ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും. നാവികസേനയുടെ മുങ്ങൽ വിദഗ്ധർക്കൊപ്പം ഈശ്വർ മൽപെയും സംഘവും ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്തും. അർജുന്റെ ലോറിയിലെ തടി കെട്ടാൻ ഉപയോഗിച്ച കയറും ലോഹഭാഗവും കണ്ടെത്തിയ സ്ഥലത്താണ് പരിശോധന. നാവികസേന ഈ ഭാഗം പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. ഇരുമ്പ് വടം ഉപയോഗിച്ച് ബന്ധിപ്പിച്ച് ഭാരമുള്ള വസ്തുക്കൾ ഉയർത്താൻ കഴിയുന്ന റഫ് ടെറൈൻ ക്രെയിൻ ഇന്ന് ഷിരൂരിൽ എത്തിക്കും. പുഴയുടെ അടിത്തട്ടിലെ മണ്ണ് നീക്കം ചെയ്യുന്നതിനായി ഗോവയിൽ നിന്ന് ഡ്രജൻ തിങ്കളാഴ്ചയോടെ എത്തിക്കുമെന്ന് ജില്ലാ ഭരണകുടം അറിയിച്ചിരുന്നു. എന്നാൽ ഇതിന്റെ നടപടിക്രമങ്ങൾക്ക് താമസമുണ്ടാകുമെന്നണ് സൂചന.
Read MoreCategory: Top News
ആരുടെയോ സമ്പാദ്യം! ദുരന്ത ഭൂമിയിലെ തെരച്ചിലിനിടെ നാല് ലക്ഷം രൂപ കണ്ടെത്തി; നോട്ടുകെട്ടുകള്‍ പാറക്കെട്ടിന് അടിയിൽ ചെളിയില്‍ പുതഞ്ഞ നിലയിൽ
കൽപറ്റ: വയനാട് ദുരന്തഭൂമിയിലെ തെരച്ചിലില്‍ ഫയര്‍ഫോഴ്സ് നാല് ലക്ഷം രൂപ കണ്ടെത്തി. വെള്ളാര്‍മല സ്കൂളിന് പിന്നില്‍ നടത്തിയ തെരച്ചിലിലാണ് പണം കണ്ടെത്തിയത്. അഞ്ഞൂറിന്റെ ഏഴും നൂറിന്റെ അഞ്ചും നോട്ടു കെട്ടുകള്‍ കിട്ടി. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു തുക. പാറക്കെട്ടില്‍ കുടുങ്ങി കിടന്നതിനാലാണ് കവർ ഒഴുകി പോവാഞ്ഞതെന്ന് അഗ്നിരക്ഷാ സേനാംഗങ്ങള്‍ പറഞ്ഞു. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ സുഭാഷ് ആണ് പണം കണ്ടെത്തിയത്. പണം ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. ഈ ഭാഗം മാർക്ക് ചെയ്ത് കൂടുതൽ പരിശോധന തുടരുകയാണ്. തുടര്‍ നടപടികള്‍ക്കായി പോലീസ് തുക ഏറ്റെടുത്തു. ദുരന്തത്തില്‍ അകപ്പെട്ടവരുടെ നിരവധി പേരുടെ പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടമായിരുന്നു. ഇത്തരത്തില്‍ ഏതെങ്കിലും വീട്ടിൽ സൂക്ഷിച്ചിരുന്ന പണമായിരിക്കാം ഇതാണെന്നാണ് കരുതുന്നത്.
Read Moreസംസ്ഥാനം അതീവ ദുഖത്തിൽ, വിഷമിച്ചിരുന്നാല്‍ മതിയാകില്ല, അതിജീവിക്കണം; സ്വാതന്ത്ര്യദിന സന്ദേശം നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയര്‍ത്തി. കനത്ത മഴയ്ക്കിടെയാണ് തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷം നടന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ദുഖത്തിലാണെന്നും വിഷമിച്ചിരുന്നാല്‍ മതിയാകില്ലെന്നും നമുക്ക് അതിജീവിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. വയനാട്ടിലെ സ്വാതന്ത്ര്യദിന ചടങ്ങ് കല്‍പ്പറ്റ എസ്കെഎംജെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു. മന്ത്രി ഒ.ആര്. കേളു പതാക ഉയര്‍ത്തി. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍, പരേഡ് എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് വയനാട്ടിലെ സ്വാതന്ത്ര്യദിന ചടങ്ങുകള്‍ നടന്നത്.
Read Moreസ്വാതന്ത്യദിനാഘോഷ നിറവിൽ രാജ്യം; ചെങ്കോട്ടയിൽ പതാക ഉയർത്തി പ്രധാനമന്ത്രി
ന്യൂഡൽഹി: 78-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിൽ രാജ്യം. പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി. രാവിലെ ഏഴ് മണിയോടെയാണ് രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയിൽ പുഷ്പാര്‍ച്ചന നടത്തിയ ശേഷം പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. കുടുംബാംഗങ്ങളെ എന്ന് വിളിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തിനുവേണ്ടി ജീവൻ ബലികഴിച്ചവരെ നന്ദിയോടെ ഓർക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരമർപ്പിക്കുന്നു. പ്രകൃതിദുരന്തങ്ങളിൽ ജീവൻ നഷ്ടമായവരെയും സ്മരിക്കുന്നു. അവരുടെ കുടുംബാംഗങ്ങൾക്ക് ഒപ്പം രാജ്യം നിൽക്കുന്നു.40 കോടി ആളുകൾ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടി. അവരുടെ പോരാട്ട വീര്യമാണ് രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നത്. 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കും. എല്ലാ വിഭാഗക്കാരെയും ഒപ്പം കൂട്ടിയുളള വികസിത ഭാരതമാണ് ലക്ഷ്യം. ഭരണനിര്‍വഹണം കുറേക്കൂടി വേഗത്തിലാകണം. കോടതി വിചാരണകളും നടപടിക്രമങ്ങളും വേഗത്തിലാകണം. ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും. ഉല്‍പ്പാദന മേഖലയുടെ ഹബ്ബായി രാജ്യം മാറും.…
Read Moreവയനാട് ദുരന്തം: കാണാതായവരുടെ ആശ്രിതർക്കും സഹായം വേഗത്തിലാക്കും; കണ്ടെത്തിയത് 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളും
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കാണാതായവരുടെ ആശ്രിതർക്കും സഹായം നൽകും. പെട്ടിമുടി ദുരന്തത്തിൽ കാണാതായവരുടെ കാര്യത്തിൽ പുറപ്പെടുവിച്ചതുപോലെ പോലീസ് നടപടി പൂർത്തിയാക്കി പട്ടിക തയാറാക്കി പ്രസിദ്ധികരിക്കുമെന്നും ഇത് അടിസ്ഥാനമാക്കി ഉത്തരവിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. തിരിച്ചറിഞ്ഞ 178 മൃതദേഹങ്ങളും രണ്ട് ശരീരഭാഗങ്ങളും ബന്ധുക്കൾക്ക് കൈമാറി. തിരിച്ചറിയാത്ത 52 മൃതദേഹങ്ങളും 194 ശരീരഭാഗങ്ങളും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ പുറത്തിറക്കിയ പ്രത്യേക മാർഗനിർദേശ പ്രകാരം വിവിധ മതവിഭാഗങ്ങളുടെ പ്രാർത്ഥനയോടെ സംസ്കരിച്ചു. ഡിഎൻഎ പരിശോധനയുടെ അടിസ്ഥാനത്തിൽ 118 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. നിലന്പൂർ കുന്പളപ്പാറ ഭാഗത്തുനിന്നു ഇന്നലെ അഞ്ച് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തിയെങ്കിലും ഇത് മനുഷ്യരുടെതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുൾപ്പെടെ 415 സാന്പിളുകൾ ശേഖരിച്ചതിൽ 401 ഡിഎൻഎ പരിശോധന പൂർത്തിയായി. ഇതിൽ 349…
Read Moreറേഡിയോ മിർച്ചി ട്യൂണ്‍ ചെയ്യാൻ മറക്കല്ലേ… സ്വാതന്ത്ര്യദിനത്തിൽ വിയ്യൂർ ജയിലിലെ തടവുകാരുടെ ശബ്ദത്തിന് സ്വാതന്ത്ര്യം; തടവുകാർ റേഡിയോ ജോക്കികളാകുന്നു
തൃശൂർ: നാളെ ഇന്ത്യ മുഴുവൻ സ്വാതന്ത്ര്യദിനം കൊണ്ടാടുന്പോൾ വിയ്യൂർ ജയിലിലെ തടവുകാരുടെ ശബ്ദം സ്വാതന്ത്ര്യം ആഘോഷിക്കും. നാളെ റേഡിയോ മിർച്ചിയെ റേഡിയോ ജോക്കികളായി രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ ശ്രോതാക്കൾ കേൾക്കുക വിയ്യൂർ ജയിലിലെ തടവുകാരുടെ ശബ്ദമാണ് – മിർച്ചിയിലെ നാളത്തെ റേഡിയോ ജോക്കികൾ വിയ്യൂരിലെ തടവുകാരാണ്. ചരിത്രത്തിലേക്കാണ് ഈ ജോക്കികൾ ശബ്ദവുമായി കടന്നെത്തുന്നത്. അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകൾക്കുള്ള ശിക്ഷയായി തടവു ശിക്ഷ അനുഭവിക്കുന്നവർക്ക് തങ്ങളുടെ ശബ്ദം തടവറയ്ക്കു പുറത്തേക്ക് പോകുന്നത് സ്വാതന്ത്ര്യദിനത്തിൽ ഏറെ സന്തോഷം തരുന്ന കാര്യമാണ്. സ്വാതന്ത്ര്യമില്ലായ്മയും അതിന്റെ വേദനകളും സ്വാതന്ത്ര്യത്തിന്റെ സുഖവും ഏറ്റവുമധികം അറിയുന്നതും അനുഭവിക്കുന്നതും ആഗ്രഹിക്കുന്നതും തടവുകാരാണെന്നതുകൊണ്ടുതന്നെ സ്വാതന്ത്ര്യദിനത്തിൽ സ്വാതന്ത്ര്യത്തെക്കുറിച്ചു സംസാരിക്കാൻ ഏറ്റവും അനുയോജ്യർ അവരാണെന്നതുകൊണ്ടാകാം എഫ്എം റേഡിയോക്കാർ അവരെ ജോക്കികളായി തങ്ങളുടെ ശ്രോതാക്കളോട് സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിപ്പിക്കാൻ തീരുമാനിച്ചത്. തടവുകാർക്ക് അവരുടെ സ്വാതന്ത്ര്യദിന ചിന്തകളും അനുഭവങ്ങളും പങ്കുവയ്ക്കാൻ ഒരു വേദിയൊരുക്കുക…
Read Moreപാക്കിസ്ഥാന്റെ പതാക മുദ്രണം ചെയ്ത ബലൂൺ; തൃപ്പൂണിത്തുറ എരൂരിലെ ഒരു കടയിൽ നിന്നും വാങ്ങിയ ബലൂണിലാണ് പാക്കിസ്ഥാൻ മുദ്രകൾ ; പരാതിയുമായി ഗിരീഷ്; കടയടപ്പിച്ച് പോലീസ്
തൃപ്പൂണിത്തുറ: പാക്കിസ്ഥാന്റെ പതാക മുദ്രണം ചെയ്ത ബലൂൺ വില്പന നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. മകന്റെ പിറന്നാളാഘോഷത്തിനായി എരൂർ ചേലക്കവഴിയിലുള്ള ഒരു കടയിൽ നിന്നും തിങ്കളാഴ്ച്ച രാത്രി എരൂർ കുറുപ്പൻ പറമ്പിൽ ഗിരീഷ് കുമാർ വാങ്ങിയ ബലൂൺ പാക്കറ്റുകളിൽ ഒരു പാക്കറ്റിലെ ബലൂണിലാണ് പാക്കിസ്ഥാൻ പതാകയും “ഐ ലൗവ് പാക്കിസ്ഥാൻ’എന്ന് ഇംഗ്ലീഷിൽ മുദ്രണം ചെയ്തതായും കണ്ടത്. ഗിരീഷ് കുമാറിന്റെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തെ തുടർന്ന് കട അടച്ചു. പിറന്നാളാഘോഷത്തിനായി വാങ്ങിയ ബലൂണുകളിൽ വെളുത്ത നിറത്തിലുള്ള ബലൂണിലായിരുന്നു “ഐ ലവ് പാക്കിസ്ഥാൻ ‘ എന്ന് പ്രിന്റ് ചെയ്തിരുന്നതെന്ന് പോലീസ് അറിയിച്ചു. പ്ലാസ്റ്റിക് കവറിൽ വിറ്റ വ്യത്യസ്ത നിറങ്ങളിലും പ്രിന്റിംഗിലുമുള്ള ബലൂണുകളിൽ ഒന്നായിരുന്നു പാക്കിസ്ഥാന്റെ പതാകയുള്ള ബലൂൺ. റഷ്യൻ ഭാഷയിൽ ഹാപ്പി ബർത്ത് ഡേ എന്ന് എഴുതിയ ബലൂണുകളും അക്കൂട്ടത്തിലുണ്ടായിരുന്നെന്ന് ഹിൽപാലസ് പോലീസ് പറഞ്ഞു. എറണാകുളം ബ്രോഡ്…
Read Moreചോടൊന്ന് പിഴച്ചാൽ… കനൽ ചാട്ടത്തിൽ വീണ് ഏഴുവയസുകാരന് സാരമായ പരിക്ക് ; അപകടനില തരണം ചെയ്തു; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്
ചെന്നൈ: തമിഴ്നാട്ടിൽ ക്ഷേത്രത്തിൽ നടന്ന കനൽ ചാട്ടച്ചടങ്ങിൽ ഏഴുവയസുകാരന് പൊള്ളലേറ്റു. കാട്ടുകൊല്ലൈമേട് ഗ്രാമത്തിലെ മാരിയമ്മൻ ക്ഷേത്രത്തിലെ വാർഷിക ആടിയുത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിനിടെയാണ് സംഭവം. ആചാരത്തിന്റെ ഭാഗമായി മറ്റുള്ളവർക്കൊപ്പം കനലിലൂടെ നടക്കാൻ ശ്രമിച്ച കുട്ടി മുന്നോട്ടു പോകാൻ മടിച്ചപ്പോൾ നടത്തം പുനരാരംഭിക്കാൻ മറ്റുള്ളവർ പ്രേരിപ്പിച്ചു. ഇതോടെ കുട്ടി തീക്കനലിൽ വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടി കീഴ്പാക്കം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 41 ശതമാനം പൊള്ളലേറ്റെങ്കിലും കുട്ടി അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreപഠിച്ചകള്ളി സുനിത… പൂട്ടിക്കിടക്കന്ന വീടുകളിൽ കയറി സ്വർണം മോഷ്ടിക്കും; ഏറെ സ്വർണമുണ്ടെങ്കിലും ഒന്നോരണ്ടോ മാത്രം എടുക്കും; ഒടുക്കം പകൽകള്ളിയെ കുടുക്കി പോലീസ്
ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിൽ ഭൂമിയാംകുളം മേഖലയിൽ പൂട്ടിക്കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചു നടന്ന മോഷണ പരമ്പരയിലെ പ്രതിയായ യുവതിയെ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു. മുളകുവള്ളി സ്വദേശിനി ഏർത്തടത്തിൽ സുനിത സുനിൽ (44) ആണ് പോലീസൊരുക്കിയ കെണിയിൽ വീണത്. ഒന്നരമാസത്തിനിടെ അഞ്ച് വീടുകളിലാണ് ഇവർ മോഷണം നടത്തിയത്. ഭൂമിയാംകുളം ഭാഗത്ത് വീട് പൂട്ടി ജോലിക്കും കൃഷിയിടങ്ങളിൽ പണിക്കും പോയിരുന്ന വീടുകൾ കേന്ദ്രീകരിച്ച് സ്വർണാഭരണങ്ങൾ കവർച്ച നടത്തുന്നതാണിവരുടെ രീതി. കൂടുതൽ സ്വർണവും പണവും അലമാരയിൽ ഉണ്ടെങ്കിലും ഒന്നോ രണ്ടോ സ്വർണാഭരണങ്ങൾ മാത്രം മോഷ്ടിക്കുകയായിരുന്നു. സ്വർണം കൂടുതലായി പോകാത്തതിനാൽ ദിവസങ്ങൾക്ക് ശേഷം മാത്രമാണ് വീട്ടുകാർ മോഷണ വിവരം അറിഞ്ഞിരുന്നത്. ഇടുക്കി പോലീസിൽ വ്യാപകമായി പരാതി ലഭിച്ചതോടെ ഇടുക്കി ഡിവൈഎസ്പി ജിൽസൺ മാത്യുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.കുന്നപ്പിള്ളിയിൽ ഷാന്റി ജിൻസിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം…
Read Moreസേനയ്ക്ക് നാണക്കേടിന്റെ ഒരു പൊൻതൂവൽക്കൂടി… ആൾക്കൂട്ടത്തിന് മുന്നിൽ വനിതാ പോലീസുകാരിയെ തല്ലി പോലീസുകാരൻ; പരാതി നൽകാതെ ഉദ്യോഗസ്ഥ; പണികൊടുത്ത് സേന…
തൊടുപുഴ: വിഐപി ഡ്യൂട്ടി ചെയ്തിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെ തല്ലിയ സിവിൽ പോലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു. മുട്ടം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ സിനാജിനെയാണ് ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് സസ്പെൻഡ് ചെയ്തത്. തൊടുപുഴ ഡിവൈഎസ്പി നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഞായറാഴ്ച രാവിലെ തൊടുപുഴ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള തൊടുപുഴയിൽ എത്തിയതിന്റെ ഭാഗമായുള്ള സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു തൊടുപുഴ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ. ഈ സമയം അവിടേക്കെത്തിയ ഇവർക്കു നേരേ സിനാജ് അക്രമണം നടത്തുകയായിരുന്നു. അടിയേറ്റ് വീണ വനിതാ ഉദ്യോഗസ്ഥയെ സ്ഥലത്തുണ്ടായിരുന്നവരാണ് രക്ഷിച്ചത്. തല്ലിയ ശേഷം സിനാജ് സ്ഥലത്തുനിന്നു പോകുകയും ചെയ്തു. ഒപ്പം ജോലി ചെയ്ത മറ്റ് സഹപ്രവർത്തകർ ഉടൻ തന്നെ വനിതാ ഓഫീസറെ സ്റ്റേഷനിലെത്തിച്ചു. എന്നാൽ സംഭവത്തിൽ വനിതാ പോലീസ് ഉദ്യോഗസ്ഥ പരാതി…
Read More