മുള്ളന്‍ പന്നിയെ ഒരിക്കലെങ്കിലും ഭക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് സിംഹം, കടുവ,പുലി തുടങ്ങിയ വന്യജീവികളെല്ലാം…എന്നാല്‍ ആക്രാന്തം മൂത്ത് മുള്ളന്‍പന്നിയെ പിടികൂടാന്‍ പോകുന്ന മിക്കവര്‍ക്കും കിട്ടുന്നതാവട്ടെ എട്ടിന്റെ പണിയും. പിടികൂടാന്‍ പോകുന്നു എന്ന ഘട്ടത്തില്‍ സ്വയരക്ഷയ്ക്ക് മുള്ളന്‍പന്നി ശരീരത്തില്‍ നിന്ന് കുടഞ്ഞുകളയുന്ന മുള്ളുകള്‍ തറച്ചുകയറി മൃഗങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നത് സാധാരണമാണ്. ഇപ്പോള്‍ മുള്ളന്‍പന്നിയെ ഇരയാക്കാന്‍ ശ്രമിച്ച പുള്ളിപ്പുലി പൊല്ലാപ്പില്‍ ചെന്നുവീഴുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. നടുറോഡില്‍ ശരീരത്തില്‍ തറച്ചുകയറിയ മുള്ളുകള്‍ എടുത്തുകളയാന്‍ ശ്രമിക്കുകയാണ് പുള്ളിപ്പുലി. വായിലും മുഖത്തും തറച്ച മുള്ളുകള്‍ എടുത്തുകളയാന്‍ പുള്ളിപ്പുലി ബുദ്ധിമുട്ടുന്നത് വീഡിയോയില്‍ വ്യക്തമാണ്. ശരീരത്തില്‍ ഒന്നടങ്കം തറച്ചുകയറിയ മുള്ളുകള്‍ പൂര്‍ണമായി എടുത്തുകളയാന്‍ കഴിയാതെ പുള്ളിപ്പുലി കാട്ടിലേക്ക് മറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
Read MoreCategory: Today’S Special
നിനക്ക് എന്നെ പൊരിച്ചടിക്കണം അല്ലേ…ചൂണ്ടക്കാരനെയും വലിച്ചു കൊണ്ട് നീന്തി 66 കിലോ ഭാരമുള്ള മീന്‍; വീഡിയോ വൈറലാകുന്നു…
മീന്‍പിടിത്തം ഒരു കലയാണെന്ന് പറയാറുണ്ട്. ഇപ്പോള്‍ വ്ളോഗിംഗിന്റെ കാലമായതിനാല്‍ ലോകമെമ്പാടും മീന്‍പിടിത്തക്കാരായ വ്ളോഗര്‍മാരുമുണ്ട്. മീന്‍പിടിത്തത്തിന്റെ നിരവധി വീഡിയോകളാണ് ദിനംപ്രതി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ചൂണ്ടയില്‍ കൊത്തിയ മീനിനെ കരയില്‍ പിടിച്ചിടുന്നതാണ് പതിവെങ്കിലും ഇവിടെ ആ പതിവു തെറ്റി. ചൂണ്ടക്കാരനെ പിടിച്ച് വെള്ളത്തിലിട്ട മീനാണ് ഇവിടെ ഹീറോ. ഹംഗറിയിലെ സൊമോഗി കൗണ്ടിയിലാണ് സംഭവം. ഇവിടുത്തെ ഹര്‍സാസ്ബെര്‍ക്കി കായലില്‍ ചൂണ്ടയിടാനെത്തിയതായിരുന്നു ലോറന്റ് സാബോ എന്ന യുവാവിനെയാണ് ഭീമന് മീന്‍ വലിച്ച് വെള്ളത്തിലിട്ടത്.. കാത്തിരുന്നു അല്പ സമയം കഴിഞ്ഞപ്പോള്‍ തന്നെ മത്സ്യം ചൂണ്ടയില്‍ കൊത്തി. ഉടന്‍ തന്നെ മത്സ്യത്തെ വലിച്ച് കരയ്ക്കിടാന്‍ ശ്രമിച്ചു. എന്നാല്‍ ചൂണ്ടയില്‍ കുടുങ്ങിയത് അത്ര ചെറിയ മത്സ്യമല്ലെന്ന് അല്പം കഴിഞ്ഞപ്പോള്‍ തന്നെ ലോറന്റ് സാബോയിക്ക് പിടികിട്ടി. ചൂണ്ടയുടെ നിയന്ത്രണം നഷ്ടപ്പെട്ട സാബോയെ നിമിഷങ്ങള്‍ക്കകം തന്നെ കൂറ്റന്‍ മത്സ്യം വലിച്ച് വെള്ളത്തിലേക്കിടുകയും ചെയ്തു.…
Read Moreഎന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല ഒരാള്‍ ! രജിത് കുമാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദയ അശ്വതി പറയുന്നതിങ്ങനെ…
ഏഷ്യാനെറ്റിലെ സൂപ്പര്‍ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രശസ്തയായ വ്യക്തിയാണ് ദയ അശ്വതി. ബിഗ്ബോസ് സീസണ് 2ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ദയയുടെ രംഗപ്രവേശം. ഇമോഷണല്‍ മത്സരാര്‍ഥി എന്ന തരത്തില്‍ ബിഗ് ബോസ് രണ്ടാം സീസണില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് ദയ അശ്വതി. ചെറിയ കാര്യങ്ങള്‍ക്കു പോലും പൊട്ടിക്കരയുന്ന പ്രകൃതമുള്ള ദയ മുമ്പ് മലയാള സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്. പിന്നീട് ബ്യൂട്ടീഷന് കോഴ്സ് ചെയ്ത ദയ തുടര്‍ന്ന് ബഹ്റൈനില്‍ ജോലി ചെയ്തു വരികയായിരുന്നു. ആ സമയത്താണ് ബിഗ് ബോസില്‍ പങ്കെടുക്കാനുള്ള അവസരം കിട്ടുന്നത്. 2020 ജനുവരിയില്‍ ആരംഭിച്ച ബിഗ്ബോസ് സീസണ് 2 കോവിഡ് കാരണം പാതി വഴിയില്‍ അവസാനിപ്പിച്ചിരുന്നു. ഈ ഷോയില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ മറ്റൊരാളായിരുന്നു ഡോ.രജിത് കുമാര്‍. ഷോയില്‍ വച്ച് രജിത് കുമാറുമായി സൗഹൃദത്തിലായ ദയ ഇടയ്ക്ക് വെച്ച് പിണങ്ങിയിരുന്നു. എന്നിരുന്നാലും ദയയെ…
Read Moreഅതിയായ സന്തോഷം! തുടർച്ചയായി രണ്ടാം തവണയും മികച്ച ഹാസ്യ നടിക്കുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം; രശ്മി അനിൽകുമാർ രാഷ്ട്രദീപികയോട്
നൗഷാദ് മാങ്കാംകുഴി കായംകുളം: കോമഡി ഷോകളിലൂടെ മിനി സ്ക്രീനിൽ ചിരിവിസ്മയം തീർക്കുന്ന രശ്മി അനിലിന് മികച്ച ഹാസ്യ നടിക്കുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം തുടർച്ചയായി രണ്ടാം തവണയും ലഭിച്ചത് കലാ മികവിനുള്ള അംഗീകാരമായി. അമൃത ടിവിയിലെ കോമഡി മാസ്റ്റേഴ്സ് എന്ന പരിപാടിയിലെ ഹാസ്യാവതരണ മികവിനാണ് പുരസ്കാരം. കഴിഞ്ഞ വർഷവും ഇതേ കോമഡി ഷോയിലെ ഹാസ്യാഭിനയ മികവിനായിരുന്നു പുരസ്കാരം ലഭിച്ചത്. കോവിഡ് പ്രതിസന്ധി നിറഞ്ഞ കാലത്ത് രണ്ടാം തവണയും മികച്ച ഹാസ്യ നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്നും, മികച്ച ഹാസ്യ താരമായി വീണ്ടും അംഗീകരിക്കപ്പെടുക എന്നത് അഭിമാനകരമാണന്നും ദൈവത്തോട് നന്ദി പറയുന്നതായും രശ്മി രാഷ്ട്രദീപികയോട് പറഞ്ഞു. കോമഡി മാസ്റ്റേഴ്സ് പരിപാടിയുടെ സംവിധായകൻ അമർജിത്ത് പിന്നെ കൂടെ അഭിനയിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും രശ്മി പറഞ്ഞു. സ്ക്രീനിൽ എത്തുന്ന നിമിഷം മുതൽ തന്നെ പ്രേക്ഷകർക്ക് ചിരി…
Read Moreകുട്ടിയുടുപ്പില്‍ മാലഖയെപ്പോലെ നൃത്തം ചെയ്ത് നൈല ഉഷ ! നടിയുടെ പുതിയ വീഡിയോ വൈറലാകുന്നു…
കുഞ്ഞനന്തന്റെ കട എന്ന മമ്മൂട്ടിച്ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ നടിയാണ് നൈല ഉഷ. പിന്നീട് മലയാളത്തില്‍ നായികയായും അവതാരകയായുമെല്ലാം നൈല ഉഷ തിളങ്ങി. തിരുവനന്തപുരം സ്വദേശിനിയായ താരം ദുബായിയില്‍ സഥിര താമസമായിരിക്കുകയാണ്. വിവാഹമൊക്കെ കഴിഞ്ഞ് ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുമ്പോഴാണ് നൈലയ്ക്ക് കുഞ്ഞനന്തന്റെ കടയില്‍ അവസരം കിട്ടുന്നത്. പിന്നീട് ഫയര്മാന്, പുണ്യാളന് അഗര്‍ബത്തീസ്, ഗ്യാങ്സ്റ്റര്‍, ലൂസിഫര്‍, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ നൈല ഉഷ ശ്രദ്ധ നേടി. സോഷ്യല്‍ മീഡിയയിലും നൈല സജീവമാണ്. ഇപ്പോഴിതാ താരത്തിന്റെ ഇന്‍സ്റ്റഗ്രാം റീല്‍ വീഡിയോയാണ് വൈറലാകുന്നത്. കുട്ടിയുടുപ്പില്‍ ഗ്ലാമറായി നൃത്തം ചെയ്യുന്ന നൈലയെയാണ് വീഡിയോയില്‍ കാണാനാകുക. നിരവധി ആരാധകരാണ് താരത്തിന്റെ വീഡിയോയയ്ക്ക് താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്. അതേ സമയം ഒരിക്കല്‍ കൂടി മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് താരം കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍…
Read Moreലൈവ് ടിവി അഭിമുഖത്തിനിടെ റൂമിലേക്കു വന്ന മകന് കാണിച്ചത് കണ്ട് ഞെട്ടി ന്യൂസിലന്‍ഡ് മന്ത്രി ! വീഡിയോ വൈറലാകുന്നു…
കോവിഡ് ലോകത്തെ കീഴടക്കിയതോടെ നിരവധി ആളുകളാണ് ജോലി വീട്ടിലിരുന്നാക്കിയത്. നിരവധി സ്ത്രീകളും വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറി. ഇക്കൂട്ടത്തില്‍ പ്രൊഫഷണലുകള്‍ മുതല്‍ രാഷ്ട്രീയ നേതാക്കള്‍ വരെയുണ്ട്. വര്‍ക്ക് ഫ്രം ഹോമില്‍ വീടും കരിയറും ഒരുമിച്ചു കൊണ്ടു പോവാന്‍ പറ്റില്ലേ…പിന്നെ എന്താണ് കുഴപ്പമെന്ന് പലരും ചോദിക്കുന്നുണ്ടെങ്കിലും കാര്യം അത്ര എളുപ്പമല്ലെന്നതാണ് യാഥാര്‍ഥ്യം. ഇക്കാര്യത്തില്‍ സാധാരണ സ്ത്രീകളെന്നോ ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്നവരെന്നോ വ്യത്യാസമില്ല. പലപ്പോഴും വീട്ടിലെ സ്ഥിതിഗതികളും കുട്ടികളും പ്രവര്‍ത്തനങ്ങള്‍ക്ക് അലോസരം സൃഷ്ടിക്കാറുമുണ്ട്. അതു തെളിയിക്കുന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നൊരു വീഡിയോ. ന്യൂസിലന്‍ഡില്‍ നിന്നുള്ള മന്ത്രിയും മകനുമാണ് വീഡിയോയിലുള്ളത്. ടെലിവിഷന്‍ അഭിമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു സാമൂഹിക വികസന മന്ത്രിയായ കാര്‍മെല്‍ സെപുലോനി. സൂം ഇന്റര്‍വ്യൂ ചെയ്യുന്നതിനിടെ മകന് വീഡിയോയില്‍ കടന്നു കയറുകയായിരുന്നു. ഒരു കാരറ്റും കയ്യിലേന്തി വന്ന മകന് അത് സ്ക്രീനിന് മുന്നില്‍ ഉയര്‍ത്തിക്കാണിക്കുന്നതും മകനില്‍ നിന്നും അതു വാങ്ങിയെടുക്കാന്‍ കാര്‍മെല്‍…
Read Moreഒരുപാട് കരഞ്ഞു..! എന്റെ ആദ്യത്തെ റാംപ് ഷോയുടെ സമയത്താണ് സംഭവം; കൊറിയോഗ്രാഫര്‍ വളരെ രൂക്ഷമായാണ് പെരുമാറിയത്; കൃതി സനൻ പറയുന്നു…
എന്റെ ആദ്യത്തെ റാംപ് ഷോയുടെ സമയത്താണ് സംഭവം. എവിടെയൊക്കെയോ ഞാന്‍ ചുവടുകള്‍ തെറ്റിച്ചിരുന്നു. അതോടെ കൊറിയോഗ്രാഫര്‍ എന്നോട് വളരെ രൂക്ഷമായാണ് പെരുമാറിയത്. ഇരുപതോളം മോഡലുകളുടെ മുന്നില്‍ നിന്ന് അവര്‍ അലറിവിളിക്കുകയായിരുന്നു. അക്കാലത്ത് എന്നോട് ആരെങ്കിലും ദേഷ്യപ്പെട്ടാല്‍ ഞാന്‍ കരഞ്ഞുതുടങ്ങുമായിരുന്നു. അന്ന് തിരിച്ച് വീട്ടിലേക്ക് പോകാന്‍ ഒരു ഓട്ടോയില്‍ കയറിയിരുന്ന് കരച്ചിലടക്കാന്‍ പാടുപെട്ടത് ഇന്നും ഓർമയിലുണ്ട്. വീട്ടിലെത്തി അമ്മയുടെ അടുത്തും ഞാന്‍ കരഞ്ഞു. എന്നാല്‍ അമ്മ പറഞ്ഞത് ഇങ്ങനെയാണ്. ഈ മേഖല നിനക്കു പറ്റുന്നതാണെന്ന് തോന്നുന്നില്ല. കുറച്ചുകൂടി മനക്കരുത്ത് വേണം. ഇപ്പോഴുള്ള നിന്നേക്കാള്‍ ആത്മവിശവാസവും മനക്കരുത്തും ഉള്ളയാള്‍ക്കേ അതിന് പറ്റൂ. അന്നാണ് കൂടുതല്‍ ആത്മവിശ്വാസത്തോടെ നില്‍ക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ഞാന്‍ തിരിച്ചറിഞ്ഞത് . -കൃതി സനൻ
Read Moreപ്രശ്നങ്ങൾ കാണും! കൂടെ അഭിനയിച്ചവരാരും എന്നോട് കാസ്റ്റിംഗ് കൗച്ചിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ല; ശ്വേത മേനോൻ പറയുന്നു…
എല്ലാ മേഖലകളിലും പ്രശ്നങ്ങള്‍ കാണും. ഈ പ്രശ്നങ്ങളെ നമ്മള് എങ്ങനെ നോക്കിക്കാണുന്നു എങ്ങനെ പരിഹരിക്കുന്നു എന്നതിലാണ് കാര്യം. പ്രശ്നങ്ങള്‍ നേരിടുന്നവര്‍ സ്വന്തമായി രക്ഷപ്പെടാന്‍ ശ്രമിക്കണം, എല്ലാത്തിനും മറ്റുള്ളവരെ ആശ്രയിക്കുന്നത് ഉചിതമല്ല. മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടോ എന്നുള്ള കാര്യം എനിക്ക് അറിയില്ല. എന്റെ കാര്യത്തില്‍ എനിക്കൊരിക്കലും സിനിമയിലേക്ക് സ്ട്രഗിള്‍ ചെയ്തു കടന്നുവരേണ്ടി വന്നിട്ടില്ല, അങ്ങനെ ഒരു സാഹചര്യമുണ്ടായിട്ടില്ല. പിന്നെ കൂടെ അഭിനയിച്ചവരാരും എന്നോട് കാസ്റ്റിംഗ് കൗച്ചിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ട് എനിക്ക് അത്തരം സാഹചര്യങ്ങളെ പറ്റിയൊന്നും അറിയില്ല. -ശ്വേത മേനോൻ
Read Moreകുടുംബത്തിൽ എത്താൻ കൊതിക്കുന്ന ഇന്ദ്രൻസ്..! ഇങ്ങനെയുമുണ്ടോ ഈ കാലത്തും പാവംപിടിച്ച മനുഷ്യർ ? കുറിപ്പ് ശ്രദ്ധ നേടുന്നു
നടൻ ഇന്ദ്രൻസിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. വിനോദ് നെല്ലക്കലാണ് നാലു വർഷം മുന്‍പ് താൻ ഇന്ദ്രൻസിന്റെ അഭിമുഖം ചെയ്യാൻ പോയപ്പോഴുള്ള അനുഭവം പങ്കുവച്ചിരിക്കുന്നത്. മക്കൾക്കും ഭാര്യക്കും ഒപ്പമായിരിക്കുന്നതാണ് തന്റെ സന്തോഷമെന്ന് പറഞ്ഞ ഇന്ദ്രൻസ് ഷൂട്ടിംഗിനായി കുറച്ചധികം നാളുകൾ കുടുംബത്തിൽ നിന്ന് വിട്ടു നിന്നതിന്റെ അസ്വസ്ഥതയും പ്രകടിപ്പിച്ചെന്ന് വിനോദ് കുറിക്കുന്നു. പോസ്റ്റിന്റെ പൂർണരൂപം കേരളക്കരയൊന്നാകെ ഹർഷാരവത്തോടെ സ്വീകരിക്കുന്ന ഈ ഹാസ്യസാമ്രാട്ടിനൊപ്പം അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഇടവേളയിൽ കുറച്ചു സമയം ഇരുന്നപ്പോൾ, ആ വ്യക്തിത്വത്തെക്കുറിച്ച് പറഞ്ഞു കേട്ടതൊന്നും വാസ്തവ വിരുദ്ധമായി തോന്നിയില്ല. സ്നേഹം വഴിഞ്ഞൊഴുകുന്ന പെരുമാറ്റ ശൈലി, സമാനതകളില്ലാത്ത വിനയശീലം, കുഞ്ഞുങ്ങളെ തോൽപ്പിക്കുന്ന നിഷ്കളങ്കത… സ്വപ്നത്തിൽ പോലും അഹങ്കരിക്കാനറിയാത്ത ഇന്ദ്രൻസ് എന്ന ഈ സുരേന്ദ്രന് തുല്യനായി ഇന്ന് മലയാള ചലച്ചിത്ര മേഖലയിൽ ആരുമുണ്ടെന്ന് തോന്നുന്നില്ല. മക്കൾക്കും ഭാര്യക്കും ഒപ്പമായിരിക്കുന്നതാണ് തന്റെ സന്തോഷമെന്ന് പറഞ്ഞതിനൊപ്പം, ഇത്തവണ പതിവിന് വിരുദ്ധമായി കുറച്ചധികം…
Read Moreഇൻസ്റ്റഗ്രാമിൽ തന്റെ വരവ് ആഘോഷമാക്കി നടി ജ്യോതിക; കമന്റുമായി സൂര്യ! ഫോളോ ചെയ്യുന്നത് നാല് അക്കൗണ്ടുകൾ മാത്രം
ഇൻസ്റ്റഗ്രാമിൽ തന്റെ വരവ് ആഘോഷമാക്കി നടി ജ്യോതിക. കഴിഞ്ഞ ദിവമസാണ് ജ്യോതിക ഇൻസ്റ്റഗ്രാമിൽ എത്തിയത്. ഇൻസ്റ്റഗ്രാമിൽ എത്തി മൂന്ന് മണിക്കൂറിനുള്ളിൽ 13 ലക്ഷമാണ് താരത്തെ ഫോളോ ചെയ്തത്. സ്വാതന്ത്ര്യ ദിനത്തിൽ ഹിമാലയത്തിൽ ചെലവഴിച്ച നിമിഷങ്ങളും കാശ്മീരിനെ കുറിച്ചുമാണ് ജ്യോതികയുടെ ആദ്യ പോസ്റ്റ്. ജ്യോതികയുടെ ആദ്യ പോസ്റ്റിന് ആദ്യമായി കമന്റ് ചെയ്തതാകട്ടെ ഭർത്താവും നടനുമായ സൂര്യയും. നാല് അക്കൗണ്ടുകൾ മാത്രമാണ് ജ്യോതിക ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. സൂര്യ, സഹോദരനും നടനുമായ കാർത്തി, സൂര്യയുടെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനി 2ഡി എന്റർടെയിൻമെന്റ്, സൂര്യയുടെ സഹോദരിയും ഗായികയുമായ ബൃന്ദ ശിവകുമാർ എന്നിവരാണത്.
Read More