കോ​ട്ട​യ​ത്ത് സ്വ​ന്തം തോ​ക്കി​ൽ നി​ന്ന് വെ​ടി​യേ​റ്റ് അ​ഭി​ഭാ​ക്ഷ​ക​ന് ദാ​രു​ണാ​ന്ത്യം; നാ​യാ​ട്ടി​ന് പോ​കു​മ്പോ​ൾ സ്കൂ​ട്ട​ർ മ​റി​ഞ്ഞ് അ​ബ​ദ്ധ​ത്തി​ൽ തോ​ക്ക് പൊ​ട്ടു​ക​യാ​യി​രു​ന്നു

ഉ​ഴ​വൂ​ർ: നാ​യാ​ട്ടി​ന് പോ​യ അ​ഭി​ഭാ​ഷ​ക​ൻ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് തോ​ക്കു​പൊ​ട്ടി മ​രി​ച്ചു. ഉ​ഴ​വൂ​ർ ഒ​ക്കാ​ട്ട് അ​ഡ്വ. ജോ​ബി ജോ​സ​ഫാ(56) ണ് ​ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്നോ​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. പാ​ലാ ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നാ​ണ്. പ​യ​സ്മൗ​ണ്ട് നീ​രു​ട്ടി ഭാ​ഗ​ത്ത് നാ​യാ​ട്ട് ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ജോ​ബി സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ഇ​തി​നി​ട​യി​ൽ കൈ​യി​ൽ ക​രു​തി​യി​രു​ന്ന തോ​ക്ക് പൊ​ട്ടി ജോ​ബി​ക്ക് വെ​ടി​യേ​റ്റ​താ​യാ​ണ് നി ഗ​മ​നം. ശ​ബ്ദം​കേ​ട്ട് ആ​ളു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ഡോ. ​ഷി​ജി. മ​ക്ക​ൾ: ഐ​വി​ൻ, അ​ന്നൂ​സ്, ജോ​സ്.

Read More

ജ​ഡ്ജ​സ് പ്ലീ​സ് നോ​ട്ട്… ക​ല​യു​ടെ ലോ​ക​ത്ത് രാ​ഷ്ട്രീ​യം കാ​ണേ​ണ്ട ആ​വ​ശ്യ​മി​ല്ല; സം​സ്ഥാ​ന സ്കൂ​ള്‍ ക​ലോ​ത്സ​വ​വേ​ദി​യി​ൽ സു​രേ​ഷ് ഗോ​പി​യു​ടെ മി​ന്ന​ൽ സ​ന്ദ​ര്‍​ശ​നം

തൃ​ശൂ​ര്‍: സം​സ്ഥാ​ന സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ മു​ഖ്യ​വേ​ദി​യി​ൽ കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ്‍​ഗോ​പി മി​ന്ന​ൽ സ​ന്ദ​ര്‍​ശ​നം. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സു​രേ​ഷ് ഗോ​പി. തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തെ മു​ഖ്യ​വേ​ദി​യി​ലെ​ത്തി ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​ത്. തു​ട​ർ​ന്ന് ഊ​ട്ടു​പു​ര​യും അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശി​ച്ചു. 2026ലെ ​തൃ​ശൂ​ര്‍ പൂ​ര​ത്തി​ന്‍റെ ക​ര്‍​ട്ട​ൻ റെ​യ്സ​റാ​യി​രി​ക്കും ക​ലോ​ത്സ​വ​മെ​ന്നും പൂ​രം കാ​ണു​ന്ന​പോ​ലെ ലോ​കം മു​ഴു​വ​ൻ ക​ലോ​ത്സ​വ​വും ഏ​റ്റെ​ടു​ക്കു​മെ​ന്നും സു​രേ​ഷ്‍​ഗോ​പി പ​റ​ഞ്ഞു. ക​ലോ​ത്സ വേ​ദി​ക​ളു​ടെ പേ​രു​ക​ളി​ൽ നി​ന്ന് താ​മ​ര ഒ​ഴി​വാ​ക്കി​യ സം​ഭ​വ​ത്തി​ലും സു​രേ​ഷ്‍​ഗോ​പി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. താ​മ​ര​യി​ൽ എ​ങ്ങ​നെ​യാ​ണ് രാ​ഷ്ട്രീ​യം കാ​ണാ​ൻ ക​ഴി​യു​ന്ന​ത്? സം​ഘാ​ട​ക​രെ ആ​രെ​ങ്കി​ലും വ​ഴി​തെ​റ്റി​ച്ച​താ​കാ​നാ​ണ് സാ​ധ്യ​ത. ക​ല​യു​ടെ ലോ​ക​ത്ത് രാ​ഷ്ട്രീ​യം കാ​ണേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബു​ധ​നാ​ഴ്ച മു​ത​ൽ 18വ​രെ​യാ​ണ് 64-ാംമ​ത് സം​സ്ഥാ​ന സ്കൂ​ള്‍ ക​ലോ​ത്സ​വം.

Read More

‘അ​തി​ജീ​വി​ത​നൊ​പ്പം’; കു​ടും​ബ ബ​ന്ധ​ങ്ങ​ൾ​ക്ക് മൂ​ല്യം ക​ൽ​പ്പി​ക്കാ​ത്ത​തി​ന്‍റെ പ്ര​ശ്‌​നം; പ​രാ​തി​ക്കാ​രി​യെ ആ​ക്ഷേ​പി​ച്ചും, രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് പ​ര​സ്യ പി​ന്തു​ണ​യു​മാ​യി ശ്രീ​നാ ദേ​വി കു​ഞ്ഞ​മ്മ

പ​ത്ത​നം​തി​ട്ട: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ അ​തി​ജീ​വി​ത​നാ​ണ്, പ്ര​തി​സ​ന്ധി​യെ നേ​രി​ടാ​ൻ അ​തി​ജീ​വി​ത​ന് മ​ന​ക്ക​രു​ത്ത് ഉ​ണ്ടാ​ക​ട്ടെ. പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്ക് പ​ര​സ്യ പി​ന്തു​ണ​യു​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​നാ ദേ​വി കു​ഞ്ഞ​മ്മ. ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ​യാ​യി​രു​ന്നു ശ്രീ​നാ ദേ​വി കു​ഞ്ഞ​മ്മ​യു​ടെ പ്ര​തി​ക​ര​ണം. ‌രാ​ഹു​ലി​നെ​തി​രെ മാ​ധ്യ​മ​ങ്ങ​ൾ ഇ​ല്ലാ ക​ഥ​ക​ൾ മെ​ന​യു​ക​യാ​ണ്. സ​ത്യ​ത്തി​നൊ​പ്പ​മാ​ണ് നി​ൽ​ക്കു​ന്ന​ത്. അ​ത് അ​വ​ൾ​ക്കൊ​പ്പ​മാ​ണോ അ​വ​നൊ​പ്പ​മാ​ണോ എ​ന്ന​ത് നീ​തി​ന്യാ​യ കോ​ട​തി തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്ന് ശ്രീ​നാ ദേ​വി കു​ഞ്ഞ​മ്മ പ​റ​ഞ്ഞു. അ​തേ​സ​മ​യം, പ​രാ​തി​ക്കാ​രി​യെ ആ​ക്ഷേ​പി​ക്കു​ന്ന പ​രാ​മ​ർ​ശ​വും ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ ന​ട​ത്തി. കു​ടും​ബ ബ​ന്ധ​ങ്ങ​ൾ​ക്ക് മൂ​ല്യം ക​ൽ​പ്പി​ക്കാ​ത്ത​തി​ന്‍റെ പ്ര​ശ്‌​ന​മാ​ണി​ത്. പ​രാ​തി​ക​ളി​ൽ കോ​ട​തി ത​ന്നെ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. മൂ​ന്നാം പ​രാ​തി​യി​ലും അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടെ​ന്നും ശ്രീ​നാ ദേ​വി കു​ഞ്ഞ​മ്മ പ്ര​തി​ക​രി​ച്ചു. നേ​ര​ത്തെ​യും രാ​ഹു​ലി​നെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് ശ്രീ​നാ ദേ​വി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Read More

ആ​രാ​ണ് സ​ന്തോ​ഷം ആ​ഗ്ര​ഹി​ക്കാ​ത്ത​ത്… സ്‌​കി​ൽ​ഡ് ജോ​ലി​ക്ക് 620, സെ​മി സ്‌​കി​ൽ​ഡ് ജോ​ലി​ക​ളി​ൽ 560, അ​ൺ സ്‌​കി​ൽ​ഡ് ജോ​ലി​ക​ൾ​ക്ക് 530 : ത​ട​വു​പു​ള്ളി​ക​ളു​ടെ കൂ​ലി കു​ത്ത​നെ കൂ​ട്ടി; പ​ത്ത് മ​ട​ങ്ങോ​ളം വ​ർ​ധ​ന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന ത​ട​വു​പു​ള്ളി​ക​ളു​ടെ കൂ​ലി സ​ർ​ക്കാ​ർ കൂ​ട്ടി. ദി​വ​സ വേ​ത​ന​ത്തി​ൽ പ​ത്ത് മ​ട​ങ്ങ് വ​രെ​യാ​ണ് വ​ർ​ധ​ന വ​രു​ത്തി​യ​ത്. സ്‌​കി​ൽ​ഡ് ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക് 620 രൂ​പ​യാ​യി​രി​ക്കും പു​തു​ക്കി​യ വേ​ത​നം. സെ​മി സ്‌​കി​ൽ​ഡ് ജോ​ലി​ക​ളി​ൽ 560രൂ​പ​യും അ​ൺ സ്‌​കി​ൽ​ഡ് ജോ​ലി​ക​ളി​ൽ 530 രൂ​പ​യു​മാ​ണ് പു​തു​ക്കി​യ തു​ക. നേ​ര​ത്തേ അ​ൺ സ്‌​കി​ൽ​ഡ് ജോ​ലി​ക​ൾ ചെ​യ്യു​ന്ന​വ​ർ​ക്ക് 63 രൂ​പ ആ​യി​രു​ന്നു കൂ​ലി. ഇ​ത് 530 രൂ​പ​യാ​യാ​ണ് ഉ​യ​ർ​ത്തി​യ​ത്. 127 രൂ​പ വേ​ത​ന​മു​ള്ള​ത് 560 ഉം 152 ​രൂ​പ​യു​ള്ള​ത് 620 രൂ​പ​യും ആ​യാ​ണ് കൂ​ട്ടി​യ​ത്.

Read More

വൈ​ദ്യ പ​രി​ശോ​ധ​ന​യി​ൽ രാ​ഹു​ലി​ന്‍റെ ലൈം​ഗി​ക​ശേ​ഷി​യും പ​രി​ശോ​ധി​ച്ചു; ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യ്ക്കാ​യ് ര​ക്ത​സാ​മ്പി​ൾ ശേ​ഖ​രി​ച്ചു; താ​ന്‍ തി​രി​ച്ചു​വ​രു​മെ​ന്ന ഭീ​ഷ​ണി മു​ഴ​ക്കി എം​എ​ൽ​എ

പ​ത്ത​നം​തി​ട്ട: താ​ന്‍ തി​രി​ച്ചു​വ​രു​മെ​ന്നും സ്വ​ത​ന്ത്ര​നാ​യി നി​ന്നാ​ലും ജ​യി​ക്കു​മെ​ന്നും രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ടു പ​റ​ഞ്ഞു.രാ​വി​ലെ പാ​ല​ക്കാ​ട്ടു നി​ന്നു പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി​ച്ച​പ്പോ​ള്‍ അ​ഭി​ഭാ​ഷ​ക​നു​മാ​യി സം​സാ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​സ​മ്മ​തി​ച്ച​തോ​ടെ​യാ​ണ് എം​എ​ല്‍​എ താ​ന്‍ പു​റ​ത്തു​വ​രു​മ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ഫോ​ണി​ന്‍റെ ലോ​ക്ക് അ​ഴി​ക്കാ​നും വി​സ​മ്മ​തി​ച്ചു. അ​റ​സ്റ്റ് നി​യ​മ​പ​ര​മ​ല്ലെ​ന്ന പ​ക്ഷ​മാ​ണ് രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ര്‍​ക്കു​മു​ള്ള​ത്. നി​ല​വി​ല്‍ കോ​ട​തി​യി​ല്‍ ജാ​മ്യ​ഹ​ര്‍​ജി ന​ല്‍​കി​യി​ട്ടു​ള്ള ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് അ​ഭി​ഭാ​ഷ​ക​ര്‍ പ​റ​ഞ്ഞു. ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​കുംപീ​ഡ​ന പ​രാ​തി​യി​ല്‍ രാ​ഹു​ലി​ന്‍റെ വൈ​ദ്യ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി. ലൈം​ഗി​ക​ശേ​ഷി ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ച്ചു. ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യ്ക്കാ​യി രാ​ഹു​ലി​ന്‍റെ ര​ക്ത​സാ​മ്പി​ളും ശേ​ഖ​രി​ച്ചു.ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ പ്ര​തി​ഷേ​ധ​ക്കാ​രെ ഒ​ഴി​വാ​ക്കി പോ​ലീ​സ് ജീ​പ്പ് പി​ന്നി​ലേ​ക്ക് എ​ടു​ത്ത് ആ​ശു​പ​ത്രി വാ​തി​ലി​നോ​ടു ചേ​ര്‍​ത്തു​നി​ര്‍​ത്തി. ജീ​പ്പി​ന്‍റെ പു​റ​കി​ലെ വാ​തി​ലി​ലൂ​ടെ​യാ​ണ് രാ​ഹു​ലി​നെ ക​യ​റ്റി​യ​ത്. പോ​ലീ​സും പ്ര​തി​ഷേ​ധ​ക്കാ​രും പ്ര​ധാ​ന​വാ​തി​ലി​ന് മു​ന്നി​ല്‍ കൂ​ട്ടം​കൂ​ടി​യ​തോ​ടെ സ്ട്രെ​ക്ച​റി​ലും വീ​ല്‍​ച്ചെ​യ​റി​ലും എ​ത്തി​യ മ​റ്റു രോ​ഗി​ക​ള്‍ ആ​ശു​പ​ത്രി​ക്ക് ഉ​ള്ളി​ലേ​ക്കും പു​റ​ത്തേ​ക്കും ക​ട​ക്കാ​ന്‍ പ്ര​യാ​സ​പ്പെ​ട്ടു.…

Read More

സ​മ​യം അ​ത്ര ന​ന്ന​ല്ല… പൂ​ജാ​മു​റി​യി​ൽ സു​ര​ക്ഷി​ത​മാ​യി ഒ​ളി​പ്പി​ച്ച 30 പ​വ​ൻ മോ​ഷ​ണം പോ​യി; പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ സി​സി​ടി​വി​യു​ടെ ഹാ​ർ​ഡ് ഡി​സ്കും മോ​ഷ്ടി​ച്ചു

ചെ​ങ്ങ​ന്നൂ​ർ: കാ​ര​യ്ക്കാ​ട്ട് ആ​ളി​ല്ലാ​ത്ത വീ​ട് ത​ക​ർ​ത്ത് വ​ൻ ക​വ​ർ​ച്ച. കാ​ര​യ്ക്കാ​ട് മ​ല​യു​ടെ വ​ട​ക്കേ​തി​ൽ മ​ഞ്ചേ​ഷ് മോ​ഹ​ന​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. 30 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഏ​ക​ദേ​ശം 35 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ൾ മോ​ഷ്ടാ​ക്ക​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ:ശ​നി​യാ​ഴ്ച വൈ​കി​ട്ട് ആ​റി​നും ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നും ഇ​ട​യി​ലു​ള്ള സ​മ​യ​ത്താ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. മ​ഞ്ചേ​ഷ് മോ​ഹ​ന​ന്‍റെ അ​മ്മ പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യ​തി​നാ​ൽ വീ​ട്ടു​കാ​ർ എ​ല്ലാ​വ​രും ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. ഈ ​അ​വ​സ​രം മു​ത​ലെ​ടു​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്ത് ഉ​ള്ളി​ൽ പ്ര​വേ​ശി​ച്ച​ത്. പൂ​ജാ​മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഇ​രു​മ്പ് അ​ല​മാ​ര കു​ത്തി​പ്പൊ​ളി​ച്ചാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി​യ​ത്. കി​ട​പ്പു​മു​റി​ക​ളി​ലെ​യും മ​റ്റ് മു​റി​ക​ളി​ലെ​യും അ​ല​മാ​ര​ക​ൾ കു​ത്തി​ത്തു​റ​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​രി വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. തെ​ളി​വു ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി സി​സി​ടി​വി കാ​മ​റ​ക​ളു​ടെ ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കു​ക​യും ഡി​വി​ആ​ർ ത​ക​ർ​ത്ത് അ​തി​നു​ള്ളി​ലെ ഹാ​ർ​ഡ് ഡി​സ്ക് മോ​ഷ്ടാ​ക്ക​ൾ കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു.…

Read More

ഉ​ണ്ണി​ക്കു​ട്ട​ന്‍റെ വേ​ര്‍​പാ​ട് താ​ങ്ങാ​നാ​കാ​തെ ബ​ന്ധു​ക്ക​ള്‍; അ​ടൂ​രി​ൽ വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി വ​ച്ചി​രു​ന്ന ജ​ന​ല്‍ ക​ട്ടി​ള വീ​ണു ത​ല​യ്ക്കു പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു

അ​ടൂ​ര്‍: ജ​ന​ല്‍ ക​ട്ടി​ള വീ​ണു ത​ല​യ്ക്കു പ​രി​ക്കേ​റ്റ​തി​നേ​തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​മ്പോ​ഴും ഉ​ണ്ണി​ക്കു​ട്ട​ന്‍ ത​ങ്ങ​ളെ വി​ട്ടു​പോ​കു​മെ​ന്നൊ​രു ചി​ന്ത പോ​ലും മാ​താ​പി​താ​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും മ​ന​സി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ക​ണ്ണു​ക​ളി​ല്‍ വേ​ദ​ന ഒ​ളി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും തി​രി​കെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മെ​ന്ന പ്ര​തീ​ക്ഷ​യാ​യി​രു​ന്നു എ​ല്ലാ​വ​ര്‍​ക്കും. എ​ന്നാ​ല്‍ ഒ​രു നി​മി​ഷ​ത്തെ അ​ബ​ദ്ധം, ചി​രി​യും സ്വ​പ്ന​ങ്ങ​ളും നി​റ​ഞ്ഞ ആ ​കു​ഞ്ഞു​ജീ​വ​നെ അ​പ്ര​തീ​ക്ഷി​ത​മാ​യി അ​ക​റ്റി​ക്കൊ​ണ്ടു​പോ​യി. കു​ട്ടി​ക്കാ​ല​ത്തി​ന്‍റെ കു​സൃ​തി​യി​ല്‍ ഒ​ന്നു പാ​ളി​യ നി​മി​ഷം ജീ​വ​നെ​ടു​ക്കാ​നാ​യി ജ​ന​ല്‍ ക​ട്ടി​ള ഇ​ള​കി വീണു. ശ​ബ്ദം കേ​ട്ട് കു​ടും​ബാം​ഗ​ങ്ങ​ള്‍ ചെ​ല്ലു​മ്പോ​ള്‍ ജ​ന​ല്‍ ക​ട്ടി​ള​യു​ടെ അ​ടി​യി​ലാ​യി​രു​ന്നു കു​ട്ടി. ഉ​ട​ന്‍ ത​ന്നെ അ​ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. അ​ടൂ​ര്‍ ഏ​ഴം​കു​ളം അ​റു​കാ​ലി​ക്ക​ല്‍ വെ​സ്റ്റ് ച​രു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ ത​നൂ​ജ് കു​മാ​റി​ന്‍റെ​യും ആ​ര്യ​യു​ടെയും മ​ക​നാ​ണ് മ​രി​ച്ച ദ്രു​പ​ത് ത​നൂ​ജ് (ഉ​ണ്ണി​ക്കു​ട്ട​ന്‍). ചെ​ന്നീ​ര്‍​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു. നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന വീ​ടി​ന്‍റെ ജ​ന​ല്‍ ക​ട്ടി​ള​യാ​ണ് ഉ​ണ്ണി​ക്കു​ട്ട​നു​മേ​ല്‍ പ​തി​ച്ച​ത്. സം​ഗീ​ത​ത്തി​ലും മ​റ്റും വ​ലി​യ താ​ല്‍​പ​ര്യ​മു​ണ്ടാ​യി​രു​ന്നു…

Read More

പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന യു​വാ​വ് ഇ​ട​യ്ക്കി​ടെ വ​ന്നു​പോ​കും; ഷേ​ർ​ലി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് തു​ങ്ങി​മ​രി​ച്ചു; കൂ​വ​പ്പ​ള്ളി​യി​ലെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളി​ങ്ങ​നെ

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ വീ​ടി​നു​ള്ളി​ൽ വീ​ട്ട​മ്മ​യേ​യും യു​വാ​വി​നെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ഷേ​ർ​ലി​യെ കൊ​ന്ന ശേ​ഷം ജോ​ബ് ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ആ​റ് മാ​സം മു​ൻ​പാ​ണ് കോ​ട്ട​യം ആ​ലും​മൂ​ട് സ്വ​ദേ​ശി ജോ​ബും ഇ​ടു​ക്കി ക​ല്ലാ​ർ​ഭാ​ഗം സ്വ​ദേ​ശി​യാ​യ ഷേ​ർ​ലി​യും കാ​ഞ്ഞി​ര​പ്പ​ള്ളി, കൂ​വ​പ്പ​ള്ളി​യി​ൽ താ​മ​സി​ക്കാ​നാ​യി എ​ത്തി​യ​ത്. ഇ​രു​വ​രും ത​മ്മി​ൽ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും യു​വാ​വ് ഇ​ട​യ്ക്ക് മാ​ത്ര​മേ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു​ള്ളൂ​വെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഷേ​ർ​ലി​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും മ​റു​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​ര​ണ​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. വീ​ടി​നു​ള്ളി​ൽ ക​ഴു​ത്ത​റ​ക്ക​പ്പെ​ട്ട് ര​ക്ത​ത്തി​ൽ കു​ളി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഷേ​ർ​ലി​യു​ടെ മൃ​ത​ദേ​ഹം. യു​വാ​വ് ഇ​തേ മു​റി​യി​ൽ ത​ന്നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Read More

നീ ​ചെ​യ്യു​ന്ന​ത് ഞാ​ൻ താ​ങ്ങും, ബ​ട്ട് നീ ​താ​ങ്ങി​ല്ല; കു​റെ ആ​ളു​ക​ളു​മാ​യി ഞാ​ൻ നി​ന്‍റെ വീ​ട്ടി​ൽ വ​രും, ദാ​റ്റ്സ് ആ​ൾ; പ​രാ​തി​ക്കാ​രി​യെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന സ​ന്ദേ​ശം പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാം ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ പ​രാ​തി​ക്കാ​രി​യെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന സ​ന്ദേ​ശം പു​റ​ത്ത്. ത​നി​ക്കെ​തി​രെ നി​ന്ന​വ​ർ​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രെ അ​തേ നാ​ണ​യ​ത്തി​ൽ തി​രി​ച്ചു​കൊ​ടു​ക്കു​മെ​ന്നും പേ​ടി​പ്പി​ക്കാ​ൻ നീ​യെ​ന്ന​ല്ല ലോ​ക​ത്ത് ഒ​രു മ​നു​ഷ്യ​നും നോ​ക്കേ​ണ്ടെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​യു​ന്നു. താ​ൻ കു​റ്റ​സ​മ്മ​തം ന​ട​ത്താ​നാ​ണ് തി​രു​മാ​നം. അ​ങ്ങ​നെ ഞാ​ൻ മാ​ത്രം മോ​ശ​മാ​കു​ന്ന പ​രി​പാ​ടി ന​ട​ക്കി​ല്ലെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഭീ​ഷ​ണി​യു​ടെ രൂ​പ​ത്തി​ൽ പ​റ​യു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​വും രാ​ഹു​ലി​ന്‍റെ​യും പ​രാ​തി​ക്കാ​രി​യു​ടേ​യും ചാ​റ്റു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. നാ​ട്ടി​ൽ വ​ന്നാ​ൽ കു​റെ ആ​ളു​ക​ളു​മാ​യി ഞാ​ൻ നി​ന്‍റെ വീ​ട്ടി​ൽ വ​രും. ദാ​റ്റ്സ് ആ​ൾ. അ​ല്ലാ​തെ ഇ​ങ്ങോ​ട്ടു​ള്ള ഭീ​ഷ​ണി വേ​ണ്ട. എ​ന്ത് പ​റ​ഞ്ഞാ​ലും എ​നി​ക്ക് ഒ​ന്നും ന​ഷ്ട​പ്പെ​ടാ​നി​ല്ല. നീ ​ചെ​യ്യു​ന്ന​ത് ഞാ​ൻ താ​ങ്ങും, ബ​ട്ട് നീ ​താ​ങ്ങി​ല്ലെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വെ​ല്ലു​വി​ളി​ക്കു​ന്നു​ണ്ട്.

Read More

അഴിക്കുള്ളിലേക്ക്… ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് ജയിൽ വാസം; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പ​ത്ത​നം​തി​ട്ട: മൂ​ന്നാ​മ​ത്തെ ലൈം​ഗീ​ക പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്ക് ജാ​മ്യം നി​ഷേ​ധി​ച്ചു. രാ​ഹു​ലി​നെ മാ​വേ​ലി​ക്ക​ര ജ​യി​ലി​ലേ​ക്ക് മാ​റ്റും. കേ​സ് അ​ടു​ത്ത ദി​വ​സം തി​രു​വ​ല്ല​യി​ലെ ഓ​പ്പ​ൺ കോ​ട​തി​യി​ൽ പ​രി​ഗ​ണി​ക്കും. ബ​ലാ​ത്സം​ഗം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ എ​ന്നീ ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. രാ​ഹു​ൽ ഒ​രു സ്ഥി​രം കു​റ്റ​വാ​ളി (ഹാ​ബി​ച്ച​ൽ ഒ​ഫ​ൻ​ഡ​ർ) ആ​ണെ​ന്ന​ട​ക്ക​മു​ള്ള ഗു​രു​ത​ര പ​രാ​മ​ർ​ശ​മ​ട​ക്കം അ​റ​സ്റ്റ് റി​പ്പോ​ർ​ട്ടി​ലു​ണ്ട്. കേ​സ് എ​ടു​ക്കു​ന്ന​തി​ന് മു​ൻ​പു​ത​ന്നെ പ്ര​തി പ​രാ​തി​ക്കാ​രി​യെ നേ​രി​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും, എം​എ​ൽ​എ എ​ന്ന അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നും പ​രാ​തി​ക്കാ​രി​യെ സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ലൂ​ടെ മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ലു​ണ്ട്. നേ​ര​ത്ത​യു​ള്ള കേ​സി​ൽ പ​ത്ത് ദി​വ​സ​ത്തോ​ളം ഒ​ളി​വി​ൽ പോ​യി നി​യ​മ​ത്തെ വെ​ല്ലു​വി​ളി​ച്ച​യാ​ളാ​ണ് പ്ര​തി. നി​ല​വി​ൽ പ​രാ​തി​ക്കാ​രി​യു​ടെ ജീ​വ​ന് ത​ന്നെ രാ​ഹു​ൽ ഭീ​ഷ​ണി​യാ​ണെ​ന്നും അ​വ​രു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. അ​തേ​സ​മ​യം, വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​ച്ച രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ…

Read More