാറി; സോണിയ അഗർവാൾ നിയമനടപടിക്ക്… കടുത്ത മാനസിക സംഘര്‍ഷമാണ് നേരിട്ടതെന്നും നടി
മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടിയും മോഡലുമായ സോണിയ അഗര്‍വാളിന് പകരം തന്റെ ചിത്രങ്ങള്‍ നല്കി കേസിലേക്ക് വലിച്ചിഴച്ചതിനെതിരേ തെന്നിന്ത്യന്‍ നടി സോണിയ അഗര്‍വാള്‍ രംഗത്ത്. ഇരുവരുടെയും പേരിലെ സാമ്യം മൂലം മോഡലിന്റെ ചിത്രങ്ങള്‍ക്ക് പകരം നടി സോണിയ അഗര്‍വാളിന്റെ ചിത്രങ്ങളും വിവരങ്ങളുമാണ് പല മാധ്യമങ്ങളും വാര്‍ത്തയില്‍ ഉപയോഗിച്ചത്. ഇതുമൂലം താന്‍ കടുത്ത മാനസിക സംഘര്‍ഷമാണ് നേരിട്ടതെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും നടി പറഞ്ഞു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നിരന്തരമുള്ള കോളുകൾ വരികയും ചോദ്യങ്ങള്‍ നേരിടേണ്ടി വരികയും ചെയ്തു. താനും കുടുംബവും നേരിടേണ്ടി വന്ന മാനനഷ്ടത്തിനു മാധ്യമങ്ങള്ക്കെതിരേ ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് സോണിയ ട്വീറ്റ് ചെയ്തു. ഷിജിന് ലാല്‍ സംവിധാനം ചെയ്യുന്ന ഗ്രാന്‍ഡ്മാ എന്ന തമിഴ് മലയാളം ദ്വിഭാഷാ ചിത്രത്തിന്റെ ചിത്രീകരണ തിരക്കുകളിലാണ് താരം. തിരുവനന്തപുരത്താണ് താരം ഇപ്പോള്‍. ഫ്ളാറ്റില്‍ നിന്ന് മയക്കുമരുന്നു കഞ്ചാവും പിടിച്ചെടുത്തതിനു…
Read Moreഇന്ധനച്ചെലവില്ല, നികുതിയും കുറവ്… പക്ഷേ..! ബ്രിട്ടന് ഇലക് ട്രിക് വാഹനങ്ങള്‍ തലവേദന; കാരണമായി പറയുന്നത് ഇങ്ങനെയൊക്കെ…
നിരത്തുകളെ പെട്ടെന്നു കീഴടക്കിയവയാണ് ഇലക് ട്രിക് വാഹനങ്ങള്‍. ഇന്ധനച്ചെലവില്ല. നികുതിയും കുറവ്. പക്ഷേ, ബ്രിട്ടനില്‍ ഇലക് ട്രിക് വാഹനങ്ങള്‍ വലിയൊരു തലവേദനയായി മാറുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ. റോഡുകള്‍ തകര്‍ന്നു തുടങ്ങിയെന്നും 20 വര്‍ഷത്തിനുള്ളില്‍ ഇലക് ട്രിക് വാഹനങ്ങളുടെ വര്‍ധന ബ്രിട്ടനിലെ റോഡുകളെ തകര്‍ക്കുമെന്നാണ് പറയുന്നത്. വാഹനം വാങ്ങുന്നവരും കൂടുതല്‍ പരിസ്ഥിതി സൗഹൃദമായ വൈദ്യുത വാഹനങ്ങള്‍ക്ക് നികുതി ഇളവുകള്‍ ഉള്ളതും കൂടുതല്‍ ആളുകളെ വാഹനം വാങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ ഒരു പ്രതിസന്ധി ഒഴിവാക്കാനുള്ള ഏക മാര്‍ഗം വാഹന എക്സൈസ് തീരുവയില്‍ മാറ്റം വരുത്തല്‍ മാത്രമാണെന്നും വിദഗ്ധര്‍ മന്ത്രിമാരോട് ആവശ്യപ്പെടുന്നുണ്ട്. ടോണി ബ്ലെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ചേഞ്ചില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് പ്രകാരം ട്രാഫിക് ജാമുകള്‍ സമ്പദ് വ്യവസ്ഥയ്ക്കുണ്ടാക്കുന്ന ചെലവ് 2040 ആകുമ്പോഴേക്കും 120 ബില്യണ്‍ ആയിരിക്കുമെന്നാണ്. കൂടാതെ 20 വര്‍ഷത്തിനുള്ളില്‍ ഒരു ഡ്രൈവര്‍…
Read Moreനിലച്ചുപോയ ആ മതം ! ജനവാസ മേഖലയില്‍നിന്ന് ഏറെ അകന്ന് ഒറ്റപ്പെട്ടാണ് പോർബാജിന്റെ സ്ഥാനം; ദ്വീപിന്റെ മധ്യത്തിലായി കോട്ട പോലെ തോന്നിക്കുന്ന ഒരു നിർമിതി…
സൈബീരിയയുടെ മധ്യത്തിലുള്ള ഒരു ചെറു ദ്വീപാണ് പോർ ബാജിൻ. റഷ്യ, മംഗോളിയ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന തുവ പര്‍വത നിരയുടെ തെക്കന്‍ തഴ്വരയിലെ തടാകത്തിനു മധ്യത്തിലാണ് പോർബാജിൻ ദ്വീപ് സ്ഥിതിചെയ്യുന്നത്. ജനവാസ മേഖലയില്‍നിന്ന് ഏറെ അകന്ന് ഒറ്റപ്പെട്ടാണ് പോർബാജിന്റെ സ്ഥാനം. ഈ ദ്വീപിന്റെ മധ്യത്തിലായി കോട്ട പോലെ തോന്നിക്കുന്ന ഒരു നിർമിതി ഗവേഷകർ കുറച്ചുനാളുകൾക്ക് മുന്‍പ് കണ്ടെത്തി. ഇതോടെ ഈ നിർമിതി എങ്ങനെ ഇവിടെ വന്നുവെന്നും ആരാണ് ഇതിനു പിന്നിലെന്നുമുള്ള പഠനം തുടങ്ങി. മണ്ണു കൊട്ടാരം അവസാനം അവരൊരു നിഗമനത്തിലെത്തി. ഈ കോട്ട ഏതെങ്കിലും ആളുകൾ സുരക്ഷിതത്വത്തിനു വേണ്ടി നിർമിച്ചതല്ല. മറിച്ച് ഇതൊരു ആരാധനാലയമാണത്രേ. ഈ ആരാധനാലയം എന്തിനുവേണ്ടി നിർമിച്ചു, ആര് നിർമിച്ചു, എപ്പോൾ നിർമിച്ചു തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം ഏതാണ്ടൊരു ഉത്തരം കണ്ടെത്താൻ ഗവേഷകർക്കായി. പ്രായവും, ചരിത്ര രേഖകളും നിര്‍മാണ ശൈലിയും വച്ചു പഠിച്ചപ്പോൾ കെട്ടിടം അന്യം…
Read Moreഒരു കമന്റ് ജീവിതം മാറിമറിച്ചപ്പോൾ ! ഇരുപതുകാരിയുടെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് മലബാർ ഗോൾഡ്; ധന്യയ്ക്ക് ഇത് “ധന്യ നിമിഷം”
സമൂഹമാധ്യമത്തിൽ വന്ന ഒരു പോസ്റ്റിനു താഴെ തന്റെ ആഗ്രഹം കമന്റ് ചെയ്യുന്പോൾ അത് ഒരിക്കലും നടപ്പിലാകുമെന്ന് ധന്യ വിചാരിച്ചിരുന്നില്ല. കൺജസ്റ്റീവ് ഹാർട്ട് ഡിസോർഡർ എന്ന അസുഖമായി പോരാടുന്ന തൊടുപുഴ സ്വദേശിനി പാണ്ടിയംമാക്കൽ സോജന്റെ മകൾ ധന്യ സോജൻ എന്ന ഇരുപതുകാരിയുടെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് മലബാർ ഗോൾഡ്. ബോളിവുഡ് താരങ്ങളായ അനിൽ കപൂറും കരീന കപൂറും അഭിനയിച്ച മലബാർ ഗോൾഡിന്റെ പരസ്യ ചിത്രത്തിന്റെ താഴെയാണ് ‘ഇതുപോലെ ആഭരണങ്ങൾ ധരിക്കാനും ഒരുപാട് ചിത്രങ്ങൾ എടുക്കാനും ഞാനും ആഗ്രഹിച്ചുപോകുന്നു…’എന്ന് കമന്റ് ഇടുകയായിരുന്നു ധന്യ. കമന്റ് ശ്രദ്ധയിൽപ്പെട്ട മലബാർ ഗോൾഡ് അധികൃതർ ധന്യയെ വിളിച്ച് ഫോട്ടോഷൂട്ടിനു റെഡിയാവാൻ ആവശ്യപ്പെടുകയായിരുന്നു. വിവാഹ വസ്ത്രങ്ങളണിഞ്ഞു പ്രശസ്ത മോഡലുകൾക്കൊപ്പം ധന്യ ഫോട്ടോഷൂട്ട് പൂർത്തിയാക്കി. മലബാർ ഗോൾഡിനുവേണ്ടി മോഡലാകുന്ന ധന്യയുടെ കഥ പറയുന്ന, രോഹൻ മാത്യു സംവിധാനം ചെയ്ത വീഡിയോ കഴിഞ്ഞ ദിവസം കരീന കപൂർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു.…
Read Moreഡോൾഫിനു പ്രണയജ്വരം; അരികിൽ പോകരുതെന്നു മുന്നറിയിപ്പ്! അടുത്തെത്തുന്ന മനുഷ്യരെ കാമുകിയായി എങ്ങാനും കണ്ടാല്‍ പിന്നെ പണിപാളി
മനുഷ്യരെ കാണുമ്പോള്‍ വിവിധ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നവരും മനുഷ്യര്‍ക്കൊപ്പം പന്ത് കളിക്കാനൊക്കെ കൂടുന്ന ഡോള്‍ഫിനുകളെ കാണാറുണ്ടല്ലേ. അവയെ കാണുന്നതും അവയുടെ അഭ്യാസങ്ങള്‍ കാണുന്നതും മനുഷ്യര്‍ക്കും കൗതുകകരമാണ്. എന്നാല്‍, കോണ്‍വാള്‍ ഹാര്‍ബറിലെ ഡോള്‍ഫിൻ ആളിത്തിരി പിശകാണെന്നാണ് പുറത്തു വരുന്ന വിവരം. ഇത്തിരി പ്രണയജ്വരം കൂടുതലാണെന്നതാണ് പുള്ളിയുടെ പ്രശ്നം. അതിലെന്താ കുഴപ്പം പുള്ളി പ്രണയിച്ചോട്ടെ എന്നു കരുതാൻ വരട്ടെ, മനുഷ്യരെ കാണുന്പോഴാണ് ഡോൾഫിന്റെ പ്രണയജ്വരം കൂടുന്നതെന്നാണ് പ്രശ്നം . അടുത്തെത്തുന്ന മനുഷ്യരെ കാമുകിയായി കണ്ടാലുള്ള കുഴപ്പം പറയേണ്ടതില്ലല്ലോ. ജാഗ്രതാ നിർദേശം പ്രദേശവാസികള്‍ നിക്ക് എന്നാണ് ഡോള്‍ഫിനു പേരിട്ടിരിക്കുന്നത്. വെള്ളത്തിലിറങ്ങുന്ന ആളുകള്‍ക്കൊപ്പം പെട്ടെന്നു നിക്ക് കൂട്ടാകും. അതു ചിലപ്പോള്‍ ആളുകള്‍ക്ക് ഉപദ്രവമായി മാറുന്ന പല സംഭവങ്ങളുമുണ്ടായി. അതുകൊണ്ട് നിക്കുമായി കൂട്ടുകൂടുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്കു മുന്നറിയിപ്പ് നല്‍കാറുണ്ട്. ചിലരൊക്കെ നിക്കിന്റെ പ്രണയ ചേഷ്ടകള്‍ക്ക് ഇരയായിട്ടുണ്ട്. പരാതികൾ വന്നതോടെയാണ് ഡോൾഫിന്റെ വീഡിയോ…
Read Moreകടലിലെ കുപ്പത്തൊട്ടി! മനുഷ്യരാരും അധികം കടന്നുചെല്ലാത്തൊരു ദ്വീപുണ്ട് പസഫിക് സമുദ്രത്തിൽ; മനുഷ്യന്റെ കരസ്പർശം ഏൽക്കാത്ത ഭൂപ്രദേശം എന്നാണ് വിശേഷണം
മനുഷ്യരാരും അധികം കടന്നുചെല്ലാത്തൊരു ദ്വീപുണ്ട് പസഫിക് സമുദ്രത്തിൽ. അതും കരയിൽനിന്ന് ഏറെ ദൂരം മാറി പസഫിക് മഹാ സമുദ്രത്തിന്റെ തെക്ക് ഭാഗത്തായി. ഈ ദ്വീപിന്റെ പേരാണ് ഹെൻഡേഴ്സൺ ദ്വീപ്. മനുഷ്യന്റെ കരസ്പർശം ഏൽക്കാത്ത ഭൂപ്രദേശം എന്ന വിശേഷണം ഈ ദ്വീപിനുണ്ട്. 1988ൽ യുനെസ്കോ ഈ ദ്വീപിനെ പൈതൃക മേഖലയായി പ്രഖ്യാപിച്ചു. എന്നിട്ടും പ്ലാസ്റ്റിക് അമിതമായ പ്ലാസ്റ്റിക് ഉപയോഗം സൃഷ്ടിക്കുന്ന പാരിസ്ഥിക ആഘാതത്തെക്കുറിച്ചുള്ള വേവലാതികള്‍ ലോകത്തെങ്ങും ശക്തമാണ്. കരയിലും കടലിലും അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണ പ്രശ്നങ്ങളുടെ തോത് ഇപ്പോഴും തിട്ടപ്പെടുത്തിക്കഴിഞ്ഞിട്ടില്ല. മനുഷ്യനു മാത്രമല്ല എല്ലാ ജീവജാലങ്ങള്‍ക്കും വലിയ ഭീഷണിയുയര്‍ത്തുന്ന പ്ലാസ്റ്റിക് മനുഷ്യനെത്തിച്ചേരാത്ത ഇടങ്ങളിലും വലിയ ഭീഷണിയാകുന്നതിന്റെ നേർക്കാഴ്ച സമ്മാനിക്കുകയാണ് ഹെൻഡേഴ്സൺ ദ്വീപ്. ലോകത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടിയിട്ടുള്ളത് തെക്കന്‍ പസഫിക്കിലെ ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപിലാണെന്നാണ് പുതിയ പഠനം. മാലിന്യം അടിയുന്നു മനുഷ്യൻ കടലിലേക്ക് തള്ളുന്ന പ്ലാസ്റ്റിക്…
Read More