തിരുവനന്തപുരം: ഓണത്തിന് സംസ്ഥാനത്ത് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ 2,000 കർഷകച്ചന്തകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി പി.പ്രസാദ്. സെപ്റ്റംബർ ഒന്നു മുതൽ നാലുവരെയായിരിക്കും ചന്തകൾ. കൃഷിവകുപ്പ്, ഹോർട്ടികോർപ്പ്, വിഎഫ്പിസികെ എന്നിവയുടെ ഏകോപനത്തോടെയാണ് കർഷകച്ചന്തകൾ തുറക്കുക. കർഷകരിൽനിന്ന് 10% അധികവില നൽകി പച്ചക്കറി സംഭരിക്കുകയും പൊതുവിപണി വിലയേക്കാൾ 30% കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് കർഷകച്ചന്തകൾ വഴി ലഭ്യമാക്കുകയും ചെയ്യും. ജൈവപച്ചക്കറികൾ, ഉത്തമ കൃഷിമുറകൾ പരിപാലിച്ച് ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ എന്നിവ 20% അധികവില നൽകി സംഭരിക്കുകയും പൊതുവിപണി വിലയേക്കാൾ 10% കുറച്ച് വില്പന നടത്തുകയും ചെയ്യും. ഇതിനായി 13 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്തെ കർഷകർ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ സംഭരിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചു. സംസ്ഥാനത്തിനുള്ളിൽ ലഭ്യമല്ലാത്ത പച്ചക്കറികൾ ഹോർട്ടികോർപ്പ് ഇതര സംസ്ഥാനങ്ങളിൽനിന്ന് സംഭരിക്കും. ഇതിനുള്ള മുന്നൊരുക്കം പൂർത്തിയാക്കി. ഇടുക്കി, വയനാട് ജില്ലകളിലെ പ്രത്യേക പച്ചക്കറി ഇനങ്ങളുടെ ലഭ്യത കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പാക്കും. കേരള…
Read MoreCategory: Top News
പീഡനക്കേസിൽ ജാമ്യം ലഭിച്ചിറങ്ങിയ പ്രതി അതിജീവിതയെ വെടിവച്ച് പരിക്കേൽപ്പിച്ചു: നെഞ്ചിൽ വെടിയേറ്റ യുവതി ചികിത്സയിൽ
ന്യൂഡൽഹി: പീഡനക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവിതയെ വെടിവച്ചു പരിക്കേൽപ്പിച്ചു. ഡൽഹിയിലെ വസന്ത് വിഹാറിലാണ് സംഭവം. കഴിഞ്ഞ വർഷമാണ് ഇയാൾക്കെതിരെ യുവതി പോലീസിൽ പരാതി നൽകിയത്. സലൂണിലെ മാനേജരായ യുവതിക്കാണ് പരിക്കേറ്റത്. നെഞ്ചിൽ വെടിയേറ്റ യുവതിയെ എയിംസിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന. സംഭവത്തിൽ അബുസൈർ സഫി (30)യെയും ഇയാളുടെ സുഹൃത്ത് അമൻ സുഖ്ലയെയും പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Read Moreഎനിക്ക് അവൾ വിഷം തന്നടാ; മരണവേദനയിൽ അവൻ വിളിച്ചു പറഞ്ഞു; കോതമംഗലത്ത് യുവാവിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ അഥീന നയിച്ചിരുന്നത്കു ത്തഴിഞ്ഞ ജീവിതം
കോതമംഗലം : കോതമംഗലത്ത് യുവാവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ പ്രതി അഥീന നയിച്ചിരുന്നത് കുത്തഴിഞ്ഞ ജീവിതം. കോതമംലം മാതരിപ്പിള്ളി മേലേത്ത്മാലില്‍ അലിയാരുടെ മകന് അന്‍സിലിനെയാണ് (38) പെണ് സുഹൃത്ത് അഥീന വിഷം നല്കി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതി പിണ്ടിമന മാലിപ്പാറ ഇടയത്തുകുടി അഥീനയെ (24) ഇന്നലെ കോടതി റിമാൻഡ് ചെയ്തു. മാതാവ് ലിസി കോവിഡ് പിടിപ്പെട്ട് മരിച്ച ശേഷമാണ് അഥീന മാലിപ്പാറയിലെ വീട്ടില്‍ ഒറ്റക്ക് താമസമാക്കിയത്. അന്‍സിലുമായി അടുപ്പത്തില്‍ ആകുംമുമ്പേ കോതമംഗലം സ്വദേശിയായ മറ്റൊരു യുവാവുമായി അഥീന അടുപ്പത്തിലായിരുന്നു. ഇയാളുടെ സമ്പാദ്യം കൊണ്ട് നേടിയതാണ് മാലിപ്പാറയിലെ വീടും സ്ഥലവുമെന്നാണ് റിപ്പോർട്ടുകൾ. പഴയ ആണ് സുഹൃത്ത് വഴിയാണ് അന്‍സലുമായി അഥീന പരിചയത്തിലാകുന്നതും അടുപ്പം സ്ഥാപിക്കുന്നതും. പിന്നീട് ആദ്യ ആണ് സുഹൃത്തില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ കുറഞ്ഞപ്പോള്‍ അയാളെ അകറ്റുകയായിരുന്നു. പിന്നീട് പഴയ ആണ് സുഹൃത്തിനെതിരെ പീഡന കേസ് നല്‍കുകയും…
Read More‘അധ്യാപകർക്ക് ഏണിയാകുന്ന ബിരിയാണി’..! ഒരു കുട്ടി നൽകുന്ന പത്തുരൂപ ചിലവിന്റെ പത്തിലൊന്ന് വരില്ല; ഉച്ചഭക്ഷണ മെനു അടുക്കള ചുമരിലെ ചിത്രമായി മാറിയേക്കുമെന്ന് അധ്യാപകർ
കോട്ടയം: സര്‍ക്കാര്‍ ഉത്തരവിട്ട വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിന് ഇന്നലെ തുടക്കമായെങ്കിലും സദ്യ ഒരാഴ്ചപോലും നീളില്ലെന്ന് പ്രധാനാധ്യാപകര്‍. സാമ്പാറും തോരനും കൂട്ടിയുള്ള ഊണ് കൊടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കിലോയ്ക്ക് 100 രൂപ വിലയുള്ള അരിയുടെ ബിരിയാണിയും ഫ്രൈഡ് റൈസും തേങ്ങാച്ചോറുമൊന്നും മുന്നോട്ടുപോകില്ല. സര്‍ക്കാര്‍ ഒരു കുട്ടിക്ക് പത്തു രൂപ നല്കിയാലൊന്നും പുതിയ മെനുവിന്റെ പത്തിലൊന്ന് ചെലവ് വരില്ല. ഒരു ചായയ്ക്കുപോലും കടകളില്‍വരെ 12-15 രൂപയാണ്. ദിവസം 600 രൂപ വേതനത്തിന് പാചകം നടത്താന്‍ പറ്റില്ലെന്നാണ് പാചകത്തൊഴിലാളികളുടെ നിലപാട്. കുട്ടികള്‍ 250ല്‍ കൂടുതലാണെങ്കില്‍ ഒരാള്‍ക്ക് തനിയെ പാചകം ചെയ്യാനാകില്ല. ലഭിക്കുന്ന തുച്ഛമായ കൂലിയില്‍നിന്ന് പകുതി നല്കി മറ്റൊരു തൊഴിലാളിയേക്കൂടി കൂട്ടിയാണ് പലരും പാചകം നടത്തുന്നത്. ഒരു ദിവസം വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, തേങ്ങാ റൈസ് എന്നിവയില്‍ ഒരു ഇനം ഉണ്ടാക്കാനാണ് നിര്‍ദേശം. ഇതിനൊപ്പം…
Read More67 കാരന് ആശ്വാസവും ആശുപത്രിക്ക് ചരിത്രനിമിഷവും… ചേർത്തല താലൂക്കാശുപത്രിയിൽ വയോധികന്റെ മൂത്രസഞ്ചിയിൽനിന്ന് 6 സെന്റിമീറ്റർ വലിപ്പമുള്ള കല്ല് പുറത്തെടുത്തു
ചേർത്തല: ചേർത്തല താലൂക്കാശുപത്രിയിൽ വയോധികന്റെ മൂത്രസഞ്ചിയിൽനിന്ന് ആറു സെന്റിമീറ്റർ വലിപ്പമുള്ള കല്ല് പുറത്തെടുത്തു. ലക്ഷങ്ങൾ മുടക്കി സ്പെഷലിസ്റ്റ് ആശുപത്രിയിൽ ചെയ്യുന്ന ഓപ്പറേഷൻ പരിമിതമായ ഉപകരണങ്ങൾ ഉപയോഗിച്ച് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചെയ്തു വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് ഡോക്ടർമാരും സഹപ്രവർത്തകരും. ആദ്യത്തെ സുപ്രാപ്യൂബിക് സിസ്റ്റോലിത്തോടമി ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തിയാക്കിയത്. ചേർത്തല സ്വദേശിയായ 67കാരനെ മൂത്രസഞ്ചിയിലെ വലിയ കല്ല് നീക്കം ചെയ്താണ് പുതിയ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയത്. അസഹ്യമായ വേദനയോടെ എത്തിയ വയോധികന് സ്കാനിംഗിലൂടെയാണ് സർജൻ ഡോക്ടർ മുഹമ്മദ് മുനീർ കല്ല് കണ്ടുപിടിച്ചത്. തുടർന്ന് സ്പെഷലിസ്റ്റ് ആശുപത്രിയിൽ വൻ തുക ചെലവാക്കി ചെയ്യേണ്ട ഓപ്പറേഷൻ ഒരു പൈസ പോലും മുടക്കാതെ താലൂക്ക് ആശുപത്രിയിൽ ചെയ്തു നൽകി. രോഗിയുടെ ബന്ധുക്കളെ ഓപ്പറേഷന്റെ വിവിധ വശങ്ങൾ പറഞ്ഞു മനസിലാക്കിയശേഷം ആശുപത്രി സൂപ്രണ്ട് ഡോ. സുജ അലോ സിന്റെ ഏകോപനത്തിൽ ഡോ. മുഹമ്മദ് മുനീർ, അനസ്തേഷ്യ…
Read Moreവീണ പൂവേ…! മന്ത്രി വീണയുടെ ആരോപണം തള്ളി ഡോ. ഹാരിസ്; ഉപകരണം കാണാതായതല്ല; മുറിയിൽ മാറ്റിവച്ചിരിക്കുന്നതിന്റെ യഥാർഥ കാരണം വിശദീകരിച്ച് ഡോക്ടർ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ നിന്നും ഉപകരണം കാണാതായെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ആരോപണം തള്ളി ഡോ. ഹാരിസ് ചിറക്കൽ. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നതായും ഉപകരണം കാണാതായതല്ല, ഉപയോഗിക്കാത്തത് കൊണ്ട് മാറ്റിവച്ചതാണെന്നും ഹാരിസ് ചിറക്കൽ പറഞ്ഞു. എല്ലാ വർഷവും ഓഡിറ്റ് നടക്കുന്നുണ്ട്. സമിതി എന്താണ് അന്വേഷിച്ചത് എന്ന് അറിയില്ല. ഉപകരണം കാണാതായതല്ല, പരിശീലനം കിട്ടാത്തതിനാലാണ് ഉപകരണം ഉപയോഗിക്കാത്തതെന്നും ഡോ. ഹാരിസ് ചിറക്കൽ കൂട്ടിച്ചേർത്തു. “ഞാൻ ചുമതലയേറ്റെടുക്കുന്നതിന് മുമ്പേ ഉണ്ടായിരുന്ന ഡോക്ടർ ആണ് ആ ഉപകരണം വരുത്തിച്ചത്. അദ്ദേഹത്തിന് അത് ഉപയോഗിക്കുന്നതിൽ പരിചയം ഉള്ളയാളാണ്. അതിനാലാണ് വരുത്തിച്ചത്. ബംഗളൂരുവിൽ നിന്നുള്ള വിദഗ്ധനൊപ്പം ചേർന്ന് ഒരു രോഗിയെ ആ ഉപകരണം കൊണ്ട് ചികിത്സിച്ചു. എന്നാൽ ശസ്ത്രക്രിയ ഭയങ്കരമായ സങ്കീർണതയിലേക്ക് നീങ്ങി. ആ ഉപകരണംവച്ച് ശസ്ത്രക്രിയ ചെയ്യാനുള്ള പരിചയം ഇല്ലാത്തതുകൊണ്ട് ഉപയോഗിക്കാറില്ല. അത് കാണാതായതല്ല, മാറ്റിവെച്ചിരിക്കുകയാണ്.…
Read Moreകള്ളികാട്ടിലെ മുള്ളു ചെടിപോൽ ‘ഒരുത്തി’…. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു; തന്നെ താറടിച്ചുകാട്ടാൻ നടത്തുന്ന സംഘടിതശ്രമം; മുൻകൂർ ജാമ്യം തേടി വേടൻ
കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ മുൻകൂർജാമ്യം തേടി റാപ്പർ വേടൻ ഹൈക്കോടതിയെ സമീപിച്ചു. തന്നെ താറടിച്ചുകാട്ടാൻ നടത്തുന്ന സംഘടിതശ്രമത്തിന്റെ ഭാഗമാണെന്നും ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും ഇപ്പോൾ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. തനിക്കും മാനേജർക്കും ഫോണിൽ പരാതി നൽകുമെന്ന ഭീഷണിസന്ദേശങ്ങൾ ലഭിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കാൻ തയാറാണ്. കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ട ആവശ്യമില്ലെന്നും ഹർജിയിൽ വേടൻ പറയുന്നു. ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് സർക്കാരിന്റെ വിശദീകരണംതേടി. ഹർജി ഓഗസ്റ്റ് 18ന് പരിഗണിക്കാൻ മാറ്റി. ഡോക്ടറായ യുവതിയാണ് പരാതിക്കാരി. വിവാഹവാഗ്ദാനം നൽകിയായിരുന്നു പീഡനമെന്നും സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും പരാതിയിലുണ്ട്.
Read Moreപറമ്പില്‍ കൂട്ടുകാരുമൊത്ത് കളിക്കാന്‍ വന്ന സമയം വെള്ളം കുടിക്കാനായി വയോധികന്റെ വീട്ടിൽ കയറി; പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; ആശുപത്രിയിലെത്തിയപ്പോൾ അഞ്ച് മാസം ഗർഭിണി; 70-കാരൻ അറസ്റ്റിൽ
കോഴിക്കോട്: പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വയോധികൻ അറസ്റ്റിൽ. താമരശേരിയിലാണ് സംഭവം. കഴിഞ്ഞ മെയ് 15-ന് കടുത്ത വയറു വേദനയുമായി ആശുപത്രിയിലെത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണ് എന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നും ഡോക്ടര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പ്രതിയുടെ വീടിനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ പെണ്‍കുട്ടി കളിക്കാന്‍ വരികയും, ഇടക്ക് വീട്ടില്‍ വെള്ളം കുടിക്കാനായി എത്താറുമുണ്ടായിരുന്നു, ഈ അവസരം മുതലെടുത്ത് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി സ്ഥിരീകരിക്കുന്നതിനായി 70 കാരനെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. സാമ്പിള്‍ എടുത്ത് രണ്ടുമാസത്തിന് ശേഷം ഡിഎന്‍എ ഫലം പുറത്ത് വന്നതോടെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
Read Moreഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ ഒന്‍പതിന്; വിജ്ഞാപനം അടുത്തയാഴ്ച
ന്യൂഡല്‍ഹി: രാജ്യത്ത് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ ഒന്‍പതിന് നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഓഗസ്റ്റ് ഏഴിന് ഉണ്ടാകും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണ്. വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബര്‍ ഒന്പതിനുതന്നെ ഫലപ്രഖ്യാപനവും നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കഴിഞ്ഞ മാസം 21ന് ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ കഴിഞ്ഞ മാസം രാജിവെച്ചതിനേത്തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടെ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അപ്രതീക്ഷിതമായ രാജി.
Read Moreഒലവക്കോട് 46കാരി നേരിട്ടത് കൊടിയപീഡനം; ബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതവും ശ്വാസം മുട്ടിയും മരണം; പ്രതി സുബയ്യനെ അറസ്റ്റ് ചെയ്ത് പോലീസ്
പാലക്കാട്: പാലക്കാട് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ വണ്ടിത്താവളം മല്ലംകുളമ്പ് സ്വദേശി സുബയ്യന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട പാലക്കാട് ഒലവക്കോട് സ്വദേശിനിയായ 46 കാരിയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ബുധനാഴ്ച രാത്രിയിലാണ് അബോധാവസ്ഥയിലായ യുവതിയുമായി സുബയ്യൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തുന്നത്. ബോധമില്ലാതെ വഴിയരികിൽ കിടക്കുന്നത് കണ്ട് ആശുപത്രിയിൽ എത്തിച്ചതാണെന്നാണ് സുബ്ബയ്യൻ ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ യുവതിയുടെ മരിച്ചുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഒപ്പം ശരീരത്തിൽ മർദനമേറ്റ പാടുകളും കണ്ടെത്തി. തുടർന്ന് വിവരം ലഭിച്ച പാലക്കാട് ടൗൺ സൗത്ത് പൊലീസ് സുബ്ബയ്യനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ കൃത്യമായ വിവരങ്ങൾ ഒന്നും ഇയാളിൽനിന്നു ലഭിച്ചില്ല. ഇതോടെയാണ് പോസ്റ്റ്മോര്‍ട്ടം ചെയ്യാൻ തീരുമാനമായത്. ലൈംഗികാതിക്രമത്തിനിടെ ശ്വാസം മുട്ടിയും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റുമാണ് യുവതി മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്…
Read More