പിറവം: റോഡരികിലെ താഴ്ചയിലേക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ കാറിൽ കുടുങ്ങിപ്പോയ വീട്ടമ്മയ്ക്ക് ബൈക്ക് യാത്രികർ രക്ഷകരായി.രാമമംഗലത്തിനടുത്ത് ഊരമന പാത്തിക്കൽ കാലിയങ്ങാട്ടിൽ ലിസി ചാക്കോ(70)യെയാണ് ഇതുവഴി ബൈക്കിൽ സഞ്ചരിച്ച വാട്ടർ അഥോറിറ്റി കരാറുകാരനും ജീവനക്കാരനും ചേർന്ന് രക്ഷപ്പെടുത്തിയത്. മറിഞ്ഞ കാറിൽ സാരമായി പരിക്കേറ്റ് ഒന്നര മണിക്കൂറിലേറെ കുടുങ്ങിപ്പോയ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ഊരമന അമ്പലംപടി -പാത്തിക്കൽ -ആഞ്ഞിലിച്ചുവട് റോഡിലായിരുന്നു അപകടം. കുടിവെള്ള വിതരണ പൈപ്പിന്റെ ചോർച്ച പരിശോധിക്കാനായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു കരാറുകാരനായ പിറവം പാഴൂർ സ്വദേശി കെ.ആർ. അശോക്കുമാറും, ജീവനക്കാരനായ രാജേഷ്കുമാറും. ഈ സമയത്താണ് റോഡിനു താഴെ കാടിനുള്ളിൽ കാറ് കിടക്കുന്നതു ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വീട്ടമ്മ ഡ്രൈവിംഗ് സീറ്റിൽ കുടുങ്ങിക്കിടക്കുന്നതു കണ്ടത്. തുടർന്ന് സമീപത്തെ പാത്തിക്കൽ ജംഗ്ഷനിലെത്തി നാട്ടുകാരെ അറിയിച്ചു. എല്ലാവരും ചേർന്ന് വീട്ടമ്മയെ പുറത്തെടുക്കുകയുമായിരുന്നു. ഊരമന ഗലീല പള്ളിയിൽ പെരുന്നാളിനു പോയി…
Read MoreCategory: Top News
ജിഎസ്ടി കുറയും; വിലയും
ന്യൂഡൽഹി: ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്കുകളിലെ 28, 12 ശതമാനം സ്ലാബുകൾ ഇല്ലാതാക്കി അഞ്ച്, 18 ശതമാനം വീതം രണ്ടു സ്ലാബുകളാക്കി മാറ്റുന്നു. ഒക്ടോബർ 20ന് ദീപാവലി സമ്മാനമായാണ് അടുത്ത തലമുറ ജിഎസ്ടി പരിഷ്കാരമായി ഇളവു നടപ്പാക്കുകയെന്നു ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. അടുത്ത രണ്ടു മാസങ്ങളിലായി സംസ്ഥാന ധനമന്ത്രിമാരുടെ ജിഎസ്ടി കൗണ്‍സിൽ പല തവണ യോഗം ചേർന്നാകും നിരക്ക് ഏകീകരണ തീരുമാനങ്ങളെടുക്കുക. നിലവിൽ 28 ശതമാനമുള്ളവയിൽ 90 ശതമാനം ഉത്പന്നങ്ങളും 18 ശതമാനത്തിലേക്കും 18 ശതമാനമുള്ളവയിലെ 99 ശതമാനം ഉത്പന്നങ്ങളും 12 ശതമാനത്തിലേക്കും താഴ്ത്തുമെന്നു കേന്ദ്ര ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നു. പരിഷ്കാരങ്ങൾ സാധാരണക്കാരുടെ മേലുള്ള നികുതിഭാരം കുറയ്ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏഴിനങ്ങൾക്കു മാത്രം ഉയർന്ന 40 ശതമാനം ജിഎസ്ടി ഈടാക്കാൻ നിർദേശമുണ്ട്. 0.25 മുതൽ മൂന്നു ശതമാനം വരെ നേരത്തേ…
Read Moreകൊല്ലത്ത് 65കാരിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു; പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; 24 കാരനായ പ്രതിയെ കുറ്റിക്കാട്ടിൽ നിന്നും പിടിച്ചു
കൊല്ലം: ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങി വരുകയായിരുന്ന 65കാരിയെ ആളൊഴിഞ്ഞ സ്ഥലത്തു കുറ്റക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ട്പോയി പീഡിപ്പിച്ചു. കൊല്ലത്ത് വെള്ളിയാഴ്ച രാവിലെയാണ് വയോധിക ക്രൂര പീഡനത്തിന് ഇരയായത്. സംഭവത്തിനു ശേഷം കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന കുന്നത്തുക്കാവ് സ്വദേശി അനൂജ് (24) നെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. കണ്ണനല്ലൂര്‍ പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ആളൊഴിഞ്ഞ സ്ഥലത്തുവച്ച് വയോധികയെ അനൂജ് തടഞ്ഞു നിർത്തിയ ശേഷം കുറ്റക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. അതിക്രമത്തിന് ഇരയായ സ്ത്രീയെ നാട്ടുകാര്‍ കണ്ടെത്തിയാണ് ആശുപത്രിയില്‍ എത്തിക്കുന്നത്. ഇതിനിടെ രക്ഷപ്പെട്ട പ്രതിക്കായി നാട്ടുകാർ തെരച്ചിൽ നടത്തുന്നുണ്ടായിരുന്നു. ക്രൂരതക്ക് ശേഷം കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന അനൂജിനെ വിവരമറിഞ്ഞെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് തുടർന്ന് പിടികൂടി. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ അതിക്രമത്തിന് ഇരയായ സ്ത്രീയുടെ മുന്നില്‍ എത്തിച്ച് സ്ഥിരീകരിച്ച ശേഷമാണ്…
Read Moreജാർഖണ്ഡിൽ നിന്നും പുറപ്പെട്ട ട്രെയിൻ ആലപ്പുഴയിലെത്തിയപ്പോൾ ട്രെയിനിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം; യാത്രക്കാരുടെ വിവരം തേടി പോലീസ്
ആലപ്പുഴ: ആലപ്പുഴ- ധൻബാദ് എക്സ്പ്രസ് ട്രെയിനിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട നിലയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ട്രെയിനിന്റെ സീറ്റിൽ രക്തക്കറ കണ്ടെത്തി. ട്രെയിനിലെ എസ് 4 കോച്ചിലെ സീറ്റിലാണ് രക്തക്കറ കണ്ടെത്തിയത്. കണ്ടെത്തിയ രക്തക്കറ കുഞ്ഞിന്റെതാണോയെന്ന് അറിയാൻ പരിശോധന നടത്തും. കുഞ്ഞിന്റെ ഡിഎൻഎയുമായിട്ടായിരിക്കും പരിശോധന നടത്തുക. എസ് 4, എസ് 3 എന്നീ കോച്ചുകളിൽ യാത്ര ചെയ്തവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. എസ് 3 കോച്ചിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ രണ്ടു കോച്ചുകളിലെയും മുഴുവൻ യാത്രക്കാരുടെയും മൊഴിയെടുക്കാനാണ് പോലീസിന്റെ തീരുമാനം. കഴിഞ്ഞ ദിവസം രാത്രി ധൻബാദിൽ നിന്ന് ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിൻ എത്തിയപ്പോഴാണ് സംഭവം. ആർപിഎഫ് നടത്തിയ പരിശോധനയിൽ ആണ് എസ് 3 കോച്ചിലെ ശുചിമുറിയിൽ മൃതദേഹം കണ്ടത്. സംഭവത്തിൽ കേസെടുത്ത റെയില്‍വെ പോലീസ്…
Read Moreഅവളുടെ സിന്ദൂരം മായ്ച്ച സിസ്റ്റം… ജീവന് പൊലിഞ്ഞപ്പോള്‍ സിസ്റ്റം ഉണർന്നു, ലേഖയുടെ അക്കൗണ്ടിലെത്തിയത് 12 വർഷത്തെ കുടിശിക ശമ്പളം; കെട്ടിക്കിടന്ന ഫയലുകൾക്കും പുതുജീവൻ
പത്തനംതിട്ട: ഒരു ജീവന് പൊലിഞ്ഞതോടെ സജീവമായ സിസ്റ്റം ഒരാഴ്ചയ്ക്കുള്ളില്‍ 12 വര്‍ഷത്തെ ശമ്പളബിൽ പാസാക്കി. ഇതിനൊപ്പം വർഷങ്ങളായി തടസപ്പെട്ടുകിടന്ന പല ബില്ലുകൾക്കും പുതുജീവനും കൈവന്നു. നാറണംമൂഴി സെന്റ് ജോസഫ് സ്കൂളിലെ അധ്യാപിക ലേഖ രവീന്ദ്രന്റെ 12 വര്‍ഷത്തെ കുടിശികയില്‍ 29 ലക്ഷം രൂപ കഴിഞ്ഞദിവസം അക്കൗണ്ടില്‍ വന്നു. 53 ലക്ഷം രൂപയാണു പാസാക്കിയിരിക്കുന്നത്. ബാക്കി തുക പിഎഫ് അക്കൗണ്ടില്‍ ലയിപ്പിക്കും. ലേഖയുടെ ഭര്‍ത്താവ് വി.ടി. ഷിജോ കഴിഞ്ഞ മൂന്നിന് ജീവനൊടുക്കിയിരുന്നു. ഹൈക്കോടതിവിധി ഉണ്ടായിട്ടും ലേഖയുടെ ശമ്പളം നല്കാന് വിദ്യാഭ്യാസവകുപ്പ് തയാറായിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്നായിരുന്നു ഷിജോ മരിച്ചതെന്നാണ് കുടുംബം ആരോപിച്ചത്. തുടര്‍ന്ന് പത്തനംതിട്ട ഡിഇഒയിലെ മൂന്നു ജീവനക്കാര്‍ സസ്പെന്‍ഷനിലുമായി. അനുകൂലമായ ഹൈക്കോടതിവിധിയും വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള നിര്‍ദേശവും മറികടന്നാണ് ലേഖയുടെ ശമ്പളക്കുടിശിക സംബന്ധിച്ച ഫയലിൽ തീർപ്പുണ്ടാക്കാതെ വിദ്യാഭ്യാസ ഓഫീസിൽ മാറ്റിവച്ചത്. ഷിജോയുടെ മരണത്തോടെ ശമ്പളബിൽ നടപടി വേഗത്തിലാക്കാൻ പൊതുവിദ്യാഭ്യാസ…
Read Moreഭാര്യയുമായി പിണങ്ങിക്കഴിയുന്ന യുവാവ് ബന്ധുവീട്ടിലെത്തി തർക്കം; യുവാവിനെ തൂണിൽ കെട്ടിയിട്ട് പുലർച്ചെ വരെ മർദനം; യുവാവിന് രക്ഷകരായത് പോലീസ്
ഭുവനേശ്വര്‍: കുടുംബത്തർക്കത്തിന്റെ പേരിൽ യുവാവിനെ മരത്തിൽ കെട്ടിയിട്ട് പുലർച്ചെ വരെ മർദിച്ചതായി പരാതി. ഒഡീഷയിലെ ഗജപതി ജില്ലയിലാണ് സംഭവം. കോടതിയിൽ കേസ് നിലനിൽക്കെയാണ് സംഭവമുണ്ടായിരിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ജലന്ത ബാലിയാര്സിംഗിനാണ് മർദനമേറ്റത്. ഭാര്യ സുഭദ്ര മാല്ബിസോയെ ഇയാൾ പതിവായി മർദിക്കാറുണ്ട്. തുടർന്ന് പഞ്ചായത്തിന്റെ തീരുമാനം അനുസരിച്ച് രണ്ടുപേരും പിരിഞ്ഞാണ് താമസിക്കുന്നത്. ഭാര്യ മാതാപിതാക്കളുടെ വീട്ടിലാണ് താമസം. ഇതിനിടെ ഇയാൾ കോടതിയിലും പരാതി നൽകിയിരുന്നു. ഇതിനിടെ ഭാര്യയുടെ ഗ്രാമത്തിൽ പലചരക്കു സാധനങ്ങൾ വാങ്ങിക്കാനെത്തിയ ഭർത്താവ് ഭാര്യയുടെ വീട്ടുകാരുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന് ഭാര്യയുടെ ബന്ധുക്കൾ ഇയാളെ തൂണിൽ പിടിച്ചുകെട്ടുകയായിരുന്നു. പോലീസെത്തിയാണ് പിറ്റേന്ന് രാവിലെ ഇയാളെ മോചിപ്പിച്ചത്. പോലീസ് കേസ് അന്വേഷിച്ചുവരികയാണ്.
Read Moreമിടുക്കികൾ… സ്ത്രീഭരണം വരുന്നത് നല്ലകാര്യം, നല്ല ഭാവി മലയാള സിനിമയ്ക്കുണ്ടാകും; കൂടുതൽ സന്തോഷം കുക്കുപരമേശ്വരൻ ജനറൽ സെക്രട്ടറിയായതിലെന്ന് മന്ത്രി സജി ചെറിയാൻ
ആലപ്പുഴ: താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പിൽ വനിതകള്‍ നേതൃനിരയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ പ്രതികരിച്ച് സാംസ്കാരികമന്ത്രി സജി ചെറിയാൻ. അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്വേത മേനോനും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കുക്കു പരമേശ്വരനും കരുത്തുറ്റ സ്ത്രീകളാണെന്നും വളരെ മിടുക്കികളാണെന്നും സജി ചെറിയാൻ പറഞ്ഞു. സിനിമ രംഗത്ത് വനിതകള്‍ക്ക് അനുകൂലമായ സാഹചര്യമുണ്ടാകും. ശ്വേതയ്ക്കെതിരെ വളരെ മോശമായ നീക്കമുണ്ടായി. ആ ഘട്ടത്തിൽ അവര്‍ക്ക് എല്ലാ പിന്തുണയും നൽകിയിരുന്നു. നല്ല ഭാവി മലയാള സിനിമയ്ക്കുണ്ടാകും. കുക്കു പരമേശ്വരൻ അമ്മയുടെ ജനറൽ സെക്രട്ടറിയായതിൽ കൂടുതൽ സന്തോഷമുണ്ട്. പുതിയ ടീമിന് എല്ലാ വിജയാശംസകളും നേരുകയാണ്. മാറ്റത്തിന്റെ തുടക്കമാകട്ടെയെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇങ്ങനെ പറയുമ്പോള്‍ പുരുഷന്മാര് മോശമാണെന്നല്ല പറയുന്നത്. എന്നാൽ സ്ത്രീ ഭരണം വരുന്നത് നല്ലകാര്യമാണെന്നും തിയറ്ററിലെ നിരക്കിൽ ഇ-ടിക്കറ്റിംഗ് വരുന്നതോടെ മാറ്റമുണ്ടാകുമെന്നും സജി ചെറിയാൻ പറഞ്ഞു.
Read Moreമദ്യം വാങ്ങാന്‍ 100 രൂപ നല്‍കിയില്ല: മാതാപിതാക്കളെ കുത്തിക്കൊന്ന് മകന്; പിടികൂടിയത് ബാറില്‍ നിന്ന്
ആലപ്പുഴ: അച്ഛനെയും അമ്മയെയും മകന് കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടി പാലത്തിന് സമീപമാണ് സംഭവം. തങ്കരാജ്, ആഗ്നസ് എന്നിവരാണ് കൊല്ലപ്പെട്ടത്. മകന് ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ലഹരി ഉപയോഗിച്ചെത്തിയ ബാബു പിതാവിനോട് 100 രൂപ ആവശ്യപ്പെട്ടു. എന്നാൽ മദ്യപിക്കാൻ പണം നൽകില്ലന്ന് പിതാവ് പറഞ്ഞതോടെ വഴക്കുണ്ടാക്കുകയും മാതാപിതാക്കളെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിനു പിന്നാലെ സഹോദരിയെ വിളിച്ച് വിവരം പറഞ്ഞശേഷം പ്രതി ഇവിടെ നിന്നു രക്ഷപെട്ടു. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും തങ്കരാജും ആഗ്നസും മരണപ്പെട്ടിരുന്നു. ഉടൻ തന്നെ നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ സമീപത്തെ ബാറിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. രണ്ടാഴ്ച മുൻപും ഇയാൾ മാതാപിതാക്കളെ ആക്രമിച്ചിരുന്നു. പോലീസിൽ പരാതിപ്പെട്ടപ്പോൾ താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. പിന്നാലെയാണ് കൊലപാതകം. ഇറച്ചിവെട്ടുകാരനാണ് ബാബു.
Read Moreഭീകരതയ്ക്കെതിരായ മനുഷ്യരാശിയുടെ പോരാട്ടമായി ഓപ്പറേഷൻ സിന്ദൂർ ചരിത്രത്തിൽ ഇടംപിടിക്കും: രാഷ്ട്രപതി
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ മുതൽ ശുഭാംശു ശുക്ലയുടെ ബഹിരാകാശയാത്ര വരെയുള്ള രാജ്യത്തിന്റെ നേട്ടങ്ങൾ പരാമർശിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സ്വാതന്ത്ര്യദിന സന്ദേശം. 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ രാജ്യം സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള പാതയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയ രാഷ്ട്രപതി, രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെയും ചെസ് അടക്കമുള്ള കായികരംഗത്തെയും ഡിജിറ്റൽ മുന്നേറ്റത്തെയും അഭിനന്ദിച്ചു. സ്വാതന്ത്യദിനത്തലേന്നു രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ പഹൽഗാം ഭീകരാക്രമണത്തിൽ നിരപരാധികളെ കൊലപ്പെടുത്തിയതിനെ “ഭീരുത്വവും മനുഷ്യത്വരഹിതവുമായ’ നടപടിയെന്നാണു രാഷ്ട്രപതി വിശേഷിപ്പിച്ചത്. ഓപ്പറേഷൻ സിന്ദൂർ ഭീകരതയ്ക്കെതിരായ ആഗോള പോരാട്ടത്തിലെ നാഴികക്കല്ലാണെന്നു ചൂണ്ടിക്കാട്ടിയ രാഷ്ട്രപതി ഇന്ത്യയുടെ സായുധസേന ദൃഢനിശ്ചയത്തോടെ അതിർത്തിക്കപ്പുറത്തുള്ള തീവ്രവാദകേന്ദ്രങ്ങൾ നശിപ്പിച്ചെന്നും ഓർമിപ്പിച്ചു. 1947ലെ ഇന്ത്യാ വിഭജനത്തിലെ ഇരകൾക്ക് ആദരാഞ്ജലികളർപ്പിച്ച് വിഭജനഭീതിയുടെ ഓർമദിനവും രാഷ്ട്രപതി ആചരിച്ചു. വിഭജനം കാരണം ഭയാനകമായ അക്രമങ്ങൾ നടന്നുവെന്നും ലക്ഷക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർബന്ധിതരാക്കിയെന്നും ചരിത്രത്തിലെ പിഴവുകൾക്ക് ഇരയായവർക്ക് ഇന്നു നമ്മൾ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നുവെന്ന്…
Read Moreരാജ്യം 79-ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവില്‍: പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. രാജ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ആരംഭിച്ചു. പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തിയതോടെ ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ പതാകയുമായി സേനാ ഹെലികോപ്റ്റർ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറന്നു. അഭിമാനത്തിന്റെ ഉത്സവമാണിത് കോടിക്കണക്കിന് സേനാനികളുടെ സ്വപ്നസാക്ഷാത്കാരമാണ് സ്വാതന്ത്ര്യം. ഭരണഘടനയാണ് വഴികാട്ടി. സാങ്കേതിക രംഗത്തടക്കം കൈവരിച്ച നിർണായക നേട്ടങ്ങൾക്ക് ഈ ചെങ്കോട്ടയും സാക്ഷിയാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. അണുവായുധ ഭീഷണി മുഴക്കി ഇന്ത്യയെ വിരട്ടേണ്ട. ആ ബ്ലാക്ക് മെയിലിംഗ് നടപ്പാവില്ല. സിന്ധു നദീ ജല കരാറിൽ പുനരാലോചനയില്ല. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല. ഇന്ത്യയിലെ ജലത്തിന്റെ അധികാരം ഇവിടുത്തെ കർഷകർക്കാണ്. അത് ആർക്കും വിട്ടുകൊടുക്കില്ല. ഇന്ത്യയുടെ ആണവോർജ ശേഷി പത്തിരട്ടി വർധിച്ചിരിക്കുന്നു എന്നും പധാനമന്ത്രി വ്യക്തമാക്കി. ഈ മേഖലയിൽ നിരവധി പരിഷ്ക്കാരങ്ങൾ കൊണ്ടു വന്നു. എല്ലാ മേഖലകളിലും രാജ്യം സ്വയം പര്യാപ്തത നേടുകയാണ്. ശൂന്യാകാശ…
Read More