കര്‍ണാടക: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു. കേരളത്തില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിനായി പോയ ഉദ്യോഗസ്ഥര്‍ ഷിരൂരില്‍ എത്തി. അര്‍ജുനെ ഉച്ചയോടെ കണ്ടെത്തുമെന്ന് പ്രതീക്ഷയെന്ന് കേരളാ എംവിഡി ഉദ്യോഗസ്ഥന് ചന്ദ്രകുമാർ. ജിപിഎസ് ലൊക്കേഷൻ കണ്ടെത്തി. അത്രയ്ക്കും മണ്ണ് അടിഞ്ഞുകൂടിയിട്ടുണ്ട്. ആറ് മീറ്റര്‍ ഉയരത്തില്‍ ലോറിക്ക് മുകളില്‍ മാത്രം മണ്ണുണ്ട്. ഇതുവരെ 200 മീറ്റര്‍ ഭാഗത്തെ മണ്ണ് നീക്കം ചെയ്തെന്നാണ് നിഗമനമെന്ന് അദ്ദേഹം പറഞ്ഞു. നേവി, എന്‍ഡിആര്‍എഫ് , എസ്ഡിആര്‍എഫ്, പോലീസ്, ഫയര്‍ഫോഴ്സ് എന്നിവര്‍ ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. കേരളത്തില്‍നിന്ന് കൂടുതല്‍ ദുരന്തനിവാരണ വിദഗ്ധര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തും.
Read MoreCategory: Top News
ആരാണു നീ…വെള്ള ഹോണ്ട കാറിലെത്തും, 4200 രൂപയ്ക്ക് പെട്രോൾ അടിക്കും; പിന്നൊരൊറ്റ മുങ്ങലാ; പോലീസിന് തലവേദനയായി ഇന്ധന കള്ളൻ
കോട്ടയം: ജില്ലയിലെ പമ്പുകളിൽ നിന്ന് കാറിൽ ഇന്ധനം നിറച്ച ശേഷം പണം നൽകാതെ ഒരു കാറുകാരൻ മുങ്ങുന്നതായി പരാതി. വെള്ള ഹോണ്ട കാറിൽ പമ്പുകളിൽ എത്തി ഇന്ധനം നിറച്ച ശേഷം ഇയാൾ കടന്ന് കളയുകയാണ്. കാറിൽ വ്യാജ നമ്പറാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ ഇയാളെ കണ്ടെത്തുന്നത് പോലീസിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ഇയാൾ കഴിഞ്ഞ ദിവസവും ചങ്ങനാശേരിയിലെ ഒരു പമ്പിൽ നിന്നും ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങി. 4200 രൂപയ്ക്കാണ് ഇന്ധനം നിറയ്ക്കുന്നത്. ജില്ലയിലെ വിവിധ പമ്പുകളിൽ നിന്ന് 4200 രൂപയ്ക്ക് ഇന്ധനം നിറച്ച് മുങ്ങിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreദൃശ്യങ്ങള്‍ക്കൊപ്പം ശബ്ദവും പകർത്തും; കെഎസ്ഇബി ഓഫീസുകളില്‍ സിസിടിവി കാമറ വരുന്നു
തിരുവനന്തപുരം: കെഎസ്ഇബി ഓഫീസുകള്‍ക്കും ജീവനക്കാര്‍ക്കുമെതിരേ തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ കെഎസ്ഇബി ഓഫീസുകളില്‍ സിസിടിവി കാമറ സ്ഥാപിക്കാന്‍ തീരുമാനം. തിരുവമ്പാടിയിലെ അടക്കം അക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിസിടിവി സ്ഥാപിക്കാനുള്ള നടപടിയിലേക്ക് കെഎസ്ഇബി കടക്കുന്നത്. നേരത്തേതന്നെ പല ഓഫീസുകളിലും സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, പുതിയ തീരുമാന പ്രകാരം എല്ലാ ഓഫീസുകളിലും സിസിടിവി സ്ഥാപിക്കും. ആദ്യം സെക്ഷന്‍ ഓഫീസുകളിലാണ് കാമറ സ്ഥാപിക്കുക. കാമറയിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനൊപ്പം ശബ്ദം കൂടി റെക്കോഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്യും. ഇതിനു പുറമേ ഓഫീസുകളിലേക്കു വരുന്ന ഫോണ്‍ കോളുകള്‍ റിക്കാര്‍ഡ് ചെയ്യാനുള്ള സൗകര്യവുമൊരുക്കും.
Read Moreസ്കൂൾ കുട്ടികൾക്കുള്ള പോഷകാഹാര പദ്ധതി മുടങ്ങുന്നു; പ്രധാനാധ്യാപകരുടെ കടബാധ്യത വീണ്ടും വർധിച്ചു
തിരുവനന്തപുരം: സ്കൂൾ കൂട്ടികൾക്ക് ജൂണിൽ വിതരണം ചെയ്ത മുട്ടയ്ക്കും പാലിനും ചെലവായ പണം സംസ്ഥാന സർക്കാർ അനുവദിക്കാത്തതിനാൽ സ്കൂളുകളിലെ പോഷകാഹാര പദ്ധതി പ്രതിസന്ധിയിലേക്ക്. പ്രധാനാധ്യാപകരുടെ കടബാധ്യത വീണ്ടും വർധിച്ച സാഹചര്യത്തിൽ കൂടുതൽ ബാധ്യതയിലേക്ക് കടക്കേണ്ടതില്ലെന്നാണു തീരുമാനം. പ്രധാനാധ്യാപകരെ പദ്ധതിച്ചുമതലയിൽനിന്ന് ഒഴിവാക്കുക, നിരക്കു വർധിപ്പിക്കുക, പോഷകാഹാര പദ്ധതിക്കു പ്രത്യേക തുക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനാധ്യാപക സംഘടനയായ കെപിപിഎച്ച്എ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വാദം നടന്നുകൊണ്ടിരിക്കേ, കഴിഞ്ഞമാസം നിരക്കു പുതുക്കി നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതുപ്രകാരം പ്രീ-പ്രൈമറി, എൽപി വിഭാഗത്തിന് ലഭിച്ചിരുന്ന ആദ്യസ്ലാബായ എട്ടു രൂപ, ഈ അധ്യയന വർഷം മുതൽ ആറു രൂപയായി കുറച്ചു. 150 കുട്ടികൾ വരെ എട്ട്, അതിനുമേൽ 500 വരെ ഏഴ്, 500നു മേൽ ആറു രൂപ എന്ന സ്ലാബിലാണ് മുന്‍പ് അനുവദിച്ചിരുന്നത്. പോഷകാഹാര പദ്ധതിയായ മുട്ട, പാൽ വിതരണത്തിന്, പ്രത്യേകം…
Read Moreഗൂഗിള്‍ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടാം; ജാഗ്രതാ നിര്‍ദേശവുമായി പോലീസ്
കൊച്ചി: സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ഗൂഗിള്‍ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടാമെന്ന മുന്നറിയിപ്പുമായി പോലീസ്. അതിനാല്‍ സൈബര്‍ ഇടങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് പോലീസ് നല്‍കുന്നത്. ഗോള്‍ഡന്‍ അവറില്‍ 1930ല്‍ പരാതിപ്പെടാം. സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടന്‍തന്നെ 1930 എന്ന സൈബര്‍ പോലീസിന്റെ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെട്ട് വ്യക്തത വരുത്തുകയും പരാതി നല്‍കുകയും ചെയ്യണമെന്നാണ് പോലീസ് പറയുന്നത്. www cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. മുന്‍കരുതലുകളെടുക്കാം മൊബൈല്‍ ഫോണ്‍ നമ്പര്‍ തന്നെ പാസ്വേഡ് ആയി ഒരിക്കലും ഉപയോഗിക്കരുത്. പാസ്വേഡ് അക്ഷരങ്ങളും സ്പെഷല്‍ കാരക്ടറുകളും അക്കങ്ങളും ഉള്‍പ്പെടുത്തിയുള്ളവയായിരിക്കണം. കുറഞ്ഞത് എട്ട് കാരക്ടറുകളെങ്കിലും ഉണ്ടായിരിക്കണം. വിശ്വസനീയമായ ഡിവൈസുകളില്‍ മാത്രം അക്കൗണ്ട് ഓപ്പണ്‍ ചെയ്യുക. തേര്‍ഡ് പാര്‍ട്ടി ആപ്പുകളില്‍ നിന്ന് അക്കൗണ്ട്…
Read Moreഭർതൃ പീഡനത്തെതുടർന്ന് പിണറായിയിൽ യുവതി ജീവനൊടുക്കി: പ്രണയിച്ചു വിവാഹം കഴിച്ചിട്ടും ഭർത്താവിൽ നിന്നും നേരിട്ടത് മാനസികവും ശാരീരികവുമായ പീഡനം
കണ്ണൂർ: പിണറായിയിൽ ഭർതൃപീഡനത്തെ തുടർന്ന് 25 കാരിയായ യുവതി ജീവനൊടുക്കി.സ്വന്തം വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ അഞ്ചരക്കണ്ടി വെൺമണൽ സ്വദേശിനി അശ്വനിയാണ് (25) ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 12 ഓടെ മരിച്ചത്. ഭർത്താവായ പെരിങ്ങളായി സ്വദേശി വിപിനും കുടുംബവും മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പിണറായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ധനലക്ഷി ആശുപത്രിയിൽ നഴ്സായ അശ്വനിയും ബസ് ഡ്രൈവറായ വിപിനും രണ്ട് വർഷം മുന്‍പാണ് സ്നേഹിച്ച് വിവാഹം കഴിച്ചത്. എന്നാൽ, കുറച്ച് മാസങ്ങൾക്ക് മുന്‍പ് വിപിന്‍ മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് അറിയുകയും അശ്വനി ഇതു ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് വിപിൻ അശ്വനിയെ മർദിച്ചിരുന്നതായും പരാതിയിൽ പറയുന്നു. ഇതിനുശേഷം അശ്വനി അമ്മയെ വിളിച്ച് ഭർതൃവീട്ടിൽ നിൽക്കാൻ കഴിയില്ലെന്നും തന്നെ ഉപദ്രവിക്കുന്നതായും പറഞ്ഞു. തുടർന്ന് ചൊവ്വാഴ്ച രാത്രി ബന്ധുക്കൾ വിപിന്റെ വീട്ടിലെത്തി…
Read Moreകർണാടക മണ്ണിടിച്ചിൽ: നാലുദിവസമായി മലയാളി ഡ്രൈവർ മണ്ണിനടിയിൽ; അർജുനായുള്ള തെരച്ചിൽ തുടരുന്നു; ആശങ്കയിൽ ഭാര്യയും കുടുംബാംഗങ്ങളും
കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിൽ ചൊവ്വാഴ്ചയുണ്ടായ വൻ മണ്ണിടിച്ചിൽ കേരളത്തിൽനിന്നുള്ള ലോറിയും മലയാളിയായ ഡ്രൈവറെയും കാണാതായി. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുനെ (32)ക്കുറിച്ചാണ് വിവരം ലഭിക്കാത്തത്. അർജുന്റെ മൊബൈൽ ഫോണിലേക്കു ഭാര്യ വിളിച്ചപ്പോൾ ആദ്യം റിംഗ് ചെയ്തിരുന്നു. ഇപ്പോൾ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. അർജുന് എന്തുപറ്റിയെന്നറിയാതെ ആശങ്കയിലാണു ഭാര്യയും മറ്റു കുടുംബാംഗങ്ങളും. 16നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. കേരളത്തിലേക്കു ലോഡുമായി വരികയായിരുന്ന അർജുനുമായി 15-ാം തീയതിവരെ ഭാര്യ കൃഷ്ണപ്രിയ ഫോണിൽ ബന്ധപ്പെട്ടിരുന്നു. പിറ്റേന്ന് രാവിലെ ഫോണ്‍ റിംഗ് ചെയ്തിരുന്നു. പിന്നീട് സ്വിച്ച്ഡ് ഓഫായി. അതിനിടെ ഇന്നു രാവിലെ അർജുന്റെ രണ്ടാമത്തെ ഫോണ്‍ റിംഗ് ചെയ്തു. പക്ഷെ ആരും എടുത്തില്ല. ലോറിയുടെ സ്ഥാനം ജിപിഎസ് സംവിധാനം വഴി പരിശോധിക്കുന്പോൾ മണ്ണിടിഞ്ഞ സ്ഥലത്താണെന്നാണ് കാണിക്കുന്നത്. അർജുന്റെ സഹോദരൻ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. കർണാടകയിലെ അങ്കോള താലൂക്കിലെ ഷിരൂർ ഗ്രാമത്തിന് സമീപമാണ് വൻ…
Read Moreഅമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത വിധി അംഗീകരിക്കാനാവില്ല; പ്രതിയെ സംരക്ഷിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്; മകൾ അനുഭവിച്ച വേദനയ്ക്ക് നീതി ലഭിക്കണം; നിയമ വിദ്യാർഥിനിയുടെ മാതാവ്
കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാർഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത സുപ്രീം കോടതി വിധി അംഗീകരിക്കാനാവില്ലെന്ന് മാതാവ്. പ്രതിയെ സംരക്ഷിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് വധശിക്ഷ റദ്ദാക്കണമെന്ന ഹർജിയെന്നും മാതാവ് ആരോപിച്ചു. തന്റെ മകൾ അനുഭവിച്ച വേദനയ്ക്ക് നീതി ലഭിക്കണം. പ്രതിയെ തൂക്കി കൊന്നാൽ മാത്രമേ തന്റെ മകൾക്ക് നീതി ലഭിക്കുകയുള്ളു എന്നും മാതാവ് പറഞ്ഞു. അതേസമയം, കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവമാണെന്നു വിലയിരുത്തി വധശിക്ഷ വിധിച്ച കേരള ഹൈക്കോടതി വിധിക്കേതിരേ അമീറുൾ ഇസ്ലാം നൽകിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനും ജസ്റ്റീസുമാരായ സഞ്ജയ് കരോൾ, കെ.വി.വിശ്വനാഥൻ എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് ഹർജി തീർപ്പാകുംവരെ വധശിക്ഷ സ്റ്റേ ചെയ്തത്. പ്രതിയുടെ മനഃശാസ്ത്ര- ജയിൽ സ്വഭാവ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ച കോടതി, ശിക്ഷ ലഘൂകരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ അതേക്കുറിച്ച് പഠിച്ചു…
Read Moreമൃദുഭാവേ ദൃഢകൃത്യേ… ബ്ലോക്കിൽ കുരുങ്ങി സിഐ; ഡ്യൂട്ടി പോലീസുകാരന് കാതുപൊട്ടുന്ന ചീത്തവിളി; ഇരുവരേയും ആറ്റിങ്ങലോട്ട് വിളിച്ച് ഡിവൈഎസ്പി
തിരുവനന്തപുരം : വെഞ്ഞാറമൂട്ടിലെ ട്രാഫിക് കുരുക്കിൽപ്പെട്ട സിഐ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ചീത്ത വിളിച്ചതായി പരാതി. ട്രാഫിക് കുരുക്കിൽപ്പെട്ട സ്റ്റേറ്റ് ക്രൈം റെക്കോർഡ് ബ്യൂറോയിലെ സിഐ യഹിയ വെഞ്ഞാറമൂട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അശോകനെ ചീത്ത വിളിച്ചെന്നാണ് പരാതി ഉയർന്നത്. ആറ്റിങ്ങൽ കോടതിയിൽ പോയി തിരികെ വരുന്നവഴി സിഐ വെഞ്ഞാറമൂട്ടിലെ ബ്ലോക്കിൽപ്പെട്ടു. തുടർന്ന് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ സിഐ ചീത്ത വിളിച്ചു എന്നാണ് പരാതി. എന്നാൽ ട്രാഫിക്കിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ തന്നെ തെറി വിളിച്ചതായി ചൂണ്ടിക്കാട്ടി സിഐ വെഞ്ഞാറമൂട് പോലീസിൽ പരാതി. വെള്ളിയാഴ്ച ഇരുവരേടും ആറ്റിങ്ങൽ ഡിവൈഎസ്പി ഓഫീസിൽ ഹാജരാകാൻ ഡിവൈഎസ്പി നിർദ്ദേശം നൽകി.
Read Moreനിയമ വിദ്യാർഥിനിയുടെ കൊലപാതകം: പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്തു
ന്യൂഡൽഹി: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവമാണെന്നു വിലയിരുത്തി വധശിക്ഷ വിധിച്ച കേരള ഹൈക്കോടതി വിധിക്കേതിരേ അമീറുൾ ഇസ്ലാം നൽകിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനും ജസ്റ്റീസുമാരായ സഞ്ജയ് കരോൾ, കെ.വി.വിശ്വനാഥൻ എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് ഹർജി തീർപ്പാകുംവരെ വധശിക്ഷ സ്റ്റേ ചെയ്തത്. പ്രതിയുടെ മനഃശാസ്ത്ര- ജയിൽ സ്വഭാവ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ച കോടതി, ശിക്ഷ ലഘൂകരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ അതേക്കുറിച്ച് പഠിച്ചു റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു. തൃശൂർ മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് പ്രതിയുടെ മാനസിക പരിശോധന നടത്തി മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കാനും, പ്രതി തടവിൽ കഴിഞ്ഞിരുന്ന ജയിലുകളിൽനിന്നുള്ള സ്വഭാവ റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു. സ്റ്റേ സംബന്ധിച്ച ഉത്തരവ് സംസ്ഥാന സർക്കാർ അഭിഭാഷകൻ മുഖേന…
Read More