ന്യൂഡൽഹി: കടുത്ത ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റും. അദ്ദേഹത്തിൽനിന്ന് രാജി വാങ്ങാൻ ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിനു നിർദേശം നല്കി. അതേസമയം, രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരും. എംഎൽഎക്കെതിരായി ആരോപണത്തിൽ എഐസിസി വിവരങ്ങൾ തേടിയിരുന്നു. നേതൃത്വത്തിന് കിട്ടിയ പരാതികൾ അന്വേഷിച്ച് നടപടിയെടുക്കാൻ ദീപദാസ് മുൻഷി കെപിസിസി നേതൃത്വത്തിന് കൈമാറുകയും ചെയ്തു. ആരോപണങ്ങൾ പുറത്ത് വരും മുൻപേ രാഹുലിനെതിരെ എഐസിസിക്ക് പരാതികൾ കിട്ടിയിരുന്നതായാണ് വിവരം. പുതിയ സംഭവവികാസങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്.
Read MoreCategory: Top News
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ആരോപണവുമായി എഴുത്തുകാരി; ഇരകളില്‍ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ട്; ധൈര്യമുണ്ടെങ്കിൽ രാഹുൽ മാനനഷ്ടക്കേസ് നൽകട്ടെയെന്ന് ഹണി
തിരുവന്തപുരം: എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്കര്‍. രാഹുല്‍ തന്നോട് സാമൂഹിക മാധ്യമങ്ങളില്‍ ചാറ്റ് ചെയ്ത ശേഷം തന്നേക്കുറിച്ച് മറ്റാളുകളോട് മോശമായി പറഞ്ഞുവെന്നാണ് ഹണി ഭാസ്കര്‍ ആരോപിക്കുന്നത്. രാഹുലിന്റെ കൂട്ടത്തില്‍ ഉള്ളവര്‍ തന്നെയാണ് തന്നെ മോശമായി ചിത്രീകരിക്കുന്ന കാര്യം വെളിപ്പെടുത്തിയത് എന്നും ഹണി ഭാസ്കര്‍ പറയുന്നു. രാഹുലിന്റെ ഇരകളില്‍ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ടെന്നും ഹണി ഭാസ്കര്‍ ആരോപിച്ചു. രാഹുൽ ഇരയാക്കിയ ഒരുപാടു പേരെ അറിയാം. രാഹുലിനെതിരെ നിയമനടപടിയെ കുറിച്ച് ആലോചിട്ടില്ല. ധൈര്യമുണ്ടെങ്കിൽ രാഹുൽ മാനനഷ്ടക്കേസ് നൽകട്ടെ. നേരിടാൻ ഞാന്‍ തയാറാണ്. പലരും രാഹുലിന് എതിരെ ഷാഫി പറമ്പിലിന് പരാതി നൽകിയിട്ടുണ്ടെന്നും ഹണി മാധ്യമങ്ങളോട് പറഞ്ഞു.
Read Moreസീരിയൽ കില്ലറന്റെ ആദ്യ ഇര ബിന്ദു; അവസാന ഇര ജെയ്നമ്മയിൽ എത്തുമ്പോൾ പ്രതി സമ്പാദിച്ചത് കോടികൾ; സെബാസ്റ്റ്യന്റെ കുതന്ത്രങ്ങളില്‍ പോലീസും വീണു; ഉറ്റസുഹൃത്ത് മനോജിനെ കൊന്നതോ?
കോട്ടയം: സ്ത്രീ ഇരകളെ അപായപ്പെടുത്തുകയോ ക്വട്ടേഷന്‍ കൊടുക്കുകയോ ചെയ്തുവെന്നു കരുതുന്ന ചേര്‍ത്തല പള്ളിപ്പുറം ചൊങ്ങുതറ സി.എം. സെബാസ്റ്റ്യന്റെ ആദ്യ ഇരയായിരുന്നു കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭനെന്നാണ് പോലീസിന്റെ നിഗമനം.വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണാതായ ബിന്ദു ജീവിച്ചിരിക്കുന്നതായി ഒരു തെളിവുമില്ല. ബിന്ദുവിനെ വകവരുത്തിയ ശേഷം വ്യാജരേഖകളുണ്ടാക്കി സെബാസ്റ്റ്യന്‍ കോടികളുടെ സ്വത്തുവകകള്‍ കൈവശപ്പെടുത്തിയതായാണ് സംശയിക്കുന്നത്. ബിന്ദു പത്മനാഭനെ കാണാനില്ലെന്നും ഇവരുടെ സ്വത്തുക്കള്‍ ആള്‍മാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചും സ്വന്തമാക്കിയെന്നും കാണിച്ചു വിദേശത്തു കഴിയുന്ന സഹോദരന് പ്രവീണ്‍ കുമാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2018ല്‍ സെബാസ്റ്റ്യന്‍ അറസ്റ്റിലായിരുന്നു. വ്യാജമൊഴികൾ ചോദ്യം ചെയ്തവേളയില്‍ അപാരമായ ബുദ്ധിയും തന്ത്രങ്ങളും പയറ്റി പോലീസിനെ വരുതിയിലാക്കി രക്ഷപ്പെട്ടു. ബിന്ദു ജീവിച്ചിരിപ്പുണ്ടെന്നു വരുത്താന്‍ അയല്‍ക്കാരായ മൂന്നു സ്ത്രീകളെ സ്വാധീനിച്ച് 2017 സെപ്റ്റംബറിലും ബിന്ദുവിനെ കണ്ടിരുന്നതായി പോലീസില്‍ വ്യാജമൊഴി നല്കി. ബിന്ദു അടുത്ത കാലത്തും തന്റെ ഓട്ടോയില്‍ യാത്ര ചെയ്തതായി സെബാസ്റ്റ്യന്റെ…
Read Moreസമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കേരളം; ഐ ഫോണ്‍ തുറക്കാൻ സംവിധാനമില്ലാതെ ഫോറൻസിക് ലബോറട്ടറി; അനീഷ്യ കേസിലെ ഫോണിന്റെ പാസ് വേഡ് അഴിക്കാൻ സർക്കാരിന് ചിലവ് 19004 രൂപ
തിരുവനന്തപുരം: ഐ ഫോണ്‍ പാസ്വേഡ് അഴിക്കാനുള്ള സംവിധാനം സംസ്ഥാന ഫോറൻസിക് ലബോറട്ടറിയിൽ ഇല്ലാത്തതിനെ തുടർന്ന് കൊല്ലത്തെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സ്തംഭനത്തിലേക്ക്. സഹപ്രർത്തകരുടെ മാനസിക പീഡനത്തെ തുടർന്നാണ് അനീഷ്യ ആത്മഹത്യ ചെയ്തതെന്ന പരാതിയിലെ അന്വേഷണമാണ് മുടന്തുന്നത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബാഞ്ചും അന്വേഷിച്ച കേസിൽ നിർണായക തെളിവായ ഐഫോണ്‍ തുറക്കാൻ സംസ്ഥാന ഫോറൻസിക് ലബോറട്ടറിക്ക് സംവിധാനമില്ലാത്തതിനെ തുടർന്ന് ഫോണ്‍ ഗുജറാത്തിലെ നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയിലേക്ക് അയയ്ക്കാൻ സർക്കാർ ഉത്തരവിറക്കി. ഫോണ്‍ ഗുജറാത്തിലേക്ക് അയയ്ക്കുന്നതിന് 19,004 രൂപയും അനുവദിച്ചു. ഏതാണ്ട് ഒന്നര വർഷം മുൻപ് 2024 ജനുവരി 21-നാണ് പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ കാലതാമസമുണ്ടാകുന്നുവെന്ന് ആരോപിച്ചു അനീഷ്യയുടെ അമ്മ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Read Moreഒടുന്നതിനിടെ രണ്ടര വയസുകാരൻ വീണത് 40 താഴ്ചയുള്ള കിണറ്റിലേക്ക്; പിന്നാലെ ചാടി കുട്ടിയെ ഉയർത്തി പൈപ്പിൽ തുങ്ങിക്കിടന്ന് പിതാവ്; ഞെട്ടിക്കുന്ന സംഭവം കടുത്തുരുത്തിയിൽ
കടുത്തുരുത്തി: കിണറ്റില്‍ വീണ രണ്ടരവയസുകാരിയെ രക്ഷിക്കാൻ പിതാവ് 40 അടി താഴ്ചയുള്ള കിണറ്റിലേക്ക് ചാടി. കുഞ്ഞിനെയും പിതാവിനെയും കരകയറ്റാൻ സിനിമ സഹസംവിധായകനും തൊഴിലാളിയും പിന്നാലെ ഇറങ്ങി. മാഞ്ഞൂര്‍ തൂമ്പില്‍പറമ്പില്‍ സിറിലിന്റെ മകള്‍ ലെനറ്റ് സിറിൽ (രണ്ടര) ആണ് ചെറിയ ഉയരത്തില്‍ ചുറ്റുമതില്‍ കെട്ടിയ 40 അടി താഴ്ചയുള്ള കിണറ്റിലേക്കു വീണത്. ഉടന്‍തന്നെ പിതാവ് സിറിൽ കുഞ്ഞിനെ രക്ഷിക്കാനായി കിണറ്റിലേക്കു ചാടി. കുഞ്ഞിനെ വെള്ളത്തിൽ ഉയർത്തിപ്പിടിച്ചു നിന്നെങ്കിലും കരയ്ക്കു കയറാൻ സിറിലിനു കഴിഞ്ഞില്ല. ഇതോടെ ഇരുവരെയും രക്ഷിക്കാനായി സിനിമ സഹസംവിധായകനായ ഇരവിമംഗലം നീലംപടത്തിൽ തോമസ്കുട്ടി രാജുവും മറ്റൊരു തൊഴിലാളി വി.എം. മാത്യുവും കിണറ്റിലേക്ക് ഇറങ്ങി. ഇവരും കിണറ്റിൽ കുടുങ്ങിയതോടെ കടുത്തുരുത്തി ഫയർഫോഴ്സ് എത്തിയാണ് എല്ലാവരെയും പുറത്തെടുത്തത്. ഇന്നലെ വൈകുന്നേരം 3.45 ഓടെ കടുത്തുരുത്തി ഇരവിമംഗലം പബ്ലിക് ലൈബ്രറിക്കു സമീപമായിരുന്നു സംഭവം. ഖത്തറില്‍ നഴ്സായ സിറിൽ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.…
Read Moreചികിത്സയ്ക്കെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച് ആയുർവേദ ഡോക്ടർ; അതിക്രമം നടത്തിയത് ആശുപത്രിയിൽവച്ച് തന്നെ; പഠനം പൂർത്തിയാക്കാത്ത ശ്രാവൺ വ്യജനോ?
കോഴിക്കോട്: നാദാപുരത്ത് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍. മാഹി സ്വദേശി കല്ലാട്ട് ശ്രാവണ്‍(25) ആണ് പിടിയിലായത്. അറസ്റ്റിന് പിന്നാലെ ഇയാളെ ആശുപത്രിയില്‍ നിന്ന് സസ്പെൻഡ് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. ശ്രാവണ്‍ വൈദ്യപഠനം പൂര്‍ത്തിയാക്കിയിരുന്നില്ലെന്നും, ആശുപത്രിയില്‍ തെറാപ്പിസ്റ്റായാണ് ജോലി ചെയ്തിരുന്നതെന്നും വ്യക്തമാക്കിയ അധികൃതര്‍ ഇയാള്‍ സ്ഥിരം ജീവനക്കാരന് ആയിരുന്നില്ലെന്നും സൂചിപ്പിച്ചു. കഴിഞ്ഞ ജൂലൈ മാസത്തിലാണ് അമ്മയോടൊപ്പം ചികിത്സക്കായെത്തിയ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. നാദാപുരം-തലശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ വച്ചാണ് സംഭവമുണ്ടായത്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി ഇതുസംബന്ധിച്ച് നാദാപുരം പൊലീസില്‍ മൊഴി നല്‍കിയത്. നാദാപുരം ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.
Read Moreസഹികെട്ടാൽ പിന്നെ എന്തുംചെയ്യും; മദ്യപിച്ചെത്തി നിരന്തരം ഭാര്യയെ ഉപദ്രവിക്കുന്ന ഭർത്താവ്; ഉറങ്ങിക്കിടന്ന ഭർത്താവിനെ തിളച്ച എണ്ണ ഒഴിച്ച് കൊലപ്പെടുത്തി ഭാര്യ
ചെന്നൈ: ഉറങ്ങിക്കിടന്ന ഭർത്താവിനെ തിളച്ച എണ്ണ ഒഴിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. തമിഴ്നാട് കൊളത്തൂരിനടുത്തുള്ള ലക്ഷ്മിപുരം സ്വദേശി കാദർ ബാഷ (42) കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ നിലവർ നിഷ (48) ആണ് അറസ്റ്റിലായത്. കാദർ ബാഷ മദ്യപിച്ച് വീട്ടിലെത്തി നിഷയുമായി വഴക്കുണ്ടാക്കാറുണ്ട്. കഴിഞ്ഞ ഒമ്പതിനും വീട്ടിൽ വഴക്കുണ്ടായി. തുടർന്ന് കാദർ ബാഷ ഭാര്യയെ ആക്രമിച്ചു. പിറ്റേന്നു പുലർച്ചെ എണ്ണ ചൂടാക്കി ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിന്റെ മേൽ ഒഴിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയൽക്കാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
Read Moreകോടിയേരിയിൽ തുടങ്ങി, ഗോവിന്ദനിൽ തുടരും… നേതാക്കളുടെ വിവാദങ്ങൾക്ക് പിന്നാലെ കണ്ണൂർ സിപിഎമ്മിൽ മക്കൾ വിവാദം; സർക്കാരിന്റെ കാലാവധി തീരാൻ മാസങ്ങൾ മാത്രം
കണ്ണൂർ: രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി തീരാൻ മാസങ്ങൾ മാത്രം അവശേഷിക്കവേ സിപിഎം നേതാക്കൾ സൃഷ്ടിക്കുന്ന വിവാദങ്ങൾക്കു പിന്നാലെ മക്കളും ആരോപണമുനയിൽ. ഒന്നും രണ്ടും പിണറായി സർക്കാരിന്റെ കാലഘട്ടത്തിലാണ് കണ്ണൂരിലെ നേതാക്കളുടെ മക്കൾക്കെതിരേയും ആരോപണം ഉയർന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ളവരുടെ മക്കൾ സൃഷ്ടിക്കുന്ന വിവാദങ്ങൾ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്കെതിരേ ആരോപണം ഉയർന്നപ്പോൾ പ്രതിരോധിക്കാൻ നേതാക്കളുണ്ടെങ്കിൽ മറ്റുള്ളവരുടെ മക്കൾ വിവാദത്തിൽപ്പെടുന്പോൾ ന്യായീകരിക്കാൻ നേതാക്കളില്ല. ഏറ്റവും ഒടുവിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്. മകൻ ശ്യാംജിത്തിനെതിരേയാണു വിവാദങ്ങൾ ഉയർന്നിരിക്കുന്നത്. തലശേരി പെരിങ്ങാടി സ്വദേശിയായ വ്യവസായി ബി. ഷർഷാദാണ് ആരോപണം ഉന്നയിച്ചിരുന്നത്. താൻ പോളിറ്റ് ബ്യൂറോയ്ക്കു നല്കിയ പരാതി ചോർത്തി എന്നതിനു പുറമേ സിപിഎം നേതാക്കളുമായി സാന്പത്തിക ഇടപാടുകളിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്ന പാർട്ടി അംഗം രാജേഷ് കൃഷ്ണയുമായി…
Read Moreപൊളിക്കാന്‍ പറ്റില്ല, പൊളിച്ചാല്‍ കളക്ടറേറ്റിനകത്തു കയറി സമരം നടത്തും; കോട്ടയത്തെ സമരപന്തൽ പൊളിക്കാനുള്ള പൊലീസിന്റെ പൊളിക്കൽ പരിപാടി പൊളിച്ചടുക്കി തിരുവഞ്ചൂർ
കോട്ടയം: ആശമാരുടെ പ്രതിഷേധ സംഗമത്തിന്റെ പന്തല്‍ പൊളിക്കാനുള്ള നീക്കം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഇടപെട്ട് തടഞ്ഞു. ആശാ സമരത്തിന്റെ അഞ്ചാംഘട്ടമായ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള സമരപരിപാടികളുടെ ഭാഗമായി കേരള ആശ ഹെല്‍ത്ത് വര്‍ക്ക് അസോസിയേഷനും ആശാ സമര സഹായ സമിതിയും ഇന്നലെ രാവിലെ കളക്ടറേറ്റിനുമുമ്പില്‍ നടത്തിയ പ്രതിഷേധ സംഗമത്തിനിടയിലാണു പന്തല്‍ പൊളിക്കാന്‍ പോലീസ് ശ്രമിച്ചത്. കളക്ടറേറ്റിനു മുമ്പില്‍ ഇന്നലെ രാവിലെ സമരത്തിനായി പന്തല്‍ കെട്ടിയപ്പോള്‍ത്തന്നെ ഒരു പോലീസുകാരനെത്തി സമരക്കാരോട് പന്തല്‍ കെട്ടുന്നതു നിയമവിരുദ്ധമാണെന്ന് പറഞ്ഞു. എന്നാല്‍ ഇവിടെ സ്ഥിരമായി പന്തല്‍ കെട്ടുന്നതാണെന്നു പറഞ്ഞ് സമരക്കാര്‍ പന്തല്‍കെട്ടി സമരം ആരംഭിച്ചു. തുടര്‍ന്ന് പന്തല്‍ പൊളിക്കുന്നതിനായി ആളുകള്‍ എത്തി. പ്രതിഷേധക്കാര്‍ എതിര്‍ത്തെങ്കിലും പന്തലിന്റെ ഷീറ്റുകളും വിരിച്ച തുണികളും മറ്റും അഴിക്കാന്‍ തുടങ്ങി. ഏഴോളം ഷീറ്റുകള്‍ പൊളിക്കാനെത്തിയവര്‍ മാറ്റി. ഈ സമയത്താണ് സമരം ഉദ്ഘാടനം ചെയ്യുന്നതിനായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ എത്തിയത്.എംഎല്‍എ പ്രസംഗിക്കുന്നതിനു…
Read Moreവിധവയായ 24കാരിയോടൊപ്പം 21 കാരന്റെ ലിവ് ഇന്‍ ടുഗെതർ; ഇരുവരുടേയും ജീവിതത്തെ എതിർത്ത് യുവതിയുടെ ബന്ധുക്കൾ; ദുരഭിമാനം തലയ്ക്ക് പിടിച്ച ബന്ധുക്കൾ യുവാവിനെ കാർ കയറ്റി കൊന്നു
മധുര: തമിഴ്നാട് മധുരയിൽ വിധവയായ 24കാരിയെ പ്രണയിച്ച 21കാരനെ യുവതിയുടെ ബന്ധുക്കൾ കാറിടിപ്പിച്ച് കൊന്നു. പൊട്ടപ്പട്ടി സ്വദേശി സതീഷ്കുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ പിതാവും മധുര സ്വദേശിയുമായ അഴകറിനെ(58) പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മകള്‍ രാഘവിയും (24) ബന്ധുവായ സതീഷ്കുമാറും (21) ലിവ് ഇന്‍ ടുഗെതർ പങ്കാളികളായി കഴിയുകയായിരുന്നു. പ്രായക്കുറവുള്ള യുവാവിനൊപ്പം മകള്‍ താമസിക്കുന്നത് രാഘവിയുടെ വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ല. ഇവർ ഒരുമിച്ച് ജീവിക്കുന്നത് ഇഷ്ടമല്ലാതിരുന്ന യുവതിയുടെ ബന്ധുക്കൾ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും കാറിടിപ്പിച്ച് വീഴ്ത്തുകയായിരുന്നു. കാര്‍ കയറിയിറങ്ങി സതീഷ്കുമാര്‍ തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ രാഘവി ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ നില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു. രണ്ട് മക്കളുടെ അമ്മയായ രാഘവിയുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലെത്തിയത്. പോലീസ് സ്റ്റേഷനിലെ അനുരഞ്ജന ചർച്ചയ്ക്ക് ശേഷം ഇരുവരും ടൂ വീലറിൽ പോകാുമ്പോൾ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു.
Read More