തൊടുപുഴ: മുസ്ലിം ലീഗ് പിന്തുണച്ചതോടെ തൊടുപുഴ നഗരസഭാ ഭരണം എൽഡിഎഫിന് ലഭിച്ചു. സിപിഎം സ്വതന്ത്ര സബീന ബിഞ്ചുവാണ് ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്. ചെയർമാൻസ്ഥാനത്തെ സംബന്ധിച്ച് മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ ലീഗ് അംഗങ്ങൾ എൽഡിഎഫ് സ്ഥാനാർഥിക്കനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. ചെയർമാനായിരുന്ന സനീഷ് ജോർജ് കൈക്കൂലിക്കേസിൽ പ്രതിയായതിനെത്തുടർന്ന് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 35 വാർഡുകളുള്ള നഗരസഭയിൽ ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. ബാക്കി 34 പേരിൽ വോട്ടെടുപ്പിനു ഹാജരായത് 32 പേരാണ്. ലീഗിന്റെ അഞ്ചുപേർ ഉൾപ്പെടെ 14 വോട്ടുകൾ സബീന ബിഞ്ചുവിന് ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച കോണ്‍ഗ്രസിലെ കെ.ദീപക്കിന് 10 വോട്ടുകളാണ് ലഭിച്ചത്. 13 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്ന യുഡിഎഫിന് ഭരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഘടകകക്ഷികൾ തമ്മിലുണ്ടായ തർക്കത്തിൽ വിജയം ഇടതുമുന്നണിക്ക് അനുകൂലമാകുകയായിരുന്നു. ഉറപ്പായിരുന്ന ഭരണം നഷ്ടമാക്കിയതിന്റെ പേരിൽ പിന്നീട് കോണ്‍ഗ്രസ്-ലീഗ് നേതൃത്വം പരസ്പരം പഴിചാരലുമായി…
Read MoreCategory: Top News
പരമ്പരാഗത മയിൽക്കറി… കറിവയ്ക്കലും സ്വാദ് നോക്കലും യൂട്യൂബിൽ വൈറൽ; സംഭവം വിവാദമായതോടെ യൂട്യൂബർ മുങ്ങി; കെണിവച്ച് വലയിലാക്കി വനംവകുപ്പ്
ഹൈദരാബാദ്: രാജ്യത്തിന്റെ ദേശീയ പക്ഷിയായ മയിലിലെ കറിവെക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ അറസ്റ്റിൽ. കോടം പ്രണയ് കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. പരമ്പരാഗത മയില്‍ കറിയെന്ന പേരിലാണ് കോഡം പ്രണയ് കുമാര്‍ വീഡിയോ പങ്കുവച്ചത്. യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ നീക്കം ചെയ്യുമെന്ന് പോലീസ് പറഞ്ഞു വീഡിയോ വിവാദമായതിന് പിന്നാലെ ഒളിവില്‍ പോയ പ്രണയ് കുമാറിനെ നീണ്ട തെരച്ചിലിന് ശേഷമാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മയില്‍ കറി വച്ച സ്ഥലവും പൊലീസ് പരിശോധിച്ചിരുന്നു. വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ഷെഡ്യൂള്‍ 1 വിഭാഗത്തിലുള്‍പ്പെട്ട ജീവിയാണ് മയില്‍. മയിലിനെ കൊല്ലുന്നത് കുറഞ്ഞത് മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇത്. നേരത്തെ കാട്ടുപന്നിയെ കൊന്ന് കറിവയ്ക്കുന്ന വീഡിയോ ഇയാള്‍ പുറത്ത് വിട്ടിരുന്നതായി ആരോപണമുണ്ട്. പ്രണയ് കുമാറിനെതിരെ കേസ് എടുത്തതായും ഇത്തരം…
Read Moreകൊലകൊല്ലി ഗെയിംമുകൾ… ഫോണിൽ ഗെയിം കളിക്കുന്നതിനായി കടം വാങ്ങിയത് ലക്ഷങ്ങൾ; കടക്കാരിൽ നിന്നും രക്ഷതേടി യുവാവ് ജീവനൊടുക്കി
ജാജ്പുർ: മൊബൈലിൽ ഗെയിം കളിക്കുന്നതിനായി പലരിൽ നിന്നായി കടം വാങ്ങിയ പണം മടക്കി നൽകാനാകാതെ യുവാവ് ജീവനൊടുക്കി. ഒഡീഷയിലെ ജാജ്പൂരിലെ കാളിയപാനി പോലീസ് സ്റ്റേഷൻ പരിധിയിലെ കടുബാനി ഗ്രാമത്തിലാണ് സംഭവം. ലിങ്കൺ എന്ന ശ്രീനിവാസ നായക് (22) ആണ് മരിച്ചത്. ഓൺലൈൻ ഗെയിമുകൾ കളിക്കാറുണ്ടായിരുന്ന ഇയാൾക്ക് ലക്ഷങ്ങളുടെ ബാധ്യത ഉണ്ടായതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഞായറാഴ്ച രാത്രി ലിങ്കൺ കുടുംബത്തോടൊപ്പം അത്താഴം കഴിച്ചിരുന്നു. രാവിലെ എഴുന്നേൽക്കാതെ വന്നതോടെ ആശങ്കയിലായ വീട്ടുകാർ വാതിലിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് സംഭവം അറിയുന്നത്. ഇയാൾ തൂങ്ങി മരിക്കുകയായിരുന്നു. ഒരു സ്വകാര്യ ഖനന കമ്പനിയിൽ കരാർ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു ലിങ്കൺ. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Read Moreമലയാളികളെ പഠിച്ച് തട്ടിപ്പു സംഘം, തട്ടിപ്പ് പഠിക്കാതെ മലയാളി… മകളിൽ നിന്നും കഞ്ചാവ് പിടിച്ചു, കുട്ടിക്ക് കഞ്ചാവ് സംഘങ്ങളുമായി ബന്ധം; മകളുടെ ഭാവിയോർത്ത പിതാവിന് നഷ്ടം ലക്ഷങ്ങൾ
ആലുവ: മാധ്യമങ്ങളിൽ തുടർച്ചയായി ഓൺലൈൻ തട്ടിപ്പു വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോഴും വീണ്ടും എറണാകുളത്ത് വീഡിയോ കോൾ തട്ടിപ്പ് നടന്നു. “മയക്കുമരുന്ന് സംഘ’ത്തിൽ ഉൾപ്പെട്ടെന്ന് തട്ടിപ്പ് സംഘം വിശ്വസിപ്പിച്ച എംബിബിഎസ് വിദ്യാർഥിയായ മകളെ രക്ഷിക്കാൻ പിതാവ് മുടക്കിയത് ലക്ഷങ്ങളെന്ന് സൈബർ പോലീസ് അറിയിച്ചു. എംബിബിഎസിന് പഠിക്കുന്ന പെൺകുട്ടിയുടെ പിതാവിനെ ഉന്നത ഉദ്യോഗസ്ഥരുടെ അന്വേഷണ സംഘമാണെന്ന് പറഞ്ഞാണ് വിളിച്ചത്. മയക്കുമരുന്ന് പിടികൂടിയെന്നും മകൾക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും പറഞ്ഞു. മകൾക്ക് ഫോൺ കൈമാറിയെങ്കിലും ഞരക്കവും മൂളലും മാത്രമാണ് ഉണ്ടായത്. പോലീസ് സ്റ്റേഷനാണെന്ന് തോന്നിപ്പിക്കാൻ ഇടയ്ക്കിടക്ക് വയലർസ് സെറ്റ് ശബ്ദവും കേൾപ്പിച്ചു. നിയമപരമായ നടപടിക്രമങ്ങൾ തുടങ്ങിയിട്ടില്ലെന്നും വലിയൊരു തുക തന്നാൽ പെൺകുട്ടിയെ ഒഴിവാക്കാമെന്നും സംഘം പറഞ്ഞു. മറ്റൊന്നും ആലോചിക്കാനോ, ആരെങ്കിലുമായി ബന്ധപ്പെടാനോ അനുവദിക്കാതെ പിതാവിനെ സംഘം പിരിമുറുക്കത്തിലാക്കി. ഒടുവിൽ തട്ടിപ്പ് സംഘം പറയുന്ന പണം നൽകി. പിന്നീട് മകളെ വിളിക്കുമ്പോഴാണ് തട്ടിപ്പായിരുന്നു…
Read Moreക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മുപ്പതുവർഷത്തെ മോഷണം; സമ്പാദിച്ചത് കോടികൾ, സഞ്ചരിക്കാൻ അരക്കോടിയുടെ കാർ; തീരുവല്ലം ഉണ്ണിയുടെ ആഡംബര ജീവിതത്തിന് ബ്രേക്കിട്ട് പോലീസ്
തിരുവല്ല: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മൂന്നു പതിറ്റാണ്ടായി മോഷണം നടത്തിയിരുന്നയാള്‍ തിരുവല്ല പോലീസിന്റെ പിടിയിലായി.തിരുവല്ലം മേനിലം കീഴേപാലറക്കുന്ന് ഉണ്ണികൃഷണനെയാണ് (തിരുവല്ലം ഉണ്ണി-52) പോലീസ് അറസ്റ്റ് ചെയ്തത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള തിരുവല്ല കിഴക്കന്‍ മുത്തൂര്‍ പടപ്പാട് ശ്രീദേവി ക്ഷേത്രത്തില്‍നിന്നും നാല് ലക്ഷത്തോളം രൂപ വില വരുന്ന ഓട്ടു വിളക്കുകളും ശീവേലി കുടങ്ങളും അടക്കം മോഷ്ടിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. ക്ഷേത്രത്തിനു സമീപത്തുനിന്നും ലഭിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി കഴിഞ്ഞ 21 ദിവസമായി പ്രത്യേക അന്വേഷണം സംഘം നടത്തിയ അന്വേഷണത്തിലാണ് അതിസാഹസികമായി ഉണ്ണിയെ പിടികൂടിയത്.കഴിഞ്ഞ ജൂലൈ 17ന് അര്‍ധരാത്രിയോടെ ഇന്‍ഡിക്ക കാറില്‍ എത്തിയ ഉണ്ണി പടപ്പാട് ക്ഷേത്രത്തിന്റെ മുന്‍വശത്ത് കാര്‍ നിര്‍ത്തിയ ശേഷം ക്ഷേത്രമതില്‍ ചാടിക്കടന്ന് പ്രധാന വാതിലിന്റെ താഴ് അടക്കം തകര്‍ത്ത് സ്റ്റോര്‍റൂമില്‍ സൂക്ഷിച്ചിരുന്ന വിളക്കുകളും ക്ഷേത്ര ശ്രീകോവിനു മുമ്പില്‍ സ്ഥാപിച്ചിരുന്ന…
Read Moreകൊമ്പൻ കട്ടക്കലിപ്പിലാണ്… ഗവിയിലേക്കുള്ള യാത്രക്കാർ സൂക്ഷിക്കുക; പുല്ലുമേടിന് സമീപം ആനവണ്ടിയുൾപ്പെടെയുള്ള വാഹനങ്ങളെയെല്ലാം തടഞ്ഞ് കൊമ്പന്റെ തേരോട്ടം…
പത്തനംതിട്ട: ഗവി റൂട്ടിലെ സഞ്ചാരികളുടെ മുന്‍പിലേക്ക് എത്തപ്പെടുന്ന കൊന്പനെ സൂക്ഷിക്കുക. കഴിഞ്ഞ കുറെ ദിവസങ്ങളായി ഗവിയിലേക്കുള്ള വാഹനയാത്രികരോട് അത്ര സുഖത്തിലല്ല ഈ കൊന്പനാന. ഇതിനോടകം നിരവധി വാഹനങ്ങൾ അവൻ മണിക്കൂറുകളോളം തടഞ്ഞിട്ടു. ഗവിയിലൂടെയുള്ള സ്ഥിരം കെഎസ്ആർടിസി ബസിനുനേരെയും ഒരു ദിവസം പാഞ്ഞടുത്തു. മൂഴിയാർ – ഗവി പാതയിൽ കക്കി അണക്കെട്ടിനു മുന്‍പുള്ള പുല്ലുമേടിനു സമീപം ആനകളുടെ സ്ഥിരം താവളമാണ്. ഈ ഭാഗങ്ങളിൽ സമീപ ദിവസങ്ങളായി നിരവധി കാട്ടാനകൾ യാത്രക്കാരുടെ കൺമുന്പിലൂടെ കടന്നുപോകുന്നുണ്ട്. പുല്ലുമേട്ടിൽ മേയുന്ന ആനകളെയും ധാരാളമായി കണ്ടുവരുന്നു. ഇതിലൊരു കൊന്പനാനയാണ് സ്ഥിരമായി വാഹനങ്ങൾക്കു മുന്‍പിലേക്കെത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ ശബരിഗിരി പദ്ധതിയുടെ അണക്കെട്ടുകൾ പരിശോധിച്ചു മടങ്ങുകയായിരുന്ന ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ഉദ്യോഗസ്ഥരുടെ വാഹനം ആന തടഞ്ഞിട്ടു. റവന്യു സംഘത്തിന്റെ ഒരു വാഹനവും വൈദ്യുത ബോർഡിന്റെ മൂന്ന് വാഹനങ്ങളും കരാറുകാരന്റെ മറ്റൊരു വാഹനവുമാണ് ആന തടഞ്ഞത്.…
Read Moreകൈയിലിരുന്ന കുഞ്ഞിനെ എടുക്കാനെന്ന വ്യാജേനയെത്തിയ വയോധികൻ പെൺകുട്ടിയെ കയറിപ്പിടിച്ചു; പതിനഞ്ചുകാരിയുടെ മൊഴിൽ 67കാരനെ അകത്താക്കി പോലീസ്
പുല്ലാട്: പതിനഞ്ചുകാരിക്കുനേരേ ലൈംഗികാതിക്രമം കാട്ടിയ കേസില്‍ വയോധികനെ കോയിപ്രം പോലീസ് പിടികൂടി. അയിരൂര്‍ വെള്ളിയറ പ്ലാങ്കമണ്‍ മടുക്കോലില്‍ വീട്ടില്‍ ജോസഫ് പീലിയാണ് (കുഞ്ഞൂഞ്ഞ് – 67) അറസ്റ്റിലായത്. കഴിഞ്ഞ നാലിനാണ് കേസിന് ആസ്പദമായ സംഭവം. സന്ധ്യയോടെ മലങ്കോട്ട പൊടിപ്പാറ റോഡിലൂടെ നടന്നുപോയ പെണ്‍കുട്ടിയെ സമീപിച്ച ഇയാള്‍, പെണ്‍കുട്ടിയുടെ കൈയിലിരുന്ന കുഞ്ഞിനെ എടുക്കാനെന്ന വ്യാജേന ശരീരത്തില്‍ കയറിപ്പിടിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് ഇന്നലെ ശിശുക്ഷേമസമിതിയില്നിന്നു ലഭിച്ച കത്തിന്റെ അടിസ്ഥാനത്തില്‍ കോയിപ്രം പോലീസ് കോഴഞ്ചേരി വണ്‍ സ്റ്റോപ്പ് സെന്ററില്‍ കൗണ്‍സിലറുടെ സാന്നിധ്യത്തില്‍ കുട്ടിയുടെ മൊഴിയെടുത്തു. തുടര്‍ന്ന്, ജോസഫിനെതിരേ പോക്സോ വകുപ്പുകൂടി ചേർത്ത് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Read Moreകായംകുളത്ത് പോലീസ് പെരുമാറിയത് ചങ്ങലയ്ക്കു ഭ്രാന്ത് പിടിച്ചതുപോലെ; പേടിപ്പിച്ചാല്‍ ഓടിപ്പോകുന്നവരല്ല കോണ്‍ഗ്രസുകാരെന്ന് കെ.സി. വേണുഗോപാൽ എംപി
കായംകുളം: യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വീട് ആക്രമിച്ച പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. ചങ്ങലയക്കു ഭ്രാന്ത് പിടിച്ചതുപോലെയാണ് കായംകുളത്ത് പോലീസ് പെരുമാറിയത്. പോലീസുകാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടവരാണ്. അര്‍ധരാത്രി വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പാകത്തില്‍ എന്തു കുറ്റകൃത്യമാണ് അവര്‍ ചെയ്തത്. ജനങ്ങളുടെ സ്വകാര്യതയിലേക്ക് അതിക്രമിച്ച് കടക്കാന്‍ പോലീസിന് ആരാണ് അധികാരം നല്‍കിയത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പൊതുപ്രവര്‍ത്തകര്‍ സമരം ചെയ്യുന്നതും പ്രതിഷേധിക്കുന്നതും കള്ളക്കടത്ത് പോലെയുള്ള കുറ്റകൃത്യമാണോ? കായംകുളത്തെ പോലീസ് അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ്. വീടുനുള്ളില്‍ അതിക്രമിച്ചു കയറിയ പോലീസ് അവിടെയുണ്ടായിരുന്ന ഫോണ്‍വരെ മോഷ്ടിച്ചു. സ്ത്രികളും കുട്ടികളുമുള്ള വീട്ടില്‍ അതിക്രമിച്ച് കയറിയ പോലീസ് നടപടി നികൃഷ്ടമാണ്. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പിട്ടുണ്ടെങ്കില് അതിന് നിയമവിധേയമായ നടപടിയാണ് പോലീസ് സ്വീകരിക്കേണ്ടത്. അറസ്റ്റ് ചെയ്യുന്നതിന് സുപ്രീംകോടതി…
Read Moreഭൂമാഫിയക്കാരെ ഞങ്ങൾക്ക് പേടിയാ; ഇലവീഴാപൂഞ്ചിറയില്‍ കൈയേറ്റവും റിസോര്‍ട്ട് നിർമാണവും തകൃതിയിൽ; പിന്നില്‍ ഉദ്യോഗസ്ഥ-രാഷ്ട്രീയ ലോബി; നാട്ടുകാർക്ക് ചിലത് പറയാനുണ്ട്…
കോട്ടയം: പ്രകൃതിരമണീയ മലയോര ടൂറിസം കേന്ദ്രമായ ഇലവീഴാപൂഞ്ചിറയില്‍ ഉദ്യോഗസ്ഥ ലോബിയുടെ ഒത്താശയോടെ കൈയേറ്റവും റിസോര്‍ട്ട് നിർമാണവും ദുരന്തഭീതി ഉയര്‍ത്തുന്നു. പൂഞ്ചിറയിലേക്ക് പുതിയതായി റോഡ് വന്നശേഷം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തകൃതിയിലാണ്. ജെസിബി ഉള്‍പ്പെടെയുളള യന്ത്രസഹായത്തോടെ കോണ്‍ക്രീറ്റ് ചെയ്ത ഇടറോഡുകള്‍ പട്ടയമില്ലാത്ത ഭൂമിയില്‍ പണി തീര്‍ത്തിരിക്കുകയാണെന്നാണ് ആക്ഷേപം. വലിയ ദുരന്തത്തിലേക്കു നയിക്കുന്ന കൈയേറ്റവും നിര്‍മാണവുമാണ് ഇവിടെ നടക്കുന്നതെന്ന് തദ്ദേശവാസികള്‍ പറയുന്നു. കൈയേറ്റ ഭൂമാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ക്കു മുമ്പില്‍ ഭയചകിതരാണ് പ്രദേശവാസികള്‍. കോട്ടയം ജില്ലയിലെ മേലുകാവ് , ഇടുക്കിയിലെ കുടയത്തൂര്‍ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് വിരമിച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഭൂമി കൈയേറ്റത്തിനും റിസോര്‍ട്ട് നിര്‍മാണത്തിനുമുള്ള രേഖകള്‍ തയാറാക്കുന്നത്. ഈ പ്രദേശങ്ങളില്‍ ജനിച്ചു വളര്‍ന്നവര്‍ക്ക് ഇനിയും ഭൂരേഖ ലഭിക്കാത്തപ്പോഴാണ് കൈയേറ്റക്കാര്‍ക്ക് നിഷ്പ്രയാസം കിട്ടുന്നത്. ഇവിടെനിന്നും മരങ്ങള്‍ വന്‍തോതില്‍ വെട്ടിക്കടത്തുന്നുണ്ട്. കുടയത്തൂര്‍ പ്രദേശത്ത് മരങ്ങള്‍ മുറിച്ചുമാറ്റി റിസോര്‍ട്ട് നിര്‍മാണം പുരോഗമിക്കുകയാണ്. കുത്തനെയുള്ള ചെരിവിലുള്ള നിര്‍മാണങ്ങള്‍ അങ്ങേയറ്റം അപകടകരമാണെന്നിരിക്കെയാണ്…
Read Moreകുടുംബക്കാരന് രണ്ടുകോടി കിട്ടാൻപോകുന്നു; അസൂയമൂത്ത് ബന്ധുവിന്റെ മകനെ തട്ടിക്കൊണ്ടുപോയി ഒരു കോടി രൂപ ആവശ്യപ്പെട്ടു; പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ലക്നോ: ഒരു കോടി രൂപ നൽകിയില്ലെങ്കിൽ നിങ്ങളുടെ മകനെ കൊല്ലും. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ പോലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. ജെയിന്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ മധേര ഗ്രാമവാസിയായ അസീസ് ഗൗതം എന്നയാളാണ് അറസ്റ്റിലായത്. ബന്ധുവായ രാംകുമാർ ഗൗതമിന്റെ മകൻ അനൂജിനെ (21) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്നായിരുന്നു ഇയാൾ ഭീഷണിപ്പെടുത്തിയത്. ഭൂമി ഇടപാടിൽ രാംകുമാറിന് രണ്ട് കോടിയിലധികം രൂപ ലഭിക്കുമെന്ന് അറിഞ്ഞതിനെ തുടർന്നാണ് അസീസ് പദ്ധതി തയാറാക്കിയത്. നാടൻ തോക്കും വെടിയുണ്ടകളുമായി ഗ്രാമത്തിനടുത്തുവച്ചാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. കേസിൽ ഉൾപ്പെട്ട അസീസിന്റെ മൂന്ന് കൂട്ടാളികൾ നേരത്തെ മധ്യപ്രദേശിലെ ഛതാപൂരിൽ നിന്ന് അറസ്റ്റിലായിരുന്നു.
Read More