എടത്വ: ചുവട് തുരുമ്പിച്ച സിലിണ്ടറില്‍നിന്ന് ഗ്യാസ് ചോര്‍ന്നു. ഒഴിവായത് വന്‍ ദുരന്തം. തലവടി ആനപ്രമ്പാല്‍ തെക്കേകര സ്വദേശിയുടെ വീട്ടാവശ്യത്തിന് എത്തിച്ച സിലിണ്ടറിന്റെ തുരുമ്പിച്ച ചുവടുഭാഗത്തുനിന്നാണ് ഗ്യാസ് ചോര്‍ന്നത്. ഏജന്‍സി തിങ്കളാഴ്ചയാണ് ഗ്യാസ് വീട്ടില്‍ എത്തിച്ചത്. പഴയ കുറ്റിയില്‍ ഗ്യാസ് ഉള്ളതിനാല്‍ പുതിയ സിലിണ്ടര്‍ അടുക്കളയോട് ചേര്‍ന്ന സ്റ്റോര്‍ റൂമിലാണ് വച്ചത്. ഇന്നലെ രാവിലെ അഹനീയമായ ഗ്യാസിന്റെ ഗന്ധം വീട്ടില്‍ പടരുന്നതറിഞ്ഞാണ് വീട്ടുകാര്‍ ഉണര്‍ന്നത്. ഗ്യാസിന്റെ ഗന്ധത്തിനൊപ്പം ശബ്ദവും കേട്ടതോടെ സ്റ്റോർ റൂമില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടറില്നിന്നാണെന്ന് മനസിലാക്കി. സിലിണ്ടറിന്റെ ചുവടുഭാഗം തുരുമ്പിച്ച നിലയിലായിരുന്നു. ഈ ഭാഗത്തുനിന്നാണ് ഗ്യാസ് ചോര്‍ന്നത്. വീട്ടുടമ സിലിണ്ടര്‍ പുറത്തിറക്കിയശേഷം ഏജന്‍സിയില്‍ വിവരം അറിയിച്ചു. ഇതിനോടകം ഗ്യാസ് വീട്ടില്‍ പടര്‍ന്നിരുന്നു. രാത്രിയില്‍ വൈദ്യുതിവിളക്ക് പ്രകാശിപ്പിക്കാതിരുന്നതും രാവിലെ അടുപ്പ് കത്തിക്കാതിരുന്നതുമാണ് വന്‍ ദുരന്തത്തില്‍നിന്ന് വീട്ടുകാര്‍ രക്ഷപ്പെട്ടത്.
Read MoreCategory: Top News
പത്ത് ലക്ഷവും 50 പവനും പോര; അമ്മായിയമ്മയുടെ ക്രൂരപീഡനത്തിന് ഇരയായ മലയാളി കോളജ് അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി; യുവതിയുടെ ശബ്ദസന്ദേശം പുറത്ത്
നാഗർകോവിൽ: സ്ത്രീധനത്തിന്റെ പേരിൽ മലയാളിയായ കോളജ് അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതിയെ (25) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ശുചിന്ദ്രത്തെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു. ആറ് മാസം മുൻപായിരുന്നു തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള ശ്രൂതിയുടെ വിവാഹം. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃമാതാവുമായി നിരന്തരം വഴക്കുണ്ടായിരുന്നതായാണു വിവരം. പത്ത് ലക്ഷം രൂപയും 50 പവൻ സ്വർണവും വിവാഹസമ്മാനമായി നൽകിയിരുന്നു. സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാർത്തിക്കിന്റെ അമ്മ വഴക്കുണ്ടാക്കി. മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചിൽപാത്രത്തിൽനിന്ന് ഭക്ഷണം കഴിക്കാൻ ഇവർ നിർബന്ധിച്ചെന്നും ശ്രൂതിയുടെ ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. ശ്രുതിയുടെ കുടുംബം കോയമ്പത്തൂരിൽ സ്ഥിരതാമസമാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreവയനാടിന്റെ പ്രിയങ്കരിയാവാൻ വന്ന പ്രിയങ്കഗാന്ധി കോടീശ്വരി; സത്യവാങ്മൂലത്തിൽ നൽകിയത് 12 കോടിയുടെ സ്വത്തുണ്ടെന്ന്; ഭർത്താവ് റോബർട്ട് വധ്രയുടെ സ്വത്ത് വിവരം ഇങ്ങനെ…
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി പത്രിക സമർപ്പിച്ച പ്രിയങ്ക ഗാന്ധിക്കുള്ളത് 12 കോടി രൂപയുടെ സ്വത്ത്. നാമനിർദേശ പത്രികയ്ക്കൊപ്പം നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് ബാങ്കുകളിലെ നിക്ഷേപം ഉൾപ്പെടെ 4.24 കോടി രൂപയുടെ ജംഗമവസ്തുക്കളും 7.74 കോടി രൂപയുടെ സ്ഥാവരവസ്തുക്കളുമുണ്ട്. 2.1 കോടി രൂപയുടെ ഭൂസ്വത്തുക്കൾ ഉണ്ട്. 15.75 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. ഭർത്താവ് റോബർട്ട് വധ്ര സമ്മാനമായി നല്കിയ ഹോണ്ട സിആർവി കാർ, 1.15 കോടി വിലമതിക്കുന്ന 4400 ഗ്രാം സ്വർണം എന്നിവയുണ്ട്. ഹിമാചൽ പ്രദേശിലെ സിംലയിൽ സ്വന്തമായി വീടുണ്ടെന്നും അത് 5.63 കോടി രൂപ വിലമതിക്കുന്നതാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഭർത്താവ് റോബർട്ട് വധ്രയുടെ ആസ്തി സംബന്ധിച്ചും സത്യവാങ്മൂലത്തിൽ പറയുന്നു. 37.91 കോടി രൂപയുടെ ജംഗമവസ്തുക്കളും 27.64 കോടി രൂപയുടെ സ്ഥാവരവസ്തുക്കളുമുണ്ട്.
Read Moreപ്രായം ഇരുപത്തിയാറിൽ, സരിതയുടെ പണി മോഷണം; നാലുജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽ കാണിക്കവഞ്ചി മോഷണക്കേസ്; കൂട്ടാളികളായി രണ്ടു ആൺസുഹൃത്തുക്കളും
കായംകുളം: ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മൂന്നംഗ സംഘത്തെ കായംകുളം പോലീസ് പിടികൂടി. കൃഷ്ണപുരം മാരൂർത്തറ പടീറ്റതിൽ വീട്ടിൽ അൻവർ ഷാ (27), പുള്ളിക്കണക്ക് ശിവജി ഭവനം വീട്ടിൽ സരിത (26), ആലപ്പുഴ കലവൂർ പറച്ചിറയിൽ വീട്ടിൽ ശ്യംജിത്ത് (31) എന്നിവരാണ് പിടിയിലായത്. കാപ്പിൽ എസ്എൻഡിപി ശാഖ മന്ദിരത്തിന്റെ വാതിൽ തകർത്ത് ചെമ്പ് നിർമ്മിത കാണിക്കവഞ്ചി മോഷ്ടിച്ച കേസിലാണ് പ്രതികൾ പിടിയിലായത്. പിടിയിലായ അൻവർ ഷായും സരിതയും അടൂർ, പുത്തൂർ, കുമളി, വൈക്കം, വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനുകളിൽ സമാന കേസുകളിൽ പ്രതികളാണ്. മൂന്നാം പ്രതിയായ ശ്യാംജിത്ത് ആലപ്പുഴ നോർത്ത്,ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനുകളിൽ അടിപിടി കേസുകളിൽ പ്രതിയാണ്. കായംകുളം സിഐ അരുൺ ഷാ, എസ്ഐമാരായ രതീഷ് ബാബു, വിനോദ്, സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ്, നിഷാദ്, അഖിൽ മുരളി, അരുൺ, വിഷ്ണു, സോനു ജിത്ത്, ഗോപകുമാർ, ഷിബു,…
Read Moreതനിക്കിത് പുതിയ യാത്രയാണിത്; ഏത് പ്രശ്നത്തിലും കൂടെയുണ്ടാകും; കന്നിമത്സരത്തിലെ പ്രചാരണം വ്യത്യസ്ത അനുഭവമാണെന്ന് പ്രിയങ്ക ഗാന്ധി
കല്‍പ്പറ്റ: വയനാടിനെ കൈവിടില്ല, ഏത് പ്രശ്നത്തിലും സന്തോഷത്തിലും വയനാടിനൊപ്പമുണ്ടാകും. ജില്ലയെ നയിക്കാന്‍ അവസരം നല്കിയാല് അത് ആദരമായി കാണുമെന്ന് കോൺഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി. വയനാട്ടിലെ റോഡ് ഷോയ്ക്കുശേഷം കല്‍പ്പറ്റയിലെ പൊതുപരിപാടിയിൽ വോട്ടര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയങ്ക. 17-ാം വയസിലാണ് പിതാവിന് വേണ്ടി ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇന്നിപ്പോള്‍ 35 വര്‍ഷത്തോളമായി അച്ഛനുവേണ്ടിയും അമ്മയ്ക്കും വേണ്ടിയും സഹോദരങ്ങള്‍ക്ക് വേണ്ടിയും മറ്റു നേതാക്കള്‍ക്ക് വേണ്ടിയും പ്രചാരണം നടത്തി. പക്ഷേ ആദ്യമായാണ് തനിക്ക് വേണ്ടി ഒരു തെരഞ്ഞടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതെന്നും അത് വ്യത്യസ്തവമായ അനുഭവമാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തവും പ്രിയങ്ക പ്രസംഗത്തില്‍ അനുസ്മരിച്ചു. ചൂരല്‍മലയിലെ ദുരന്തകാഴ്ചകളും കരളുറപ്പും തന്റെ ഉള്ളില്‍ തൊട്ടു. എല്ലാം നഷ്ടപ്പെട്ട മനുഷ്യരെയാണ് താന്‍ അവിടെ കണ്ടത്. താൻ കണ്ട ഓരോരുത്തരും പരസ്പരം സഹായിച്ചുകൊണ്ട് പ്രവര്‍ത്തിക്കുകയായിരുന്നു. വയനാട്ടുകാരുടെ ഈ…
Read Moreകോണ്‍ഗ്രസില്‍നിന്നു പുറത്ത് വരുന്നവരെ സ്ഥാനാര്‍ഥിയാക്കുന്നത് സിപിഎമ്മിന്റെ നെറികേടിന്റെ ഫലം; രാഹുല്‍ മാങ്കൂട്ടത്തിലിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍പോലും വോട്ട് ചെയ്യില്ലെന്ന് പി.സി.ജോർജ്
കോട്ടയം: എഡിഎം നവീന്‍ ആത്മഹത്യ ചെയ്യാന്‍ കാരണക്കാരിയായ മുന്‍ കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ സ്ത്രീസമൂഹത്തിന് അപമാനമെന്ന് പി.സി. ജോര്‍ജ്. ദിവ്യയെ അറസ്റ്റു ചെയ്യാന്‍ ഇതുവരെ പോലീസ് തയാറായിട്ടില്ല. ദിവ്യയെ സംരക്ഷിക്കുന്ന സിപിഎമ്മിന് മാന്യതയില്ലെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. വഖഫ് നിയമത്തില്‍ 1995ലും 2013ലും ഭേദഗതികള്‍ വരുത്തിയ കോണ്‍ഗ്രസ് അനിയന്ത്രിതമായ അധികാരങ്ങളാണ് വഖഫ് ബോര്‍ഡിന് നല്‍കിയത്. നിയമത്തിലൂടെ വഖഫ് ഭൂമിയാണെന്ന് വിശ്വസിക്കാന്‍ കാരണമുണ്ടായാല്‍ ആ സ്ഥലം വഖഫ് ഭൂമിയായി മാറുകയാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു. കോണ്‍ഗ്രസില്‍നിന്നു പുറത്ത് വരുന്നവരെ സ്ഥാനാര്‍ഥിയാക്കുന്നത് സിപിഎമ്മിന്റെ നെറികേടിന്റെ ഫലമായാണ്. കേരള കോണ്‍ഗ്രസ് പിരിച്ചുവിടാനുള്ള സമയം അതിക്രമിച്ചു. ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപി വിജയിക്കും. കെ. കരുണാകരന്റെ കുടുംബത്തെ അപമാനിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍പോലും വോട്ട് ചെയ്യില്ല. രാഹുലിന് പകരം പാലക്കാട് കെ. മുരളീധരനെ സ്ഥാനാര്ഥിയാക്കുന്നതായിരുന്നു ന്യായം. ഇരട്ടത്താപ്പും ഗ്രൂപ്പുകളിയും…
Read Moreതിരക്കുള്ള ബസിൽ കയറിയത് പോക്കറ്റടിക്കാൻ; കൈയിൽ കിട്ടിയ ബാഗിൽ കോടികളുടെ സ്വർണം; എല്ലാം വിറ്റ് പണവുമായി വന്നത് കയറിയത് പോലീസിന്റെ വലയിലും
മലപ്പുറം: കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരുടെ സ്വര്‍ണം കവര്‍ന്ന സംഭവത്തിൽ മൂന്നു പേരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. എറണാംകുളം പള്ളുരുത്തി സ്വദേശി നെല്ലിക്കല്‍ നൗഫല്‍ ( 34), പാറപ്പുറത്ത് ജോയ് (50) എന്ന നിസാര്‍, കോഴിക്കോട് കൊയിലാണ്ടി സ്വദേശി നാലേരിവീട് ബാബു (61) എന്ന ജയാനന്ദന് എന്നിവരെയാണ് തിരൂര്‍ ഡിവൈഎസ്പിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘവും ചങ്ങരംകുളം പോലീസും ചേര്‍ന്ന് പിടികൂടിയത്. കോഴിക്കോട് കോട്ടക്കല്‍ പള്ളുരുത്തി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് അന്വേഷണസംഘം പ്രതികളെ കണ്ടെത്തിയത്. കവര്‍ച്ച ചെയ്ത സ്വര്‍ണവും വില്പന നടത്തി ലഭിച്ച പണവും വിവിധ സ്ഥലങ്ങളില്‍നിന്നായി അന്വേഷണസംഘം കണ്ടെടുത്തു. പോക്കറ്റടി സംഘത്തില്‍ പെട്ട മൂന്നു പേരും വളാഞ്ചേരിയില്നിന്നാണു തിരക്കുള്ള കെഎസ്ആര്‍ടിസി ബസ്സില്‍ കയറിയത്. ജ്വല്ലറികളില്‍ സാമ്പിള്‍ കാണിക്കുന്നതിനായി കൊണ്ടുവന്ന ഒരു കോടി രൂപയിലതികം വരുന്ന സ്വര്‍ണവുമായി കുറ്റിപ്പുറത്തുനിന്നു ബസില്‍ കയറിയ തൃശൂര്‍ സ്വദേശി ജിബിയുടെ ബാഗ് തുറന്ന്…
Read Moreഇരുട്ടിന്റെ മറയിലൂടെ… പീഡനക്കേസിൽ നടൻ മുകേഷ് അറസ്റ്റു വരിച്ചു; ആരുമറിയാതെ അഭിഭാഷകനുമായെത്തിയത് വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ
വടക്കാഞ്ചേരി: അന്വേഷണ സംഘത്തിന് മുന്നിൽ സ്വന്തം കാറിൽ രാത്രി ആരുമറിയാതെ വന്ന് മുകേഷ് എംഎൽഎ അറസ്റ്റ് വരിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് നടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നടനും എംഎൽഎയുമായ മുകേഷ് വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ ഹാജരായത്. രാത്രി അഭിഭാഷകനുമൊത്ത് അതീവരഹസ്യമായി താരം സ്റ്റേഷനിലെത്തുകയായിരുന്നു. മുകേഷിന്റെ വരവ് ആരുമറിയരുതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരും നിർദേശം നൽകിയിരുന്നു എന്നാണു സൂചന. പ്രത്യേക അന്വേഷണസംഘത്തിലെ എസ്പി ഐശ്വര്യ ദോംഗ്രെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്നു മുകേഷിനെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനാ പൂർത്തിയാക്കി ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. എറണാകുളം സെഷൻസ് കോടതി നേരത്തേ മുകേഷിനു ജാമ്യം അനുവദിച്ചിരുന്നു. ആലുവയിലെ ഒരു നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുകേഷിനെതിരേ പോലീസ് കേസെടുത്തിരുന്നത്.
Read Moreക്രിസ്റ്റൽ ക്ലിയർ… കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനും ക്ലീൻചിറ്റ്; യദുവിനെക്കുറിച്ച് പോലീസ് റിപ്പോർട്ടിൽ പറയുന്നതിങ്ങനെ
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കത്തിൽ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎല്‍എയ്ക്കും ക്ലീൻചിറ്റ് നൽകി പോലീസിന്റെ റിപ്പോര്‍ട്ട്. സച്ചിൻദേവ് എംഎല്‍എ ബസിനുള്ളിൽ അതിക്രമിച്ച് കയറിയിട്ടില്ലെന്ന് പോലീസ് കോടതിയിൽ കൊടുത്ത റിപ്പോര്‍ട്ടിൽ പറയുന്നു. കണ്ടക്ടര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഡ്രൈവര്‍ യദു ഹൈഡ്രോളിക് ഡോര്‍ തുറന്നു കൊടുക്കുകയായിരുന്നുവെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്. തര്‍ക്കം നടക്കുമ്പോള്‍ മേയറും സച്ചിനും മോശം ഭാഷ ഉപയോഗിച്ചതായി സാക്ഷികള്‍ മൊഴി നല്‍കിയിട്ടില്ലെന്നും പോലീസ് പറയുന്നു. മേയറും എംഎല്‍എയും അതിക്രമിച്ച് കയറി ചീത്ത വിളിച്ചുവെന്ന ആരോപണവും പോലീസ് തള്ളി. പരാതിയില്‍ പോലീസ് അന്വേഷണം കോടതി നിരീക്ഷണത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് യദു ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഇത് പരിഗണിക്കുന്നതിന് മുന്‍പേ തന്നെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. യദുവിന്റെ ഹര്‍ജി പരിഗണിക്കുമ്പോള്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിലാണ് മേയർക്കും…
Read Moreകല്യാണ ലഹരിയുടെ വൈബ്; വിവാഹം കഴിഞ്ഞ് മടങ്ങുന്നതിനിടെ ബസിനു മുകളിലിരുന്ന് യുവാക്കളുടെ അഭ്യാസപ്രകടനം; പിന്നാലെ പാഞ്ഞ് പോലീസ്; സിനിമയെവെല്ലും ആക്ഷൻ മണ്ണുത്തിയിൽ
മണ്ണുത്തി : വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളിൽ കയറി അപകട യാത്ര. ബസിന്റെ ഡ്രൈവറും ക്ലീനറും വിവാഹ സംഘത്തിലെ മൂന്ന് പേരും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. മണ്ണുത്തി വടക്കഞ്ചേരിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ചിറക്കോട് നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളിൽ കയറിയാണ് യുവാക്കൾ അപകട യാത്ര നടത്തിയത്. വിവാഹം കഴിഞ്ഞ് തിരികെ ചിറക്കാക്കോട്ടയ്ക്ക് വരുന്നതിനിടെ ബസ്സിൽ ഉണ്ടായിരുന്ന മൂന്ന് യുവാക്കൾ എയർഹോൾ വഴി ബസ്സിന് മുകളിലേക്ക് കയറിയിരുന്ന് യാത്ര ചെയ്യുകയായിരുന്നു. സംഭവം കണ്ട വഴിയാത്രക്കാരാണ് വിവരം മണ്ണുത്തി പൊലീസിനെ അറിയിച്ചത്. ബസ് മണ്ണുത്തി സ്റ്റേഷന് മുന്നിലൂടെ കടന്നുപോകുന്നതിനിടെ മണ്ണുത്തി പൊലീസ് ജീപ്പുമായി ബസ്സിനെ പിന്തുടർന്ന് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. സംഭവത്തിൽ ചരക്കേക്കോട് സ്വദേശികളായ മൂന്ന് പേർക്കെതിരയാം ബസിലെ ഡ്രൈവർക്കും ക്ലീനർക്കുമെതിരയുമാണ് കേസെടുത്തത്. തുടർ നടപടികൾ സ്വീകരിക്കാൻ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട് ഉദ്യാഗസ്ഥർക്ക് കൈമാറു…
Read More