കൊച്ചി: കൊല്ലം ഓയൂരില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാംപ്രതി അനുപമ പദ്മകുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്ന അനുപമയുടെ ആവശ്യം പരിഗണിച്ചാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. നിലവില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അനുപമ ബംഗളൂരുവില്‍ എല്‍എല്‍ബി കോഴ്സിനു ചേരാനാണ് ഒരുങ്ങുന്നത്. എല്ലാ മാസവും മൂന്നാം ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണമെന്നും മറ്റാവശ്യങ്ങള്‍ക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കരുതെന്നും ഹര്‍ജിക്കാരിയോടു നിര്‍ദേശിച്ചിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കരുതെന്നും പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നുമാണ് മറ്റ് ഉപാധികള്‍. 2023 നവംബര്‍ 27ന് സഹോദരനൊപ്പം ട്യൂഷന് പോയിരുന്ന ആറുവയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. അനുപമയുടെ പിതാവ് മാമ്പള്ളിക്കുന്നം കവിതാരാജില്‍ പദ്മകുമാര്‍, അമ്മ അനിത എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതികള്‍ പിന്നീട് കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു. ഡിസംബര്‍…
Read MoreCategory: Top News
മുംബൈ ജയിലിൽ നിന്നും വിയ്യൂർ ജയിലിലേക്ക് … തടവുകാർക്ക് വായിക്കാനായി തടവുകാർ അയച്ചത് 16 പുസ്തകങ്ങൾ; പുസ്തകത്തോടൊപ്പം വന്ന കത്തിലെ വാചകം ശ്രദ്ധേയമാകുന്നു
വിയ്യൂർ: കഴിഞ്ഞ ദിവസം വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് അനിൽകുമാറിന് ഒരു കൊറിയർ കിട്ടി. പതിനാറു പുസ്തകങ്ങളായിരുന്നു ആ കൊറിയറിൽ. അയച്ചത് നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിലെ മലയാളികളായ വിചാരണ തടവുകാർ. വിയ്യൂർ ജയിൽ കോന്പൗണ്ടിലെ ജില്ല ജയിൽ ലൈബ്രറിയെ കുറിച്ചും വിയ്യൂരിലെ തടവുകാരെഴുതിയ ചുവരുകളും സംസാരിക്കും എന്ന മിനിയേച്ചർ പുസ്തകത്തെക്കുറിച്ചും മാധ്യമങ്ങളിലൂടെ അറിഞ്ഞ തലോജ സെൻട്രൽ ജയിലിലെ തടവുകാരാണ് അക്ഷരങ്ങളെ സ്നേഹിക്കുന്ന വിയ്യൂരിലെ തടവുകാർക്ക് പുസ്തകങ്ങളയച്ചുകൊടുത്ത് അവരുടെ വായനയെ പ്രോത്സാഹിപ്പിച്ചതും അഭിനന്ദിച്ചതും. 1800 കിലോമീറ്ററുകൾക്കപ്പുറത്തു നിന്ന് പുസ്തകങ്ങൾ തങ്ങളെ തേടിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് വിയ്യൂർ ജയിൽ അധികൃതർ.ഒരേ തൂവൽ പക്ഷികളായ തടവുകാർ പുസ്തകങ്ങൾ ഇഷ്ടികകളാക്കി വാക്കുകൾ സിമന്റ് ചാന്താക്കി തടവറകളിലെ തടവുകാരുടെ മനസുകൾ കൊണ്ടൊരു ഭീമൻ പാലം നിർമിച്ചിരിക്കുന്നുവെന്നാണ് പുസ്തകത്തോടൊപ്പം വന്ന കത്തിലെ ഒരു വാചകം. മുംബൈയിലെ വിചാരണ തടവുകാരിലൊരാളുടെ ഭാര്യാപിതാവു വഴിയാണ് പുസ്തകങ്ങൾ കൊറിയർ…
Read Moreഅർജുൻ അശോകന് ഉൾപ്പെട്ട സംഘത്തിന്റെ കാർ അപകടത്തിൽപ്പെട്ടത് പോലീസ് അനുമതിയില്ലാതെ ഷൂട്ടിംഗ് നടത്തുമ്പോൾ; പോലീസും മോട്ടോര്‍ വാഹനവകുപ്പും അന്വേഷണം ആരംഭിച്ചു
കൊച്ചി: അനുമതിയില്ലാതെ നടത്തിയ സിനിമാ ചിത്രീകരണത്തിനിടെ കൊച്ചിയില്‍ കാര്‍ തലകീഴായി മറിഞ്ഞ് നടന്മാര് ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി നടന്മാരായ സംഗീത് പ്രതാപ്, അര്ജുന് അശോകന്, കാര്‍ ഓടിച്ചിരുന്ന സിനിമയുടെ അണിയറ പ്രവര്ത്തകന്, ഭക്ഷണവിതരണ ശൃംഖലയുടെ ജീവനക്കാരന് എന്നിവരുടെ മൊഴി കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പോലീസ് രേഖപ്പെടുത്തി. വാഹനം ഓടിച്ചത് ചിത്രത്തിന്റെ സ്റ്റണ്ട് ടീം അംഗമാണെന്നാണ് വിവരം. ഇയാള്‍ മദ്യപിച്ചിരുന്നില്ലെന്ന് രക്തപരിശോധനയില്‍ തെളിഞ്ഞതായും പോലീസ് പറഞ്ഞു. അതേസമയം, സിനിമ ഷൂട്ടിംഗിന് അനുമതിതേടി സിനിമാ പ്രവര്‍ത്തകര്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലും സിറ്റി പോലീസ് കമ്മീഷണര്ര്ക്കും അപേക്ഷ നല്‍കിയിരുന്നുവെങ്കിലും പോലീസ് അനുമതി നല്‍കിയിരുന്നില്ല. അനുമതി ലഭിക്കും മുമ്പ് പൊതുനിരത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ അപകടകരമായരീതിയില്‍ വാഹനമോടിച്ച് ഷൂട്ടിംഗ് നടത്തിയതിനാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ്…
Read Moreസംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; അഞ്ചുദിവസം ഇടിയോടുകൂടിയ മഴ; 50 കിലോമീറ്റർ വേഗതയിൽ കാറ്റിന് സാധ്യത; മലയോര മേഖലയിൽ ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ചു ദിവസം ഇടിയോടു കൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. വടക്കന്‍ ഛത്തീസ്ഗഡിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്ക്കുന്നതും, വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നതുമാണ് മഴ ശക്തമാകാന്‍ കാരണം.കേരളത്തിലെ 12 ജില്ലകളിലും ശക്തമായ മഴയുണ്ടാകും. കേരളത്തിൽ മധ്യ വടക്കൻ ജില്ലകളിൽ മഴ ശക്തമായി തുടരും. മഴക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. മലയോര-തീരദേശ മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യബന്ധന വിലക്കും തുടരും.ഇടുക്കിയിലും എറണാകുളത്തും തിരുവനന്തപുരത്തും ഇന്ന് രാവിലെ മുതല്‍ ശക്തമായ മഴയാണ്. കോഴിക്കോടിന്റെ മലയോര മേഖലകളിലും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ്.…
Read Moreതട്ടിപ്പിന്റെ മിന്നൽ തിളക്കം… മാലമിനുക്കി നൽകാമെന്ന പറഞ്ഞ് ലായനിയിൽ മുക്കും; തിരിച്ചു കിട്ടുമ്പോൾ ഗ്രാമുകളുടെ നഷ്ടം; യുവാവിനെ അഴിക്കുള്ളിലാക്കി വീട്ടമ്മയുടെ ഇടപെടൽ
മങ്കൊമ്പ്: മിനുക്കിനല്കാമെന്നു പറഞ്ഞു വീട്ടമ്മയില്‍നിന്നു സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച ബിഹാര്‍ സ്വദേശി അറസ്റ്റില്‍. ബിഹാര്‍ അരാരിയ ജില്ലയില്‍ ധാമ പഞ്ചായത്തില്‍ മഠിയാരി ശാഹ് മന്ദിര്‍ സ്വദേശി ദിനേഷ് ഷാഹ് (42) യെയാണ് പുളിങ്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി ഇയാളെ റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച രാവിലെ 10.45ന് മങ്കൊമ്പിലാണ് കേസിനാസ്പദമായ സംഭവം. രാവിലെ വീട്ടമ്മയുടെ വീട്ടിലെത്തിയ പ്രതി ആദ്യം ഇവിടെയുണ്ടായിരുന്ന ഓട്ടുവിളക്ക് തന്റെ കൈവശമുണ്ടായിരുന്ന ലായനി ഉപയോഗിച്ച് വെളുപ്പിച്ച് വീട്ടമ്മയുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു. തുടര്‍ന്നു മിനുക്കിനല്കാമെന്നുപറഞ്ഞു സ്വര്‍ണമാല ആവശ്യപ്പെടുകയും ലായനിയില്‍ ലയിപ്പിച്ച് സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. മാസങ്ങള്‍ക്കു മുന്‍പ് മങ്കൊമ്പില്‍ സമാനമായ രീതിയില്‍ തട്ടിപ്പു നടന്നിരുന്നു. ഇതു മാധ്യമങ്ങളില്‍ കണ്ടിരുന്ന വീട്ടമ്മ സംശയം തോന്നി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പുളിങ്കുന്ന് പോലീസ് ഇന്‍സ്പെക്ടര്‍ എ. യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read Moreഅക്ഷര നഗരിയ്ക്ക് അക്ഷരക്കൂട്ടായ് അക്ഷരം മ്യൂസിയം രാജ്യത്തെതന്നെ ആദ്യ അക്ഷര മ്യൂസിയമെന്ന വിശേഷണം; 15 കോടി ചെലവിട്ടുള്ള നിർമാണം ഊരാളുങ്കലിന്
കോട്ടയം: ഭാഷാസ്നേഹികളില്‍ കൗതുകം നിറയ്ക്കുന്ന മറിയപ്പള്ളിയിലെ അക്ഷരം മ്യൂസിയം ചിങ്ങത്തില് തുറക്കും. രാജ്യത്തെ ആദ്യ അക്ഷരമ്യൂസിയമെന്ന വിശേഷണത്തോടെ തുടക്കമിടുന്ന ഇവിടെയെത്തിയാല്‍ ലോക-മലയാള ഭാഷയുടെ പരിണാമം, വളര്‍ച്ച എന്നിവ അടുത്തറിയാം. 15 കോടി ചെലവിട്ടുള്ള മ്യൂസിയത്തിന്റെ ഒന്നാംഘട്ടമാണു പൂര്‍ത്തിയായത്. ഓഗസ്റ്റ് പകുതിയോടെ ഉദ്ഘാടനം നടത്താനാണ് തീരുമാനം. ഭാഷയുടെ ഉല്പത്തി മുതല്‍ മലയാളഭാഷയുടെ സമകാലിക മുഖംവരെ അടയാളപ്പെടുത്തുന്ന വിവിധ ഗാലറികളാകും ആദ്യഘട്ടത്തിലെ പ്രത്യേകത. ലോകത്തിലെ വിവിധ ലിപികളെ പരിചയപ്പെടുത്തുന്നതിനൊപ്പം പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന ലോകഭൂപടത്തില്‍ തൊടുമ്പോള്‍ അവിടത്തെ ഭാഷകളും അതിന്റെ പ്രത്യേകതകളും അറിയാന്‍ കഴിയുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. വീഡിയോ ഗാലറികളും വിവിധ വിഷയങ്ങളില്‍ ഡിജിറ്റൽ വാളുകളുമുണ്ടാകും. ഭാഷയുടെ വികാസം വിശദമാക്കുന്ന മള്‍ട്ടിമീഡിയ പ്രദര്‍ശനവുമുണ്ടാകും.ഇതിനൊപ്പം 60 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന തിയറ്ററുമുണ്ട്. ഇതില്‍ പ്രദര്‍ശിപ്പിക്കാന്‍ എട്ട് ഡോക്യൂമെന്ററികളും തയാറാക്കിയിട്ടുണ്ട്. കാരൂര്‍ നീലകണ്ഠപിള്ളയുടെ പ്രതിമയും മ്യൂസിയത്തിനൊപ്പം സ്ഥാപിക്കും. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ (എസ്പിസിഎസ്) ഉടമസ്ഥതയില്‍…
Read Moreകോട്ടയത്തിന്റെ കോട്ടയ്ക്ക് മേൽ ഭീഷണിയായി മുന്നൂറിലേറെ ജലബോംബുകള്‍; അണ പൊട്ടുംപോലെ ദുരന്തസാധ്യത
കോട്ടയം: ജില്ലയില്‍ ഏതുനിമിഷവും മഹാദുരന്തം വിതയ്ക്കാവുന്ന മുന്നൂറിലേറെ ജലബോംബുകള്‍. ഏക്കറുകള്‍ വിസ്തൃതമായ പാറമടക്കയങ്ങള് അപ്പാടെ നിറഞ്ഞൊഴുകുകയാണ്. പതിറ്റാണ്ടുകള്‍ തുടര്‍ന്ന വന്‍സ്ഫോടനങ്ങളില്‍ പാറക്കയങ്ങളോടു ചേര്‍ന്ന് ദുര്‍ബലമായ തിട്ടകള്‍ ഇടിഞ്ഞാല്‍ അണക്കെട്ടു തകരുംവിധം വെള്ളപ്പാച്ചില്‍ പ്രദേശങ്ങളെ തൂത്തെറിയും. വീടുകള്‍ തകര്‍ത്തും കൃഷിയിടങ്ങള്‍ വെളുപ്പിച്ചും മനുഷ്യമൃഗാദികളെ വകഞ്ഞെടുത്തും മിന്നല്‍ പ്രളയദുരന്ത സാധ്യത നിലനില്‍ക്കെ അധികൃതര്‍ കണ്ണടയ്ക്കുകയാണ്. പാറമടകള്‍ നടത്താനുള്ള സര്‍ക്കാര്‍ മാനദണ്ഡങ്ങളൊരിടത്തും ഒരു ഘട്ടത്തിലും പാലിക്കപ്പെടാറില്ല. പൊട്ടിക്കാന്‍ അനുമതിയുള്ളതിന്റെ പതിന്മടങ്ങ് അളവിലും ആഴത്തിലും വിസ്തൃതിയിലും പാറ തുരന്നെടുക്കുന്നു. സ്ഫോടക വസ്തുക്കളുടെ അളവോ സ്ഫോടനത്തിന്റെ എണ്ണമോ തീവ്രതയോ പാലിക്കപ്പെടാറില്ല. മട തുറക്കാന്‍ ലൈസന്‍സ് നല്കിക്കഴിഞ്ഞാല് ഖനനം സംബന്ധിച്ച ഉദ്യോഗസ്ഥതല തുടര്പരിശോധനകളുമില്ല. അനുവദനീയ കാലാവധിക്കുശേഷവും ഖനനം തുടരുന്നതും മടയോടു ചേര്‍ന്ന കൂടുതല്‍ പ്രദേശങ്ങള്‍ വാങ്ങി അവിടെയും പാറ തുരക്കുന്നതും സാധാരണം. അധോലോക സ്വാധീനവും ഗുണ്ടായിസവുമുള്ള പാറമട ലോബികളോട് ഏറ്റുമുട്ടാനോ പ്രതിഷേധിക്കാനോ ദേശവാസികള്‍ക്ക് സാധിക്കാറുമില്ല. അണക്കെട്ടു…
Read Moreനികുതി അടയ്ക്കാതെ സംസ്ഥാനത്തെ ഭൂരിഭാഗം ബാറുകൾ; കുടിശിക വഴി സർക്കാരിന് നഷ്ടമാകുന്നത് കോടികൾ
തിരുവനന്തപുരം: സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ ഭൂരിഭാഗവും നികുതി അടച്ചില്ല. സംസ്ഥാനത്ത് ആകെയുള്ള 800 ലേറെ ബാറുകളിൽ 606 എണ്ണവും ടേണ്‍ ഓവർ ടാക്സിൽ കുടിശിക വരുത്തിയതായി നികുതി വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 198 ബാറുകൾ നികുതി റിട്ടേണുകൾ പോലും സമയബന്ധിതമായി ഫയൽ ചെയ്തില്ല. സംസ്ഥാനം അതീവ ഗുരുതരമായ സാന്പത്തിക പ്രതിസന്ധിയിൽ നിൽക്കവേ ബാറുകളിൽ നിന്നുള്ള നികുതി കുടിശിക വഴി സർക്കാരിനു കോടിക്കണക്കിനു രൂപയാണു നഷ്ടമാകുന്നത്. പൊതുവിൽപന നികുതി പ്രകാരം ബാർ ഹോട്ടൽ ലൈസൻസികൾ എല്ലാ മാസവും വിറ്റുവരവ് രേഖപ്പെടുത്തി റിട്ടേണുകൾ ഫയൽ ചെയ്യണം. എന്നാൽ ഇതിൽ ഗുരുതര വീഴ്ചയുണ്ടായി. തങ്ങളുടെ വരുമാനത്തിൽ നിന്നു സർക്കാരിനു നൽകേണ്ട ടേണ്‍ ഓവർ ടാക്സിൽ വൻ കുടിശിക വരുത്തിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ടേണ്‍ ഓവർ ടാക്സിൽ കുടിശിക വരുത്തിയവർക്ക് മദ്യം നൽകുന്നത് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി…
Read Moreകുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടുന്നു; ആറ് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 2180 പോക്സോ കേസുകള്‍
കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് ഒരാണ്ട് തികയുമ്പോഴും സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കു കുറവില്ല. കഴിഞ്ഞ ആറു മാസത്തിനിടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി 2180 പോക്സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 212 എണ്ണവും ആലുവ സംഭവത്തിലെ നടുക്കം വിട്ടുമാറാത്ത എറണാകുളം ജില്ലയിലാണ്. 74 എണ്ണം സിറ്റി പരിധിയിലും 134 എണ്ണം റൂറലിലുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തിരുവനന്തപുരം 289, കൊല്ലം 203, പത്തനംതിട്ട 81, ആലപ്പുഴ 140, കോട്ടയം 105, ഇടുക്കി 109, തൃശൂര്‍ 174, പാലക്കാട് 144, മലപ്പുറം 242, കോഴിക്കോട് 199, വയനാട് 91, കണ്ണൂര്‍ 99, കാസര്‍ഗോഡ് 87, റെയില്‍വേ പോലീസ് 5 എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍. പ്രതികളില്‍ ഭൂരിഭാഗം പേരും മുതിര്‍ന്നവരാണ്. ഇതരസംസ്ഥാനക്കാര്‍ക്കു പുറമേ ഇരകളുടെ ബന്ധുക്കളും കുടുംബസുഹൃത്തുക്കളുമാണ് ഒട്ടുമിക്ക കേസുകളിലും പ്രതിസ്ഥാനത്ത്. ഇതിനുപുറമേ പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കും…
Read Moreഅർജുനെ കണ്ടെത്തുന്നതിനുള്ള രക്ഷാദൗത്യം കൂടുതൽ കരുത്തോടെ തുടരണമെന്ന് അറിയിച്ച് കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു; ഇതുവരെ നടന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹം; പിണറായി വിജയൻ
തിരുവനന്തപുരം: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്തുന്നതിനുള്ള രക്ഷാദൗത്യം കൂടുതൽ കരുത്തോടെ തുടരണമെന്ന് അറിയിച്ച് കർണാടക മുഖ്യമന്ത്രി കെ. സിദ്ധരാമയ്യയ്ക്ക് കത്തയച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാദൗത്യം അവസാനിപ്പിക്കുന്നതായുള്ള വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഈക്കാര്യം സൂചിപ്പിച്ച് കത്തയച്ചത്. അർജുനെ കണ്ടെത്തുന്നത് സംബന്ധിച്ച് അനുകൂലമായ ഫലം ലഭിക്കുന്നതുവരെ രക്ഷാപ്രവർത്തനങ്ങൾ തുടരാൻ നിർദ്ദേശം നൽകണമെന്നും ആവശ്യമായ എല്ലാ സാധ്യതകളും ഉപയോഗിച്ച് കൂടുതൽ ശക്തിയോടെ പ്രവർത്തനങ്ങൾ തുടരണമെന്നും കത്തിൽ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഇതുവരെ നടന്നപ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ കേരളത്തിന്റെ പ്രത്യേക നന്ദി അറിയിക്കുന്നതായും കത്തിൽ വ്യക്തമാക്കി.
Read More