കൊച്ചി: ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ താര സംഘടനയായ ‘അമ്മ’യ്ക്കു പങ്കില്ലെന്ന് ജനറല്‍ സെക്രട്ടറി സിദ്ദിഖ്. റിപ്പോര്‍ട്ട് പുറത്തുവിടണമെന്നോ വേണ്ടെന്നോ സംഘടനയ്ക്ക് പ്രത്യേക അഭിപ്രായമില്ല. ന്യായമായ പരാതികളാണെങ്കില്‍ അവയ്ക്കു പരിഹാരം ഉണ്ടാകണം. കമ്മീഷന് റിപ്പോര്‍ട്ട് സംഘടനയെ ബാധിക്കുന്ന കാര്യമല്ല. റിപ്പോര്‍ട്ട് സംഘടനയുമായി ബന്ധപ്പെട്ടതല്ല. അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നും സിദ്ദിഖ് പറഞ്ഞു. ‘ചെകുത്താ’ന്റെ അറസ്റ്റ് സ്വാഗതാർഹം മോഹന്‍ലാലിനെ അധിക്ഷേപിച്ചതിന് ‘ചെകുത്താന്’ എന്നറിയപ്പെടുന്ന യുട്യൂബര്‍ അജു അലക്സിനെ അറസ്റ്റ് ചെയ്തത് സ്വാഗതം ചെയ്യുന്നുവെന്ന് സിദ്ദിഖ്. കുറച്ചുകാലമായി നടീനടന്മാരെയും സിനിമയെയും അധിക്ഷേപിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമായതുകൊണ്ടാണ് മോഹന്‍ലാലിന് വയനാട് സന്ദര്‍ശിക്കാന്‍ സാധിച്ചത്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നതിനു പകരം വ്യക്തിപരമായി അധിക്ഷേപിക്കുന്നതു കണ്ട് മനസ് വേദനിച്ചാണ് താന്‍ പോലീസില്‍ പരാതി നല്‍കിയതെന്നും സിദ്ദിഖ് പറഞ്ഞു. അമ്മ മെഗാ ഷോ 20ന് ‘അമ്മ’യുടെ മെഗാ ഷോ 20ന് അങ്കമാലി…
Read MoreCategory: Top News
മോഹൻലാൽ വന്നതു കൊണ്ട് മിലിട്ടറിയുടെ വിലപ്പെട്ട സമയം പോയി; പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു; നടനെതിരെ പരാതി നല്‍കുമെന്ന് ചെകുത്താൻ
പത്തനംതിട്ട: മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനില്‍ക്കുന്നു. നടനെതിരെ സൈന്യത്തിന് പരാതി നല്‍കുമെന്നും ജാമ്യത്തിലിറങ്ങിയശേഷം അജു അലക്സ് ദുരന്തമുഖത്ത് പരിശീലനം കിട്ടിയ ആളുകളുടെ സാന്നിധ്യമാണ് വേണ്ടത്. മോഹൻലാൽ വന്നതു കൊണ്ട് മിലിട്ടറിയുടെ വിലപ്പെട്ട സമയമാണ് പോയത്. പോലീസ് പറഞ്ഞിട്ടാണ് വീഡിയോ നീക്കം ചെയ്തതെന്നും അജു അലക്സ് പറഞ്ഞു. ഒരു മിലിട്ടറി ഉദ്യോഗസ്ഥനാണ് വന്നിരുന്നതെങ്കില്‍ അത്രയധികം ആളുകള്‍ അവിടെ എത്തില്ലായിരുന്നു. ചെകുത്താൻ പേജുകളില്‍ അടക്കം ഇനിയും അഭിപ്രായങ്ങള്‍ തുറന്നു പറയും. കേരളത്തില്‍ ഒരുപാട് പേര്‍ക്ക് മോഹൻലാല്‍ വയനാട്ടില്‍ പോയതിനെക്കുറിച്ച് ഇതേ അഭിപ്രായമുണ്ടെന്നും അജു അലക്സ് അവകാശപ്പെട്ടു. താൻ ഉപയോഗിച്ച വാക്കുകള്‍ ശരിയായിരുന്നില്ല. ഉപയോഗിച്ച വാക്കുകള്‍ ശരിയായില്ലെങ്കിലും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെന്നും അജു അലക്സ് പറഞ്ഞു. ഇന്നലെ രാത്രിയോടെയാണ് തിരുവല്ല പോലീസ് അജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്.
Read Moreസിഐ വാങ്ങിയ ചിക്കൻ ബിരിയാണിയിൽ ചത്ത പഴുതാര; കണ്ടത് കഴിച്ച് പകുതിയായശേഷം; തിരുവല്ലയിലെ ഹോട്ടൽ അടപ്പിച്ച് ഭക്ഷ്യവകുപ്പ്
തിരുവല്ല: ഹോട്ടലിൽ നിന്ന് വാങ്ങിയ ചിക്കൻ ബിരിയാണിയിൽ ചത്ത പഴുതാര. തിരുവല്ല പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ സിഐ അജിത് കുമാർ വാങ്ങിയ ബിരിയാണിയിലാണ് പഴുതാരയെ കണ്ടെത്തിയത്. തിരുവല്ല കടപ്ര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കന്നിമറ ഹോട്ടലിൽ നിന്നാണ് സിഐ ബിരിയാണി വാങ്ങിയത്. കഴിച്ച് പകുതിആയപ്പോഴാണ് ബിരിയാണിയിൽ പഴുതാരയെ കണ്ടത്. ഉടൻതന്നെ ഭക്ഷ്യ സുരക്ഷാ വകുപ്പിൽ പരാതി നൽകുകയായിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഇവരുടെ ലൈസൻസ് അവസാനിച്ചതായും കണ്ടെത്തി. പരിശോധനയ്ക്ക് ശേഷം ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടൽ അടച്ച് പൂട്ടി. തെളിവടക്കം സിഐ ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറിയിരുന്നു.
Read Moreഇതില്‍ എന്ത് പൊതുതാത്പര്യം? വയനാടിന്റെ പേരിലുള്ള പണപിരിവ് നിയന്ത്രിക്കണമെന്ന ഹർജി തള്ളി; ഹർജിക്കാരൻ ദുരിതാശ്വാസ നിധിയിലേക്ക് പിഴയടക്കാൻ നിർദേശിച്ച് ഹൈക്കോടതി
കൊച്ചി: വയനാടിന്റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. സിനിമാ നടനും അഭിഭാഷകനുമായ സി. ഷുക്കൂർ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ഹർജിക്കാരനോട് പിഴയായി 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാനും കോടതി നിർദേശിച്ചു. വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിതരെ സഹായിക്കാൻ ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കേന്ദ്രീകൃത സംവിധാനം ഏർപ്പെടുത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. വയനാട് ദുരന്തത്തിന്റെ അടിസ്ഥാനത്തിൽ നിരവധി സംഘടനകൾ അവരുടെ അക്കൗണ്ട് വഴി ഫണ്ട് ശേഖരിക്കുന്നുണ്ട്. ഈ ഫണ്ട് ശേഖരണവും വിനിയോഗവും നിരീക്ഷിക്കാൻ ഒരു സംവിധാനവുമില്ലെന്നാണ് ഹർജിയിൽ പറയുന്നത്. ഹർജിയിൽ എന്ത് പൊതുതാൽപര്യമെന്ന് ചോദിച്ച കോടതി, സംഭാവന നൽകുന്ന ജനങ്ങളുടെ ഉദ്ദേശ ശുദ്ധിയെ സംശയിക്കരുതെന്നും ബോധ്യപ്പെടുത്തി.
Read Moreഹലോ പോലീസ് സ്റ്റേഷനല്ലേ… പിന്നെ കേട്ടാൽ അറയ്ക്കുന്ന തെറിവിളിയോട് തെറിവിളി; പ്രതിയെ പിടികൂടാനെത്തിയ പോലീസുകാർക്ക് നേരെ പെപ്പർസ്പ്രേ പ്രയോഗം; ചെങ്ങന്നൂരിലെ സംഭവം ഇങ്ങനെ…
ആലപ്പുഴ: അന്വേഷണത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്കുനേരെ യുവാവിന്റെ പെപ്പർ സ്പ്രേ പ്രയോഗം. ചെങ്ങന്നൂരിനു സമീപം വെൺമണിയിലാണു സംഭവം. സ്റ്റേഷനിലെ ഫോണിൽ സ്ഥിരമായി വിളിച്ച് അസഭ്യം പറയുകയും എസ്എച്ച്ഒയുടെ ഔദ്യോഗിക ഫോണിൽ വിളിച്ചു വധഭീഷണിമുഴക്കുകയും ചെയ്ത യുവാവിനെക്കുറിച്ച് അന്വേഷിക്കാനാണു വെൺമണി പോലീസ് സ്റ്റേഷനിൽനിന്നുള്ള സംഘം എത്തിയത്. പ്രാഥമിക അന്വേഷണത്തിൽ പുന്തല മേലാപറമ്പിൽ വിനീഷ് മോഹനാണ് പ്രതിയെന്നു പോലീസിനു വിവരം കിട്ടിയിരുന്നു. എന്നാൽ, വീട്ടിലെത്തിയ പോലീസുകാർക്കുനേരേ അപ്രതീക്ഷിതമായി യുവാവ് പെപ്പർ സ്പ്രേ പ്രയോഗിക്കുകയായിരുന്നു. എസ്എച്ച്ഒ എം.സി. അഭിലാഷ്, സിപിഒ ശ്യാം എന്നിവർക്കു നേരെയായിരുന്നു പെപ്പർ സ്പ്രേ ആക്രമണം. തുടർന്നു മറ്റു പോലീസുകാർ ചേർന്നു വിനീഷിനെ കീഴ്പ്പെടുത്തി. ഇയാളെ പോലീസ് കസ്റ്റഡിയിൽഎടുത്തിട്ടുണ്ട്. യുവാവിന് ഏതെങ്കിലും തരത്തിൽ മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്നും പോലീസ് പരിശോധിക്കുകയാണ്. ഔദ്യോഗിക കൃത്യനിർവഹണത്തിനു തടസം സൃഷ്ടിക്കുക, പോലീസുകാരെ അക്രമിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Read Moreമരത്തിലൂടെ വനിതാ ഹോസ്റ്റലിലേക്ക് നുഴഞ്ഞുകയറും; ബാത്ത്റൂമിലും റൂമിലുമായി എത്തിനോക്കും; ഒളിഞ്ഞുനോട്ടക്കാരനായ 17 കാരനെ കുടുക്കി പെൺകുട്ടികളും പോലീസും
കായംകുളം : കോളജ് വനിതാ ഹോസ്റ്റലിൽ പെൺകുട്ടികളുടെ ഉറക്കം കെടുത്തിയ നുഴഞ്ഞുകയറ്റക്കാരനെ ഒടുവിൽ പോലീസ് പിടികൂടി. കായംകുളം എംഎസ്എം കോളജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ കഴിഞ്ഞ കുറെ ദിവസമായി ശല്യം ചെയ്തവന്ന അജ്ഞാതനെയാണ് കണ്ടെത്തിയത്. കായംകുളം സ്വദേശിയായ പതിനേഴുകാരനെയാണ് കൊല്ലത്ത് നിന്ന് പോലീസ് പിടികൂടിയത്. സമീപത്തെ മരത്തിലൂടെയാണ് ഹോസ്റ്റലിൽ കയറിയിരുന്നതെന്ന് കൗമാരക്കാരൻ പോലീസിന് മൊഴി നൽകി. ഇവിടെ എൺപതോളം പെൺകുട്ടികളാണ് താമസിക്കുന്നത്. കഴിഞ്ഞാഴ്ച ഹോസ്റ്റലിലെ ശൗചാലയത്തിൽ അപരിചതനായ ഒരാൾ നിൽക്കുന്നത് കുട്ടികൾ കണ്ടു. പെൺകുട്ടികളുടെ റൂമിലും ഇയാൾ കയറി. ഇതിന്റെ സിസിടിവി ദ്യശ്യങ്ങളും കുട്ടികൾ പോലീസിന് കൈമാറിയിരുന്നു. ഹോസ്റ്റലിനുള്ളിലേക്ക് വലിഞ്ഞുകയറിയതിന്റെ കാൽപാടുകളും കുട്ടികൾ അധികൃതർക്ക് കാണിച്ചു കൊടുത്തിരുന്നു. ഒരാഴ്ചക്കിടെ നാലു തവണയാണ് ഹോസ്റ്റലിൽ ശല്യമുണ്ടായത്. സംഭവത്തിൽ വിദ്യാർത്ഥി സംഘടനകളുടെ അടക്കം വലിയ പ്രതിഷേധം ഉണ്ടായി. രാത്രിയിൽ കെട്ടിടത്തിലൂടെ ഒരാൾ നടക്കുന്നതിന്റെ കാൽപെരുമാറ്റം കേൾക്കാമെന്നാണ് കുട്ടികൾ പറഞ്ഞത്. ഹോസ്റ്റലിൽ ഓരോ…
Read Moreകോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ്; അഖിൽ സി. വർഗീസ് ചെറിയ മീനല്ല; പ്രതിക്ക് വൻ രാഷ്ട്രീയ സ്വാധീനം; ജോലിചെയ്തയിടങ്ങളിലെല്ലാം വൻ ക്രമക്കേട്; കൊല്ലം നഗരസഭയിൽ 40 ലക്ഷത്തിന്റെ ക്രമക്കേട്
കോട്ടയം: കോട്ടയം നഗരസഭയിലെ പെന്ഷന് തട്ടിപ്പില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ആഭ്യന്തര വിജിലന്‍സ് സംഘം നഗരസഭയില്‍ പരിശോധന നടത്തി. പെന്ഷന് അക്കൗണ്ടില്‍നിന്നു മൂന്നു കോടി രൂപയ്ക്കു മുകളില്‍ നഗരസഭാ ജീവനക്കാരന് തട്ടിയെടുത്തന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പെന്ഷന് വിഭാഗം കൈകാര്യം ചെയ്തിരുന്ന ക്ലര്‍ക്കാണ് നഗരസഭയുടെ അക്കൗണ്ടില്‍ നിന്നു സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടിലേക്കു മൂന്നു കോടിയോളം രൂപ പലതവണകളായി മാറ്റിയത്. നഗരസഭയിലെ ക്ലര്‍ക്കായിരുന്ന കൊല്ലം മങ്ങാട് ആന്‍സി ഭവനില്‍ അഖില്‍ സി. വര്‍ഗീസിനെതിരേ നഗരസഭ സെക്രട്ടറിയുടെ പരാതിയില്‍ ഇന്നലെ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു. തട്ടിപ്പു നടത്തിയെന്ന ആരോപണമുയര്‍ന്ന നഗരസഭയിലെ മുന്‍ ഉദ്യോഗസ്ഥന് അഖില്‍ കഴിഞ്ഞ മാസവും കോട്ടയം നഗരസഭയില്‍ എത്തി പെന്ഷന് ബില്‍ തയാറാക്കിയതായും വിജിലന്‍സ് സംഘത്തിനു വിവരം ലഭിച്ചു. വൈക്കം നഗരസഭയില്‍ ജോലി ചെയ്തിരുന്ന അഖില്‍ കോട്ടയം നഗരസഭയിലെ ഇതേ വിഭാഗത്തില്‍ ജോലിചെയ്യുന്ന ക്ലര്‍ക്കിനെ സഹായിക്കാന്‍…
Read Moreരാത്രിയിൽ പൂട്ടിയബാറിൽ നിന്നും മദ്യംവേണം; ആവശ്യംനിരാകരിച്ച ജീവനക്കാരെ ക്രൂരമായി മർദിച്ച് ലങ്കോയും ജംബോയും; മദ്യംമോഷ്ടിച്ച് മുങ്ങിയ ഇരുവരേയും അകത്താക്കി പോലീസ്
വൈക്കം: ബാര്‍ ഹോട്ടലിലെ ചില്ല് തകര്‍ക്കുകയും ജീവനക്കാരനെ ആക്രമിക്കുകയും മദ്യം കവര്‍ന്നെടുക്കുകയും ചെയ്ത കേസില്‍ രണ്ടുപേര്‍ കൂടി പോലീസിന്റെ പിടിയിലായി.തലയാഴം ഓണശേരില്‍ അഖില്‍ (ലങ്കോ, 32), ചെമ്മനത്തുകര ചേരുംചുവട് തുണ്ടപ്പറമ്പില്‍ ആഷിക് ഷാജി (ജംബോ, 20) എന്നിവരെയാണു വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേര്‍ന്നു കഴിഞ്ഞമാസം 10ന് രാത്രി 11.15നു തോട്ടകം ഭാഗത്തുള്ള ബാര്‍ ഹോട്ടലിലെത്തി ജീവനക്കാരനോട് ബാര്‍ തുറക്കാന്‍ ആവശ്യപ്പെടുകയും കച്ചവടസമയം കഴിഞ്ഞെന്നു പറഞ്ഞ ജീവനക്കാരനെ അസഭ്യം പറഞ്ഞു ഡോറിന്റെ ചില്ല് തകര്‍ക്കുകയും വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കടന്ന് ജീവനക്കാരനെ ആക്രമിക്കുകയും അവിടെ ഉണ്ടായിരുന്ന ബിയര്‍ കുപ്പികളെടുത്ത് കടന്നുകളയുകയുമായിരുന്നു. പരാതിയെത്തുടര്‍ന്ന് കേസെടുത്ത വൈക്കം പോലീസ് ഈ കേസിലെ മറ്റു പ്രതികളായ ഹരീഷ്, കൃഷ്ണേന്തു എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ ശക്തമായ തെരച്ചിലിനൊടുവില്‍ ബംഗളൂരുവില്‍നിന്നു പിടികൂടുകയായിരുന്നു. അഖിൽ വൈക്കം,…
Read Moreപാപ്പച്ചനെ അവർ കൊന്നത്; മോഹനവാഗ്ദാനം നൽകി ധനകാര്യ സ്ഥാപനത്തിലെ വനിതാ മാനേജർ തട്ടിയെടുത്തത് 85 ലക്ഷം; സിനിമയെ വെല്ലുന്ന തിരക്കഥയ്ക്ക് പിന്നിൽ കൊല്ലംകാരി സരിത
കൊല്ലം: സൈക്കിള്‍ യാത്രക്കാരനായ റിട്ട. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്റെ അപകടമരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ വനിതാ മാനേജര്‍ ഉള്‍പ്പെടെ അഞ്ചുപേരെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ബിഎസ്എന്‍എല്‍ റിട്ട. എന്‍ജിനിയര്‍ കൊല്ലം ആശ്രാമം കൈരളി നഗര്‍ കുളിര്‍മ വീട്ടില്‍ സി. പാപ്പച്ചനാ(82)ണ് കൊല്ലപ്പെട്ടത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജർ കൊല്ലം ഓലയില്‍ തേവള്ളി റോട്ടറി ക്ലബിനു സമീപം കാവില്‍ ഹൗസില്‍ വാടകയ്ക്ക് താമസിക്കുന്ന സരിത (45), ബ്രാഞ്ച് എക്സിക്യൂട്ടീവ് മരുത്തടി വാസുപിള്ള ജംഗ്ഷന് സ്വദേശി കെ.പി അനൂപ് (37), അപകടമുണ്ടാക്കിയ കാര്‍ ഓടിച്ച പോളയത്തോട് അനിമോന് മന്‍സിലില്‍ അനിമോന് (44), സുഹൃത്ത് ഓട്ടോറിക്ഷാ ഡ്രൈവറായ കടപ്പാക്കട ശാസ്ത്രിനഗര്‍ വയലില്‍ പുത്തന്‍വീട്ടില്‍ മാഹീന് (47), വാഹനം വാടകയ്ക്ക് നല്കിയ പോളയത്തോട് ശാന്തിനഗര്‍ സല്‍മ മന്‍സിലില്‍ ഹാഷിഫ് അലി (27) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ…
Read Moreമോഹൻലാലിന് എന്ത് യോഗ്യതയാണുള്ളത്; അധിക്ഷേപിച്ച് ചെകുത്താൻ; അപകീർത്തി പരാമർശത്തിൽ പരാതി നൽകി അമ്മ; രണ്ട് വകുപ്പുകളിട്ട് ചെകുത്താനെ പൂട്ടി പോലീസ്
തിരുവല്ല: വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശം നടത്തിയ ചെകുത്താനെന്ന പേജിന്റെ അജു അലക്സിനെ കസ്റ്റഡിയിൽ എടുത്തു. വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ സന്ദർശിച്ചതിന് എതിരെയാണ് ഇയാൾ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഇതിനു പിന്നാലെ താര സംഘടന അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് അജുവിനെതിരേ കേസെടുത്തത്. ഇയാൾക്കെതിരേ ഭാരതീയ ന്യായ സംഹിത 192,296(ബി) കെ.പി ആക്ട് 2011 120(0) എന്നീ വകുപ്പുകളാണ് ചുമത്തിയത്. കേസെടുത്ത പിന്നാലെ അജു അലക്സ് ഒളിവിലായിരുന്നു. ഇയാളുടെ പരാമർശം മോഹൻലാൽ ആരാധകരിൽ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണെന്ന് തിരുവല്ല പോലീസ് രജിസ്ട്രർ ചെയ്ത എഫ്ഐആറിൽ പറയുന്നു.
Read More