കൊച്ചി: നഗരരാവുകളെ ഭീതിയിലാഴ്ത്തുന്ന ഇതരസംസ്ഥാനക്കാരെ ഒഴിപ്പിക്കുന്നതില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി(കെഎംആര്‍എല്‍)ന്റെ ഭാഗത്തുനിന്ന് നിസഹകരണമെന്നു പോലീസ്. എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷന് പരിധിയില്‍ കലൂര്‍ ബസ് സ്റ്റാന്‍ഡ് മുതല്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം വരെയുള്ള ഭാഗത്ത് റോഡ് മീഡിയനില്‍ മെട്രോ പില്ലറുകള്‍ക്കിടയിലാണ് നൂറുകണക്കിന് ഇതരസംസ്ഥാനക്കാർ അന്തിയുറങ്ങുന്നത്. ഇവരാണ് പലപ്പോഴും നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. മെട്രോയുടെ ഭാഗത്തുനിന്ന് ഇവരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം നോര്‍ത്ത് പോലീസ് പല തവണ കൊച്ചി മെട്രോ അധികാരികള്‍ക്കും കൊച്ചി നഗരസഭയ്ക്കും കത്തു നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് പോലീസ് പറയുന്നത്. നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മീഡിയനില്‍ നട്ടുവളര്‍ത്തിയിട്ടുള്ള ചെടികള്‍ കാടു പോലെയായതിനാല്‍ ഇത്തരക്കാര്‍ക്ക് അത് മറ്റൊരു ഒളിയിടമാണ്. ഈ ഭാഗത്ത് വേലിക്കെട്ടി തിരിച്ചാല്‍ ഇവരെ അവിടെ നിന്ന് ഒഴിവാക്കാനാകുമെന്ന് പോലീസ് കത്തിലൂടെ ആവശ്യപ്പെട്ടെങ്കിലും അതിനൊരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. കലൂര്‍ ലെനിന് സെന്ററിന് എതിര്‍വശത്ത് ഇത്തരത്തില്‍ വളര്‍ന്നിട്ടുള്ള…
Read MoreCategory: Top News
അർജുൻ കൈയെത്തും ദൂരത്ത്; നദിക്കടിയില്‍ നിന്ന് ട്രക്ക് കണ്ടെത്തി; സ്ഥിരീകരിച്ച് ജില്ലാ പൊലീസ് മേധാവി; പ്രതീക്ഷയോടെ കുടുംബം
ബംഗുളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുന്റെ ട്രക്ക് ഗംഗാവലിയിൽ നദിക്കടിയില്‍ നിന്ന് കണ്ടെത്തിയെന്ന് ജില്ലാ പോലീസ് മേധാവി. ട്രക്ക് നദിയില്‍ നിന്ന് പുറത്തെടുക്കാനുള്ള നീക്കം പുരോഗമിക്കുന്നു. കരയിൽ നിന്ന് 40 മീറ്റര്‍ അകലെയാണ് ട്രക്ക് ഉള്ളതെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അർജുന് വേണ്ടിയുള്ള തിരച്ചിൽ ഒൻപതാം ദിനത്തിലേക്ക് കടക്കുന്പോളാണ് നിർണായക വിവരങ്ങൾ ലഭിക്കുന്നത്. കാലാവസ്ഥ ഏറ്റവും വില്ലനായി എതിർ സ്ഥാനത്ത് നിൽക്കുന്പോഴും മൂന്ന് ബോട്ടുകളിലായി 18 പേരാണ് പുഴയില്‍ രക്ഷാദൗത്യം നടത്തുന്നത്. രാത്രി വൈകിയാലും അർജുനായുള്ള തിരച്ചിൽ പുരോഗമിക്കുകതന്നെ ചെയ്യുമെന്ന് സൈന്യം അറിയിച്ചു.
Read Moreകൈയേറ്റം ഒഴിപ്പിക്കാനെന്ന പേരില്‍, നോട്ടീസ് പോലും നല്‍കാതെ കൗണ്‍സിലര്‍ എത്തി; മാനേജ്മെന്റിനോട് 15 ലക്ഷം രൂപ ആവശ്യപ്പെട്ടു; ചോദ്യം ചെയ്ത ജീവനക്കാരിക്ക് മർദനം
കൊച്ചി: വൈറ്റിലയില്‍ ബാര്‍ ഹോട്ടല്‍ ജീവനക്കാരിയെ വനിതാ കൗണ്‍സിലര്‍ മര്‍ദിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കോര്പറേഷന് കൗണ്‍സിലര്‍ സുനിതാ ഡിക്സണ്‍ മുഖത്ത് അടിച്ചെന്നും കൈപിടിച്ച് തിരിച്ച് അസഭ്യം പറഞ്ഞെന്നുമാണ് ജീവനക്കാരിയായ യുവതിയുടെ ആരോപണം. സംഭവത്തില്‍ ജീവനക്കാരി നല്കിയ പരാതിയില്‍ മരട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വരും ദിവസങ്ങളില്‍ ദൃക്സാക്ഷികളില്‍നിന്ന് പോലീസ് മൊഴിയെടുക്കും. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. അതേസമയം ബാര്‍ ഹോട്ടല്‍ ജീവനക്കാരിയെ മര്‍ദിച്ചില്ലെന്നും വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കൈ തട്ടി മാറ്റുകയാണ് ചെയ്തതെന്നാണ് സുനിത പറയുന്നത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. വൈറ്റില ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ ഹോട്ടലിനോട് ചേര്‍ന്നുള്ള തോട് ശുചീകരണവുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. നേരത്തെ പല തവണ കൗണ്‍സിലര്‍ അവിടെ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും സമീപകാലത്ത് 15 ലക്ഷം രൂപ ആവശ്യപ്പെട്ടതായും ഹോട്ടല്‍ ജീവനക്കാരും മാനേജ്മെന്റും ആരോപിച്ചു.…
Read Moreശരിയായ മാനസികാവസ്ഥയില്ലെന്ന വാദം തള്ളി; സഹോദരന്റെ കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ വധശിക്ഷ ഒഴിവാക്കി; 30 വര്‍ഷം ഇളവില്ലാത്ത കഠിനതടവ്
കൊച്ചി: സഹോദരന്റെ രണ്ടു കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ ഒഴിവാക്കി. പകരം 30 വര്‍ഷം ഇളവില്ലാത്ത കഠിനതടവാക്കി മാറ്റി ഹൈക്കോടതി ഉത്തരവിട്ടു. പത്തനംതിട്ട കീക്കൊഴൂരില്‍ മുറിമാടത്തേത്ത് തോമസ് ചാക്കോയ്ക്ക് (ഷിബു-50) പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച വധശിക്ഷയാണ് ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഒഴിവാക്കിയത്. ഇളയ സഹോദരന് മാത്യു ചാക്കോയുടെ മക്കളായ മെല്ബിന് (ഏഴ്), മെബിൻ (മൂന്ന്) എന്നിവരെ പ്രതി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2013 ഒക്ടോബര്‍ 27 ന് കുടുംബ വീട്ടിലെത്തിയ പ്രതി മുറ്റത്തു നിന്ന രാണ്ടാംക്ലാസുകാരന് മെല്‍ബിനെയാണ് ആദ്യം ആക്രമിച്ചത്. തടയാന്‍ ശ്രമിച്ച അമ്മ ബിന്ദുവിന്റെ കണ്ണില്‍ മുളകുപൊടി വിതറി കുട്ടിയുടെ കഴുത്തറക്കുകയായിരുന്നു. പിന്നീട് വീടിനകത്തുണ്ടായിരുന്ന അങ്കണവാടി വിദ്യാര്‍ഥി മെബിനെയും കൊലപ്പെടുത്തി. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന ഡീസല്‍ ഒഴിച്ച് വീട് തീവച്ച് ചാമ്പലാക്കി. ഇതിനു…
Read Moreകാറിൽ ബലമായി കയറ്റിക്കൊണ്ടുപോയി; ശാരീരികമായി ഉപദ്രവിച്ച ശേഷം കഞ്ചാവ് നിർബന്ധിച്ച് വലിപ്പിച്ചു; കാറിലെ സംഭവങ്ങൾ ഫോണിൽ ചിത്രീകരിച്ചു; രണ്ടുപേർ പിടിയിൽ
പത്തനംതിട്ട: കാറില്‍ കയറ്റിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് യുവതിക്കു ലഹരി നൽകിയശേഷം ശാരീരികമായി അപമാനിച്ച സംഭവത്തിൽ രണ്ടുപേര്‍ അറസ്റ്റില്‍.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കല്ലുപ്പാറ കടമാന്‍കുളം ചാമക്കുന്ന് കോളനിയില്‍ ബസലേല്‍ സി. മാത്യു (പ്രവീൺ, 37), തിരുവല്ല യമുനാ നഗര്‍ ദര്‍ശനഭവനം വീട്ടില്‍ സ്റ്റോയി വര്‍ഗീസ് (30) എന്നിവരെയാണ് കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ മൂന്നിന് വൈകുന്നേരം നാലോടെ കടമാങ്കുളം ഗവണ്മെന്റ് ഹെല്‍ത്ത് സെന്ററിന് സമീപം റോഡില്‍നിന്നാണ് യുവതിയെ ഒന്നാംപ്രതിയായ പ്രവീണ്‍ ബലം പ്രയോഗിച്ചു കാറില്‍ പിടിച്ചു കയറ്റിക്കൊണ്ടുപോയതെന്നു പറയുന്നു.പിന്‍സീറ്റിലിരുന്ന് ഇയാള്‍ വെള്ളക്കടലാസില്‍ പൊതിഞ്ഞ കഞ്ചാവെടുത്ത് യുവതിക്കുനേരേ നീട്ടി വലിക്കാന്‍ ആവശ്യപ്പെട്ടു. നിരസിച്ചപ്പോള്‍ യുവതിയെ ശാരീരികമായി അപമാനിച്ചു. രണ്ടാം പ്രതി സ്റ്റോയി വര്‍ഗീസ് കൈയിലിരുന്ന കത്തികാട്ടി ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിക്കുകയായിരുന്നു. ഇയാള്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. പ്രവീണിനൊപ്പം യാത്ര പോയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി.…
Read Moreമോളിവുഡ് ഒരു ഫ്ളാഷ് ബാക്ക്… ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്ത് വരും; 300 പേജുള്ള റിപ്പോർട്ടിൽ നിന്ന് വ്യക്തികളുടെ പേരുകൾ പരാമർശിക്കുന്ന ചില പേജുകൾ ഒഴിവാക്കി
തിരുവനന്തപുരം: സിനിമ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടും. വൈകുന്നേരം 3.30ന് സാംസ്കാരിക വകുപ്പാണ് റിപ്പോർട്ട് പുറത്തുവിടുക. സംസ്ഥാന വിവരാവകാശ കമ്മിഷണറുടെ ഇടപെടലിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്കിയ ഏഴ് മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറുക. അതേസമയം, റിപ്പോർട്ടിലുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്കു കടക്കാത്ത, വിവരാവകാശ നിയമപ്രകാരം വിലക്കിയ വിവരങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് പുറത്തുവിടുക. കൈമാറുന്ന പകര്‍പ്പില്‍ നിന്നും 49-ാം പേജിലെ 96-ാം ഖണ്ഡികയും 165 മുതല്‍ 196 വരെയുള്ള ഖണ്ഡികകളും ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. 300 പേജുള്ള ഹേമ കമ്മിഷന് റിപ്പോര്‍ട്ടിലെ 233 പേജുകള്‍ മാത്രമാണ് ഇന്ന് പുറത്തുവരിക. റിപ്പോർട്ട് സമർപ്പിച്ച് നാലു വർഷം ആകുമ്പോഴാണ് വിവരങ്ങൾ പുറത്തുവിടാൻ സർക്കാർ തയാറായത്. നടിയെ ആക്രമിച്ച സംഭവത്തെ തുടർന്നാണ് സിനിമാ മേഖലയിലെ അസമത്വം…
Read Moreമിടുക്കിക്കുട്ടികൾ..! ഉച്ചഭക്ഷണത്തില്‍ തേരട്ട; മലപ്പുറത്തെ വിദ്യാര്‍ഥിനികള്‍ റോഡിലിറങ്ങി പ്രതിഷേധിച്ചു; മഴക്കാലമായാൽ സ്കൂളിൽ തേരട്ടയുടെ തേരോട്ടമാണെന്ന് കുട്ടികൾ
തിരൂര്‍: മലപ്പുറം ജില്ലയിലെ തിരൂര്‍ ബിപി അങ്ങാടി ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉച്ചഭക്ഷണത്തില്‍ തേരട്ട വീണ സംഭവത്തില്‍ വിദ്യാര്‍ഥികള്‍ റോഡിലിറങ്ങി പ്രതിഷേധിച്ചു. ഇന്നലെ സ്കൂളിലെ വിദ്യാര്‍ഥിനികള്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണു ഭക്ഷണത്തില്‍ മുകളില്‍നിന്നു അട്ട വീണത്. അധ്യാപകരെ വിവരമറിയിച്ചിട്ടും നിഷേധാത്മക നിലപാട് സ്വീകരിച്ചുവെന്നാരോപിച്ചാണു വിദ്യാര്‍ഥിനികള്‍ സംഘടിച്ച് ഗേറ്റിനു പുറത്തിറങ്ങി പ്രതിഷേധിച്ചത്. പ്രതിഷേധവുമായി ഗേറ്റിനു പുറത്തിറങ്ങി മുദ്രവാക്യം മുഴക്കിയ കുട്ടികള്‍ പിന്നീട് ബിപി അങ്ങാടി റോഡിലിറങ്ങി പ്രതിഷേധിച്ചു. വിവരമറിഞ്ഞ് തിരൂര്‍ പോലീസെത്തി വിദ്യാര്‍ഥികളുമായും പ്രിന്സിലുമായും ചര്‍ച്ച നടത്തി. സംഭവത്തില്‍ അടിയന്തരമായി പരിഹാരം കാണണമെന്നു രക്ഷാകര്‍ത്താക്കളും ആവശ്യപ്പെട്ടു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മുഴുവനായും ഓടിട്ട ക്ലാസ് മുറികളാണുള്ളത്. ഏഴ് ബാച്ചുകളിലായി 14 ക്ലാസ്മുറികളും ഓട് മേഞ്ഞതാണ്. മഴക്കാലമാകുമ്പോള്‍ തേരട്ട വീഴുന്നതു പതിവാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. രണ്ടാഴ്ചയ്ക്കകം ഓടിനു താഴെ സീലിംഗ് ചെയ്യാന്‍ പിടിഎ യോഗത്തില്‍ കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നതായി…
Read Moreഐഎഎസ് ഓഫീസറുടെ ഭാര്യ ഗുണ്ടാ നേതാവിനൊപ്പം ഒളിച്ചോടി; മാസങ്ങൾക്കു ശേഷം തിരിച്ചെത്തി; വീട്ടിൽ കയറ്റില്ലന്ന് നിലപാടെടുത്ത് ഭർത്താവ്; പിന്നാലെ യുവതി ജീവനൊടുക്കി
ഗാന്ധിനഗർ: ഐഎഎസ് ഓഫീസറുടെ ഭാര്യ ഗുണ്ടാ നേതാവിനൊപ്പം ഒളിച്ചോടിയശേഷം മാസങ്ങൾക്ക് ശേഷം തിരിച്ചെത്തി ജീവനൊടുക്കി. ഗുജറാത്തിലാണ് സംഭവം. ഗുജറാത്ത് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ സെക്രട്ടറിയായ രൺജീത് കുമാറിന്റെ ഭാര്യ സൂര്യ ജയ് ഒമ്പതുമാസം മുമ്പാണ് ആൺസുഹൃത്തും ഗുണ്ടയുമായ മഹാരാജയ്ക്കൊപ്പം പോയത്. എന്നാൽ മാസങ്ങൾക്ക് ശേഷം തിരികെ വീട്ടിലേക്ക് വന്ന സൂര്യയെ സ്വീകരിക്കാൻ ഭർത്താവ് രൺജീത്തയാറായില്ല. തുടർന്നാണ് സൂര്യ ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സൂര്യയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ഭർത്താവ് തയാറായിട്ടില്ല. സൂര്യയുടെ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ഈ കുറിപ്പിലെ വിശദാംശങ്ങൾ പുറത്തുവിടാൻ പോലീസ് തയാറായില്ല.
Read Moreനീറ്റ് പുനഃപരീക്ഷയില്ല, വ്യാപക ക്രമക്കേടുകള്‍ കണ്ടെത്താനായില്ല; സുപ്രീം കോടതി
ന്യൂഡൽഹി: നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് സുപ്രീം കോടതി. വ്യാപക ചോദ്യപേപ്പര്‍ ചോര്‍ച്ച നടന്നെന്ന് കണ്ടെത്തനായില്ലന്ന് കോടതി നിരീക്ഷിച്ചു. നീറ്റ് പരീക്ഷാ നടത്തിപ്പിൽ പോരായ്മകളുണ്ടെന്ന് കണ്ടെത്തിയെങ്കിലും പുനഃപരീക്ഷയുണ്ടാകില്ലന്ന് കോടതി വ്യക്തമാക്കി. 23 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. അതിൽ 20 ലക്ഷം പേര് യോഗ്യത നേടിയിട്ടുണ്ട്. പരീക്ഷ റദ്ദാക്കിയാല്‍ അവരെ സംബന്ധിച്ച് ഇത് വലിയ രീതിയിലുള്ള പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
Read Moreസ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപ്പന; രണ്ട് പേർ പിടിയിൽ; ഒരാൾ ജയിലിൽ നിന്ന് ഇറങ്ങിയത് രണ്ട് ആഴ്ചയ്ക്ക് മുൻപ്
കൊല്ലം: കടയ്ക്കലിൽ സ്കൂൾ വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ. അനസ് ,അസ്ലം എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 32 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.മറ്റ് നിരവധി മയക്ക് മരുന്ന് കേസിലെയും പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. അസ്ലമിനെ ഒന്നര വർഷം മുൻപ് കടയ്ക്കൽ പോലീസ് സമാന കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്ന് ഇയാൾ റിമാൻഡിലായിരുന്നു. പിന്നീട് എക്സൈസ് സംഘം 25 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലും ഇയാൾ പ്രതിയായിരുന്നു. കടയ്ക്കൽ കഴിഞ്ഞ ദിവസം ചുമതല ഏറ്റെടുത്ത സബ് ഇൻസ്പെക്ടർ ജ്യോതിഷ് ഗ്രേഡ് എസ്ഐ ഷാജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അൻസാർ, ബിജു, സിവിൽ പോലീസ് ഓഫീസർ ശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Read More