പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നീതി കിട്ടിയെന്ന് അടൂർ പ്രകാശ്. കലാകാരൻ എന്ന നിലയിൽ മാത്രമല്ല വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി. നടനുമായി അടുത്ത ബന്ധമുണ്ടെന്നും വ്യക്തിപരമായി സന്തോഷമുണ്ടെന്നും അടൂർ പ്രകാശ്. കേസിൽ സർക്കാർ അപ്പീൽ പോകുന്നത് ദിലീപിനെ ദ്രോഹിക്കാൻവേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോഴാണ് അടൂർ പ്രകാശ് നിലപാട് വ്യക്തമാക്കിയത്. തദ്ദേശതെരഞ്ഞെടുപ്പിൽ യുഡിഎഫ് 101 ശതമാനം വിജയ പ്രതീക്ഷയിലാണെന്നും അടൂര് നഗരസഭയില് യുഡിഎഫ് ഭരണം നടത്തും അടൂർ പ്രകാശ്. മുഴുവന് പ്രവര്ത്തകരും സജീവമായി രംഗത്തുണ്ടാകും. സംസ്ഥാനത്തുടനീളം ഏകോപനം ഉണ്ടാക്കിയാണ് യുഡിഎഫ് കണ്വീനറെന്ന നിലയില് നീങ്ങുന്നത്.
Read MoreCategory: Top News
തദ്ദേശ തെരഞ്ഞെടുപ്പ്; മൂന്നു മണിക്കൂറുകൾ കഴിയുമ്പോൾ 20 ശതമാനം പോളിംഗ് രേഖപ്പെടുത്തി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ 3 മണിക്കൂർ കഴിയുമ്പോൾ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിംഗ്. തിരുവനന്തപുരം കോർപ്പറേഷനിൽ 13.1ശതമാനവും കൊല്ലം കോർപ്പറേഷനിൽ 13.4ശതമാനവും കൊച്ചി കോർപ്പറേഷനിൽ 14.1ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യ മണിക്കൂറുകളിൽ മെച്ചപ്പെട്ട പോളിംഗ് ആണ് രേഖപ്പെടുത്തിയത്. കേന്ദ്ര മന്ത്രി സുരേഷ് ഗോപി, കെ.എസ്. ശബരീനാഥൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര് അടക്കമുള്ളവര് രാവിലെ തന്നെ വോട്ട് ചെയ്തു. വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്.
Read Moreഇരയും പ്രതിയും മക്കൾ; കേരളം ഞെട്ടലോടെ കേട്ട പീഡനക്കേസിലെ വിധിക്ക് പിന്നാലെ നാലുവാക്കിൽ ഒതുക്കി ‘അമ്മ’ പറഞ്ഞതിങ്ങനെ…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരിച്ച് താരസംഘടനായ അമ്മ. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, അമ്മ കോടതിയെ ബഹുമാനിക്കുന്നു എന്നാണ് സംഘടനയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് ശേഷം താരത്തെ തിരിച്ചെടുക്കാനും തീരുമാനിച്ചിരുന്നു.
Read Moreവരവ് അഗ്നിശുദ്ധി വരുത്തി; കുറേ സിനിമാക്കാരും പോലീസുകാരും ഉൾപ്പെടെ ഒരാൾക്കെതിരെ നടത്തിയ ഗൂഡാലോചന; എട്ടര വര്ഷം നേരിട്ടത് വലിയ ഹരാസ്മെന്റെന്ന് സുരേഷ് കുമാർ
തിരുവനന്തപുരം: വിധിയിൽ വലിയ സന്തോഷം. നടന്റെ വരവ് അഗന്ധി ശുദ്ധിവരുത്തിയെന്ന് നിർമാതാവ് സുരേഷ് കുമാർ. നടനെ 90 ദിവസം ജയിലിലിട്ടുവെന്നും ഇതിനൊക്കെ ആര് നഷ്ടപരിഹാരം കൊടുക്കുമെന്നും, സര്ക്കാറും പോലീസും ഇതിൽ ഉത്തരം പറയേണ്ടതുണ്ടെന്നും സുരേഷ് കുമാർ. നല്ല പോലീസുകാരുണ്ട്, പക്ഷെ പേര് കിട്ടാൻ വേണ്ടി വൃത്തികേട് കാണിക്കുന്നവരും ഉണ്ട്. സത്യമേവ ജയതേ, സത്യം ജയിക്കും എല്ലായ്പ്പോഴും. ഇത് കുറേ സിനിമാക്കാരും പോലീസുകാരും ഉൾപ്പെടെ ഒരാൾക്കെതിരെ നടത്തിയ ഗൂഡാലോചനയാണ്. ദിലീപിനെ ജയിലിൽ പോയി കണ്ടപ്പോഴും ഞാനിത് പറഞ്ഞതാണ്. ഇതിനൊക്കെ ആര് ഉത്തരം പറയും. ആ കുടുംബം അനുഭവിച്ച ട്രോമ ഞങ്ങൾക്കറിയാം. ആ കുഞ്ഞിനെ വരെ വേട്ടയാടി. ആ കുട്ടിക്ക് സ്കൂളിൽ പോകാൻ പറ്റാതെ അവളെ മദ്രാസിൽ കൊണ്ടുപോയി താമസിപ്പിക്കേണ്ടി വന്നു. എന്തെങ്കിലും ഒരു തെളിവ് ഇവര്ക്ക് നിരത്താൻ കഴിഞ്ഞോ. ഏത് കോടതിയിൽ പോയാലും കുഴപ്പമില്ല. പക്ഷെ കഴിഞ്ഞ എട്ടര…
Read Moreകരിയറും ജീവിതവും നശിപ്പിക്കാൻ വലിയ ശ്രമം നടന്നു: ഒന്പതു വർഷക്കാലം കൂടെ നിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പ്രാർഥിച്ചവർക്കും നന്ദിയെന്ന് ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ട് വർഷത്തിന് ശേഷം വിധി വന്നിരിക്കുന്നു. എട്ടാം പ്രതിയായ ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. കേസിൽ ഒന്നാം പ്രതി പൾസർ സുനിയും ദിലീപും തമ്മിലുളള ഗൂഢാലോചനയുടെ ഫലമായാണ് നടി ആക്രമിക്കപ്പെട്ടത് എന്ന പ്രോസിക്യൂഷന്റെ വാദം കോടതി തള്ളിയതോടെ ഇതുവരെ ഉണ്ടായിരുന്ന കഥയ്ക്ക് വലിയ ട്വിസ്റ്റ് ഉണ്ടായി. ദിലീപ് കുറ്റക്കാരൻ അല്ലന്ന് കോടതി കണ്ടെത്തി. വിധി വന്നശേഷം ആദ്യ പ്രതികരണം അറിയിച്ച് ദിലീപ്. നടി ആക്രമണ കേസിൽ യഥാർഥ ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്ന് പ്രതികരിച്ച് നടൻ ദിലീപ്. തന്റെ കരിയറും ജീവിതവും നശിപ്പിക്കാൻ വലിയ ശ്രമം നടന്നുവെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി കേട്ടശേഷം പുറത്തെത്തിയ ദിലീപ് പ്രതികരിച്ചു. മുഖ്യപ്രതിയെയും കൂട്ടുപ്രതികളെയും കൂട്ടുപിടിച്ച് ഉന്നത പോലീസ് സംഘം തനിക്കെതിരെ കള്ളക്കേസ് മെനയുകയായിരുന്നു. ചില മാധ്യമങ്ങളും ഇതിനു കൂട്ടുനിന്നെന്നും താരം ആരോപിച്ചു. ഒന്പതു…
Read Moreഎട്ടാം കൊല്ലം എട്ടാം തീയതി എട്ടാം പ്രതിയെ കാത്ത് വിധി: ദിലീപ് ഏട്ടന്റെ ഭാഗ്യ നന്പർ എട്ടോ?
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ട് വർഷത്തിന് ശേഷം വിധി. എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്സര് സുനിയടക്കമുള്ള ആറുപ്രതികള് കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. രാജ്യം ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസിലാണിപ്പോള് അന്തിമ വിധി വന്നിരിക്കുന്നത്. കേസിലെ വിചാരണക്കിടെ 28 സാക്ഷികളാണ് കൂറുമാറിയത്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽവച്ച് ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി ക്രൂരമായി ആക്രമിക്കപ്പെടുന്നത്. 2017 ജൂലൈ പത്തിനാണ് കേസിൽ നടൻ ദിലീപ് പിടിയിലാകുന്നത്. കേസിന്റെ നാൾവഴികളിലൂടെ…. 2017 ഫെബ്രുവരി 17 രാത്രി 9: കൊച്ചി നഗരത്തിലൂടെ ഓടിക്കൊണ്ടിരുന്ന കാറില് യുവനടി ക്രൂരമായ ബലാത്സംഗത്തിനിരയായി. നടിയുടെ പീഡനദൃശ്യങ്ങള് പ്രതി പള്സര് സുനി പകര്ത്തി. അന്നുതന്നെ ഡ്രൈവര് മാര്ട്ടിന് അറസ്റ്റിലായി. 2017 ഫെബ്രുവരി 18: പള്സര് സുനിയെന്ന സുനില്കുമാറാണ് കൃത്യത്തിനു…
Read Moreനടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടു: ആദ്യ ആറ് പ്രതികൾ കുറ്റക്കാർ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്സര് സുനിയടക്കമുള്ള ആറുപ്രതികള് കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ദിലീപ് എട്ടാം പ്രതിയായ കേസില് എറണാകുളം പ്രിന്സിപ്പല് സെഷന്സ് ജഡ്ജി ഹണി എം. വര്ഗീസ് ചൊവ്വാഴ്ചയാണ് വിചാരണ നടപടി പൂര്ത്തിയാക്കിയത്. സംഭവം നടന്ന് എട്ടുവര്ഷത്തിനുശേഷമാണ് നടിയെ ആക്രമിച്ച കേസിൽ വിധിവരുന്നത് .
Read Moreനടിയെ ആക്രമിക്കാൻ വർഷങ്ങളുടെ പ്ലാനിംഗോ?ദിലീപിന് ആദ്യ കുരുക്ക് വീണത് മഞ്ജു വാര്യരുടെ വെളിപ്പെടുത്തലിലോ? ദിലീപിനെ മുന്നിലിരുത്തി തുറന്നടിച്ചു ഇത് ‘ക്രിമിനൽ ഗൂഢാലോചന’യെന്ന്
തെന്നിന്ത്യയിലെ സൂപ്പർ നായികയെ തട്ടിക്കൊണ്ട്പോയി ഓടുന്ന വാഹനത്തിൽവച്ച് ക്രൂരമായി പീഡിപ്പിച്ചു. 2017 ഫെബ്രുവരി 18-ന് നാടുണർന്നത് ഈ ഞെട്ടിപ്പിക്കുന്ന വാർത്ത കേട്ടാണ്. നാലാം നാൾ അക്രമി പിടിയിൽ. കൊടും ക്രൂരതയ്ക്ക് പിന്നിൽ വ്യക്തമായ പ്ലാനിംഗും ഗൂഡാലോചനയും നടന്നിട്ടുണ്ടെന്ന് പറഞ്ഞ് ആദ്യ ഭാര്യ മഞ്ജു വാര്യർ രംഗത്തെത്തിയതോടെ ദിലീപിനുള്ള ആദ്യ കുരുക്ക് വീണു. നടി ആക്രമിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം കൊച്ചിയിലെ ദർബാർ ഹാളിൽ ചേർന്ന സിനിമാ പ്രവർത്തകരുടെ പ്രതിഷേധ കൂട്ടായ്മയിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം. ഒരുപാട് സങ്കടത്തോടെയും അതിലേറെ രോഷത്തോടെയുമാണ് നമ്മളെല്ലാവരും ഇന്നിവിടെ വന്നിരിക്കുന്നത്. വാക്കുകളില് കൂടി പറയാന് പറ്റുന്ന വികാരമാണെന്ന് തോന്നുന്നില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്തിനാണ് ഈ അനുഭവം വന്നിരിക്കുന്നത്. ഇന്നലെ ഞങ്ങള് ആ കുട്ടിയെ പോയി കണ്ടു. ഈ സാഹചര്യത്തെ ആ കുട്ടി നേരിട്ട മനോധൈര്യത്തേയും സമചിത്തതയേയും കണ്ട് ഞാന് പോലും അത്ഭുതപ്പെട്ടു. അതില് അവളെക്കുറിച്ച്…
Read Moreഅവൾ ഇരയായ ദിനം; 2017 ഫെബ്രുവരി 17ന് രാത്രി 9ന് നടി നേരിട്ടത് സിനിമക്കഥയെ വെല്ലുന്ന സംഭവം; കേസിന്റെ നാൾവഴികളിലൂടെ
കൊച്ചി: 2017 ഫെബ്രുവരി പതിനേഴിനാണ് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറില് നടി ആക്രമിക്കപ്പെട്ടത്. ആദ്യഘട്ടത്തില് ദിലീപിനെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തില് ജൂലൈ 10ന് നടനെ അറസ്റ്റ് ചെയ്തു. അറസ്റ്റിന് പിന്നാലെ ദിലീപിന്റെ അമ്മയിലെ അംഗത്വം റദ്ദ് ചെയ്തു. പൃഥിരാജ്, ആസിഫ് അലി ഉള്പ്പെടെയുള്ള നടന്മാരുടെ സമ്മര്ദത്തില് ആയിരുന്നു വേഗത്തില് ഒരു തീരുമാനം അന്നെടുത്തത് എന്ന വാര്ത്തകള് വന്നിരുന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് കേരളയും ദിലീപിന്റെ പ്രാഥമിക അംഗത്വം സസ്പെന്ഡ് ചെയ്തു. 85 ദിവസത്തിന് ശേഷം 2017 ഒക്ടോബര് മൂന്നിന് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചു. ദിലീപും പള്സര് സുനിയും ഉള്പ്പെടെ കേസിലാകെ പത്ത് പ്രതികളാണ് വിചാരണ നേരിട്ടത്. കേസിന്റെ നാൾവഴികളിലൂടെ…. 2017 ഫെബ്രുവരി 17 രാത്രി 9: കൊച്ചി നഗരത്തിലൂടെ ഓടിക്കൊണ്ടിരുന്ന കാറില് യുവനടി…
Read Moreഇരയെ അന്ന് പിടി ചേർത്ത് നിർത്തിയതുപോലെ ഉമാ തോസും; കേസിന്റെ വിധി എതിരായാൽ അവൾക്ക് വേണ്ട നിയമസഹായം നൽകുമെന്ന് ഉമാ തോമസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് നീതി ലഭിക്കുമോ എന്ന് സംശയമുണ്ടെന്ന് ഉമ തോമസ് എംഎൽഎ. വിചാരണയുടെ പല ഘട്ടങ്ങളിലും ഈ സംശയം ബലപ്പെടുത്തുന്ന കാര്യങ്ങൾ ഉണ്ടായി. പ്രമുഖരായ പലരും മൊഴി മാറ്റിയത് വിധിയെ ബാധിക്കുമോയെന്ന് സംശയമുണ്ടെന്നും ഉമാ തോമസ് കൂട്ടിച്ചേർത്തു. അതിജീവിതയുമായി സംസാരിച്ചിരുന്നു. വിധിയെക്കുറിച്ച് അവർക്കും ആശങ്കയുണ്ട്. വിധി എതിരായാണ് വരുന്നതെങ്കിൽ ആവശ്യമായ നിയമസഹായം നൽകും. മൊഴി മാറ്റാൻ പി ടി തോമസിനും സമ്മർദം ഉണ്ടായിരുന്നു.അദ്ദേഹം അന്ന് ഇടപെട്ടില്ലായിരുന്നെങ്കിൽ ഈ കേസ് ഇവിടെ വരെ എത്തില്ലായിരുന്നെന്നും ഉമാ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
Read More