തിരുവനന്തപുരം: രാഹുല് മാങ്കൂട്ടത്തില് എംഎല്എ അറസ്റ്റിലായതിനു പിന്നാലെ വൈകാരിക ഫേസ്ബുക്ക് പോസ്റ്റുമായി അതിജീവിത. രാഹുലിനെതിരെ ആദ്യം പരാതി നൽകിയ യുവതിയാണ് ദൈവത്തിന് നന്ദി പറഞ്ഞും ഒപ്പം നഷ്ടപ്പെട്ടുപോയ കുഞ്ഞുങ്ങളോട് മാപ്പ് ചോദിച്ചും അവരുടെ ആത്മാക്കള്ക്ക് ശാന്തി ലഭിക്കട്ടേയെന്ന പ്രാർഥനയോടെയും കുറിപ്പ് പങ്കുവച്ചത്. ‘പ്രിയപ്പെട്ട ദൈവമേ, ഞങ്ങൾ സഹിച്ച എല്ലാ വേദനകൾക്കും, വിധിയെഴുത്തുകൾക്കും, വഞ്ചനകൾക്കും നടുവിലും, സ്വയം വിലമതിക്കാനുള്ള ധൈര്യം തന്നതിന് നന്ദി. ഇരുട്ടില് ചെയ്ത തെറ്റുകളും ലോകം കേള്ക്കാതെ പോയ നിലവിളികളും അലറിക്കരച്ചിലും അങ്ങ് കേട്ടു, ഞങ്ങളുടെ ശരീരം മുറിവേറ്റ് വേദനിച്ചപ്പോള് ഞങ്ങളെ ചേര്ത്തുപിടിച്ചു, ചോരക്കുഞ്ഞുങ്ങളെ ഞങ്ങളില് നിന്നും ബലമായി പറിച്ചെടുത്തു, സ്വര്ഗത്തിലിരുന്ന് ഞങ്ങളുടെ മാലാഖക്കുഞ്ഞുങ്ങള് ഞങ്ങളോട് ക്ഷമിക്കുമായിരിക്കും, തെറ്റായ ഒരാളെ വിശ്വസിച്ചതിനും ഞങ്ങളുടെ കുഞ്ഞിന്റെ അച്ഛനാകാന് യോഗ്യതയില്ലാത്ത ഒരാളെ തിരഞ്ഞെടുത്തതിനും കുഞ്ഞുമക്കള് ഞങ്ങളോട് ക്ഷമിക്കട്ടേ’ ‘ഞങ്ങളുടെ കുഞ്ഞുങ്ങള്ക്ക് നിത്യശാന്തി ലഭിക്കട്ടേ, ക്രൂരതകളില് നിന്നും ഭീതിയില് നിന്നും…
Read MoreCategory: Top News
‘സാധാരണ ഈ ഹോട്ടലിലേക്ക് വരുമ്പോ ഒരു നീലപ്പെട്ടി കൈയിൽ കരുതാറുണ്ടല്ലോ സാരമില്ല, തൊണ്ടിമുതലിന്റെ കൂട്ടത്തിൽ പോലീസ് അത് സാവധാനം എടുപ്പിച്ചോളും’: രാഹുലിനെ പരിഹസിച്ച് ഡോ. പി. സരിൻ
തിരുവനന്തപുരം: അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് സിപിഎം നേതാവ് പി. സരിൻ. സാധാരണ ഈ ഹോട്ടലിലേക്ക് വരുമ്പോ ഒരു നീലപ്പെട്ടി കൈയിൽ കരുതാറുണ്ടല്ലോ സാരമില്ല, തൊണ്ടിമുതലിന്റെ കൂട്ടത്തിൽ പോലീസ് അത് സാവധാനം എടുപ്പിച്ചോളും എന്നാണ് സരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്തെ നീലപ്പെട്ടി വിവാദം കൂടി പരോക്ഷമായി സൂചിപ്പിച്ച് കൊണ്ടാണ് സരിന്റെ പരിഹാസം. പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്താണ് നീലപ്പെട്ടി വിവാദമുണ്ടായത്. കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന പാലക്കാട്ടെ കെപിഎം ഹോട്ടലിൽ കള്ളപ്പണ ഇടപാടുകൾ നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് അർദ്ധരാത്രി റെയ്ഡ് നടത്തുകയായിരുന്നു. ഇത് വലിയ ചർച്ചാ വിഷയമായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ നീല ട്രോളി ബാഗിൽ ഹോട്ടലിൽ കള്ളപ്പണം കൊണ്ടുവന്നുവെന്നായിരുന്നു ആരോപണം. തുടർന്ന് നീല ട്രോളി ബാഗുമായി രാഹുൽ മാങ്കൂട്ടത്തിൽ വാർത്താ സമ്മേളനം നടത്തി. തുടർന്ന് നടന്ന അന്വേഷണത്തിൽ ട്രോളിയിൽ നിന്ന് പണം കടത്തിയതിന്…
Read Moreകുഞ്ഞുവേണമെന്ന് നിർബന്ധം മുഴുവൻ രാഹുലിനായിരുന്നു: ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ ബ്ലോക്ക് ആക്കി; ഭ്രൂണം സൂക്ഷിച്ച്വച്ച് യുവതി; എംഎൽഎയുടെ പണികൾ ഒന്നൊന്നായി പാളുന്നു
പാലക്കാട്: മൂന്നാം പീഡനക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിന്റെ കുരുക്ക് മുറുകുന്നു. കാനഡയിൽ കഴിയുന്ന വിവാഹിതയായ തിരുവല്ല സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് രാഹുൽ അറസ്റ്റിലായത്. ഡിഎന്എ പരിശോധനയ്ക്കായി യുവതി ഭ്രൂണം സൂക്ഷിച്ചിരുന്നുവെന്നത് അടക്കമുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. എന്നാല് ഡിഎന്എ പരിശോധനയ്ക്ക് രാഹുല് മാങ്കൂട്ടത്തില് തയാറായിരുന്നില്ല. ഗർഭിണിയായ വിവരം അറിയിച്ചപ്പോൾ രാഹുലിൽ നിന്ന് അധിക്ഷേപം നേരിട്ടതായും ഇതിൽ മനംനൊന്താണ് ഡിഎൻഎ പരിശോധനയ്ക്കായി പോയതെന്നും യുവതി ആരോപിക്കുന്നു. തുടർന്ന് രാഹുൽ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായും പറയുന്നു. തന്നെ വിട്ട് പോകാതിരിക്കാൻ ഒരു കുഞ്ഞ് വേണം എന്ന് രാഹുൽ നിർബന്ധിച്ചു. ഒരു കുഞ്ഞുണ്ടായാൽ വീട്ടിൽ വിവാഹം വളരെ വേഗം സമ്മതിക്കുമെന്നും രാഹുൽ പറഞ്ഞു. അദ്ദേഹത്തിൽനിന്നും നേരിട്ടത് ക്രൂരമായ ലൈംഗിക ആക്രമണം ആണെന്നും പരാതിക്കാരി അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. ഗർഭം അലസിയതോടെ വിവരം അറിയിക്കാൻ വിളിച്ചപ്പോൾ രാഹുൽ തന്നെ ഫോണിൽ ബ്ലോക്ക് ചെയ്തുവെന്നും…
Read Moreകഠിനമായ തടസങ്ങൾ നീങ്ങാനും ദോഷങ്ങൾ മാറാനും ഗദ വഴിപാടുമായി രമേശ് ചെന്നിത്തല; മലപ്പുറം ആലത്തിയൂർ ഹനുമാൻ കോവിലിലാണ് കാര്യസിദ്ധിപൂജ നടത്തിയത്
മലപ്പുറം: ദോഷമകറ്റാനും കാര്യസിദ്ധിക്കും വഴിപാടുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മലപ്പുറം ആലത്തിയൂർ ഹനുമാൻകാവിലാണ് ചെന്നിത്തല ഗദ സമർപ്പണ വഴിപാട് നടത്തിയത്. ശനിയാഴ്ച രാവിലെ ആറരയോടെയാണ് പ്രാദേശിക കോണ്ഗ്രസ് നേതാക്കള്ക്കൊപ്പം രമേശ് ചെന്നിത്തല ഹനുമാൻകാവ് ക്ഷേത്രത്തിലെത്തിയത്. ഇവിടുത്തെ പ്രധാന വഴിപാടാണ് ഗദസമര്പ്പണം. ഹനുമാന്റെ പ്രധാന ആയുധമായ ഗദ സമർപ്പിക്കുന്നതിലൂടെ കഠിനമായ തടസങ്ങൾ നീങ്ങുമെന്നും ദോഷങ്ങൾ മാറുമെന്നുമാണ് വിശ്വാസം. അവിൽ നിവേദ്യം, നെയ് വിളക്ക് വഴിപാടുകളും ചെന്നിത്തല നടത്തി.
Read Moreവിലക്കുതിപ്പിൽ സ്വർണത്തേക്കാൾ വേഗത; കോഴിയിറച്ചി വില റിക്കാര്ഡില്; മലയാളികളുടെ പ്രിയപ്പെട്ട ചിക്കൻ ബിരിയാണിയും ചിക്കൻ സുക്കയും, സിക്സറ്റി ഫൈവും ഇനി സ്വപ്നങ്ങളിൽ മാത്രം
കോട്ടയം: കോഴിയിറച്ചി കിലോ വില ഇരുനൂറിലെത്തുമെന്ന് സൂചന. ക്രിസ്മസ്, പെരുന്നാള്, പുതുവത്സര സീസണില് ഡിമാന്ഡ് വര്ധിച്ചതും ഇറച്ചിക്കോഴിയുടെ ലഭ്യത കുറഞ്ഞതുമാണ് വില ഉയരാന് കാരണം. സംസ്ഥാനത്ത് ഒരു മാസത്തിനിടെ ബ്രോയിലര് കോഴിയിറച്ചി കിലോയ്ക്ക് 50 രൂപയ്ക്കു മുകളിലാണ് കൂടിയത്. ആഘോഷസീസണില് മുന്പും വില ഉയരാറുണ്ടെങ്കിലും ഈ സീസണിലാണ് ഏറ്റവും വില ഉയര്ന്നത്. ദിവസവും പത്തു രൂപ വീതം ഉയരുന്ന സാഹചര്യം മുന്പുണ്ടായിട്ടില്ല. നവംബര് പകുതിയില് കിലോഗ്രാമിന് 160 രൂപയുണ്ടായത് ജനുവരി ആദ്യവാരമെത്തിയപ്പോഴേക്കും 190 രൂപയായി. കേരളത്തിലുള്ള കോഴിഫാമുകളില് 80 ശതമാനവും തമിഴ്നാട്-കര്ണാടക സംസ്ഥാനങ്ങളിലെ വന്കിട ഫാമുകളുടെ നിയന്ത്രണത്തിലാണ്. കോഴിത്തീറ്റയുടെ വിലവര്ധന ഉത്പാദനച്ചെലവ് കൂട്ടിയതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് ഫാമുടമകളുടെ വിശദീകരണം. തീറ്റവില താങ്ങാനാവാതായതോടെ നാട്ടിന്പുറത്തെ ചെറുകിട ഫാമുകള് ഏറെയും പൂട്ടിപ്പോയി. ഇറച്ചിവില വര്ധിച്ചതോടെ ഹോട്ടല് വിഭവങ്ങള്ക്കും വില കൂടിയിട്ടുണ്ട്. കോട്ടയം: കോഴിയിറച്ചിയുടെ അമിതവില നിയന്ത്രിക്കാന് അടിയന്തര നടപടി വേണമെന്ന…
Read Moreനിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനാർഥിയുണ്ടാകും; സെക്രട്ടറിയേറ്റിന്റെ വാതിൽ തുറക്കപ്പെട്ടും; ലക്ഷ്യങ്ങൾ തുറന്ന് പറഞ്ഞ് ശോഭാ സുരേന്ദ്രൻ
ആലപ്പുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടാകുമെന്നും കേരളത്തിൽ എൻഡിഎ ചരിത്ര വിജയം നേടുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. സംസ്ഥാനത്ത് എൻഡിഎയുടെ ഡബിൾ എഞ്ചിൻ സർക്കാർ വരുമെന്ന് ശോഭ അവകാശപ്പെട്ടു. “ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ അത്ഭുതങ്ങൾ സംഭവിക്കും. അനന്തപുരിയിൽ തുറന്ന വാതിൽ സെക്രട്ടറിയേറ്റിലും ബിജെപിക്ക് വേണ്ടി തുറക്കപ്പെടും.’-ശോഭ പറഞ്ഞു. കേരളത്തിൽ വർഗീയ ധ്രുവീകരണത്തിനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. വികസന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ വേഗം സംസ്ഥാന സർക്കാരിനില്ലെന്നും ശോഭ കുറ്റപ്പെടുത്തി. “പാർട്ടി പറഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങും. ഏത് മണ്ഡലമെന്ന് നോക്കാതെ മത്സരിക്കും. തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തിക്കാൻ നിയോഗിച്ചാൽ അതിനും തയാറാണ്. കേരളത്തിൽ എൻഡിഎ സർക്കാർ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും ശോഭ വ്യക്തമാക്കി.
Read Moreപെൺകുട്ടിയെ പുറകെ നടന്ന് ശല്യം ചെയ്യൽ; ചോദ്യം ചെയ്ത യുവാവിന് നേരേ ആക്രമണം; വടിവാൾകൊണ്ടുള്ള വെട്ട് തടഞ്ഞ ബന്ധുവിന്റെ കൈയ്ക്ക് ഗുരുതര പരിക്ക്
തൃശൂര്: ബന്ധുവായ പെണ്കുട്ടിയെ നിരന്തരം ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിന് വീട് കയറി അക്രമം. ചൂണ്ടല് പെലക്കാട്ട് പയ്യൂരിലെ പ്രകാശനെയും കുടുംബത്തെയുമാണ് ആക്രമിച്ചത്. പ്രകാശന് വെട്ടേറ്റു. പ്രകാശന്റെ മകൻ, ഇവരുടെ ബന്ധുവായ പെൺകുട്ടിയെ അക്രമികളിലൊരാൾ പിന്തുടർന്ന് ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. നാല് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. വാളും മാരകായുധങ്ങളുമായി എത്തിയ സംഘം പ്രകാശന്റെ തലയ്ക്കാണ് വെട്ടാൻ ശ്രമിച്ചത്. ഇദ്ദേഹം കൈ കൊണ്ട് തടുത്തതിനാൽ കൈയിലാണ് വെട്ടേറ്റത്. വീടിന്റെ ജനല്ചില്ലും കട്ടിലും സോഫാസെറ്റും ദിവാന് കോട്ടും തകർത്ത അക്രമി സംഘം വീടിന്റെ മുന്പില് പാര്ക്ക് ചെയ്തിരുന്ന ഗുഡ്സ് ഓട്ടോയും രണ്ടു ബൈക്കുകളും അടിച്ചുതകർത്തു. സംഭവത്തില് കുന്നംകുളം പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreശബരിമലയിലെ മുതലുകൾ അപഹരിച്ചു, ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തി; പ്രതികൾക്കൊപ്പം ലാഭമുണ്ടാക്കാൻ കൂട്ടുനിന്നു; തന്ത്രിക്കെതിരേ ഗുരുതര പരാമർശങ്ങൾ
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്കതിരേ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ. തന്ത്രി പ്രതികൾക്കൊപ്പം ഗൂഢാലോചനയിൽ പങ്കാളിയായി. തന്ത്രി-പോറ്റി ബന്ധം അന്വേഷിക്കണം. വിശ്വാസികളെ വ്രണപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണം, പ്രഭാവലയം, എന്നിവ കൊണ്ടുപോയിട്ടും തന്ത്രി ഇടപെടിട്ടില്ല. ആചാരലംഘനത്തിനും പ്രതികൾക്കൊപ്പം ലാഭമുണ്ടാക്കാനും കൂട്ടുനിന്നു എന്നിങ്ങനെയാണ് എസ്ഐടി റിപ്പോർട്ടിലെ പരാമർശങ്ങൾ. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ തന്ത്രിയെ റിമാൻഡ് ചെയ്തു. പ്രതിക്കു ജാമ്യം നൽകുന്നതിനെ എതിർത്ത എസ്ഐടി, ജാമ്യം നൽകിയാൽ ആത്മീയ പരിവേഷവും സ്വാധീനവും ഉപയോഗിച്ച് തെളിവു നശിപ്പിക്കാൻ ഇടയുണ്ടെന്നും കോടതിയിൽ വാദിച്ചു. ഇതോടെയാണ് തന്ത്രിക്കു ജാമ്യം നൽകാതെ റിമാൻഡ് ചെയ്തത്. ഭക്തർക്കിടയിലും സമൂഹത്തിലെ ഉന്നത വ്യക്തികളുമായും അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണു തന്ത്രിയെന്ന് എസ്ഐടി ചൂണ്ടിക്കാട്ടി. സാമ്പത്തിക ഇടപാടുകളിൽ വിശദമായ അന്വേഷണം വേണം. ശബരിമലയിലെ മുതലുകൾ തന്ത്രി അപഹരിച്ചു. ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തിയ തന്ത്രിക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം…
Read Moreപാലാ പെൺവാണിഭം; മണിക്കൂറിന് വാങ്ങിയിരുന്നത് 1500 മുതൽ 5000 വരെ; സംഘത്തിന് നേതൃത്വം നൽകിയ റിഫ്രഷര്മെന്റെ സരസ്വതിയെക്കുറിച്ച് കൂടുതൽ അന്വേഷണം
പാലാ: പാലായില്നിന്ന പിടിയിലായ പെണ്വാണിഭസംഘം റിഫ്രഷര്മെന്റ് സരസ്വതിയെയും കൂട്ടാളികളെയും കേന്ദ്രീകരിച്ചു പോലീസ് കൂടുതല് അന്വേഷണം ആരംഭിച്ചു. പാലാ തെക്കേക്കരയില് വാടകവീട്ടിലാണ് പെണ്വാണിഭ സംഘം പ്രവര്ത്തിച്ചിരുന്നത്. ഡിവൈഎസ്പിയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് പോലീസ് റെയ്ഡ് ചെയ്തു സംഘത്തെ പിടികൂടുകയായിരുന്നു. സംഘത്തിന്റെ മുഖ്യ നടത്തിപ്പുകാരിയായി അറിയപ്പെടുന്ന വയനാട് സ്വദേശിനി സരസ്വതി ഉള്പ്പെടെ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് കസ്റ്റഡിയിലായത്. ഇവര് റിഫ്രഷര്മെന്റെ സരസ്വതിയെന്നാണ് അറിയപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇവിടേക്കു കൂടുതല് ഇടപാടുകാര് എത്തിയിരുന്നതായി പോലീസിനു വിവരം ലഭിച്ചു. മണിക്കൂറിന് 1500 മുതല് 5000 രൂപ വരെ ഈടാക്കിയാണ് സംഘം പ്രവര്ത്തിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. സംഘത്തിലുള്ളവരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
Read More”പോറ്റിയേ കേറ്റിയേ”,വരികൾ സത്യമാകുമ്പോൾ … ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ; പോറ്റിയെ ശബരിമലയില് എത്തിച്ചത് തന്ത്രിയെന്ന് പത്മകുമാർ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില് ശബരിമല തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ. പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ ചോദ്യംചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോറ്റി സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തന്ത്രി നൽകിയ അനുമതികളിൽ മൂന്നെണ്ണം സംശാസ്പദമാണെന്നാണ് റിപ്പോർട്ട്. കേസിൽ റിമാന്ഡിലുള്ള ദേവസ്വം ബോര്ഡ് മുന് അധ്യക്ഷന് എ. പത്മകുമാർ കണ്ഠര് രാജീവര്ക്കെതിരേ എസ്ഐടിക്ക് മുന്നിൽ മൊഴി നൽകിയിരുന്നു. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിയെ ശബരിമലയില് എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണെന്നായിരുന്നു പത്മകുമാര് എസ്ഐടിക്ക് മൊഴി നല്കിയത്.
Read More