‘ഭീ​ഷ​ണി വേ​ണ്ട, ആ​ണ​വാ​യു​ധം കാ​ട്ടി വി​ര​ട്ടേ​ണ്ട’: ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​റി​ല്‍ പ​ങ്കെ​ടു​ത്ത ഹീ​റോ​ക​ള്‍​ക്ക് സ​ല്യൂ​ട്ട്; പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ലൂ​ടെ ഇ​ന്ത്യ ചു​ട്ട മ​റു​പ​ടി ന​ൽ​കി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ​ഹ​ൽ​ഗാ​മി​ൽ മ​തം ചോ​ദി​ച്ച് നി​ഷ്ക​ള​ങ്ക​രെ വ​ക​വ​രു​ത്തി​യ​വ​രെ നേ​രി​ടാ​ൻ ഇ​ന്ത്യ​ൻ സേ​ന​യ്ക്ക് സ​ർ​ക്കാ​ർ പൂ​ർ​ണ സ്വാ​ത​ന്ത്ര്യം ന​ൽ​കി. ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​റി​ല്‍ പ​ങ്കെ​ടു​ത്ത ഹീ​റോ​ക​ള്‍​ക്ക് സ​ല്യൂ​ട്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. 79-ാം സ്വാ​ത​ന്ത്ര്യ​ദി​ന ആ​ഘോ​ഷ​ത്തിന്‍റെ ഭാ​ഗ​മാ​യി ചെ​ങ്കോ​ട്ട​യി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ ശേ​ഷം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു മോ​ദി. അ​ണു​വാ​യു​ധ ഭീ​ഷ​ണി മു​ഴ​ക്കി ഇ​ന്ത്യ​യെ വി​ര​ട്ടേ​ണ്ട. ആ ​ബ്ലാ​ക്ക് മെ​യി​ലിം​ഗ് ന​ട​പ്പാ​വി​ല്ല. സി​ന്ധു ന​ദീ ജ​ല ക​രാ​റി​ൽ പു​ന​രാ​ലോ​ച​ന​യി​ല്ല. ര​ക്ത​വും വെ​ള്ള​വും ഒ​ന്നി​ച്ചൊ​ഴു​കി​ല്ല. ഇ​ന്ത്യ​യി​ലെ ജ​ല​ത്തി​ന്‍റെ അ​ധി​കാ​രം ഇ​വി​ടു​ത്തെ ക​ർ​ഷ​ക​ർ​ക്കാ​ണ്. അ​ത് ആ​ർ​ക്കും വി​ട്ടു​കൊ​ടു​ക്കി​ല്ല. ഇ​ന്ത്യ​യു​ടെ ആ​ണ​വോ​ർ​ജ ശേ​ഷി പ​ത്തി​ര​ട്ടി വ​ർ​ധി​ച്ചി​രി​ക്കു​ന്നു. ഈ ​മേ​ഖ​ല​യി​ൽ നി​ര​വ​ധി പ​രി​ഷ്ക്കാ​ര​ങ്ങ​ൾ കൊ​ണ്ടു വ​ന്നു. എ​ല്ലാ മേ​ഖ​ല​ക​ളി​ലും രാ​ജ്യം സ്വ​യം പ​ര്യാ​പ്ത​ത നേ​ടു​ക​യാ​ണ്. ശൂ​ന്യാ​കാ​ശ മേ​ഖ​ല​യി​ലും രാ​ജ്യം സ്വ​യം​പ​ര്യാ​പ്ത​രാ​യി.…

Read More

വീ​ട്ടി​ലേ​ക്ക് വ​ന്ന​പ്പോ​ൾ ക​ണ്ട​ത് ഫോ​ൺ വി​ളി​ച്ചി​രി​ക്കു​ന്ന ഭാ​ര്യ​യെ; ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്ക്; രാ​വി​ലെ അ​യ​ൽ​വാ​സി​ക​ൾ ക​ണ്ട​ത് ക​ഴു​ത്ത് മു​റി​ഞ്ഞ് കി​ട​ക്കു​ന്ന യു​വ​തി​യെ; നേ​മ​ത്തെ സം​ഭ​വ​മി​ങ്ങ​നെ…

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ല​ഹ​രി​യി​ൽ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു. തി​രു​വ​ന​ന്ത​പു​രം നേ​മം കു​രു​ട്ടു​വി​ക്ക​ട്ടു​വി​ള​യ്ക്ക് സ​മീ​പ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ബി​ന്‍​സി ആ​ണ് മ​രി​ച്ച​ത്. ഭ​ര്‍​ത്താ​വ് സു​നി​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബു​ധ​നാ​ഴ്ച രാ​ത്രി സു​നി​ല്‍ മ​ദ്യ​പി​ച്ചെ​ത്തി വീ​ട്ടി​ൽ വ​ഴ​ക്കു​ണ്ടാ​ക്കി​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​അ​യ​ല്‍​വാ​സി​ക​ൾ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ക​ഴു​ത്തി​ന് വെ​ട്ടേ​റ്റ് ര​ക്ത​ത്തി​ല്‍ കു​ളി​ച്ചു​കി​ട​ക്കു​ന്ന ബി​ന്‍​സി​യെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ ശാ​ന്തി​വി​ള​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. സു​നി​ൽ വീ​ട്ടി​ലെ​ത്തു​മ്പോ​ൾ ഭാ​ര്യ ഫോ​ണി​ല്‍ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​താ​ണ് വ​ഴ​ക്കി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നേ​മം പോ​ലീ​സ് പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. ബി​ന്‍​സി​യു‌​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

Read More

ബി​ന്ദു​വി​ന്‍റെ തി​രോ​ധാ​ന​ക്കേ​സ് അ​ട്ടി​മ​റി​ച്ച​ത് ലോ​ക്ക​ൽ പോ​ലീ​സി​ലെ ഉ​ന്ന​ത​ർ; സെ​ബാ​സ്റ്റ്യ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ കാ​ര്യ​മാ​ക്കി​യി​ല്ല;  ബി​ന്ദു​വി​ന്‍റെ വീ​ട്  വീ​ണ്ടും പ​രി​ശോ​ധി​ച്ച് ക്രൈം​ബ്രാ​ഞ്ച് 

ചേ​ർ​ത്ത​ല: ക​ട​ക്ക​ര​പ്പ​ള്ളി പ​ത്മ​വി​ലാ​സ​ത്തി​ൽ ബി​ന്ദു പ​ത്മ​നാ​ഭ​ന്‍റെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇന്നലെ ക്രൈം​ബ്രാ​ഞ്ച് സം​ഘം ബി​ന്ദു​വി​ന്‍റെ വീ​ട് ര​ണ്ടു ത​വ​ണ പ​രി​ശോ​ധി​ച്ചു. അ​യ​ൽ​വാ​സി​ക​ളോ​ടും കാ​ര്യ​ങ്ങ​ൾ തി​ര​ക്കി​യ ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്. ബി​ന്ദു​വി​ന്‍റെ തി​രോ​ധാ​ന​ത്തി​ൽ ലോ​ക്ക​ൽ പോ​ലീ​സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ കേ​സ് അ​ട്ടി​മ​റി​ച്ചെ​ന്ന അ​രോ​പ​ണ​വും ശ​ക്ത​മാ​കു​ന്നു.  കു​റ്റാ​രോ​പി​ത​നാ​യ സെ​ബാ​സ്റ്റ്യ​നെ അ​റ​സ്റ്റ് ചെ​യ്ത​ശേ​ഷം ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ കൂ​ട്ടാ​ളി​ക​ളാ​യ ര​ണ്ടു വ​സ്തു ബ്രോ​ക്ക​ർ​മാ​രു​ടെ പേ​രു​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. കേ​സ് അ​ട്ടി​മ​റി​ച്ചെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്  സെ​ബാ​സ്റ്റ്യ​നെ​യും  കൂ​ട്ടാ​ളി​ക​ളെ​യും ചോ​ദ്യം ചെ​യ്ത​ത്.സെ​ബാ​സ്റ്റ്യ​ന്‍റെ ര​ണ്ട് കൂ​ട്ടാ​ളി​ക​ളും ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​ണ്. ബി​ന്ദു കൊ​ല്ല​പ്പെ​ട്ടു​വെ​ന്നും കൊ​ല​പ്പെ​ടു​ത്തി​യ​ത് ആ​രാ​ണെ​ന്ന് അ​റി​യാ​മെ​ന്നും ഇ​വ​ര്‍ ലോ​ക്ക​ൽ പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി സ​ഹോ​ദ​ര​ൻ പ്ര​വീ​ൺ പ​റ​ഞ്ഞു.  എ​ന്നാ​ൽ, പി​ന്നീ​ട് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​ക​യും അ​വ​രു​ടെ തു​ട​ർ ചോ​ദ്യം​ചെ​യ്യ​ലി​ൽ ഇ​വ​ര്‍ ഇ​ക്കാ​ര്യ​ത്തി​ൽ അ​ജ്ഞ​ത  ന​ടി​ക്കു​യും ചെ​യ്തു. ബി​ന്ദു കൊ​ല്ല​പ്പെ​ട്ട​തെ​വി​ടെ വ​ച്ചാ​ണെ​ന്നു​വ​രെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട്  പ​റ​ഞ്ഞെ​ങ്കി​ലും വേ​ണ്ട രീ​തി​യി​ൽ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നും…

Read More

ക​ള്ള​നെ പി​ടി​ക്കാ​ത്ത പോ​ലീ​സി​നെ വി​മ​ർ​ശി​ച്ച് വ​ണ്ണ​പ്പു​റ​ത്ത് ഫ്ള​ക്സ് ബോ​ർ​ഡ്; നേ​രം ഇ​രു​ട്ടി വെ​ളു​ത്ത​പ്പോ​ൾ പോ​ലീ​സി​നെ പ്ര​ശം​സി​ച്ച് മ​റ്റൊ​രു ഫ്ള​ക്സ്; വ​ണ്ണ​പ്പു​റ​ത്തെ പോ​ലീ​സ് സ്നേ​ഹി​ക​ളെ തി​ര​ഞ്ഞ് നാ​ട്ടു​കാ​ർ

വ​ണ്ണ​പ്പു​റം: മോ​ഷ്ടാ​ക്ക​ളെ പി​ടി കൂ​ടാ​ത്ത പോ​ലീ​സി​നെ വി​മ​ർ​ശി​ച്ച് സ്ഥാ​പി​ച്ച ഫ്ള​ക്സ് ബോ​ർ​ഡി​ന് പി​ന്നാ​ലെ പ്ര​ശം​സ​യു​മാ​യി ബോ​ർ​ഡ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ ച​ർ​ച്ച​യാ​യി. വ​ണ്ണ​പ്പു​റം മേ​ഖ​ല​യി​ൽ മോ​ഷ​ണം പെ​രു​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ യൂ​ത്ത് ലീ​ഗ് വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യാ​ണ് പോ​ലീ​സി​നെ വി​മ​ർ​ശി​ച്ച് ഫ്ള​ക്സ് സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ വ​ണ്ണ​പ്പു​റം ടൗ​ണി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട അ​ഭി​ന​ന്ദ​ന ബോ​ർ​ഡ് ആ​രാ​ണ് സ്ഥാ​പി​ച്ച​തെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഇ​തു ച​ർ​ച്ച​യാ​യ​ത്. കാ​ളി​യാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി മോ​ഷ​ണപ​ര​ന്പ​ര​യാ​ണ് അ​രേ​ങ്ങേ​റി​യ​ത്. നി​ര​വ​ധി കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെയ്തെ​ങ്കി​ലും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞിരുന്നില്ല. ഇ​തി​നി​ടെ ചൊ​വ്വാ​ഴ്ച രാ​വി​ലെ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്ന് യു​വാ​ക്ക​ളെ അ​ന്പ​ല​പ്പ​ടി ബ​സ് സ്റ്റാ​ൻ​ഡി​ൽനി​ന്നു പോ​ലീ​സ് പി​ടി​കൂ​ടി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വ​ണ്ണ​പ്പു​റം ടൗ​ണി​ൽ പോ​ലീ​സി​നെ അ​ഭി​ന​ന്ദി​ച്ച് ബോ​ർ​ഡ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

Read More

കു​വൈ​റ്റ് വി​ഷ​മ​ദ്യ ദു​ര​ന്തം: മ​ര​ണ സം​ഖ്യ 13 ലേ​ക്ക് ഉ​യ​ർ​ന്നു; 21 പേ​ർ​ക്ക് ക​ഴ്ച്ച ന​ഷ്ട​പ്പെ​ട്ടു; ചി​കി​ത്സ​യി​ൽ 40 ഇ​ന്ത്യ​ക്കാ​ർ ഉ​ണ്ടെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി; നി​ര​വ​ധി പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​യി​ലു​ണ്ടാ​യ വി​ഷ​മ​ദ്യ ദു​ര​ന്ത​ത്തി​ൽ മ​ര​ണം പ​തി​മൂ​ന്നാ​യി ഉ​യ​ർ​ന്ന​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​വി​ധ ആ​ശു​പ​ത്രി​ക​ൾ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മു​ത​ലാ​ണ് വി​ഷ​മ​ദ്യം ക​ഴി​ച്ച് അ​വ​ശ​രാ​യ നി​ല​യി​ൽ ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത് ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. 63 കേ​സു​ക​ൾ ഇ​തേ വ​രെ​യാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. നി​ര​വ​ധി പേ​രെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. 51 പേ​രെ അ​ടി​യ​ന്ത​ര ഡ​യാ​ലി​സി​സി​നു വി​ധേ​യ​രാ​ക്കി. 21 പേ​ർ​ക്ക് പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ കാ​ഴ്ച ന​ഷ്ട​പ്പെ​ടു​ക​യു​ണ്ടാ​യി. ദു​ര​ന്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​ക​ളും സു​ര​ക്ഷാ വ​കു​പ്പും ത​മ്മി​ൽ ഏ​കോ​പ​നം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മ​രി​ച്ച​വ​രൊ​ക്കെ ഏ​ഷ്യ​ൻ പൗ​ര​ന്മാ​രാ​ണെ​ന്നും അ​ഹ്‌​മ​ദി​യ, ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രാ​ണെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 40 ഇ​ന്ത്യ​ക്കാ​ർ ചി​കി​ത്സ​യി​ലു​ണ്ടെ​ന്ന് കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ക്കാ​രാ​യ നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ദു​ര​ന്ത​ത്തി​നി​ര​യാ​യ​തെ​ന്നും അ​തി​ൽ മ​ല​യാ​ളി​ക​ളു​മു​ണ്ടെ​ന്നു​മാ​ണ് സൂ​ച​ന.

Read More

ആ​ശ​ങ്ക​പ്പെ​ടേ​ണ്ട കാ​ര്യ​മേ​യി​ല്ല… പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ലെ ശൗ​ചാ​ല​യ​ങ്ങ​ള്‍ എ​ല്ലാ​വ​ർ​ക്കും ഉ​പ​യോ​ഗി​ക്കാം; ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു ബോ​ര്‍​ഡ് വ​യ്ക്കാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ദേ​ശീ​യ​പാ​ത​യി​ലെ പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍ എ​ല്ലാ​വ​രെ​യും, മ​റ്റു പ​മ്പു​ക​ളി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​രെ​യും ശൗ​ചാ​ല​യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി. പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ലെ ശൗ​ചാ​ല​യ​ങ്ങ​ള്‍ പൊ​തു​ഉ​പ​യോ​ഗ​ത്തി​ന് തു​റ​ന്നു​ന​ല്‍​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍​ക്കു നി​ര്‍​ബ​ന്ധി​ക്കാ​നാ​കി​ല്ലെ​ന്ന മു​ന്‍ ഉ​ത്ത​ര​വി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ണ് ജ​സ്റ്റീ​സ് സി.​എ​സ്. ഡ​യ​സി​ന്‍റെ ഉ​ത്ത​ര​വ്. ദേ​ശീ​യ​പാ​ത​യി​ലെ ശൗ​ചാ​ല​യ​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​നാ​യി 24 മ​ണി​ക്കൂ​റും തു​റ​ന്നു​കൊ​ടു​ക്ക​ണം. ശൗ​ചാ​ല​യ​സൗ​ക​ര്യം ഉ​ണ്ടെ​ന്ന ബോ​ര്‍​ഡും വ​യ്ക്ക​ണം. മ​റ്റു മേ​ഖ​ല​യി​ലെ പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ലെ ശൗ​ചാ​ല​യ​ങ്ങ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും വാ​ഹ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര്‍​ക്കും ഉ​പ​യോ​ഗി​ക്കാ​നാ​യി ന​ല്‍​ക​ണം. പൊ​തു​ജ​ന​ങ്ങ​ളി​ല്‍ ആ​രെ​ങ്കി​ലും ഉ​പ​യോ​ഗി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ സു​ര​ക്ഷാ​ഭീ​ഷ​ണി​യു​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ നി​ഷേ​ധി​ക്കാ​വൂ. എ​ന്നാ​ല്‍, പെ​ട്രോ​ള്‍​പ​മ്പു​ക​ളി​ലെ ശൗ​ചാ​ല​യ​ങ്ങ​ള്‍ പൊ​തു​ശൗ​ചാ​ല​യ​ങ്ങ​ളാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു ബോ​ര്‍​ഡ് വ​യ്ക്കാ​നാ​കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. പെ​ട്രോ​ളി​യം ട്രേ​ഡേ​ഴ്‌​സ് വെ​ല്‍​ഫെ​യ​ര്‍ ആ​ന്‍​ഡ് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് സൊ​സൈ​റ്റി​യും തി​രു​വ​ന​ന്ത​പു​രം, തൊ​ടു​പു​ഴ ന​ഗ​ര​ങ്ങ​ളി​ലെ ചി​ല പ​മ്പു​ട​മ​ക​ളും സ​മ​ര്‍​പ്പി​ച്ച ഹ​ർ​ജി​ക​ളാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. പ​മ്പു​ക​ളി​ലേ​തു സ്വ​കാ​ര്യ ശൗ​ചാ​ല​യ​ങ്ങ​ളാ​ണെ​ന്നും പൊ​തു​ശൗ​ചാ​ല​യ​ങ്ങ​ളാ​യി മാ​റ്റു​ന്ന​ത് ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ല്‍​കു​ന്ന സ്വ​ത്ത​വ​കാ​ശ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നു​മു​ള്ള…

Read More

‘ആ​ർ.​എ​ൻ. ര​വി ത​മി​ഴ്‌​നാ​ടി​നും സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ​ക്കും എ​തി​രാ​ണ്, ത​മി​ഴ് ജ​ന​ത​യ്‌​ക്കാ​യി ഒ​ന്നും ചെ​യ്‌​തി​ട്ടി​ല്ല’: ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​റി​ല്‍ നി​ന്നും ബി​രു​ദം സ്വീ​ക​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ച് പി​എ​ച്ച്ഡി വി​ദ്യാ​ർ​ഥി​നി

ചെ​ന്നൈ: ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​റി​ല്‍ നി​ന്നും ബി​രു​ദം സ്വീ​ക​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ച് പി​എ​ച്ച്ഡി വി​ദ്യാ​ർ​ഥി​നി. മ​നോ​ന്മ​ണി​യം സു​ന്ദ​ര​നാ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ​വ​ച്ച് പി​എ​ച്ച്ഡി വി​ദ്യാ​ർ​ഥി​നി​യാ​യ ജീ​ൻ ജോ​സ​ഫാ​ണ് എ​തി​ർ​പ്പ് പ​ര​സ്യ​മാ​ക്കി​യ​ത്. ത​മി​ഴ്‌​നാ​ട് ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ ര​വി​യി​ൽ നി​ന്ന് ഡോ​ക്ട​റേ​റ്റ് സ്വീ​ക​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ച ജീ​ൻ ജോ​സ​ഫ് സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ എം. ​ച​ന്ദ്ര​ശേ​ഖ​റി​ൽ നി​ന്നാ​ണ് ബി​രു​ദം സ്വീ​ക​രി​ച്ച​ത്. ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ആ​ർ.​എ​ൻ. ര​വി ത​മി​ഴ്‌​നാ​ടി​നും സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ​ക്കും എ​തി​രാ​ണ്. അ​ദ്ദേ​ഹം ത​മി​ഴ് ജ​ന​ത​യ്‌​ക്കാ​യി ഒ​ന്നും ചെ​യ്‌​തി​ട്ടി​ല്ല. അ​തി​നാ​ൽ​ത്ത​ന്നെ അ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന് ബി​രു​ദം സ്വീ​ക​രി​ക്കാ​ൻ ആ​ഗ്ര​ഹ​മി​ല്ല എ​ന്ന് ജീ​ൻ ജോ​സ​ഫ് പ​റ​ഞ്ഞു. ഓ​രോ​രു​ത്ത​രാ​യി ഗ​വ​ർ​ണ​റി​ൽ നി​ന്നും ബി​രു​ദം സ്വീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കെ ഗ​വ​ർ​ണ​റി​ൽ നി​ന്നും ബി​രു​ദം സ്വീ​ക​രി​ക്കാ​തെ തൊ​ട്ട​ടു​ത്ത് നി​ൽ​ക്കു​ന്ന വൈ​സ് ചാ​ൻ​സി​ല​റു​ടെ അ​ടു​ത്തേ​ക്കാ​ണ് ജീ​ന്‍ ജോ​സ​ഫ് നീ​ങ്ങു​ന്ന​ത്. ഗ​വ​ർ​ണ​റി​ൽ നി​ന്നാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്ന് ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രും മ​റ്റും വി​ദ്യാ​ർ​ഥി​നി​യോ​ട് പ​റ​യു​ന്ന​ത് ചെ​വി​ക്കൊ​ള്ളാ​തെ​യാ​ണ് വി​ദ്യാ​ർ​ഥി​നി​യു​ടെ…

Read More

ചി​ക്ക​നി​ലും സി​സ്റ്റ​ത്തി​ന്‍റെ പ്ര​ശ്നം; കൃ​ഷി​ഫാം തു​ട​ങ്ങാ​ൻ ക​ട​ക്കേ​ണ്ട​ത്  മൂ​ന്നു​വ​കു​പ്പി​ന്‍റെ നൂ​ലാ​മാ​ല​ക​ൾ; ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ചു​വ​ടു​മാ​റ്റി മ​ല​യാ​ളി​ക​ൾ കർഷകർ

കോ​​ട്ട​​യം: സം​​സ്ഥാ​​ന​​ത്തെ ഇ​​റ​​ച്ചി​​ക്കോ​​ഴി​​വ​​ള​​ര്‍​ത്ത​​ലി​​ല്‍ ഏ​​ര്‍​പ്പെ​​ട്ടി​​രു​​ന്ന ക​​ര്‍​ഷ​​ക​​ര്‍ ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്ക് ചു​​വ​​ടു​​മാ​​റ്റു​​ന്നു. സ​​ര്‍​ക്കാ​​രി​​ന്‍റെ ക​​ടു​​ത്ത അ​​വ​​ഗ​​ണ​​ന​​യാ​​ണ് ഇ​​തി​​നു കാ​​ര​​ണ​​മെ​​ന്ന് പ​​റ​​യു​​ന്നു. സം​​സ്ഥാ​​ന​​ത്ത് കോ​​ഴി​​ഫാം ലൈ​​സ​​ന്‍​സ് ല​​ഭി​​ക്കു​​ന്ന​​തി​​നു​​ള്ള നൂ​​ലാ​​മാ​​ല​​ക​​ൾ പു​​തി​​യ ക​​ര്‍​ഷ​​ക​​രെ സം​​രം​​ഭ​​ത്തി​​ൽ​​നി​​ന്ന് അ​​ക​​റ്റു​​ക​​യാ​​ണ്. പു​​തു​​താ​​യി ഒ​​രു ഷെ​​ഡ് പ​​ണി​​യ​​ണ​​മെ​​കി​​ല്‍ സ്‌​​ക്വ​​യ​​ര്‍ മീ​​റ്റ​​റി​​ന് 100 രൂ​​പ വീ​​തം ഫീ​​സ​​ട​​യ്ക്ക​​ണം. കോ​​ഴി ഷെ​​ഡു​​ക​​ളെ പ്ര​​ത്യേ​​ക​​മാ​​യി പ​​രി​​ഗ​​ണി​​ക്കാ​​ത്ത​​തി​​നാ​​ല്‍ ന​​ഗ​​ര പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ വ്യാ​​പാ​​രം സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ അ​​തേ തു​​ക​​യാ​​ണ് ഈ​​ടാ​​ക്കു​​ന്ന​​ത്. ലൈ​​സ​​ന്‍​സ് ഇ​​ല്ലാ​​ത്ത കോ​​ഴി ഫാ​​മു​​ക​​ള്‍ പ​​രി​​ശോ​​ധ​​ന​​യി​​ല്‍ പി​​ടി​​ച്ചാ​​ല്‍ സ്‌​​ക്വ​​യ​​ര്‍ മീ​​റ്റ​​റി​​ന് 200 രൂ​​പ ഫൈ​​നാ​​യി ഈ​​ടാ​​ക്കാ​​നും നി​​യ​​മ​​മു​​ണ്ട്. കേ​​ര​​ള​​ത്തി​​ല്‍ ഇ​​റ​​ച്ചി​​ക്കോ​​ഴി​​വ​​ള​​ര്‍​ത്ത​​ല്‍ തു​​ട​​ങ്ങ​​ണ​​മെ​​ങ്കി​​ല്‍ വ്യ​​വ​​സാ​​യ​​വ​​കു​​പ്പ്, മൃ​​ഗ​​സം​​ര​​ക്ഷ​​ണ വ​​കു​​പ്പ്, ആ​​രോ​​ഗ്യ വ​​കു​​പ്പ് തു​​ട​​ങ്ങി​​യ​​വ​​യു​​ടെ അ​​നു​​മ​​തി ആ​​വ​​ശ്യ​​മാ​​ണ്. കോ​​ഴി​​വ​​ള​​ര്‍​ത്ത​​ല്‍ തു​​ട​​ങ്ങാ​​ന്‍ വാ​​യ്പ ല​​ഭി​​ക്കാ​​നും ബു​​ദ്ധി​​മു​​ട്ടാ​​ണ്. കോ​​ഴി​​ക​​ള്‍​ക്ക് ഇ​​ന്‍​ഷ്വ​​റ​​ന്‍​സ് പ​​രി​​ര​​ക്ഷ ഇ​​ല്ലെ​​ന്ന​​താ​​ണ് ത​​ട​​സ​​മാ​​യി പ​​റ​​യു​​ന്ന​​ത്. ഈ​​ട് ന​​ല്കി​​യു​​ള്ള വാ​​യ്പ​​ക​​ള്‍ മാ​​ത്ര​​മേ ഈ ​​മേ​​ഖ​​ല​​യി​​ല്‍ ല​​ഭി​​ക്കു​​ക​​യു​​ള്ളൂ. എ​​ന്നാ​​ല്‍ ത​​മി​​ഴ്‌​​നാ​​ട്, ക​​ര്‍​ണാ​​ട​​ക, മ​​ഹാ​​രാ​​ഷ്ട്ര…

Read More

രാ​ഖി കെ​ട്ടി സ​ഹോ​ദ​രി ബ​ന്ധം കൂ​ടു​ത​ൽ ദൃ​ഡ​മാ​ക്കി; മ​ണി​ക്കൂ​റി​നു​ള്ളി​ൽ കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ന്ന് കെ​ട്ടി​ത്തൂ​ക്കി; മു​പ്പ​ത്തി​മൂ​ന്നു​കാ​ര​നാ​യ യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ രാ​ഖി കെ​ട്ടി മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം യു​വാ​വ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ബ​ന്ധു​വി​നെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം കെ​ട്ടി​ത്തൂ​ക്കി. ഔ​റ​യ്യ​യി​ലാ​ണ് സം​ഭ​വം. 14കാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ സു​ർ​ജീ​ത്ത്(33) എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച രാ​വി​ലെ, സു​ർ​ജി​ത് ത​ന്‍റെ അ​മ്മാ​വ​ന്‍റെ വീ​ട്ടി​ൽ പോ​യി സ​ഹോ​ദ​രി​യെ​ക്കൊ​ണ്ട് രാ​ഖി കെ​ട്ടി​ച്ചു. അ​തേ​ദി​വ​സം, ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ൽ വീ​ട്ടി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന സ​ഹോ​ദ​രി​യെ പീ​ഡി​പ്പി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം മു​റി​യി​ൽ​ത​ന്നെ കെ​ട്ടി​ത്തൂ​ക്കി. സം​ഭ​വ​സ​മ​യം കു​ട്ടി​യു​ടെ പി​താ​വ് വീ​ട്ടി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ൾ ഇ​തേ​ക്കു​റി​ച്ച് ഒ​ന്നും അ​റി​ഞ്ഞി​ല്ല. തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം വീ​ട്ടു​കാ​ർ കാ​ണു​ന്ന​ത്. തു​ട​ർ​ന്ന് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ പ​ല​യി​ട​ത്തും ര​ക്ത​ക്ക​റ ക​ണ്ടി​രു​ന്നു​വെ​ന്നും സം​ഭ​വം ആ​ത്മ​ഹ​ത്യ​യ​ല്ലെ​ന്ന് മ​ന​സി​ലാ​യെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ച​താ​യും പീ​ഡ​നം സ്ഥി​രീ​ക​രി​ച്ച​താ​യും ഔ​റ​യ്യ പോ​ലീ​സ് സൂ​പ്ര​ണ്ട് അ​ഭി​ജീ​ത് ശ​ങ്ക​ർ…

Read More

‘ഇ​ത്ര​ത്തോ​ളം സ​ഹാ​യി​ച്ച​തി​നു ന​ന്ദി’ യെ​ന്ന് സു​രേ​ഷ് ഗോ​പി; ധീ​ര​വീ​ര സു​രേ​ഷ് ചേ​ട്ടാ, ഉ​ച്ച​ത്തി​ൽ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി തൃ​ശൂ​രി​ലേ​ക്ക് സ്വീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​ക​ര്‍; മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ മൗ​നം പാ​ലി​ച്ച് എം​പി

തൃ​ശൂ​ര്‍: വോ​ട്ട് ക്ര​മ​ക്കേ​ട് വി​വാ​ദം ക​ത്തു​ന്ന​തി​നി​ടെ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി തൃ​ശൂ​രി​ലെ​ത്തി. പു​ല​ർ​ച്ചെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ അ​ദ്ദേ​ഹം 9.30 ഓ​ടെ വ​ന്ദേ​ഭാ​ര​തി​ലാ​ണ് തൃ​ശൂ​രി​ലെ​ത്തി​യ​ത്. മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ​യാ​ണ് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ച​ത്. റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് അ​ശ്വി​നി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ സു​രേ​ഷ് ഗോ​പി ചൊ​വ്വാ​ഴ്ച രാ​ത്രി സി​പി​എം ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​നി​ടെ പ​രി​ക്കേ​റ്റ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രെ സ​ന്ദ​ർ​ശി​ച്ചു. അ​തേ​സ​മ​യം, മാ​ധ്യ​മ​ങ്ങ​ളു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ല്‍​കാ​ൻ കൂ​ട്ടാ​ക്കാ​തി​രു​ന്ന അ​ദ്ദേ​ഹം മ​ട​ങ്ങു​ന്ന വ​ഴി “ഇ​ത്ര​ത്തോ​ളം സ​ഹാ​യി​ച്ച​തി​നു ന​ന്ദി’ എ​ന്നു മാ​ത്രം പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തു. ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ബോ​ർ​ഡി​ൽ ക​രി​ഓ​യി​ൽ ഒ​ഴി​ച്ച ത​ന്‍റെ ക്യാ​മ്പ് ഓ​ഫീ​സി​ലേ​ക്കാ​ണ് സു​രേ​ഷ് ഗോ​പി പോ​യ​ത്.

Read More