മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സ്വാസിക. സിനിമയിലെന്ന പോലെ മിനിസ്ക്രീനിലും സ്വാസിക താരമാണ്. സ്വാസിക-ഷാനവാസ് ജോഡി പ്രേക്ഷകരുടെ ഇഷ്ട ജോഡിയാണ്. ഇരുവരും ഒന്നിച്ചെത്തിയ സീത എന്ന പരമ്പര ഏറെ ശ്രദ്ധ നേടി. ഇരുവരും ഒന്നിച്ചുള്ള റെഡ് കാര്‍പെറ്റ് ഷോയാണ് ഇപ്പോള്‍ വൈറലാകുന്നത്. സൗഹൃദമുണ്ടെങ്കിലും താന്‍ ഏറ്റവും കൂടുതല്‍ ഉടക്കിയിട്ടുള്ളതും ഷാനവാസുമായിട്ടാണെന്ന് സ്വാസിക പറയുന്നു. ഷാനവാസിനെ തല്ലാന്‍ വരെ പോയിട്ടുണ്ട്. അത് കഴിഞ്ഞുള്ള സീനില്‍ ഉമ്മ വെക്കേണ്ട അവസ്ഥയുമായിരുന്നു. എന്നാല്‍ തനിക്ക് കുഴപ്പമില്ലായിരുന്നു, താന്‍ ദേഷ്യപ്പെട്ട് നില്ക്കുമ്പോള് ഇന്ദ്രേട്ടനാണ് വന്ന് ഉമ്മ വെക്കുന്നത്. എടുത്തോണ്ട് പോണമെന്നായിരുന്നു അവര്‍ പറഞ്ഞത്. എന്നാല്‍ കൈപിടിച്ച് പോവുകയായിരുന്നു. സ്ക്രീനിലെ ആ കെമിസ്ട്രിക്ക് കാരണം സൗഹൃദമാണ്. കൂടെ വേറൊരു അഭിനേതാവാണ് നിന്ന് അഭിനയിക്കുന്നത് എന്ന തരത്തിലുള്ള തോന്നലുകളൊന്നും ഉണ്ടാവാറില്ല. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്വഭാവികമായ അടുപ്പം കൊണ്ടുവരാന്‍ തങ്ങളുടെ ഫ്രണ്ട്ഷിപ്പ് സഹായിച്ചിരുന്നു. ഏതെങ്കിലും സീന്‍…
Read MoreCategory: Today’S Special
അടിസക്കെ ! ഐഎസ്ആര്‍ഒയുടെ കൂറ്റന്‍ വാഹനം തുമ്പയില്‍ തടഞ്ഞ് നാട്ടുകാര്‍; നോക്കുകൂലിയായി ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ…
ഐഎസ്ആര്‍ഒയുടെ കൂറ്റന്‍ ചരക്ക് വാഹനം തിരുവനന്തപുരം തുമ്പയില്‍ നാട്ടുകാര്‍ തടഞ്ഞു. തുമ്പ വി എസ് എസ് സിയിലേക്ക് പ്രവേശിക്കുമ്പോഴാണ് 10 ലക്ഷം രൂപ നോക്കുകൂലി ആവശ്യപ്പെട്ട് നാട്ടുകാര്‍ വാഹനം തടഞ്ഞത്. പിന്നീട് പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ മാറ്റിയ ശേഷമാണ് വാഹനം കടത്തിവിട്ടത്. ഐഎസ്ആര്‍ഒയുടെ വിന്‍ഡ് ടണല്‍ പദ്ധതിയ്ക്കായി മുംബൈയില്‍നിന്ന് കപ്പല്‍ മാര്‍ഗം കൊല്ലത്തും അവിടെനിന്ന് റോഡ് മാര്‍ഗം തുമ്പയിലേക്കും വന്ന വാഹനമാണ് വേളി പാലത്തിന് സമീപം നാട്ടുകാര്‍ തടഞ്ഞത്. കൊല്ലത്ത് നിന്ന് 21 ദിവസം കൊണ്ടാണ് ചരക്ക് തിരുവനന്തപുരത്ത് എത്തിച്ചത്. വാഹനത്തില്‍ 184 ടണ്‍ ചരക്കാണ് ഉണ്ടായിരുന്നത്. ഒരു ടണ്ണിന് 2000 രൂപ നിരക്കിലാണ് നാട്ടുകാര്‍ നോക്കുകൂലി ആവശ്യപ്പെട്ടത്. നാട്ടുകാരുടെ സഹായമില്ലാതെ മെഷീന് ഉപയോഗിച്ച് ചരക്ക് ഇറക്കുന്നതിനാലാണ് നോക്കുകൂലി ആവശ്യപ്പെട്ടത്. തിരുവനന്തപുരം സൗത്ത് തുമ്പയില്‍ ഐഎസ്ആര്‍ഒ വാഹനം തടഞ്ഞ സംഭവത്തില്‍ ഇടപെട്ട് നടപടിയെടുക്കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക്…
Read Moreബ്രായെക്കുറിച്ച് ഉപദേശം വേണമെന്ന് യുവാവ് ! കിടിലന്‍ ഉപദേശം നല്കി അനിഖ സുരേന്ദ്രന്;താരത്തിന്റെ മറുപടി വൈറലാകുന്നു…
കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ ബാലതാരമായി 2010ല്‍ മലയാള സിനിമയിലെത്തിയ നടിയാണ് അനിഖ സുരേന്ദ്രന്. പിന്നീട് തമിഴിലെ യെന്നൈ അറിന്താല്‍, വിശ്വാസം എന്നീ സിനിമകളിലൂടെ തെന്നിന്ത്യയിലാകെ ശ്രദ്ധിക്കപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ആരാധകരോട് സംവദിക്കാറുമുണ്ട്. എന്നാല്‍ സെലിബ്രിറ്റികളുടെ ഓണ്‍ലൈന്‍ ലൈവില്‍ എത്തുന്നുണ്ടെന്നറിഞ്ഞാല്‍ ചില ദുഷിച്ച ചോദ്യങ്ങളുമായി ചിലരെത്തുക പതിവാണ്. 17കാരിയായ അനിഖ സുരേന്ദ്രന് അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ ഒരു ലൈവ് സെഷന് നടത്തി. ഇത് കണ്ട് പലരും ചോദ്യങ്ങള്‍ ചോദിക്കാന്‍ മുന്നോട്ട് വന്നിരുന്നു. അനിഖ സുരേന്ദ്രന് സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റില്‍ ആരാധകരോട് സംവദിക്കുന്നതിനിടെ ഒരു ആരാധകന്റെ ചോദ്യവും അതിന് താരം നല്കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘ബ്രായെക്കുറിച്ച് എനിക്ക് ഉപദേശം വേണം’ എന്നാണ് യുവാവ് നടിയോട് ചോദിച്ചത്. നിങ്ങള്‍ ഏതുതരത്തിലുള്ളതാണ് ഉപയോഗിക്കുന്നതെന്നും ചോദിച്ചു. സാധാരണ ഗതിയില്‍ താരങ്ങള്‍ ഇത്തരം ചോദ്യങ്ങളോട് ക്ഷുഭിതരാകുകയാണ് പതിവ്. അല്ലെങ്കില്‍ ഇവ അവഗണിക്കാറാണ്…
Read Moreജീവിതത്തില്‍ ഒരിക്കലും നഷ്ടപ്പെടരുതെന്ന് ഞാന്‍ അഗ്രഹിക്കുന്ന ആള് ! അനുമോളുടെ പ്രിയപ്പെട്ട ആള് ആരെന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടുമെന്ന് തീര്‍ച്ച…
ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍മാജിക് എന്ന പരിപാടി മലയാളികളുടെ ഇഷ്ട ടെലിവിഷന്‍ ഷോയാണ്. മലയാളികള്‍ക്ക് പ്രിയപ്പെട്ട മിമിക്രി കലാകാരന്മാരും സീരിയല്‍ താരങ്ങളും മത്സരാര്‍ഥികളായി എത്തുന്ന ഒരു ഗെയിം ഷോയാണിത്. രസകമായ ഗെയിമിനോടൊപ്പം കോമഡി, പാട്ട്, ഡാന്‍സ്, എന്നിങ്ങനെ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള എല്ലാ ചേരുവകളും ചേര്‍ത്താണ് പരിപാടി ഒരുക്കിയിരിക്കുന്നത്. ഷോയില്‍ അതിഥിയായി എത്തുന്നത് പ്രമുഖ സീരിയല്‍ താരങ്ങളാണ്. ഇവരും സ്റ്റാര്‍ മാജിക് താരങ്ങള്‍ക്കൊപ്പം കൂടാറുണ്ട്. പ്രായ വ്യത്യാസമില്ലാതെ എല്ലാവരും നെഞ്ചിലേറ്റുന്ന ഒരു പ്രോഗ്രാമാണിത്. സ്റ്റാര്‍ മാജിക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനു മോള്. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അനു മോള്. സീരിയലുകളില്‍ മുമ്പേ തന്നെ സജീവമാണെങ്കിലും സ്റ്റാര്മാജിക്കാണ് അനുവിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. അനുവിന്റെ നിഷ്ക്കളങ്കമായ പെരുമാറ്റം നിരവധി യുവാക്കളെയാണ് താരത്തിന്റെ ആരാധകരാക്കി മാറ്റിയത്. ഇപ്പോഴിതാ അനുമോളുടെ ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. സ്റ്റാര്‍മാജിക്…
Read Moreഹൃദയം സ്തംഭിച്ചത് രണ്ടു തവണ…ഒപ്പം പക്ഷാഘാതവും ! ഓര്‍മശക്തി കൂടി നഷ്ടമായതോടെ ഭാര്യ ഉപേക്ഷിച്ചു പോയി; രാജീവ് കളമശ്ശേരിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…
ഒരു കാലത്ത് മിമിക്രി വേദികളിലൂടെയും സിനിമയിലൂടെയും ആരാധകരെ പൊട്ടിച്ചിരിപ്പിച്ച താരമാണ് രാജീവ് കളമശ്ശേരി. മുന്‍ കേരള മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണിയെ അണുവിട തെറ്റാതെ അനുകരിക്കാനുള്ള കഴിവാണ് രാജീവിന്റെ പ്രശസ്തനാക്കിയത്. എകെ ആന്റണിക്ക് പുറമേ വെള്ളാപ്പള്ളി നടേശന്, ഒ രാജഗോപാല്‍, കെ ആര് ഗൗരിയമ്മ, തുടങ്ങി നിരവധി താരങ്ങളെ അവതരിപ്പിച്ചിരുന്ന താരമാണ് രാജീവ്. നാടക വേദിയില്‍ നിന്ന് കലാജീവിതം ആരംഭിച്ച രാജീവ് 12-ാമത്തെ വയസില്‍ തുടങ്ങിയതാണ് ഈ കരിയര്‍. നിരവധി മിമിക്രി വേദികളില്‍ ശ്രദ്ധേയമായ പല വേഷങ്ങളും ചെയ്തിട്ടുള്ള താരം ഇരുപത്തിയഞ്ച് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരത്തിന്റെ ഇപ്പോഴത്തെ ജീവിതം അതിജീവനത്തിന്റേതാണ്. രണ്ട് തവണ ഹൃദയ സ്തംഭനവും പക്ഷാഘാതവും വന്നതോടെ ഓര്‍മ്മശക്തി പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇതിനിടെ തന്റെ ജീവിതത്തിലുണ്ടായ കാര്യങ്ങള്‍ താരം തന്നെ തുറന്ന് പറയുകയാണിപ്പോള്‍. വര്‍ഷങ്ങളോളം…
Read Moreഅങ്ങനെ ശരീരഭാരം കൂടി ! ആ രഹസ്യം വെളിപ്പെടുത്തി ഇഷാനി കൃഷ്ണ; വര്‍ക്കൗട്ട് വീഡിയോ ഏറ്റെടുത്ത് ആരാധകര്‍…
നടന് കൃഷ്ണകുമാറിന്റെ നാലു പെണ്മക്കളും മലയാളികളുടെ ഇഷ്ടം സമ്പാദിച്ചവരാണ്. കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളാണ് ഇഷാനി കൃഷ്ണ. അടുത്തിടെ ആയിരുന്നു ഇഷാനി സിനിമയിലേക്കെത്തിയത്. വണ്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ആയിരുന്നു താരം അരങ്ങേറ്റം. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് താരം. യൂട്യൂബില്‍ സ്വന്തമായി ചാനല്‍ ഉണ്ട് താരത്തിന്. ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും താരം ഇന്‍സ്റ്റഗ്രാം വഴിയും യുട്യൂബ് വഴിയും ആരാധകരുമായി പങ്കു വെക്കാറുണ്ട് താരം. അടുത്തിടെ വരെ ഇഷാനിയ്ക്ക് തീരെ മെലിഞ്ഞ ശരീര പ്രകൃതമായിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം അല്പം തടിവെച്ചിട്ടുണ്ട്. എങ്ങനെയാണ് ശരീരഭാരം കൂട്ടിയതെന്ന് പലരും ചോദിച്ചിരുന്നു. എങ്കിലും താരം വെളിപ്പെടുത്താന്‍ ആദ്യം തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എല്ലാം കൃത്യമായി വിവരിക്കുകയാണ് താരം. യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയിലാണ് താരം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. ശരീര ഭാരം കൂട്ടുന്നതിന് ആനിമല്‍ ഫ്ളോ എന്ന വര്‍ക്കൗട്ട് രീതി ആണ് താരം…
Read Moreഞാന്‍ ഒന്നു മൂത്രം ഒഴിച്ചിട്ട് വരാം ! പഫ്സ് വാങ്ങാനെത്തിയ ആളുടെ മൂത്രശങ്കയില്‍ ബേക്കറി ഉടമയ്ക്കു നഷ്ടമായത് 24000 രൂപ;സംഭവം കല്ലമ്പലത്ത്…
ബേക്കറിയില്‍ പഫ്സ് വാങ്ങാനെത്തിയ ആള് ബേക്കറി ഉടമയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു കടന്നുകളഞ്ഞു. കല്ലമ്പലം പെട്രോള്‍ പമ്പിന് സമീപം യൂണിയന് ബാങ്കിന് താഴെയുള്ള പുല്ലൂര്‍ മുക്ക് ജൂബിലി വിഹാറില്‍ സതീശന്റെ ബേക്കറിയിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ പത്തര മണിയോടെയാണ് ഒരാള്‍ ബേക്കറിയില്‍ പ്രവേശിച്ച് ഒരു പഫ്സ് ഓര്‍ഡര്‍ ചെയ്തത്. 15 രൂപയും കൊടുത്തു. ബേക്കറി ഉടമ പപ്സ് എടുക്കാന്‍ തിരിഞ്ഞപ്പോള്‍ മൂത്രം ഒഴിച്ചിട്ടു വരാമെന്ന് പറഞ്ഞ് മേശപ്പുറത്തിരുന്ന മൊബൈലും കൈക്കലാക്കി ഇയാള്‍ കടന്നു കളയുകയായിരുന്നു. പപ്സും പൊതിഞ്ഞ് ബാക്കി രണ്ട് രൂപയുമായി ഓര്‍ഡര്‍ ചെയ്ത ആളെ കാത്തുനിന്നെങ്കിലും വരാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വന്തം മൊബൈല്‍ ഫോണ്‍ നഷ്ടമായ കാര്യം ബേക്കറിയുടമയ്ക്ക് മനസിലായത്. 24000 രൂപ വിലയുള്ള സാംസംഗ് ഫോണാണ് നഷ്ടമായത്.
Read Moreഇപ്പോ എന്താ സംഭവിച്ചേ! ഇതെന്താ പുക ? ചീങ്കണ്ണിയുടെ ക്ലോസപ് ഷോട്ട് എടുക്കാന്‍ അല്‍പ്പം ഡ്രോണ്‍ താഴ്ത്തി പറത്തി; പിന്നെ സംഭവിച്ചത്…
വെള്ളത്തിലാണു ജീവിക്കുന്നതെങ്കിലും മുതലയെ കരയിലുള്ള ജീവികള്‍ക്കു പോലും പേടിയാണല്ലോ. വെള്ളം കുടിക്കാനായി തീരത്തെത്തുന്ന ജീവികളെ ഞൊടിയിടയില്‍ അകത്താക്കുന്നതും ചില ജീവികള്‍ അതിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെടുന്നതുമൊക്കെയായുള്ള വീഡിയോകള്‍ പലപ്പോഴും വൈറലാകാറുണ്ട്. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ട്വിറ്ററില്‍ ഒരു മുതലയുടെ വീഡിയോ പോസ്റ്റ് ചെയതിട്ടുണ്ട്. സംഭവം എന്തായാലും വൈറലായിരിക്കുകയാണ്. കലിഫോര്‍ണിയയിലെ ഒരു ഡ്രോണ്‍ കമ്പനി ചീങ്കണ്ണിയുടെ ക്ലോസപ് ഷോട്ട് എടുക്കാന്‍ അല്‍പ്പം താഴ്ന്നു പറന്നു. പക്ഷേ, ഇതൊക്കെ കണ്ടു കൊണ്ടിരുന്ന മുതല കരുതി തനിക്ക് തിന്നാനുള്ള എന്തോ ആണ് പറന്നു വരുന്നതെന്ന്. ഡ്രോണ്‍ അടുത്തെത്തിയതും മുതല ഒറ്റച്ചാട്ടത്തിന് ഡ്രോണിനെ അകത്താക്കി. കടിച്ചു പൊട്ടിച്ചു. പിന്നെ ആകെ പുകയും ബഹളവും. ഇപ്പോ എന്താ സംഭവിച്ചെ എന്ന അവസ്ഥയിലായി മുതല. ഫ്ളോറിഡയിലെ എവര്‍ഗ്ലേഡ്സില്‍ നിന്നുമാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഡ്രോണ്‍ കമ്പനി മാനേജരായ ക്രിസ് ആന്‍ഡേഴ്സണി ന്റെ ട്വീറ്റ് സുന്ദര്‍ പിച്ചൈ റീ…
Read Moreഇവിടെ ജീവിക്കാന്‍ വെറും മാസ്ക് പോരാ! ഈ ദ്വീപിലെത്തിയാൽ മാസ്ക്കില്ലെങ്കിൽ പോലീസൊന്നും പിടിക്കില്ല, ഫൈനും കിട്ടില്ല, പക്ഷേ, ജീവൻ ഉണ്ടല്ലോ, അതങ്ങു പോയിക്കിട്ടും
ഈ ദ്വീപിലെത്തിയാൽ മാസ്ക് വയ്ക്കണം. അതു നിർബന്ധമാണ്. ഇല്ലെങ്കിൽ എന്തു സംഭവിക്കും? നമ്മുടെ നാട്ടിലാണെങ്കിൽ പോലീസ് പിടിക്കും, ഫൈൻ കിട്ടും. എന്നാൽ ജപ്പാനിലെ മിയാകെജിമ എന്നറിയപ്പെടുന്ന ദ്വീപിലെത്തിയാൽ പോലീസൊന്നും പിടിക്കില്ല, ഫൈനും കിട്ടില്ല. പക്ഷേ, നമ്മുടെ വിലപ്പെട്ട ജീവൻ ഉണ്ടല്ലോ, അതങ്ങു പോയിക്കിട്ടും. ഈ ദ്വീപിൽ താമസിക്കാൻ കേവലം കൊറോണ വൈറസിനെ പ്രതിരോധിക്കാൻ നമ്മൾ ധരിക്കുന്ന മാസ്കൊന്നും പറ്റില്ല. മറിച്ച് ഏറെ സങ്കീർണമായ ആരോഗ്യപ്രശ്നങ്ങൾക്കു വരെ വഴിവച്ചേക്കാവുന്ന ഗ്യാസ് മാസ്ക് ആണ് ഈ ദ്വീപിൽ ധരിക്കാൻ. അല്പസമയത്തേക്കു നമ്മുടെ നാട്ടിലെ മാസ്ക് ധരിക്കുന്പോൾ തന്നെ നമുക്ക് എന്തെല്ലാം പൊല്ലാപ്പുകളാണല്ലേ. അപ്പോപ്പിന്നെ മിയാകെ ദ്വീപിലുള്ളവരെ സമ്മതിച്ചേ പറ്റൂ. ഗ്യാസ് മാസ്ക് ധാരികൾ മിയാകെജിമ ദ്വീപിൽ ആദ്യമായിട്ട് നമ്മൾ എത്തുന്പോൾ പേടിക്കും. ഉറപ്പാണ്. കാരണം തല മുഴുവൻ മറച്ചുള്ള ഗ്യാസ് മാസ്ക് ധരിച്ച മനുഷ്യൻമാരെ കാണുന്പോൾ പേടിച്ചില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ. ഈ…
Read Moreവിവാഹവേദിയിലിരുന്ന് പോക്രിത്തരം കാണിക്കുന്നോ ? വിവാഹവേദിയില്‍ പുകയില ചവച്ച വരനെ കലിയോടെ അടിച്ച് വധു; പിന്നെ ഒരു ഉപദേശവും;വീഡിയോ വൈറലാകുന്നു…
വിവാഹവേദിയില്‍ പല അഭ്യാസങ്ങളും കാണിക്കുന്നവരുണ്ട്. വിവാഹവേദിയില്‍ വധുവിനെ എടുത്തു പൊക്കുന്ന വരന്മാരുടെ ദൃശ്യങ്ങള്‍ നമ്മള് പലപ്പോഴും കണ്ടിട്ടുണ്ട്. പലര്‍ക്കും ഇതൊന്നും അത്ര ഇഷ്ടമല്ലെങ്കിലും അങ്ങ് സഹിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ വിവാഹവേദിയില്‍ ഇരിക്കുമ്പോള്‍ വരന് പുകയില ചവച്ചാല്‍ വധുവിന് അത് ക്ഷമിക്കാനാവുമോ… ഇത്തരത്തില്‍ പുകയില ചവച്ച വരനെ വധു തല്ലുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. വിവാഹച്ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് വരന് പുകയില ചവയ്ക്കുന്നത് വധുവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്ന് രോഷാകുലയായ വധു അടുത്തിരിക്കുന്ന മറ്റൊരാളുമായി ഇതേപ്പറ്റി വാദപ്രതിവാദം നടത്തുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് വരനുനേരെ തിരിഞ്ഞ വധു അയാളോടും ഇതേക്കുറിച്ച് സംസാരിക്കുകയും അടിക്കുകയുമായിരുന്നു. പുകയില ദുശ്ശീലമാണെന്നും അതൊരു വ്യക്തിയെ നശിപ്പിക്കുമെന്നും വധു പറയുന്നുണ്ട്. ഉടന്‍ തന്നെ വരന് പുകയില തുപ്പാനായി എഴുന്നേല്ക്കുന്നതും കാണാം. നിരവധി പേരാണ് യുവതിയുടെ പ്രവര്‍ത്തിയെ പ്രശംസിച്ച് കമന്റ് ചെയ്തത്. എല്ലാ പെണ്‍കുട്ടികളും ഇങ്ങനെയായിരിക്കണമെന്നും ദുശ്ശീലത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നുമൊക്കെ…
Read More