വാ​ഹ​ന​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത ബോ​ര്‍​ഡ്; ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: നി​യ​മ​വി​രു​ദ്ധ​മാ​യി വാ​ഹ​ന​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ബോ​ര്‍​ഡ് വ​യ്ക്കു​ന്ന ക​സ്റ്റം​സ്, ഇ​ന്‍​കം​ടാ​ക്‌​സ്, സെ​ന്‍​ട്ര​ല്‍ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ഹൈ​ക്കോ​ട​തി​യു​ടെ മു​ന്ന​റി​യി​പ്പ്. വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​മ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ ജ​സ്റ്റീ​സ് അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്‍, ജ​സ്റ്റീ​സ് ഹ​രി​ശ​ങ്ക​ര്‍ വി. ​മേ​നോ​ന്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ദ​വി രേ​ഖ​പ്പെ​ടു​ത്തി ബോ​ര്‍​ഡ് വ​യ്ക്കു​ന്ന​തും നി​യ​മ​വി​രു​ദ്ധ​മാ​ണ്. എ​റ​ണാ​കു​ള​ത്ത് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ങ്കി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സെ​ക്ര​ട്ട​റി​മാ​രാ​ണു നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​തെ​ന്നും ഡി​വി​ഷ​ന്‍ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.

Read More

സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് പ​രീ​ക്ഷ; വ​ർ​ഷ​ത്തി​ൽ ര​ണ്ട് ത​വ​ണ ന​ട​ത്തു​ന്ന​ത് പ​രി​ഗ​ണ​ന​യി​ൽ

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ വ​ർ​ഷ​ത്തി​ൽ ര​ണ്ടു ത​വ​ണ ന​ട​ത്തു​ന്ന​ത് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ. 2026 ജൂ​ണ്‍ മു​ത​ൽ പു​തി​യ രീ​തി ആ​രം​ഭി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ദേ​ശീ​യ പാ​ഠ്യ​പ​ദ്ധ​തി ച​ട്ട​ക്കൂ​ട് (എ​ൻ​സി​എ​ഫ്എ​സ്ഇ) ആ​ണ് ഇ​ക്കാ​ര്യം ശി​പാ​ർ​ശ ചെ​യ്ത​ത്. നി​ല​വി​ൽ 12-ാം ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ലാ​ണ് ബോ​ർ​ഡ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. മേ​യ് മാ​സ​ത്തി​ലെ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം ജൂ​ലൈ​യി​ൽ ന​ട​ക്കു​ന്ന സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യി​ലൂ​ടെ ഏ​തെ​ങ്കി​ലും ഒ​രു വി​ഷ​യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വീ​ണ്ടും പ​രീ​ക്ഷ​യെ​ഴു​തി നി​ല മെ​ച്ച​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കും. എ​ന്നാ​ൽ എ​ൻ​സി​എ​ഫ്എ​സ്ഇ നി​ർ​ദേ​ശി​ച്ച പു​തി​യ രീ​തി​യ​നു​സ​രി​ച്ച് ജൂ​ണ്‍ മാ​സ​ത്തി​ൽ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലോ അ​ല്ലെ​ങ്കി​ൽ വി​ദ്യാ​ർ​ഥി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ലോ പ​രീ​ക്ഷ​യെ​ഴു​താ​ൻ സാ​ധി​ക്കും. ര​ണ്ടു പ​രീ​ക്ഷ​ക​ളി​ൽ ഏ​റ്റ​വും മി​ക​ച്ച സ്കോ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാം. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ രൂ​പം ഇ​തു​വ​രെ ത​യാ​റാ​ക്കി​യി​ട്ടി​ല്ല. അ​തേ​സ​മ​യം, പ​രീ​ക്ഷ ര​ണ്ടു ത​വ​ണ​ക​ളാ​യി ന​ട​ത്തു​ന്ന​തി​ൽ സി​ബി​എ​സ്ഇ​ക്ക്…

Read More

വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ഇ​ന്നും തീ​വ്ര​മ​ഴ: നാ​ളെ​ മു​ത​ൽ ശ​ക്തി കു​റ​യും; തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ മ​ഴ ദു​ർ​ബ​ല​മാ​യി

തി​രു​വ​ന​ന്ത​പു​രം: വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ അ​ടു​ത്ത 24 മ​ണി​ക്കൂ​ർ​കൂ​ടി തീ​വ്ര​മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. നാ​ളെ​യോ​ടെ മ​ഴ​യു​ടെ ശ​ക്തി കു​റ​യും. അ​തേ​സ​മ​യം ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ര​ണ്ടു ദി​വ​സം കൂ​ടി ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നും നാ​ളെ മു​ത​ൽ മ​ഴ​യു​ടെ ശ​ക്തി കു​റ​യു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ർ​ദ​ത്തി​നൊ​പ്പം വ​ട​ക്ക​ൻ കേ​ര​ള തീ​രം മു​ത​ൽ തെ​ക്ക​ൻ ഗു​ജ​റാ​ത്ത് തീ​രം വ​രെ സ്ഥി​തി ചെ​യ്യു​ന്ന ന്യൂ​ന​മ​ർ​ദ പാ​ത്തി​യു​മാ​ണ് കേ​ര​ള​ത്തി​ൽ മ​ഴ ക​ന​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. അ​ടു​ത്ത ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ന്യൂ​ന​മ​ർ​ദം ശ​ക്തി​പ്പെ​ടു​ക​യും ഒ​ഡീ​ഷ തീ​ര​ത്തേ​ക്ക് നീ​ങ്ങു​ക​യും ചെ​യ്യും. ഇ​തോ​ടെ ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ സ്വാ​ധീ​നം കു​റ​യും. ന്യൂ​ന​മ​ർ​ദ പാ​ത്തി​യു​ടെ സ്വാ​ധീ​ന​വും ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ദു​ർ​ബ​ല​മാ​കു​മെ​ന്നും ഇ​തോ​ടെ തീ​വ്ര മ​ഴ​യ്ക്ക് താ​ത്കാ​ലി​ക ശ​മ​ന​മാ​കു​മെ​ന്നു​മാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ നി​ഗ​മ​നം. തീ​വ്ര​മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച്…

Read More

വി​വാ​ഹച്ച​ട​ങ്ങി​ൽ അ​പ​രി​ചി​ത​നൊ​പ്പം ഭാ​ര്യ​യു​ടെ നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ; ഡാ​ൻ​സ് ത​ട​ഞ്ഞ് ഭ​ർ​ത്താ​വ്;  മ​ക​ളു​ടെ പ​രാ​തി​കേ​ട്ട  അ​മ്മാ​യി​യ​പ്പ​നും അ​ളി​യ​നും സൈ​നി​ക​നാ​യ മ​രു​മ​ക​നെ  പൂ​ട്ടി​യി​ട്ടു ത​ല്ലി…

പാ​റ്റ്ന: ഭാ​ര്യ​യെ നൃ​ത്തം ചെ​യ്യാ​ൻ അ​നു​വ​ദി​ക്കാ​ത്ത ഭ​ർ​ത്താ​വി​നെ അ​മ്മാ​യി​യ​പ്പ​നും അ​ളി​യ​നും ചേ​ർ​ന്നു പൂ​ട്ടി​യി​ട്ടു ത​ല്ലി. ബി​ഹാ​റി​ലെ മൊ​ജാ​ഹി​ദ്പു​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. റി​ട്ട. സൈ​നി​ക​നാ​യ റോ​ഷ​ൻ ര​ഞ്ജ​നാ​ണ് ത​ല്ലു​കൊ​ണ്ട ഭ​ർ​ത്താ​വ്. ഒ​രു വി​വാ​ഹ​ച്ച​ട​ങ്ങി​നി​ടെ ഇ​യാ​ളു​ടെ ഭാ​ര്യ അ​പ​രി​ചി​ത​നൊ​പ്പം നൃ​ത്തം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യി ഭാ​ര്യ​യോ​ട് ഡാ​ന്‍​സ് നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​ശ്ലീ​ല​ഗാ​ന​മാ​ണ് ഡാ​ൻ​സി​നാ​യി വ​ച്ച​തെ​ന്നും പാ​ട്ട് നി​ർ​ത്ത​ണ​മെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു. ഭാ​ര്യ ക​ര​ഞ്ഞു​കൊ​ണ്ട് ത​ന്‍റെ വീ​ട്ടി​ൽ പോ​യി അ​ച്ഛ​നോ​ടും ആ​ങ്ങ​ള​യോ​ടും പ​രാ​തി പ​റ​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​രു​വ​രും റോ​ഷ​ന്‍റെ വീ​ട്ടി​ലെ​ത്തി പൂ​ട്ടി​യി​ട്ടു മ​ർ​ദി​ച്ചു​വെ​ന്നാ​ണു പ​രാ​തി. ത​ന്‍റെ മ​ക​ൻ ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​വ​നെ​യും മ​ർ​ദി​ച്ചെ​ന്നും പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങി കാ​റി​ന്‍റെ കാ​റ്റ​ഴി​ച്ചു​വി​ട്ടെ​ന്നും റോ​ഷ​ൻ പ​റ​യു​ന്നു. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ രേ​ഖാ​മൂ​ലം പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ല​ഭി​ച്ചാ​ലു​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു​മാ​ണ് സി​റ്റി എ​സ്പി പ​റ​ഞ്ഞു.

Read More

സ്റ്റ​ഡി​ക്ലാ​സി​ൽ പ​ങ്കെ​ടു​പ്പി​ച്ച് മി​നു​ക്കി​യെ​ടു​ക്കാം… പീ​ഡ​ന​ക്കേ​സ് പ്ര​തി​ക്ക് അം​ഗ​ത്വം ന​ല്‍​കാം; ക​മ്മി​റ്റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തേ​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വം

തി​രു​വ​ല്ല: പീ​ഡ​ന​ക്കേ​സി​ല്‍ പ്ര​തി​യാ​യ മു​ന്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ തി​രി​കെ​യെ​ടു​ത്ത് ലോ​ക്ക​ല്‍ ക​മ്മി​റ്റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ ന​ട​പ​ടി സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി ഇ​ട​പെ​ട്ട് തി​രു​ത്തി. തി​രു​വ​ല്ല ടൗ​ണ്‍ നോ​ര്‍​ത്ത് ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വും കോ​ട്ടാ​ലി ബ്രാ​ഞ്ച് മു​ന്‍ സെ​ക്ര​ട്ട​റി​യു​മാ​യ സി.​സി. സ​ജി​മോ​നെ സി​പി​എ​മ്മി​ല്‍ തി​രി​കെ​യെ​ടു​ത്ത​തി​നു പി​ന്നാ​ലെ ലോ​ക്ക​ല്‍ ക​മ്മി​റ്റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ ന​ട​പ​ടി​യാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ട​പെ​ട്ട് തി​രു​ത്തി​ച്ച​ത്. വി​വാ​ഹി​ത​യാ​യ സ്ത്രീ​യെ പീ​ഡി​പ്പി​ച്ചു ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ സ​ജി​മോ​നെ 2018ല്‍ ​സി​പി​എം സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് പു​റ​ത്താ​ക്കി. ഇ​തി​നി​ടെ ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​എ​ന്‍​എ പ​രി​ശോ​ധ​ന വേ​ള​യി​ല്‍ സാ​മ്പി​ള്‍ മാ​റ്റി​യെ​ന്ന ആ​രോ​പ​ണ​വു​മു​ണ്ടാ​യി. പി​ന്നാ​ലെ സി​പി​എം വ​നി​താ നേ​താ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യെ​ന്ന കേ​സു​മു​ണ്ടാ​യി. ഇ​ത്ത​രം കേ​സു​ക​ള്‍ നി​ല​നി​ല്‍​ക്കേ ഒ​രേ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് ശി​ക്ഷ വേ​ണ്ടെ​ന്ന പേ​രി​ല്‍ സ​ജി​മോ​നെ തി​രി​ച്ചെ​ടു​ക്കാ​ന്‍ സി​പി​എം ക​ണ്‍​ട്രോ​ള്‍ ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചു.ജി​ല്ലാ ക​മ്മി​റ്റി നി​ല​പാ​ടും അ​നു​കൂ​ല​മാ​യ​തോ​ടെ ഇ​യാ​ളെ തി​രു​വ​ല്ല ടൗ​ണ്‍ നോ​ര്‍​ത്ത്…

Read More

മു​ന്നി​ലു​ള്ള​ത് അ​മ്മ​യാ​ണെ​ന്ന കാ​ര്യം മ​റ​ന്നു; പ​ണ​ത്തി​ന്‍റെ പേ​രി​ലു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന മ​ക​ൻ അ​മ്മ​യെ വെ​ട്ടി​ക്കൊ​ന്നു; ന​ടു​ക്കം വി​ട്ടു​മാ​റാ​തെ ഗ്രാ​മം

അ​ഗ​ർ​ത്ത​ല: പ​ണ​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് 24കാ​ര​ൻ അ​മ്മ​യു​ടെ ക​ഴു​ത്തി​ൽ വെ​ട്ടി. ര​ക്തം വാ​ർ​ന്ന് അ​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം. ത്രി​പു​ര​യി​ലെ ഖോ​വാ​യ് ജി​ല്ല​യി​ലെ ര​ത്ത​ൻ​പൂ​രി​ലാ​ണ് ഗ്രാ​മ​ത്തെ ന​ടു​ക്കി​യ സം​ഭ​വം. ഹ​രി​ച​ര​ൺ ഝ​ര എ​ന്ന യു​വാ​വ് അ​മ്മ പ​ർ​ബ​തി ഝ​ര(55)​യെ ആ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഹ​രി​ച​ര​ൺ, പ​ർ​ബ​തി​യോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. മ​ക​ൻ ചോ​ദി​ച്ച പ​ണം ന​ൽ​കാ​ൻ ഇ​വ​ർ ത​യാ​റാ​യി​ല്ല. ഇ​തേ​തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ഹ​രി​ച​ര​ൺ മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് പ​ർ​ബ​തി​യു​ടെ ക​ഴു​ത്തി​ൽ വെ​ട്ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഹ​രി​ച​ര​ണെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധ​വും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

Read More

ഹോ​ൺ മു​ഴ​ക്കി​യ​ത് ഇ​ഷ്ട​പ്പെ​ട്ടി​ല്ല ; കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​റെ കാ​റി​ലെ​ത്തി​യ​വ​ർ മ​ർ​ദി​ച്ചു; ത​ല​യ്ക്കും കൈ​യ്ക്കും പ​രി​ക്കേ​റ്റ സു​ബൈ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ

തൃ​പ്പൂ​ണി​ത്തു​റ: ഹോ​ൺ മു​ഴ​ക്കി​യെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​റെ കാ​റി​ലെ​ത്തി​യ​വ​ർ മ​ർ​ദി​ച്ചു. എ​റ​ണാ​കു​ളം ഡി​പ്പോ​യി​ലെ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ പി.​ഐ. സു​ബൈ​റി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. എ​റ​ണാ​കു​ള​ത്തു​നി​ന്നും ക​ട്ട​പ്പ​ന​യ്ക്ക് പോ​യ ബ​സി​ലെ ഡ്രൈ​വ​റാ​യ സു​ബൈ​റി​നു നേ​രേ ഇ​ന്ന് രാ​വി​ലെ 7.40 ഓ​ടെ ക​ണ്ണ​ൻ​കു​ള​ങ്ങ​ര​യി​ൽ വ​ച്ചാ​യി​രു​ന്നു മ​ർ​ദ​നം. ത​ല​യ്ക്കും കൈ​യ്ക്കും പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ണ്ണ​ൻ​കു​ള​ങ്ങ​ര ജം​ഗ്ഷ​നി​ൽ ബ​സ് സ്റ്റോ​പ്പി​ന​ടു​ത്താ​യി നി​ർ​ത്തി​യ ഇ​ന്നോ​വ കാ​റി​നു പി​ന്നാ​ലെ​ത്തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​ർ, സൈ​ഡ് കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന് ഹോ​ണ​ടി​ച്ച​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി അ​സ​ഭ്യം പ​റ​യു​ക​യും ഡ്രൈ​വ​ർ സൈ​ഡി​ലെ ഡോ​ർ തു​റ​ന്ന് ഡ്രൈ​വ​റെ ത​ല​യ്ക്കും കൈ​യ്ക്കും അ​ടി​ച്ച ശേ​ഷം കാ​റി​ലു​ള്ള​വ​ർ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Read More

ല​ഹ​രി​ക്ക് ത​ട​യി​ടാ​ന്‍ മാ​ന​സ്: ടോ​ള്‍​ഫ്രീ ന​മ്പ​റി​ല്‍ വി​വ​രം അ​റി​യി​ക്കാം; പ്ര​വ​ര്‍​ത്ത​നം ഇ​ന്നു​മു​ത​ല്‍ തു​ട​ങ്ങും

കൊ​ച്ചി: രാ​ജ്യ​ത്തെ ല​ഹ​രി ഇ​ട​പാ​ടു​ക​ള്‍​ക്ക് ത​ട​യി​ടാ​നാ​യി ആ​ദ്യ​ത്തെ ടോ​ള്‍ ഫ്രീ ​ദേ​ശീ​യ ഹെ​ല്‍​പ് ലൈ​ന്‍ മാ​ന​സ് (മ​ദ​ക് പ​ദാ​ര്‍​ഥ് നി​സേ​ദ് അ​സു​ച്‌​ന കേ​ന്ദ്ര അ​ഥ​വാ നാ​ര്‍​കോ​ട്ടി​ക് നി​രോ​ധ​ന ഇ​ന്‍റ​ലി​ജ​ന്‍​സ് സെ​ന്‍റ​ര്‍) ഇ​ന്നു​മു​ത​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങും. 1933 ടോ​ള്‍​ഫ്രീ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ട് ഇ​നി ല​ഹ​രി ഇ​ട​പാ​ടു​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ കൈ​മാ​റാ​നാ​കും. മാ​ന​സ് നാ​ഷ​ണ​ല്‍ നാ​ര്‍​കോ​ട്ടി​ക് ഹെ​ല്‍​പ് ലൈ​ന്‍ പോ​ര്‍​ട്ട​ലി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​മി​ത്ഷാ നി​ര്‍​വ​ഹി​ക്കും. 1933 എ​ന്ന ടോ​ള്‍​ഫ്രീ ന​മ്പ​റി​നൊ​പ്പം [email protected] എ​ന്ന മെ​യി​ല്‍ വ​ഴി​യും മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​തു കു​റ്റ​കൃ​ത്യ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നും പു​ന​ര​ധി​വാ​സ​ത്തി​നും കൗ​ണ്‍​സ​ലിം​ഗി​നു​മു​ള്ള സ​ഹാ​യം തേ​ടാ​നും ക​ഴി​യും. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്, വി​ല്പ​ന, വാ​ങ്ങ​ല്‍, സം​ഭ​ര​ണം, നി​ര്‍​മാ​ണം, സൈ​ക്കോ​ട്രോ​പി​ക് പ​ദാ​ര്‍​ഥ​ങ്ങ​ളു​ടെ കൃ​ഷി എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ല്‍​കി​യ വി​വ​ര​ങ്ങ​ള്‍ എ​ന്‍​സി​ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ട​ന്‍ അ​വ​ലോ​ക​നം ചെ​യ്തു ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

Read More

ത​മാ​ശ​യ്ക്ക് സു​ഹൃ​ത്ത് ത​ള്ളിയിട്ടു; മൂ​ന്നാം നി​ല​യി​ൽ നി​ന്ന് താ​ഴെ വീ​ണ സ്ത്രീ​ക്ക് ദാ​രു​ണാ​ന്ത്യം

മും​ബൈ: മൂ​ന്നാം നി​ല​യി​ല്‍ നി​ന്ന് താ​ഴേ​ക്കു​വീ​ണ് സ്ത്രീ​ക്ക് ദാ​രു​ണാ​ന്ത്യം. ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​യാ​യ ഗു​ഡി​യ ദേ​വി എ​ന്ന സ്ത്രീ​യാ​ണ് മ​രി​ച്ച​ത്. ഇ​ട​വേ​ള സ​മ​യ​ത്ത് സു​ഹൃ​ത്തു​ക്ക​ളു​മാ​യി സം​സാ​രി​ച്ച് സു​ര​ക്ഷാ കൈ​വ​രി​യി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. ഈ ​സ​മ​യം സു​ഹൃ​ത്ത് ബ​ണ്ടി എ​ന്ന​യാ​ള്‍ ഇ​വ​രെ ത​മാ​ശ​ക്ക് പി​ടി​ച്ച് ത​ള്ളു​ക​യാ​യി​രു​ന്നു. നി​ല​തെ​റ്റി താ​ഴെ വീ​ണ ഗു​ഡി​യ ദേ​വി ത​ൽ​ക്ഷ​ണം മ​രി​ച്ചു. ഡോം​ബി​വ​ലി​യി​ലെ വി​കാ​സ് ന​ഗ​റി​ല്‍ ഗ്ലോ​ബ​ല്‍ സ്റ്റേ​റ്റ് എ​ന്ന കെ​ട്ടി​ട​ത്തി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു ഗു​ഡി​യ ദേ​വി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 

Read More

പ​നി​ബാ​ധി​ച്ച കു​ഞ്ഞു​മാ​യി സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ അമ്മയ്ക്ക് പാ​മ്പു​ക​ടി​യേ​റ്റു

പാ​ല​ക്കാ​ട് : ചി​റ്റൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ൽ യു​വ​തി​ക്ക് പാ​ന്പു​ക​ടി​യേ​റ്റു. പ​നി​ബാ​ധി​ച്ച മ​ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ പു​തു​ന​ഗ​രം ക​രി​പ്പോ​ട് സ്വ​ദേ​ശി​നി ഗാ​യ​ത്രി​ക്കാ​ണ് പാ​ന്പു​ക​ടി​യേ​റ്റ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 11 നാ​യി​രു​ന്നു സം​ഭ​വം. ചി​റ്റൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ​ശേ​ഷം യു​വ​തി​യെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഗാ​യ​ത്രി 24 മ​ണി​ക്കൂ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. പ​നി​ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എ​ട്ടു​മാ​സം പ്രാ​യ​മു​ള്ള മ​ക​ളെ ചി​റ്റൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. രാ​വി​ലെ യൂ​റി​ന്‍ പ​രി​ശോ​ധി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ത​റ​യി​ല്‍ വീ​ണ യൂ​റി​ന്‍ തു​ട​യ്ക്കാ​ന്‍ ചൂ​ലെ​ടു​ക്കാ​ന്‍ പോ​യ സ​മ​യ​ത്താ​ണ് ഗാ​യ​ത്രി​യു​ടെ കൈ​യി​ൽ പാ​ന്പു​ക​ടി​യേ​റ്റ​ത്. പാ​മ്പി​നെ പി​ടി​കൂ​ടി കു​പ്പി​യി​ല​ട​ച്ച് സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഏ​ത് പാ​മ്പാ​ണ് ക​ടി​ച്ച​തെ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ല. കെ​ട്ടു​വ​ര​യ​ന്‍ (വെ​ള്ളി​ക്കെ​ട്ട​ന്‍) എ​ന്ന പാ​മ്പാ​ണ് ക​ടി​ച്ച​തെ​ന്ന് ഗാ​യ​ത്രി​യു​ടെ ബ​ന്ധു​ക്ക​ള്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ഡി​എം​ഒ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നോ​ട് റി​പ്പോ​ർ​ട്ടു തേ​ടി.

Read More