പ്രേമത്തിന് പ്രായം ഒരു പ്രശ്നമല്ലെന്ന് പറയാറുണ്ട്. ഇതിന് ദൃഷ്ടാന്തമാകുകയാണ് 24കാരി കോനി കോട്ടനും 68കാരനായ ഹെര്‍ബ് ഡിക്കേഴ്സനുമായുള്ള പ്രണയം. തന്നെക്കാള്‍ 44 വയസ്സ് കൂടുതലുള്ള ഹെര്‍ബിനെ പ്രണയിക്കുന്നതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ അവള്‍ക്ക് കേള്‍ക്കേണ്ടി വരുന്നുണ്ടെങ്കിലും അതൊന്നും അവള് കാര്യമാക്കുന്നില്ല. 2018 -ലാണ് അവര്‍ തമ്മില്‍ കണ്ടുമുട്ടുന്നത്. വിര്‍ജീനിയയില്‍ ഒരു അഭയകേന്ദ്രത്തില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് അവള് അതിനടുത്ത് ജോലി ചെയ്തിരുന്ന ഹെര്‍ബിനെ കാണുന്നത്. അവര്‍ പെട്ടെന്ന് തന്നെ അടുത്തു. നാലുമാസത്തിന് ശേഷം അവര്‍ ഒന്നിച്ച് താമസിക്കാന്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷം അവരുടെ വിവാഹനിശ്ചയവും നടന്നു. കോനി ഇതേക്കുറിച്ച് പറയുന്നതിങ്ങനെ…ഞങ്ങള്‍ തമ്മില്‍ അടുക്കുന്നത് കണ്ട് ആളുകള്‍ ആദ്യം ഞെട്ടിപ്പോയി. പലരും ഞങ്ങളുടെ ബന്ധത്തെ മോശമായ രീതിയില്‍ വ്യാഖ്യാനിച്ചു. ഞാന്‍ പണത്തിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ പുറകെ നടക്കുന്നത് എന്നും, എന്നെപ്പോലുള്ള ഒരു ചെറുപ്പക്കാരിയെ അദ്ദേഹം പ്രേമിക്കുന്നത് വെറും സെക്സിന് വേണ്ടിയാണെന്നുമൊക്കെ…
Read MoreCategory: Today’S Special
20,000 വര്‍ഷം മുമ്പ് ഏഷ്യയില്‍ കൊറോണ ? തെളിവുണ്ടെന്നും ഗവേഷകര്‍; പുതിയ പഠന റിപ്പോര്‍ട്ട് ലോകത്തെ ഞെട്ടിക്കുന്നത്…
കൊറോണ ലോകത്തെ കീഴടക്കിയതോടെ ഇതേപ്പറ്റിയുള്ള ഗഹനമായ പഠനങ്ങളാണ് ലോകത്ത് നടക്കുന്നത്. അക്കൂട്ടത്തില്‍ കൊറോണ വകഭേദങ്ങളെപ്പറ്റി പഠിക്കുന്ന ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ ഒരു കണ്ടെത്തലാണ് ഇപ്പോള്‍ ലോകത്തെ ഞെട്ടിക്കുന്നത്. ഏകദേശം 20,000 വര്‍ഷം മുന്‍പ് കിഴക്കന്‍ ഏഷ്യയിയില്‍ കൊറോണ വൈറസ് പിടികൂടിയിരുന്നു എന്നാണ് ഇവരുടെ പഠനം പറയുന്നത്. ഇന്ന് ജിവിച്ചിരിക്കുന്നവരുടെ ഡിഎന്‍എയിലൂടെ ഇക്കാര്യം തെളിവ് സഹിതം സ്ഥിരീകരിക്കാനാകും എന്നും ഗവേഷകര്‍ ഉറപ്പു പറയുന്നു. അന്ന് കോവിഡ് മഹാമാരി വര്‍ഷങ്ങളോളം തുടര്‍ന്നിരുന്നുവെന്നും ഇപ്പോഴത്തെ കോവിഡ് പ്രതിസന്ധി തലമുറകളിലേക്ക് പടരുമെന്നും ഇവരുടെ പഠനറിപ്പോര്‍ട്ട് പറയുന്നു. കറന്റ് ബയോളജി ജേണലിലാണ് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Read Moreഎന്റെ കോഴികളെ കൊണ്ടു പോകല്ലേ…കറിവച്ചു തിന്നല്ലേ ! ചങ്കുതകര്‍ന്ന് ആറു വയസ്സുകാരന്റെ കരച്ചില്; വീഡിയോ കാണാം…
വീടുകളിലെ വളര്‍ത്തുമൃഗങ്ങളും പക്ഷികളും വീട്ടിലെ കുട്ടികള്‍ക്ക് കൂടെപ്പിറപ്പും കൂട്ടുകാരുമാണ്. അവര്‍ അത്തരം ജീവികളോട് നിരുപാധിക സ്നേഹം വച്ചു പുലര്‍ത്തുന്നു. അവയെ പിരിയുകയെന്നത് ഈ കുഞ്ഞുങ്ങള്‍ക്ക് സഹിക്കാവുന്നതിനും അപ്പുറമാണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. താനും കൂടി സ്നേഹിച്ചു വളര്‍ത്തിയ കോഴികളെ വില്‍ക്കാനായി കൊണ്ടു പോകുന്നത് കണ്ട് ഹൃദയം പൊട്ടി കരയുന്ന ഒരു ആറ് വയസ്സുകാരന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ കണ്ണുനിറയിക്കുന്നത്. തെക്കന്‍ സിക്കിമിലെ മെല്ലിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലാവുന്നത്. കോഴികളെ പോള്‍ട്രി ഫാമിലേയ്ക്ക് കൊണ്ടു പോകുന്നതിനായി ഒരു വലിയ വാനിലേയ്ക്ക് കയറ്റുകയാണ്. ഇത് കണ്ടുനില്‍ക്കാനാകാതെ തന്റെ കോഴികളെ കൊണ്ടു പോകരുതേയെന്ന് അവരോട് അപേക്ഷിക്കുകയാണ് ബാലന്. അവയെ വാനില്‍ കയറ്റരുതെന്ന് മുതിര്‍ന്നവരോട് അഭ്യര്‍ത്ഥിക്കുകയും. കോഴികളിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് വിങ്ങിക്കരയുന്നതും കാണാം. ‘എന്റെ കോഴികളെ കറിവച്ചു തിന്നല്ലേ’ യെന്ന് കൈകള്‍ കൂപ്പി അവരോട് അഭ്യര്‍ത്ഥിക്കുകയാണ് കുരുന്ന്. കോഴികളെ തിരികെത്തരാനും…
Read Moreനടുക്കടലിൽ മുപ്പതു കൊലയാളികൾ! നടുക്കടയിൽ എല്ലാം തീരാൻപോവുകയാണെന്നു തോന്നി; പെട്ടെന്ന് കൗതുകം ആശങ്കയായി വളർന്നു…
ഒരു ആഡംബര നൗകയിൽ ആസ്വദിച്ചു യാത്ര ചെയ്യുന്നതിനിടയില്‍ എന്തെങ്കിലുമൊരു അപകടത്തെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുമോ? അതേ ആത്മവിശ്വാസത്തോടെ ബ്രിട്ടീഷ് ആഡംബര കപ്പലിലെ മൂന്നു ജീവനക്കാരുടെ യാത്ര. എന്നാൽ, നടുക്കടയിൽ എല്ലാം തീരാൻപോവുകയാണെന്നു തോന്നിയത് പെട്ടെന്നാണ്. ആദ്യം ഒന്നു രണ്ടു തിമിംഗലങ്ങൾ നൗകയുടെ സമീപത്തേക്കു വന്നു. അതൊക്കെ പലപ്പോഴും കണ്ടിട്ടുള്ള കാഴ്ചകളായതിനാൽ അവർക്കു ആശങ്കയൊന്നും തോന്നിയില്ല. ഇങ്ങനെയെത്തുന്നവ വലിയ ഭീഷണിയൊന്നും വരുത്താതെ അകന്നുപോവുകയാണ് പതിവ്. പെട്ടെന്ന് കൗതുകം ആശങ്കയായി വളർന്നു. ഒന്നും രണ്ടുമല്ല മുപ്പതോളം തിമിംഗലങ്ങൾ തങ്ങളുടെ നൗകയെ വളഞ്ഞിരിക്കുകയാണെന്ന് അവർ ഞെട്ടലോടെ തിരിച്ചറിഞ്ഞു. അതു കൊലയാളി തിമിംഗലങ്ങൾ എന്ന ഇനമാണെന്നു തിരിച്ചറിഞ്ഞതും എല്ലാം തീരാൻ പോവുകയാണോയെന്ന് അവർക്കു തോന്നി. മുപ്പതോളം കൊലയാളി തിമിംഗലങ്ങൾ ചേർന്നു തങ്ങളുടെ നൗകയെ ആക്രമിക്കുകയാണെന്ന് ഒരു ഉൾക്കിടിലത്തോടെ അവർ തിരിച്ചറിഞ്ഞു. പിന്നെ പേടിച്ചില്ലെങ്കിലല്ലേ അതിശയമുള്ളു. 25 അടി വരെ നീളമുള്ള ഭീകരന്മാരായിരുന്നു ആ തിമിംഗലങ്ങൾ.…
Read Moreമകളുടെയല്ലേ അമ്മ…പിന്നെങ്ങനെ മോശമാവും ! മനോഹരമായ പാട്ടും ഡാന്‍സുമായി റിമി ടോമിയുടെ അമ്മ; വീഡിയോ വൈറല്‍…
മലയാള കലാരംഗത്തെ ഓള്‍റൗണ്ടറാണ് റിമി ടോമി. മലയാളത്തിന്റെ പ്രിയ ഗായികയാണെങ്കിലും, അവതാരക, നടി തുടങ്ങിയ റോളുകളിലും റിമി ഗംഭീര പ്രകടനമാണ് നടത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമി പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. പ്രായവ്യത്യാസമില്ലാതെ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരം കൂടിയാണ് റിമി ടോമി. കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്തായിരുന്നു റിമി പ്രേക്ഷകരുമായി കൂടുതല്‍ അടുക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായതോടു പ്രേക്ഷകരുടെ സ്വീകാര്യത കൂടുകയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ആരംഭിച്ച താരം യൂട്യൂബ് ചാനലിലും സജീവമാകുകയായിരുന്നു. അടുത്തിടെ പ്രേക്ഷകരുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ യൂട്യൂബ് ചാനല്‍ റിമി ടോമിയുടേതായിരുന്നു. പാചകം, വര്‍ക്കൗട്ട് വീഡിയോകളായിരുന്നു റിമി തുടക്കത്തില്‍ പങ്കുവെച്ചത്. ഇതെല്ലാം മികച്ച കാഴ്ചക്കാരെ നേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു റിമി കവര്‍ ഗാനങ്ങള്‍ പങ്കുവെയ്ക്കാന്‍ തുടങ്ങിയത്. ഇതിനും വലിയ ആരാധകരെ നേടിയിരുന്നു. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍…
Read Moreതട്ടുപൊളിപ്പന്‍ ഡാന്‍സുമായി അമല പോള്‍ ! സംഭവം കലക്കിയെന്ന് ആരാധകര്‍; വീഡിയോ കാണാം…
തെന്നിന്ത്യയിലെ മുന്‍നിര നായികമാരിലൊരാളാണ് മലയാളിയായ അമല പോള്‍. താരത്തിന്റെ ഒരു ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. എന്തൊരു എനര്‍ജിയെന്നാണ് ഡാന്‍സ് കണ്ട ആരാധകരുടെ കമന്റ്. ‘കുടി യാദമൈതെ’ ആണ് അമലയുടെ ഏറ്റവും പുതിയ ചിത്രം. സോഷ്യല്‍ മീഡിയയിലൂടെയാണ് അമല തന്റെ പുതിയ പ്രോജക്ടിനെക്കുറിച്ച് അറിയിച്ചത്. ചിത്രത്തിന്റെ ടീസറും താരം പങ്കുവച്ചിരുന്നു. തെന്നിന്ത്യയിലെ ബോള്‍ഡ് നായികമാരില്‍ ഒരാളായ അമല പോള്‍ 2009ല്‍ പുറത്തിറങ്ങിയ നീലത്താമര എന്ന മലയാള ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. പിന്നീട് തമിഴിലും തെലുങ്കിലും ചുവടുറപ്പിച്ച താരത്തിന് കരിയര്‍ ബ്രേക്ക് നല്‍കിയത് 2010 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’ ആയിരുന്നു. ചിത്രം വന്‍ ഹിറ്റാവുകയും തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുളള പുരസ്കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു. ‘ആടൈ’യും എന്ന ചലച്ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
Read Moreപതിറ്റാണ്ടുകള്‍ക്കു ശേഷം മമ്മൂട്ടി വില്ലനാകുന്നു ! ചിത്രത്തിലെ നായകന് തെലുങ്കിലെ സൂപ്പര്‍താരം;ഷൂട്ടിംഗ് അടുത്ത മാസം തുടങ്ങും…
പതിറ്റാണ്ടുകള്‍ക്കു ശേഷം മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടി വീണ്ടും വില്ലന്‍ വേഷം അണിയുന്നു. അഖില്‍ അക്കിനേനി നായകനാകുന്ന തെലുങ്ക് ചിത്രത്തിലാണ് മമ്മുക്ക വില്ലനാകുന്നത്. സുരേന്ദര്‍ റെഡ്ഡി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഒരു സ്പൈ ഏജന്റായിട്ടാണ് അഖില്‍ അഭിനയിക്കുന്നത്. കന്നഡ താരം ഉപേന്ദ്രയെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം വില്ലന്‍ വേഷത്തിലേക്ക് പരിഗണിച്ചിരുന്നത് എങ്കിലും അവസാനം അവര്‍ മമ്മൂക്കയെ ഉറപ്പിക്കുകയായിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രം ചിത്രത്തിന്റെ കഥാഗതിയില്‍ വളരെ വലിയ സ്വാധീനം ചെലുത്തുന്ന ഒന്നാണെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായിട്ടാണ് ചിത്രീകരണം. ജൂലൈ 12ന് ഹൈദരാബാദില്‍ ചിത്രീകരണം ആരംഭിക്കും. ദി പ്രീസ്റ്റ്, വണ്‍ എന്നീ ചിത്രങ്ങളാണ് ഈ വര്‍ഷം മമ്മൂക്കയുടേതായി തീയറ്ററുകളില്‍ എത്തിയത്. രണ്ടും സൂപ്പര്‍ഹിറ്റായിരുന്നു. അമല്‍ നീരദ് ഒരുക്കുന്ന ഭീഷ്മപര്‍വമാണ് മമ്മൂക്കയുടെ മറ്റൊരു പുതിയ ചിത്രം.
Read Moreതോക്കുംമുനയിൽ നിൽക്കുന്പോഴും ശ്രദ്ധ കോഴിക്കാലിൽ! ഒരു വലിയ പ്രശ്നത്തെ വളരെ കൂളായി നേരിടുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു…
ജീവിതത്തിലെ പ്രശ്നങ്ങളെ എങ്ങനെയാണ് നേരിടേണ്ടതെന്ന കാര്യത്തിൽ പലരും പല ഉപദേശങ്ങളും നൽകാറുണ്ട്. പ്രശ്നങ്ങളെ സമചിത്തതയോടെ നേരിടുക എന്നതാണ് ഈ ഉപദേശങ്ങളുടെ എല്ലാം സരാംശം. ഇത്തരത്തിൽ ഒരു വലിയ പ്രശ്നത്തെ വളരെ കൂളായി നേരിടുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. യുവാവ് ഭക്ഷണം കഴിക്കുന്ന റസ്റ്ററിന്റിൽ ഒരു കൊള്ളക്കാരൻ എത്തുകയാണ്. ഹെല്‍മറ്റ് ധരിച്ച് റസ്റ്റോറന്റിലേക്ക് എത്തിയ ആള് തോക്ക് ചൂണ്ടി ആളുകളോട് കൈയിലുള്ളതെല്ലാം എടുക്കാന്‍ ആവശ്യപ്പെടുന്നു. സംഭവം പന്തിയല്ലെന്ന് കണ്ട ചിലർ റസ്റ്റോറന്റിലുണ്ടായിരുന്നവരില് ചിലര്‍ പുറത്തേക്ക് പോയി മറ്റുള്ളവര്‍ തങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ ഒളിപ്പിച്ച് വയ്ക്കുന്നതും വീഡിയോയില്‍ കാണാം. ഈ സമയം ഒരു യുവാവും അദ്ദേഹത്തിനടുത്തായി ഒരു യുവതിയും ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു. മോഷ്ടാവ് യുവാവിന്റെ കഴുത്തില്‍ നിന്ന് സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്തു. അപ്പോഴും അയാള്‍ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നത് തുടരുകയായിരുന്നു. ശേഷം കൗണ്ടറില്‍ നിന്ന്…
Read Moreസ്ത്രീധനമായി കിട്ടിയത് 41 ലക്ഷവും കാറും സ്വര്‍ണവും ! മൂല്യം ഒരു കോടിയിലധികം; സ്ത്രീധനം പ്രദര്‍ശിപ്പിച്ച് യുവാവ്;വീഡിയോ കാണാം…
സ്ത്രീധനത്തിന്റെ പേരില്‍ നിരവധി പെണ്‍കുട്ടികളാണ് രാജ്യത്തുടനീളം കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നത്. സ്ത്രീധനത്തിനെതിരായ പ്രതിഷേധം ഒരു ഭാഗത്ത് നടക്കുമ്പോള്‍ പരമാവധി സ്ത്രീധനം വാങ്ങാനും അത് പ്രദര്‍ശിപ്പിക്കാനുമാണ് ഒരു കൂട്ടരുടെ ശ്രമം. ഇക്കൂട്ടത്തില്‍ ഉത്തര്‍പ്രദേശിലെ ഷംലിയില്‍ തനിക്ക് ലഭിച്ച സ്ത്രീധനത്തിന്റെ വീഡിയോ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് ഒരു യുവാവ്. ഇത് വിവാഹവേദിയില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു വരന്റെ ആഘോഷം. 41 ലക്ഷം രൂപയുടെ നോട്ടുകള്‍, സ്വര്‍ണാഭരണങ്ങള്‍, പാത്രങ്ങള്‍, ഒരു എസ്യുവിയുടെ താക്കോല്‍ എന്നിവയാണ് ഇയാള്‍ പ്രദര്‍ശനത്തിന് വച്ചത്. വീഡിയോ വൈറലായതോടെ പൊലീസും ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചു. ഒരു കോടിയിലേറെ മൂല്യമുള്ള സാധനങ്ങളാണ് ഇയാള്‍ക്ക് സ്ത്രീധനമായി ലഭിച്ചതെന്നും ഇതാണ് പ്രദര്‍ശിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തനിക്ക് ലഭിച്ച സ്ത്രീധനത്തെ കുറിച്ച് അഭിമാനത്തോടെ പൊങ്ങച്ചം പറയുന്ന യുവാവിനെയും കാണാം. വ്യവസായ സമ്പന്നരാണ് ഇരുകൂട്ടരും.
Read Moreഅവളുടെ കരിമഷിയിട്ട വലിയ കണ്ണുകള്‍ ശ്രദ്ധിക്കാതിരിക്കാന്‍ സാധിച്ചില്ല ! ആ നിമിഷം, ജീവിതത്തിലാദ്യമായി വയറ്റില്‍ പൂമ്പാറ്റ പറക്കുന്നത് ഞാന്‍ അനുഭവിച്ചു; മുന്‍ കാമുകിയെ കുറിച്ച് തുറന്നു പറഞ്ഞ് നീരജ് മാധവ്
മലയാളത്തിലെ യുവനടന്മാരില് ശ്രദ്ധേയനാണ് നീരജ് മാധവ്്. നടന് എന്നതിലുപരി മികച്ച ഒരു നര്ത്തകന് കൂടിയാണ് നീരജ്. 2007ലെ അമൃത സൂപ്പര്‍ ഡാന്‍സര്‍ പരിപാടിയിലെ ഫൈനലിസ്റ്റ് ആയിരുന്ന നീരജ് കലാമണ്ഡലം സരസ്വതി ടീച്ചറുടേയും മകള്‍ അശ്വതിയുടേയും കീഴില്‍ ഭരതനാട്യം അഭ്യസിച്ചിട്ടുണ്ട്. കലാമണ്ഡലം ഉദയന്‍ നമ്പൂതിരിയില്‍ നിന്നും ചെണ്ടയും അഭ്യസിച്ചിട്ടുണ്ട്. ചെന്നൈ എസ് ആര്‍എം യൂണിവേഴ്സിറ്റിയില്‍ ബിരുദത്തിനു പഠിക്കുന്ന സമയത്ത് പോക്കറ്റ് മണിക്കായി കോളേജിലെ ഡാന്‍സ് മത്സരങ്ങള്‍ക്ക് നൃത്തസംവിധാനം ചെയ്തിരുന്നു. ഛായാഗ്രാഹകന്‍ ജോമോന് ടി ജോണിന്റെ നിര്‍ദ്ദേശപ്രകാരം ഒരു വടക്കന്‍ സെല്‍ഫിയില്‍ നൃത്തസംവിധാനവും ചെയ്തു. ഇതു കൂടാതെവിഷ്വല് കമ്മ്യൂണിക്കേഷനില്‍ ബിരുദവും സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നു തിയറ്റര്‍ ആര്‍ട്ട്സില്‍ ബിരുദാനന്തരബിരുദവും പൂര്‍ത്തിയാക്കിയ ഈ കോഴിക്കോടുകാരന് ബഡി എന്ന സിനിമയിലൂടെയാണ് അഭിനയജീവിതത്തിനു തുടക്കം കുറിച്ചത്. തുടര്‍ന്ന് ജിത്തു ജോസഫിന്റെ മെമ്മറീസ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. എന്നാല്‍ ജീവിതത്തില്‍ വഴിത്തിരിവായത് ജിത്തുവിന്റെ തന്നെ…
Read More