വള്ളികുന്നം: പ്രായപൂത്തിയാകാത്ത വള്ളികുന്നം സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥി നിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍ കറ്റാനം പ്ലാന്തറ വീട്ടില്‍ അമലി(22)നെയാണ് വള്ളികുന്നം പോലീസ് പിടികൂടിയത്.
വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം രാത്രി പെണ്‍കുട്ടിയെ വീട്ടില്‍നിന്നു വിളിച്ചിറക്കി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വള്ളികുന്നം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
പ്രതി ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നു മനസിലാക്കിയ പോലീസ് ഇന്നലെ പുലര്‍ച്ചെ കറ്റാനം ഭാഗത്തുനിന്നു യുവാവിനെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ ആറിനു രാത്രി കാറില്‍ സഞ്ചരിച്ച കുടുംബത്തെ സംഘം ചേര്‍ന്ന് വഴിയില്‍ തടഞ്ഞുനിര്‍ത്തി മാരകായുധങ്ങളുമായി ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് അമൽ.
കാറിലുണ്ടായിരുന്ന കുടംബത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചതിന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയത്. പ്രതിയെ കായംകുളം ജുഡീഷല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.