വള്ളികുന്നം: പ്രായപൂത്തിയാകാത്ത വള്ളികുന്നം സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥി നിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍ കറ്റാനം പ്ലാന്തറ വീട്ടില്‍ അമലി(22)നെയാണ് വള്ളികുന്നം പോലീസ് പിടികൂടിയത്. വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം രാത്രി പെണ്‍കുട്ടിയെ വീട്ടില്‍നിന്നു വിളിച്ചിറക്കി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വള്ളികുന്നം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രതി ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നു മനസിലാക്കിയ പോലീസ് ഇന്നലെ പുലര്‍ച്ചെ കറ്റാനം ഭാഗത്തുനിന്നു യുവാവിനെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ ആറിനു രാത്രി കാറില്‍ സഞ്ചരിച്ച കുടുംബത്തെ സംഘം ചേര്‍ന്ന് വഴിയില്‍ തടഞ്ഞുനിര്‍ത്തി മാരകായുധങ്ങളുമായി ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് അമൽ. കാറിലുണ്ടായിരുന്ന കുടംബത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചതിന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയത്. പ്രതിയെ കായംകുളം ജുഡീഷല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി…
Read MoreCategory: Top News
കമ്മട്ടിപ്പാടം ഡിവൈഎഫ്ഐ ക്ലബ്ബ് അവതരിപ്പിക്കുന്ന…”വഴിതടഞ്ഞ് പിറന്നാള്‍ ആഘോഷം”; കാറുകളിലെത്തിയുള്ള ആഘോഷത്തിൽ കുടുങ്ങി നാട്ടുകാർ; പത്തനംതിട്ടയിലെ സംഭവകഥയിങ്ങനെ…
പത്തനംതിട്ട: കാര്‍ റാലിയായെത്തിവഴിതടഞ്ഞ് യുവാവിന്റെ പിറന്നാള്‍ ആഘോഷം. പത്തനംതിട്ട വെട്ടിപ്രം സ്വദേശി ഷിയാസിന്റെ പിറന്നാളാണ് സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ ആഘോഷിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതു മുതല്‍ ഒരു മണിക്കൂര്‍ നീണ്ട പരിപാടി നഗരത്തില്‍ ഗതാഗതം തടസപ്പെടുത്തി. ഇരുപതോളം കാറുകളുമായി അമ്പതിലധികം യുവാക്കള്‍ ആഘോഷത്തില്‍ പങ്കെടുത്തു. കമ്മട്ടിപ്പാടം എന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ക്ലബ്ബാണ് ആഘോഷം സംഘടിപ്പിച്ചതെന്നു പറയുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം വിശദീകരിച്ചു. നഗരത്തിലെ ഗതാഗതം തടസപ്പെടുത്തി ആഘോഷ പരിപാടി നടത്തിയവര്‍ക്കെതിരേ കേസെടുക്കുമെന്നു പത്തനംതിട്ട പോലീസ് പറഞ്ഞു. ജനറല്‍ ആശുപത്രി, പത്തനംതിട്ട നഗരം, തിരുവല്ല, സ്റ്റേഡിയം റോഡ്, വെട്ടിപ്രം എന്നിവിടങ്ങളിലേക്കു പോകുന്ന നഗരത്തിലെ പ്രധാന ജംഗ്ഷനിലാണ് വഴിതടഞ്ഞ് ആഘോഷം അരങ്ങേറിയത്. പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. ജില്ലയില്‍ മൂന്നാം തവണയാണ് പൊതുനിരത്തില്‍ പിറന്നാള്‍ ആഘോഷം നടക്കുന്നത്. കാപ്പാ കേസ് പ്രതിയായ ഡിവൈഎഫഐ…
Read Moreസംസ്ഥാനത്ത് പെയ്യാൻ മടിച്ച് തുലാവർഷം; ചുട്ടുപൊള്ളിച്ച് സൂര്യൻ; മൂന്ന് ജില്ലകളിൽ 40 ഡിഗ്രിക്ക് മേൽ താപനില; ഉച്ചവെയിലിന് കഠിനമേറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ദുര്‍ബലമായതിനു പിന്നാലെ പകല്‍ച്ചൂട് കുതിക്കുന്നു. ദിവസങ്ങളായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഉച്ചസമയങ്ങളില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇന്നലെ സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ പകല്‍ താപനില 40 ഡിഗ്രി സെല്ഷസിനു മുകളിലെത്തി. കണ്ണൂര്‍ ജില്ലയിലെ ചെമ്പേരിയില്‍ 41 ഡിഗ്രി സെല്‍ഷസ് ചൂടാണ് ഇന്നലെ അനുഭവപ്പെട്ടത്.കാസര്‍ഗോഡ് പില്ക്കോട് 40.7 ഡിഗ്രിയും പത്തനംതിട്ട ഏനാദിമംഗലത്ത് 40.9 ഡിഗ്രിയും ചൂട് അനുഭവപ്പെട്ടു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളില്‍നിന്നുള്ള കണക്കുകള്‍ പ്രകാരമാണിത്.നിരവധി പ്രദേശങ്ങളില്‍ പകല്‍ച്ചൂട് 35 ഡിഗ്രി സെല്ഷസിനും മുകളിലെത്തിയതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. എറണാകുളം ജില്ലയിലെ ചൂണ്ടിയില്‍ ഇന്നലെ ഏറ്റവും കൂടിയ പകല്‍ താപനില 39.2 ഡിഗ്രി സെല്‍ഷസ് രേഖപ്പെടുത്തി. ജില്ലയിലെ ഇടമലയാര്‍, കൂത്താട്ടുകുളം എന്നിവിടങ്ങളില്‍ 36. ഡിഗ്രി ചൂട് അനുഭവപ്പെട്ടു. ആലപ്പുഴ തൈക്കാട്ട്ശേരിയില് ചൂട് 35 ഡിഗ്രി കടന്നു. കണ്ണൂര്‍ ജില്ലയിലാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍…
Read Moreതമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി എത്തിയവർ; തെലുങ്കു പരാമർശത്തിന് പിന്നാലെ നടി മുങ്ങി; കസ്തൂരിക്കെതിരേ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കേസ്
ചെന്നൈ: തെലുങ്ക് പരാമർശം നടത്തിയതിൽ കേസെടുത്തതിനു പിന്നാലെ നടി കസ്തൂരി ഒളിവിൽ. പോയസ് ഗാർഡനിലെ താരത്തിന്റെ വീട് പൂട്ടിയ നിലയിലാണ്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന സമൻസ് നൽകാൻ പോലീസ് എത്തിയപ്പോഴാണ് കസ്തൂരി വീട് പൂട്ടി പോയ വിവരം അറിയുന്നത്. തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി എത്തിയവരുടെ പിൻതലമുറക്കാരാണ് തെലുങ്കർ എന്നാണ് നടി പറഞ്ഞത്. എന്നാൽ ഇത് വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നത്. തുടര്‍ന്ന് കസ്തൂരി സോഷ്യല്‍ മീഡിയയില്‍ വിശദീകരണം നല്‍കിയെങ്കിലും വിവാദം കെട്ടടങ്ങിയില്ല. തുടര്‍ന്ന് പ്രശ്നം പരിഹരിക്കാൻ കസ്തൂരി വീട്ടിൽ ഒരു പത്രസമ്മേളനം സംഘടിപ്പിക്കുകയും തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചുകൊണ്ട് സമൻസ് അയച്ചത്.
Read More‘ഹൂ ഈസ് ദാറ്റ്?’: മുൻമന്ത്രി മേഴ്സിക്കുട്ടിയമ്മയെ പരിഹസിച്ച് കമന്റിട്ട് എൻ. പ്രശാന്ത്
തിരുവനന്തപുരം: മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മയെ പരിഹസിച്ച് എൻ. പ്രശാന്ത് ഐഎഎസ്. മേഴ്സിക്കുട്ടിയമ്മക്ക് മറുപടി ഉണ്ടോ എന്ന ചോദ്യത്തിന് അത് ആരാണെന്നായിരുന്നു ഫേസ്ബുക്കിലൂടെ പ്രശാന്തിന്റെ മറുചോദ്യം. അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകിനെതിരേയുള്ള ഫേസ്ബുക്ക് പോസ്റ്റിനു താഴെ മേഴ്സിക്കുട്ടിയമ്മയ്ക്ക് മറുപടിയുണ്ടോ എന്നൊരാൾ കമന്റിട്ടിരുന്നു. ഇതിനു മറുപടിയായായണ് ‘ഹൂ ഈസ് ദാറ്റ്’ എന്ന് പ്രശാന്ത് ചോദിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് വേണ്ടി പ്രശാന്ത് രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്ന് മേഴ്സിക്കുട്ടിയമ്മ ഫേസ്ബുക്കിലൂടെ ആരോപിച്ചു. ഐഎഎസ് ഉദ്യോഗസ്ഥൻ പുലർത്തേണ്ട സാമാന്യ മര്യാദയും സർവീസ് ചട്ടങ്ങളും ലംഘിച്ചയാളാണ് പ്രശാന്തെന്നാണ് മേഴ്സിക്കുട്ടിയമ്മയുടെ വിമർശനം.
Read More‘ഒരു കുടിയൊഴിപ്പിക്കലിനെയും സിപിഎം അംഗീകരിക്കില്ല, മുന്‍പും അനുവദിച്ചില്ല, ഇനിയും അനുവദിക്കില്ല’: മുനമ്പത്ത് വര്‍ഗീയ ധ്രൂവീകരണത്തിന് ബിജെപി ശ്രമം; എം. വി. ഗോവിന്ദൻ
പാലക്കാട്: മുനമ്പത്ത് ബി.ജെ.പി വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരോപിച്ചു. ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരേ സമരം നടത്തിയവരാണ് കമ്മ്യൂണിസ്റ്റുകാര്‍.ഒരു കുടിയൊഴിപ്പിക്കലിനെയും സിപിഎം അനുവദിച്ച ചരിത്രമില്ല. സുരേഷ് ഗോപി എന്തൊക്കയോ പറയുകയാണ്. അതിനൊന്നും മറുപടിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘ഒരു കുടിയൊഴിപ്പിക്കലിനെയും സിപിഎം അംഗീകരിക്കില്ല. മുന്‍പും അനുവദിച്ചില്ല, ഇനിയും അനുവദിക്കില്ല. ഇടുതപക്ഷമാണ് കേരളത്തെ ഇങ്ങനെ വളര്‍ത്തിയെടുത്തത്. മുനമ്പം അല്ല, കേരളത്തില്‍ എവിടെയായാലും ഭൂമിയില്‍ നിന്ന് ആരെയും ഒഴിപ്പിക്കാന്‍ അനുവദിക്കുന്ന പ്രശ്നമില്ല. കോടതിയുള്‍പ്പടെയുളള സാങ്കേതിക പ്രശ്നങ്ങളുണ്ട്. അതൊക്കെ സര്‍ക്കാര്‍ പരിഹരിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കും’. ‘കൈവശക്കാര്‍ക്കും കുടികിടപ്പുകാര്‍ക്കും കൃഷിക്കാര്‍ക്കും വേണ്ടിയും നിലകൊണ്ടതിന്റെ ഉത്പന്നമാണ് അധുനിക കേരളം. അല്ലാതെ ഇവര്‍ കുറച്ചാളുകള്‍ നടത്തിയതുകൊണ്ട് ഉണ്ടായതല്ല കേരളം ഇങ്ങനെയായത്. 1957ല്‍ ഇഎംഎസ് അധികാരത്തില്‍ വന്നപ്പോള്‍ ആണ് ഇന്ത്യയില്‍ ആദ്യമായി കുടിയൊഴിപ്പിക്കരുതെന്ന ഓര്‍ഡിനന്‍സ് ഇറക്കിയത്. അതിന്റെ ഭാഗമായാണ് സാധാരണമനുഷ്യര്‍ക്ക്…
Read Moreഎൻ. പ്രശാന്ത് വഞ്ചനയുടെ പര്യായം; കടൽവിൽക്കൽ വിവാദം സൃഷ്ടിച്ചത് ചെന്നിത്തലയുമായി ചേര്‍ന്ന്; ആഞ്ഞടിച്ച് മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
കൊല്ലം: എന്‍. പ്രശാന്തിനെതിരേ ഫെയ്സ്ബുക്ക് പോസ്റ്റുമായി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജെ. മേഴ്സിക്കുട്ടിയമ്മ. ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തിന് പിന്നില്‍ പ്രശാന്താണെന്ന് മെേഴ്സിക്കുട്ടിയമ്മ ആരോപിച്ചു. രാഷ്ട്രീയ ഗൂഢാലോചന നടത്തുന്ന കാര്യത്തിലും പ്രശാന്ത് വില്ലന്റെ റോളിൽ പ്രവർത്തിക്കുന്നതാണ് കണ്ടതെന്നും അവർ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ശ്രീ പ്രശാന്ത് ഐഎഎസ് എല്ലാ സർവീസ് ചട്ടങ്ങളും സാമാന്യ മര്യാദകളും ലംഘിച്ച് പ്രവർത്തിക്കുന്നതിന്റെ വാർത്തകൾ ആണല്ലോ ഇന്ന് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. എന്നാൽ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്ന കാര്യത്തിലും പ്രശാന്ത് വില്ലന്റെ റോളിൽ പ്രവർത്തിക്കുന്നതാണ് 2021 ഫെബ്രുവരിമാസം കണ്ടത്. 21 ഫെബ്രുവരി മാസം കോൺഗ്രസിന്റെ രാഷ്ട്രീയ പ്രചരണ ജാഥ കൊല്ലത്ത് എത്തിയപ്പോൾ അന്നത്തെ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല ഒരു വെടി പൊട്ടിക്കുന്നു. 5000 കോടിയുടെ ആഴക്കടൽ ട്രോളറുകൾക്ക് ഫിഷറീസ് വകുപ്പ് അനുമതി…
Read More‘പാലക്കാടെന്ന സ്നേഹ വിസ്മയം’; സിപിഎം പത്തനംതിട്ട ഫേസ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചരണ വീഡിയോ: വ്യാജ പേജെന്ന് ജില്ലാ സെക്രട്ടറി
പത്തനംതിട്ട: സിപിഎം പത്തനംതിട്ട ഫേസ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ.”പാലക്കാട് എന്ന സ്നേഹ വിസ്മയം” എന്ന് അടിക്കുറിപ്പോടെയാണ് സിപിഎമ്മിന്റെ പേജിൽ വീഡിയോ പങ്കുവച്ചത്. 63,000 ഫോളോവേഴ്സ് ഉള്ള പേജിൽ അബദ്ധത്തിൽ പോസ്റ്റ് ചെയ്തതാണ് വീഡിയോ. സംഭവം ശ്രദ്ധയിൽപെട്ട ഉടൻതന്നെ ദൃശ്യങ്ങൾ ഒഴിവാക്കി. പിന്നാലെ സിപിഎം ജില്ലാ നേതൃത്വം പ്രതികരണവുമായി രംഗത്തെത്തി. വീഡിയോ പങ്കുവയ്ക്കപ്പെട്ടത് സിപിഎമ്മിന്റെ ഔദ്യോഗിക പേജ് അല്ല എന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു പറഞ്ഞു. മാത്രമല്ല പേജ് സിപിഎമ്മിന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് ആണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പേജിന്റെ അഡ്മിന് പാനല്‍ ആരാണെന്ന് കൃത്യമായി മനസിലാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും സിപിഎം ജില്ലാ സെക്രട്ടറിയംഗം ഉള്‍പ്പടെയുള്ളവര്‍ പാനലിലുണ്ടെന്നാണ് വിവരം. ഔദ്യോഗികമായ ചുമതലയില്ലാത്തവര്‍ പാനലിലുണ്ടെന്നും അവര്‍ അബദ്ധവശാലോ ബോധപൂര്‍വമായോ ഇടപെട്ടിട്ടുണ്ടോ എന്നാണ് സംശയം.
Read Moreവീട്ടിലെ വേലക്കാരിക്ക് പ്രായം ഇരുപത്തിരണ്ട്; എഴുപത്തിയഞ്ചുകാരൻ ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി യുവതിയെ പീഡിപ്പിച്ചു; മുന്‍ ഹോര്‍ട്ടികോർപ്പ് എംഡി നാടുവിട്ടു; നടുക്കുന്ന സംഭവം കൊച്ചിയിൽ…
കൊച്ചി: ഒഡീഷ സ്വദേശിനിയായ യുവതിയെ ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്കി പീഡിപ്പിപ്പിച്ച കേസിലെ പ്രതി പോലീസില്‍ കീഴടങ്ങി. മുന്‍ ഹോര്‍ട്ടികോർപ്പ് എംഡി ആയിരുന്ന ശിവപ്രസാദ് (75) ആണ് ഇന്ന് രാവിലെ എറണാകുളം സൗത്ത് എസിപി ഓഫീസിലെത്തി കീഴടങ്ങിയത്. 27 ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു. പോലീസില്‍ കീഴടങ്ങിയ ഉടന്‍ ദേഹാസ്വാസ്ഥ്യം കാണിച്ചതിനെ തുടര്‍ന്ന് ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ പോലീസ് നിരീക്ഷണത്തില്‍ ഇയാള്‍ ചികിത്സയിലാണ്. വൈകാതെ അറസ്റ്റ് രേഖപ്പെടുത്തും. വീട്ടുജോലിക്കുനിന്ന 22 കാരിയെ ശീതള പാനീയത്തില്‍ മദ്യം നല്കി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തിനു ശേഷം അവശനിലയിലായ പെണ്‍കുട്ടി മറ്റൊരു ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. അതിനുശേഷം പ്രതിയും കുടുംബവും ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താന്‍ പോലീസ് നടപടികള്‍ വൈകുന്നുവെന്ന് പരാതി ഉയർന്നിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി ഇയാള്‍ കോടതിയെ സമീപിച്ചെങ്കിലും ജാമ്യം നിഷേധിക്കുകയുണ്ടായി.…
Read Moreഇറങ്ങേണ്ട സ്ഥലത്ത് ഇറക്കാതെ ഓട്ടോറിക്ഷ കുതിച്ചു പാഞ്ഞു; സ്വയരക്ഷയ്ക്കായി പുറത്തേക്ക് ചാടി യുവതിയുടെ രക്ഷപെടൽ; ഒളിവിൽപ്പോയ പ്രതിയെ വലയിലാക്കി പോലീസ്
അടൂർ: യുവതിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് താത്കാലിക ജീവനക്കാരിയായ യുവതി ഭയന്ന് ഓട്ടോയിൽനിന്നും പുറത്തേക്ക് ചാടിയതിൽ ഇവർക്കു പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അടൂർ പള്ളിക്കൽ മേക്കുന്നുമുകൾ അർച്ചന ഭവനിൽ ആദർശ് സുകുമാരനെ (38) അടൂർ പോലീസ് അറസ്റ്റ് ചെയ്തു. നവംബർ നാലിന് രാവിലെ 10.15നാണ് സംഭവം. പഴകുളത്തുനിന്നു മേക്കുന്നുമുകൾ ഭാഗത്തേക്ക് പോകുകയായിരുന്ന ആദർശ് സുകുമാരൻ ഓടിച്ച ഓട്ടോറിക്ഷ പഞ്ചായത്ത് ഭാഗത്തേക്ക് പോകാൻ ജീവനക്കാരി സവാരിക്കായി വിളിച്ചു. തുടർന്ന് ഓട്ടോറിക്ഷയിൽ കയറിയ യുവതി പഞ്ചായത്തിനു മുൻപിൽ എത്തിയപ്പോൾ വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ആദർശ് സുകുമാരൻ നിർത്താതെ ഓടിച്ചുപോയി. ഇതിൽ ഭയന്ന് രക്ഷപ്പെടാൻ വേണ്ടി യുവതി ഓട്ടോറിക്ഷയിൽനിന്നും പുറത്തേക്ക് ചാടി. തുടർന്ന് ആദർശ് സുകുമാരൻ ഓട്ടോറിക്ഷ നിർത്താതെ ഓടിച്ചു പോകുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഡിവൈഎസ്പി സന്തോഷിന്റെ…
Read More