തിരുവനന്തപുരം: വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച് ഒമ്പത് മാസത്തിനുള്ളിൽ 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തുകൊണ്ട് ലോക മാരിടൈം മേഖലയെ വിസ്മയിപ്പിച്ചിരിക്കുകയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖമെന്ന് മന്ത്രി വി.എൻ. വാസവൻ. സംസ്ഥാന സർക്കാരിന്റെയും, മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ മുഴുവൻ ജനങ്ങളുടെയും സുരക്ഷാ ഏജൻസികളുടെയും ഷിപ്പിംഗ് കമ്പനികളുടെയും പൂർണ പിന്തുണയും അദാനി വിഴിഞ്ഞം പോർട്ടിന്റെ കാര്യക്ഷമമായ പ്രവർത്തനമികവുമാണ് ഈ നേട്ടം സ്വന്തമാക്കാൻ വഴിയൊരുക്കിയതെന്നും മന്ത്രി പറഞ്ഞു. കൺസഷൻ കരാർ പ്രകാരം ആദ്യവർഷം ആകെ മൂന്നു ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും മൂന്നിരട്ടിയിലേറെ കൈകാര്യം ചെയ്താണ് വിഴിഞ്ഞം കരുത്ത് തെളിയിച്ചിരിക്കുന്നത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 10.12 ലക്ഷം ടി.ഇ.യു ആണ് കൈകാര്യം ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 2024 ഡിസംബർ മൂന്നിനാണ് വിഴിഞ്ഞത്ത് വാണിജ്യപ്രവർത്തനങ്ങൾ ആരംഭിച്ചത്. ഈ ഡിസംബർ ആകുമ്പോഴേക്കും 13-14 ലക്ഷം കണ്ടെയ്നറുകൾ വരെ കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ്…
Read MoreCategory: Top News
ഗൂഗിൾ മാപ് നോക്കി കുടുംബം സഞ്ചരിച്ച വാൻ നദിയിൽ വീണു: നാലു പേർ മരിച്ചു; രണ്ടു പേർ കുട്ടികൾ
ജയ്പുർ: ഗൂഗിൾ മാപ് നോക്കി കുടുംബം സഞ്ചരിച്ച വാൻ വഴിതെറ്റി നദിയിൽ വീണു നാലു പേർ മരിച്ചു. മരിച്ചവരിൽ രണ്ടു പേർ കുട്ടികളാണ്. ഒരു കുട്ടിയുടെ മൃതദേഹത്തിനായി തെരച്ചിൽ തുടരുകയാണ്. തീർഥയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. തകരാറിലായ പാലത്തിലേക്കാണ് വാൻ വഴിതെറ്റി എത്തിയത്. ഒൻപത് യാത്രക്കാരിൽ അഞ്ച് പേർ വാനിനു മുകളിൽ കയറിയിരുന്നു. ഇവരെ പോലീസ് രക്ഷിച്ചു. ‘ഗൂഗിൾ മാപ്പിലെ നിർദ്ദേശങ്ങൾ പിന്തുടർന്ന വാൻ, കഴിഞ്ഞ മൂന്നു വർഷമായി അടച്ചിട്ടിരിക്കുന്ന സോംമ്പി-ഉപെർഡ പാലത്തിലേക്ക് കയറുകയായിരുന്നു. മാതൃകുണ്ഡ്യ ഡാമിന്റെ ഷട്ടറുകൾ തുറന്നതിനാൽ വെള്ളം കവിഞ്ഞൊഴുകിയിരുന്നു. ശക്തമായ ഒഴുക്കിൽ വാൻ പാലത്തിൽ നിന്ന് ഒലിച്ചുപോയി’– പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചിക്കോർഗഡ് ജില്ലയിലെ കനക്കേഡ ഗ്രാമത്തിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. രക്ഷപ്പെട്ടവർ പോലീസിനെ വിളിച്ച് അറിയിച്ചശേഷമാണ് തിരച്ചിൽ ആരംഭിച്ചത്. കഴിഞ്ഞ മൂന്നു വർഷമായി പാലം അടഞ്ഞു…
Read Moreസി. കൃഷ്ണകുമാറിനെതിരായ പരാതി; ശോഭസുരേന്ദ്രനും സുരേഷ്ഗോപിക്കും പരാതിക്കാരിയെ അറിയാം; പെണ്‍കുട്ടിയെ വ്യാജപരാതിക്കാരിയാക്കുന്നത് നീതീകരിക്കാനാവുന്നതല്ലെന്ന് സന്ദീപ് വാര്യർ
പാലക്കാട് സി .കൃഷ്ണകുമാറിനെതിരേ പരാതി ഉന്നയിച്ച സ്ത്രീയെ സുരേഷ്ഗോപിക്കും ശോഭ സുരേന്ദ്രനുമടക്കമുള്ള ബിജെപി നേതാക്കൾക്ക് പരിചയമുണ്ടെന്ന് സന്ദീപ് വാര്യർ. ബിജെപി നേതാക്കളുടെ മുഖംമൂടിയാണ് അഴിഞ്ഞുവീണതെന്നും ആർഎസ്എസ് ബിജെപി നേതാക്കൾക്ക് ഈ പരാതി സംബന്ധിച്ച് വ്യക്തമായി അറിയാമെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. പാർട്ടിക്കു മുന്നിൽ പരാതി അറിയിച്ചിട്ടും ആ സ്ത്രീക്ക് നീതി കിട്ടിയില്ല. അങ്ങനെയുള്ള പാർട്ടിക്കാർ ഇപ്പോൾ സ്ത്രീസംരക്ഷക വേഷം കെട്ടിയിറങ്ങുന്പോൾ ആ പെണ്‍കുട്ടി പ്രതികരിച്ചത് സ്വാഭാവികം മാത്രമാണെന്നും സന്ദീപ് പറഞ്ഞു. രാഹുലിന്റെ കാര്യത്തിൽ കോണ്‍ഗ്രസ് കാണിച്ച മാതൃക ബിജെപിയും കാണിക്കട്ടെയെന്നും സന്ദീപ് ആവശ്യപ്പെട്ടു. ആ പെണ്‍കുട്ടിയെ വ്യാജപരാതിക്കാരിയാക്കുന്നത് നീതീകരിക്കാനാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreറേഷനരി കഴിക്കുന്നവർക്ക് മനസിലാകാൻ; റേഷനരിയായി കിട്ടുന്നതതിൽ ഒരു മണി അരിപോലും പിണറായിയുടേതല്ല; മോദി അരിയെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ
കൊച്ചി: കേരളത്തില്‍ റേഷനായി നൽകുന്നതിൽ പിണറായി വിജയന് സര്‍ക്കാര്‍ നല്കുന്ന ഒരു മണി അരിപോലും ഇല്ലെന്നു കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. മുഴുവന്‍ അരിയും കേന്ദ്രസര്‍ക്കാര്‍ നൽകുന്ന ‘മോദി അരി’യാണെന്നും മന്ത്രി കൊച്ചിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രത്തില്‍നിന്നു നൽകുന്ന അരിയും ഗോതമ്പും സബ്സിഡിയായി സംസ്ഥാനത്തിനു കൊടുക്കാം. പക്ഷേ ഇതു മുഴുവന്‍ ഞങ്ങളുടേതാണെന്നു പറയരുത്. കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരു മാസം 1,18,754 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നുണ്ട്. ഇതില്‍ ഭക്ഷ്യസുരക്ഷാ പദ്ധതിപ്രകാരം 69,831 മെട്രിക് ടണ്‍ അരിയും 15,629 മെട്രിക് ടണ്‍ ഗോതമ്പും ഉള്‍പ്പെടുന്നു. കൂടാതെ, ഓണം പോലുള്ള വിശേഷാവസരങ്ങളില്‍ ആറു മാസത്തെ അരി യാതൊരു പണവും വാങ്ങാതെ മുന്‍കൂറായി എടുക്കാനും കേന്ദ്രം അനുവാദം നല്‍കിയിട്ടുണ്ട്. കൂടാതെ ഓണം പോലുള്ള സമയങ്ങളില്‍ ആറു മാസത്തെ അരി ഒരു രൂപപോലും അഡ്വാന്‍സ് നല്‍കാതെ എടുത്ത് സംസ്ഥാനസര്‍ക്കാരിന് വിതരണം ചെയ്യാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Read Moreഭര്‍ത്താവിന്റെ ദീര്‍ഘായുസിനും സമൃദ്ധിക്കുമുള്ള ഉപവാസം; മുട്ടക്കറി ഉണ്ടാക്കി നൽകാൻ ഭാര്യ വിസമ്മതിച്ചു; മനംനൊന്തു ഗൃഹനാഥൻ ജീവനൊടുക്കി
റായ്പൂര്‍: ഭാര്യ മുട്ടക്കറി പാചകം ചെയ്യാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഗൃഹനാഥൻ ജീവനൊടുക്കി. ധംതാരി ജില്ലയിലെ സിഹാവ പോലീസ് സ്റ്റേഷന് പരിധിയിലുള്ള ശങ്കര ഗ്രാമത്തില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ടികു റാം സെന്‍(40) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം വീട്ടില്‍ മുട്ട കൊണ്ടു വന്ന് ഭാര്യയോട് കറി പാചകം ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, “കരു ഭാത്’ കഴിക്കുന്നതിനായി അടുത്ത ദിവസം ഉപവാസം അനുഷ്ഠിക്കാന്‍ പോവുകയാണെന്നും മുട്ടക്കറി ഉണ്ടാക്കാന്‍ പറ്റില്ലെന്നുമായിരുന്നു ഭാര്യയുടെ മറുപടി. ഛത്തീസ്ഗഡിലെ വിവാഹിതരായ സ്ത്രീകള്‍ ആചരിക്കുന്ന തീജ് ഉത്സവത്തിന്റെ തലേദിവസം കരുഭാത്( പാവയ്ക്ക ഉപയോഗിച്ചുകൊണ്ടുകൊണ്ടുള്ള ഒരു വിഭവം) കഴിക്കും. ഭര്ത്താക്കന്മാരുടെ ദീര്‍ഘായുസിനും സമൃദ്ധിക്കും വേണ്ടി അടുത്ത ദിവസം ഉപവാസം അനുഷ്ഠിക്കുന്നതിന് മുമ്പ് കഴിക്കുന്ന ഭക്ഷണമാണിത്. ഭാര്യയുടെ ഈ മറുപടിയില്‍ അസ്വസ്ഥത തോന്നിയ ടിക്കു റാം സെന്‍ വീട്ടില്‍ നിന്നും ഇറങ്ങിപോയി. പിന്നീട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം…
Read Moreസമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിമൂന്ന്കാരിയെ പീഡനത്തിനിരയാക്കി; കോഴിക്കോടുകാരിയെ ദുരുപയോഗം ചെയ്തത് കർണാടകക്കാരൻ; മുഹമ്മദിനെ അകത്താക്കി പോലീസ്
കോഴിക്കോട്സ്നാപ് ചാറ്റിലൂടെ പരിചയപ്പെട്ട കൊയിലാണ്ടി സ്വദേശിനിയായ പതിമൂന്ന്കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കര്‍ണാടക സ്വദേശി അറസ്റ്റിൽ. മുഹമ്മദ് സഹീര്‍ യൂസഫ് ആണ് കൊയിലാണ്ടി പോലീസിന്റെ പിടിയിലായത്. സ്നാപ് ചാറ്റ് എന്ന സമൂഹമാധ്യമ ആപ്ലിക്കേഷനിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇയാള്‍ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയും നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് പോലീസ് പ്രതിയിലേക്കെത്തിയത്. വടകര ഡിവൈഎസ്പി ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി സിഐ ശ്രീലാല്‍, എസ്ഐ ബിജു, എഎസ്ഐ വിജു, ശോഭ, സിവില്‍ പോലീസ് ഓഫീസര്‍മാരായ നിഖില്‍, പ്രവീണ്‍ കുമാര്‍, ഗംഗേഷ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് സഹീറിനെ റിമാൻഡ് ചെയ്തു.
Read Moreബിജെപി നേതാവ് സി. കൃഷ്ണകുമാറിനെതിരെ പീഡനാരോപണം; നേതാക്കളെ കണ്ടിട്ടും നീതികിട്ടിയില്ലെന്ന് യുവതി; സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമായുള്ള പരാതിയാണെന്ന് കൃഷ്ണകുമാർ
പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരേ പീഡന ആരോപണവുമായി യുവതി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നല്‍കിയത്. നേതാക്കളെ നേരിട്ട് കണ്ട് പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്ന് പാലക്കാട് സ്വദേശിനിയായ യുവതി പറയുന്നു. കഴിഞ്ഞ ദിവസമാണ് രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസിലേക്ക് യുവതി പരാതി ഇ മെയിലായി അയക്കുന്നത്. കൃഷ്ണകുമാര്‍ പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ബിജെപിയുടെ ഉന്നത നേതാക്കള്‍ മുമ്പാകെയും ആര്‍എസ്എസ് കാര്യാലയത്തിലെത്തിയും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇത് ചൂണ്ടിക്കാണിച്ചാണ് രാജീവ് ചന്ദ്രശേഖറിന് പരാതി അയച്ചതെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ രാജീവ് ചന്ദ്രശേഖര്‍ ബംഗളൂരുവിലാണെന്നും അദ്ദേഹം മടങ്ങിയെത്തിയ ശേഷം നടപടി സ്വീകരിക്കാമെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഓഫീസ് യുവതിക്ക് മറുപടി അയച്ചിട്ടുണ്ട്. അതേസമയം, സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമായുള്ള പരാതിയാണ് ഇതെന്ന് സി. കൃഷ്ണകുമാര്‍ പ്രതികരിച്ചു. ഈ വിഷയത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് കാണിച്ച് 2023ല്‍ കോടതി തനിക്ക്…
Read Moreകടം വാങ്ങി ഓണം ഉണ്ണേണ്ട ഗതികേടില്‍ നെല്‍കര്‍ഷകർ; ഏതാനും സാധനങ്ങൾക്ക് സപ്ലൈകോയിലൂടെ വിലകുറച്ചു വിറ്റതുകൊണ്ടൊന്നും ഓണം കേമമാകില്ലെന്ന് നെൽകർഷകർ
കോട്ടയം: സ്വന്തം പാടത്തു അധ്വാനിച്ചു വിളയിച്ച നെല്ല് സര്‍ക്കാരിനു വിറ്റതിനുശേഷം വില കിട്ടാതെ കടയില്‍ നിന്ന് അരി കടം വാങ്ങി ഓണം ഉണ്ണേണ്ട ഗതികേടാണ് നെല്‍കര്‍ഷകര്‍ക്ക്. മാര്‍ച്ചില്‍ വിറ്റ നെല്ലിന് ഓഗസ്റ്റ് അവസാനിക്കാറായിട്ടും പണം കിട്ടിയിട്ടില്ല. പണം കിട്ടാന്‍ വൈകിയതുകൊണ്ട് വിരിപ്പുകൃഷി വേണ്ടെന്നുവയ്ക്കേണ്ടി വന്നവരും കുറവല്ല. ഓണത്തിന് ഏതാനും ധാന്യങ്ങള്‍ സപ്ലൈകോയില്‍ വിലകുറച്ചു വിറ്റതുകൊണ്ടൊന്നും നെല്കര്ഷകന് ഓണം കേമമാകില്ല. ഏതാനും വീട്ടുസാധനങ്ങള്‍ക്ക് എല്ലാംകൂടി സപ്ലൈകോ നൂറു രൂപയുടെ കുറവ് നല്‍കുന്നതായി വീരവാദം പറയുന്ന കൃഷിമന്ത്രി അറിയുന്നില്ല നെല്‍കര്‍ഷകരുടെ നരകയാതന. കഴിഞ്ഞ കൃഷിയിറക്കാന്‍ ബ്ലേഡുകാരില്‍നിന്നും ബാങ്കുകളില്‍നിന്നും കടംവാങ്ങിയ പണത്തിന് നല്കിക്കൊണ്ടിരിക്കുന്ന കൊള്ളപ്പലിശയുടെ ആയിരത്തിലൊന്നു വരില്ല പരിപ്പിനും പയറിനും പഞ്ചസാരയ്ക്കും കിട്ടുന്ന നേരിയ വിലയിളവ്. പണയംവച്ച ആഭരണങ്ങള്‍ തിരികെയെടുക്കാനാവാതെ അത് ജപ്തി ചെയ്തുകൊള്ളാന്‍ ബാങ്കുകാര്‍ക്ക് കത്ത് നല്കിയ കര്‍ഷകരും ജില്ലയിലുണ്ട്. അഞ്ചു മാസം മുന്‍പ് സപ്ലൈകോ കര്‍ഷകരില്‍നിന്ന് സംഭരിച്ച നെല്ലിന്…
Read Moreപെൺസുഹൃത്തിനെ ഹോസ്റ്റലിൽ ആക്കാനെത്തിയ യുവാവിനെ നാട്ടുകാർ മർദിച്ചു; സദാചാര ആക്രമണമെന്ന് പരാതി
എറണാകുളം: പെൺസുഹൃത്തിനെ ഹോസ്റ്റലിൽ കൊണ്ടുവിടാൻ എത്തിയ യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ചു. അഞ്ചുമന ക്ഷേത്രത്തിനു സമീപമാണ് സംഭവമുണ്ടായത്. സദാചാര ഗുണ്ടായിസത്തിനെതിരെ യുവാവ് പാരാതി നൽകി. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന കൊല്ലം സ്വദേശിയായ യുവാവിനെ നാട്ടുകാർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ലേഡീസ് ഹോസ്റ്റലിലെ പെൺകുട്ടികൾക്ക് നേരെയും നാട്ടുകാർ ഭീഷണിമുഴക്കി. വിവരം പോലീസിനെ അറിയിച്ചെങ്കിലും പോലീസ് ആക്രമിച്ചവർക്കൊപ്പം ചേർന്ന് തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് യുവാവ് ആരോപിച്ചു. എംഡിഎംഎ വിൽപ്പനക്കാരനായും വഴിയിൽ അശ്ലീലം കാട്ടുന്ന ആളായും തന്നെ ചിത്രീകരിച്ചെന്നും യുവാവ് പറഞ്ഞു.
Read Moreജോലിയില്ലാത്ത ഭർത്താവിനെ പരിഹസിക്കുന്നത് മാനസിക പീഡനത്തിന് തുല്യം; പ്രായപൂർത്തിയായ മകനുള്ള പരാതിക്കാർക്ക് വിഹാഹമോചനം അനുവദിച്ച് കോടതി
റായ്പുര്‍: ജോലിയില്ലാതെ സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന ഭര്‍ത്താവിനെ പരിഹസിക്കുന്നത് മാനസിക പീഡനത്തിന് തുല്യമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ദുര്‍ഗ് സ്വദേശികളായ ദമ്പതികളുടെ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ജോലി നഷ്ടപ്പെട്ടതിനാല്‍ സാമ്പത്തികമായി ബുദ്ധിമുട്ടിയിരിക്കുമ്പോള്‍ ഭര്‍ത്താവിനെ പരിഹസിക്കുക, കാരണങ്ങളില്ലാതെ ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് പോവുക, കോടതി നടപടിക്രമങ്ങളില്‍ കൃത്യമായി ഹാജരാകാതിരിക്കുക എന്നീ കാര്യങ്ങള്‍ പരിഗണിച്ച് കോടതി വിവാഹമോചനം അനുവദിച്ചു. ജസ്റ്റീസ് രജനി ദുബെ, ജസ്റ്റീസ് അമിതേന്ദ്ര കിഷോര്‍ പ്രസാദ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റേതായിരുന്നു തീരുമാനം. 1996ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. 19 വയസുള്ള മകളും 16 വയസുള്ള മകനുമാണ് ഇവര്‍ക്കുള്ളത്. കോവിഡ് സമയത്തായിരുന്നു ഭര്‍ത്താവിന്റെ ജോലി നഷ്ടമായത്. ഇതോടെ വല്ലാത്ത സാമ്പത്തിക ഞെരുക്കമായിരുന്നു അനുഭവിക്കേണ്ടി വന്നത്. ഈ സമയങ്ങളിലെല്ലാം ഭാര്യ ഇയാളെ പരിഹസിച്ചിരുന്നു. 2020 ഓഗസ്റ്റില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് അഭിഭാഷകയായ ഭാര്യ മകളെയും കൂട്ടി മറ്റൊരിടത്തേക്ക് താമസം മാറി.…
Read More