തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെത്തുടർന്നുള്ള കെടുതികളിൽ ഇന്ന് മരിച്ചത് മൂന്നുപേർ. ഇതോടെ രണ്ടു ദിവസങ്ങളിലായി മഴയിൽ പൊലിഞ്ഞത് 11 പേർ. തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ഇടുക്കി മാങ്കുളം താളുംകണ്ടത്ത് യുവാവ് പുഴയില്‍ വീണ് മരിച്ചു. ആലപ്പുഴയില്‍ മരം വീണ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തിരുവനന്തപുരത്ത് ഇന്ന് രാവിലെയാണ് മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചത്. മര്യനാട് അർത്തിയിൽ പുരയിടത്തിൽ അലോഷ്യസ്(45) ആണ് മരിച്ചത്.ഇന്ന് രാവിലെ ആറിന് അലോഷ്യസ് ഉൾപ്പടെ നാല് പേരാണ് വള്ളത്തിൽ മത്സ്യബന്ധനത്തിനായി കടലിലേക്ക് പുറപ്പെട്ടത്. എന്നാൽ അൽപ്പദൂരം എത്തിയപ്പോഴേക്കും ശക്തമായ തിരയിൽ വള്ളം മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടു. അവശനായ അലോഷ്യസിനെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. രാവിലെ ഏഴുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.അടിമാലി മാങ്കുളം താളുംകണ്ടത്ത് പുഴയിൽ വീണ് യുവാവ് മരിച്ചു. സനീഷ് (23) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒരു…
Read MoreCategory: Top News
ദുഃഖം തളംകെട്ടിയ ജൂലൈ 18… ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മൻ ചാണ്ടി മടങ്ങിയിട്ട് ഒരാണ്ട്; ആരോടും ‘നോ’ പറയാത്ത ഒരേയൊരാള്‍
കോട്ടയം: ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മന്‍ ചാണ്ടി മടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. കാലം മറന്നിട്ടില്ല ആ അന്ത്യനിദ്രയും വിലാപയാത്രയും.തിരുവനന്തപുരം മുതല്‍ എത്ര കൈകള്‍ അഭിവാദ്യം ചെയ്തു. അവര്‍ എത്ര കോടി പൂക്കള്‍ വാരിവിതറി. അനന്തപുരിയില്‍നിന്നു കോട്ടയം വരെ 150 കിലോമീറ്റര്‍ താണ്ടാനെടുത്തത് 28 മണിക്കൂര്‍. അതിവേഗം, ബഹുദൂരം കുതിക്കുന്ന കാലത്ത് ഉമ്മന്‍ ചാണ്ടിയുടെ വാഹനം മൂന്നു മണിക്കൂറില്‍ പിന്നിട്ടിരുന്നു ഇത്രയും ദൂരം. തിരുനക്കരയില്‍നിന്നു കടലിരമ്പല്പോലെ അണികളുടെയും ആരാധകരുടെയും നടവില്‍ മൃതദേഹ പേടകം വഹിച്ച വാഹനവ്യൂഹം പുതുപ്പള്ളിയിലേക്കു നീങ്ങുമ്പോള്‍ കാലം വിധിയെഴുതി; മറ്റൊരാള്‍ ഇങ്ങനെ ഇനിയിതുവഴി പോകാനിടയില്ലെന്ന്. കാലത്തിനു മുന്നേ കുതിച്ച നേതാവിന്റെ ഭൗതികശരീരം കബറടക്കിയത് നിശ്ചയിച്ചതിലും ഒന്‍പതു മണിക്കൂര്‍ വൈകി. ജനസമ്പര്ക്കപരിപാടികളില് പതിനെട്ടു മണിക്കൂര്‍ വരെ കൈനിറയെ ഫയല്ക്കെട്ടുമായി അക്ഷമനായി നിലകൊണ്ടിരുന്ന ആ ആറരയടിക്കാരന്‍ ജനങ്ങളുടെ തലയെടുപ്പുള്ള കരുതലാളായിരുന്നു, കാരുണാമയനായിരുന്നു. അന്‍പതു കൊല്ലം പുതുപ്പള്ളിക്കാരുടെ കരവലയത്തില്‍ സുരക്ഷിതനും കോട്ടയത്തിന്റെ…
Read Moreഇതൊരു വല്ലാത്തകുളിയെന്ന് നാട്ടുകാർ; കനത്തമഴയിൽ കരകവിഞ്ഞൊഴുകിയ പുഴയിൽ കുളിക്കാൻപോയി വയോധിക; ഒഴുക്കിൽപ്പെട്ട് മരക്കൊമ്പിൽ തൂങ്ങിക്കിടന്നത് പത്ത് മണിക്കൂർ
പാലക്കാട്: തോട്ടിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട വയോധിക മരക്കൊമ്പിൽ തൂങ്ങിക്കിടന്നത് പത്തു മണിക്കൂർ. ഒറ്റപ്പാലം സൗത്ത് പനമണ്ണ പൂക്കാട്ടുകുർശി ചന്ദ്രമതിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ആറിനാണ് ചന്ദ്രമതി വീടിന് സമീപത്തെ തോട്ടിൽ കുളിക്കാൻ പോയത്. ഏറെ നേരം കഴിഞ്ഞും തിരികെ വരാത്തതിനാൽ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈകുന്നേരം നാലോടെ ചന്ദ്രമതിയെ കണ്ടെത്തിയത്. തോട് കരകവിഞ്ഞ് ഒഴുകിയതിനാൽ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ചന്ദ്രമതിയെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.
Read Moreവർഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും..! തോൽവിയെക്കുറിച്ചു പഠിച്ചു; അടിസ്ഥാനവോട്ടുകൾ ചോർന്നു; സിപിഎമ്മിന് പുതിയ മാർഗരേഖ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു തോൽവി വിശദമായി പരിശോധിച്ച സിപിഎമ്മിന് പുതിയ മാർഗരേഖ വരുന്നു. പാർട്ടിയുടെ അടിസ്ഥാനവോട്ടുകൾ വരെ ചോർന്നുവെന്നും നേതാക്കളുടെ ശൈലിയിലും പെരുമാറ്റത്തിലും മാറ്റം വേണമെന്നും പാർട്ടി കേന്ദ്ര കമ്മിറ്റി വ്യക്തമാക്കിയിരുന്നു. കേരളത്തിലെ തോൽവി ഗൗരവമുള്ളതാണെന്ന കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തലിന്റെകൂടി അടിസ്ഥാനത്തിലാണു മാർഗരേഖ തയാറാക്കുന്നത്. കേന്ദ്ര കമ്മിറ്റി തയാറാക്കിയ മാർഗരേഖ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. 21, 22 തീയതികളിൽ ചേരുന്ന സിപിഎം സംസ്ഥാന സമിതിയിലാകും പുതിയ മാർഗരേഖ തയാറാക്കുക
Read Moreസുരേഷ്ഗോപി ജയിച്ചത് നടനായതുകൊണ്ടല്ല; താമര ചിഹ്നത്തോടുള്ള അലർജി കേരളത്തിന് മാറി; തൃശൂരിൽ ഒരു മതവിഭാഗം ഒഴികെ എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്തെന്ന് കെ. മുരളീധരൻ
തിരുവനന്തപുരം: തൃശൂരിൽ ഒരു മതവിഭാഗം ഒഴികെ ബാക്കി എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്തു. നാലു മാസം മുമ്പ് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് എത്തിയിരുന്നെങ്കിൽ അവസ്ഥ മാറിയേനെയെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. കേരളത്തിൽ ബിജെപി ശക്തിപ്രാവിക്കുകയാണെന്നും താമര ചിഹ്നത്തോടുള്ള അലർജി കേരളത്തിന് മാറിയെന്നും മുരളീധരൻ. സിനിമാ നടനായത് കൊണ്ടാണ് സുരേഷ് ഗോപി ജയിച്ചതെന്ന് സമാധാനത്തിന് പറയുന്നതാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടും കോൺഗ്രസ് നേതൃത്വത്തിന് പൂര്‍ണ ആത്മവിശ്വാസമില്ല. തൃശൂരിൽ ഒരു മതവിഭാഗം ഒഴികെ ബാക്കി എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്തു. നാലു മാസം മുമ്പ് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് എത്തിയിരുന്നെങ്കിൽ അവസ്ഥ മാറിയേനെ. പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടും കോൺഗ്രസ് നേതൃത്വത്തിന് പൂര്‍ണ ആത്മവിശ്വാസമില്ല. അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഈ കളിപോരെന്ന് മനസിലായതിനാലാണ് വയനാട്ടിൽ യോഗം ചേരുന്നത്. ഈ ക്യാമ്പിൽ ഉണ്ടാവില്ലെന്ന് താൻ നേരത്തെ അറിയിച്ചതാണ്. തനിക്കിപ്പോൾ ശക്തിയില്ലാത്ത സമയമാണ്. എങ്ങനെയാണ്…
Read Moreകടം വാങ്ങിയ പണത്തിനു പകരം പെൺകുട്ടിയെ 35,000 രൂപയ്ക്കു വിറ്റു; ബാലികയെ വിറ്റത് അമ്മയുടെ സഹോദരി; കുട്ടിയെ വാങ്ങിയത് കോഴിക്കച്ചവടക്കാരൻ
ബംഗളൂരു: കടം വാങ്ങിയ പണത്തിനു പകരമായി വിറ്റ ബാലികയെ കണ്ടെത്തി പോലീസ്. കർണാടകയിലെ തുംകൂരുവിലാണ് സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. വെറും 35,000 രൂപയ്ക്കു വേണ്ടിയാണു ബാലികയെ അമ്മയുടെ സഹോദരി വിറ്റത്. കുട്ടിയുടെ അമ്മ തന്റെ സഹോദരിയിൽനിന്നു പണം കടം വാങ്ങിയിരുന്നു. ഇതു മടക്കിക്കൊടുക്കാൻ കഴിയാതെവന്നപ്പോൾ കുട്ടിയെ സഹോദരി കൊണ്ടുപോകുകയായിരുന്നു. സാന്പത്തികപ്രശ്നങ്ങൾ മനസിലാക്കിയാണു കുട്ടിയെ വീട്ടിലേക്കു കൊണ്ടുപോകുന്നതെന്നും അവിടെനിർത്തി പഠിപ്പിക്കാമെന്നും സംരക്ഷിക്കാമെന്നും യുവതി കുട്ടിയുടെ അമ്മയോടു പറഞ്ഞിരുന്നു. എന്നാൽ, ബാലികയെ ഹിന്ദുപുരയിൽ കോഴിഫാം നടത്തുന്ന ശ്രീരാമുലു എന്നയാൾക്കു വിൽക്കുകയായിരുന്നു. കുട്ടിയെ സ്കൂളിൽ ചേർത്തെന്ന് അമ്മയെ അറിയിച്ചിരുന്നു. എന്നാൽ, ഒരുവർഷമായിട്ടും മകളെ തിരിച്ചെത്തിക്കാത്തതിനാൽ യുവതി സഹോദരി താമസിക്കുന്ന ഹിന്ദുപുരത്തെത്തിയപ്പോഴാണ് മകളെ വിറ്റതായി അറിഞ്ഞത്. തുടർന്ന്, യുവതി ശ്രീരാമുലുവിനെ ഫോണിൽ വിളിച്ച് മകളെ വിട്ടുതരാൻ ആവശ്യപ്പെട്ടപ്പോൾ സഹോദരിയും ഭർത്താവും വാങ്ങിച്ച 35,000 രൂപ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്നു കുട്ടിയുടെ അമ്മ…
Read Moreകുത്തൊഴുക്കിനെ തോൽപിച്ച രക്ഷാപ്രവർത്തനം; ചിറ്റൂർ പുഴയിൽ കുടുങ്ങിയവരെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു
പാലക്കാട്: ചിറ്റൂർ പുഴയിൽ കുടുങ്ങിയവരെ കരയ്ക്കെത്തിച്ചു. അഗ്നിശമന സേനയും പോലീസും ചേർന്നാണ് ശക്തമായ ഒഴുക്കിൽ രക്ഷാപ്രവര്‍ത്തനം നടത്തിയത്. പുഴയില്‍ കുളിക്കാനിറങ്ങിയ നാലുപേരാണ് പുഴയുടെ നടുവില്‍ കുടുങ്ങിയത്. മൂലത്തറ റെഗുലേറ്റർ തുറന്നതിനാൽ ചിറ്റൂർ പുഴയിൽ ജലനിരപ്പ് മിനിറ്റുകൾക്കുള്ളിൽ ഉയരുകയായിരുന്നു. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമായിരുന്നു പുഴയുടെ നടുവിൽ കുടുങ്ങിയത്. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും സ്ഥലത്തെത്തിയിരുന്നു. വടം ഉപയോഗിച്ചാണ് നാലുപേരെയും കരയ്ക്കെത്തിച്ചത്. പുഴയിലെ കുത്തൊഴുക്ക് തുടരുകയാണ്.
Read Moreസംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; അരുവിക്കര, കല്ലാർകുട്ടി ഡാമുകൾ ഉയർത്തി; ആലുവാ ക്ഷേത്രം മുങ്ങി; വടക്കൻ കേരളത്തിൽ വ്യാപകനാശം
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്റെ ഫലമായി അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് അതിശക്തമായ മഴതുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അടുത്ത മണിക്കൂറുകളിൽ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ വ്യാപകമായി ഇടിന്നലോടും കാറ്റോടും കൂടിയ അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ,…
Read Moreവകുപ്പും ചട്ടവും അറിയില്ലെങ്കിൽ 100 വട്ടം എഴുതിക്കോ… എസ്പിയുടെ ചോദ്യത്തിന് വനിതാ എസ്ഐയ്ക്ക് ഉത്തരം മുട്ടി; ഇമ്പോസിഷന്‍ എഴുതാന്‍ നിർദേശിച്ച് എസ്പി
പത്തനംതിട്ട: ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകിയില്ല. വനിതാ എസ്ഐയോട് ഇമ്പോസിഷന്‍ എഴുതാന്‍ നിര്‍ദേശിച്ച് എസ്പി. പത്തനംതിട്ടയിലാണ് സംഭവം. പതിവ് വയര്‍ലന്‍സ് റിപ്പോര്‍ട്ടിംഗിനിടെയായിരുന്നു സംഭവം. ഭാരതീയ ന്യായ സംഹിതയിലെ ഒരു സെക്ഷനെ കുറിച്ച് എസ്ഐയോട് എസ്പി ചോദ്യമുന്നയിച്ചു. എന്നാല്‍, ഈ ചോദ്യത്തിന് വനിതാ എസ്ഐക്ക് കൃത്യമായി മറുപടി പറയാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇമ്പോസിഷന്‍ എഴുതി മെയില്‍ അയക്കാന്‍ എസ്പി നിര്‍ദേശിച്ചത്. വനിത എസ്ഐ ഇമ്പോസിഷന്‍ എഴുതി ഇ-മെയില്‍ ചെയ്തെന്നാണ് പുറത്ത് വരുവന്ന വിവരം.
Read Moreബസിൽ നിയമ വിദ്യാർഥിനിയോട് മോശമായി പെരുമാറി സർക്കാർ ജീവനക്കാരൻ; യാത്രക്കാർ ഇടപെട്ട് ബസ് പോലീസ് സ്റ്റേഷനിലേക്ക്; മുപ്പത്തിയാറുകാരൻ അറസ്റ്റിൽ
പന്തളം: കെഎസ്ആർടിസി ബസ് യാത്രയിൽ നിയമ വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ സർക്കാർ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട മൈലപ്ര ചരിവുപറമ്പിൽ സുരാജിനെയാണ് (36) പന്തളം പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട മൈനർ ഇറിഗേഷൻ വകുപ്പിലെ ഡിവിഷണൽ അക്കൗണ്ടന്റാണ്. കോട്ടയം -തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസിൽ തിങ്കളാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. വിദ്യാർഥിനിയുടെ പരാതിയിൽ യാത്രക്കാർ ബഹളംവച്ചതിനെത്തുടർന്ന് കെഎസ്ആർടിസി ബസ് പന്തളം പോലീസ് സ്റ്റേഷനിൽ എത്തുകയും സുരാജിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഭവം നടന്നത് ചെങ്ങന്നൂർ പോലീസിന്റെ പരിധിയിലായതിനാൽ കേസന്വേഷണം ചെങ്ങന്നൂർ പോലീസിനു കൈമാറി.
Read More