തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലില്‍ വിഷമമില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ്. താന്‍ വിമര്‍ശിച്ചത് സര്‍ക്കാരിനെയോ മന്ത്രിസഭയെയോ അല്ല. ബ്യൂറോക്രസിയുടെ മെല്ലെപ്പോക്കിനെതിരെയാണ് പ്രതികരിച്ചത്. വേറെ മാര്‍ഗമില്ലാതായപ്പോഴാണ് പ്രഫഷണല്‍ സൂയിസൈഡ് വേണ്ടിവന്നത്. ശിക്ഷാനടപടി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയുടെ പരിമിതികള്‍ വിദഗ്ധ സംഘത്തെ അറിയിച്ചു. ബ്യൂറോക്രസിയുടെ വീഴ്ച പരിഹരിക്കണം. പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ ആരോഗ്യമേഖല ഉയര്‍ച്ചയിലേക്ക് പോകും. തനിക്കെതിരേ കുറ്റപ്പെടുത്തലും നടപടിയും ഉണ്ടായാലും നിലപാടില്‍ തുടരും. ഇപ്പോള്‍ ആശുപത്രിയില്‍ ഉപകരണങ്ങള്‍ എത്തിയത് എങ്ങനെയാണെന്നും പ്രശ്നമുണ്ടാക്കിയാലെ പരിഹാരമുള്ളൂ എന്നാണോയെന്നും അദ്ദേഹം ചോദിച്ചു.
Read MoreCategory: Top News
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധിക്കു പരിഹാരം; വിമാനമാര്‍ഗം ഇന്നു രാവിലെ ശസ്ത്രക്രിയാ ഉപകരണങ്ങൾ എത്തിച്ചു ; മാറ്റിവച്ച ശസ്ത്രക്രിയകള്‍ പുനരാരംഭിച്ചു
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ചികിത്സ പ്രതിസന്ധിക്ക് പരിഹാരമായി. ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിച്ചു. ഹൈദരാബാദില്‍ നിന്നും വിമാനമാര്‍ഗം ഇന്ന് രാവിലെയാണ് ഉപകരണങ്ങള്‍ എത്തിച്ചത്.ലത്തോക്ലാസ്റ്റ് പ്രോബ് എന്ന ഉപകരണങ്ങളും അനുബന്ധ സാധനസാമഗ്രികളുമാണ് എത്തിച്ചത്. ഇതേത്തുടര്‍ന്ന് മാറ്റി വച്ച ശസ്ത്രക്രിയകള്‍ പുനഃരാരംഭിച്ചു . മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലാണ് ആരോഗ്യവകുപ്പിനെ നിശിതമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. തന്റെ മകന്റെ പ്രായമുള്ള രോഗിക്ക് ഉപകരണങ്ങളുടെ അഭാവം കാരണം ഓപ്പറേഷന് വൈകുന്നതും നിരവധി രോഗികളുടെ ഓപ്പറേഷന് ഉപകരണങ്ങളുടെ അഭാവത്തെ തുടര്‍ന്ന് റദ്ദാക്കിയ കാര്യവും ഡോക്ടര്‍ വെളിപ്പെടുത്തിയിരുന്നു. ഇത് ഏറെ വിവാദമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അടിയന്തരമായി ഉപകരണങ്ങള്‍ എത്തിച്ചത്. അതേ സമയം ഡോക്ടര്‍ക്കെതിരേ ആരോഗ്യ വകുപ്പ് ആദ്യം നടപടിക്ക് ഒരുങ്ങിയെങ്കിലും പൊതുജന പിന്തുണ ഡോക്ടര്‍ക്ക് ലഭിച്ചത് കണ്ട് ആരോഗ്യ വകുപ്പ് പിന്മാറുകയായിരുന്നു. ഓപ്പറേഷന് വേണ്ട ഉപകരണങ്ങള്‍ വാങ്ങണമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പള്‍,…
Read Moreപനിയും ഛർദിയും ബാധിച്ച പത്താം ക്ലാസ് വിദ്യാർഥി മരണത്തിന് കീഴടങ്ങി; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം കണ്ടെത്താനായില്ല; സ്കൂളിൽ ബോധവത്ക്കരണ ക്ലാസെടുക്കുമെന്ന് ആരോഗ്യവകുപ്പ്
മാവേലിക്കര: ചെട്ടികുളങ്ങരയിൽ പനിയും ഛർദിയും ബാധിച്ചു പത്താം ക്ലാസ് വിദ്യാർഥി മരിച്ചതിന്റെ കാരണം പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമല്ലെന്ന് അധികൃതർ. ചെട്ടികുളങ്ങര ഈരേഴ തെക്ക് കാങ്കാലിൽ കിഴക്കതിൽ സെൽവരാജ്-ലേഖ ദമ്പതികളുടെ മകൻ ചെട്ടികുളങ്ങര എച്ച്എസ്എസ് വിദ്യാർഥി നവീൻ രാജ് (15) ആണ് കഴിഞ്ഞദിവസം പനിയും ഛർദിയും ബാധിച്ചു മരിച്ചത്. ഇന്നലെ നടന്ന പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക പരിശോധനാ റിപ്പോർട്ടിൽ കാരണം വ്യക്തമല്ല എന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ, പനിയെത്തുടർന്നുണ്ടായ ഹൃദയാഘാതമാകാം മരണ കാരണമെന്നു സൂചനയുണ്ട്.ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ മരണകാരണം കൃത്യമാകു. പ്രാഥമിക പരിശോധനയിൽ മരണകാരണം കണ്ടെത്താനായിട്ടില്ലെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞദിവസം ഉച്ചയോടെയാണു നവീനെ ആശുപത്രിയിൽ എത്തിച്ചത്. പെട്ടെന്ന് ആരോഗ്യനില വഷളായതിനാൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകുന്നതിനിടെയാണ് മരിച്ചത്. പരിശോധനയിൽ കുട്ടിക്ക് എച്ച്വൺ എൻവൺ, ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ ലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്നു സ്ഥിരീകരിച്ചു.…
Read Moreവൈറലാവാൻ വാട്ടൽ ടാങ്കിലിറങ്ങി യുവാക്കളുടെ റീൽസ് ചിത്രീകരണം; പള്ളിപ്പുറത്തെ കുടിവെള്ളം മുടങ്ങിയത് മൂന്നു ദിവസം; രണ്ടരലക്ഷം രൂപയുടെ നഷ്ടം; നാലുവകുപ്പുകളിട്ട് കേസെടുത്ത് പോലീസ്
പൂച്ചാക്കൽ: സോഷ്യൽ മീഡിയ യിൽ വൈറലാകാൻ റീൽസ് ചിത്രീകരിച്ചത് 23 മീറ്ററോളം ഉയരമുള്ള ശുദ്ധജല വിതരണ ടാങ്കിൽ. റീൽസ് കാരണം മൂന്നു ദിവസമായി മുടങ്ങിയിരുന്ന പള്ളിപ്പുറം പഞ്ചായത്തിൽ ശുദ്ധജലവിതരണം ഇന്നലെ ഉച്ചയോടെ പുനരാരംഭിച്ചു. ടാങ്കിൽ നിലവിലു ണ്ടായിരുന്ന കുടിവെള്ളം മുഴുവനായി കളഞ്ഞു. പിന്നീട് ടാങ്ക് അണുവിമുക്തമാക്കിയതിനുശേഷം വെള്ളം നിറച്ചു. വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് ജലവിതരണ വിഭാഗത്തിന്റെ ആലപ്പുഴയിലെ ക്വാളിറ്റി കൺട്രോൾ വിഭാഗം പരിശോധന നടത്തി മാലിന്യങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് ശുദ്ധജല വിതരണം ആരംഭിച്ചത്. ചേർത്തല-അരൂക്കുറ്റി റോഡിൽ പള്ളിപ്പുറം മലബാർ സിമെന്റ് ഫാക്ടറിക്കു വടക്കുഭാഗത്തെ ജപ്പാൻശുദ്ധജല സംഭണിയിലാണ് കഴിഞ്ഞ 28ന് മൂന്നു യുവാക്കൾ ഇറങ്ങി കുളിച്ചും ടാങ്കിലേക്ക് ചാടിയും വീഡിയോ ചിത്രീകരിച്ചത്. സംഭവത്തിൽ അറസ്റ്റിലായ തൈക്കാട്ടുശേരി മണ്ണാർകാട് യദുകൃഷ്ണൻ (25), പുത്തൻനികർത്തിൽ അതുൽകൃഷ്ണ(27), പാണാവള്ളി കളരിത്തറ ജയരാജ് (27)എന്നിവരെ റിമാൻഡ് ചെയ്തിരുന്നു. ശുദ്ധജലം മലിനമാക്കൽ പൊതുമുതൽ നശിപ്പിക്കൽ,…
Read Moreഇന്ത്യയിൽ താമസിക്കണമെന്ന ആഗ്രഹം; രാജ്യാന്തര അതിർത്തി കടക്കുന്നതിനിടെ പാക് ദമ്പതികൾ മരുഭൂമിയിൽ കുടുങ്ങി; കനത്ത ചൂടിൽ വെള്ളംകിട്ടാതെ ദാരുണാന്ത്യം
ജയ്പുർ: രാജ്യാന്തര അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ ദമ്പതികൾ മരുഭൂമിയിൽ വെള്ളം കിട്ടാതെ മരിച്ചു. കനത്ത ചൂടിൽ നിർജലീകരണം കാരണമാണ് മരണം സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു. പാക്കിസ്ഥാനിൽ നിന്നുള്ള രവികുമാറും (17) ശാന്തി ബായിയും (15) ആണ് മരിച്ചത്. ശനിയാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്നുള്ള ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. യുവാവിന്റെ മുഖത്ത് ഒരു ഒഴിഞ്ഞ കുടിവെള്ളക്കുപ്പി വച്ചിരിക്കുന്നതും ചിത്രത്തിൽ കാണാം. നാല് മാസം മുൻപാണ് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഘോട്കി ജില്ലയിലെ മിർപുർ മാഥേലോയിൽ വെച്ച് രവികുമാറും ശാന്തി ബായിയും വിവാഹിതരായത്. ഇന്ത്യയിൽ താമസിക്കാൻ ആഗ്രഹിച്ച ഇരുവരും വീസയ്ക്ക് അപേക്ഷിച്ചിരുന്നു. ഇന്ത്യ–പാക്ക് സംഘർഷത്തിന്റെ സാഹചര്യത്തിൽ ഇരുവരുടെയും അപേക്ഷ നിരസിക്കപ്പെട്ടുകയായിരുന്നു. ഇതേത്തുടർന്ന് രാജ്യാന്തര അതിർത്തി മറികടക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു. കുടുംബത്തിന്റെ എതിർപ്പു വകവെയ്ക്കാതെയായിരുന്നു യാത്ര. അനധികൃതമായി അതിർത്തി കടന്ന ഇരുവരും മരുഭൂമിയിൽ കുടുങ്ങുകയായിരുന്നു.…
Read Moreകാറിലിരുന്ന് ട്രെയിനിൽ യാത്ര ചെയ്യാം; ഇന്ധന ലാഭം മാത്രമല്ല, യാത്രാ സമയവും ട്രാഫിക് തിരക്കും കുറയ്ക്കാം; ഓഗസ്റ്റ് 27 മുതൽ പുത്തൻ പരീക്ഷണവുമായി ഇന്ത്യൻ റെയിൽവേ
കൊല്ലം: കാറിലിരുന്ന് ട്രെയിൻ യാത്ര സാധ്യമാകുന്ന പുതിയ പരിഷ്കരണത്തിന് ഇന്ത്യൻ റെയിൽവേ തയാറെടുപ്പുകൾ ആരംഭിച്ചു. കൊങ്കൺ പാതയിലൂടെ റോൾ-ഓൺ, റോൾ – ഓഫ് (റോ-റോ) സർവീസ് നടപ്പിലാക്കാനാണ് റെയിൽവേ ഒരുങ്ങുന്നത്. സ്വകാര്യ വാഹനങ്ങൾ, എസ്യുവി എന്നിവ ട്രെയിൻ വാഗണുകളിൽ കൊണ്ടുപോകാൻ സൗകര്യം ഒരുക്കുന്ന ഒരു പൈലറ്റ് സർവീസാണ് അധികൃതർ ആസൂത്രണം ചെയ്യുന്നത്. പദ്ധതി പ്രാവർത്തികമാകുന്നതോടെ സ്വന്തം കാറിനുള്ളിൽ തന്നെ ഇരുന്ന് ട്രെയിനിൽ യാത്ര ചെയ്യാനുള്ള അവസരം യാത്രക്കാർക്ക് ലഭിക്കും. വരാൻ പോകുന്ന ഗണേശോത്സവവുമായി ബന്ധപ്പെട്ടാണ് കൊങ്കൺ റെയിൽവേ ഇങ്ങനെയൊരു പുതിയ സർവീസ് നടപ്പിലാക്കുന്നത്. നിലവിൽ ദീർഘദൂര യാത്ര ചെയ്യുന്ന ട്രക്കുകൾക്ക് ഇത്തരത്തിൽ റോ-റോ സേവനം ലഭ്യമാണ്. ഇന്ധനം ലാഭിക്കാൻ മാത്രമല്ല യാത്രാ സമയവും ട്രാഫിക് തിരക്കും കുറയ്ക്കാൻ ഇത് വളരെ സഹായകമാണ്. പുതിയ സംവിധാനം നടപ്പിൽ വരുന്നതിന്റെ ഭാഗമായി വാഗണുകളിൽ കാറുകൾ കൊണ്ടുപോകുന്നതിന് വേണ്ട മാറ്റങ്ങൾ വരുത്തും.…
Read Moreഡിജെ പാർട്ടിക്കിടെ മോശമായി പെരുമാറി; ബിയർകുപ്പി പൊട്ടിച്ച് യുവാവിന്റെ കഴുത്തിൽ കുത്തി യുവതി; പോലീസെത്തിയപ്പോൾ പരാതിയില്ലെന്ന് യുവതി; നടക്കുന്ന സംഭവം കൊച്ചിയിൽ
കൊച്ചി: ഡിജെ പാർട്ടിക്കിടെ മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവാവിനെ ബിയർ കുപ്പികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ഉദയംപേരൂര്‍ സ്വദേശി ജിനീഷ സാഗറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തൊടുപുഴ സ്വദേശി ബഷീറിനാണ് കുത്തേറ്റത്. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10.30ഓടെയാണ് സംഘര്‍ഷമുണ്ടായത്. മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതി ബിയര്‍ കുപ്പി പൊട്ടിച്ച് അതുകൊണ്ട് യുവാവിനെ കുത്തുകയായിരുന്നു. യുവാവിന്റെ കഴുത്തിന്റെ താഴെയാണ് പരിക്കേറ്റിരിക്കുന്നത്. ചെവിയ്ക്കും സാരമല്ലാത്ത പരുക്കുണ്ട്. ശേഷം നോര്‍ത്ത് സ്റ്റേഷനില്‍ നിന്നുള്ള പോലീസുകാരെത്തി ഡിജെ പാര്‍ട്ടി നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു. യുവതി പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. മോശമായി പെരുമാറിയതിന് പിന്നാലെ പാര്‍ട്ടിക്കിടെ യുവാവും യുവതിയും തമ്മില്‍ വലിയ വാക്കേറ്റമുണ്ടായിരുന്നു. കസ്റ്റഡിയിലായ ശേഷം യുവതിയോട് യുവാവിനെതിരെ പരാതിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ പരാതി നല്‍കുന്നില്ല എന്നാണ് ജിനീഷ പ്രതികരിച്ചത്.
Read Moreഅനീഷ രഹസ്യം സൂക്ഷിച്ചത് നാലു വര്‍ഷം; പ്രണയബന്ധത്തില്‍നിന്ന് കാമുകി പിന്മാറുന്നുവെന്ന തോന്നൽ കൊലപാതക രഹസ്യം പുറത്തേക്ക്; ഭവിൻ സ്റ്റേഷനിലേക്ക് എത്തിയത് കുട്ടികളുടെ അസ്ഥിയുമായി…
പുതുക്കാട്: നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ കുട്ടികളുടെ അമ്മ അനീഷ രഹസ്യങ്ങള്‍ ഗൂഢമായി സൂക്ഷിച്ചത് നാലു വര്‍ഷം. അമ്മയോടൊപ്പം താമസിച്ചിരുന്ന അനീഷയുടെ രഹസ്യബന്ധവും ഗര്‍ഭകാലവും പ്രസവവും അമ്മയോ അയല്‍വീട്ടുകാരോ അറിഞ്ഞില്ല എന്ന മൊഴി ഇപ്പോഴും ദുരൂഹമാണ്. അനീഷ ആദ്യം ഗര്‍ഭിണിയായിരുന്നതും മരിച്ച കുഞ്ഞിനെ വീടിനോടു ചേര്‍ന്ന പറമ്പില്‍ കുഴിച്ചിട്ടതും സംബന്ധിച്ച് സമീപവാസികള്‍ക്ക് സംശയമുള്ളതായി ഇവര്‍ കരുതിയിരുന്നു. പിന്നീട് അന്വേഷണമോ സംശയമോ ഉണ്ടായാല്‍ തെളിവില്ലാതെയിരിക്കാനാണ് മൃതദേഹം കുഴിച്ചിട്ടിടത്തുനിന്ന് അസ്ഥി എടുത്ത് ഭവിനെ ഏല്‍പ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ഭവിന് സംഭവം ചില സുഹൃത്തുക്കളോട് പറഞ്ഞു എന്ന സൂചനയും അനീഷയെ അലട്ടിയിരുന്നു. ഭവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞതുപ്രകാരം മരിച്ച കുഞ്ഞുങ്ങളുടെ അസ്ഥി കടലില്‍ നിമജ്ജനം ചെയ്യാന്‍ വാങ്ങിയെന്നാണ് അനീഷ പോലീസിനു നല്കിയ മൊഴി. രഹസ്യം വെളിപ്പെടുത്താന്‍ കാരണം ഭവിന്റെ സംശയം വര്‍ഷങ്ങളായുള്ള രഹസ്യബന്ധവും പരസ്പരവിശ്വാസത്തില്‍ സംഭവിച്ച കൊലപാതകം ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഒറ്റരാത്രിയില്‍…
Read Moreപ്രസവിക്കേണ്ട രീതി മൊബൈൽ നോക്കി പഠിച്ചു; അവിഹിതബന്ധത്തിലൂടെ പിറന്ന രണ്ട് കുട്ടികളെ കൊന്നു കുഴിച്ചു മൂടി; 22 കാരി അനീഷയും കാമുകനും പോലീസ് പിടിയിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
പുതുക്കാട്: രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ അവിവാഹിതരായ മാതാപിതാക്കളെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപറമ്പിൽ വീട്ടിൽ അനീഷ (22), ആമ്പല്ലൂർ ചേനക്കാല വീട്ടിൽ ഭവിൻ (26) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരേ കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി. രണ്ടു കൊലപാതകങ്ങളും നടത്തിയത് അനീഷയാണെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച അർധരാത്രി അസ്ഥികളുമായി ഭവിൻ പുതുക്കാട് സ്റ്റേഷനിൽ എത്തിയതോടെയാണ് കൊലപാതകങ്ങളുടെ വിവരം പുറത്തറിഞ്ഞത്. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിലാണ് ഇവർ കുറ്റം സമ്മതിച്ചത്.2021 നവംബറിലാണ് ആദ്യത്തെ ശിശുവിനെ കൊലപ്പെടുത്തിയത്. എട്ടു മാസത്തിനുശേഷം കുഴി തോണ്ടി അസ്ഥി പുറത്തെടുത്ത് ഭവിനു കൈമാറി. 2024 ഓഗസ്റ്റിൽ രണ്ടാമതുണ്ടായ ശിശുവിനെയും കൊലപ്പെടുത്തി. മൃതദേഹം തുണിയിൽ പൊതിഞ്ഞ് തൊട്ടടുത്ത ദിവസം സ്കൂട്ടറിൽ എത്തിച്ച് ഭവിന് കൈമാറുകയായിരുന്നു. ഭവിന്റെ വീടിനു പിന്നിലെ തോട്ടിലാണ് കുഞ്ഞിനെ കുഴിച്ചിട്ടത്. നാലു മാസത്തിനുശേഷം അസ്ഥികൾ പുറത്തെടുത്ത് സൂക്ഷിച്ചു.…
Read Moreഏട്ടന്റെ കാന്താരിയെ തൊടുന്നോ നീ… കാമുകിയുമായി വഴക്കിട്ട യുവതിയെ ക്രൂരമായി മർദിച്ച് കാമുകൻ
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കാമുകിയുമായി വഴക്കിട്ട യുവതിയെ ക്രൂരമായി മർദിച്ച് അവശയാക്കി കാമുകൻ. ഗാസിയാബാദിലാണ് സംഭവം. ഹർഷ് എന്നയാളാണ് മരവടി കൊണ്ട് യുവതിയെ അടിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആദ്യ അടിയിൽ തന്നെ വടി പകുതിയായി ഒടിഞ്ഞുപോയി. എന്നിട്ടും ഇയാൾ മർദനം തുടർന്നു. സംഭവത്തിൽ നൈന വർമ എന്ന യുവതി പരാതി നൽകി. തന്റെ രണ്ട് സുഹൃത്തുക്കളായ റിയ, കാശിഷ് എന്നിവരോടൊപ്പം ഗാസിയാബാദിലെ ആർഡിസി ഏരിയയിലെ ഗൗർ സെന്റർ മാളിൽ താൻ പോയിരുന്നുവെന്നും ഇവിടെ വച്ച് പ്രിയ എന്ന പെൺകുട്ടിയുമായി താൻ വഴക്കുണ്ടായെന്നും പരാതിയിൽ പറയുന്നു. ഇതേസമയം, പ്രിയയുടെ കാമുകൻ ഹർഷ് തന്നെ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു. ആക്രമണത്തിൽ നൈന വർമയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ ആരോപിച്ചു. പ്രതിക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Read More