ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു; ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി; യു​വാ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ കൂ​വേ​രി സ്വ​ദേ​ശി​യാ​യ കെ.​വി. അ​നു​രാ​ജാ​ണ് (23) അ​റ​സ്റ്റി​ലാ​യ​ത്. 14 വ​യ​സു​ള്ള ര​ണ്ടു​പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ളെ​യാ​ണ് ഇ​യാ​ൾ വീ​ട്ടി​ലെ​ത്തി പീ​ഡി​പ്പി​ച്ച​ത്. പ്ര​ണ​യം ന​ടി​ച്ച് ഇ​രു​വ​രു​ടെ​യും ന​ഗ്ന ചി​ത്ര​ങ്ങ​ളും യു​വാ​വ് കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വു​മാ​യി വി​ദ്യാ​ർ​ത്ഥി​നി​ക​ളി​ലൊ​രാ​ളാ​ണ് ആ​ദ്യം പ്ര​ണ​യ​ത്തി​ലാ​യ​ത്. പി​ന്നാ​ലെ ഈ ​പെ​ൺ​കു​ട്ടി​യു​ടെ കൂ​ട്ടു​കാ​രി​യു​മാ​യും ഇ​യാ​ൾ പ്ര​ണ​യ​ത്തി​ലാ​യി.

ക​ണ്ണൂ​രി​ൽ​നി​ന്ന് പോ​ത്ത​ൻ​കോ​ടെ​ത്തി​യ യു​വാ​വ് പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ ആ​ളി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് പീ​ഡ​നം ന​ട​ത്തി​യ​ത്. പി​ന്നാ​ലെ ഈ ​പെ​ൺ​കു​ട്ടി​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം ഐ​ഡി ഉ​പ​യോ​ഗി​ച്ച് കൂ​ട്ടു​കാ​രി​യെ വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ചു. പി​ന്നീ​ട് വീ​ട്ടു​കാ​ർ ഉ​റ​ങ്ങി​യ​ശേ​ഷം രാ​ത്രി 12 ഓ​ടെ​യാ​ണ്
ഇ​യാ​ൾ സ്ഥ​ലം​വി​ട്ട​ത്.

തി​രി​കെ നാ​ട്ടി​ലെ​ത്തി​യ പ്ര​തി മ​റ്റൊ​രു പെ​ൺ​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ​തോ​ടെ ഇ​തേ​പ്പ​റ്റി പെ​ൺ​കു​ട്ടി വീ​ട്ടു​കാ​രോ​ട് പ​റ​യു​ക​യാ​യി​രു​ന്നു. ആ​ദ്യ​ത്തെ പെ​ൺ​കു​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് ര​ണ്ടാ​മ​ത്തെ പെ​ൺ​കു​ട്ടി​യു​ടെ വി​വ​ര​വും പു​റ​ത്ത​റി​ഞ്ഞ​ത്.

പി​ന്നാ​ലെ ര​ണ്ട് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ശേ​ഷം ക​ണ്ണൂ​രി​ലെ​ത്തി​യാ​ണ് യു​വാ​വി​നെ പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ നി​ല​വി​ൽ ര​ണ്ട് പോ​ക്സോ കേ​സു​ക​ൾ ത​ളി​പ്പ​റ​മ്പ് സ്റ്റേ​ഷ​നി​ലും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Related posts

Leave a Comment