മെ​ഡി​ക്ക​ൽ കോ​ള​ജ് അ​പ​ക​ടം: മു​ഖ്യ​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു; യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ചു

കോ​ട്ട​യം: കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണ് വീ​ട്ട​മ്മ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി. മ​ന്ത്രി​മാ​രാ​യ വീ​ണാ ജോ​ർ​ജ്, വി.​എ​ൻ. വാ​സ​വ​ൻ എന്നിവർ മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന‌​ട​ത്തി​യ​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി ബി​ന്ദു​വി​ന്‍റെ വീ​ടും മു​ഖ്യ​മ​ന്ത്രി സ​ന്ദ​ർ​ശി​ക്കും. അ​തേ​സ​മ​യം അ​പ​ക​ടം ന​ട​ന്ന സ്ഥ​ലം മു​ഖ്യ​മ​ന്ത്രി സ​ന്ദ​ർ​ശി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. മു​ഖ്യ​മ​ന്ത്രി​ക്കു​നേ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ചു.  അതേസമയം, മ​ക​ളു​ടെ ശ​സ്ത്ര​ക്രി​യ​യ്ക്ക് എ​ത്തി​യ​താ​യി​രു​ന്നു ബി​ന്ദു​വും ഭ​ർ​ത്താ​വും. കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് ര​ണ്ട​ര മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് അ​വ​ശി​ഷ്ട‌​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്നു ബി​ന്ദു​വി​നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ത്തി​യ​ത്. അ​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു. ത​ക​ർ​ന്നു​വീ​ണ കെ​ട്ടി​ട​ത്തി​ലെ ശു​ചി​മു​റി​യി​ൽ കു​ളി​ക്കാ​ൻ പോ​യ​താ​യി​രു​ന്നു ബി​ന്ദു. സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​മാ​ണ് ന​ട​ന്ന​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ വീ​ഴ്ച വ​ന്നി​ട്ടി​ല്ലെ​ന്നും സാ​ധ്യ​മാ​യ​തെ​ല്ലാം…

Read More

ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചു; ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ൾ വേ​ണ്ട​രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്തി​ല്ല; ന​ഷ്ട​പ്പെ​ട്ട​ത് ഒ​രു ജീ​വ​ൻ;  പ്ര​തി​ഷേ​ധ​വു​മാ​യി ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് ഒ​രു സ്ത്രീ ​മ​രി​ച്ച​തി​നു പി​ന്നാ​ലെ സ്ഥ​ല​ത്ത് പ്ര​തി​ഷേ​ധ​വു​മാ​യി പു​തു​പ്പ​ള്ളി എം​എ​ൽ​എ ചാ​ണ്ടി ഉ​മ്മ​ൻ. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​ഷേ​ധം. അ​പ​ക​ടം ഉ​ണ്ടാ​യ​പ്പോ​ൾ ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ൾ വേ​ണ്ട​രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്തി​ല്ല. ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​മെ​ന്ന് പ​റ​ഞ്ഞ് തെ​റ്റി​ദ്ധ​രി​പ്പി​ച്ചു. തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ​ര​ത്താ​ൻ ശ്ര​മി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി​യ​തി​ന് കാ​ര​ണം ഇ​താ​ണെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു. പൊ​ളി​ഞ്ഞു​വീ​ണ​ത് ഉ​പ​യോ​ഗ​ര​ഹി​ത​മാ​യ കെ​ട്ടി​ട​മാ​ണെ​ന്നാ​ണ് അ​പ​ക​ട​സ്ഥ​ല​ത്തെ​ത്തി​യ മ​ന്ത്രി​മാ​രാ​യ വി.​എ​ൻ.​വാ​സ​വ​നും വീ​ണാ ജോ​ർ​ജും അ​റി​യി​ച്ചി​രു​ന്ന​ത്. ആ​ശു​പ​ത്രി വാ​ര്‍​ഡു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത കെ​ട്ടി​ട​മാ​ണി​ത്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​രു​ന്ന സ്ഥ​ല​മാ​ണി​തെ​ന്നും മ​ന്ത്രി​മാ​ർ പ​റ​ഞ്ഞു. ഇ​ന്നു രാ​വി​ലെ 11-ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​ശു​പ​ത്രി​യു​ടെ 14-ാം വാ​ര്‍​ഡി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് പൊ​ളി​ഞ്ഞു​വീ​ണ​ത്. അ​പ​ക​ട​ത്തി​ൽ ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി ബി​ന്ദു (56) മ​രി​ച്ചു. 13-ാം വാ​ർ​ഡി​ലെ രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​രി​യാ​യി​രു​ന്ന ബി​ന്ദു 14-ാം വാ​ർ​ഡി​ലെ ശു​ചി​മു​റി​യി​ൽ കു​ളി​ക്കാ​ൻ പോ​യ​താ​യി​രു​ന്നു. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ ബി​ന്ദു​വി​നെ…

Read More

സ്ത്രീ​ധ​ന​ത്തി​ൽ ഒ​രു പ​വ​ൻ കു​റ​ഞ്ഞു​പോ​യി,എ​സി വാ​ങ്ങി ന​ൽ​ക​ണം; ആ​ദ്യ​രാ​ത്രി​മു​ത​ൽ തു​ട​ങ്ങി​യ പീ​ഡ​നം; നാ​ലാം നാ​ൾ ജീ​വ​നൊ​ടു​ക്കി ന​വ​വ​ധു; ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​മാ​താ​വും അ​റ​സ്റ്റി​ല്‍

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് തി​രു​വ​ള്ളൂ​രി​ല്‍ സ്ത്രീ​ധ​ന​പീ​ഡ​ന​ത്തെ തു​ട​ര്‍​ന്ന് ന​വ​വ​ധു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​മാ​താ​വും അ​റ​സ്റ്റി​ല്‍. ലോ​കേ​ശ്വ​രി​യു​ടെ ഭ​ര്‍​ത്താ​വ് പ​നീ​റും ഭ​ര്‍​തൃ​മാ​താ​വ് പൂ​ങ്കോ​ത​യു​മാ​ണ് പി​ടി​യി​ലാ​യ​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് നാ​ലാം ദി​വ​സ​മാ​ണ് പൊ​ന്നേ​രി സ്വ​ദേ​ശി​നി​യാ​യ ലോ​കേ​ശ്വ​രി (24) ജീ​വ​നൊ​ടു​ക്കി​യ​ത്. ക​ഴി​ഞ്ഞ ജൂ​ൺ 27ന് ​ആ​യി​രു​ന്നു​ക​ട്ടാ​വൂ​ർ സ്വ​ദേ​ശി പ​നീ​റു​മാ​യി (37) യു​വ​തി​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്. സ്വ​കാ​ര്യ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​ണ് പ​നീ​ർ. യു​വ​തി​യു​ടെ വീ​ട്ടു​കാ​രോ​ട് 10 പ​വ​ൻ സ്ത്രീ​ധ​നം വേ​ണ​മെ​ന്നാ​ണ് പ​നീ​റി​ന്‍റെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ട​തെ​ങ്കി​ലും അ​ഞ്ച് പ​വ​ൻ ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു ലോ​കേ​ശ്വ​രി​യു​ടെ വീ​ട്ടു​കാ​ർ സ​മ്മ​തി​ച്ച​ത്. എ​ന്നാ​ൽ നാ​ല് പ​വ​ൻ സ്വ​ർ​ണ​മാ​ണ് ലോ​കേ​ശ്വ​രി​ക്ക് സ്ത്രീ​ധ​ന​മാ​യി ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​ത്. സ്വ​ർ​ണ​ത്തി​ന് പു​റ​മെ വ​സ്ത്ര​ങ്ങ​ളും ബൈ​ക്കും സ്ത്രീ​ധ​ന​മാ​യി ന​ൽ​കി​യി​രു​ന്നു. പ​ക്ഷേ, വി​വാ​ഹ​ത്തി​ന് ശേ​ഷം ലോ​കേ​ശ്വ​രി​യെ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടു​കാ​ർ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബ​ത്തി​ലെ മൂ​ത്ത മ​രു​മ​ക​ൾ​ക്ക് 12 പ​വ​ൻ സ്ത്രീ​ധ​ന​മാ​യി ല​ഭി​ച്ചി​രു​ന്നെ​ന്നും ബാ​ക്കി ഒ​രു പ​വ​ൻ സ്വ​ർ​ണം ഉ​ട​ൻ ല​ഭി​ക്ക​ണ​മെ​ന്നും എ​സി…

Read More

ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ അ​ധ്യാ​പി​ക കൗ​മാ​ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ചു; പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ൽ എ​ത്തി​ച്ചാ​യി​രു​ന്നു പീ​ഡ​നം; കു​ട്ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ ഞെ​ട്ടി​ക്കു​ന്ന​ത്

മും​ബൈ: വി​ദ്യാ​ർ​ഥി​യെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ധ്യാ​പി​ക അ​റ​സ്റ്റി​ല്‍. 40കാ​രി​യാ​യ ഇം​ഗ്ലീ​ഷ് അ​ധ്യാ​പി​ക​യാ​ണ് 16 കാ​ര​നാ​യ വി​ദ്യാ​ര്‍​ഥി​യെ പീ​ഡി​പ്പി​ച്ച​ത്. പ്ര​യാ​പൂ​ര്‍​ത്തി​യാ​വാ​ത്ത കു​ട്ടി​യെ പ്രേ​രി​പ്പി​ച്ച് പ​ല​ത​വ​ണ​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. വി​ദ്യാ​ര്‍​ഥി​യു​ടെ സ്വ​ഭാ​വ​ത്തി​ലെ മാ​റ്റം മ​ന​സി​ലാ​ക്കി​യ മാ​താ​പി​താ​ക്ക​ളാ​ണ് വി​വ​രം ചോ​ദി​ച്ച് മ​ന​സി​ലാ​ക്കി​യ​ത്. സ്‌​കൂ​ള്‍ ക​ഴി​ഞ്ഞ് ബ​ന്ധം അ​വ​സാ​നി​ക്കു​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും കു​ട്ടി​യു​ടെ വീ​ട്ടി​ലെ ജോ​ലി​ക്കാ​ര്‍ വ​ഴി വീ​ണ്ടും ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. അ​ധ്യാ​പി​ക വി​വാ​ഹി​ത​യും ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​ണ്. ഒ​രു വ​ര്‍​ഷ​ത്തി​ന് മു​ക​ളി​ലാ​യി വി​ദ്യാ​ര്‍​ഥി​യെ ഇ​വ​ര്‍ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യി​രു​ന്നു. 2023 ല്‍ ​ഒ​രു സ്‌​കൂ​ള്‍ പ​രി​പാ​ടി​ക്കി​ട​യി​ലാ​ണ് ഇ​വ​ര്‍ വി​ദ്യാ​ര്‍​ഥി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. വി​ദ്യാ​ര്‍​ഥി​യോ​ട് അ​ടു​പ്പം തോ​ന്നി​യി​രു​ന്നു​വെ​ന്നും വി​മു​ഖ​ത കാ​ട്ടി​യ കു​ട്ടി​യെ സ്‌​കൂ​ളി​ന്‍റെ പു​റ​ത്തു​ള്ള അ​ധ്യാ​പി​ക​യു​ടെ കൂ​ട്ടു​കാ​രി വ​ഴി ബ​ന്ധ​ത്തി​ന് പ്രേ​രി​പ്പി​ച്ച​താ​യും മൊ​ഴി ന​ല്‍​കി. കൗ​മാ​ര​ക്കാ​രാ​യ ആ​ണ്‍​കു​ട്ടി​ക​ളും മു​തി​ര്‍​ന്ന സ്ത്രീ​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം സാ​ധാ​ര​ണ​മാ​ണെ​ന്ന് അ​ധ്യാ​പി​ക​യു​ടെ സു​ഹൃ​ത്ത് പ​റ​ഞ്ഞ​താ​യി വി​ദ്യാ​ര്‍​ഥി…

Read More

ന​ട​പ​ടി​യെ ഭ​യ​ക്കു​ന്നി​ല്ല, എ​ന്ത് ശി​ക്ഷ​യും ഏ​റ്റു​വാ​ങ്ങാ​ൻ ത​യാ​ർ; ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് രോ​ഗി​ക​ൾ സ​ന്തോ​ഷ​ത്തോ​ടെ മ​ട​ങ്ങു​ന്നു; അ​വ​രു​ടെ പു​ഞ്ചി​രി​യാ​ണ് ഏ​റെ സ​മാ​ധാ​ന​മെ​ന്ന് ഡോ. ​ഹാ​രി​സ്

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ​രി​മി​തി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ന​ട​ത്തി​യ തു​റ​ന്നു പ​റ​ച്ചി​ലി​ല്‍ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് ക​രു​തു​ന്നു​വെ​ന്ന് ഡോ. ​ഹാ​രി​സ് ചി​റ​യ്ക്ക​ല്‍. തു​റ​ന്നു പ​റ​ഞ്ഞ​ത് ശ​രി​യ​ല്ലെ​ന്ന് അ​റി​യാം, പ​ക്ഷേ വേ​റെ മാ​ര്‍​ഗ​ങ്ങ​ളി​ല്ലാ​യി​രു​ന്നു. എ​ന്തു ശി​ക്ഷ​യും ഏ​റ്റു​വാ​ങ്ങാ​ന്‍ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ന​ട​പ​ടി​യെ ഭ​യ​ക്കു​ന്നി​ല്ല. എ​ന്ത് ശി​ക്ഷ​യും ഏ​റ്റു​വാ​ങ്ങാ​ൻ ത​യാ​റാ​ണ്. ത​ന്‍റെ മാ​ർ​ഗം തെ​റ്റാ​യി​രു​ന്നു​വെ​ന്ന് ബോ​ധ്യ​മു​ണ്ട്. പ​ക്ഷേ അ​തി​ന് ഫ​ലം ഉ​ണ്ടാ​യി. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് രോ​ഗി​ക​ൾ മ​ട​ങ്ങു​ന്നു. ഏ​റെ സ​ന്തോ​ഷ​ക​ര​മാ​ണ്. അ​വ​രു​ടെ പു​ഞ്ചി​രി​യാ​ണ് ഏ​റെ സ​മാ​ധാ​ന​മെ​ന്നും ഡോ. ​ഹാ​രി​സ് പ​റ​ഞ്ഞു. ജോ​ലി ന​ഷ്ട​പ്പെ​ടു​മെ​ന്ന ഭ​യ​മി​ല്ല. പോ​രാ​ട്ടം ന​ട​ത്തി​യ​ത് ബ്യൂ​റോ​ക്ര​സി​ക്കെ​തി​രെ​യാ​ണ്. സ​സ്‌​പെ​ന്‍​ഷ​നോ മ​റ്റു ന​ട​പ​ടി​ക​ളോ പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ല്‍, വ​കു​പ്പ് മേ​ധാ​വി എ​ന്ന നി​ല​യി​ല്‍ ചു​മ​ത​ല​ക​ളും രേ​ഖ​ക​ളും ജൂ​നി​യ​ര്‍ ഡോ​ക്ട​ര്‍​ക്ക് കൈ​മാ​റി​യ​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണ സ​മി​തി​ക്ക് മു​മ്പി​ല്‍ താ​ന്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ല്‍ തെ​ളി​വു​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും അ​ന്വേ​ഷ​ണ…

Read More

അ​ച്ഛ​ൻ മ​ക​ളെ കൊ​ന്ന​ത് രാ​ത്രി സ​ഞ്ചാ​ര​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ; മ​ക​ളോ​ട് ക്രൂ​ര​ത കാ​ട്ടി​യ​ത് അ​മ്മ​യു​ടെ മു​ന്നി​ൽ​വെ​ച്ച്; സാ​ധാ​ര​ണ മ​ര​ണ​മാ​ക്കാ​നു​ള്ള വീ​ട്ടു​കാ​രു​ടെ ത​ന്ത്രം പൊ​ളി​ച്ച​ടു​ക്കി പോ​ലീ​സ്

ആ​ല​പ്പു​ഴ: ഓ​മ​ന​പ്പു​ഴ​യി​ൽ യു​വ​തി​യെ പി​താ​വ് ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ജോ​സ്‌​മോ​നും മ​ക​ള്‍ ജാ​സ്മി​നും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യ​ത് വീ​ട്ടി​ല്‍ വൈ​കി​യെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. ജോ​സ്‌​മോ​ന്‍റെ ഭാ​ര്യ​യു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും ക​ൺ​മു​ന്നി​ൽ​വ​ച്ചാ​യി​രു​ന്നു കൊ​ല​പാ​ത​കം. ത​ർ​ക്ക​ത്തി​നി​ടെ ജോ​സ്മോ​ൻ ജാ​സ്മി​ന്‍റെ ക​ഴു​ത്ത് ഞെ​രി​ച്ചു. ഇ​തോ​ടെ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ജാ​സ്മി​നെ മു​റി​യി​ല്‍ ക​യ​റ്റി ക​ത​ക​ട​ച്ചു. തു​ട​ര്‍​ന്ന് ക​ഴു​ത്തി​ല്‍ തോ​ര്‍​ത്ത് കു​രു​ത്തി മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യ​യെ​ന്ന് വ​രു​ത്തി​ത്തീ​ര്‍​ക്കാ​ന്‍ മൃ​ത​ദേ​ഹം കി​ട​പ്പു​മു​റി​യി​ലെ ക​ട്ടി​ലി​ല്‍ കി​ട​ത്തി. പി​ന്നീ​ട് ജോ​സ്‌​മോ​ന്‍ മ​ക​ള്‍​ക്ക് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യെ​ന്നും മ​ക​ള്‍ അ​ന​ങ്ങു​ന്നി​ല്ലെ​ന്നും ബ​ന്ധു​ക്ക​ളോ​ടും അ​യ​ല്‍​ക്കാ​രോ​ടും പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ വ​ന്ന് മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്ക് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നു​ള്ള മ​ര​ണ​മ​ല്ലെ​ന്ന് വ്യ​ക്ത​മാ​കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഇ​വ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ലാ​ണ് പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​ത്. ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി ജാ​സ്മി​ൻ ഏ​റെ നാ​ളു​ക​ളാ​യി സ്വ​ന്തം വീ​ട്ടി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.…

Read More

സ്‌​നാ​പ് ചാ​റ്റ് വ​ഴി നാ​ലു​മാ​സ​ത്തെ പ​രി​ച​യം; ​പ​തി​നാ​റു​കാ​രി പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​ത്തി​ന് ഇ​ര​യാ​ക്കി യു​വാ​വ്; പ്ര​ലോ​ഭി​പ്പി​ച്ച്  ക​ട​ത്തി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബ​സി​ൽ വെ​ച്ച് ഇ​രു​വും പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: സ്‌​നാ​പ് ചാ​റ്റ് ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ് ഫോം വ​ഴി പ​രി​ച​യ​പ്പെ​ട്ട് പ​തി​നാ​റു​കാ​രി​യെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നു വി​ധേ​യ​യാ​ക്കു​ക​യും പ്ര​ലോ​ഭി​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ക​യും ചെ​യ്ത യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം വ​ല​മ്പൂ​ര്‍ പൂ​പ്പാ​ലം പെ​രി​ന്ത​ല്‍​മ​ണ്ണ നൂ​രി​യ ഓ​ര്‍​ഫ​നേ​ജി​ല്‍ എ. ​പി. ഹാ​ഷി​മാ​ണ് (22) അ​റ​സ്റ്റി​ലാ​യ​ത്.  നാ​ലു മാ​സ​മാ​യി ഹാ​ഷി​മു​മാ​യി സ്‌​നാ​പ് ചാ​റ്റ് ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ​ഫോം വ​ഴി പെ​ണ്‍​കു​ട്ടി ചാ​റ്റിം​ഗ് ന​ട​ത്തി​വ​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി വെ​ച്ചൂ​ച്ചി​റ അ​ര​യ​ന്‍​പാ​റ​യി​ല്‍ വീ​ട്ടി​ല്‍ അ​മ്മ​യോ​ടും ര​ണ്ടാ​ന​ച്ഛ​നോ​ടു​മൊ​പ്പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ഇ​യാ​ള്‍ മ​ണി​മ​ല​യി​ലു​ള്ള കോ​ഴി​ക്ക​ട​യി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​ണ്. ക​ഴി​ഞ്ഞ 24ന് ​പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നു വാ​ക്കു​കൊ​ടു​ത്ത​ശേ​ഷം കു​ട്ടി​യു​ടെ വീ​ടി​നുസ​മീ​പം ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നു വി​ധേ​യ​യാ​ക്കി. തു​ട​ര്‍​ന്ന് 30ന് ​രാ​വി​ലെ മ​ന്ദി​രം പ​ടി​യി​ല്‍ നി​ന്നു സ്‌​കൂ​ളി​ലേ​ക്കുപോ​യ പെ​ണ്‍​കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ച് കൂ​ട്ടി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി സ്‌​കൂ​ളി​ല്‍ എ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന് പി​താ​വ് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ഇ​വ​ര്‍ യാ​ത്ര…

Read More

വി​സ്മ​യ കേ​സി​ൽ പ്ര​തി കി​ര​ണ്‍​കു​മാ​റി​ന് ജാ​മ്യം; ത​നി​ക്കെ​തി​രാ​യ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണാ​ക്കു​റ്റം നി​ല​നി​ല്‍​ക്കി​ല്ല, താ​ന്‍ മാ​ധ്യ​മ​വി​ചാ​ര​ണ​യു​ടെ ഇ​ര; സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ പ​റ‍​യു​ന്ന​തി​ങ്ങ​നെ…

ന്യൂ​ഡ​ൽ​ഹി: സ്ത്രീ​ധ​ന​പീ​ഡ​ന​ത്തെ​ത്തു​ട​ര്‍​ന്ന് വി​സ്മ​യ ജീ​വ​നൊ​ടു​ക്കി​യ കേ​സി​ല്‍ പ്ര​തി കി​ര​ണ്‍​കു​മാ​റി​ന് ജാ​മ്യം അ​നു​വ​ദി​ച്ച് സു​പ്രീം​കോ​ട​തി. ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ തീ​രു​മാ​ന​മാ​കു​ന്ന​ത് വ​രെ ശി​ക്ഷാ​വി​ധി മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന ഭ​ര്‍​ത്താ​വ് കി​ര​ണ്‍​കു​മാ​റി​ന്‍റെ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ല്‍ ത​നി​ക്കെ​തി​രാ​യ ശി​ക്ഷ മ​ര​വി​പ്പി​ക്ക​ണം, ജാ​മ്യം ന​ല്‍​ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് കി​ര​ണ്‍​കു​മാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. നേ​ര​ത്തെ ഇ​തേ ആ​വ​ശ്യ​ങ്ങ​ളു​മാ​യി കി​ര​ണ്‍​കു​മാ​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ര​ണ്ടു​വ​ര്‍​ഷ​മാ​യി​ട്ടും ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ തീ​രു​മാ​ന​മാ​കാ​ത്ത​തി​നാ​ലാ​ണ് പ്ര​തി സു​പ്രീം​കോ​ട​തി​യി​യെ സ​മീ​പി​ച്ച​ത്. ത​നി​ക്കെ​തി​രാ​യ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണാ​ക്കു​റ്റം നി​ല​നി​ല്‍​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​യി​ലെ പ്ര​ധാ​ന​വാ​ദം. വി​സ്മ​യ​യു​ടെ ആ​ത്മ​ഹ​ത്യ​യി​ല്‍ ത​ന്നെ നേ​രി​ട്ട് ബ​ന്ധി​പ്പി​ക്കു​ന്ന തെ​ളി​വു​ക​ളി​ല്ല. ത​ന്‍റെ ഇ​ട​പെ​ട​ല്‍ കാ​ര​ണ​മാ​ണ് ആ​ത്മ​ഹ​ത്യ​യെ​ന്ന് തെ​ളി​യി​ക്കാ​നാ​യി​ല്ല. താ​ന്‍ മാ​ധ്യ​മ​വി​ചാ​ര​ണ​യു​ടെ ഇ​ര​യാ​ണെ​ന്നും കി​ര​ണ്‍​കു​മാ​റി​ന്‍റെ ഹ​ര്‍​ജി​യി​ലു​ണ്ട്. കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട കി​ര​ണ്‍​കു​മാ​ര്‍ നി​ല​വി​ല്‍ പ​രോ​ളി​ലാ​ണ്. വി​സ്മ​യ ജീ​വ​നൊ​ടു​ക്കി​യ കേ​സി​ല്‍ കൊ​ല്ലം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി പ​ത്തു​വ​ര്‍​ഷ​ത്തെ ത​ട​വും 12.55 ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് കി​ര​ണ്‍​കു​മാ​റി​ന് ശി​ക്ഷ…

Read More

ത​ട്ടി​പ്പി​ന്‍റെ പു​ത്ത​ൻ വേ​ർ​ഷ​ൻ… ക​ല്യാ​ണ വീ​ട്ടി​ലേ​ക്കെ​ന്ന വ്യാ​ജേ​ന പാ​ത്ര​ങ്ങ​ൾ കൊ​ണ്ടു​പോ​യി മ​റി​ച്ചു​വി​റ്റു; താ​മ​ര​ശേ​രി​യി​ലെ ത​ട്ടി​പ്പു വീ​ര​നെ തേ​ടി പോ​ലീ​സ്

കോ​ഴി​ക്കോ​ട്: ക​ല്യാ​ണ​വീ​ട്ടി​ലേ​ക്കെ​ന്ന വ്യാ​ജേ​ന വാ​ട​ക​സ്റ്റോ​റി​ൽ നി​ന്ന് പാ​ത്ര​ങ്ങ​ൾ കൊ​ണ്ടു​പോ​യി മ​റി​ച്ചു​വി​റ്റ​യാ​ളെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്. താ​മ​ര​ശേ​രി പ​ര​പ്പ​ൻ​പൊ​യി​ലി​ലെ ഒ.​കെ സൗ​ണ്ട്സ് എ​ന്ന വാ​ട​ക​സ്റ്റോ​റി​ൽ നി​ന്നാ​ണ് ബി​രി​യാ​ണി​ച്ചെ​മ്പ് ഉ​ൾ​പ്പെ​ടെ കൊ​ണ്ടു​പോ​യ​ത്. ഇ​വ പി​ന്നീ​ട് പൂ​നൂ​രി​ലെ ആ​ക്രി​ക്ക​ട​യി​ൽ വി​റ്റ​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഒ​രു യു​വാ​വ് വാ​ട​ക​സ്റ്റോ​റി​ലെ​ത്തി​യ​ത്. സ​ൽ​മാ​ൻ എ​ന്നാ​ണ് പേ​രെ​ന്നും താ​മ​ര​ശേ​രി​ക്ക് സ​മീ​പ​ത്തെ അ​ണ്ടോ​ണ​യി​ലെ വീ​ട്ടി​ൽ ക​ല്യാ​ണ​ത്തി​നാ​യാ​ണ് ബി​രി​യാ​ണി​ച്ചെ​മ്പ് ഉ​ൾ​പ്പെ​ടെ കൊ​ണ്ടു​പോ​കു​ന്ന​ത് എ​ന്നു​മാ​ണ് ഇ​യാ​ൾ പ​റ​ഞ്ഞ​ത്. ര​ണ്ട് ബി​രി​യാ​ണി​ച്ചെ​മ്പ്, ര​ണ്ട് ഉ​രു​ളി, ച​ട്ടു​കം, കോ​രി മു​ത​ലാ​യ​വ ഗു​ഡ്സ് ഓ​ട്ടോ വി​ളി​ച്ചാ​ണ് ഇ​യാ​ൾ കൊ​ണ്ടു​പോ​യ​ത്. ഫോ​ൺ ന​മ്പ​റും അ​ഡ്ര​സും ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഇ​വ വ്യാ​ജ​മാ​ണെ​ന്ന് പി​ന്നീ​ട് ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്‌​ച പാ​ത്ര​ങ്ങ​ൾ തി​രി​കെ എ​ത്തി​ക്കാ​താ​യ​തോ​ടെ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​ത് ഉ​ട​മ തി​രി​ച്ച​റി​ഞ്ഞ​ത്. ഫോ​ൺ ന​മ്പ​റി​ൽ വി​ളി​ച്ച​പ്പോ​ൾ സ്വി​ച്ച് ഓ​ഫ് എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ഇ​തോ​ടെ സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​യ ഗു​ഡ്സ് ഡ്രൈ​വ​റോ​ട്‌ അ​ന്വേ​ഷി​ച്ചു. അ​പ്പോ​ഴാ​ണ്…

Read More

ഐ ​ല​വ് യൂ ​എ​ന്ന് പ​റ​ഞ്ഞ​തി​ന് പി​ന്നി​ല്‍ ലൈം​ഗീ​ക ഉ​ദേ​ശ്യ​മി​ല്ലെ​ങ്കി​ല്‍ കു​റ്റ​മാ​കി​ല്ല; മ​ക​ളെ അ​പ​മാ​നി​ച്ചെ​ന്ന് കാ​ട്ടി മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​യി​ലാ​ണ് ബോം​ബെ ഹൈ​ക്കോ​ട​തി​യു​ടെ വി​ധി

മും​ബൈ: ലൈം​ഗീ​ക ഉ​ദേ​ശ്യ​ത്തോ​ടെ അ​ല്ലാ​തെ ഐ ​ല​വ് യൂ ​എ​ന്ന് പ​റ​യു​ന്ന​ത് പീ​ഡ​ന കു​റ്റ​മാ​യി കാ​ണാ​നാ​കി​ല്ലാ​യെ​ന്ന് ബോം​ബെ ഹൈ​ക്കോ​ട​തി. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ളെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് നി​ര്‍​ണാ​യ​ക വി​ധി. ജ​സ്റ്റീ​സ് ഊ​ര്‍​മി​ള ഫാ​ല്‍​ക്കെ​യാ​ണ് നാ​ഗ്പു​ര്‍ ബെ​ഞ്ചി​ല്‍ വി​ധി പ​റ​ഞ്ഞ​ത്. 2015 ഒ​ക്ടോ​ബ​ര്‍ 23 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. ട്യൂ​ഷ​ന്‍ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന വ​ഴി​യി​ല്‍ ത​ങ്ങ​ളു​ടെ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ളെ യു​വാ​വ് ത​ട​ഞ്ഞു നി​ര്‍​ത്തി ഐ ​ല​വ് യൂ ​പ​റ​ഞ്ഞു​വെ​ന്നും നി​ര്‍​ബ​ന്ധി​ച്ച് പേ​ര് പ​റ​യി​പ്പി​ച്ചു​വെ​ന്നു​മാ​ണ് കേ​സ്. എ​ന്നാ​ല്‍ ഐ ​ല​വ് യൂ ​എ​ന്ന് പ​റ​ഞ്ഞ​തി​ന് പി​ന്നി​ല്‍ ലൈം​ഗീ​ക ഉ​ദേ​ശ്യ​മി​ല്ലെ​ങ്കി​ല്‍ കു​റ്റ​മാ​കി​ല്ലെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

Read More