മേ​ജ​ർ ത​ട്ടി​പ്പ്… ല​ക്ഷ​ങ്ങ​ൾ കീ​ശ​യി​ലാ​ക്കി ത​ട്ടി​പ്പ്; സം​വി​ധാ​ക​ൻ മേ​ജ​ര്‍ ര​വി​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു പ്ര​കാ​രം കേ​സ്

തൃ​ശൂ​ർ: ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തെ ക​ബ​ളി​പ്പി​ച്ച് പ​ന്ത്ര​ണ്ട് ല​ക്ഷം ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ൽ സം​വി​ധാ​യ​ക​ൻ മേ​ജ​ർ ര​വി​യ്ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു പ്ര​കാ​രം കേ​സെ​ടു​ത്തു. കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സാ​ണ് കേ​സ് എ​ടു​ത്ത​ത്. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ണം ത​ട്ടി​യെ​ന്നാ​ണ് ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ പ​രാ​തി. മേ​ജ​ർ ര​വി​യു​ടെ ത​ണ്ട​ർ​ഫോ​ഴ്‌​സ് സ്‌​ഥാ​പ​ന​ത്തി​ന്‍റെ സ​ഹ ഉ​ട​മ​ക​ളും കേ​സി​ൽ പ്ര​തി​ക​ളാ​ണ്. മേ​ജ​ര്‍ ര​വി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് തു​ക ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് പ​രാ​തി​ക്കാ​ര​ന്‍ പ​റ​ഞ്ഞു.

Read More

കോ​ൽ​ക്ക​ത്ത മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കൊ​ല​പാ​ത​കം; കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ ചോ​ദ്യം​ചെ​യ്യും: സി​ബി​ഐ

കോ​ൽ​ക്ക​ത്ത: കോ​ൽ​ക്ക​ത്ത ആ​ർ​ജി ക​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പി.​ജി. ഡോ​ക്ട​റെ ബ​ലാ​ത്സം​ഗം ചെ​യ്തു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ ചോ​ദ്യം​ചെ​യ്യാ​നൊ​രു​ങ്ങി സി​ബി​ഐ. ഏ​ക​ദേ​ശം മു​പ്പ​തോ​ളം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നോ​ട്ടീ​സ് ന​ൽ​കി​യ​താ​യി സി​ബി​ഐ അ​റി​യി​ച്ചു. കേ​സ് ആ​ദ്യം അ​ന്വേ​ഷി​ച്ച പോ​ലീ​സ് സ​ഞ്ജ​യ് റോ​യി എ​ന്ന​യാ​ളെ അ​റ​സ്റ്റ്ചെ​യ്തി​രു​ന്നു. പോ​ലീ​സ് സി​വി​ക് വൊ​ള​ണ്ടി​യ​റാ​യ ഇ​യാ​ൾ മാ​ത്ര​മ​ല്ല പ്ര​തി​യെ​ന്ന് ഡോ​ക്ട​റു​ടെ മാ​താ​പി​താ​ക്ക​ൾ സി​ബി​ഐ​യെ ധ​രി​പ്പി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു പ​ഴ​ത​ട​ച്ചു​ള്ള അ​ന്വേ​ഷ​ണം. യു​വ​ഡോ​ക്ട​റു​ടെ കൊ​ല​പാ​ത​കം ന​ട​ന്ന സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ൽ ജോ​ലി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടെ വീ​ണ്ടും ചോ​ദ്യം​ചെ​യ്യാ​നാ​ണ് സി​ബി​ഐ തീ​രു​മാ​നം. കേ​സ് അ​ന്വേ​ഷി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും സി​ബി​ഐ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, അ​ന്വേ​ഷ​ണ​ത്തി​ൽ പൂ​ർ​ണ​മാ​യും സു​താ​ര്യ​ത കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്നു​വെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി കോ​ൽ​ക്ക​ത്ത പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ വി​നീ​ത് ഗോ​യ​ൽ രം​ഗ​ത്തെ​ത്തി. ഒ​രാ​ളു​ടെ പ​ങ്കു​പോ​ലും മ​റ​ച്ചു​വ​യ്ക്കാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ല. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ​പ്പെ​ടെ കൈ​വ​ശ​മു​ള്ള മു​ഴു​വ​ൻ തെ​ളി​വു​ക​ളും സി​ബി​ഐ​ക്കു കൈ​മാ​റി.…

Read More

സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രും; 11 ജി​ല്ല​ക​ളി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: നാ​ലു ദി​വ​സം കൂ​ടി സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. തീ​വ്ര മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കാ​സ​ര്‍​ഗോ​ഡ് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ ഇ​ന്നും നാ​ളെ​യും യെ​ല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ തി​ങ്ക​ളാ​ഴ്ച​യും മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ചൊ​വ്വാ​ഴ്ച​യും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​ക​പ്പെ​ട്ടി​ട്ടു​ള്ള ജി​ല്ല​ക​ളി​ലെ പ്ര​ള​യ​സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

Read More

ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​രം: ന​ട​ൻ ഋ​ഷ​ഭ് ഷെ​ട്ടി, ന​ടി നി​ത്യ മേ​നോ​ൻ; മി​ക​ച്ച ചി​ത്രം ആ​ട്ടം

ന്യൂ​ഡ​ൽ​ഹി: എ​ഴു​പ​താം ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ത്തി​ൽ തി​ള​ങ്ങി മ​ല​യാ​ളം. മി​ക​ച്ച ചി​ത്ര​മാ​യ ആ​ട്ടം മൂ​ന്ന് അ​വാ​ർ​ഡു​ക​ൾ നേ​ടി. ആ​ട്ട​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ച ആ​ന​ന്ദ് ഏ​ക​ര്‍​ഷി​യാ​ണ് മി​ക​ച്ച തി​ര​ക്ക​ഥാ​കൃ​ത്ത്. ചി​ത്ര​സം​യോ​ജ​ന​ത്തി​നു​ള്ള പു​ര​സ്‌​കാ​ര​വും ആ​ട്ട​ത്തി​നാ​ണ്. ക​ന്ന​ഡ ന​ട​ൻ റി​ഷ​ഭ് ഷെ​ട്ടി മി​ക​ച്ച ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ നി​ത്യ മേ​നോ​നും മാ​ന​സി പ​രേ​ഖും മി​ക​ച്ച ന​ടി​ക്കു​ള്ള അ​വാ​ർ​ഡ് പ​ങ്കി​ട്ടു. സൂ​ര​ജ് ആ​ർ. ബ​ർ​ജാ​ത്യ​യാ​ണ് മി​ക​ച്ച സം​വി​ധാ​യ​ക​ൻ. ക​ന്ന​ഡ ചി​ത്രം കാ​ന്താ​ര​യാ​ണ് മി​ക​ച്ച ജ​ന​പ്രി​യ ചി​ത്രം. നോ​ൺ ഫീ​ച്ച​ർ ഫി​ലിം വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച സം​വി​ധാ​യി​ക​യാ​യി മ​റി​യം ചാ​ണ്ടി മേ​നാ​ച്ചേ​രി​യെ തെ​ര‍​ഞ്ഞെ​ടു​ത്തു. സൗ​ദി വെ​ള്ള​ക്ക​യാ​ണ് മി​ക​ച്ച മ​ല​യാ​ള ചി​ത്രം. സ​ലി​ല്‍ ചൗ​ധ​രി​യു​ടെ മ​ക​ന്‍ സ​ഞ്ജ​യ് സ​ലീ​ല്‍ ചൗ​ധ​രി​ക്കു മ​ല​യാ​ള ചി​ത്ര​മാ​യ കാ​ഥി​ക​നി​ലെ സം​ഗീ​ത സം​വി​ധാ​ന​ത്തി​ന് പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ര്‍​ശം ല​ഭി​ച്ചു. 2022ലെ ​ചി​ത്ര​ങ്ങ​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. 2022 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ സെ​ൻ​സ​ർ…

Read More

കൊ​ച്ചി​യി​ൽ നൈ​റ്റ് റൈ​ഡി​ന് പെ​ൺ​കൂ​ട്ടം! ഗ​ര്‍​ഭ​നി​രോ​ധ​ന വ​സ്തു​ക്ക​ളു​ടെ വി​ല്പ​ന​യി​ൽ വ​ൻ വ​ർ​ധ​ന; ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​റെ​യും കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ൾ;  ന​ട​പ​ടി​യെ​ടു​ക്കാ​നാ​വാ​തെ പോ​ലീ​സ്

കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ പു​ല​ര്‍​ച്ചെ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സ് സം​ഘ​ത്തി​നു മു​ന്നി​ല്‍ ആ​ണ്‍ സു​ഹൃ​ത്തി​നൊ​പ്പം വ​ന്നു​പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ ബാ​ഗ് പ​രി​ശോ​ധി​ച്ച വ​നി​ത എ​സ്‌​ഐ ബാ​ഗി​ല്‍ ക​ണ്ട​ത് ഗ​ര്‍​ഭ​നി​രോ​ധ​ന ഗു​ളി​ക​ക​ളും ഉ​റ​ക​ളും. പെ​ണ്‍​കു​ട്ടി​യെ ചോ​ദ്യം​ചെ​യ്ത​പ്പോ​ൾ സു​ഹൃ​ത്തി​നൊ​പ്പം നൈ​റ്റ് റൈ​ഡി​നു പോ​യെ​ന്ന കൂ​സ​ലി​ല്ലാ​ത്ത മ​റു​പ​ടി. എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തെ ലോ​ഡ്ജി​ല്‍ അ​ര്‍​ധ​രാ​ത്രി​യി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ഒ​രു മു​റി​യി​ല്‍ ര​ണ്ടു പു​രു​ഷ​ന്മാ​ര്‍​ക്കൊ​പ്പം ക​ണ്ട പെ​ണ്‍​കു​ട്ടി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത് “ഞ​ങ്ങ​ള്‍ സു​ഹൃ​ത്തു​ക്ക​ളാ​ണ്, ഒ​രു​മി​ച്ചു കി​ട​ന്നാ​ല്‍ നി​ങ്ങ​ള്‍​ക്കെ​ന്താ​ണെ​ന്നാ​ണ്’. കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ 20 മു​ത​ല്‍ 26 വ​രെ പ്രാ​യ​പ​രി​ധി​യി​ലു​ള്ള വി​ദ്യാ​ര്‍​ഥി​നി​ക​ളെ ഇ​ത്ത​ര​ത്തി​ൽ കാ​ണു​ന്ന​ത് സാ​ധാ​ര​ണ​മാ​യി ക​ഴി​ഞ്ഞെ​ന്നു പോ​ലീ​സു​കാ​രു​ടെ സാ​ക്ഷ്യം. എ​റ​ണാ​കു​ളം ജി​ല്ല​യ്ക്കും സം​സ്ഥാ​ന​ത്തി​നും പു​റ​ത്തു​നി​ന്നു പ​ഠ​ന​ത്തി​നാ​യി കൊ​ച്ചി​യി​ല്‍ വ​ന്നു താ​മ​സി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ് ഈ ​രീ​തി​യി​ൽ വ​ഴി​വി​ട്ട ജീ​വി​തം ന​യി​ക്കു​ന്ന​വ​രി​ലേ​റെ​യും. ആ​ഡം​ബ​ര ജീ​വി​ത​ത്തി​നു​ള്ള പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണ് പ​ല​രും ഇ​ത്ത​രം വ​ഴി​വി​ട്ട ബ​ന്ധ​ത്തി​ലേ​ക്ക് തി​രി​യു​ന്ന​ത്. അ​സ​മ​യ​ങ്ങ​ളി​ൽ…

Read More

ത​ല​സ്ഥാ​ന​ത്തെ ന​ടു​ക്കി വീ​ണ്ടും കൊ​ല​പാ​ത​കം; മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത് ഗു​ണ്ടാ​ലി​സ്റ്റി​ൽ​പ്പെ​ട്ട​യാ​ൾ; പ്ര​തി ഒ​ളി​വി​ലെന്ന് പോലീസ്

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ ഞെ​ട്ടി​ച്ച് വീ​ണ്ടും കൊ​ല​പാ​ത​കം. നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ബീ​മാ​പ​ള്ളി സ്വ​ദേ​ശി ഷി​ബി​ലി (40) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല്ല​പ്പെ​ട്ട​യാ​ൾ പോ​ലീ​സി​ന്‍റെ ഗു​ണ്ടാ ലി​സ്റ്റ​ൽ​പെ​ട്ട​യാ​ൾ. പ്ര​തി ഹി​ജാ​സ് ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം പൂ​ന്തു​റ​യി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ടെ ഹി​ജാ​സ് ക​ത്തി​യെ​ടു​ത്ത് ഷി​ബി​ലി​യെ കു​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​രു​വ​രും പ​രി​ച​യ​ക്കാ​രാ​ണ്. മു​ന്‍ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. പോ​ലീ​സി​ന്‍റെ റൗ​ഡി ലി​സ്റ്റി​ല്‍​പെ​ട്ട ആ​ളാ​ണ് ഷി​ബി​ലി.

Read More

ചി​ക്ക​ൻ ബ​ർ​ഗ​റി​ൽ ജീ​വ​നു​ള്ള പു​ഴു​ക്ക​ൾ; ബ​ർ​ഗ​ർ ക​ഴി​ച്ച ര​ണ്ടു​പേ​ർ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ; ക​ട പൂ​ട്ടി​ച്ചു ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം

കോ​ഴി​ക്കോ​ട്: ചി​ക്ക​ൻ ബ​ർ​ഗ​റി​ൽ ജീ​വ​നു​ള്ള പു​ഴു​ക്ക​ളെ ക​ണ്ടെ​ത്തി​യ  ക​ട പൂ​ട്ടി​ച്ചു. കോ​ഴി​ക്കോ​ട് ഭ​ക്ഷ്യ സു​ര​ക്ഷ വി​ഭാ​ഗ​ത്തി​ന്‍റേ​താ​ണ് ന​ട​പ​ടി. തു​ട​ർ പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മാ​യി​രി​ക്കും ഇ​നി തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കോ​ഴി​ക്കോ​ട് മൂ​ഴി​ക്ക​ൽ എം.​ആ​ർ. ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റാ​ണ് പൂ​ട്ടി​ച്ച​ത്. ബ​ർ​ഗ​ർ ക​ഴി​ച്ച ര​ണ്ട് പേ​ർ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നാ​ണ് വി​വ​രം. ബ​ർ​ഗ​റി​നു​ള്ളി​ൽ പു​ഴു അ​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. 131 രൂ​പ​യു​ടെ ചി​ക്ക​ൻ ഫ്രൈ​ഡ് ബ​ർ​ഗ​റാ​ണ് ഓ​ർ​ഡ​ർ ചെ​യ്ത് ക​ഴി​ച്ച​ത്. ഓ​ഗ​സ്റ്റ് 13നാ​യി​രു​ന്നു സം​ഭ​വം.

Read More

നീ​തി​ക്കാ​യി പ്ര​തി​ഷേ​ധം: സം​സ്ഥാ​ന​ത്ത് ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​ര്‍ പ​ണി​മു​ട​ക്കു​ന്നു; ഒ​പി, വാ​ർ​ഡ് ഡ്യൂ​ട്ടി​ക​ൾ ബ​ഹി​ഷ്ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കൊ​ൽ​ക്ക​ത്ത​യി​ലെ യു​വ ഡോ​ക്ട​റു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ/ ഡെ​ന്‍റ​ൽ കോ​ള​ജു​ക​ളി​ലെ ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​ർ പ​ണി​മു​ട​ക്ക് തു​ട​ങ്ങി. ഒ​പി , വാ​ർ​ഡ് ഡ്യൂ​ട്ടി​ക​ൾ ബ​ഹി​ഷ്ക​രി​ച്ച​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റി​യി​രി​ക്കു​ക​യാ​ണ്. പി ​ജി ഡോ​ക്ട​ർ​മാ​രും ഹൗ​സ് സ​ർ​ജ​ന്മാ​രും പ​ണി​മു​ട​ക്കു​ന്നു​ണ്ട്. സെ​ൻ​ട്ര​ൽ പ്രൊ​ട്ട​ക്ഷ​ൻ ആ​ക്ട് ന​ട​പ്പാ​ക്കു​ക, കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും പി​ടി​കൂ​ടു​ക, ഉ​ത്ത​ര​വാ​ദി​ക​ളാ​യ അ​ധി​കൃ​ത​രു​ടെ രാ​ജി എ​ന്നി​വ ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ക്കു​ന്ന രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് ഭാ​ഗ​മാ​യാ​ണ് കേ​ര​ള​ത്തി​ലെ 24 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്ക്. സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ കെ​ജി​എം​ഒ​എ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​രി​ദി​നം ആ​ച​രി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ക്യാം​പ​സി​ൽ ഇ​ന്ന​ലെ മെ​ഴു​കു​തി​രി​ക​ൾ ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​രം തു​ട​രു​മെ​ന്ന് ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു. ഐ.​എം.​എ ശ​നി​യാ​ഴ്ച രാ​ജ്യ​വ്യാ​പ​ക പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട് .

Read More

അ​ർ​ജു​നാ​യു​ള്ള തെ​ര​ച്ചി​ൽ ഇ​ന്ന് പു​ന​രാ​രം​ഭി​ക്കും; തെ​ര​ച്ചി​ലി​ന് നാ​വി​ക​സേ​ന​യ്‌ക്കൊപ്പം മ​ൽ​പെ സം​ഘ​വും

ഷി​രൂ​ർ: മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ അ​ർ​ജു​നാ​യു​ള്ള തെ​ര​ച്ചി​ൽ ഇ​ന്ന് പു​ന​രാ​രം​ഭി​ക്കും. നാ​വി​ക​സേ​ന​യു​ടെ മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ​ക്കൊ​പ്പം ഈ​ശ്വ​ർ മ​ൽ​പെ​യും സം​ഘ​വും ഗം​ഗാ​വ​ലി പു​ഴ​യി​ൽ ഇ​റ​ങ്ങി പ​രി​ശോ​ധ​ന ന​ട​ത്തും. അ​ർ​ജു​ന്‍റെ ലോ​റി​യി​ലെ ത​ടി കെ​ട്ടാ​ൻ ഉ​പ​യോ​ഗി​ച്ച ക​യ​റും ലോ​ഹ​ഭാ​ഗ​വും ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്താ​ണ് പ​രി​ശോ​ധ​ന. നാ​വി​ക​സേ​ന ഈ ​ഭാ​ഗം പ്ര​ത്യേ​കം അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​രു​മ്പ് വ​ടം ഉ​പ​യോ​ഗി​ച്ച് ബ​ന്ധി​പ്പി​ച്ച് ഭാ​ര​മു​ള്ള വ​സ്തു​ക്ക​ൾ ഉ​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന റ​ഫ് ടെ​റൈ​ൻ ക്രെ​യി​ൻ ഇ​ന്ന് ഷി​രൂ​രി​ൽ എ​ത്തി​ക്കും. പു​ഴ​യു​ടെ അ​ടി​ത്ത​ട്ടി​ലെ മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി ഗോ​വ​യി​ൽ നി​ന്ന് ഡ്ര​ജ​ൻ തി​ങ്ക​ളാ​ഴ്ച​യോ​ടെ എ​ത്തി​ക്കു​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കു​ടം അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് താ​മ​സ​മു​ണ്ടാ​കു​മെ​ന്ന​ണ് സൂ​ച​ന.  

Read More

ആ​രു​ടെ​യോ സ​മ്പാ​ദ്യം! ദു​ര​ന്ത ഭൂ​മി​യി​ലെ തെ​ര​ച്ചി​ലി​നി​ടെ നാ​ല് ല​ക്ഷം രൂ​പ ക​ണ്ടെ​ത്തി; നോ​ട്ടു​കെ​ട്ടു​ക​ള്‍ പാ​റ​ക്കെ​ട്ടി​ന് അ​ടി​യി​ൽ ചെ​ളി​യി​ല്‍ പു​ത​ഞ്ഞ നി​ല​യി​ൽ

ക​ൽ​പ​റ്റ: വ​യ​നാ​ട് ദു​ര​ന്ത​ഭൂ​മി​യി​ലെ തെ​ര​ച്ചി​ലി​ല്‍ ഫ​യ​ര്‍​ഫോ​ഴ്സ് നാ​ല് ല​ക്ഷം രൂ​പ ക​ണ്ടെ​ത്തി. വെ​ള്ളാ​ര്‍​മ​ല സ്കൂ​ളി​ന് പി​ന്നി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് പ​ണം ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ഞൂ​റി​ന്‍റെ ഏ​ഴും നൂ​റി​ന്‍റെ അ​ഞ്ചും നോട്ടു കെ​ട്ടു​ക​ള്‍ കി​ട്ടി. പ്ലാ​സ്റ്റി​ക് ക​വ​റി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു തു​ക. പാ​റ​ക്കെ​ട്ടി​ല്‍ കു​ടു​ങ്ങി കി​ട​ന്ന​തി​നാ​ലാ​ണ് ക​വ​ർ ഒ​ഴു​കി പോ​വാ​ഞ്ഞ​തെ​ന്ന് അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു. ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സു​ഭാ​ഷ് ആ​ണ് പ​ണം ക​ണ്ടെ​ത്തി​യ​ത്. പ​ണം ആ​രു​ടേ​താ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഈ ​ഭാ​ഗം മാ​ർ​ക്ക് ചെ​യ്ത് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി പോ​ലീ​സ് തു​ക ഏ​റ്റെ​ടു​ത്തു. ദു​ര​ന്ത​ത്തി​ല്‍ അ​ക​പ്പെ​ട്ട​വ​രു​ടെ നി​ര​വ​ധി പേ​രു​ടെ പ​ണ​വും മ​റ്റു വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും ന​ഷ്ട​മാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ ഏ​തെ​ങ്കി​ലും വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​മാ​യി​രി​ക്കാം ഇ​താ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്.  

Read More