പ​ഠി​ച്ചക​ള്ളി സു​നി​ത… പൂ​ട്ടി​ക്കി​ട​ക്ക​ന്ന വീ​ടു​ക​ളി​ൽ ക​യ​റി സ്വ​ർ​ണം മോ​ഷ്ടി​ക്കും; ഏ​റെ സ്വ​ർ​ണ​മു​ണ്ടെ​ങ്കി​ലും ഒ​ന്നോ​ര​ണ്ടോ മാ​ത്രം എ​ടു​ക്കും; ഒ​ടു​ക്കം പ​ക​ൽ​ക​ള്ളി​യെ കു​ടു​ക്കി പോ​ലീ​സ്

ചെറു​തോ​ണി: വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ൽ ഭൂ​മി​യാം​കു​ളം മേ​ഖ​ല​യി​ൽ പൂ​ട്ടി​ക്കി​ട​ക്കു​ന്ന വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ന്ന മോ​ഷ​ണ പ​ര​മ്പ​ര​യി​ലെ പ്ര​തി​യാ​യ യു​വ​തി​യെ ഇ​ടു​ക്കി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ള​കു​വ​ള്ളി സ്വ​ദേ​ശി​നി ഏ​ർ​ത്ത​ട​ത്തി​ൽ സു​നി​ത സു​നി​ൽ (44) ആ​ണ് പോ​ലീ​സൊ​രു​ക്കി​യ കെ​ണി​യി​ൽ വീ​ണ​ത്. ഒ​ന്ന​ര​മാ​സ​ത്തി​നി​ടെ അ​ഞ്ച് വീ​ടു​ക​ളി​ലാ​ണ് ഇ​വ​ർ മോ​ഷ​ണം ന​ട​ത്തി​യ​ത്. ഭൂ​മി​യാംകു​ളം ഭാ​ഗ​ത്ത് വീ​ട് പൂ​ട്ടി ജോ​ലി​ക്കും കൃ​ഷി​യി​ട​ങ്ങ​ളി​ൽ പ​ണി​ക്കും പോ​യി​രു​ന്ന വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ച്ച ന​ട​ത്തു​ന്ന​താ​ണി​വ​രു​ടെ രീ​തി. കൂ​ടു​ത​ൽ സ്വ​ർ​ണ​വും പ​ണ​വും അ​ല​മാ​ര​യി​ൽ ഉ​ണ്ടെ​ങ്കി​ലും ഒ​ന്നോ ര​ണ്ടോ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മാ​ത്രം മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. സ്വ​ർ​ണം കൂ​ടു​ത​ലാ​യി പോ​കാ​ത്ത​തി​നാ​ൽ ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം മാ​ത്ര​മാ​ണ് വീ​ട്ടു​കാ​ർ മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞി​രു​ന്ന​ത്. ഇ​ടു​ക്കി പോ​ലീ​സി​ൽ വ്യാ​പ​ക​മാ​യി പ​രാ​തി ല​ഭി​ച്ച​തോ​ടെ ഇ​ടു​ക്കി ഡി​വൈ​എ​സ്പി ജി​ൽ​സ​ൺ മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.കു​ന്ന​പ്പി​ള്ളി​യി​ൽ ഷാ​ന്‍റി ജി​ൻ​സി​ന്‍റെ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം…

Read More

സേ​ന​യ്ക്ക് നാ​ണ​ക്കേ​ടി​ന്‍റെ ഒ​രു പൊ​ൻ​തൂ​വ​ൽ​ക്കൂ​ടി… ആ​ൾ​ക്കൂ​ട്ട​ത്തി​ന് മു​ന്നി​ൽ വ​നി​താ പോ​ലീ​സു​കാ​രി​യെ ത​ല്ലി പോ​ലീ​സു​കാ​ര​ൻ‌; പ​രാ​തി ന​ൽ​കാ​തെ ഉ​ദ്യോ​ഗ​സ്ഥ; പ​ണി​കൊ​ടു​ത്ത് സേ​ന…

തൊ​ടു​പു​ഴ: വി​ഐ​പി ഡ്യൂ​ട്ടി ചെ​യ്തി​രു​ന്ന വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ ത​ല്ലി​യ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു. മു​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ സി​നാ​ജി​നെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി.​കെ. വി​ഷ്ണു​പ്ര​ദീ​പ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി ന​ൽ​കി​യ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. ഞാ​യ​റാ​ഴ്ച രാ​വി​ലെ തൊ​ടു​പു​ഴ ബ​സ് സ്റ്റാ​ൻ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​രൻ പി​ള്ള തൊ​ടു​പു​ഴ​യി​ൽ എ​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സു​ര​ക്ഷാ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്നു തൊ​ടു​പു​ഴ സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ. ഈ ​സ​മ​യം അ​വി​ടേ​ക്കെ​ത്തി​യ ഇ​വ​ർ​ക്കു നേ​രേ സി​നാ​ജ് അ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. അ​ടി​യേ​റ്റ് വീ​ണ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​യെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ര​ക്ഷി​ച്ച​ത്. ത​ല്ലി​യ ശേ​ഷം സി​നാ​ജ് സ്ഥ​ല​ത്തുനി​ന്നു പോ​കു​ക​യും ചെ​യ്തു. ഒ​പ്പം ജോ​ലി ചെ​യ്ത മ​റ്റ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഉ​ട​ൻ ത​ന്നെ വ​നി​താ ഓ​ഫീ​സ​റെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ പ​രാ​തി…

Read More

ലേ​ലു അ​ല്ലു, ലേ​ലു അ​ല്ലു..! കു​ട്ടി​ക​ളെ ബ​സി​ൽ ക​യ​റ്റാ​തെ പോ​യ ജീ​വ​ന​ക്കാ​ർ​ക്കു പോ​ലീ​സ് വ​ക ഇ​ന്പോ​സി​ഷ​ൻ; ചെ​യ്ത തെ​റ്റ് 100 പ്രാ​വി​ശ്യം എ​ഴു​തി​യ​ത് ര​ണ്ട​ര മ​ണി​ക്കൂ​ർ​കൊ​ണ്ട്

അ​ടൂ​ർ: വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റാ​തെപോ​യ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രെ പോ​ലീ​സ് ഇന്പോ​സി​ഷ​ൻ എ​ഴു​തി​പ്പി​ച്ചു. പ​ത്ത​നം​തി​ട്ട – ച​വ​റ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ഡ്രൈ​വ​റെ​യും ക​ണ്ട​ക്ട​റെ​യു​മാ​ണ് അ​ടൂ​ർ ട്രാ​ഫി​ക് യൂ​ണി​റ്റ് ആ​സ്ഥാ​ന​ത്തു വി​ളി​ച്ചു​വ​രു​ത്തി ശി​ക്ഷ ന​ൽ​കി​യ​ത്. പാ​ർ​ഥ​സാ​ര​ഥി ജം​ഗ്ഷ​നി​ൽ ബ​സി​ൽ ക​യറാ​നെ​ത്തി​യ പെ​ൺ​കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള സ്കൂ​ൾ കു​ട്ടി​ക​ളെ ക​യ​റ്റാ​തെ ഇ​റ​ക്കി​വി​ടു​ക​യും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത ജീ​വ​ന​ക്കാ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് ഇ​ട​പെ​ട​ലു​ണ്ടാ​യ​ത്. പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽപ്പെ​ട്ട​തോ​ടെ​ ബ​സ് ക​ണ്ടെ​ത്തി ജീ​വ​ന​ക്കാ​രെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്. സ്കൂ​ൾ കു​ട്ടി​ക​ളെ ബ​സി​ൽ‌ ക​യ​റ്റാ​തി​രി​ക്കു​ക​യോ മ​നഃ​പൂ​ർ​വ​മാ​യി ഇ​റ​ക്കി​വി​ടു​ക​യോ കു​ട്ടി​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യോ ഇ​ല്ലെ​ന്ന് ഇ​രു​വ​രും നൂ​റു​ത​വ​ണ ഇന്പോസി​ഷ​ൻ എ​ഴു​തി പോ​ലീ​സി​നു ന​ൽ​കി. ര​ണ്ടു മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് ഇ​ത്ര​യും എ​ഴു​തി​പ്പി​ച്ച​ത്. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചാ​ൽ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നു ട്രാ​ഫി​ക് എ​സ്ഐ ജി. ​സു​രേ​ഷ്കു​മാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് താ​ക്കീ​ത് ന​ൽ​കി.

Read More

ഷി​രൂ​രി​ൽ സാ​ഹ​ച​ര്യ​ങ്ങ​ളെ​ല്ലാം അ​നു​കൂ​ലം; അ​ർ​ജു​നാ​യു​ള്ള തെ​ര​ച്ചി​ലി​ൽ നാ​വി​ക​സേ​ന​യു​ടെ മു​ങ്ങ​ൽ വി​ദ​ഗ്ധ​രും ഇ​റ​ങ്ങു​മെ​ന്ന് കാർവാർ എ​സ്‌​പി

കാ​ർ​വാ​ർ: ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ മ​ല​യാ​ളി ഡ്രൈ​വ​ർ അ​ർ​ജു​നാ​യു​ള്ള തെ​ര​ച്ചി​ലി​നാ​യി ഇ​ന്ന് നാ​വി​ക സേ​ന​യും ഇ​റ​ങ്ങു​മെ​ന്ന് കാ​ർ​വ​ർ എ​സ്പി നാ​രാ​യ​ണ. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യി​ട്ടും നാ​വി​ക സേ​ന​യ്ക്ക് പു​ഴ​യി​ലി​റ​ങ്ങി തെ​ര​ച്ചി​ൽ ന​ട​ത്താ​ൻ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​ന്ന് പൂ​ർ​ണ തോ​തി​ലു​ള്ള ഒ​രു തെ​ര​ച്ചി​ൽ ആ​കും തു​ട​ങ്ങു​ക. നാ​വി​ക​സേ​ന​യു​ടെ ഒ​രു ഡൈ​വിംഗ് സം​ഘ​വും ഈ​ശ്വ​ർ മാ​ൽ​പേ​യു​ടെ ഒ​രു സം​ഘ​വും തെ​ര​ച്ചി​ലി​ന് ഇ​റ​ങ്ങും. ഇ​ന്ന് രാ​വി​ലെ 10 മ​ണി​ക്ക് നാ​വി​ക സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് കാ​ർ​വ​ർ എ​സ്പി പ​റ​ഞ്ഞു. പു​ഴ​യു​ടെ ഒ​ഴു​ക്കി​ന്‍റെ വേ​ഗം ര​ണ്ട് നോ​ട്ട് ആ​യി കു​റ​ഞ്ഞ​ത് ആ​ശ്വാ​സ​ക​ര​മാ​ണെ​ന്ന് എ​സ്പി വ്യ​ക്ത​മാ​ക്കി. ഇ​ന്ന് ജി​ല്ല​യി​ൽ വ​ലി​യ മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല, പ്ര​ത്യേ​ക അ​ല​ർ​ട്ടു​ക​ളും ഇ​ല്ല. നാ​വി​ക സേ​ന​യു​ടേ​ത് അ​ട​ക്കം 50 സേ​നാം​ഗ​ങ്ങ​ൾ ഇ​ന്ന് തെ​ര​ച്ചി​ലി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും എ​സ്പി അ​റി​യി​ച്ചു. നാ​വി​ക സേ​ന, എ​സ്ഡി​ആ​ർ​എ​ഫ്, എ​ൻ​ഡി​ആ​ർ​എ​ഫ് പോ​ലീ​സ് എ​ന്നീ സേ​ന​ക​ൾ പു​ഴ​യി​ലെ തെ​ര​ച്ചി​ലി​ന്…

Read More

ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​യ സ്ത്രീ​ക​ളോ​ട് മോ​ശ​മാ​യ പെ​രു​മാ​റ്റം; ഡോ​ക്ട​റെ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ

ഭു​വ​നേ​ശ്വ​ർ: അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന രോ​ഗി​ക​ളോ​ട് ലൈം​ഗി​ക​ച്ചു​വ​യോ​ടെ പെ​രു​മാ​റി​യ ഡോ​ക്ട​റെ രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ മ​ർ​ദി​ച്ചു. ഒ​ഡീ​ഷ​യി​ലെ എ​സ്.​സി.​ബി. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ലു​ള്ള ഡോ​ക്ട​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ.​സി.​ജി എ​ടു​ക്കാ​നെ​ത്തി​യ സ്ത്രീ​ക​ളോ​ടായിരുന്നു ഡോ​ക്ട​റു​ടെ മോ​ശ​മാ​യ പെ​രു​മാ​റ്റം. ഈ ​രോ​ഗി​ക​ൾ ന​ൽ​കി​യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ ഡോ​ക്ട​റെ മ​ർ​ദി​ച്ച​ത്. പി​ന്നാ​ലെ ഇ​തേ ആ​ശു​പ​ത്രി​യി​ലെ ഐ.​സി.​യു​വി​ൽ ത​ന്നെ മർദനമേറ്റ് അവശനായ ഡോ​ക്ട​റെ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മം​ഗ​ലാ​ബാ​ഗ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഡോ​ക്ട​ർ​ക്കെ​തി​രേ പ​രാ​തി​യും ന​ൽ​കി.  സം​ഭ​വ​ത്തി​ൽ രോ​ഗി​ക​ളു​ടെ വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് അ​ഡീ​ഷ​ണ​ൽ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ വ്യ​ക്ത​മാ​ക്കി.  

Read More

വ​യ​നാ​ട് ദു​ര​ന്തം: വാ​ട​ക​വീ​ടു​ക​ളി​ലേ​ക്ക് മാ​റു​ന്ന​വ​ർ​ക്ക് ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്ന് പ്ര​തി​മാ​സം 6000 രൂ​പ അ​നു​വ​ദി​ച്ചു​

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് വീ​ടു​ക​ൾ ന​ഷ്ട​മാ​യി നി​ല​വി​ൽ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ വാ​ട​ക വീ​ടു​ക​ളി​ലേ​ക്ക് മാ​റു​ന്ന​തി​ന് പ്ര​തി​മാ​സം 6000 രൂ​പ അ​നു​വ​ദി​ച്ചു​കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കും വാ​ട​ക ഇ​ന​ത്തി​ൽ 6000 രൂ​പ അ​നു​വ​ദി​ക്കും. സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലോ മ​റ്റു പൊ​തു ഉ​ട​മ​സ്ഥ​ത​യി​ലോ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ സൗ​ജ​ന്യ​മാ​യി വി​ട്ടു ന​ൽ​കു​ന്ന ഇ​ട​ങ്ങ​ളി​ലേ​ക്കോ മാ​റു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​തി​മാ​സ വാ​ട​ക അ​നു​വ​ദി​ക്കി​ല്ല. മു​ഴു​വ​നാ​യി സ്പോ​ണ്‍​സ​ർ​ഷി​പ്പ് മു​ഖേ​ന താ​മ​സ സൗ​ക​ര്യം ഒ​രു​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് മാ​റു​ന്ന​വ​ർ​ക്കും വാ​ട​ക അ​നു​വ​ദി​ക്കി​ല്ല. എ​ന്നാ​ൽ ഭാ​ഗി​ക​മാ​യി സ്പോ​ണ്‍​സ​ർ​ഷി​പ്പ് ല​ഭി​ക്കു​ന്ന​വ​ർ​ക്ക് ശേ​ഷി​ക്കു​ന്ന തു​ക പ​ര​മാ​വ​ധി 6000 രൂ​പ വ​രെ വാ​ട​ക അ​നു​വ​ദി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ല്കി. തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്നാ​ണ് ന​ൽ​കു​ന്ന​ത്.

Read More

നി​ക്ഷേ​പ​ത്തി​ന് 36 ശ​ത​മാ​നം​വ​രെ പ​ലി​ശ; സ്വ​കാ​ര്യ​ക​ന്പ​നി ക​ണ്ണൂ​രി​ലും കോ​ടി​ക​ൾ ത​ട്ടി; ഇ​ര​ക​ളി​ൽ അ​ധ്യാ​പ​ക​രും പോ​ലീ​സു​കാ​രും; ആ​രും പ​രാ​തി ന​ൽ​കാ​ത്ത​തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് പോ​ലീ​സ്

ത​ല​ശേ​രി: പ​തി​ന​ഞ്ചു മു​ത​ൽ മു​പ്പ​ത്തി​യാ​റു ശ​ത​മാ​നം വ​രെ പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്ത് ക​ണ്ണൂ​ർ ജി​ല്ല​യി​ലും കോ​ടി​ക​ളു​ടെ നി​ക്ഷേ​പ​ത്ത​ട്ടി​പ്പ്. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത കോ​ക്സ് ടാ​ക്സ് പ​ബ്ലി​ക് ലി​മി​റ്റ​ഡ് ക​മ്പ​നി​ ക​ണ്ണൂ​ർ ജി​ല്ല​യി​ലും കോ​ടി​ക​ളു​ടെ ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യ​താ​യാ​ണ് വി​വ​രം. സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽനി​ന്നു വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രും അ​ധ്യാ​പ​ക​രും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​വാ​സി​ക​ളും ഉ​ൾ​പ്പെ​ടെ നൂ​റു ക​ണ​ക്കി​നാ​ളു​ക​ൾ​ക്കാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​പ​ന​ത്തി​ന്‍റെ എം​ഡി ജ​മാ​ലു​ദ്ദീ​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സി​പി എ. ​ഉ​മേ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സ്ഥാ​പ​ന എം​ഡി അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ക​ണ്ണൂ​ർ ജി​ല്ല​യി​ലും വ്യാ​പ​ക​മാ​യ ത​ട്ടി​പ്പു​ക​ൾ ന​ട​ന്ന വി​വ​രം പു​റ​ത്തു വ​ന്ന​ത്. സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ പ​രാ​തി​ക​ൾ ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സി​പി എം. ​ഉ​മേ​ശ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ചി​ല സം​ഘ​ട​നാ…

Read More

അവിടെല്ലാം മലയാളികൾ ഉണ്ടല്ലോ..! പ്ര​തി​ച്ഛാ​യ മെ​ച്ച​പ്പെ​ടു​ത്താ​ൻ പു​തി​യ ത​ന്ത്രം; അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ തി​യ​റ്റ​റു​ക​ളി​ൽ കേ​ര​ള സ​ർ​ക്കാ​ർ പ​ര​സ്യ​ങ്ങ​ൾ; 18.19 ല​ക്ഷം അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​ച്ഛാ​യ മെ​ച്ച​പ്പെ​ടു​ത്താ​ന്‍ പു​തി​യ നീ​ക്കം. മ​ല​യാ​ളി​ക​ള്‍ കൂ​ടു​ത​ല്‍ വ​സി​ക്കു​ന്ന ഇതര സം​സ്ഥാ​ന​ങ്ങ​ളി​ലെ സി​നി​മാ തിയ​റ്റ​റു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ചു​ള്ള പ​ര​സ്യ​ങ്ങ​ള്‍ ന​ല്കാ​നാ​ണ് തീ​രു​മാ​നം. 90 സെ​ക്ക​ന്‍​ഡ് ദൈ​ര്‍​ഘ്യ​മു​ള്ള പ​ര​സ്യ​ങ്ങ​ള്‍ 28 ദി​വ​സം വ​രെ പ്ര​ദ​ര്‍​ശി​പ്പി​ക്കും. കേ​ര​ള​ത്തി​ന്‍റെ സ​വി​ശേ​ഷ​നേ​ട്ട​ങ്ങ​ള്‍, ഭ​ര​ണ​നേ​ട്ട​ങ്ങ​ള്‍, വി​ക​സ​ന-​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലെ മാ​തൃ​ക​ക​ള്‍ എ​ന്നി​വ വി​ശ​ദീ​ക​രി​ച്ചു​ള്ള തി​യേ​റ്റ​ര്‍ പ​ര​സ്യ​ങ്ങ​ള്‍ അ​ഞ്ചു അ​ഞ്ചു​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​നാ​യി 18 ല​ക്ഷ​ത്തി 19,843 രൂ​പ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​നു​വ​ദി​ച്ച​ത്. മ​ല​യാ​ളി​സാ​ന്നി​ധ്യ​മേ​റെ​യു​ള്ള ക​ര്‍​ണാ​ട​ക, ആ​ന്ധ്രാ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര, മ​ധ്യ​പ്ര​ദേ​ശ്, ഡ​ല്‍​ഹി സം​സ്ഥാ​ന​ങ്ങ​ളി​ലെ ന​ഗ​ര​പ​രി​ധി​യി​ലു​ള്ള 100 തി​യേ​റ്റ​റു​ക​ളി​ലാ​ണ് 90 സെ​ക്ക​ന്‍​ഡ് ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക.. പ്രദ​ര്‍​ശ​നം ക്ര​മീ​ക​രി​ക്കാ​ന്‍ പി​ആ​ർ​ഡി​യു​ടെ എം​പാ​ന​ല്‍​ഡ് ഏ​ജ​ന്‍​സി​ക​ൾ, സാ​റ്റ​ലൈ​റ്റ് ലി​ങ്ക് വ​ഴി തി​യേ​റ്റ​റു​ക​ളി​ല്‍ സി​നി​മാ​പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ന്ന ക്യൂ​ബ്, യു​എ​ഫ്ഒ. എ​ന്നി​വ​യെ ചു​മ​ത​ല​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു. ഇ​ന്‍റ​ര്‍‌​സ്റ്റേ​റ്റ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്നാ​ണ് വ്യാ​ഖ്യാ​നം. 90…

Read More

പോ​യി​വ​രു​മ്പോ​ൾ ക​ഞ്ചാ​വ് കൊ​ണ്ടു​വ​രും; പ്ര​ധാ​ന ഇ​ര​ക​ൾ യൂ​ണി​വേ​ഴ്സ്റ്റി കോ​ള​ജി​ലെ കു​ട്ടി​ക​ൾ; അ​തി​ര​മ്പു​ഴ​യി​ലെ ക​ഞ്ചാ​വ് വിൽപ്പനക്കാരൻ നാ​രാ​യ​ൺ നാ​യി​കി​നെ പൂ​ട്ടി ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ്

ഏ​റ്റു​മാ​നൂ​ർ: അ​തി​ര​മ്പു​ഴ​യി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. ര​ണ്ടു കി​ലോ​ഗ്രാ​മി​ലേ​റെ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി പി​ടി​യി​ൽ. നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​യാ​യ ഒ​ഡീ​ഷ സ്വ​ദേ​ശി നാ​രാ​യ​ൺ നാ​യി​ക് (35) ആ​ണ് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. നാ​ട്ടി​ൽ​പോ​യി അ​തി​ര​മ്പു​ഴ​യി​ലേ​ക്ക് മ​ട​ങ്ങി എ​ത്തു​മ്പോ​ഴാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​കു​ന്ന​ത്. ഏ​റ്റു​മാ​നൂ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ​നി​ന്ന് അ​തി​ര​ന്പു​ഴ​യി​ലെ താ​മ​സ സ്ഥ​ല​ത്തേ​ക്ക് എ​ത്തും വ​ഴി അ​തി​ര​മ്പു​ഴ ടൗ​ണി​നു സ​മീ​പ​മു​ള്ള പെ​ട്രോ​ൾ പ​മ്പി​നും യൂ​ണി​വേ​ഴ്സി​റ്റി​ക്കും ഇ​ട​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​യോ​ടെ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളു​ടെ ബാ​ഗി​ൽ​നി​ന്ന് 2.070 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. അ​ഞ്ച് വ​ർ​ഷ​ത്തോ​ള​മാ​യി അ​തി​ര​മ്പു​ഴ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ർ​മാ​ണ ജോ​ലി​ക​ൾ ചെ​യ്തു വ​രു​ന്ന​യാ​ളാ​ണ് നാ​രാ​യ​ൺ നാ​യി​ക്. ഇ​യാ​ൾ നാ​ട്ടി​ൽ പോ​യി വ​രു​മ്പോ​ഴെ​ല്ലാം വി​ല്പ​ന​യ്ക്കാ​യി ക​ഞ്ചാ​വ് കൊ​ണ്ടു​വ​രു​ന്ന​താ​യി സൂ​ച​ന ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ നാ​ട്ടി​ൽ​നി​ന്ന് ഇ​യാ​ൾ എ​ത്തു​ന്ന വി​വ​ര​മ​റി​ഞ്ഞ പോ​ലീ​സ് അ​തി​ര​മ്പു​ഴ​യി​ൽ കാ​ത്തു​നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​ര​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഇ​യാ​ളു​ടെ…

Read More

‘ഏ​ണി​ചാ​രി അ​രി​വാ​ളി​നെ എ​ത്തി​പ്പി​ടി​ച്ചു’… മു​സ്‌​ലിംലീ​ഗ് പി​ൻ​തു​ണ​ച്ചു; തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ ഭ​ര​ണം എ​ൽ​ഡി​എ​ഫി​ന്; യു​ഡി​എ​ഫു​മാ​യി ഒ​രു ഇ​ട​പാ​ടി​നു​മി​ല്ലെ​ന്ന് ലീ​ഗ്

തൊ​ടു​പു​ഴ: മു​സ്‌​ലിം ലീ​ഗ് പി​ന്തു​ണ​ച്ച​തോ​ടെ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ ഭ​ര​ണം എ​ൽ​ഡി​എ​ഫി​ന് ല​ഭി​ച്ചു. സി​പി​എം സ്വ​ത​ന്ത്ര സ​ബീ​ന ബി​ഞ്ചു​വാ​ണ് ചെ​യ​ർ​പേ​ഴ്സ​ണാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ചെ​യ​ർ​മാ​ൻ​സ്ഥാ​ന​ത്തെ സം​ബ​ന്ധി​ച്ച് മു​സ്‌​ലിം ലീ​ഗും കോ​ണ്‍​ഗ്ര​സും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ലീ​ഗ് അം​ഗ​ങ്ങ​ൾ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നു. ചെ​യ​ർ​മാ​നാ​യി​രു​ന്ന സ​നീ​ഷ് ജോ​ർ​ജ് കൈ​ക്കൂ​ലി​ക്കേ​സി​ൽ പ്ര​തി​യാ​യ​തി​നെ​ത്തു​ട​ർ​ന്ന് രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ആ​കെ 35 വാ​ർ​ഡു​ക​ളു​ള്ള ന​ഗ​ര​സ​ഭ​യി​ൽ ഒ​രു സീ​റ്റ് ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. ബാ​ക്കി 34 പേ​രി​ൽ വോ​ട്ടെ​ടു​പ്പി​നു ഹാ​ജ​രാ​യ​ത് 32 പേ​രാ​ണ്. ലീ​ഗി​ന്‍റെ അ​ഞ്ചു​പേ​ർ ഉ​ൾ​പ്പെ​ടെ 14 വോ​ട്ടു​ക​ൾ സ​ബീ​ന ബി​ഞ്ചു​വി​ന് ല​ഭി​ച്ചു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച കോ​ണ്‍​ഗ്ര​സി​ലെ കെ.​ദീ​പ​ക്കി​ന് 10 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. 13 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്ന യു​ഡി​എ​ഫി​ന് ഭ​ര​ണം ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും ഘ​ട​ക​ക​ക്ഷി​ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ വി​ജ​യം ഇ​ട​തു​മു​ന്ന​ണി​ക്ക് അ​നു​കൂ​ല​മാ​കു​ക​യാ​യി​രു​ന്നു. ഉ​റ​പ്പാ​യി​രു​ന്ന ഭ​ര​ണം ന​ഷ്ട​മാ​ക്കി​യ​തി​ന്‍റെ പേ​രി​ൽ പി​ന്നീ​ട് കോ​ണ്‍​ഗ്ര​സ്-​ലീ​ഗ് നേ​തൃ​ത്വം പ​ര​സ്പ​രം പ​ഴി​ചാ​ര​ലു​മാ​യി…

Read More