തിരുവനന്തപുരം: എന്എസ്എസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് ബംഗാള് ഗവര്ണര് സി.വി. ആനന്ദബോസ്. മന്നം സമാധിയില് പുഷ്പാര്ച്ചന അനുവദിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗവര്ണറായി ചുമതലയേല്ക്കുന്നതിന് മുന്പ് പെരുന്നയില് എത്തിയപ്പോള് അവഗണിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ നായന്മാര്ക്കും അവകാശപ്പെട്ടതാണ് മന്നം സ്മാരകം. ഒരാള്ക്കു മാത്രമാണോ കുത്തകാവകാശം. പെരുന്നയിലുണ്ടായത് സങ്കടകരമായ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. ഗേറ്റ് കീപ്പറെ കാണാനല്ല പെരുന്നയില് എത്തുന്നത്.ന്യൂഡൽഹിയില് മന്നത്തിന്റെ സ്മാരകം നിര്മിക്കണമെന്നും അതിനായി ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പരിപാടിയില് പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം എന്എസ്എസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നു തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. നിഷേധിച്ച് സുകുമാരൻ നായർആനന്ദബോസിന്റെ ആരോപണം തെറ്റെന്ന് സുകുമാരൻ നായർ പറഞ്ഞു. പുഷ്പാർച്ചന തടഞ്ഞ സംഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read MoreCategory: Top News
ബ്യൂട്ടീഷനായ നൗഫിയയെ കാണാൻ വന്നുപോകുന്നത് നിരവധി യുവാക്കൾ; രഹസ്യ വിവരം വെറുതേയായില്ല; എംഡിഎംഎയുമായി യുവതിയും സംഘവും പിടിയിൽ
ഹരിപ്പാട്: പുതുവർഷ ആഘോഷങ്ങൾക്കായി ജില്ലയുടെ തെക്കൻ അതിർത്തികൾ കേന്ദ്രീകരിച്ച് വിതരണത്തിനെത്തിച്ച മാരക മയക്കുമരുന്നുമായി ബ്യൂട്ടീഷനായ യുവതിയടക്കം മൂന്നുപേരെ പോലീസ് പിടികൂടി. കരീലക്കുളങ്ങര, തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷൻ പരിധികളിൽനിന്നായി 14.25 ഗ്രാം എംഡിഎംഎയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പോലീസും ചേർന്ന് പിടിച്ചെടുത്തത്. മുട്ടം ചേപ്പാട് കണ്ടത്തിൽപറമ്പിൽ നൗഫിയ (30), പാനൂർ, പല്ലന പുതുവന ലക്ഷം വീട്ടിൽ സാജിദ് (25), സ്വകാര്യ ബസിലെ ജീവനക്കാരൻ ആറാട്ടുപുഴ മംഗലം ഇടവീട്ടിൽ കാശിനാഥൻ (19) എന്നിവരാണ് പിടിയിലായത്. നൗഫിയ വാടകയ്ക്കു താമസിക്കുന്ന ഏവൂർ വടക്കും മുറിയിലെ പുന്നൂർ കിഴക്കേതിൽ വീട്ടിൽനിന്നാണ് 7.25 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. ഇവർ മയക്കുമരുന്ന് വില്പന നടത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് മാസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു. സ്ത്രീകളടക്കമുള്ള യുവാക്കൾ നിരന്തരമായി ഇവരുടെ വീട്ടിലെത്തി പോകുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. ഇവർക്ക് ലഹരി എത്തിച്ചുനൽകിയ അടുത്ത സുഹൃത്തിനെ ഉടൻ…
Read Moreശബരി റെയിൽപാത തലസ്ഥാനത്തേക്ക് നീട്ടാൻ നീക്കവുമായി സർക്കാർ; സ്ഥലമേറ്റെടുക്കാൻ പണമില്ലാത്ത സർക്കാർ പദ്ധതിയുടെ നീളം കൂട്ടുന്നതെന്തിന്?
കോട്ടയം: ശബരി റെയില് പദ്ധതി പ്രഖ്യാപനം വന്നിട്ട് 27 വര്ഷമാകുന്പോൾ പാത തിരുവനന്തപുരത്തേക്ക് നീട്ടാൻ ശ്രമമാരംഭിച്ചിരിക്കുന്നു. അങ്കമാലി മുതല് എരുമേലി വരെ 111 കിലോമീറ്റർ ദൈര്ഘ്യമുള്ള പദ്ധതി നടപ്പിലാക്കാന് ചെറുവിരല് അനക്കാത്ത സംസ്ഥാന സര്ക്കാരാണ് പാത തിരുവനന്തപുരം വരെ നീട്ടാൻ നീക്കമാരംഭിച്ചിരിക്കുന്നത്. ശബരി റെയില്പാത തിരുവനന്തപുരത്തേക്ക് നീട്ടുന്നതിനു കേരള റെയില് ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ് കഴിഞ്ഞദിവസം ശിപാര്ശ ചെയ്തിരുന്നു. കേരള സര്ക്കാരിന്റെയും കേന്ദ്ര റെയില്വേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമാണു കേരള റെയില് ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ്. കാലടി മുതല് എരുമേലി വരെ സ്ഥലമേറ്റെടുക്കാന് പണമില്ലാത്ത സര്ക്കാരാണു പദ്ധതിക്ക് നീളം കൂട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. എരുമേലി വരെ സ്ഥലം ഏറ്റെടുക്കുന്നതിന് പ്രഥമ പരിഗണന നല്കാനും പദ്ധതി വിപുലീകരണം പിന്നീട് മതിയെന്നുമാണ് റെയില്വേ മന്ത്രാലയത്തിന്റെ താല്പര്യം. അങ്കമാലി മുതല് എരുമേലി വരെ 111 കിലോമീറ്ററാണ് ദൈര്ഘ്യം. ഇതില് എട്ടു കിലോമീറ്റർ…
Read Moreധനുമാസ കുളിരിനൊപ്പം കനത്ത ചൂടും; രാജ്യത്തെ ഏറ്റവും കൂടുതൽ പകൽച്ചൂട് കോട്ടയത്ത്; തണുപ്പും ചൂടും കയറിയിറങ്ങുന്ന പ്രതിഭാസത്തില് രോഗികളുടെ എണ്ണവും കൂടുന്നു
കോട്ടയം: ഇപ്പോള് പുലര്ച്ചെ കിട്ടുന്ന ചെറിയ കുളിര് അടുത്തയാഴ്ചയോടെ പിന്വാങ്ങും. അധികം ദിവസങ്ങളിൽ പുതപ്പിനുള്ളിലെ സുഖനിദ്രയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണം. ധനു കഴിഞ്ഞുവരുന്ന മകരം മുതൽ ഇടവം വരെ മാസങ്ങളിൽ രാത്രികാലം അന്യായ ഉഷ്ണവും ഉച്ചവെയിലിന് അസഹനീയ ചൂടുമായിരിക്കും. ഇപ്പോള്ത്തന്നെ രാജ്യത്ത് ഏറ്റവും ചൂടുള്ള ജില്ലയാണ് കോട്ടയം. അടുത്തയാഴ്ച പകല് താപനില 35 ഡിഗ്രിയിലെത്തും. കഴിഞ്ഞ വര്ഷം ഇതേസമയം 34 ഡിഗ്രിയായിരുന്നു താപനില. കഴിഞ്ഞ ഒരാഴ്ച രാജ്യത്ത് ഏറ്റവും ഉയര്ന്ന പകല്ച്ചൂട് അനുഭവിച്ചത് കോട്ടയം ജില്ലക്കാരാണ്. രാവിലെ ഏഴിനു രേഖപ്പെടുത്തിയ 20 ഡിഗ്രിയില്നിന്ന് മൂന്നു മണിക്കൂറിനുള്ളില് 35 ഡിഗ്രിയിലേക്ക് ചൂടും ഉഷ്ണക്കാറ്റും പറന്നുകയറുകയാണ്. രാത്രി ഒന്പതു മുതല് നേരിയ തണുപ്പ് തുടങ്ങും. നിലവിലെ കുളിര്രാത്രികള് രണ്ടാഴ്ച പിന്നിട്ടാല് ആവിയില് വിയര്ക്കുന്ന സ്ഥിതിയിലെത്തും. ഫാനോ എസിയോ ഇല്ലാതെ ഉറങ്ങാന് കഴിയാത്ത വിധം ഉഷ്ണമായിരിക്കും വരും മാസങ്ങളിലെ വേനലിനുണ്ടാകുക. തണുപ്പും…
Read More‘രാഹ്-വീര്’ … റോഡ് അപകടങ്ങളില്പ്പെടുന്നവരെ സഹായിച്ചാല് ഇനി നൂലാമാലകളില് പെടില്ല; ആശുപത്രിയിലെത്തിക്കുന്നവര്ക്ക് 25,000 രൂപയും പ്രശംസാപത്രവും
സ്വന്തം ലേഖകന് കോഴിക്കോട്: റോഡ് അപകടങ്ങളില്പ്പെടുന്നവരെ സഹായിച്ചാല് ഇനി നൂലാമാലകളില് പെടില്ല. ‘ഗോള്ഡന് അവറില്’ (അപകടം നടന്ന ആദ്യത്തെ ഒരു മണിക്കൂര്) സഹായമെത്തിക്കുന്നവരെ സംരക്ഷിക്കുന്നതിനായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ‘രാഹ്-വീര്’ (നല്ല ശമരിയാക്കാരന്) പദ്ധതി പ്രഖ്യാപിച്ചു. അപകടത്തില്പ്പെട്ട ഒരാളെ ഭയമില്ലാതെ ആശുപത്രിയിലെത്തിക്കുന്നവരെ നിയമപരമായ കുരുക്കുകളില്നിന്നും പോലീസ് പീഡനങ്ങളില്നിന്നും സംരക്ഷിക്കുന്നതാണ് ഈ പദ്ധതി. ഗോള്ഡന് അവറില് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുന്നവര്ക്ക് 25,000 രൂപയും പ്രശംസാപത്രവും നല്കും. ഒരു വ്യക്തിക്ക് വര്ഷത്തില് അഞ്ചുതവണ വരെ ഇത്തരത്തില് പ്രതിഫലം നേടാന് അര്ഹതയുണ്ട്. അപകടത്തില്പ്പെട്ടവരെ സഹായിക്കുന്നവരെ വ്യക്തിഗത വിവരങ്ങള് വെളിപ്പെടുത്താനോ അനാവശ്യമായി പോലീസ് സ്റ്റേഷനിലോ ആശുപത്രിയിലോ തടഞ്ഞുവയ്ക്കാനോ പാടില്ലെന്ന് 2019ലെ മോട്ടോര് വാഹന നിയമത്തിലെ 134എ വകുപ്പ് വ്യക്തമാക്കുന്നു. സദുദ്ദേശ്യത്തോടെ സഹായിക്കുന്നവര്ക്ക് സിവില്, ക്രിമിനല് നടപടികളില്നിന്ന് പൂര്ണ നിയമപരിരക്ഷ ഉണ്ടായിരിക്കും. ആശുപത്രിയില് പരിക്കേറ്റയാളെ എത്തിച്ചാലുടന് സഹായിക്ക് മടങ്ങിപ്പോകാന് കഴിയും. സഹായിക്കുന്നയാള്ക്ക് സ്വന്തം…
Read More‘നാദാപുരത്തിന് മുല്ലപ്പള്ളിയെ വേണ്ടേ വേണ്ട, നിലംതൊടാതെ തോല്പിച്ചിരിക്കും’: മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്റർ
കോഴിക്കോട്: യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടക്കുമ്പോൾ നാദാപുരത്ത് കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്റർ. സേവ് കോണ്ഗ്രസിന്റെ പേരില് പതിച്ച പോസ്റ്ററില് നാദാപുരത്തിന് മുല്ലപ്പള്ളിയെ വേണ്ടേ വേണ്ട എന്നാണ് പറയുന്നത്. “മുല്ലപ്പള്ളിയെ നാദാപുരത്തേക്ക് ആനയിക്കുന്ന ലീഗിന്റെ മണ്ഡലം നേതൃത്വത്തോടാണ്, നാദാപുരം നിയോജകമണ്ഡലത്തില് മുല്ലപ്പള്ളി രാമചന്ദ്രനാണ് മത്സരിക്കുന്നതെങ്കില് നിലംതൊടാതെ തോല്പ്പിച്ചിരിക്കും’ എന്ന് പോസ്റ്ററിൽ മുന്നറിയിപ്പ് നല്കുന്നു. ഏഴ് തവണ എംപിയും രണ്ട് തവണ കേന്ദ്രമന്ത്രിയും കെപിസിസി പ്രസിഡന്റും എഐസിസി സെക്രട്ടറിയുമായ മുല്ലപ്പള്ളിക്ക് ഇനിയും അധികാരക്കൊതി തീര്ന്നില്ലേയെന്നും പോസ്റ്ററിലുണ്ട്. മുല്ലപ്പള്ളിയുടെ സ്ഥാനാർഥിത്വം ജില്ലയിൽ കോൺഗ്രസിന് മൊത്തത്തിൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. അദ്ദേഹം ഇത്തവണ നാദാപുരത്തുനിന്നോ കൊയിലാണ്ടിയില് നിന്നോ നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്ക്കിടെയാണ് പോസ്റ്റര് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Read Moreപുനര്ജനി: വി. ഡി സതീശനെതിരേ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് വിജിലന്സ് ശിപാര്ശ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്ത് വിജിലൻസ്. പുനർജ്ജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാണ് വിജിലൻസ് ശിപാർശ ചെയ്തത്. വിജിലൻസിന്റെ ശിപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ഒരു വർഷം മുമ്പ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയാണ് ശിപാർശ ചെയ്തത്. എഫ്സിആർഎ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലൻസ് ശിപാർശ ചെയ്തിരിക്കുന്നത്. എഫ്സിആർഎ നിയമം, 2010ലെ സെക്ഷൻ 3 (2) (എ) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് പറയുന്നത്. അതോടൊപ്പം കേരള നിയമസഭയുടെ റൂൾ ഓഫ് പ്രൊസീജിയേഴ്സിലെ അനുബന്ധം 2ലെ റൂൾ 41 പ്രകാരം നിയമസഭാ…
Read Moreമുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്ഗ്രസില് തർക്കമില്ല: കെ.സി. വേണുഗോപാൽ
ന്യൂഡൽഹി: കേരളത്തിൽ ആര് മുഖ്യമന്ത്രി ആകുമെന്ന കാര്യത്തെ ചൊല്ലി കോണ്ഗ്രസില് തർക്കമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. നേതാക്കൾ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നതില് തെറ്റില്ലെന്നും വേണുഗോപാൽ പറഞ്ഞു. ആർക്ക് വേണമെങ്കിലും ക്ലെയിം ഉന്നയിക്കാമെന്നും അദ്ദേഹം പറഞ്ഞു. താന് അവസരങ്ങള്ക്ക് വേണ്ടി കടിപിടി കൂടുന്നയാളല്ലെന്നും പാര്ട്ടിക്ക് വേണ്ടി ചെയ്യുന്ന ഒരു കാര്യവും ത്യാഗമല്ലെന്നും കെസി വ്യക്തമാക്കി. പാര്ട്ടിയില്ലെങ്കില് നേതാവില്ലെന്നും വേണുഗോപാൽ പറഞ്ഞു. എംപിമാര് മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ആണ്. പഴയ ആളുകളെ മാറ്റി നിര്ത്തില്ല. അനുഭവ സമ്പത്തും യുവത്വവുമായിരിക്കും ഘടകങ്ങള് എന്നും വേണുഗോപാൽ പറഞ്ഞു. അതേസമയം, രാഹുല് മാങ്കൂട്ടത്തില് വിവാദത്തിൽ പി.ജെ. കുര്യനെ കെസി വേണുഗോപാല് തള്ളി. എത്ര ഉന്നത നേതാവായാലും സ്ഥാനാര്ഥി നിര്ണയം പൊതു ചര്ച്ചകളിലേക്ക് കൊണ്ടുവരരുത് എന്നാണ് കെ.സി. വേണുഗോപാൽ പറഞ്ഞത്.
Read Moreപതിവായി ഗ്രൗണ്ടിൽ സൈക്കിൾ ചവിട്ടാൻ പോകുന്ന വിദ്യാർഥിയോട് ചങ്ങാത്തം കൂടി ആടുത്തു: ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചു; വയോധികൻ അറസ്റ്റിൽ
തിരുവനന്തപുരം: കൗമാരക്കാരനെ പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. 13 വയസുകാരനെ പീഡിപ്പിച്ച പത്താംകല്ല് അരശുപറമ്പ് ഷിയാദ് നിവാസിൽ ഷിയാദ് മൊയ്തീൻ (60) ആണ് അറസ്റ്റിലായത്. നെടുമങ്ങാട് പത്താംകല്ല് ഗ്രൗണ്ടിൽ പതിവായി സൈക്കിൾ ചവിട്ടാൻ പോകുന്ന വിദ്യാർഥിയെ നിരീക്ഷിച്ച ഇയാൾ കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചായിരുന്നു പീഡനം. പരിചയപ്പെട്ട ശേഷം പ്രതി 13 കാരനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്ത് പറയാതിരിക്കാൻ കുട്ടിയെ ഭീഷണിപ്പെടുത്തി. സൈക്കിൾ ചവിട്ടാനെത്തുന്ന ദിവസങ്ങളിൽ ഇത് തുടർന്നു. കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ കിടക്കുന്നത് കണ്ടു സംശയം തോന്നിയ നാട്ടുകാർ വിവരം അറിയിച്ചതിന് തുടർന്ന് പോലീസ് സ്ഥലത്തെത്തി ഷിയാദിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇയാൾ കാര്യങ്ങൾ പോലീസിനോട് സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreതൊണ്ടിമുതൽകേസ്; മുൻ മന്ത്രി ആന്റണി രാജുവിന് തടവുശിക്ഷ; എംഎൽഎ സ്ഥാനത്തിന് അയോഗ്യത
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിനും ഒന്നാം പ്രതി കെ.എസ്. ജോസിനും മൂന്ന് വര്ഷം വരെ തടവുശിക്ഷ. നെടുമങ്ങാട് ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഗൂഢാലോചനയ്ക്ക് ആറ് മാസം തടവ്, തെളിവ് നശിപ്പിക്കലിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് മൂന്ന് വർഷം തടവ് എന്നിങ്ങനെയാണ് കോടതി ശിക്ഷ വിധിച്ചത്. കേസെടുത്ത് മൂന്നു പതിറ്റാണ്ടിനു ശേഷമാണ് വിധിവരുന്നത്. തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിക്ക് ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. 1990 ലാണ് സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ആന്റണി രാജു തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. തുടർന്ന് പ്രതി…
Read More