ത​ളി​പ്പ​റ​ന്പി​ലെ പെ​ണ്‍​കെ​ണി! ഉ​ന്ന​ത​ന്‍​മാ​രെ കു​ടു​ക്കാ​നാ​യി കൂ​ട്ടു​നി​ന്ന കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​നി യെ ​ചോ​ദ്യം ചെയ്യും

ത​ളി​പ്പ​റ​മ്പ്: ഉ​ന്ന​ത​ന്‍​മാ​രെ പെ​ണ്‍​കെ​ണി​യി​ല്‍ കു​ടു​ക്കാ​നാ​യി കൂ​ട്ടു​നി​ന്ന കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​നിയെ ​ചോ​ദ്യം ചെ​യ്യു​മെ​ന്ന് പോ​ലീ​സ്. ഇ​വ​രോ​ട് ത​ളി​പ്പ​റ​മ്പ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടിട്ടു​ണ്ട്. യു​വ​തി​യെ ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​കൂ​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

നി​ര​വ​ധി പേ​രെ ഈ ​യു​വ​തി​യോ​ടൊ​പ്പം നി​ര്‍​ത്തി ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും പ്ര​തി​ക​ള്‍ ചി​ത്രീ​ക​രി​ച്ച​താ​യി തെ​ളി​ഞ്ഞി​ട്ടു​ണ്ട്.

ഗ​ള്‍​ഫു​കാ​ര​ന്‍റെ ഭാ​ര്യ​യാ​യ ഈ ​യു​വ​തി​യേ​യും വീ​ഡി​യോ ബ്ലാ​ക്ക് മെ​യി​ലി​ങ്ങി​ലൂ​ടെ​യാ​ണോ സം​ഘം ഇ​ര​യാ​ക്കി​യ​തെ​ന്ന സം​ശ​യ​വും ബ​ല​പ്പെ​ട്ടി​ട്ടു​ണ്ട്. നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ലാ​യ​തോ​ടെ ത​ളി​പ്പ​റ​മ്പി​ലെ പ​ല ഉ​ന്ന​ത​ന്‍​മാ​രും ഇ​പ്പോ​ള്‍ അ​ങ്ക​ലാ​പ്പി​ലാ​യി​രി​ക്ക​യാ​ണ്.

ചി​ല വ്യാ​പാ​രി​ക​ളും പ്ര​വാ​സി​ക​ളു​മു​ള്‍​പ്പെ​ടെ നി​ര​വ​ധി​യാ​ളു​ക​ള്‍ ഈ ​സം​ഘ​ത്തി​ന്‍റെ​കെ​ണി​യി​ല്‍ അ​ക​പ്പെ​ട്ട​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. വീ​ഡി​യോ ക്ലി​പ്പു​ക​ള്‍ കാ​ണി​ച്ച് ഇ​വ​രി​ല്‍ നി​ന്നൊ​ക്കെ അ​റ​സ്റ്റി​ലാ​യ സം​ഘം പ​ണം ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ മാ​ത​മം​ഗ​ല​ത്തെ കു​ഴി​ക്കാ​ട്ട് വീ​ട്ടി​ല്‍ ഭാ​സ്‌​ക​ര​ന്‍ (62) എ​ന്ന​യാ​ള്‍ മു​സ്ത​ഫ​യ്ക്കും വ​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ബ​ദു​ള്ള, അ​ന്‍​വ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്തു.

2017 ഡി​സം​ബ​റി​ല്‍ മു​സ്ത​ഫ​യു​ടെ ചൊ​റു​ക്ക​ള വെ​ള്ളാ​രം​പാ​റ​യി​ലെ വീ​ട്ടി​ല്‍ വെ​ച്ച് വി​വാ​ഹം ചെ​യ്തു ത​രാം എ​ന്ന് പ്ര​ലോ​ഭി​പ്പി​ച്ച് ഒ​രു സ്ത്രീ​യോ​ടൊ​പ്പം ഫോ​ട്ടോ എ​ടു​പ്പി​ക്കു​ക​യും ആ ​ഫോ​ട്ടോ കാ​ണി​ച്ച് 1.80 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്.

കേ​ര​ള​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന വ​ലി​യൊ​രു ശ്യം​ഖ​ല ത​ന്നെ പെ​ണ്‍​കെ​ണി​യുമാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്.

Related posts