ജയ്പുർ: സ്ത്രീധന പീഡനത്തെ തുടർന്ന് മകളെ കൊന്ന് അധ്യാപിക തീകൊളുത്തി ജീവനൊടുക്കി. രാജസ്ഥാനിലെ ജോധ്പുർ ജില്ലയിലെ ഡാങ്കിയാവാസ് പോലീസ് സ്റ്റേഷൻ പരിധിയിലെ സർനാഡ ഗ്രാമത്തിലാണ് സംഭവം. മൂന്ന് വയസുകാരിയായ മകൾ യശസ്വിയെ തീകൊളുത്തിയ ശേഷം സഞ്ജു ബിഷ്ണോയി ജീവനൊടുക്കുകയായിരുന്നു. യശസ്വി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ സഞ്ജു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ശനിയാഴ്ചയാണ് മരിച്ചത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും തന്നെ പീഡിപ്പിച്ചിരുന്നുവെന്ന സഞ്ജു എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സ്കൂളിൽ നിന്നും വീട്ടിലെത്തിയ സഞ്ജു പെട്രോൾ ഒഴിച്ച് ആദ്യം മകളെ തീകൊളുത്തി. തുടർന്ന് സ്വന്തം ശരീരത്തിലും തീ പടർത്തി. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട അയൽക്കാർ പോലീസിനെയും കുടുംബത്തെയും വിവരമറിയിച്ചു. എന്നാൽ അപ്പോഴേക്കും മകൾ മരിച്ചിരുന്നു. പോലീസ് എത്തിയാണ് സഞ്ജുവിനെ ആശുപത്രിയിലെത്തിച്ചത്. സഞ്ജു…
Read MoreCategory: Top News
ശ്വാസം മുട്ടുന്ന ടോയ്ലറ്റുകൾ, വൃത്തിഹീനമായ വാഷ് ബേസിനുകൾ; ദീർഘ ട്രെയിനുകളിലെ ശുചിത്വമില്ലായ്മ പ്രധാന പ്രശ്നം; യാത്രക്കാരുടെ സുരക്ഷയിലും ആശങ്ക
പരവൂർ (കൊല്ലം): ദീർഘ ദൂര ട്രെയിനുകളിൽ യാത്രക്കാർ നേരിടുന്ന പ്രധാന പ്രശ്നം ശുചിത്വമില്ലായ്മയെന്ന് സിഎജിയുടെ ഓഡിറ്റ് റിപ്പോർട്ട്. ശ്വാസം മുട്ടുന്ന ടോയ്ലറ്റുകൾ, വൃത്തിഹീനമായ വാഷ് ബേസിനുകൾ, വെള്ളത്തിന്റെ അഭാവം, കോച്ചുകളുടെ ഉൾവശത്തെ മാലിന്യങ്ങൾ എന്നിവയാണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ നടത്തിയ ഓഡിറ്റ് റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. റിപ്പോർട്ട് പ്രകാരം 40 ശതമാനം യാത്രക്കാരും സ്ലീപ്പർ കോച്ചുകൾ അടക്കമുള്ളവയിലെ ടോയ്ലറ്റ് ശുചിത്വത്തിൽ അതൃപ്തരാണ്. 50 ശതമാനം യാത്രക്കാർ ഓൺ ബോർഡ് ഹൗസ് കീപ്പിംഗിലും ഒട്ടും തൃപ്തരല്ല.റെയിൽവേയുടെ 16 സോണുകളിൽ നിന്നുള്ള ഓഡിറ്റ് ഓഫീസുകൾ തെരഞ്ഞെടുത്ത 96 ട്രെയിനുകളിലെ 2,426 ഓൺ ബോർഡ് യാത്രക്കാരിൽ നടത്തിയ വിശദമായ സർവേയുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലുകൾ. ദീർഘദൂര ട്രെയിനുകളിലെ ശുചിത്വം എന്ന തലക്കെട്ടിൽ ഈ റിപ്പോർട്ട് അടുത്തിടെയാണ് സിഎജി റെയിൽവേ മന്ത്രാലയത്തിന് കൈമാറിയത്. ദീർഘദൂര ട്രെയിനുകളിലെ നിലവാരമില്ലാത്ത അറ്റകുറ്റപ്പണികളെ കുറിച്ചും റിപ്പോർട്ടിൽ…
Read Moreമാന്നാത്തെ സന്തോഷിന്റെ മിനിബാറിൽ തിരക്കോട് തിരക്ക്; ആവശ്യക്ക് വേണ്ട സാധനം എപ്പോഴും സ്റ്റോക്ക്; ഓണം ലക്ഷ്യമാക്കി ഇറക്കിയ മദ്യം പിടിച്ചെടുത്ത് എക്സൈസ് ടീം
കുമരകം: മദ്യവില്പന നടത്തിവന്ന മധ്യവയസ്കനെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. മാന്നാനം വേലംകുളം പറപ്പള്ളി തലക്കൽ വീട്ടിൽ പി.എൻ. സന്തോഷ് കുമാറി (50) നെയാണ് ഏറ്റുമാനൂർ എക്സെെസ് റേഞ്ച് ടീം പിടികൂടിയത്. ഓണം ലക്ഷ്യമാക്കി വില്പനയ്ക്കായി സൂക്ഷിച്ച ഒമ്പതു കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യവും പിടിച്ചെടുത്തു. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് മദ്യ , മയക്കുമരുന്ന് വില്പനകൾ തടയുന്നതിനുള്ള പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. മാന്നാനം ഭാഗത്ത് മിനി ബാർ നടത്തിയിരുന്ന ഇയാളെ ഏറ്റുമാനൂർ എക്സൈസ് ഷാഡോ ടീം ഒരു മാസക്കാലമായി രഹസ്യമായി നിരീക്ഷിച്ചുവരുകയായിരുന്നു. ആവശ്യക്കാർക്ക് ഏതു സമയത്തും കൊടുക്കാനുള്ള മദ്യം സ്റ്റോക്ക് ചെയ്തിരിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ ത്തുടർന്നായിരുന്നു പരിശോധനയും അറസ്റ്റും. അരലിറ്റർ മദ്യം 600 രൂപയ്ക്കാണ് വിറ്റിരുന്നത്. മദ്യം വിറ്റ വകയിൽ കിട്ടിയ പണവും എക്സൈസ് പിടിച്ചെടുത്തു, എക്സൈസ് ഇൻസ്പക്ടർ കെ.വി. ബിജുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Read Moreഇതൊരു വല്ലാത്ത പാഠം പഠിപ്പിക്കലോ… ആദ്യത്തെ ബഹിരാകാശ യാത്രികൻ ഹനുമാൻ; വിചിത്ര പരാമർശവുമായി ബിജെപി നേതാവ് അനുരാഗ് ഠാക്കൂർ
ഷിംല: ബഹിരാകാശത്തേക്ക് ആദ്യമായി യാത്ര ചെയ്തത് ഹനുമാനാണെന്ന വിചിത്ര പരാമർശവുമായി ബിജെപി നേതാവ് അനുരാഗ് ഠാക്കൂർ. ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ചു ഹിമാചൽ പ്രദേശിലെ പി.എം.ശ്രീ സ്കൂളില്‍ നടത്തിയ ചടങ്ങിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർഥികളോട് പുസ്തകങ്ങൾക്കപ്പുറം ചിന്തിക്കാനും ഇന്ത്യയുടെ പാരമ്പര്യത്തെക്കുറിച്ച് അറിയണമെന്നും ഠാക്കൂർ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ അനുരാഗ് ഠാക്കൂർ തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവച്ചു. ആരാണ് ആദ്യത്തെ ബഹിരാകാശ സഞ്ചാരി എന്ന് ഠാക്കൂർ പരിപാടിക്കിടെ വിദ്യാർഥികളോട് ചോദിച്ചു. അത് ഹനുമാനാണെന്ന് ഞാൻ കരുതുന്നുവെന്ന് അനുരാഗ് ഠാക്കൂർ പറഞ്ഞു. നമ്മളിപ്പോഴും വർത്തമാനക്കാലത്തിലാണ്. ആയിരക്കണക്കിനു വർഷം പഴക്കമുള്ള പാരമ്പര്യം, അറിവ്, സംസ്കാരം എന്നിവ തിരിച്ചറിയാത്തിടത്തോളം ബ്രിട്ടീഷുകാർ കാണിച്ചു തന്നതുപോലെ നമ്മൾ തുടരുമെന്നും അനുരാഗ് ഠാക്കൂർ കൂട്ടിച്ചേർത്തു.
Read More30 പവനും 4 ലക്ഷം രൂപയും കാണാതായ ദിവസം മരുകളേയും കാണാതായി; പിന്നീട് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; ആൺ സുഹൃത്ത് പിടിയിൽ
കണ്ണൂർ: കല്ല്യാട്ട് മോഷണം നടന്ന വീട്ടിൽ നിന്നും കാണാതായ യുവതിയെ മൈസൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കർണാടക ഹുൻസൂർ സ്വദേശിനിയായ ദർശിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദർശിതയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. കല്ല്യാട്ടെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും നാല് ലക്ഷം രൂപയും കാണാതായിരുന്നു. ഗൃഹനാഥയായ സുമതിയുടെ മകന്റെ ഭാര്യയാണ് ദർശിത. ദർശിത സംഭവ ദിവസം രാവിലെ മകളുമായി സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് പോയതായിരുന്നു. തുടർന്ന് യുവതിയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. പിന്നാലെയാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കർണാടക പൊലീസ് ആണ് യുവതിയുടെ ആൺ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത്. യുവതിയാണ് വീട്ടിൽ നിന്ന് സ്വർണം എടുത്ത് മൈസൂരുവിലേക്ക് കൊണ്ടുപോയതെന്ന പ്രാഥമിക വിവരം ലഭിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത യുവാവിനെ തിങ്കളാഴ്ച കേരള പോലീസിന് കൈമാറും. കേസിൽ വിശദമായ അന്വേഷണത്തിലേക്ക് പോലീസ് കടന്നിട്ടുണ്ട്.
Read Moreഗെറ്റ് ഔട്ട് ഹൗസ്..! രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ നടപടി; കോൺഗ്രസ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഷൻ
തിരുവനന്തപുരം: സ്ത്രീപീഡന ആരോപണങ്ങൾക്കു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ നടപടിയെടുത്ത് കോൺഗ്രസ്. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. അതേസമയം, രാഹുലിന്റെ രാജി പാർട്ടി ആവശ്യപ്പെട്ടില്ല. സസ്പെൻഡ് ചെയ്തതോടെ, അടുത്ത നിയമസഭാ സമ്മേളനത്തിൽ രാഹുലിന് പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. എന്നാൽ, നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ രാഹുൽ അവധിയിൽ പ്രവേശിക്കാനാണ് സാധ്യത. ആരോപണങ്ങൾക്കു പിന്നാലെ രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. രാഹുൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് പാർട്ടിക്കുള്ളിൽത്തന്നെ അഭിപ്രായം ഉയർന്നെങ്കിലും തൽക്കാലം രാജിയില്ലാതെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എംഎൽഎ സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നാൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് പാർട്ടിക്ക്. ഇതോടെ എംഎൽഎ സ്ഥാനത്തു നിന്നുള്ള രാജിക്ക് ശക്തമായ സമ്മർദം ഉയർത്തിയ നേതാക്കൾ പോലും അയഞ്ഞു. രാഹുലിനെ സസ്പെൻഡ് ചെയ്ത് വിവാദങ്ങളെക്കുറിച്ചു അന്വേഷിക്കാൻ സമിതിയെ വയ്ക്കാനാണ് നീക്കം.…
Read Moreസ്ത്രീധനം പോരാ ഇനിയും36 ലക്ഷം വേണമെന്ന് ഭർതൃ വീട്ടുകാർ: മർദനത്തിനു പിന്നാലെ യുവതിയെ തീകൊളുത്തിക്കൊന്നു; അറസ്റ്റിലായ ഭർത്താവിന് പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്ക്
ന്യൂഡൽഹി: സ്ത്രീധന പീഡനത്തിന് പിന്നാലെ ഗ്രേറ്റർ നോയിഡയിൽ യുവതിയെ തീകൊളുത്തി കൊന്നതിന് അറസ്റ്റിലായ ഭർത്താവിന് വിപിൻ ഭാട്ടിക്ക് പോലീസ് ഏറ്റുമുട്ടലിൽ പരിക്ക്. ഭർതൃഗൃഹത്തിൽ വച്ച് കഴിഞ്ഞ ദിവസം നിക്കി ഭാട്ടി എന്ന യുവതിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. വ്യാഴാഴ്ച ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ നിക്കി മരണപ്പെട്ടു. ഇതിനു പിന്നാലെ ഭർത്താവ് വിപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തെളിവെടുപ്പിനിടെ ഇയാൾ പോലീസ് ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും തോക്ക് തട്ടിയെടുത്ത നിറയൊഴിച്ചു. വിപിനെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പോലീസിനും വെടിവയ്ക്കേണ്ടി വന്നു. കാലിന് പരിക്കേറ്റ വിപിൻ ആശുപത്രിയിൽ ചികിത്സയിലാണ്. “നിക്കിയുടെ ശരീരത്തിൽ ഒഴിച്ച ദ്രാവകം അടങ്ങിയ കുപ്പി വീണ്ടെടുക്കാൻ ഇന്ന് വിപിനെ വീട്ടിലേക്ക് കൊണ്ടുപോയി. ഇതിനിടെ അയാൾ ഒരു പോലീസുകാരന്റെ പിസ്റ്റൾ തട്ടിയെടുത്ത് വെടിവച്ചു. പ്രത്യാക്രമണത്തിൽ അദ്ദേഹത്തിന്റെ കാലിൽ വെടിയേറ്റു’.-മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സുധീർ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. വിപിന്റെ മാതാപിതാക്കളായ ദയ,…
Read Moreറിനിക്കൊപ്പമുള്ള സരിന്റെ ചിത്രം: എന്തുവാടെ? എന്ന പണ്ണി വെച്ചിരിക്കെ, ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു തല വെട്ടി ഒട്ടിക്കൽ പിക് അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലന്ന് ഭാര്യ സൗമ്യ സരിൻ
പാലക്കാട്: സമൂഹ മാധ്യമങ്ങൾ വഴി സിപിഎം നേതാവ് ഡോ. പി സരിന്റെ എഡിറ്റ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിൽ പരിഹാസ പോസ്റ്റുമായി ഭാര്യ ഡോ. സൗമ്യ സരിൻ. ഒരു യുവ നേതാവ് തന്നോട് മോശമായി പെരുമാറി എന്ന് ആരോപണം ഉന്നയിച്ച നടി റിനി ആൻ ജോർജിനൊപ്പം സരിൻ നിൽക്കുന്ന എഡിറ്റ് ചെയ്ത ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു തല വെട്ടി ഒട്ടിക്കൽ പിക് ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല ഇതൊക്കെ വൃത്തിക്കും മെനയ്ക്കും ചെയ്യാൻ കഴിവുള്ള ആരും അവിടെ ഇല്ലേ എന്ന് സൗമ്യ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഈ ഫോട്ടോ എന്റെ പോസ്റ്റുകൾക്ക് താഴെ തലങ്ങും വിലങ്ങും പോസ്റ്റുന്നവരോടാണ് കേട്ടോ… അയ്യേ… അയ്യയ്യേ… എന്തുവാടെ? എന്ന പണ്ണി വെച്ചിരിക്കെ???! ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു തല വെട്ടി ഒട്ടിക്കൽ പിക് ഞാൻ അടുത്ത…
Read More‘രാഹുല്‍ മാങ്കൂട്ടത്തില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നയാൾ, ഡൽഹിയിലെ പഠനകാലത്ത് ധാരാളം പരാതികള്‍ ഉയര്‍ന്നിരുന്നു’; ആനി രാജ
ന്യൂഡല്‍ഹി: രാഹുല്‍ മാങ്കൂട്ടത്തില്‍ ഡല്‍ഹിയില്‍ പഠിച്ചിരുന്ന കാലത്തും പെണ്‍കുട്ടികളെ ശല്യം ചെയ്തെന്ന ആരോപണവുമായി ദേശീയ മഹിളാ ഫെഡറേഷന് നേതാവ് ആനി രാജ. ഡല്‍ഹിയിലെ പഠനകാലത്ത് രാഹുലിനെതിരേ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ക്ക് സമാനമായ രീതിയില്‍ പല പെണ്‍കുട്ടികളെയും അന്ന് ഇയാള്‍ സമീപിച്ചിരുന്നു. കോളജുകളിലെയും സര്‍വകലാശാലകളിലെയും ആക്ടിവിസ്റ്റുകളായ പെണ്‍കുട്ടികളെ സമീപിക്കാന്‍ ശ്രമിച്ചു. എംഎല്‍എ സ്ഥാനത്തുതുടരാന്‍ രാഹുലിന് ധാര്‍മികമായി അര്‍ഹതയില്ല. കോണ്‍ഗ്രസ് രാഹുലിന്റെ രാജി ആവശ്യപ്പെടണം. ഇത്തരം ആളുകള്‍ക്കെതിരേ ഏതുപാര്‍ട്ടിയാണെങ്കിലും മുഖംനോക്കാതെ നടപടി എടുക്കണമെന്നും ആനി രാജ പറഞ്ഞു.
Read Moreനിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി; രണ്ട് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടുപേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാത്രി 11 ന് കുറ്റ്യാടി – മരുതോങ്കര റോഡില്‍വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നിലഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. റോഡരികിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിൽ ഇടിച്ചശേഷമാണ് കാർ കടയിലേക്ക് ഇടിച്ചുകയറിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാറിൽ ഉണ്ടായിരുന്നവർ പോലീസ് സ്റ്റേഷനിൽ ഹാജരായി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Read More