കൊച്ചി: എട്ടുവർഷത്തിന് ശേഷം നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി നടൻ ദിലീപ് അടക്കം 10 പ്രതികൾ കുറ്റക്കാരണോ എന്നതിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. രാവിലെ 11ന് ശേഷമായിരക്കും വിധിയുണ്ടാവുക. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകനെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതി ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു.
Read MoreCategory: Top News
നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യരുടെയും എഡിജിപി ബി. സന്ധ്യയുടെയും വ്യാജ പ്രൊഫൈലുകൾ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ്; ദിലീപ് വ്യാജ ഗ്രൂപ്പ് ഉണ്ടാക്കിയെന്ന് അന്വേഷണ സംഘം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഗൂഡാലോചന നടക്കുന്നുണ്ടെന്ന് വരുത്തി തീർക്കാൻ ദിലീപ് വ്യാജ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ദിലീപിനെ പൂട്ടണം എന്നായിരുന്നു വാട്സാപ്പ് ഗ്രൂപ്പിന്റെ പേര്. ഗ്രൂപ്പിന്റെ സ്ക്രീൻഷോട്ടുകൾ പ്രചരിപ്പുവെന്നും അന്വേഷണസംഘം കണ്ടെത്തി. മഞ്ജു വാര്യരുടെയും, എഡിജിപി ബി. സന്ധ്യയുടെയും വ്യാജ പ്രൊഫൈലുകൾ ഉൾപ്പെടുത്തിയായിരുന്നു ഗ്രൂപ്പ് ഉണ്ടാക്കിയത്. സിനിമ മേഖലയിൽ ദിലീപിനെതിരെ സംസാരിച്ചവരുടെയും മാധ്യമ പ്രവർത്തകരുടെയും വ്യാജ പ്രൊഫൈലുകൾ ഗ്രൂപ്പിൽ ആഡ് ചെയ്തു. താൻ കേസിൽ അന്യായമായി പ്രതിചേർക്കപ്പെട്ടതാണെന്ന വാദം ബലപ്പെടുത്താനാണ് ദിലീപ് വ്യാജ ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് അന്വേഷണസംഘം അറിയിച്ചു.
Read More11 ദിവസമായിട്ടും കാണാ മറയത്ത്: ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ പിടികൂടാൻ ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘം
തിരുവനന്തപുരം: പീഡനക്കേസിൽ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ പിടികൂടാൻ ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘം. കഴിഞ്ഞ 11 ദിവസമായി രാഹുൽ ഒളിവിൽ തുടരുകയാണ്. ആദ്യ സംഘത്തിൽനിന്ന് അന്വേഷണ വിവരങ്ങൾ രാഹുലിന് ചോരുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പുതിയ സംഘത്തെ നിയോഗിച്ചത്. രാഹുൽ ബെംഗളൂരുവിൽ ഒളിവിൽ കഴിയുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. രണ്ടാമത്തെ കേസിൽ പരാതിക്കാരിയുടെ മൊഴി എത്രയും വേഗം രേഖപ്പെടുത്താനുള്ള നീക്കം അന്വേഷണ സംഘം നടത്തുന്നുണ്ട്. ഈ കേസിൽ മുൻകൂർ ജാമ്യത്തിനായി രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജി തിരുവനന്തപുരം ജില്ലാ കോടതി തിങ്കളാഴ്ച പരിഗണിക്കും. ഒരു കേസിൽ മാത്രമാണ് രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുള്ളത്.
Read Moreനടിയെ ആക്രമിച്ച കേസ്: ദിലീപിനെ അറിയാമെന്ന് പൾസർ സുനി കോടതിയിൽ; പൾസർ സുനിയെ അറിയില്ലെന്ന് ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാമെന്ന് സുനിയുടെ അഭിഭാഷകൻ പ്രതീഷ് കുറുപ്പ്. ഇക്കാര്യം വിചാരണ കോടതിയെ അറിയിച്ചിട്ടുണ്ടെന്നും പ്രതീഷ് കുറുപ്പ് പ്രതികരിച്ചു. എന്നാൽ, കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയെ അറിയില്ലെന്നാണ് ദിലീപിന്റെ നിലപാട്. കേസിൽ തിങ്കളാഴ്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും. കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. 2017 ഫെബ്രുവരി 17 ന് അങ്കമാലി അത്താണിക്കു സമീപം യുവനടിയുടെ കാര് തടഞ്ഞുനിര്ത്തി ആക്രമിച്ച് അശ്ലീലവീഡിയോ പകര്ത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. തന്നെയും മറ്റൊരു നടിയെയും ചേര്ത്ത് അതിജീവിത ഗോസിപ്പുകള് പ്രചരിപ്പിച്ചു എന്ന് നടന് ദിലീപ് സംശയിച്ചു. ഈ ബന്ധം ആദ്യഭാര്യയെ അറിയിച്ചതോടെ വിവാഹബന്ധം തകര്ന്നു. ദിലീപ് തുടര്ന്ന് ഭീഷണി മുഴക്കുകയും ഇരയുടെ കരിയര് തകര്ക്കാന് പല മാര്ഗങ്ങള് സ്വീകരിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന് കേസ്. അതിജീവിതയെ മാനസികമായി തളര്ത്താനും അപമാനിക്കാനും…
Read Moreജൂനിയർ അഭിഭാഷകയെ മര്ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പോലീസ്; അടുത്ത മാസം വായിച്ച് കേള്പ്പിക്കും
തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ പ്രതിയായ ബെയ്ലിൻ ദാസിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, തടഞ്ഞു വയ്ക്കൽ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അടുത്ത മാസം 23 ന് കുറ്റപത്രം വായിച്ച് കേള്പ്പിക്കും. കഴിഞ്ഞ മേയ് 13 നാണ് സംഭവം. തർക്കത്തിനിടെ ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ബെയ്ലിൻ ദാസ് മർദിക്കുകയായിരുന്നു. അടികൊണ്ട് നിലത്ത് വീണിട്ടും എഴുനേൽപ്പിച്ച് വീണ്ടും മർദിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ബെയ്ലിൻ ദാസിനെ മൂന്നാംദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Read Moreഅടുക്കളയിൽ വച്ചിരുന്ന ചോർ തട്ടിതെറിപ്പിച്ചു, വീട്ടുസാധനങ്ങൾ നശിപ്പിച്ചു; പ്രതിയെ പിടിക്കാനെത്തിയ പോലീസിന്റെ അഴിഞ്ഞാട്ടം; പരാതിയുമായി വീട്ടമ്മ
തുറവൂർ: അടിപിടിക്കേസിൽ പ്രതിയായ യുവാവിനെ തിരക്കിയെത്തിയ കുത്തിയതോട് പോലീസ് വീട്ടിൽ അതിക്രമം കാട്ടിയതായി പരാതി. പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാർഡ് മേനാശേരി രത്നഭവനത്തിൽ ബിന്ദുവാണ് ചേർത്തല എഎസ്പിക്ക് പരാതി നൽകിയത്. ചൊവ്വാഴ്ച രാവിലെയാണ് പരാതിക്കാസ്പദമായ സംഭവം. തുറവൂർ ക്ഷേത്രത്തിൽ ദീപാവലി ഉത്സവത്തിനിടെയുണ്ടായ അടിപിടിയിൽ ബിന്ദുവിന്റെ മകൻ കാശിനാഥ് (21) ഒന്നാം പ്രതിയാണ്. കാശിനാഥിനെ തിരക്കിയാണ് മൂന്നു പോലീസുകാർ വീട്ടിലെത്തിയത്. പോലീസിനെ കണ്ട കാശിനാഥ് പിൻവാതിലിലൂടെ ഇറങ്ങി ഓടി. കാശിനാഥിനെ കിട്ടാത്ത വൈരാഗ്യത്തിന് പോലീസ് അതിക്രമം കാണിക്കുകയായിരുന്നു. അടുക്കളയിൽ വച്ചിരുന്ന ചോറും കറിയും വാരി വിതറി, കാശിയുടെ വസ്ത്രങ്ങൾ നശിപ്പിക്കുകയും ഗൃഹോപകരണങ്ങൾക്ക് കേടുപാടു വരുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. എന്നാൽ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയതിനെത്തുടർന്നാണ് അന്വേഷിച്ചെത്തിയതെന്നും പരാതിയിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്നും കുത്തിയതോട് എസ്എച്ച്ഒ എം. അജയമോഹൻ പറഞ്ഞു.
Read Moreഎട്ടുവർഷവും എട്ടു കുറ്റങ്ങളും… നടി ആക്രമണക്കേസിൽ വിധി തിങ്കളാഴ്ച; കേസിലെ എട്ടാം പ്രതിയായ ദിലീപിനും നിർണായക ദിനം
കൊച്ചി: കൊച്ചിയില് ഓടുന്ന വാഹനത്തില് യുവ നടിയെ ആക്രമിച്ച് ദ്യശ്യങ്ങള് പകര്ത്തിയെന്ന കേസില് തിങ്കളാഴ്ച വിധി പറയും. നടന് ദിലീപ് കേസിലെ എട്ടാം പ്രതിയാണ്. കേസില് എട്ട് വര്ഷങ്ങള്ക്കു ശേഷമാണ് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി ജഡ്ജി ഹണി എം. വര്ഗീസ് വിധി പറയുന്നത്. 2017 ഫെബ്രുവരി 17ന് അങ്കമാലി അത്താണിക്കു സമീപം യുവനടിയുടെ കാര് തടഞ്ഞുനിര്ത്തി ആക്ര മിച്ച് അശ്ലീലവീഡിയോ പകര്ത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. തന്നെയും മറ്റൊരു നടിയെയും ചേര്ത്ത് അതിജീവിത ഗോസിപ്പുകള് പ്രചരിപ്പിച്ചു എന്നു നടന് ദിലീപ് സംശയിച്ചു. ഈ ബന്ധം ആദ്യ ഭാര്യയെ അറിയിച്ചതോടെ വിവാഹബന്ധം തകര്ന്നു. തുടര്ന്ന് ദിലീപ് ഭീഷണി മുഴ ക്കുകയും ഇരയുടെ കരിയര് തകര്ക്കാന് പല മാര്ഗങ്ങള് സ്വീകരിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന് കേസ്. അതിജീവിതയെ മാനസികമായി തളര്ത്താനും അപമാനിക്കാനും ഒന്നാം പ്രതി പള്സര് സുനിയുമായി ഗൂഢാലോചന നടത്തി. നടിയുടെ…
Read Moreതാത്കാലിക ആശ്വാസം; രാഹുല് മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞു; വിശദമായ വാദം കേൾക്കണമെന്ന് ഹൈക്കോടതി
കൊച്ചി: രാഹുല് മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ജാമ്യഹർജി ഈ മാസം 15ന് പരിഗണിക്കും. യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ തനിക്കെതിരേയുള്ള കേസുകള് നിയമപരമായി നിലനില്ക്കില്ലെന്നു ചൂണ്ടിക്കാട്ടി രാഹുല് മാങ്കൂട്ടത്തില് നൽകി ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്. സെഷന്സ് കോടതി മുന്കൂര് ജാമ്യം തള്ളിയതിനെത്തുടര്ന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. എഫ്ഐഎസിലെ ആരോപണങ്ങള് ബലാത്സംഗത്തിന്റെ നിര്വചനത്തിൽപ്പെടുന്നതല്ല. നിര്ബന്ധിത ഗര്ഭച്ഛിദ്രം എന്ന ആരോപണം കേസിന്റെ വസ്തുതകള് വഴിതെറ്റിക്കാനുള്ള പോലീസിന്റെ ശ്രമമാണ്. അതു തെളിയിക്കാനുള്ള രേഖകള് കൈവശമുണ്ടെന്നുമാണ് രാഹുലിന്റെ ഹര്ജിയില് പറയുന്നത്. വളരെ വൈകിയാണു പരാതിക്കാരി പരാതി നല്കിയത്. മുഖ്യമന്ത്രിക്കാണു പരാതി നല്കിയത്. അത് ബിഎന്എസ്എസ് നിര്ദേശിക്കുന്ന നടപടിക്രമത്തിനു വിരുദ്ധമാണ്. പ്രിയങ്ക ശ്രീവാസ്തവ കേസിലും ലളിതകുമാരി കേസിലും സുപ്രീംകോടതി ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള് വ്യക്തമാക്കിയിട്ടുണ്ട്. ഇതു പാലിക്കാതെയാണ് അതിജീവിത പരാതി നല്കിയതെന്നാണു ഹർജിയിൽ പറയുന്നത്. എഫ്ഐആറിന്റെയോ…
Read Moreഇരുപതുകാരന്റെ ലൈംഗികാതിക്രമം 85 കാരിയോട്; റോഡിൽ വൃദ്ധയെ നാട്ടുകാർ കണ്ടെത്തിയത് ഗുരുതര പരുക്കുകളോടെ; ഞെട്ടിക്കുന്ന സംഭവം തലസ്ഥാനത്ത്
തിരുവനന്തപുരം: തലസ്ഥാനത്ത് വയോധികയെ പീഡിപ്പിച്ച് വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. വെള്ളുമണ്ണടി പ്ലാവോട് സ്വദേശി അഖിൻ (20) ആണ് കേസിൽ പിടിയിലായത്. ബുധനാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം നടന്നത്. വെഞ്ഞാറമൂട്-ആറ്റിങ്ങൽ റോഡിൽ വലിയകട്ടക്കാലിന് സമീപത്ത് തലയിലും മുഖത്തും ഗുരുതരമായി പരുക്കേറ്റ നിലയിലാണ് നാട്ടുകാർ വയോധികയെ കണ്ടെത്തിയത്. പ്രതി 85കാരിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ക്രൂരമായി മർദിച്ച് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
Read Moreബീഫിനുവേണ്ടി യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി; നടക്കാവിൽ ഗതാഗതം തടസപ്പെട്ടത് അരമണിക്കൂറോളം; സംഘത്തിലെ ഒരാൾക്ക് ബോധക്ഷയം; പിന്നീട് സംഭവിച്ചത്
കോഴിക്കോട്: നടക്കാവില് ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കള് തമ്മിൽ സംഘർഷം. ഹോട്ടലിലെത്തിയ രണ്ട് സംഘങ്ങൾ തമ്മിലാണ് സംഘർഷമുണ്ടായത്. ഹോട്ടലിൽ നിന്ന് ബീഫ് ഫ്രൈ വാങ്ങി നല്കണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപന കാരണം. മര്ദനത്തില് പരിക്കേറ്റയാളെ പൊലീസ് ആശുപത്രിയില് പ്രവേശിപ്പിച്ചു. നടക്കാവിലെ ഹോട്ടലിലെത്തിയ ആദ്യ സംഘം പിന്നാലെയെത്തിയ സംഘത്തോട് ബീഫ് ഫ്രൈ വാങ്ങി നല്കാന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങള്ക്ക് തുടക്കം. വാങ്ങി നല്കാനാകില്ലെന്ന് പറഞ്ഞതോടെ വാക്കേറ്റമായി. ഇതോടെ ഹോട്ടലില് നിന്നിറങ്ങാന് ജീവനക്കാര് ആവശ്യപ്പെട്ടു. പുറത്തിറങ്ങിയതോടെ ഇരുകൂട്ടരും തമ്മില് ഏറ്റുമുട്ടുകയായിരുന്നു. സംഭവമറിഞ്ഞ് പോലീസ് എത്തിയിട്ടും യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ തുടർന്നു. ഇതിനിടയിൽ ഒരു യുവാവ് ബോധരഹിതനായി വീണു. ഒടുവില് ബോധരഹിതനായ യുവാവിനെ ആംബുലന്സില് കയറ്റിവിട്ട ശേഷം പോലിസ് യുവാക്കളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. സംഘർഷത്തെ തുടർന്ന് അരമണിക്കൂറിലധികം നഗരത്തിൽ ഗതാഗതം സതംഭിച്ചു. അതേസമയം യുവാക്കൾക്കെതിരെ കേസെടുത്തിട്ടില്ലെന്നാണ് വിവരം.
Read More