തൃശൂർ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷം പുലികളി ഒഴിവാക്കിയ തൃശൂർ കോർപ്പറേഷൻ തീരുമാനം പുനഃപരിശോധിക്കണമെന്ന് പുലികളി സംഘങ്ങളുടെ സംയുക്തയോഗം. പുലിക്കളിക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതിനാൽ അത് ഉപേക്ഷിച്ചാൽ സംഘങ്ങൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകും. സർക്കാർ ഉത്തരവിൽ വ്യക്തത വരുത്തണമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അതേസമയം, കൂടിയാലോചനകൾ ഇല്ലാതെയാണ് പുലികളി വേണ്ടന്ന് വച്ചതെന്നാ പുലിക്കളി സംഘങ്ങളുടെ സംയുക്ത യോഗത്തിന്റെ വിമർശനം. ഇക്കാര്യത്തിൽ സംഘാടകസമിതിയുടെ നിലപാട് ചോദിക്കുകയോ, യോഗം വിളിക്കുകയോ ചെയ്തിട്ടില്ല.
Read MoreCategory: Top News
ഇവരോട് ഞാൻ എന്ത് ഉത്തരമാണ് പറയുക; പ്രാർഥിക്കുക, അവർക്ക് വേണ്ടി പ്രവർത്തിക്കുക, സഹായിക്കുക; വയനാട്ടിലെ ദുരന്തഭൂമിയിൽ വിങ്ങിപ്പൊട്ടി മന്ത്രി എ. കെ. ശശീന്ദ്രൻ
കൽപറ്റ: ഉരുൾ കവർന്ന വയനാടിന്റെ ദുരിതം കണ്ട് വിങ്ങിപ്പൊട്ടി വനംമന്ത്രി എ. കെ. ശശീന്ദ്രൻ. ദുരന്തത്തിൽ കാണാതായ നാസറിന്റെ മകനെ ചേർത്തുപിടിച്ചാണ് മന്ത്രി വിതുമ്പിയത്. ”ഇത് കണ്ടിട്ട് എന്താണ് പറയുക? വല്ലാത്തൊരു അനുഭവമായിപ്പോയി. ഇങ്ങനെയൊരു കാഴ്ചക്ക് സാക്ഷിയാകേണ്ടി വരുമെന്ന് ജീവിതത്തിൽ ഒരിക്കലും ചിന്തിച്ചതല്ല. ഇവരോട് ഞാൻ എന്ത് ഉത്തരമാണ് പറയുക? അവരുടെ ചോദ്യത്തിന് ഉത്തരമില്ല. അവരുടെ രക്ഷക്കായി ശ്രമിക്കുക എന്നത് മാത്രമേയുള്ളൂ. നമക്കൊക്കെ ഇത്രയും പ്രയാസമുണ്ടെങ്കിൽ അവർക്കൊക്കെ എത്ര പ്രയാസമുണ്ടാകും? എനിക്കെല്ലാവരോടും പറയാനുള്ളത് അവർക്ക് വേണ്ടി പ്രാർഥിക്കുക, അവർക്ക് വേണ്ടി പ്രവർത്തിക്കുക സഹായിക്കുക. മനുഷ്യന്റെ പ്രവർത്തനങ്ങൾക്ക് ഇത്രയേ ആയുസുള്ളൂ എന്ന് നമുക്കൊക്കെ മനസിലായല്ലോ.’ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഇതുപോലെ എന്ത് ദുരന്തമാണ് ഉണ്ടാകാൻ പോവുകയെന്ന് ആർക്കാണ് പറയാൻ കഴിയുകയെന്നും മാധ്യമങ്ങളോട് സംസാരിക്കവേ ശശീന്ദ്രൻ പറഞ്ഞു.
Read Moreമുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു
മലപ്പുറം: മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. താനൂരിലെ വസതിയിലായിരുന്നു അന്ത്യം. 70 വയസായിരുന്നു. അസുഖബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു. അതിനാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. തിരൂരങ്ങാടി, താനൂർ എംഎൽഎയായിരുന്നു. 2004ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്നു. താനൂരിലെ മണ്ഡലം പ്രസിഡന്റായാണ് നേതൃ തലത്തിലേക്ക് ഉയർന്നത്. മലപ്പുറം ജില്ലാ പ്രസിഡന്റായും മലപ്പുറം ജില്ലാ പഞ്ചായത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നു.
Read Moreആലപ്പുഴയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി; രണ്ട് യുവാക്കൾ അറസ്റ്റിൽ
ആലപ്പുഴ: തകഴി കുന്നുമ്മയില്‍ നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടി. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ യുവതിയുടെ കാമുകനും സുഹൃത്തും അറസ്റ്റില്‍. ഇവര്‍ തകഴി സ്വദേശികളാണെന്ന് പോലീസ് അറിയിച്ചു. പ്രതികളുമായി ഇന്ന് പോലീസ് തെളിവെടുപ്പ് നടത്തും. യുവതിയും കാമുകനും ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് പഠിച്ച ശേഷം തിരുവനന്തപുരത്ത് ജോലി ചെയ്തു വരുന്നതിനിടയിലാണ് അടുപ്പത്തിലായത്. തുടര്‍ന്ന് യുവതി ഗര്‍ഭിണിയാവുകയും പ്രസവിക്കുകയും ചെയ്തു. സംഭവം വീട്ടിലറിയാതിരിക്കാൻ കൊലപാതകം ചെയ്തതെന്നാണ് പോലീസിന്റെ സംശയം.
Read Moreപ്രകൃതിദുരന്തം, നയങ്ങളില്‍ മാറ്റം വേണോയെന്ന് പരിശോധിക്കും: ഹൈക്കോടതി
കൊച്ചി: പ്രകൃതിദുരന്തങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരുത്തണോയെന്നു പരിശോധിക്കുമെന്ന് ഹൈക്കോടതി. പ്രകൃതിദുരന്തങ്ങള്‍ തടയാന്‍ സമഗ്രപഠനങ്ങള്‍ വേണമെന്നും കോടതി നിർദേശിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണു നിര്‍ദേശം. സംസ്ഥാന സര്‍ക്കാരിന്റെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അഥോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി അഡ്വക്കറ്റ് ജനറലിനു നിര്‍ദേശം നല്കി. സംസ്ഥാനത്ത് ഉപഗ്രഹ സര്‍വെ നടത്തിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. പല നിയമങ്ങളുമുണ്ടെങ്കിലും ഏകോപനമില്ലെന്നും നടപ്പാക്കുന്നതു കാര്യക്ഷമമായിട്ടല്ലെന്നും ജസ്റ്റീസുമാരായ ജയശങ്കര്‍ നമ്പ്യാര്‍, വി. എസ്. ശ്യാം കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവഷന് ബെഞ്ച് വിമര്‍ശിച്ചു. സര്‍വെ ഓഫ് ഇന്ത്യ, നാഷണല്‍ സെന്റര്‍ ഫോര്‍ സയന്‍സ് സ്റ്റഡീസ്, കേന്ദ്ര ശാസ്ത്ര- സാങ്കേതിക മന്ത്രാലയം, സംസ്ഥാന എന്‍വയോണ്‍മെന്റല്‍ ഇംപാക്ട് അസസ്മെന്റ് അഥോറിറ്റി എന്നിവരെയും കേസില്‍ കക്ഷിചേര്‍ക്കാന്‍ കോടതി നിര്‍ദേശം നല്കി. മുന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറൽ രഞ്ജിത് തമ്പാനെ അമിക്കസ് ക്യൂറിയായി…
Read Moreഎല്ലാം കണ്ടും കേട്ടും മോദി മടങ്ങി; വയനാടിനെ ചേർത്തു നിർത്തും; നാശനഷ്ടങ്ങളുടെ വിശദമായ കണക്ക് സമർപ്പിക്കാൻ കേരളത്തിന് പ്രധാനമന്ത്രിയുടെ നിര്‍ദേശം
കൽപ്പറ്റ: വയനാട് ദുരിതത്തിൽ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തിന് നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. തകർന്ന വീടുകൾ എത്രയാണ്, എന്തുമാത്രം നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്, ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നത് ഏത് രീതിയിലാണ് എന്ന് തുടങ്ങിയ കാര്യങ്ങളിൽ വിശദമായ കണക്കുകൾ ഉൾപ്പെട്ട മെമ്മോറാണ്ടം സമർപ്പിക്കാനാണ് പ്രധാനമന്ത്രി നിർദേശിച്ചത്. ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്. കേരളത്തിനൊപ്പമുണ്ടെന്നും പണം തടസമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു. വയനാട്ടില ദുരന്തമേഖലകൾ സന്ദർശിച്ചശേഷം പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങി. വയനാട് സന്ദർശനത്തിനായി ഇന്ന് രാവിലെ പതിനൊന്നോടെയാണ് പ്രധാനമന്ത്രി കോഴിക്കോട്ട് എത്തിയത്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ടുള്ള അവലോകന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ പി. എ. മുഹമ്മദ് റിയാസ്, ഒ. ആര്. കേളു,…
Read Moreതമിഴ് നടൻമാരുടെ ആരാധകരുടെ പരസ്പര പോരാട്ടം ഫേസ്ബുക്കിൽ അതിരുവിട്ടു; രണ്ട് യുവാക്കൾ അറസ്റ്റിൽ
ആലുവ: രാഷ്ട്രീയത്തിലേക്കിറങ്ങുന്ന പ്രമുഖ തമിഴ് നടന്റെ ഫാൻസ് ഗ്രൂപ്പിൽനിന്ന് പിരിഞ്ഞു പോയവർ തമ്മിലുള്ള തർക്കം മുറുകിയ ഫേസ്ബുക്ക് പേജിൽ അശ്ലീല കമന്റുകൾ അതിരുവിട്ടു. കല്ലൂർക്കാട് സ്വദേശിയുടെ പരാതിയിൽ അശ്ലീല കമന്റുകളിട്ട നീണ്ടൂർ സ്വദേശി ഹരിശങ്കർ (27), വെളിയന്നൂർ സ്വദേശി ജോജിൻ ജോണി (23) എന്നിവരെ ആലുവ സൈബർ പോലീസ് സംഘം അറസ്റ്റു ചെയ്തു. തമിഴ് സൂപ്പർ സ്റ്റാറിന്റെ ഫാൻസ് അസോസിയേഷനിൽനിന്ന് കല്ലൂർക്കാട് സ്വദേശി പിരിഞ്ഞ് പോയി മറ്റൊരു തമിഴ് നടന്റെ ഫാൻസിൽ ചേർന്നതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ഈ നടന്റെ ഭാര്യയും നടിയാണ്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും വ്യക്തിഹത്യ നടത്തുന്ന പോസ്റ്റുകൾ, അശ്ലീല കമന്റുകൾ എന്നിവ ഇട്ടതാണ് പുതിയ നിയമപ്രകാരം പ്രതികളുടെ അറസ്റ്റിൽ കലാശിച്ചത്. പ്രതിയായ ഹരിശങ്കറിന് സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിന് പുറമേ മൂന്ന് ഫേക്ക് അക്കൗണ്ട് ഉണ്ട്. രണ്ട് ഫാൻ ഫൈറ്റിംഗ് ഗ്രൂപ്പിലും ഇയാൾ അംഗമാണ്.…
Read Moreകണ്ണീരൊപ്പാൻ കൽപറ്റയിലെത്തി പ്രധാനമന്ത്രി; ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച് മോദി; ദുരിതാശ്വാസ ക്യാമ്പിൽ സന്ദര്‍ശനം, സ്വകാര്യ ആശുപത്രിയിലുമെത്തി
കല്‍പ്പറ്റ: വയനാട്ടിലെ കണ്ണീരൊഴുകുന്ന ദുരന്തഭൂമിയിലത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. മേപ്പാടി സെന്റ് ജോസഫ്സ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത്. ക്യാമ്പിലുണ്ടായിരുന്ന ഒൻപതുപേരുമായിട്ടാണ് മോദി കൂടിക്കാഴ്ച നടത്തിയത്. ക്യാമ്പുകളില്‍ കഴിയുന്നവരുടെ പ്രതിനിധികളായാണ് ഒൻപതുപേര് പ്രധാനമന്ത്രിയുമായി സംസാരിച്ചത്. 25 മിനിട്ടോളം പ്രധാനമന്ത്രി ക്യാമ്പിൽ ചിലവഴിച്ചു. ദുരന്തബാധിതർ തങ്ങളുടെ ദുരിതങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ചു. മന്ത്രി അവരെ ആശ്വസിപ്പിച്ചു. ആരോഗ്യപ്രവര്‍ത്തകരുമായും മോദി കൂടിക്കാഴ്ച നടത്തി. മേപ്പാടിയിലെ വിംസ് ആശുപത്രിയിലെ സന്ദര്‍ശനത്തിനുശേഷം കല്‍പ്പറ്റയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി കളക്ടറേറ്റിൽ നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ചീഫ് സെക്രട്ടറി ഡോ.വേണു, എഡിജിപി എം. ആര്. അജിത് കുമാര്‍ തുടങ്ങിയവരും ഒപ്പമുണ്ട്. അതേസമയം തങ്ങളുടെ ദുരിതത്തിന് പ്രധാനമന്ത്രി പരിഹാരം കണ്ടെത്തുമെന്ന് ക്യാന്പിൽ കഴിയുന്നവർ പറഞ്ഞു. ശുഭപ്രതീക്ഷയാണ് ഇക്കാര്യത്തിലെന്നും അവർ…
Read Moreഇന്ദിരയ്ക്കുശേഷം വയനാട്ടില്‍ എത്തുന്ന പ്രധാനമന്ത്രി; മോദിക്ക് പഴുതടച്ച സുരക്ഷ; ചുരല്മലയടക്കമുള്ള പ്രദേശങ്ങള്‍ മാവോയിസ്റ്റ് സ്വാധീനമുള്ള മേഖല
കല്‍പ്പറ്റ: കണ്ണീരൊഴുകുന്ന ദുരന്തഭൂമിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമ്പോള്‍ കനത്ത സുരക്ഷാ വലയത്തിലാണ് വയനാട്. ആയിരത്തിലധികം പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ദുരന്തമേഖലയിലെ ഇന്നത്തെ തെരച്ചില്‍ നിര്‍ത്തിവച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ പ്രകൃതിദുരന്തം നേരിട്ടു കണ്ട് മനസിലാക്കുന്നതിനാണ് പ്രധാനമന്ത്രി എത്തുന്നത്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന മേഖലയായതിനാലാണ് സുരക്ഷയുടെ മതില് തീര്‍ത്തിരിക്കുന്നത്. തണ്ടര്‍ബോള്‍ട്ടും രംഗത്തുണ്ട്. മാവോയിസ്റ്റുകള്ക്കുസ്വാധീനമുള്ള മേഖലയാണ് ചുരല്മലയടക്കമുള്ള പ്രദേശങ്ങള്‍.ഇന്ദിരാഗാന്ധിക്കുശേഷം വയനാട് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 1980ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുന്നതിനാണ് ഇന്ദിരാഗാന്ധി ബത്തേരിയില്‍ എത്തിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കല്‍പ്പറ്റയിലും മേപ്പാടിയിലും ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്ന് നടത്തിയില്ല. കല്‍പ്പറ്റ, മേപ്പാടി ടൗണുകളില്‍ വാഹന പാര്ക്കിംഗിംഗിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ ടൗണുകളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ക്കുമാത്രമാണ് രാവിലെ 10 മുതല്‍ പ്രവേശനം…
Read Moreമദ്യലഹരിയിൽ വഴിയിൽ നിന്ന യുവാവുമായി വാക്കുതർക്കം; അടിപിടിക്കിടെ യുവാവിന്റെ ജനനേന്ദ്രിയം കടിച്ചു പറിച്ചു; യുവാവിന് അടിയന്തര ശസ്ത്രക്രിയ; നടുക്കത്തിൽ നാട്ടുകാർ…
തിരുവല്ല: നഗരത്തിലെ ബാർ പരിസരത്തുണ്ടായ അടിപിടിക്കിടെ യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുപറിച്ച സംഭവത്തിൽ തിരുവല്ല പോലീസിന്റെ കസ്റ്റഡിയിൽനിന്നും ചാടിപ്പോയ യുവാവ് പിടിയിലായി. ചൊവ്വാഴ്ച രാത്രി പത്തോടെ സ്റ്റേഷനിൽനിന്നും രക്ഷപ്പെട്ട കുറ്റപ്പുഴ പാപ്പിനിവേലിൽ വീട്ടിൽ സുബിൻ അലക്സാണ്ടർ (28) ആണ് കോട്ടയത്തുനിന്നും പിടിയിലായത്. കുറ്റപ്പുഴ അമ്പാടി വീട്ടിൽ കണ്ണൻ എന്നു വിളിക്കുന്ന സവീഷ് സോമനെ ( 35 ) ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് സുബിൻ ചൊവ്വാഴ്ച വൈകുന്നേരത്തോടെ പോലീസിന്റെ പിടിയിലായത്. തിരുവല്ല നഗരമധ്യത്തിലെ ബാർ പരിസരത്ത് ചൊവാഴ്ച വൈകുന്നേരം ആറോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ബാറിൽനിന്നു മദ്യപിച്ചിറങ്ങിയ സുബിൻ മറ്റാരെയോ ഫോൺ ചെയ്യാനായി സവീഷിന്റെ മൊബൈൽ ഫോൺ വാങ്ങി. തുടർന്ന് മൊബൈൽ ഫോൺ തിരികെ നൽകണമെങ്കിൽ 3000 രൂപ തനിക്കു തരണമെന്ന് സുബിൻ ആവശ്യപ്പെട്ടു. ഇതേത്തുടർന്നുണ്ടായ തർക്കമാണ് അടിപിടിയിലും ആക്രമണത്തിലും കലാശിച്ചത്. ഗുരുതര പരിക്കേറ്റ സവീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ച്…
Read More