തിരുവനന്തപുരം: രാഹുല്‍ മാങ്കുട്ടത്തിനെതിരായ ആരോപണങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ കെപിസിസി നേതൃത്വം അന്വേഷണ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചു. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നും സംഘടനപരമായ നടപടി മാാത്രം മതിയെന്നുമാണ് കോണ്‍ഗ്രസ് പാര്‍ട്ടി നേതൃതലത്തിലെടുത്തിരിക്കുന്ന ധാരണം. എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടാല്‍ കൊല്ലം എംഎല്‍എ മുകേഷിനെതിരെ ലൈംഗിക ആരോപണം ഉണ്ടായപ്പോള്‍ എല്‍ഡിഎഫ് അദ്ദേഹത്തെ സംരക്ഷിച്ച കാര്യം ഉന്നയിച്ച് പ്രതിരോധിക്കാനാണ് ധാരണയായിരിക്കുന്നത്. യുവതികളോടുള്ള രാഹുലിന്റെ പെരുമാറ്റത്തിനെതിരേ ഹൈക്കമാന്‍ഡ് മുന്‍പാകെ പത്തില്‍ പരം പരാതികള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് ഹൈക്കമാന്‍ഡ് നടപടിയെടുക്കാന്‍ നിര്ബന്ധിതമായതന്നാണ് പുറത്തുവരുന്ന വിവരം. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത്നിന്നു രാഹുലിന്റെ രാജി ആവശ്യപ്പെടാന്‍ ഹൈക്കമാന്റ് കെപിസിസി നേതൃത്വത്തോട് ഇന്നലെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാഹുല്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായത്. രാഹുല്‍ തന്റെ ഭാഗം ന്യായികരിക്കാന്‍ വാര്‍ത്താസമ്മേളനം വിളിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ രോഷത്തോടെയാണ് പെരുമാറിയത്. അതേ സമയം രാഹുല്‍ രാജിവച്ച് ഒഴിഞ്ഞ യൂത്ത്…
Read MoreCategory: Top News
വിനോദയാത്ര രാത്രിയില്‍ പുറപ്പെടേണ്ട: പണമില്ല എന്നപേരില്‍ ഒരു കുട്ടിയെയും വിനോദയാത്രയില്‍നിന്ന് ഒഴിവാക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍നിന്നും വിനോദയാത്ര രാത്രിയില്‍ പുറപ്പെടരുതെന്നു വിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിര്‍ദേശം. രാത്രിയാത്ര പാടില്ലെന്ന് മുന്‍പ് നിര്‍ദേശം നല്‍കിയിരുന്നതാണെന്നും ഇതു കര്‍ശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. പണമില്ല എന്നപേരില്‍ ഒരു കുട്ടിയെയും വിനോദയാത്രയില്‍നിന്ന് ഒഴിവാക്കുന്നതും അനുവദിക്കില്ല. എല്ലാവരെയും ഉള്‍പ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍ വിനോദയാത്ര ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
Read Moreനടക്കുന്നത് രാഷ്ട്രീയ വേട്ടയാടൽ, എല്ലാം പുകമറ; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വി.കെ. ശ്രീകണ്ഠൻ എംപി
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച് വി.കെ. ശ്രീകണ്ഠൻ എംപി .രാഹുലിനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്നും എല്ലാം പുകമറയാണെന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു. ആരോപണം വന്നപ്പോൾ തന്നെ രാഹുലിനോട് ഒഴിയാൻ ആവശ്യപ്പെട്ടുവെന്നും ശ്രീകണ്ഠൻ എംപി പറഞ്ഞു. അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന യുവനടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചിരുന്നു. അതേസമയം, നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തിൽ കേസെടുക്കേണ്ടെന്നാണ് പോലീസ് തീരുമാനം. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രമാണ് പരാതിയെന്നും അതിനപ്പുറം തെളിവുകൾ പരാതിക്കാരൻ ഹാജരാക്കിയിട്ടില്ലെന്നുമാണ് പോലീസ് വിലയിരുത്തൽ. ഈ പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ കേസെടുത്താൽ കോടതിയിൽ തിരിച്ചടിയാകുമെന്ന് പോലീസിന് പ്രാഥമിക നിയമോപദേശം ലഭിച്ചു. കൂടുതൽ തെളിവുകൾ പരാതിക്കാരൻ നൽകുകയോ പുറത്തുവന്ന ശബ്ദ സംഭാഷണത്തിലെ ഇര പരാതിയുമായി സമീപിക്കുകയോ ചെയ്താൽ മാത്രം തുടർനടപടി മതിയെന്നുമാണ് പോലീസിന് കിട്ടിയ നിയമപദേശം.…
Read Moreഎംഎൽഎ വാഴൂർ സോമൻ അന്തരിച്ചു
തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് പിടിപി നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കേന്ദ്രത്തില്‍ നടന്ന റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെ എംഎല്‍എ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗമായ വാഴൂർ സോമൻ തൊഴിലാളി സംഘടനാ പ്രവർത്തനത്തിലൂടെയാണ് ജനനേതാവായി വളർന്നത്. ഇടുക്കിയിലെ മലയോര മേഖലയിലെ തൊഴിലാളി പ്രസ്ഥാനങ്ങളെ പടുത്തുയർത്താൻ അദ്ദേഹം മുഖ്യപങ്ക് വഹിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ വിവരമറിഞ്ഞ് ആശുപത്രിയിൽ എത്തി. മൃതദേഹം എംഎൻ സ്മാരക മന്ദിരത്തിലേക്ക് പൊതുദർശനത്തിനായി മാറ്റും. എംഎൻ സ്മാരകത്തിൽ വൈകുന്നേരം ഏഴ് മുതലായിരിക്കും പോതുദർശനം. തുടര്‍ന്ന് രാത്രി തന്നെ വണ്ടിപ്പെരിയാറിലേക്കു കൊണ്ടുപോകും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആശുപത്രിയില്‍ എത്തിയിരുന്നു. ഇടുക്കി പീരുമേട്ടിൽനിന്ന് സിപിഐ…
Read Moreരാഹുൽ അനുഭവിക്കുന്നത് പാവപ്പെട്ട ഒരു സ്ത്രീയുടെ മനസിന്റെ ശാപം’; ഇതൊന്നുമല്ല, വലിയ കാര്യങ്ങള്‍ വരാനിരിക്കുന്നതെയുള്ളു; രാഹുലിനെതിരെ പത്മജ വേണുഗോപാൽ
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി പത്മജ വേണുഗോപാല്‍. രാഹുൽ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജി വച്ചാല്‍ പോര എംഎല്‍എ സ്ഥാനവും രാജി വയ്ക്കണമെന്ന് പത്മജ പറഞ്ഞു. നമുക്ക് ധൈര്യമായി വീട്ടില്‍ കയറ്റാന്‍ പറ്റുന്നയാളാകണം എംഎല്‍എ. വീട്ടില്‍ കയറ്റാന്‍ പറ്റാത്തൊരാളെ എംഎല്‍എ ആയി എങ്ങനെ വച്ചുകൊണ്ടിരിക്കും. അത് കോണ്‍ഗ്രസിന് തന്നെ നാണക്കേടാണ്. എംഎല്‍എ സ്ഥാനത്ത് നിന്ന് മാറ്റുക എന്നത് കോണ്‍ഗ്രസുകാരുടെ ഉത്തരവാദിത്തമാണ്. അത് അവര്‍ ചെയ്യുമോ എന്നറിയില്ല. രാഹുല്‍ മുന്‍പ് തന്റെ അമ്മയെ പറ്റിപ്പറഞ്ഞത് ഒരുപാട് വേദനിപ്പിച്ചിരുന്നു. പുറത്തേക്ക് പോലും വരാതെ ഒന്നിലും പെടാതെ കോണ്‍ഗ്രസുകാര്‍ക്കെല്ലാം വച്ചുവിളമ്പി ജീവിച്ചിരുന്ന ഒരു പാവപ്പെട്ട സ്ത്രീയെ കുറിച്ച് വളരെ മോശമായ രീതിയില്‍ അദ്ദേഹം പറഞ്ഞപ്പോള്‍ ഒരുപാട് വിഷമമുണ്ടായി. ആരെയും വ്യക്തിപരമായി കുറ്റം പറയരുതെന്ന് രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ അച്ഛന് പഠിപ്പിച്ചിരുന്നു. അത് ഇതുവരെയും പാലിച്ചിട്ടുണ്ട്. ഈ മനുഷ്യന് ഇപ്പോള്‍ അനുഭവിക്കുന്നത്…
Read Moreറെയിൽവേയിൽ ലഗേജ് പരിശോധന ഇനി വിമാനത്താവള മാതൃകയിൽ; പ്ലാറ്റ്ഫോമിൽ പ്രവേശിക്കുംമുമ്പ് യാത്രക്കാരുടെ ബാഗുകളുടെ ഭാരവും വലിപ്പവും കൃത്യമായി പരിശോധിക്കും
പരവൂർ (കൊല്ലം): യാത്രക്കാരുടെ ലഗേജുകളുടെ പരിശോധന ഇനി വിമാനത്താവള മാതൃകയിലാക്കാൻ റെയിൽവേ തീരുമാനം. പ്ലാറ്റ്ഫോമിൽ പ്രവേശിക്കുന്നതിന് മുമ്പ് യാത്രക്കാരുടെ ബാഗുകളുടെ ഭാരവും വലിപ്പവും കൃത്യമായി പരിശോധിക്കും. ഇതിന് മുന്നോടിയായി രാജ്യത്തെ പ്രമുഖ റെയിൽവേ സ്റ്റേഷനുകളിൽ സ്കാനിംഗ് സംവിധാനം അടക്കമുള്ള ഇലക്ട്രോണിക് ലഗേജ് മെഷീനുകൾ സ്ഥാപിക്കും. യാത്രക്കാർക്ക് ട്രെയിനുകളിൽ കൊണ്ടുപോകാവുന്ന ലഗേജുകൾക്ക് നിലവിൽ പരിധിയുണ്ട്. എന്നാൽ ബാഗുകളുടെ വലിപ്പത്തിനും ഇനി മുതൽ പരിധി നിശ്ചയിക്കും.ബാഗിന്റെ വലിപ്പം ആവശ്യത്തിലധികം വലുതും ഭാരം നിശ്ചിത പരിധിയേക്കാൾ കുറവും ആണെങ്കിൽ പോലും പിഴ ചുമത്താനാണ് റെയിൽവേ തീരുമാനിച്ചിട്ടുള്ളത്. മറ്റ് യാത്രക്കാരുടെ സൗകര്യം കൂടി പരിഗണിച്ചാണ് റെയിൽവേ ഇത്തരത്തിൽ കർശന നടപടിക്ക് നിർബന്ധിതമായിട്ടുള്ളത്. റെയിൽവേ ലഗേജ് റൂൾ ലൈക്ക് എയർലൈൻസ് എന്നാണ് ഈ പരിഷ്കരണത്തെ അധികൃതർ വിരശഷിപ്പിച്ചിട്ടുള്ളത്. ഇന്ത്യൻ റെയിൽവേയിൽ കോച്ചുകളുടെ കാറ്റഗറി അനുസരിച്ച് സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജുകളുടെ പരിധി വ്യത്യസ്ഥമാണ്.ഫസ്റ്റ് ക്ലാസ് എസി…
Read Moreകോട്ടയം നഗരമധ്യത്തില്‍ തെരുവുനായ വിളയാട്ടം; എംസി റോഡ് മുതൽ കെകെ റോഡ് വരെ ഓടിനടന്ന് കടിച്ചു കുടഞ്ഞത് ഏഴുപേരെ; നായ്ക്ക് പേവിഷബാധയെന്നു സംശയം
കോട്ടയം: നഗരമധ്യത്തില്‍ വിവിധ സ്ഥലങ്ങളിലായി ഏഴു പേരെ തെരുവുനായ ആക്രമിച്ചു. നായയുടെ ആക്രമണത്തില്‍ കടിയേറ്റ മുന്‍ നഗരസഭാ ചെയര്മാന് പി.ജെ. വര്‍ഗീസ് ഉള്‍പ്പടെ നാലു പേര് കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. കെകെ റോഡ് മുതല്‍ കെഎസ്ആര്‍ടിസി വരെയുള്ള റോഡില്‍ നിരവധി ആള്‍ക്കാരെ നായ ആക്രമിച്ചു. കോട്ടയം നഗരസഭാ മുന്‍ ചെയര്മാന് പി.ജെ. വര്‍ഗീസ്, സാജന് കെ. ജേക്കബ്, ബി. വര്‍ഗീസ്, വിജെ ഫുട്വെയര് ജീവനക്കാരന് ഷാനവാസ് എന്നിവര്‍ക്കാണു കടിയേറ്റത്. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. പേവിഷബാധയെന്നു സംശയം കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് ഭാഗത്തുനിന്ന് ഓടിയെത്തിയ നായ ആദ്യം സ്റ്റാന്‍ഡിനു സമീപത്തു രണ്ടു പേരെ കടിച്ചു. ഇവിടെനിന്ന് ഓടിയ നായ മാര്‍ക്കറ്റിനുള്ളില്‍ എത്തി ഇവിടെയും ആളുകളെ കടിക്കുകയായിരുന്നു. തുടര്‍ന്ന് തിരികെ കെഎസ്ആര്‍ടിസി ഭാഗത്തെത്തിയ നായ ആളുകളെ ആക്രമിക്കാന്‍ ഒരുങ്ങിയതോടെ നാടുകാര് ചേര്‍ന്നു പ്രതിരോധിച്ചു. എംജി…
Read Moreഅപ്പോ കുഴപ്പമായോ..! ആരോപണം ഉച്ചസ്ഥായിയിൽ നിൽക്കെ ഹൈക്കമാൻഡ് ഇടപെട്ടു; രാഹുൽ മാങ്കൂട്ടത്തിലിന്റെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം തെറിച്ചേക്കും
ന്യൂഡൽഹി: കടുത്ത ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റും. അദ്ദേഹത്തിൽനിന്ന് രാജി വാങ്ങാൻ ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിനു നിർദേശം നല്കി. അതേസമയം, രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരും. എംഎൽഎക്കെതിരായി ആരോപണത്തിൽ എഐസിസി വിവരങ്ങൾ തേടിയിരുന്നു. നേതൃത്വത്തിന് കിട്ടിയ പരാതികൾ അന്വേഷിച്ച് നടപടിയെടുക്കാൻ ദീപദാസ് മുൻഷി കെപിസിസി നേതൃത്വത്തിന് കൈമാറുകയും ചെയ്തു. ആരോപണങ്ങൾ പുറത്ത് വരും മുൻപേ രാഹുലിനെതിരെ എഐസിസിക്ക് പരാതികൾ കിട്ടിയിരുന്നതായാണ് വിവരം. പുതിയ സംഭവവികാസങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്.
Read Moreരാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ആരോപണവുമായി എഴുത്തുകാരി; ഇരകളില്‍ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ട്; ധൈര്യമുണ്ടെങ്കിൽ രാഹുൽ മാനനഷ്ടക്കേസ് നൽകട്ടെയെന്ന് ഹണി
തിരുവന്തപുരം: എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്കര്‍. രാഹുല്‍ തന്നോട് സാമൂഹിക മാധ്യമങ്ങളില്‍ ചാറ്റ് ചെയ്ത ശേഷം തന്നേക്കുറിച്ച് മറ്റാളുകളോട് മോശമായി പറഞ്ഞുവെന്നാണ് ഹണി ഭാസ്കര്‍ ആരോപിക്കുന്നത്. രാഹുലിന്റെ കൂട്ടത്തില്‍ ഉള്ളവര്‍ തന്നെയാണ് തന്നെ മോശമായി ചിത്രീകരിക്കുന്ന കാര്യം വെളിപ്പെടുത്തിയത് എന്നും ഹണി ഭാസ്കര്‍ പറയുന്നു. രാഹുലിന്റെ ഇരകളില്‍ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ടെന്നും ഹണി ഭാസ്കര്‍ ആരോപിച്ചു. രാഹുൽ ഇരയാക്കിയ ഒരുപാടു പേരെ അറിയാം. രാഹുലിനെതിരെ നിയമനടപടിയെ കുറിച്ച് ആലോചിട്ടില്ല. ധൈര്യമുണ്ടെങ്കിൽ രാഹുൽ മാനനഷ്ടക്കേസ് നൽകട്ടെ. നേരിടാൻ ഞാന്‍ തയാറാണ്. പലരും രാഹുലിന് എതിരെ ഷാഫി പറമ്പിലിന് പരാതി നൽകിയിട്ടുണ്ടെന്നും ഹണി മാധ്യമങ്ങളോട് പറഞ്ഞു.
Read Moreസീരിയൽ കില്ലറന്റെ ആദ്യ ഇര ബിന്ദു; അവസാന ഇര ജെയ്നമ്മയിൽ എത്തുമ്പോൾ പ്രതി സമ്പാദിച്ചത് കോടികൾ; സെബാസ്റ്റ്യന്റെ കുതന്ത്രങ്ങളില്‍ പോലീസും വീണു; ഉറ്റസുഹൃത്ത് മനോജിനെ കൊന്നതോ?
കോട്ടയം: സ്ത്രീ ഇരകളെ അപായപ്പെടുത്തുകയോ ക്വട്ടേഷന്‍ കൊടുക്കുകയോ ചെയ്തുവെന്നു കരുതുന്ന ചേര്‍ത്തല പള്ളിപ്പുറം ചൊങ്ങുതറ സി.എം. സെബാസ്റ്റ്യന്റെ ആദ്യ ഇരയായിരുന്നു കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭനെന്നാണ് പോലീസിന്റെ നിഗമനം.വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണാതായ ബിന്ദു ജീവിച്ചിരിക്കുന്നതായി ഒരു തെളിവുമില്ല. ബിന്ദുവിനെ വകവരുത്തിയ ശേഷം വ്യാജരേഖകളുണ്ടാക്കി സെബാസ്റ്റ്യന്‍ കോടികളുടെ സ്വത്തുവകകള്‍ കൈവശപ്പെടുത്തിയതായാണ് സംശയിക്കുന്നത്. ബിന്ദു പത്മനാഭനെ കാണാനില്ലെന്നും ഇവരുടെ സ്വത്തുക്കള്‍ ആള്‍മാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചും സ്വന്തമാക്കിയെന്നും കാണിച്ചു വിദേശത്തു കഴിയുന്ന സഹോദരന് പ്രവീണ്‍ കുമാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2018ല്‍ സെബാസ്റ്റ്യന്‍ അറസ്റ്റിലായിരുന്നു. വ്യാജമൊഴികൾ ചോദ്യം ചെയ്തവേളയില്‍ അപാരമായ ബുദ്ധിയും തന്ത്രങ്ങളും പയറ്റി പോലീസിനെ വരുതിയിലാക്കി രക്ഷപ്പെട്ടു. ബിന്ദു ജീവിച്ചിരിപ്പുണ്ടെന്നു വരുത്താന്‍ അയല്‍ക്കാരായ മൂന്നു സ്ത്രീകളെ സ്വാധീനിച്ച് 2017 സെപ്റ്റംബറിലും ബിന്ദുവിനെ കണ്ടിരുന്നതായി പോലീസില്‍ വ്യാജമൊഴി നല്കി. ബിന്ദു അടുത്ത കാലത്തും തന്റെ ഓട്ടോയില്‍ യാത്ര ചെയ്തതായി സെബാസ്റ്റ്യന്റെ…
Read More